August 11, 2008

വൈകിട്ടെന്താ പരിപാടി?
“മദ്യപാനികളുടെ പ്രാര്‍ത്ഥന അല്ലാഹു ചെവിക്കൊള്ളുകയില്ലെന്ന് ” ഒരിക്കല്‍ മൌലവി ഗാലിബിനെ- മീര്‍സാ അസദുള്ളാ ബേഗ് ഖാന്‍ ‘ഗാലിബിനെ’ - ഉപദേശിച്ചു. “മൌലവീ,” ചിരിച്ചുകൊണ്ട് ഗാലിബ് പറഞ്ഞു, “കുടിക്കാന്‍ മദ്യം ലഭിക്കുന്നുണ്ടെങ്കില്‍ പിന്നെ എന്തിനു വേണ്ടി മനുഷ്യന്‍ പ്രാര്‍ത്ഥിക്കണം?” ജീവിതത്തെ അനന്തതയ്ക്കു നേരെ തുറന്നു പിടിച്ചു യാചിക്കുന്ന ഒരു കൈക്കുമ്പിളാക്കിയ ഒരു മനുഷ്യന്റെ നര്‍മ്മമായിരുന്നു അത്. മനസ്സിലാക്കാന്‍ അത്ര എളുപ്പമല്ലാത്ത ആത്മീയത. സ്വര്‍ഗത്തെ ഗാലിബ് നിരന്തരം വിരട്ടിയിരുന്നു. (‘സ്വര്‍ഗത്തിന്റെ യാഥാര്‍ത്ഥ്യമെന്തെന്ന് എനിക്കറിയാം, മനസ്സിന് സന്തോഷം നല്‍കാന്‍ ആ ഒരു സങ്കല്പം നല്ലതാണ് ’) നരകത്തെ നോക്കി പുഞ്ചിരിച്ചു. (‘നരകത്തെ സ്വര്‍ഗവുമായി ബന്ധിപ്പിക്കരുതോ ദൈവമേ? ഉല്ലാസയാത്ര പോകാന്‍ അത് അവസരം നല്‍കുമായിരുന്നു’) മനുഷ്യന്റെ അന്തസ്സില്‍ വിശ്വസിച്ചു. (‘ഞങ്ങള്‍ ചെയ്യുന്ന നന്മകള്‍, നീ കാരണമാണ്. അതുകൊണ്ട് പ്രതിഫലം ചോദിക്കുന്നില്ല. തിന്മകള്‍ക്കും കാരണം നീയല്ലേ? പിന്നെ ശിക്ഷിക്കുന്നതെന്തിന്?’) കൊടും യാതനകളുടെ തരിശുകളിലിരുന്ന് സഫലമാകാത്ത പ്രണയവും കവിതയും വീര്യമുള്ള വീഞ്ഞും ചുവന്ന റോസാപ്പൂക്കളുടെ പനിനീരും സമാസമം ചേര്‍ത്ത് ഗാലിബ് ആത്മശൈഥില്യത്തിന്റെ ഗസലുകള്‍ പാടി.

‘ഒരല്പം കൂടി, ഒരു ചുവടിന്റെ വേദനകൂടി സഹിക്കൂ മുറിവുകളേ..” ദുരിതങ്ങള്‍ ചുമന്ന് തളര്‍ന്ന് നീരുപൊന്തിയ വിണ്ടപാദങ്ങളെ നോക്കി അദ്ദേഹം പറഞ്ഞു. കവിതയുടെ ഉന്മാദമോ തകര്‍ന്ന ദാമ്പത്യമോ കുട്ടികളുടെ മരണമോ ഭഗ്നമായ പ്രണയങ്ങളോ ദാരിദ്ര്യമോ മാത്രമായിരുന്നില്ല, ഗാലിബിന്റെ ജീവിതത്തെ അറുതിയില്ലാത്ത അലച്ചിലാക്കിയത്. സാമൂഹിക-രാഷ്ടീയാന്തരീക്ഷങ്ങളും അത്രമാത്രം അസ്വസ്ഥമായിരുന്നു. മുഗളപ്രതാപം ഏതാണ്ട് അസ്തമിച്ചു. ബ്രിട്ടീഷ് അധിനിവേശം കോമ്പല്ലുകള്‍ കാട്ടിത്തുടങ്ങി. നാട്ടുരാജാക്കന്മാര്‍ വീരസ്യവും കലഹങ്ങളുമായി ജനജീവിതം ദുരന്തമാക്കി തുടര്‍ന്നു. മതങ്ങള്‍ പുറമ്പൂച്ചുള്ള അനുഷ്ഠാനങ്ങളിലേയ്ക്ക് കൂടുതല്‍ ഉള്‍വലിഞ്ഞു. കലാപങ്ങള്‍, ക്ഷാമം, പകര്‍ച്ചവ്യാധികള്‍, ഇടവിട്ടുള്ള ദുരന്തങ്ങള്‍. ഗാലിബ് തന്റെ കാലത്തെ സ്വാംശീകരിക്കുകയായിരുന്നു. മറ്റൊരു തരത്തില്‍. അവിടെ നര്‍മ്മം വിമര്‍ശനമാണ്. പ്രണയം കിനാവാണ്. ലഹരിയ്ക്കുള്ള ദാഹം ആത്മവിസ്മൃതിയ്ക്കുള്ള മരുന്നാണ്. മദ്യപാനം മരണം വരെ ഗാലിബ് ഒഴിവാക്കിയിരുന്നില്ല. അതിനൊരു മറ വേണമെന്ന് അദ്ദേഹത്തിനു തോന്നിയില്ല. ജീവിതത്തിലും കവിതയിലും. മരണത്തിന്റെ മുന്നില്‍ നിന്നു പോലും മദ്യത്തെ കൂട്ടു പിടിച്ചാണ് ഗാലിബ് തമാശ പറഞ്ഞത്. 1857-ലെ ലഹള അടിച്ചമര്‍ത്തിയ ശേഷം ബ്രിട്ടീഷ് പട്ടാളം കേണല്‍ ബേണിന്റെ മുന്നില്‍ ചോദ്യം ചെയ്യാനായി ഗാലിബിനെ കൊണ്ടു വന്നു. തൂക്കുമരം വിധിക്കാനുള്ള വേദി മാത്രമാണ് ചോദ്യം ചെയ്യല്‍ നാടകം.
“നിങ്ങള്‍ മുസല്‍മാനാണോ?”- ബേണ്‍ ചോദിച്ചു.
“പകുതി മുസല്‍മാനാണ് ഹുസൂര്‍.” ഗാലിബ് ശാന്തനായി പറഞ്ഞു. എന്നിട്ടു താന്‍ പറഞ്ഞതിന്റെ പൊരുള്‍ വിശദീകരിച്ചു. “ഞാന്‍ മദ്യം ഉപയോഗിക്കും. പക്ഷേ പന്നിയിറച്ചി കഴിക്കില്ല.”
മരണത്തിന്റെ മുഖത്തു നോക്കി മതത്തെപ്പറ്റി തമാശപറയാന്‍ ഒരു കലാപകാരിയ്ക്കു കഴിയില്ല എന്ന വിധിപ്രസ്താവത്തോടെ ബേണ്‍ ഗാലിബിനെ പോകാന്‍ അനുവദിച്ചു. ‘തൂറിലല്ലായിരുന്നു ദൈവകാന്തിയുടെ കിരണങ്ങള്‍ പതിക്കേണ്ടിയിരുന്നത്‘ എന്ന് അദ്ദേഹം എഴുതി. സീനായി മലയില്‍ വച്ച് മോശയോട് സംസാരിച്ച ദൈവം തന്റെ തേജസ്സിന്റെ അതിലോലമായ ഒരംശം പ്രത്യക്ഷമാക്കിക്കൊടുത്ത ഗിരിശിഖരമാണ് തൂര്‍. മലമുടി തകര്‍ന്ന് ധൂളിയായി പോയി. ‘അതു തന്നിലായിരുന്നു പതിക്കേണ്ടിയിരുന്നത്. കുടിക്കാനുള്ള ശേഷിയ്ക്ക് അനുസരിച്ചാണ് ഓരോരുത്തര്‍ക്കും ഒഴിച്ചുകൊടുക്കേണ്ടത് ’ എന്നു പറഞ്ഞ് അടുത്തവരിയില്‍ യാതനകളിലൂടെ തന്റെ മനസ്സ് ആര്‍ജ്ജിച്ച കരുത്തിനെയും ദൈവചൈതന്യത്തെയും കോഠയിലെ ചഷകങ്ങള്‍ നിരത്തി വച്ച ഒരു പീഠത്തിനുമുകളില്‍ വച്ചു കോര്‍ത്തുകെട്ടി.

“പറുദീസ എനിക്കു പ്രിയങ്കരമാവുന്നത് ഒരു വസ്തുവിനോടുള്ള ഇഷ്ടം കാരണമാണ്.” ഗാലിബ് എഴുതി. “ റോസാപ്പൂ നിറവും കസ്തൂരിയുടെ മണവുമുള്ള മദ്യമല്ലാതെ അത് മറ്റെന്താണ്?” ഉപദേശിയോട് അദ്ദേഹം ചോദിച്ചത് ഇതാണ് : “ നീ വാഗ്ദാനം ചെയ്യുന്ന സ്വര്‍ഗത്തിലെ മദ്യത്തിന്റെ ലഹരി എന്തുമാത്രമാണ്?” ഗാലിബിന്റെ കവിത ജീവിതവിരക്തനോട് പറയുന്നു “അല്ലയോ വൈരാഗീ, നീ വീഞ്ഞു പാത്രം എറിഞ്ഞുടയ്ക്കരുത്. അതില്‍ മദ്യമാണുള്ളത്, തേനീച്ചയുടെ വമിതമല്ല.” തന്റെ ചിന്തയ്ക്കും സര്‍ഗ ശക്തിയ്ക്കും തെളിവും മൂര്‍ച്ചയും നല്‍കുന്നത് വീഞ്ഞാണെന്ന ഉറച്ച വിശ്വാസം ഗാലിബിനുണ്ടായിരുന്നു. “പുഷ്പദളങ്ങള്‍ പൊഴിയും പോലെ പദങ്ങള്‍ പ്രവഹിക്കുന്നതു കാണണമെങ്കില്‍ ഒരു കോപ്പ മദ്യം നിങ്ങള്‍ എനിക്കു മുന്‍പില്‍ കൊണ്ടു വയ്ക്കൂ.” എന്നെഴുതാന്‍ അല്ലെങ്കില്‍ പറ്റുമോ? “വളരാനും പടരാനുമുള്ള ഉത്സാഹം മനസ്സില്‍ നിറയ്ക്കുന്നത് മദ്യമാണ്” എന്ന് മറ്റൊരു കവിതയില്‍.
“ചിലര്‍ക്ക് ദാഹം കുറവാണ് സാകി
ചിലര്‍ക്ക് വേണ്ടത്ര ലഭിക്കുന്നില്ല”
കോഠയിലെ മദ്യം വിളമ്പുന്ന കൂട്ടുകാരിയെ നോക്കി ഗാലിബ് പ്രണയ പരവശനായി. ‘കൈകള്‍ മരവിച്ചെങ്കിലും കാഴ്ചയ്ക്ക് ഒരു കുഴപ്പവുമില്ല. മദ്യവും പാത്രവും എന്റെ മുന്നില്‍ തന്നെയിരിക്കട്ടേ.’ “നീ മദിരയുടെ കടലാണ്. ഞാന്‍ അടങ്ങാത്ത ദാഹത്തില്‍ ഉഴറുന്ന തീരവും.” ‘ദാഹിച്ചു മരിച്ചവരുടെ വരണ്ടുപൊട്ടിയ അധരമാണു ഞാന്‍’ (ലബ് എ ഖുശ്‌ക് ദര്‍ തശ്‌നഗി മുര്‍ദഗാന്‍ കാ) എന്ന് വേറൊരു കവിതയിലുണ്ട്. പ്രതീക്ഷകള്‍ ഗാലിബില്‍ വിടരുന്നത്, തുറക്കുന്ന ഒരു മദ്യശാലയായാണ്. ‘ഹൃദയഹര്‍ഷങ്ങളുടെ നിഗൂഢമായ ലോകം കണ്ണീര്‍ പ്രളയത്തിനപ്പുറത്തുണ്ട്. നദിയുടെ അങ്ങേക്കരയില്‍ എനിക്കായി തുറന്ന ഒരു മദ്യശാല പോലെ.’ ‘മുന്തിരിത്തോപ്പിന്റെ തണലില്‍, വീഞ്ഞിന്റെ അലയായി കാറ്റു പോലും മാറുമ്പോള്‍ തോട്ടക്കാരന്‍ ഉന്മത്തനായതെന്തുകൊണ്ടെന്ന് പ്രത്യേകിച്ചു പറയണമോ? “അന്തരീക്ഷത്തിലെങ്ങും മദ്യത്തിന്റെ പ്രഭാവമാണ്. (ഹൈ, ഹവാ മെ ശരാബ് കി താസീര്‍) ശ്വസിക്കുന്നത്, കുടിക്കുന്നതിനു തുല്യമാണ്.” ഗാലിബ് അന്വേഷിച്ചത് ‘വീഞ്ഞിന്റെ ലഹരി സചേതനമാക്കിയ പുലരാത്ത രാവുകളെയാണ്’ (വോ ബാദ എ ശബാന കി സര്‍മസ്തിയാന്‍ കഹാം!) അവകളെവിടെ?
ഗാലിബ് ഛുട്ടീ ശരാബ് -
ഗാലിബ് കുടി നിര്‍ത്തി.
പര്‍ അബ് ഭീ കഭീ കഭീ പീതാ ഹും രോസ് -
എങ്കിലും രുചിക്കാറുണ്ട്.
തോരാത്ത മഴ രാവാക്കിയ പകലുകളില്‍,
നിറനിലാവ് പകലാക്കിയ രാവുകളില്‍. ”
പേര്‍ഷ്യന്‍ കാവ്യപാരമ്പര്യത്തിലെ നുരയുന്ന ജീവിതാസക്തിയല്ല ഇവിടെ മദ്യം. അതൊരു പ്രതീക്ഷയും സാദ്ധ്യതയുമൊക്കെയാണ്. വീഞ്ഞു് രൂപകങ്ങളുടെ ഉടയാടകള്‍ ഉരിഞ്ഞെറിഞ്ഞ വീഞ്ഞു മാത്രവുമാണ്. ഗാലിബിന്റെ കവിതയില്‍ അത് തന്റെ വഴക്കമാര്‍ന്ന ശരീരവും പ്രവചനാതീതമായ വീര്യവും കൊണ്ട് എങ്ങോട്ടും ഒഴുകി. റുഹാനും യുനാനുമായ തടങ്ങളെ നനച്ച്, ആഴത്തില്‍ നീലിച്ച് പിടയ്ക്കുന്ന ഒരു ഞരമ്പിനെ വഹിച്ച്...

തന്റെ മതം മനുഷ്യന്റെ ഏകത്വമാണെന്ന് ഗാലിബ് തുറന്നു പറഞ്ഞിരുന്നു. ആരാധിക്കുന്ന ദൈവം അറിവിന്റെ അതിരുകള്‍ക്കപ്പുറത്താണെന്നും. ‘ദൈവത്തെ തേടി ക്ഷീണിച്ചവശരായ ചിലര്‍ പണിഞ്ഞു വച്ചതാണ് ദേവാലയങ്ങള്‍’ എന്ന് ഒരു ശേര്‍. മനസ്സിലെ മതില്‍ക്കെട്ടുകള്‍ പൊളിക്കുന്നതു കൊണ്ടും കൂടിയാണ് മദ്യത്തിന്റെ ലഹരി ഒഴിവാക്കാനാവാത്തതായത്. ലക്ഷ്യത്തിലേയ്ക്കുള്ള ചൂണ്ടുപ്പലകമാത്രമായ മന്ദിരങ്ങളുടെ പ്രസക്തിയെ ഉടച്ച് അദ്ദേഹം അപേക്ഷിക്കുന്നു : ‘സംസമിനരികില്‍ എന്നെ വിട്ടേയ്ക്കുക’, ഇഹ്‌റാം (ഹജ്ജ് നിര്‍വഹിക്കുമ്പോള്‍ ധരിക്കുന്ന വസ്ത്രം) മദ്യക്കറ പുരണ്ടതാകയാല്‍ ക‌അബ പ്രദക്ഷിണം ചെയ്യാനാവില്ല.’ മറ്റൊരിടത്ത് പറയുന്നു, “രാത്രി സംസമിനരികിലിരുന്നു മദ്യപിച്ചു. കാലത്ത് മദ്യക്കറപുരണ്ട ഇഹ്‌റാം വിശുദ്ധജലത്തില്‍ അലക്കിയെടുത്തു.” “കണ്ണിനരികിലായി പുരികമുള്ളതു പോലെ പള്ളിയുടെ തണലില്‍ ഒരു മദ്യശാലയും വേണ്ടതാണ്” എന്ന് പ്രസിദ്ധമായൊരു കാവ്യശകലം.

ഒരിക്കലും സാദ്ധ്യമല്ലാത്ത ഒരു ബന്ധത്തിന്റെ സാദ്ധ്യതയാണ് ഗാലിബ് തേടിയത് എന്നു പറയപ്പെടുന്നു. നിതാന്തമായിരുന്നു, കാലഘട്ടത്തിന്റെ സൃഷ്ടിയായ നിഷ്ഫലതാബോധം. പിന്നെ ആത്മാവിനെ വട്ടം ചുറ്റിപ്പിടിക്കുന്ന ഏകാന്തത. ഗാലിബിന്റെ മദ്യാഭിരതിയ്ക്ക് പൊരുളുകള്‍ ഏറെയാണ്. തനിക്കെന്താണ് മദ്യമെന്ന് അദ്ദേഹത്തിനു നല്ലവണ്ണം തിരിഞ്ഞിരുന്നു. “ഏതു പാപിയ്ക്കാണ് മദ്യപാനം കൊണ്ട് നിര്‍വൃതി ലഭിക്കുന്നത്? ഒരല്പം വിസ്മൃതി, അതു മാത്രമാണ് ഞാന്‍ കൊതിക്കുന്നത്.” പ്രണയനോവിനെ ശമിപ്പിക്കാന്‍ മദ്യത്തിനും സംഗീതത്തിനും കഴിയില്ലെന്ന ഒരു നിമിഷാര്‍ദ്ധത്തിലെ മനസ്സു തുറപ്പ് മറ്റൊരു കവിതയിലുണ്ട്. വരികള്‍ക്കിടയില്‍ ചിലപ്പോള്‍ ജീവിക്കാനുള്ള ആശ പോലും ബാക്കിയാവാതെ (ഹം കൊ ജീനെ കെ ഭി ഉമ്മീദ് നഹീ) നൈരാശ്യം ചുഴലുന്നതു കാണാം. ‘എല്ലാ പരീക്ഷണങ്ങളും പൂര്‍ത്തിയായി ഗാലിബ്, മരണം മാത്രമാണ് ഇനി ബാക്കിയുള്ളത്.’ ‘ന ജാനേ നേക്ക് ഹും യാ ബദ് ഹും, പര്‍ സൊഹ്‌ബത് മുഖാ ലിഫ് ഹൈ’ എന്നും (നല്ലവനാണോ കെട്ടവനാണോ എന്നറിയില്ല. എന്നും പ്രതികൂല സാഹചര്യങ്ങളില്‍ കഴിയാനായിരുന്നു വിധി) ഹസര്‍ കരോ മിരെ ദിത്സെ, കി ഇസ്മെ ആഗ് ദബി ഹൈ ( ചികയല്ലേ നീ എന്റെ ഹൃദയം, അതില്‍ കനലുകള്‍ ചാരം മൂടി കിടപ്പുണ്ട്) എന്നും എഴുതുമ്പോള്‍ പൊള്ളന്‍ വീര്‍ത്ത പാദങ്ങള്‍ നടന്ന വഴികളുടെ നീറ്റം വരികളിലുണ്ട്. അതുകൊണ്ട്, ‘ഹം നെ ചാഹാ മര്‍ജായെ, സൊ വൊ ഭി ന ഹുവാ‘ (മരണം മാത്രമാണ് കൊതിച്ചത്, അതു പോലും നിഷേധിക്കപ്പെട്ടു) എന്നത് വെറും വാക്കല്ല. ‘ഏതു ദുരന്തം എനിക്കുമേല്‍ പതിക്കാനാണ് ഈ രാത്രി ഇത്ര ഇരുണ്ടിരിക്കുന്നതെന്ന്‘ ആശങ്കപ്പെടുന്ന ഒരു മനസ്സാണ് മദ്യത്തില്‍ അഭയം തേടിയത്. അതും അറുതിയില്ലാത്ത കുറ്റബോധത്തോടെ. പിന്നെന്തു ചെയ്യും?
അനുക്ഷണം മൂര്‍ച്ചകൂടി വരുന്ന ബോധത്തിന്റെ ചൂണ്ടു വിരലില്‍ നിന്നു രക്ഷപ്പെടാന്‍ മദ്യത്തേക്കാള്‍ നല്ല മാര്‍ഗമെന്താണ്?

ഒറ്റയ്ക്കാണെങ്കില്‍ മാത്രം കേള്‍ക്കാന്‍ ഗാലിബിന്റെ ഒരു ഗസല്‍. ഒറ്റയ്ക്കാണെങ്കില്‍ മാത്രം. ഷഹബാസ് അമന്‍ പാടിയത്. സോള്‍ ഓഫ് അനാമികയില്‍ നിന്നും.

(2) Rahiye-Mirza.mp3

രഹിയേ അബ് ഐസീ ജഗഹ് ചല്‍കര്‍, ജഹാം കോയി ന ഹോ
ഹംസുഖന്‍ കോയി ന ഹോ ഔര്‍ ഹംസുബാന്‍ കോയി നഹോ

ബേദര്‍ ഒ ദീവാര്‍ സാ ഇക് ഘര്‍ ബനായാ ചാഹിയെ
കോയി ഹംസായ നഹോ ഔര്‍ പാസ്‌ബാന്‍ കോയി ന ഹോ

പഡിയെ ഗര്‍ ബീമാര്‍ തൊ കോയി ന ഹോ ബീമാര്‍ദാര്‍
ഔര്‍ അഗര്‍ മര്‍ ജായിയെ, തൊ നൌഹഖാന്‍ കോയി ന ഹോ


“പേരറിയാത്ത ഒരു ദേശത്തെ ഏകാന്ത തീരത്ത്
പോയി വസിക്കണം.
എന്റ ഭാഷ ആരും അറിയാത്തൊരിടത്ത്
ആരും മിണ്ടാനില്ലാത്ത ഒരിടത്ത്.

അവിടെ ഒരു മാടം പണിയണം
അതിനു വേലിയും വാതിലും വേണ്ട
അയല്‍ക്കാര്‍ ആരും വേണ്ട
വഴിയില്‍ തടയുവാന്‍ കാവല്‍ക്കാരുമുണ്ടാവില്ല

രോഗിയായി കിടപ്പിലായാല്‍
ആരും ഉണ്ടാവില്ല, പരിചരിക്കാന്‍
മരണത്തിന്റെ വിളി കേട്ട് നടയിറങ്ങുമ്പോള്‍
കണ്ണീരൊഴുക്കുവാനും ആരും ഉണ്ടാവില്ല

പുസ്തകം :
മീര്‍സാ ഗാലിബ് -കവിതയും ജീവിതവും
കെ പി എ സമദ്

വരികള്‍ എടുത്തെഴുതിയപ്പോള്‍ കുറെ തന്നിഷ്ടങ്ങള്‍ എടുത്തിട്ടുണ്ട്. ഓരോരുത്തരും അവരവരുടെ കവിതയാണല്ലോ പാടുന്നത് !

പിന്‍കുറിപ്പ് :
അല്‍ക്വയറിലെ ഹോളിഡേ ഇന്നില്‍ ഒരാളിന്റെ മാത്രം ചുമതലയില്‍ ഒരു ചെറിയ ബാറുണ്ട്. മാനേജറും ബെയറ റും സാമി എന്നു പേരുള്ള ഒരു ഈജിപ്ഷ്യനാണ്‌‍‍. അടങ്ങിരിക്കാത്ത കുരുവിയെപ്പോലെ ചടുല താളങ്ങളുള്ള മനുഷ്യന്‍. സര്‍വീസ് പരിഗണിച്ച് ഹോട്ടല്‍ അദ്ദേഹത്തിന് ഉയര്‍ന്ന ഉദ്യോഗം നല്‍കാമെന്നു പറഞ്ഞിട്ടും തനിക്കീ ജോലി തന്നെ മതിയെന്നു തുടരുന്ന ഒരൊറ്റയാന്‍.ചെയ്യുന്ന ജോലിയില്‍ പൂര്‍ണ്ണമായും സ്വയം സമര്‍പ്പിക്കുന്നതെങ്ങനെ എന്ന് കണ്ടു ഞാന്‍ അന്തിച്ചു പോയിട്ടുണ്ട്. അത് ഒരു സംസ്കൃതിയുടെ ഇങ്ങേയറ്റമാണെന്ന് പറഞ്ഞു തന്നത് ഗഫൂറിക്കയും. ഗസലിന്റെ രുചിയും പഞ്ചാരയിടാത്ത കാപ്പിയുടെ വീര്യവും ഷഹബാസിന്റെയും ബാബുക്കയുടെയും പാട്ടുകളും മദ്യത്തിനൊപ്പം ലഹരിയുള്ളതാണെന്ന് തിരിച്ചറിഞ്ഞ ആ വെള്ളിയാഴ്ചകള്‍ക്ക്...
“മരണശേഷവും എന്റെ പാദങ്ങള്‍ ശവക്കച്ചയ്ക്കകത്തു കിടന്ന് പിടയ്ക്കുകയാണ്....”

146 comments:

കണ്ണൂസ്‌ said...

വൈകീട്ടത്തെ പരിപാടിയോ?

ഗാലിബ് ഛൂഠി ശരാബ്, പര്‍ അഭ് ഭീ കഭീ കഭീ
പീതാ ഹും രോസ്-എ-അബ്‌ര്‍ ശാം-എ-മെഹ്താബ് മേം

Anonymous said...

നന്ദി.

ഓഫ്‌ : ഷഹബാസ് എവിടെ പോയി ?
പാട്ട് യാചന : ഷഹബാസ് പാടിയ ‘മറഡോണ നിന്‍ മാരിവില്‍ ഗോളുകള്‍’, ‘തേടുന്നാതാരേ ശൂന്യതയില്‍’.

കിട്ടോ ?

അഭയാര്‍ത്ഥി said...

മിര്‍സ ഗാലിബ്‌ ആരായിരുന്നാലും എന്തായിരുന്നെങ്കിലും
പറയുവാനൊരു വെള്ളെഴുത്തില്ലായിരുന്നെങ്കില്‍
വായിക്കാനാവുമായിരുന്നില്ല.

എന്തൊരു വിപരീധാഭാസം-
വെള്ളെഴുത്തും വായനയും
അതും തെളിനീര്‍ പോലത്തെ അക്ഷരങ്ങള്‍
ചെന്താമര പോലത്തെ വാക്കുകള്‍
അവയില്‍ വിടര്‍ന്ന്‌ നില്‍ക്കുന്നു.

എനിക്കുമുണ്ടെ വെള്ളെഴുത്ത്‌
വെള്ളെഴുത്തിനെ വായിക്കണമെങ്കില്‍
2.25 ന്റെ കണ്ണട വക്കണം
പക്ഷെ റെട്ടിനയില്‍ തിര്‍ശ്ചീനമായി
പതിക്കുന്ന ബിംബങ്ങള്‍
അഭ്രപാളികളില്‍
കുത്തനെ നില്‍ക്കുന്നു.

വെള്ളെഴുത്ത്‌ നല്ലെഴുത്ത്‌

എതിരന്‍ കതിരവന്‍ said...

ഇതും നോക്കണേ:
ഹരിവംശ് റായ് ബച്ചന്റെ ‘മധുശാല’. മദ്യവും ജീവിതാസക്തിയും ഒന്നാണെന്നുള്ള ഉദ്ഘോഷം.

ഞാന്‍ മരിയ്ക്കുമ്പോള്‍ എന്റെ ചുണ്ടില്‍ ഗംഗാജലം ഇറ്റിക്കാതെ. മദ്യം പകരുക. എന്റെ ശവത്തിനു പിന്നാലെ “രാം നാം സത്യ് ഹെ’ ചൊല്ലാതെ. ‘മധുശാല‘ എന്നു വിളിച്ചുപറയുക.

മന്നാഡേ ഇതു ഭംഗിയായി പാടിയിട്ടുണ്ട്.

Haree said...

ഈ ലേഖനത്തിന്, ഈ തലക്കെട്ട് എത്രമാത്രം ചേരും!!!
--

കണ്ണൂസ്‌ said...

തുളസീ, ഷ‌ഹ്ബാസ് ഈ ഗാനങ്ങള്‍ ആല്‍ബത്തിലാക്കിയിട്ടുണ്ടോ? എനിക്ക് തോന്നുന്നത് ആള്‍ ഇത് ലൈവ് പരിപാടികളില്‍ മാത്രം പാടുന്ന പാട്ടാണെന്നാണ്. എനിക്കിതു വരെ കേള്‍ക്കാനേ പറ്റിയിട്ടില്ല.

കയ്യിലുള്ളവര്‍ എനിക്ക് കൂടി അയക്കണേ

കണ്ണൂസ്‌ said...

മധുശാലയില്‍ പത്തു നൂറ് ഈരടികള്‍ ഇല്ലേ എതിരന്‍‌ജി? മന്നാഡേ പാടിയ ഭാഗം കിട്ടാനുണ്ടോ?

അമിതാഭ് ഈ കവിത ചൊല്ലുന്നത് കേട്ടിട്ടുണ്ട്, ടി.വി. യില്‍.

Anonymous said...

ആല്‍ബത്തിലില്ല കണ്ണൂ‍സേട്ടാ,ഷഹബാസിന്റെ ലൈവ്‌ പാട്ടുകള്‍ കൂള്‍ഗൂസിലുണ്ടായിരുന്നു മുന്‍പ്‌, വി.ടി മുരളിയുടെ ‘ഓത്തുപള്ളീ‍ലന്നു നമ്മള്’ എനിക്കങ്ങനെ കിട്ടിയതായിരുന്നു.

നജൂസ്‌ said...

വാ..വാ.. ഇതെന്തെഴുത്താ വെള്ളെഴുതേ....
വായിച്ച്‌ കഴിഞപ്പൊ എന്തോ ഒരിത്‌...

അനോമണി said...

വെള്ളെഴുത്ത്,

വളരെ മുന്‍പ് ദൂരദര്‍ശനില്‍ ‘മിര്‍സാ ഗാലിബ്’എന്നൊരു സീരിയല്‍ ഉണ്ടായിരുന്നു. ഗുല്‍‌സാറിന്‍‌റെ. നസരുദ്ദീന്‍ ഷാ ആണ് ഗാലിബ്. ജഗ്‌ജീത് സിംഗ് സംഗീതം നല്‍കി ഗാലിബിന്‍‌റെ വരികള്‍ ആലപിച്ച് ഒരു മ്യൂസിക്കല്‍ ആല്‍ബം പോലെയായിരുന്നു അത്. എനിക്ക് ഏകദേശം 10-12 വയസ്സുകാണും അന്നേരം. സംഗീത ബോധം രൂപംവെയ്ക്കുന്ന കാലഘട്ടമായിരുന്നു അത്. വിശദമായ ഓര്‍മ്മകളില്ല. അന്ന് ഹൃദയത്തില്‍ വളരെ അധികം സ്വാധീനിച്ചിരുന്നു എന്നു മാത്രം അറീയാം. എന്തൊക്കെയോ പറയാന്‍ കഴിയാത്ത ഒരു വികാരമാണ് അതിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍. അതേമത്തുപിടിച്ച വികരങ്ങളാണ് നിങ്ങളുടെ എഴുത്ത് തരുന്നത്. വളരെ വളരെ നന്ദി.

കണ്ണൂസ്‌ said...

അനോമണി, ആ മിര്‍സാഗാലിബ് സീരിയലിലെ പാട്ടുകള്‍ എന്റെ കയ്യിലുണ്ട് - കാസറ്റ് രൂപത്തില്‍ ഇപ്പോഴും വാങ്ങാന്‍ കിട്ടും. സി.ഡി.ഇറങ്ങിയോ എന്നറിയില്ല.

ആ സീരിയല്‍ ഒരു ‘മുതല്‍‘ ആയിരുന്നു. തന്‍‌വി ആസ്‌മി ആയിരുന്നു ഗാലിബിന്റെ ഭാര്യ എന്നോര്‍ക്കുന്നു. ഗുല്‍‌സാറും നസറുദ്ദീന്‍ ഷായും അത് ഒരു രണ്ടര മണിക്കൂര്‍ സിനിമയാക്കിയിരുന്നെങ്കില്‍ എന്ന് പലപ്പോഴും വിചാരിച്ചിട്ടുണ്ട്.

ഹേ ഔര്‍ ഭീ ഇസ് ദുനിയാ മേം
സുഖനവര്‍ ബഹ്‌ത് അഛേ
കഹ്‌തേ ഹേ കി ഗാലിബ് കാ ഹേ
അന്ദാസ്-എ-ബയാന്‍ ഔര്‍...

എന്ന ടൈറ്റില്‍ ഗാനം ഇപ്പോഴും ചെവിയില്‍ മുഴങ്ങുന്നു.

അനോമണി said...

കണ്ണൂസ്,
ഞാന്‍ ഇരുന്നു പരതുകയായിരുന്നു. ഇതാ ഇവിടെ MP3 യായികിടക്കുന്നു.

http://hi4free.com/?p=812#comment-3065

un said...

ഷഹബാസിന്റെ ശബ്ദവും പാട്ടുമാണ് ജഗ്ജീത് സിങിന്റെതിനേക്കാള്‍ എനിക്കു നന്നായി തോന്നിയത്.

എതിരന്‍ കതിരവന്‍ said...

മന്നാഡേയുടെ ‘മധുശാല’ ആല്‍ബം എന്റെ കയ്യിലുണ്ട്. വെബ്ബിലെവിടെയോ ഇതുണ്ടെന്നാണെന്റെ ഓര്‍മ്മ.
‘ഛോട്ടി സി ജീവന്‍ മെ കിത്നാ
പ്യാര്‍ കരൂ, പീ ലൂ ഹാലാ...’

അനോമണി said...

ഉന്മേഷിന്‍‌റെ അഭിപ്രായത്തോട് പരിഭവമില്ല. പക്ഷെ, ‘മിര്‍സാ ഗാലിബ്’ നസൃദ്ദീന്‍ ഷായുടെ പഞ്ഞിപോലത്തെ താടിയും എന്തിലോ മുഴുകിയപോലുള്ള സംഭാഷണങ്ങളും പിന്നെ ആദ്യമായികേള്‍ക്കുന്ന (?)വളരെ വ്യത്യസ്തമായ സംഗീതത്തിന്‍‌റെ എന്തോ ഒരു ലോകവും ഒക്കെയായി വളരെ വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു. ആ സംഗീതം മാത്രമായി ഇപ്പോള്‍ കേള്‍ക്കുമ്പോള്‍ ആ പഴയ ‘വൈദ്യുതീകരണം’ ഇല്ല! അതൊരു total effect ആയിരുന്നു എന്നു തോന്നുന്നു. ഇന്ന് ‘മിര്‍സാ ഗാലിബ്’ വീണ്ടും കാണുകയാണെങ്കില്‍ എന്തുതോന്നും എന്നും അറിയില്ല.

ഞാനും ഷാബാസിന്‍‌റെ ഒരു ഇഷ്ടക്കാരനാണ്. പുള്ളി പണ്ട് ക്യാമ്പസില്‍ വന്ന് പാടി എല്ലാവരെയും ഉന്മത്തരാക്കിയത് ഓര്‍ക്കുന്നു. പെണ്ണുങ്ങള്‍ കള്ളുകുടിച്ചു ആണുങ്ങളുടെ കൂടെ പാടി എന്നൊക്കെ പറഞ്ഞ സദാചാരവാദികളെ പലരും ഓര്‍ക്കുന്നുണ്ടാകണം. വെറുതെയെങ്കിലും!!!

കണ്ണൂസ്‌ said...

ഷഹ്‌ബാസിന്റെ പാട്ട്, വെള്ളെഴുത്ത് പറഞ്ഞ പോലെ, ഒറ്റക്ക് ഒരിടത്ത് ഇരുന്ന് കേള്‍ക്കണം. ജഗ്‌ജിതിന്റെ സംഗീതത്തിന് എന്റെ അഭിപ്രായത്തില്‍ ആ പരിമിതിയില്ല എന്ന് തോന്നുന്നു.

ഒന്ന് മൂഡുണ്ടെങ്കില്‍ കേള്‍ക്കാം. മറ്റേത് കേട്ട് മൂഡ് വരുത്താം. :-)

വ്യക്തിപരമായ അഭിപ്രായം തന്നെ. എന്നാലും ഷബാസിന്റെ ശബ്ദം ഗസലിനേക്കാളും യോജിക്കുന്നത് ഒരല്‍പ്പം ഇമോഷണല്‍ ആയ പാട്ടുകള്‍ക്കാണെന്ന് തോന്നുന്നു.

Gordu said...

Dear Kannoraan you can dwon load Mr.Shahabas Amman’s some Malayalam Ghazals from this link

http://music.cooltoad.com/music/search.php?user=advrj

and his Albums: THE SOUL OF ANAMIKA IN BLACK & WHITE,
NEEYUM NILAVUM, JUNE MAZHAYIL, ETC ETC

And now latest one already released – unfortunately I forget that album’s name

The Prophet Of Frivolity said...

രഗോന്‍ മെ ദൌഡ്തെ ഫിര്‍നെ കെ ഹം നഹീന്‍ കായല്‍
ജബ് ആങ്ഖ് സെ ഹി ന ടപകാ തൊ ഫിര്‍ ലഹൂം ക്യാ ഹെ?
(രഹസ്യം: എന്റെ കയ്യില്‍ ആബിദയുടെ ഗാലിബ് ആല്‍ബമുണ്ട്. ചോദിക്കണ്ട.തരില്ല.) ഷഹബാസിന്റെ ‘ഈ രാത്രിയെത്രയനാഥം’ കേട്ടോ? ഇല്ലെങ്കില്‍ ആയുസ്സിന്റെ പകുതി പോയി..
കഹാം മൈഖാനെ കാ ദര്‍വാസ ‘ഗാലിബ്’ ഓര്‍ കഹാന്‍ വായിസ്
പര്‍ ഇത്നാ ജാന് താ ഹൈന്‍ കല്‍ വൊ ജാതാ ഥാ കി ഹം നികലേ....

Anonymous said...

what a musical post! i really enjoyed it. keep it up

കണ്ണൂസ്‌ said...

പണിയായല്ലോ. ഇനി ഇപ്പോ കൂള്‍ടോഡില്‍ രാത്രിയെത്ര അനാഥവും തിരയണം :) .(കയ്യിലുള്ളവര്‍ അയച്ചു തന്നാല്‍ മുഷിയില്യ).

പ്രോഫറ്റേ, ഈ രണ്ടു ഷേറും ജഗ്‌ജിത് സീരിയലില്‍ പാടിയിട്ടുണ്ടല്ലോ. പണ്ടെന്നോ എഴുതിയ വരികള്‍ക്ക്, കൃത്യമായ ഭാവം പകര്‍ന്ന്, ആത്മാവില്‍ തൊടുന്ന പോലെ പാടാമെന്ന് മനസ്സിലാക്കിയത് മിര്‍സാ ഗാലിബിലെ ഗസലുകള്‍ കേട്ടപ്പോഴാണ്.

വെള്ളെഴുത്ത് said...

വൈകുന്നേരത്തെ കോഠയിലേയ്ക്ക് എല്ലാവര്‍ക്കും സ്വാഗതം! നന്ദി. എന്താണല്ലേ..!
ഹരീ, മലയാളി ആണിന്റെ ആഗ്രഹത്തെ ഇത്രമാത്രം പുറത്തുകാട്ടിയ ഒരു പരസ്യവാചകം അടുത്തകാലത്ത് വേറെന്തുണ്ട്? കാലികാവസ്ഥയില്‍ നിന്നും ഭൂതകാലത്തിലേയ്ക്ക് പോയി നോക്കിയതാണ്.. വീഞ്ഞിന്റേതു പോലെ മറ്റൊരു തരം അയവ്. മന്നാഡെയുടെ മധുശാല, ഗുത്സാറിന്റെ /ജഗജിത്തിന്റെ മിര്‍സാ (അതിനെപ്പറ്റി പുസ്തകത്തില്‍ സമദ് പറയുന്നുണ്ട്) ആബിദയുടെ മിര്‍സാ എന്തെല്ലാം കേള്‍ക്കാനിരിക്കുന്നു. ഗോര്‍ദു, ഷഹ്‌ബാസിന്റെ പുതിയ ആല്ബം “അലകള്‍ക്ക്”ആണ്.. അതില്‍ അനിലിന്റെ (രാപ്പനി) ഒരു ഗസലുമുണ്ട്. അനോമണിയുടെയും ഗോര്‍ദുവിന്റെയും ലിങ്കുകള്‍ക്ക് പ്രത്യേക നന്ദി. പ്രവാചകാ ഈ രാത്രി എത്ര അനാഥം കേട്ടില്ല.. ..പകുതിയും പോയി. തുളസിയ്ക്ക് ഇതാ

തേടുന്നതാരെ

'മറഡോണ' കൈയില്‍ ഇല്ല

പാഞ്ചാലി said...

മറവിയുടെ ചെപ്പിലെങ്ങോ കിടന്നിരുന്ന മിര്‍സ ഗാലിബിനെയും മധുശാലയെയും ആ സീരിയലിനെയും "ഓത്തുപള്ളിയെയും" തിരിച്ചെടുപ്പിച്ചതിനു വെള്ളെഴുത്ത്, തുളസി, എതിരന്‍, അനോമണി, കണ്ണൂസ്‌ തുടങ്ങി എല്ലാവര്‍ക്കും നന്ദി. "ഒത്തുപള്ളി" യുടെ വീഡിയോ സമയം ഓണ്‍ ലൈനില്‍ പോയി ഒന്നു കൂടി കണ്ടു.
ഈ പോസ്റ്റിനു വെള്ളെഴുത്തിനു പ്രത്യേക നന്ദി!
:-))

കണ്ണൂസ്‌ said...

ഇവിടുന്ന് പോവാന്‍ പറ്റുന്നില്ലല്ലോ ദൈവമേ. :)

ദില്‍ കോ ആഖോം നേ ഫസായാ ക്യാ മഗര്‍
യേ ഭീ ഹല്‍ഖേ ഹേ തുമാരെ ദാം കേ..

അനിലന്റെ ഏതു കവിതയാ ഷബാസിന്റെ ആല്‍ബത്തില്‍ വെള്ളെഴുത്തേ?

കണ്ണൂസ്‌ said...

തേടുന്നതാരേ കലക്കീണ്ട്.

The Prophet Of Frivolity said...

പുരാണം: ഒരുദിവസം ഷഹബാസ് അമന്റെ പാട്ട് കേട്ട് പ്രാന്തെടുത്ത്, തലക്കല്ലിളകി ഗൂഗിളില്‍ തപ്പിയിറങ്ങി ഞാനൊരു ബ്ലോഗിലെത്തി : ഭൂതകാലക്കുളിര്. അങ്ങനെയാണ് ഞാന്‍ മലയാളം ബ്ലോഗ് തന്നെ കാണുന്നത്. ഈ പോസ്റ്റിന്ന്, പ്രാന്തന്മാര്‍ക്ക് എന്റെ സമര്‍പ്പണം: ബോദലയറിന്റെ ഉന്മത്തനാവൂ എന്ന കവിത. ഇവിടെ: http://www.eecg.toronto.edu/~flouris/docs/baudelaire1.html അതാണ് വേണ്ടത്. അനവരതമായ ഫിറ്റ് അവസ്ഥ. പിന്നെ ഗസലിലെ അടങ്ങാത്ത, തിരത്തള്ളുന്ന, വിട്ടുപോകാത്ത ദുഖത്തിന്റെ സ്രോതസ്സെന്ന് എനിക്കു തോന്നുന്ന പേര്‍ഷ്യന്‍ ക്ലാസിക്കല്‍ സംഗീതത്തിന്റെ റേഡിയോ. ഇവിടെ: http://www.radiodarvish.com/Site/Home.html. ആരുടെയെങ്കിലുമൊക്കെ തലയുടെ കല്ലിളകിയാല്‍ ഞാന്‍ (വെള്ളെഴുത്ത് മാഷും) ജയിച്ചു. ഉണ്ടെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ലാത്ത ദൈവമേ..ഇവിടം മൊത്തം പ്രാന്തന്മാരെക്കൊണ്ടു നിറയ്ക്കണമേ...ആമേന്‍.

-------

ഇത് ഒരു നല്ല ബ്ലോഗാണ്. പോയി നോക്കുക. അവിടെ പലരുടെയും ആലാപനത്തിലേക്കുള്ള വഴികാട്ടികളുണ്ട്.
http://sukhanwar-ghalib.blogspot.com/2008/03/har-ek-baat-pe-kehte-ho.html

കണ്ണൂസ്‌ said...

പ്രോഫറ്റേ, ആബിദാ പര്‍വീണിന്റെ ഗാലിബ് ഗസല്‍ എന്ന് കേട്ടപ്പോള്‍ ഒന്ന് പരതി നോക്കി.

ദാ കിടക്കുന്നു

കേട്ടില്ല. ആബിദാ പര്‍വീണിന്റെ സ്വരത്തെപ്പറ്റി ഒരു മുന്‍‌വിധി ഉള്ളത് കൊണ്ട് ഞാന്‍ അല്പം പ്രിജുഡൈസ്‌ഡ് ആണ്.

യാരിദ്‌|~|Yarid said...

മിര്‍സാ ഗാലിബിനെക്കുറിച്ചൊരു പോസ്റ്റ് ഗസലുകള്‍ എന്ന ബ്ലോഗിലിടണമെന്നു കുറച്ചു നാളിനു മുന്നെ തോന്നിയിരുന്നു. സമയം കിട്ടാത്തതു കൊണ്ട് പിന്നീട് അതു വിട്ടു പോയി. പക്ഷെ ഗാലിബിനെക്കുറിച്ച് ഇത്രയൂം ഭംഗിയായി, എഴുതാനൊന്നും എന്നെക്കൊണ്ട് കഴിയില്ല. നന്ദി മാഷെ..:)

ദാ ഈ പേജില്‍ പോയാല്‍ മിര്‍സാ ഗാലിബിന്റെ കുറെ ഗസലുകളുടെ വീഡിയൊ ദൃശ്യങ്ങള്‍ കിട്ടും. നേരത്തെ കണ്ണൂസ് സൂചിപ്പിച്ച സീരിയലിലെ തന്നെ..ഡൌണ്‍ ലോഡ് മാനേജര്‍ ഉണ്ടെന്നില്‍ ഇതെല്ലം ഡൌണ്‍ ലോഡ് ചെയ്തിടാം..;)

Dinkan-ഡിങ്കന്‍ said...

ഈ ലേഖനമെഴുതിയതിന് നിങ്ങളെ കൊല്ലാന്‍ എനിക്ക് രണ്ട് കാരണങ്ങലുണ്ട്
1) ഷാഹ്ബാസ് അമനെയും ഗാലിബിനേയും കണക്റ്റ് ചെയ്തതിന്. ഗാലിബീയന്‍ ഗസലുകള്‍ക്ക് ഷ്ഹ്ബാസിലും അനുയൊജ്യമായ ശബ്ദം വേറെയില്ല എന്ന് തോന്നിയിട്ടുണ്ട്.

2) മദ്യപിക്കാതെ..ഒരു തുള്ളി കുടിക്കാതെ ഇതെഴുതിയതിന് മരണമാണ് ശിക്ഷ :)

jiss meiN laakhoN baras ki hooreiN hoN
aisi jannat ka kya ka-ray koi

ഓഫ്.ടോ.
നന്ദി പറയാതെ പൊയില്ലെങ്കില്‍, “വാഹ്” ഇല്ലാത്ത ശായരി പോലെയാകും

എതിരന്‍ കതിരവന്‍ said...

I hope you all know that "thETunnathaare" is a film song. It is from 'Ammu' (1965), lyrics by yoosaphali kEchchEri and sung by S. Janaki, music by Baburaj

'Ammu' was a film adaptation of the popular drama "chaviTTikkuzhachcha maNN" by P. A. Vaariyar.

There are some songs which got uplifted to the ghazal status. YEzudaas's laLithagaanam "karineelakkaNNuLLa peNNe ninte kaviLaththu njaanonnu nuLLi" was picked by Hariharan as an example.

Umpaayi believes that 'thaamamenthE' is a perfect ghazal.

un said...

വെള്ളെഴുത്തേ, ‘സുറുമയെഴുതിയ’ ഇതുവരെ അയച്ചില്ല?

Gordu said...

Dear Prophet,

ദയവായി ഷഹബാസിന്റെ ‘ഈ രാത്രിയെത്രയനാഥം’

ഒന്നു എനിക്ക് അയക്കാമോ..........

my email : atdhanesh@gmail.com

Please please please

കണ്ണൂസ്‌ said...

ഗോര്‍ഡൂ, കേട്ടാല്‍ മതിയെങ്കില്‍ ഇവിടെയുണ്ട്.

Gordu said...

Dear Kannoos,
Thanks for your response.
But unfortunately there is some difficulties in hearing on line.
എന്റെ കൈയില് ഷഹബാസിന്റെ കുറേ collections ഉണ്ടു, പക്ഷെ ഇവ ഇല്ല്
Soja Rajakumari, HayeHayeSamama, Chupke Chupke, PyaruBhare DosharmileNine, Oothupalliyil, ThelinjooPrema Yamunaveedum, Greeshmame Sakhi, NjanPadan Orthoru, Ekanthathayude Aparatheeram, etc etc

So if can find any links to down load മറഡോണ നിന് മാരിവില് ഗോളുകള്’ and ഈ രാത്രിയെത്രയനാഥം’ please please inform me….. and if you require any of above mentioned songs please give me your email

Thank you once again

Rajeeve Chelanat said...

വെള്ളെഴുത്തേ

ഒന്നും പറയാനില്ല. സാഷ്ടാംഗപ്രണാമം.

കുപ്പിയില്‍ ബാക്കിയുണ്ടായിരുന്നതുകൂടി തീര്‍ക്കട്ടെ. എന്നിട്ട് ഈ പോസ്റ്റ് ഒന്നുകൂടി വായിക്കണം (എല്ലാ വ്യാഴാഴ്ചയും നിര്‍ബന്ധമായും ഞാനിത് ഒരു തവണയെങ്കിലും വായിക്കുകയും ചെയ്യും). എല്ലാ ലിങ്കുകളും ഡൌണ്‍ലോഡും ചെയ്യണം (സ്വഗതം)

ഡിങ്കന്‍ സൂചിപ്പിച്ച രണ്ടാമത്തെ തെറ്റിന്, ഞാനും താങ്കള്‍ക്ക് വധ ശിക്ഷ വിധിക്കുന്നു.

www.entelokam.com എന്നൊരു സൈറ്റുണ്ട് എന്നു കൂടി, ഇവിടെ കൂടിയിരിക്കുന്നവരുടെ അറിവിലേക്ക്. അപൂര്‍വ്വങ്ങളായ പല ഗാനങ്ങളും കിട്ടാവുന്ന ഒരിടം.

വെള്ളെഴുത്തേ ഈ തെളിനിലാ ഭാഷക്ക്, എഴുത്തിന് ഒരിക്കല്‍ക്കൂടി ഒരു സാഷ്ടാംഗപ്രണാമം.

അഭിവാദ്യങ്ങളോടെ

Rajeeve Chelanat said...

ഉണ്ടെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ലാത്ത ദൈവമേ..ഇവിടം മൊത്തം പ്രാന്തന്മാരെക്കൊണ്ടു നിറയ്ക്കണമേ...

ഈ പ്രാന്തന്റെയും പ്രാര്‍ത്ഥന അതുതന്നെ.

പ്രാന്താഭിവാദ്യങ്ങളോടെ

The Prophet Of Frivolity said...

ഈ രാത്രിയെത്രയനാഥം, എത്ര വിമൂകം.....താരകളില്ല നിലാവൊളിയില്ല....
http://www.4shared.com/get/58915305/756800ea/07-ee_Rathriyethra.html

കണ്ണൂസ്‌ said...

നന്ദി പ്രോഫെറ്റ് കുട്ടാ, മണി 3 ആയി. എന്നാലും ഈ പാട്ടു കേട്ടിട്ടേ ഉറങ്ങൂ ഞാന്‍.

അടുത്ത കാലത്ത് കണ്ട ഏറ്റവും സത്യസന്ധമായ ത്രെഡ് ആയി ഇത്. രാജീവിന്റെ അവസാനത്തെ കമന്റ് നോക്കൂ‍.അങ്ങേരുടെ പോസ്റ്റുകള്‍ വായിച്ചാല്‍ തോന്നുമോ ഇങ്ങനെ സ്നേഹം വരും അദ്ദേഹത്തിന് എന്ന്? :)

കണ്ണൂസ്‌ said...

ഇപ്പോള്‍ ഷബാസിന്റെ മിക്ക പാട്ടുകളും കേട്ടു.

മലയാളം സംഗീതത്തെ ഗസലിനോടടുപ്പിച്ചു എന്ന് അഭിമാനിക്കാം ഷബാസിന്. തീര്‍ച്ചയായും ന‍ല്ലൊരു ഗായകന്‍ തന്നെ.പക്ഷേ, എന്റെനേരത്തെ പറഞ്ഞ നിരീക്ഷണത്തില്‍ മാറ്റമൊന്നുമില്ല. ഷബാസിന്റെ ശബ്ദം ഗസല്‍ ആവശ്യപ്പെടുന്ന ശരാബോ ശബാബോ നല്‍കുന്നില്ല.മെഹ്‌ദി ഹസ്സനോ, ഗുലാം അലിയോ, ജഗ്‌ജിത്തോ, രൂപ് കുമാര്‍ രാഥോടൊ നില്‍ക്കുന്നതിന് അടുത്തൊന്നും നില്‍ക്കാന്‍ പറ്റില്ല അദ്ദേഹത്തിന്.

ഹരിത് said...

ഗസല്‍ കേട്ടു. ഒറ്റയ്ക്കു ഇരുന്ന്.
വെള്ളെഴുത്തിനു നന്ദി.

രാജ് said...

വാഹ്!

കണ്ണൂസേ :-) ഷഹബാസിനെ ‘പറയാൻ മറന്ന പരിഭവങ്ങൾ’ എന്ന ട്രാക്കിലെ തമാശയിൽ വധിച്ചുകളഞ്ഞ കൂട്ടുകാർ മെഹ്‌റൂഫിന്റേയും സുനിലിന്റേയും റൂമിലായിരുന്നു അവസാനം കാണുമ്പോൾ..

Rajeeve Chelanat said...

കണ്ണൂ‍സ്,

ഇജ്ജാതി വെള്ളെഴുത്തുകളും, പാട്ടുഭ്രാന്തന്മാരെയും കണ്ടാല്‍, ആര്‍ക്കാണ് സ്നേഹം വരാതിരിക്കുക?

ആബിദാ പര്‍വീണിന്റെ പാട്ടുകള്‍ ഡൌണ്‍ലോഡു ചെയ്തുകൊണ്ടിരിക്കുന്നു. ബെക്കുഡി ബെശബാബ് കഴിഞ്ഞു. ഇനി അതു കഴിഞ്ഞേ മറ്റു ജോലികളിലേക്കു പോകുന്നുള്ളു. ഇനി അതിന്റെ പേരില്‍ പിരിച്ചുവിട്ടാലും ഞാന്‍ സഹിച്ചു.

ശരിയാണ്. ശബ്ദത്തിന്റെ കാര്യത്തില്‍ മെഹ്‌ദിയും ജഗജിത്തും, രാഥോഡും മുന്നില്‍തന്നെയാണ്.

അഭിവാദ്യങ്ങളോടെ

Anonymous said...

music, football, shahbaz

Anonymous said...

അലകൾക്ക് ആൽബം ഇഷ്ടപ്പെടുകയാണെങ്കിൽ ദയവായി സീഡി വാങ്ങിക്കുക.

റോബർറ്റ് ഫ്രോസ്റ്റിന്റെ miles to go before I sleep കടമ്മനിട്ടയുടെ വിവർത്തനം ഉണ്ട് ഇതിൽ.

Rasheed Chalil said...

വൌ... മിര്‍സാ അസദുല്ലാ ഖാന്‍ ഗാലിബിനെ അത്ഭുതത്തോടെ വായിച്ചിട്ടുണ്ട്. ജീവിതത്തെ ഇത്ര ലാഘവവത്തോടെ അതിലേറെ നര്‍മ്മ ഭാവത്തോടെ കണ്ട വ്യക്തികള്‍ അപൂര്‍വ്വം തന്നെ.

വെള്ളെഴുത്ത് മാഷേ ഒരുപാട് നന്ദി... ഈ പരിചയപ്പെടുത്തലിന്.

കണ്ണൂസ്‌ said...

പെരിങ്ങ്‌സേ :) ഓര്‍മ്മയുണ്ട്.

ഒരു മനോരമ സ്റ്റൈല്‍ വിവരം കൂടി തരട്ടേ. ഷബാസ് ഒരു പക്ഷേ തന്റെ ആദ്യത്തെ പ്രൊഫഷണല്‍ വര്‍ക്ക് ചെയ്തത് നമ്മിലൊരാള്‍ക്കു വേണ്ടിയായിരുന്നിരിക്കും. അസംഘടിത എന്ന ബ്ലോഗര്‍ പ്ലാന്‍ ചെയ്തിരുന്ന “പക്ഷികള്‍ക്ക് പറയാനുള്ളത്” എന്ന ചിത്രത്തിന് ഷബാസ് സംഗീതം കൊടുത്ത് ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ടായിരുന്നു. 2001-ലോ മറ്റോ. (ആ ചിത്രം മുഴുവനായില്ല. പാട്ടുകള്‍ അസംഘടിതയുടെ കയ്യില്‍ ഉണ്ടോ ആവോ?)

കണ്ണൂസ്‌ said...

അയ്യോ. മൂപ്പത്ത്യാര് പ്രൊഫൈല്‍ ഡിലീറ്റ് ചെയ്തു.:(

അനിലൻ said...

ശിവന്‍
തകര്‍പ്പന്‍ എഴുത്ത്.

ഇജ്ജാതി വെള്ളെഴുത്തുകളും, പാട്ടുഭ്രാന്തന്മാരെയും കണ്ടാല്‍, ആര്‍ക്കാണ് സ്നേഹം വരാതിരിക്കുക?

രാജീവ് :)
കണ്ണൂസേ പാട്ട് കേട്ടോ?

un said...

ഈ വൈകുന്നേരത്തിന് അവസാനമില്ലെന്നു തോന്നുന്നു. പ്രാന്തൊഴിയാത്തവര്‍ക്കായി രേഷ്മയുടെ തേരി ജുദായി
അടുത്ത പെഗ്ഗു വരട്ടേ :)

കണ്ണൂസ്‌ said...

കേട്ടു അനിലേ, കാണുകയും ചെയ്തു. :)

ഉഗ്രന്‍ കലക്ഷന്‍ ആണല്ലോ ഉന്‍‌മേഷേ. ഓരോന്നായി ചൂണ്ടാന്‍ പോവുകയാ.

Rajeeve Chelanat said...

എം.കൃഷ്ണന്‍ നായരാണ് പറഞ്ഞത്, ഒരാളുടെ വീട്ടില്‍ പോയാല്‍ അരമണിക്കൂറില്‍ കൂടുതല്‍ ഇരിക്കരുതെന്ന്. ഇവിടെ നിന്നാണെങ്കില്‍, ഇറങ്ങാനും തോന്നുന്നില്ല. ചുറ്റിപ്പറ്റി നില്‍പ്പാണ് ഞാനും. ഇറങ്ങാന്‍ കരുതിയതാണ്. അപ്പോഴേക്കും ഇതാ ദസ്തക്കിര്‍ വരുന്നു. അടുത്ത പെഗ്ഗുമായി. ഏതായാലും ഇന്നും കൂടി ഇവിടെ നിന്നുനോക്കാം.

സ്നേഹാഭിവാദ്യങ്ങളോടെ.

എതിരന്‍ കതിരവന്‍ said...

രേഷ്മയുടെ ‘തേരി ജുദായി’ ‘ബോബി‘യിലെ ‘മേ നഹി ബോല്‍ന‘ തന്നെയല്ലെ? ആ വിരുത്തം എങ്കിലും?അതെയോ സിന്ധുഭൈരവിയുടെ ഉപയോഗസാമ്യമോ?

un said...

ഈ പോസ്റ്റിനെക്കുറിച്ച് സംസാരിക്കുന്നതിനിടെ ഈയിടെ അന്തരിച്ച ഫിലിപ് ഫ്രാന്‍സിസ് എന്ന സുഹൃത്തിന്റെ കാര്യം പരാജിതന്‍ സൂചിപ്പിച്ചു. ഹരിയേട്ടന്‍ അയച്ചു തന്ന 'കടലേയും' ഈ സദസ്സില്‍ വെക്കുന്നു
ആരുടെയെങ്കിലും കൈയ്യില്‍ ഇദ്ദേഹത്തിന്റെ വേറെ പാട്ടുകള്‍ ഉണ്ടോ?

കണ്ണൂസ്‌ said...

ആദ്യമായാണ് ഫിലിപ്പിനെക്കുറിച്ച് കേള്‍ക്കുന്നത്.

കോഴിക്കോട് അബ്ദുള്‍കാദറിന്റെ മകന്‍ നജ്‌മല്‍ ബാബു, ഒരു സത്യജിത്ത് എന്നിവരൊക്കെ കുറച്ചു കാലം മുന്‍പ് ഗസല്‍ വേദികളിലെ സ്ഥിരം ഗായകരായിരുന്നു. ഇവരെക്കുറിച്ച് ആര്‍ക്കെങ്കിലും അറിയാമോ?

എതിരന്‍ കതിരവന്‍ said...

Achinthya who is still mourning on Philip's demise may have his songs.

Sathyjith? The same child actor, son of Abdul Khader and Santhadevi?

കണ്ണൂസ്‌ said...

സത്യജിത്തും കോഴിക്കോട് അബ്ദുള്‍കാദറിന്റെ മകനാണോ!!!!? ശാന്താദേവി അദ്ദേഹത്തിന്റെ ഭാര്യയായിരൂന്നോ?

എതിരന്‍ കതിരവന്‍ said...

Yes, kannoos.
Sathyjith had a sad ending. He commited suicide. Dsperate to hang on to his life he worked in IraQ as a pharmacist. Then he came back and thought he had enough.

വെള്ളെഴുത്ത് said...

അല്‍ സവാദി ബീച്ചില്‍ വച്ച് ഒരു രാത്രി, എന്നു വച്ചാല്‍ രണ്ടോ മൂന്നോ മണിക്ക് ഷഹ്‌ബാസ് ‘കടലേ..പാടി തന്നിട്ടുണ്ട്.. നാട്ടില്‍ നിന്ന്. ഉറക്കച്ചടവിന്റെ ശബ്ദത്തില്‍. ഒരു മൊബൈല്‍ ഫോണിലൂടെ.. ‘അലകളില്‍...’ ഉള്ള ഗസലേതാണെന്ന് അനിലന്‍ പറയാത്തതെന്ത്? നജ്മല്‍ ബാബുവിന് കിഡ്നിയ്ക്ക് അസുഖമായിരുന്നു. ഇപ്പോള്‍ സുഖം പ്രാപിച്ചെന്നു തോന്നുന്നു.
കണ്ണൂസ് പറഞ്ഞതു ശരിയാണല്ലോ.. രാജീവിനെ ഇങ്ങനെ ഇമോഷണലായി ആദ്യം കാണുകയാണ്.. എന്താണ് കാരണം പാട്ടോ, മദ്യമോ? അപ്പോഴതായിരുന്നു ‘അസംഘടിത’ അല്ലേ? എതിരാ ആ അമ്മു വിവരങ്ങള്‍ക്ക് പ്രത്യേക നന്ദി.. ശരിയാണ് ചില അതിപരിചിതമായ കാര്യങ്ങളുടെ പിന്നാമ്പുറം നമുക്ക് തീരെ അറിയാത്തതാണെന്ന് മനസ്സിലാവുന്നത് ഇങ്ങനെ ആരെങ്കിലും പറയുമ്പോഴാണ്..
ബാബുരാജ് പാടിയ ‘സുറുമ എഴുതിയ മിഴികളേ...’ യേശുദാസിന്റെ പിന്നാലെയിടാം വെറുതേ താരതമ്യത്തിന്...
http://www.4shared.com/file/59041919/aea8ba0d/suruma-baburaj1.html
(ഇതു കാസെറ്റില്‍ നിന്നാണ്, മനോരമ ബാബുരാജ് പാടുന്നു സിഡിയാക്കിയിട്ടുണ്ട്..)

വെള്ളെഴുത്ത് said...

എഴുന്നേല്‍ക്കാന്‍ വരട്ടേ..
ഷഹ്‌ബാസിന്റെ തന്നെ “ പ്യാര്‍ ഫരേ ദോ ശര്‍മീലെ നയ്ന്‍...”
http://www.4shared.com/file/58763006/43660db5/pyaar_bhari-shahbaz.html?dirPwdVerified=5cc74465

കണ്ണൂസ്‌ said...

സത്യജിത്തിന്റെ പാട്ടുകള്‍ കേട്ടിട്ടുണ്ട് കുറേ. ആത്മഹത്യ ചെയ്തത് കഷ്ടമായിപ്പോയി. ബോംബെ.എസ്.കമാലും കൊടുംദാരിദ്ര്യത്തിന്റെ പിടിയിലാണെന്ന് വായിച്ചിരുന്നു. ശരത്ചന്ദ്ര മറാഠേക്ക് സര്‍ക്കാര്‍ വീടു കൊടുത്തു.

വെള്ളെഴുത്തേ, പുതിയ പാട്ടുകള്‍ക്ക് നന്ദി. എന്തായാലും 4ഷെയെര്‍ഡില്‍ 5 ജി.ബി കേറ്റാം. കയ്യിലുള്ളതൊക്കെ ഓരോന്നായി ഇടൂ.

The Prophet Of Frivolity said...

മഴകൊണ്ടുമാത്രം മുളയ്ക്കുന്ന വിത്തുകള്‍ ചിലതുണ്ടു മണ്ണിന്‍ മനസ്സില്‍...പ്രണയത്തിനാല്‍ മാത്രമെരിയുന്ന തിരികളുണ്ടാത്മാവുനുള്ളില്‍.

http://www.4shared.com/file/59048745/adff60e3/01-mazha_Kondu_Mathram.html

ഇതുപോലൊരു പോസ്റ്റില്‍ ഈ പാട്ടില്ലാതിരിക്കാനാവില്ല. മൂന്നു ദിവസം തുടര്‍ച്ചയായി കേട്ടിട്ടുണ്ട് ഞാനിത്. രാവിലെമുതല്‍ രാത്രിവരെ. ഇതിന്നുമപ്പുറമൊരു ഗസല്‍ ഞാന്‍ കേട്ടിട്ടില്ല.മെഹ്ദി സാഹബ് പാടുന്നു. രഞ്ജിഷ് ഹി സഹി ദില്‍ ഹി ദുഖാനേ കെ ലിയാ ആ..ആ ഫിര്‍ സെ മുജ്ജെ ചോഡ്കെ ജാനെ കേലിയെ ആ... ഇത് കത്തിപ്പടരുന്ന ചാരായമല്ല; അരിച്ചരിച്ച് കയറുന്ന 23 വര്‍ഷം പഴകിയ സ്കോച്ചാണ്. കയറിയാ പിന്നെ പിടിവിടില്ല.

http://www.4shared.com/file/59047467/2be2cd42/Ranjish_hi_Sahi.html

ഇതുവരെ എത്രപേര്‍ക്ക് മുഴുവട്ടായി?

എതിരന്‍ കതിരവന്‍ said...

"ranjish hi sahi....." our own bahuvreehi has sung very well. You can hear it at his site

Dinkan-ഡിങ്കന്‍ said...

'yaman kalyan' evide pooyi ennu chinthichirikkuvaarunnu njan

ശെഫി said...

ഗാലിബിനെ കുറിച്ച് വേറൊരു കഥ
ഒരു റമാദാനിൽ ഗാലിബിരുന്ന് മദ്യപിക്കുകയായിരുന്നു.
അവിടെ എത്തിയ ഒരു മൌലവി ഗാലിബിനോട് പറഞെത്രെ... ചെകുത്താനെ ചങലയിൽ ബന്ധിക്കുന്ന മാസമാണ് ഈ പുണ്യമാസം നീ വ്രതമെടുക്കാതെ മദ്യപിക്കുകയാണോ?
ഗാലിബ് മറുപടി പറഞെത്ര..ഈ വർഷം അല്ലാഹ് എന്നെ പറ്റിച്ചു. എന്റെ വീട്ടിലാണ് ചെകുത്താനെ ചങലയിൽ ബന്ധിച്ചത് ഞാനെന്തു ചെയ്യാൻ..

ശഹ്ബാസിനെ കുറിച്ചും ഗാലിബിനെ കുറിച്ചും...വെള്ളെഴുത്തെ നന്ദി...

Dinkan-ഡിങ്കന്‍ said...

സത്യജിത്... അബ്ദുള്‍ഖാദറിന്റെയും ശാന്താദേവിയുടെയും മകന്‍ തന്നെ.
ശാന്താ ദേവിയുടെ അവസ്ഥയും വലിയ മെച്ചമല്ല.....
ഒരുകാലത്ത് ജീവനും,ജീവിതവും കലയ്ക്കും സംഗീതത്തിനുമായി കളഞ്ഞവരൊക്കെയും ഇന്ന് പാഴ്മറയ്ക്കകത്താണ്. അവര്‍ക്ക് പാതി ഓര്‍മ്മകള്‍ നഷ്ടമായിരിക്കുന്നു എന്നത് വലിയ ആശ്വാസവും. താരപ്പൊലിമയുടെ കെട്ടുകാഴ്ചയുള്ള ചില കൂത്തരങ്ങുകള്‍ കാണുമ്പോള്‍ പണ്ട് ജോണ്‍ എബ്രഹാം ആക്രൊശിച്ച വാക്കുകള്‍* ഒന്നൂടെ പറഞ്ഞരിശം തീര്‍ക്കാറുണ്ട്....

*കോഴിക്കോട് ശാന്താദേവിക്ക് അവാര്‍ഡ് കിട്ടിയ ചടങ്ങില്‍ അവര്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ വെറുമൊരു സാധാരണ നാടകനടിയെ സംഘാടകര്‍ ഇരിക്കാനുള്ള കസേരകൂടെ ഇട്ടുകൊടുക്കാതെ പ്രത്യേക ക്ഷണിതാവായ ജയഭാരതിയെ മാലയിടാനായി ഓടുന്ന സംഘാടകരോട് ജോണ്‍ വിളിച്ചു പറഞ്ഞത് "ജയഭാരതിയുടെ പിന്‍ഭാഗത്തിന്റെ അത്രയില്ല ശാന്താദേവിക്ക് എന്ന് കരുതിയാണോഡാ അവരെ സദസില്‍ അപമാനിക്കുന്നത്..അവര്‍ക്കുള്ള അവാര്‍ഡ് ദാന ചടങ്ങാണ് നടക്കുന്നതെന്ന് മറക്കരുത്"
(ജോണും, ബഷീറും ഉദ്ധരിച്ചുദ്ധരിച്ച് ബിംബങ്ങളായി എന്നറിയാം...ന്നാലും)

ഞാന്‍ വീണ്ടും ഗസലില്‍ മുഴുകട്ടെ... എനിക്കതൊരു ഒളിയിരിപ്പിടം കടെയാണ്.
മദ്യവും(ലഹരിയും), ഗസലും(സംഗീതവും) കണ്ടൂപിടിച്ചതുകൊണ്ടുമാത്രം ആത്മഹത്യ ചെയ്യാതെ ജീവിക്കുന്നവര്‍ക്ക് വേണ്ടി....

The Prophet Of Frivolity said...

ഈ പോസ്റ്റില്‍ ഒരോരോ കമന്റ് വരുമ്പോഴും ഇത് കഴിഞ്ഞെന്ത് എന്ന ചോദ്യം എന്നെ ചൂഴുന്നു. വീണ്ടും...ഓ..വീണ്ടൂം..I feel like one / Who treads alone / Some banquet-hall
deserted, / Whose lights are fled, / Whose garlands dead / And all but he departed! എന്ന അവസ്ഥയാകുമല്ലോ..ഡിങ്കാ..കാമു എഴുതിയില്ലേ..ഗൌരവമുള്ളതായി ഒരേയൊരു ദാര്‍ശനികപ്രശ്നമേയുള്ളൂ..അത് ആത്മഹത്യയാണ് എന്ന്? ഗസലും, ലഹരിയുമൊക്കെ Raison d'être എന്ന നിലയിലേക്ക് ഉയരുന്നത്. അത് കെട്ടുന്ന മറയ്ക്കിടയിലൂടെ വീണ്ടും ഉള്ളിലെന്തൊക്കെയോ ചിനയ്ക്കുന്നത്. ഈ പോസ്റ്റ് എന്നേം കൊണ്ടേ പോവൂന്ന് തോന്നുന്നു.
-----
പറയാതെ പോയതും, കാണാന്‍ മറന്നതും, എഴുതാന്‍ മടിച്ചതും..ഈ പാടുന്ന പാട്ടിലാ കാലത്തിന്‍ കണ്ണിര്‍ കുതിര്‍ന്നതും.
http://www.4shared.com/file/59145630/aa2063e4/Parayaan_Poyathum.html

Dinkan-ഡിങ്കന്‍ said...

പ്രൊഫറ്റേ നിന്നെ ഞാന്‍ "കണ്ണുകള്‍ കാണവേ ചിത്രപതംഗത്തെ നെഞ്ചില്‍ പതിച്ച"വനായി വാ ഴ്‌ത്തിയിരിക്കുന്നു.

ദാര്‍ശനിക പ്രശ്നം അതാണ് അതുമാത്രമാണ് "ആത്മഹത്യ" . കുളിമുറിയില്‍ പരിപൂര്‍ണ്ണനഗ്നനഅയി ദേഹമാസകലം സോപ്പ് പതപ്പിക്കുന്നതിനിടയില്‍ 1 മണിക്കൂറാണ് ഈയിടെ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചത്.

പതിവായി പാടിയ പാട്ടൊന്നുകേട്ട കൂട്ടുകാര്‍ അകന്നിട്ടും...
പനിനീരുകാക്കും മുള്ളിലെ പരിഹാസശരങ്ങളേറ്റുവാങ്ങിയിട്ടും...
ആറ്റുവക്കിലെ ഒറ്റമൈനയായി മാറിയിട്ടും....
വിടതരാത്ത വേദനങ്ങള്‍ ഓട്ടമുക്കാലോളം കുന്നായിക്കുടിയിട്ടും....
ചിരിക്കാതെ ചില്ലലമാറയ്ക്കുള്ളില്‍ മറഞ്ഞിട്ടും...

ഗസല്‍ തോരുന്ന ഈ രാവില്‍ എണ്ണതീര്‍ന്നെന്നറിഞ്ഞിട്ടും..സുഖമെന്നറിഞ്ഞിട്ടും ദാര്‍ശനികമായ ആ "ഇരുളില്‍" സ്വയം മറയാതിരിക്കാന്‍ ഇതേ പോലുള്ള Raison d'être കാരണങ്ങള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു എന്ന് ഏറ്റുപറയവേ ഇതൊരു കുമ്പസാരക്കളമായി മാറുന്നതിനാല്‍ മാത്രം ഇവിടെയിനിയില്ല... അസാന്നിദ്ധ്യത്തില്‍ പോലും ഞാന്‍ "ഇവിടെ"യുണ്ട് എന്ന ബോധം അല്പ്പാല്പ്പമായി ഇല്ലാതാകുന്ന ഒരു "ഭൈരവി" പോലെ അലിഞ്ഞില്ലാതാകട്ടെ....
(ഞാന്‍ ചത്തുവീണിരിക്കുന്നു...)

കണ്ണൂസ്‌ said...

മൈ(...)മാരേ..നിങ്ങള്‍ക്കൊക്കെ ജീവിതം കുട്ടിക്കളിയാണല്ലേ? :)

(സ്നേഹം കൂടിയിട്ടാണേ...ആരും തല്ലരുത്)

അനിലൻ said...

‘അലകളില്‍...’ ഉള്ള ഗസലേതാണെന്ന് അനിലന്‍ പറയാത്തതെന്ത്?

ശിവാ
അത് ആല്‍ബത്തിനുവേണ്ടി എഴുതി നോക്കിയ ഗാനമാണ്.

പായ്മരം തകര്‍ന്നുവീണ
കപ്പലിലലയും സഞ്ചാരിയുടെ
ദീനദീനമാം വിലാപരാഗത്തില്‍
പാടുന്നതെന്തിനു നീ കാറ്റേ...

അങ്ങനെയൊരെണ്ണം :)

Rajeeve Chelanat said...

വെള്ളെഴുത്തേ,

ഒരു ചെറിയ ഇടവേള കൊടുത്തതായിരുന്നു മദ്യത്തിന്. പക്ഷേ, ഗാലിബ് പറഞ്ഞതുപോലെ, ഈ പോസ്റ്റ് വായിച്ച അന്ന് (ബുധനാ‍ഴ്ച രാത്രി) അള്ളാഹു ചെകുത്താനെ എന്റെ വീട്ടില്‍ കൊണ്ടുവന്ന് ബന്ധിച്ചുകളഞ്ഞു. അങ്ങിനെയാണ് അന്നു രാത്രി ഞാന്‍ സുരാസുവായതും ഇമോഷണലായതും.

ഓരോരോ കമന്റുകളും ലിങ്കുകളുമിട്ട്, കണ്ണൂസ് മുതല്‍, ഡിങ്കന്‍ വരെയുള്ള എല്ല്ലാ ചെകുത്താന്മാരും, അന്ന് നേരം ഏകദേശം പുലരും വരെ എന്റെ കൂടെയിരുന്നു. ഇനിയും ഞാന്‍ മദ്യപാനിയാകുന്നുവെങ്കില്‍, അതിനുത്തരവാദി ഈ സമൂഹമാണെന്ന് ഞാന്‍ വിളിച്ചുപറയും.

അഭിവാദ്യങ്ങളോടെ

Anonymous said...

ഹൊ! എന്റെ ദൈവമേ! ഇത്രേം നല്ല ഗസലുകളും പാട്ടുകളും ഈ മനോഹരമായ പോസ്റ്റും ഒക്കെ ഇവിടെക്കിടന്നിട്ട് ആസ്വാദകരായി പെണ്മണികളിലൊന്നു പോലും ഇങ്ങോട്ടു കേറിയില്ലല്ലോ! എനിക്കു കരച്ചില്‍ വരുന്നു :(

വെള്ളെഴുത്തിനും പാട്ടുകള്‍ പങ്കു വെച്ച സുഹൃത്തുക്കള്‍കുമെല്ലാം ആയിരം നന്ദി. ഇന്നു വൈകിട്ട് പരിപാടി ഇതു മാത്രം (പാട്ടേ:))

ഒരു പ്രാന്തി.

പരാജിതന്‍ said...

പോസ്റ്റും കമന്റുകളും വായിക്കാന്‍ വൈകിയെങ്കിലും ഉന്മേഷിനോട് അരമണിക്കൂര്‍ ഫോണില്‍ സംസാരിച്ചപ്പോള്‍ തന്നെ ഇവിടെ ‘നുരയുന്ന’ ആഹ്ലാദം പകര്‍‌ന്നു കിട്ടിയിരുന്നു.

ഫിലിപ് ഫ്രാന്‍സിസിനെ പരിചയപ്പെടുന്നത് ഫോണിലൂടെ ആ ശബ്ദം കേള്‍‌പ്പിച്ചുതന്ന ഉമച്ചേച്ചി (അചിന്ത്യ) വഴിയാണ്. പിന്നൊരിക്കല്‍ തൃശൂര്‍ വച്ചു കണ്ടു, ഒരു സന്ധ്യക്ക്. ആളൊഴിഞ്ഞ റോഡിനരികില്‍ കാറിനുള്ളിലിരുന്ന് വെളുപ്പിനു മൂന്നുമണി വരെ തുടര്‍‌ന്ന പാട്ടും വര്‍‌ത്തമാനവും. ഒരിക്കല്‍ കൊല്ലത്തു വന്ന് എന്റെ ഗസല്‍‌പ്രേമികളായ സുഹൃത്തുക്കള്‍‌ക്ക് വേണ്ടി പാടാമെന്നേല്‍‌ക്കുകയും ചെയ്തു. അതു കഴിഞ്ഞ് ഒരു മാസത്തിനുള്ളിലാണ് അദ്ദേഹം ഒരു വാഹനാപകടത്തില്‍പ്പെട്ട് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായെന്നറിഞ്ഞത്. വെളുപ്പിന് തൃശൂരില്‍ നിന്നു തിരിക്കുമ്പോള്‍ കൈ വീശി യാത്ര പറഞ്ഞുകൊണ്ട് നിന്ന ഫിലിപ്പിന്റെ സ്നേഹം നിറഞ്ഞ മുഖം ഇപ്പോഴും മുന്നിലുണ്ട്. കാതില്‍ ഇപ്പോഴും കേള്‍‌ക്കുന്നു, പിരിയും മുമ്പ് ഫിലിപ്പ് പാടിയ ഗസല്‍: “...മേ തോ മര്‍ കര്‍ ഭീ മേരീ ജാന് തുച്ഛേ ചാഹൂംഗാ..”

ഗസലുകള്‍ ഓര്‍‌മ്മിപ്പിക്കുന്ന മറ്റൊരു മുഖം രവി എന്ന ഗായകന്റേതാണ്. മദ്യലഹരിയില്‍ “പ്യാര് ഭരേ..”യും “തന്ഹാ തന്ഹാ..”യും “അബ്‌കെ ഹം ബിച്‌ടേ..”യുമൊക്കെ ലയിച്ചുപാടിയിരുന്ന രവി. രാഘവന്‍ മാസ്റ്ററുമായി അടുപ്പമുണ്ടായിരുന്ന രവി “ഹൃദയത്തിന്‍ രോമാഞ്ചം സ്വരരാഗഗംഗയായ്..” മനോഹരമായി ആലപിക്കുമായിരുന്നു. അയാളും പോയി, കുറേ വര്‍‌ഷങ്ങള്‍‌ക്കു മുമ്പ്. ആത്മഹത്യയായിരുന്നു.


ശിവനും ഇവിടെ കൂടിയ എല്ലാവര്‍‌ക്കും സല്യൂട്ട്.
- മറ്റൊരു ഗസല്‍ പ്രാന്തന്‍

Rajeeve Chelanat said...

വി.ടി.മുരളിയുടെ ഏതെങ്കിലും പാട്ടുകള്‍ കയ്യിലുള്ള ഭ്രാന്തന്മാര്‍ എത്രയും വേഗം അത് അയച്ചുതന്ന് എന്നെ സങ്കടക്കടലില്‍ നിന്ന് രക്ഷിപ്പാന്‍ താഴ്മയായി അപേക്ഷിച്ചുകൊള്ളുന്നു.

അഭിവാദ്യങ്ങളോടെ

ശെഫി said...

കോൻ ആയാ ആദീ രാത് മേം മേഖാനേ...
വൊ മസ്ജിദ് കാ സഹിബ് ദാ

വരികൾ ഇങനെയോ എന്നുറപ്പില്ല..ഏകദേശം ഇങനെ പോവുന്നു. ഈയടുത്ത് ഒരു ഗസൽ സന്ധ്യയിൽ കേട്ടത്..
ഈ കൂട്ടത്തിൽ കെട്ടാവുന്ന പാട്ടാണതും

ആരുടേ പാട്ടാണെന്നും, ഡൌൺലോഡാൻ കിട്ടുമോ എന്നും ആർക്കെങ്കിലും അറിയുമോ?

ഇവിടെ വരുമ്പോൾ ശഹ്ബാസ് പണ്ട് മലപ്പുറത്ത് ഗാനമേളകളിൽ പാടുന്ന കാലമോർമവരുന്നു

prasanth kalathil said...

മൂന്നുദിവസമായി രാത്രികള്‍ പകലുകള്‍ ഈ പോസ്റ്റിനു പിന്നാലെയാണ്.. പുതിയ കമന്റുകള്‍ എന്തൊക്കെ, പുതുതായി എന്തൊക്കെ ഷെയര്‍ ചെയ്തു:- ഫോണില്‍ അന്വേഷണം, കമന്ററികള്‍...

രാജീവ്ജി, ‘മാതളത്തേനുണ്ണാന്‍.. ‘ എന്ന പാട്ട് വി.ടി.മുരളിയുടെതല്ലെ ? അതുണ്ട്. വേണോ ?

Rajeeve Chelanat said...

പ്രിയപ്പെട്ട പ്രശാന്ത്,

അതെ. ആ പാട്ട് വി.ടി.മുരളിയുടേതാണ്. എന്റെ കയ്യിലുണ്ട്. ‘ഓത്തുപള്ളിയിലന്നു നമ്മള്‍’വേണം. അതുപോലെ, ‘ഇടത്തല്ല, വലത്തല്ല നടുക്കാണെന്‍ സരസ്വതി’ എന്ന പാട്ടും.

ആ പാട്ട് എഴുതിയത്, മുരളിയുടെ അച്ഛന്‍ കുമാരന്‍ മാസ്റ്ററാണ്. ഒരിക്കല്‍ ഹരിതകത്തിലോ മറ്റോ ആഡിയോ ഉണ്ടായിരുന്നു. എന്നാല്‍ ഡൌണ്‍‌ലോഡ് ചെയ്യാനുള്ള സംവിധാനം ഉണ്ടായിരുന്നില്ല്ല.

ശിവന്‍ വീട്ടില്‍നിന്നു കടന്നുകളഞ്ഞു എന്നു തോന്നുന്നു.

അഭിവാദ്യങ്ങളോടെ

അനോണിമാഷ് said...

ആജ് (ഭീ) ജാനേ കി സിദ് നാ കരോ..
ഹായെ മര്‍ ജായേംഗേ
ഹം തൊ ലുട് ജായേംഗേ
ഏസെ ബാതേന്‍ കിയാ നാ കരോ
ബാത് ഇത് നീ മേരി മാന് ലോ
ആജ് ജാനേ കി സിദ് നാ കരോ

കണ്ണൂസ്‌ said...

മെയില്‍ വഴി പോകുന്ന പാട്ടുകള്‍ kannusmv@gmail.com ഇല്‍ കൂടി തിരിച്ചു വിടാന്‍ അപേക്ഷ.

വി.ടി. മുരളിയുടെ കലക്ഷന്‍ തുളസിയുടെ കയ്യില്‍ കാണേണ്ടതാണ് രാജീവ്. അവന്‍ അങ്ങേരുടെ ഡൈ ഹാര്‍ഡ് ഫാനാണ്.

Rajeeve Chelanat said...

നന്ദി കണ്ണൂസ്. തുളസിയെ ഞാന്‍ ശരിയാക്കുന്നുണ്ട്.

എല്ലാ പാട്ടുഭ്രാന്തന്മാര്‍ക്കും വേണ്ടി എന്റെ വകയും ഇരിക്കട്ടെ രണ്ടു പാട്ടുകള്‍

http://www.4shared.com/dir/2596306/18118cd8/sharing.html


അഭിവാദ്യങ്ങളോടെ

Rajeeve Chelanat said...

ക്ഷമിക്കണം.
ലിങ്ക് താഴെ കൊടുക്കുന്നു.

http://www.4shared.com/dir/2596306/18118cd8/sharing.html

ആദ്യം തന്ന ലിങ്ക് ഷെയര്‍ ചെയ്തിരുന്നില്ല.

എതിരന്‍ കതിരവന്‍ said...

കണ്ണൂസ്,
ജീവിതത്തോട് അത്യുല്‍ക്കടദാഹപ്രേമങ്ങളുള്ളവരാണ് ആത്മഹത്യ ചെയ്യുന്നത്. അവരെ തെറി വിളിയ്ക്കരുത്.

The Prophet Of Frivolity said...

അനദര്‍ സബ്കോണ്ടിനന്റ് ഫോറത്തില്‍ മൊസാം എന്ന ഒരു അംഗം ഖാന്‍സാഹബിനെക്കുറിച്ച് ഒരു കുറിപ്പെഴെതിയിരുന്നു. അത് അതുപോലെ ഇവിടെ എടുത്തെഴുതുകയാണ്. ഭാഷ ഇംഗ്ലീഷാണ്.
[...]i have a second hand story to relate told to me by my childhood friend (the son of late ustad salamat ali khan) that
seth abid of pak had arranged a mefil-e mosiqee at his mansion during zia-ul-fuck's reign and sharaab was forbidden. all the local greats were invited. medhi hasan's turn came; he sat down, fiddle with his harmonium and foreplaying it for a while without being able to inspire him or his sur and music and devis and devtas and sufi saa'iN and allah and all. he stopped,
looked at seth abid and said (paraphrasing) is tarah to kaam naheen chale ga, us ke baghair to baat naheeN banti. seth abid
ordered the drink which was presented in a flash, khan sahib took a quick swig, my friend witnessed the rolling of his eyes
into the orbit of ecstasy, his fingers moved over the keys, suddenly the surs started flowing. and what a night that might have been.

ഇതാ കേള്‍ക്കുക. അവസാനത്തെ ശ്വാസവും ഇല്ലാതാവട്ടെ. ഷോലാ ഥാ ( ഷോലാ ഥാ...Hope you guys get the point) ജല്‍ ഭുജാ ഹൂന്‍..ഹവായേന്‍ മുജെ ന ദോ. മൈന്‍ കബ് കാ ജാ ചുകാ ഹൂന്‍, അദായേം മുജെ ന ദോ.
http://www.4shared.com/account/file/59262754/9b56733b/Shola_tha_jal_bhuja_houn.html

ഓഫ്(എന്നു തോന്നും) 1. ഇതിന് പിറകെ മറ്റൊരു പോസ്റ്റിട്ട് ആ വഴിയിലൂടെ രക്ഷപ്പെടാനുള്ള വെള്ളെഴുത്തിന്റ്റെ ശ്രമം മനസിലായില്ല എന്ന് വെള്ളെഴുത്ത് കരുതും. ചുമ്മാ.
2. ഡിങ്കാ എന്ന് വിളിച്ചാല്‍ ഡിങ്കന് വന്നേ മതിയാകൂ..കായികം,ബുദ്ധി,ധനം എന്നിവകൊണ്ട് സ്പര്‍ശിക്കാന്‍ പോലുമാവാത്ത ഒരുപ്രശ്നമാണ് ഇവിടെ. വിളിക്കുന്നില്ല. Non-existence proclaims ഡിങ്കന്‍. പറഞ്ഞത് റൂമിയാണോ?

Rajeeve Chelanat said...

അടുത്ത ചില ദിവസങ്ങള്‍ പ്രോഫറ്റിന്റെ വീട്ടില്‍ ചിലവഴിച്ചാലോ എന്ന് ഞാന്‍ ആലോചിക്കുന്നു. ഈ ശിവനെക്കൊണ്ട് ഒരു ഗുണവുമില്ല. is tarah to kaam naheen chale ga..

സ്നേഹാഭിവാദ്യങ്ങളോടെ

un said...

ആരും പിരിഞ്ഞുപോകുന്ന ലക്ഷണമില്ലല്ലോ?? ഏതായാലും വന്ന സ്ഥിതിക്ക്.. ബീഗം അക്തറിന്റെ ഗാലിബ് ഗാനങ്ങള്‍ ഇതാ. (അഥവാ ആര്‍ക്കെങ്കിലും താരതമ്യം വേണമെന്നുണ്ടെങ്കില്‍.)

വെള്ളെഴുത്ത് said...

ആരോടും സംസാരിക്കാതിരിക്കാനാണ് ‘രഹിയേ അബ് ഐസി ജഗഹ് ചല്‍കര്‍..’ എന്ന് പോസ്റ്റിയത്...അങ്ങനെയൊരു സ്ഥലമില്ല. കിം കി ഡുക്കിന്റെ ‘സമ്മറി.....’ല്‍ കണ്ടു അങ്ങനെ വായും കണ്ണും കാതും പൂട്ടി വച്ച മനുഷ്യനെ.
രാജീവേ ‘കോയി..സാഗര്‍ ദില്‍ കൊ ബഹ്‌ലാത്താ...’ യ്ക്ക് പ്രത്യേക നന്ദി. ‘ഷോലാ ദാ...’ കേട്ടുകൊണ്ടിരിക്കുന്നു. ഡിങ്കാ, പ്രവാചകാ, പരാജിതാ..വക്കിലൂടെയാണ് ഞാനും യാത്ര ചെയ്യുന്നത്...കുഴപ്പമാവുമോ?
മദ്യം ഒരു ആണ്‍ ലോകമാണ്.. അതാണ് സ്ത്രീകളാരും വരാത്തത്, അനോനീ.
രാജീവിനിതാ ‘ഓത്തുപള്ളിയിലന്ന്...’ ബാക്കി തുളസി വരട്ടെ..
http://www.4shared.com/file/59280451/fc434f07/OthupaLliyil-shahbaz.html

അയല്‍ക്കാരന്‍ said...

കേരളത്തെ സംബന്ധിച്ചിടത്തോളം ഗസലും ഒരു പരിധി വരെ ആണ്‍ലോകം തന്നെയല്ലേ? ഒറ്റക്കിരുമ്പോള്‍ സംഗീതത്തെയും കൂട്ടാകുമ്പോള്‍ മദ്യത്തെയും സ്നേഹിക്കലാണ് മലയാളിയുടെ ശീലം.

ലിങ്കുകള്‍ ഷെയര്‍ ചെയ്തവര്‍ക്കൊക്കെ നന്ദി. പത്തു തവണയെങ്കിലും പുതിയ കമന്‍റുകള്‍ക്കായി ഇവിടെ വന്നു. :)

എതിരന്‍ കതിരവന്‍ said...

‘ദില്‍....
ജോ ന കെഹ് സകാ
വൊഹി രാസ്-എ-ഇദില്‍ കെഹ് നേ കി രാത്
ആ‍ാ‍ാ‍ാ‍ാ‍ായീ

തൌബാ യേ കിസ്നേ
അന്‍ ജുമന്‍ സജാ കി
ടുക്ഡേ കിയേ ഹെ
ഗുഞ്ച-എ-വഫാ കേ

ഓ.....
തൌബാ യേ...

ഉഠാലോ ഗുലോ കേ ടുകഡേ
കി രന്‍ഗീന്‍ ഫിസാവോ മേ
രെഹ് നേ കി രാത്......ആ......യീ...‍“

ഞാന്‍ ശരിക്കും ഫിറ്റാ.

കണ്ണൂസ്‌ said...

ഒരു 4ഷേയേഡ് അക്കൌണ്ട് തുടങ്ങാനുള്ള മടി കൊണ്ട് ഞാന്‍ പാട്ട് അപ്‌ലോഡ് ചെയ്തില്ലെങ്കില്‍ ഇനി ദൈവം പോലും പൊറുക്കില്ല. കിട്ടുന്നതെല്ലാം പോക്കറ്റില്‍ മേടിച്ചിടുന്നതിനും വേണ്ടേ ഒരു പരിധി?

ഇതാ എന്റെ വക രണ്ടെണ്ണം. ഗുലാം അലിയും, നുസ്രത്ത് ഫതേഹ് അലി ഖാനും.

http://www.4shared.com/file/59338936/459d242a/Hum_Tumhe_Aisi_Pila_Denge.html

http://www.4shared.com/file/59339119/51bb6de4/Sajna_Hai_Maikhana_-_Nusrat_Fateh_Ali_Khan.html

ഹം തുമേം ഐസേ പിലാ ദേംഗേ
തും ആവോ തോ സഹി
ഹോഷ് കാ നാം ഭുലാ ദേംഗേ
തും ആവോ തോ സഹി....

ശെഫി said...

കണ്ണൂസേ ഗുലാമലിയുടെ ഹംഗാമ യുണ്ടെങ്കിൽ അതും ഷേയറിലിട്...

ലാ പിലാ ദേ സാകി ആരുടേയും കയ്യിലുണ്ടോ?

Rajeeve Chelanat said...

ശെഫീ

ഹംഗാമ ഒരു മണിക്കൂറിനുള്ളില്‍ ഇവിടെ പ്രത്യക്ഷപ്പെടും. ലാ പിലാ ദേ കയ്യിലില്ല.

Anonymous said...

ലാ പിലാ ദേ വൈന്നേരം ഇടാം.

un said...

ശെഫി,പങ്കജ് ഉദാസിന്റേ ലാ പി ലാ ദേയാണെങ്കില്‍ ഇടാം

Rajeeve Chelanat said...

ശെഫീ,

http://www.4shared.com/dir/2596306/18118cd8/sharing.html

ഹംഗാമ ഇതാ ഇവിടെ....

കക്കാടിന്റെ സഫലമീ യാത്രയും, വി.ടി.മുരളിയുടെ(ഇടത്തല്ല വലത്തല്ല), മധുസൂദനന്‍ നായരുടെ(സ്വര്‍ഗ്ഗവാതില്‍ പക്ഷി ചോദിച്ചു) എന്നീ കവിതാലാപനങ്ങളും ഇതിലുണ്ട്.

അഭിവാദ്യങ്ങളോടെ

ശെഫി said...

ദസ്തകിർ ലാ പിലാ ദേ ശറാബ് ... ജഗജീതിന്റെയാണ് വേണ്ടത്..

രാജീവ് ഹംഗാ‍മാ ഞാനെടുത്തു കൊണ്ടിരിക്കുന്നു..
നന്ദി...

തമാമെ ഉമ്ര് ഗുലാമലിയുടെ തന്നെ , അതുമുണ്ടെങ്കിൽ തന്നേക്കൂ

യാരിദ്‌|~|Yarid said...

പ്രാന്തന്മാര്‍ക്കായി ഷുജാത്തിന്റെ ഏറ്റവും നല്ല ഗസലുകളിലൊന്നു ഞാനും എടുത്തു ചാമ്പുന്നു..!
http://www.4shared.com/file/48183024/3a9d53f9/04_-_Hai_Tujh_Mein_Sab.html

മൂര്‍ത്തി said...

യാരിദേ..ഭീമാപള്ളി വഴി പോയാല്‍ ഗുലാം അലി, മെഹ്ന്ദി ഹസനുമൊക്കെ ഫുള്‍ സിഡി(ഏതാണ്ട്100 പാട്ട് വീതം) കിട്ടുമല്ലോ)...

അയ്യോ..പോസ്റ്റിനെക്കുറിച്ച് പറയാന്‍ മറന്നു...
!

എന്‍. ബി. കുമാര്‍ said...

വളരെ മനോഹരമായ ഒരു പോസ്റ്റും, അതുപോലെ മനോഹരങ്ങളായ കമന്‍റുകളും. ഇത്രയും പേരെ ഭ്രാന്തിളക്കിയതിനു മി.വെള്ളെഴുത്തിനെതിരേ പ്രേരണാക്കുറ്റത്തിനു കേസെടുക്കേണ്ടതാണ്. ഈ ഭ്രാന്തു എനിയ്ക്കും ഇളകിത്തുടങ്ങി.
‘മജറൂഹ്‘ സുല്‍ത്താന്‍പുരിയുടെ ഒരു ഗസലാണു ഓര്‍മ്മ വരുന്നതു

“ മേം അകേലാ ഹീ ചലാ ഥാ ജാനിബേ മന്‍സില്‍ മഗര്‍,

ലോഗ് സാഥ് ആത്തേ ഗയേ ഓര്‍ കാര്‍ബാ ബന്‍ത്താ ഗയാ”

മി. വെള്ളെഴുത്തിന്‍റെ ഈ കാര്‍ബാ ഇനിയും വളര്‍ന്നു വലുതാകട്ടെ എന്നു ആശംസിയ്ക്കുന്നു.

വെള്ളെഴുത്ത് said...

ഇന്ത്യയിലെ ആദ്യത്തെ വിഷാദഗാനം പാടിയത് സൈഗാളാണ്...“ഇത്‌നാ നാസൂക് ഹെ ദില്‍..യേ ന ജാനാ.. ഹായേ ഹായേ സാലിം ഹേ സമാനാ...”
ഷഹബാസിന്റെ ശബ്ദത്തില്‍ അത് ആര്‍ക്കെങ്കിലും വേണോ, കണ്ണു നിറയ്ക്കാന്‍?
കണ്ണൂസേ ഗുലാം അലിയെ മെഹ്ഫിലിനു വിളിച്ചതിനു പ്രത്യേക നന്ദി.....പ്രവാചകന്‍ പറഞ്ഞതിന്റെ അര്‍ത്ഥം കുറേശ്ശെ മനസ്സിലായി വരുന്നു!!

കണ്ണൂസ്‌ said...

ലാ പിലാ ദേ എന്നു പറഞ്ഞപ്പോള്‍ ഞാനും വിചാരിച്ചത് ഉധാസിന്റെ “ലാ പിലാ ദേ സാഖിയാ.. പൈമാന പൈമാനേ കേ ബാദ്” ആണെന്നാണ്. ജഗ്ജിതിന്റെ “ലാ പിലാ ദേ ശരാബ് ഹേ സാഖി” ഷെയേര്‍ഡില്‍ ഇട്ടിട്ടുണ്ട്.

http://www.4shared.com/file/59386925/528002f3/Dal_Gaya_Aaftab.html


ആജ് ബസ് പിനേ ഔര്‍ പിനേ ദേ
കല്‍ കരേംഗേ ഹിസാബ് ഹേ സാഖി...

കണ്ണൂസ്‌ said...

വിളിക്കേണ്ട ഒരാള്‍ കൂടിയുണ്ട് വെള്ളെഴുത്തേ. “ഇത്ര റോമാന്റിക് ആയ ശബ്ദമുള്ള ഒരാള്‍ പാടുന്ന കാലത്ത്, ഒരു മൂളിപ്പാട്ട് പാടാന്‍ കൂടി പേടി തോന്നുന്നു” എന്ന് കിഷോര്‍കുമാര്‍ പ്രശംസിച്ച തലത് മെഹ്‌മൂദ്. എന്റെ കയ്യില്‍ അങ്ങേരുടെ ഫയലുകള്‍ ഒന്നും ഇല്ല. ഒരു ലൈവ്-ഇന്‍-കണ്‍സര്‍ട്ടിന്റെ വീഡിയോ സി.ഡി.ഉണ്ട്. ആരുടെയെങ്കിലും കയ്യില്‍ തലത് ഉണ്ടെങ്കില്‍.. പ്ലീസ്.. സിനിമാ പാട്ടായാലും മതി. ശാം-എ-ഗം ഒക്കെ ആണെങ്കില്‍ സന്തോഷം.

കണ്ണൂസ്‌ said...

എനിക്ക് നൂറടിച്ചേ പറ്റൂ. :)

RR said...

ഇതൊക്കെ കേട്ടു പ്രാന്തായി 200 അടിച്ചിട്ടിരിക്കുമ്പോഴാ കണ്ണൂസിന്റെ നൂറ് :)

RR said...
This comment has been removed by the author.
The Prophet Of Frivolity said...

ശാം-എ-ഗം

http://www.4shared.com/file/59389940/2cd341ac/2-02_Shaam-E-Gham_Ki_Kasam.html

കണ്ണൂസ്‌ said...

ശെഫി, തമാം-എ-ഉമ്ര് പങ്കജ് ഉധാസ് പാടിയതാണ്. മീര്‍ അനീസ് ആണെന്ന് തോന്നുന്നു എഴുതിയത്.

തമാം-എ-ഉമ്ര് ജോ ബേഖുദി കി ഹേ മേംനേ എന്ന് തുടങ്ങുന്നത്. ഗുലാമ്ം അലിയുടേത് “തമാം ഉമ്ര് ഭര്‍ തേരാ ഇന്ത്‌സാര്‍ മേം നേ കിയാ” എന്നാണ്. ഷെയേഡില്‍ ഇട്ടിട്ടുണ്ട്.

http://www.4shared.com/file/59391013/3fa8de83/Tamam_Umr_Bhar_-_Ghulam_Ali.html

കണ്ണൂസ്‌ said...

പ്രോഫറ്റേ.. മൊബൈലില്‍ ഇട്ട് നടപ്പായിരുന്നോ? :)

സുഖിച്ചു.. നേരത്തെ ഈ ബുദ്ധി വെള്ളെഴുത്തിന് തോന്നാഞ്ഞതെന്താ?

കണ്ണൂസ്‌ said...

എന്റെ പൊന്നോ... എന്താ രസം തലതിന്റെ പാട്ട്!!!

ഡിങ്കാ, ഇനി നീ ഷബാസ് എന്ന് പറഞ്ഞാല്‍ നിന്നെ ഞാന്‍ കൊന്നു കളയും!

എതിരന്‍ കതിരവന്‍ said...

വന്ന് വന്ന് തലത് മെഹ്ബൂബിനേയും ഷഹബാസിനേയും താരതമ്യം ചെയ്തു തുടങ്ങി.

ജല്‍തേ ഹേ ജിസ്കേലിയേ.....

'z' എന്ന ശബ്ദം വരുത്താനുള്ള അച്ചരം വരമൊഴിക്കാരന്‍ ഇവിടെ കൊണ്ടു വരാതെ ഉര്‍ദു ഒന്നും എഴുതാമ്മേല.
രാz
zaaലിം
ഗzaല്‍....

കണ്ണൂസ്‌ said...

ക്ഷമി എതിരന്‍‌ജി. താരതമ്യം അല്ല. ഷബാസിന്റെ ശബ്ദം ഗzaലിന് കൊള്ളില്ല എന്നു പറഞ്ഞതിന് അവന്‍ എന്നെ ഇന്നലെ 15 മിനിറ്റ് നിര്‍ത്താതെ തെറി വിളിച്ചതാ.

കണ്ണൂസ്‌ said...

തേരി ആഖോം കേ ദിയേ
ഠൂണ്ഡ് ലായാ ഹും കോയി
ഗീത് മേം തേരേ ലിയേ......

എന്‍. ബി. കുമാര്‍ said...

‘യേ ന ഥീ ഹമാരീ കിസ്മത് നിസാലേ യാര്‍ ഹോത്താ
അഗര്‍ ഓര്‍ ജീത്തേ രഹത്തേ യഹീ ഇന്തെസാര്‍ ഹോത്താ
തേരേ വാദേ പേ ജിയേ ഹം തോ യേ ജാന്‍ ഝൂഠ് ജാനാ
കേ ഖുശീ സേ മര്‍ ന ജാത്തേ അഗര്‍ ഏത്തബാര്‍ ഹോത്താ‘

--- ഗാലിബ്

എന്‍. ബി. കുമാര്‍ said...

ഗzaലിലെ കവിതയാണു സുഹൃത്തുക്കളേ ഗാനത്തെക്കാള്‍ തീക്ഷ്ണം. മെഹദീ ഹസ്സനേയും, ഘുലാമലിയേയും, ജഗജീത് സിങിനേയും, പങ്കജ് ഉധാസിനേയും, ഷുജാദ് ഖാനേയും എന്തിനു ഉമ്പായിയേയും ഒക്കെ കേട്ടുആസ്വദിച്ചതിനു ശേഷം പറയുന്നതാ.അമീര്‍ ഘുസ്രോ മുതല്‍ അലോക് യാദവു വരെയുള്ള കവികളുടെ നൂറ്റാണ്ടുകള്‍ പഴമുള്ള ഗzaല്‍ കവിതകള്‍ വായിച്ചു നോക്കൂ. സംഗീതം പകച്ചു നില്‍ക്കും കവിതകളുടെ സൌന്ദര്യത്തിനു മുന്‍പില്‍.
സംഗീതമപി സാഹിത്യം...... ഒക്കെ ശരിതന്നെ...പക്ഷേ സാഹിത്യം ആലോചനാമൃതം തന്നെ.
ബ്ലൂ ലേബലിനെക്കാളും ലഹരിയുള്ളത്...

The Prophet Of Frivolity said...

ഈ കമന്റ് ഒരു പ്രതീക്ഷയില്‍ എഴുതുന്നതാണ്. ഡിങ്കന്‍ എവിടെയെങ്കിലിമിരുന്ന് ഇത് വായിക്കുകയും ഈ പാട്ട് ഡൌണ്‍ലോഡ് ചെയ്ത് കേള്‍ക്കുകയും ചെയ്താല്‍ മറുപടിപറയാനായി ഇവിടെ വരാതിരിക്കാനാവില്ല. കാത്തിരിക്കാം.

ഇതാ...
http://www.4shared.com/file/59399079/4c93b8f4/Heer_in__Raag__Bhairvi.html

കണ്ണൂസ്‌ said...

ഉഫ്!!!

പ്രോഫറ്റിനോട്: ദൈവം നമ്മളെയൊക്കെ കൂക്കിയാല്‍ കേള്‍ക്കുന്ന ദുബായ് എന്ന ഈ നഗരത്തില്‍ ബന്ധിച്ചിട്ടിരിക്കുന്നത് വല്ലപ്പോഴും പരസ്പരം കാണാനും, ആത്‌മഹത്യക്കും പ്രാന്തിനും ഇടക്കുള്ള ഊടുവഴിയില്‍ നിന്ന് മെഹ്‌ദി സാബ് രാഗ് ഭൈരവി പാടുന്നത് ഒന്നിച്ചിരുന്ന് കേള്‍ക്കാനുമായിരിക്കും. നോട്ട് ദ പോയന്റ്.

ഇനി ഒറങ്ങാന്‍ കള്ള്‌ വേറെ വേണം. :(

എതിരന്‍ കതിരവന്‍ said...

ദര്ദ് ബന്‍‍ കേ ജോ മേരേ ദില്‍ മേ രഹാ
ഢല് ന സകാ
ജാദൂ ബന്‍ കേ തേരി ആംഖോ മേ രുകാ
ചല് ന സകാ
ആജ് ലായാ ഹൂ വൊഹി
ഗീത് മേ തേരേ ലിയേ

aneeshans said...

http://www.4shared.com/file/59452322/ab8471d8/JalteHeinJiskeLiye.html

എല്ലാരും തന്നെ ലിങ്കൊക്കെ താഴെയിറക്കിയതാ. ഇതു മുകളിലേക്കിട്ടു. ഇല്ലാത്തവര്‍ക്ക് എടുക്കാം :)

aneeshans said...
This comment has been removed by the author.
ശെഫി said...

തമാം ഉമ്ര് ഭര്‍ തേരാ ഇന്ത്‌സാര്‍ മേം നേ കിയ

ഇതു തന്നെയായ്രിരുന്നു വേണ്ടത നന്ദി കണ്ണൂസ്...

ഭൂമിപുത്രി said...

ഇത് കണ്ണൂസിന്
http://www.talatmahmood.net/listen_to_audio.htm

Dinkan-ഡിങ്കന്‍ said...

ഇല്ലായില്ല മരിച്ചിട്ടില്ല ജീവിക്കുന്നു നിങ്ങളി(മദ്യത്തി)ലൂടെ...

രണ്ടുദിവസം കുടിച്ച കള്ളിന് കണക്കില്ല...
മദ്യപിക്കാന്‍ ഗ്ലാസും വെള്ളവും അച്ചാറും മാത്രം പോരാ ഇഴയാതെ,വഴിതെറ്റാതെ മുറിയിലെത്തിക്കാന്‍ ഓട്ടോറിക്ഷയും, കുന്നോളം സ്നേഹമുള്ള ഓട്ടോറിക്ഷക്കാരനും അത്യന്താപേക്ഷിതമാണെന്ന് വീണ്ടും തിരിച്ചറിഞ്ഞ ദിനങ്ങള്‍...

ഒരിക്കല്‍ ചത്തുവീണവന് ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ മൂന്ന് സെമിറ്റിക് ദിവസങ്ങളെങ്കിലും വേണമെന്ന് അറിയാത്ത് താനൊക്കെ എന്ത് പ്രൊഫറ്റ് ആണ് പ്രൊഫറ്റേ.. ഇന്ന് ഉയിര്‍പ്പ് തിരുന്നാളാണ്.
വീണ്ടും മരിക്കാന്‍ പാകത്തിന് പാട്ടുലിങ്കുകളും, കമെന്റുകളും കുത്തിനിറച്ച സകലമാനവര്‍ക്കും നന്ദി...

ഓഫ്.
ഈ പോസ്റ്റിട്ടതുമുതല്‍ മലയാളം ബ്ലോഗ് വായനയുള്ള രാജ്യങ്ങളില്‍ മൊത്തം മദ്യവിപണിയ്ക്കുണ്ടായ മുന്നേറ്റത്തെ മുന്‍നിര്‍ത്തി കള്ളുകച്ചവടക്കാര്‍ വെ.എഴുത്തിനെ ആള്‍ക്കഹോള്‍കൊണ്ട് തുലാഭാരം നടത്തിയാകും അല്‍ഭുതമില്ല. തുലാസിലിരുന്ന് (വെള്ളത്തിലെ മീനിനെ പോലെ) വെള്ളെഴുത്ത് കുടിച്ചോ, കുളിച്ചോ, മരിച്ചോ എന്നൊക്കെ ആര്‍ക്കറിയാം...

അനിലൻ said...

പണ്ടാരെടങ്ങാന്‍!
ഡൌണ്‍ലോഡ് ചെയ്ത് ഡൌണ്‍ലോഡ് ചെയ്ത് ഒരു വഴിക്കായി.

Praveen payyanur said...

വെള്ളെഴുത്തെ നന്ദി - മെ തോട സമയ് കിതര്‍ഗായ ബൊല്ന്ഹി സക്തതെ -
പിന്നെ ഡിങ്കാ കാര്യം ഒക്കെ ശരിതന്നെ പക്ഷെ ഇവിടെ വാളുവെച്ചേക്കരുത്.

ഛെ .... എന്തൊരു വാട!

Dinkan-ഡിങ്കന്‍ said...

- മെ തോട സമയ് കിതര്‍ഗായ ബൊല്ന്ഹി സക്തതെ -

enthOru sravya sundharamaaya hindi.... ee mooKKumuTTe kaLLum kuDichchu ee jaathi hindiyum paranjittaanoo chettaayee Dinkante vaaLppayatu kaaNan vannathu...
(mDangi poo uNNikalEy)

aneeshans said...

കൊയി ജബ് തുംഹാരാ ഹൃദയ് തോഡ്ദേ. മുകേഷിന്റെ പാട്ട്.
http://www.4shared.com/file/59505327/4585e13b/koijabtumharahridaytodde.html

നജൂസ്‌ said...

അനിലാ മിണ്ടാല്ലേ... ഇങ്‌ പോരട്ടെ. പായ്‌മരം ഇന്നലെ വിത്സന്‍ തന്നിട്ട്‌ ഉറങിയിട്ടില്ല. ആ ഷഹബാസിനെ കണ്ടാല്‍ എന്റെ ഒരുമ്മ കൊടുക്കണം..

അനിലാ വരികള്‍ക്ക്‌ പ്രണാമം

Dinkan-ഡിങ്കന്‍ said...

Ariyippundu:-
Shahbasine umma veykkunnavar kannoosinte mookinu oru idi koode koduthaale "aachaara chandangukal" poorthiyaakoo :)

Praveen payyanur said...

ഡിങ്കാ ക്ഷമി -
നീ നോര്‍മല്‍ ആകുംബം വീണ്ടും വരാം

വെള്ളെഴുത്ത് said...

“...ഹായെ ഹായെ സാലിം ഹേ സമാനാ...“
ആരും മിണ്ടിയില്ലെങ്കിലും..........

http://www.4shared.com/file/59510932/2bdd78a1/salim_hesamanaa-shahabas.html

കണ്ണൂസ്‌ said...

ഡിങ്കാ...ഗ്‌ര്‍‌ര്‍‌ര്‍

ഭൂമിപുത്രി ചേച്ചി, നന്ദി. അത് തലതിന്റെ ഒറിജിനല്‍ തന്നെ ആണോ? ഖാലിദ് മഹ്‌മൂദ്, തോന്നിയ പോലെ പാടാന്‍ മിടുക്കനാണ്.:)

മെഹ്‌ഫിലിലേക്ക് തലത് അസീസ് കൂടി. ഉം‌റാവ് ജാനു വേണ്ടി ഖയാമിന്റെ സംഗീതത്തില്‍ പാടിയ

സിന്ദഗീ ജബ് ഭീ തേരി ബസ്‌ം മേ
ലാതി ഹേ ഹമേം
യേ സമീന്‍ ചാന്ദ് സേ ബെഹ്‌തര്‍
നസ്‌ര്‍ ആതീ ഹേ ഹമേം

http://www.4shared.com/file/59520559/a4ef851b/Zindagi_Jab_Bhi_Teri_-_Talat_Aziz.html

The Prophet Of Frivolity said...

ഗായത്രിയുടെ പാട്ടുകള്‍ എവിടേലും കിട്ടുമോ? ഒരിക്കല്‍ ഞാന്‍ അവരുടെ ഒരു പ്രോഗ്രാം ടി.വി യില്‍ കണ്ടിരുന്നു. ‘ഷമ്മാ ജലായേ രഖനാ’ പാടുന്നത്. അതെനിക്ക് മിഠാലി പാടിയതിലും ഇഷ്ടമായി. കിട്ടാന്‍ വല്ല സാദ്ധ്യതയും?

The Prophet Of Frivolity said...

എനിക്കു തെറ്റീന്നാ തോന്നണത്. എനിക്ക് ഗായക/കി-യെല്ലാം മാറിപ്പോകുന്നു. മഞ്ജരിയാണെന്ന് തോന്നുന്നു. എന്റെ തെറ്റ്.

Dinkan-ഡിങ്കന്‍ said...

പ്രൊഫറ്റേ,
ഇടത്തേകാലില്‍ 2 വിരല്‍ കുറവുണ്ടോ എന്ന് നോക്ക്, (രണ്ടാം പാദത്തില്‍.... കുറഞ്ഞീടില്‍ അതു മഞ്ജരിയായിടുമെന്നാണ്) അപ്പോള്‍ ഗായികയുടെ പേരിലെ സംശയം തീരും.

ഗായത്രി ഷാ.അമന്റെ കൂടെ നീയും നിലാവിലും പാടിയതു കേട്ടിട്ടില്ലേ?
(അമന്‍.. നീയേതു ഗാനം മൂളിടും....?)
പക്ഷേ ഗായത്രിയുടെ ശബ്ദം ഗസലിലും നന്നായി ചേരുക ക്ലാസിക്കല്‍ ഹിന്ദുസ്ഥാനിക്കും, ഭജന്‍സിനും, ജുഗല്‍ബന്ദിക്കും ഒക്കെയാണെന്നാണ് തോന്നിയിട്ടുള്ളത്.
('മുറിവേറ്റ മാന്‍ ഇണയെ കേണു വിളിക്കുന്ന വേദനയുടെ ശബ്ദം' അതാണല്ലോ ആത്മഹത്യയില്‍ നിന്ന് നമ്മെ രക്ഷിക്കുന്ന ഗസലിന്റെ ശബ്ദമായി നാം തിരഞ്ഞെടുക്കുന്നത്..അല്ലെന്നുണ്ടോ?)
എങ്കിലും ഗായത്രി ആദ്യത്തെ പ്രണയ ലേഖനം എഴുതുന്നതും, പുതിയ "പരുന്തു"കളെ പറക്കാന്‍ പഠിപ്പിക്കുന്നതും കേള്‍ക്കാന്‍ മാത്രം ഉണ്ട്.)

ഇതിന്റെ കമെന്റ് ഓപ്ഷന്‍സ് ഒന്ന് അടച്ചു പൂട്ടാമോ വെ.എഴുത്തേ, മനുഷ്യനു മര്യാദയ്ക്ക് ജീവിക്കാനാണ്.പ്ലീസ്

കണ്ണൂസ്‌ said...

രാഹോം പേ നസര്‍ രഖ്നാ
ഹോട്ടോം പേ ദുവാ രഖ്‌നാ
ആ ജായേ കോയി ശായദ്
ദര്‍വാസാ ഖുലാ രഖ്‌നാ

ആ പാട്ടാണോ പ്രോഫറ്റേ? ഭുപേന്ദറും മിതാലിയും ചേര്‍ന്ന് പാടിയത്?

Anonymous said...

I really do not know the effect of alcohol. But this writing is as bad as vomit of an over-drunk.Nauseating!

The Prophet Of Frivolity said...

അല്ല കണ്ണൂസ്, വേറൊരു പാട്ടുണ്ട്. ഷമ്മ ജലായേ രഖ്നാ ജബ് തക് കെ മെ ന ആഊം. ഖുദ് കൊ ബചായേ രഖ്നാ, ജബ് തക് കെ മെ ന ആഊം. ഇവിടെയൊക്കെ അരിച്ചുപെറുക്കിയിട്ടും കാണാനില്ല. എന്റെ കയ്യില്‍ ഉണ്ടായിരുന്നതാണ്. ഇവിടെ മ്യൂസിക് ഇന്‍ഡ്യയില്‍ കാണുന്നുണ്ട്.

http://www.musicindiaonline.com/music/ghazals/s/album.3639/artist.420/
(Quality is very poor of course)

ഡിങ്കാ ഗായത്രിയെ അറിയാം, മഞ്ജരിയെയും അറിയാം. ഞാനുദ്ദേശിച്ചത് മഞ്ജരി തന്നെ. ഇടത്തെകാലില്‍ വിരല്‍ കുറവുണ്ടോ എന്ന് നോക്കണേല്‍ ശരിക്കും എത്ര വിരലാ ഉണ്ടാവുക എന്നറിയണ്ടേ. അതറിയാമെങ്കില്‍-എന്തെങ്കിലും- അര്‍ത്ഥശങ്കക്കിടയില്ലാതെ അറിയാമെങ്കില്‍ ഞാനിവിടെക്കിടന്ന് കറങ്ങുമോ?

വെള്ളെഴുത്ത് said...

"Anonymous said...
I really do not know the effect of alcohol. But this writing is as bad as vomit of an over-drunk.Nauseating!"
_ ഒരേ മനസ്സോടെ ഇത്രയധികം കമന്റുകള്‍.. ഒരു എതിര്‍ സ്വരം പോലുമില്ലല്ലോ എന്നു വച്ചിരിക്കുകയായിരുന്നു‍. ഇപ്പോള്‍ തികഞ്ഞു. നന്ദി അനോനി. !

The Prophet Of Frivolity said...

ഇനി ഈ പോസ്റ്റില്‍ കമന്റൊന്നും വരാതെ അലിഞ്ഞലിലിഞ്ഞില്ലാതായാല്‍ ഇങ്ങനെയാവണം അവസാനിക്കുന്നത്:

അബ് കെ ഹം ബിച്ച്ഡെ തൊ ശായദ് കബി ക്വാബോന്‍ മെ മിലെ, ജൈസെ സൂക്കേ ഹുവെ ഫൂല് കിതാബോ മെ മിലേ...

http://www.4shared.com/file/59649892/e38c4848/Ab_ke_hum_bichde.html?dirPwdVerified=ba3f959c

നജൂസ്‌ said...

ഒരാളിങനെ അകത്തോട്ട് വന്നോട്ടേന്ന്‌ ചോദിച്ച്‌ കുറെയായി പിന്നില്‍ നില്‍ക്കുന്നു. കുടിയന്‍ മാരുടെ ഇടമെന്നൊരു ലേബലും കിട്ടിയില്ലേ...:)
എന്തായാലും ഞാനിങ്‌ കൂട്ടികൊണ്ടോന്ന്‌.
http://www.4shared.com/get/35476344/e0d0d4af/o_des_se_ane_wale_bata-ABIDA_PARVEEN.html

അനിലൻ said...

ഹേയ്.. ദെന്താദ്?
നിങ്ങളിതുവരെ പിരിഞ്ഞുപോയില്ലേ?

absolute_void(); said...

ഹോ, ഈ ദിവസങ്ങളിലൊക്കെ ഞാനെവിടായിരുന്നു? മിര്‍സ ഗാലിബിന്റെ വായനയ്ക്ക് വലിയ നന്ദി. ഈ വരികളില്‍ ജീവപര്യന്തം തളച്ചിടപ്പെടുമ്പോലെ...

കെ said...

ഈ എഴുത്തിനു മുന്നില്‍ വിനീതനാകുന്നു, വെള്ളെഴുത്തേ...

Rammohan Paliyath said...

നേരം വെളുക്കാറായി, എന്നാലും വന്നത് വരവു വെയ്ക്കണമല്ലൊ. പറയാനുള്ളത് പണ്ടാരോ പാടിക്കഴിഞ്ഞു. യൂ ട്യൂബില്‍ കേട്ട വെര്‍ഷനില്‍ തൃപ്തി പോരാഞ്ഞതുകൊണ്ട് ഒറിജിനലിലേയ്ക്കുള്ള ലിങ്ക് ഇതാ: http://paliyath.googlepages.com/SARAKTIJAYEHAI-JAGJIT.mp3

വള്‍ഗര്‍ ധ്വനിയുള്ള ഒരു പരസ്യവാചകത്തെ ഉയര്‍ത്തിക്കളഞ്ഞു എന്നത് നേര്. എന്നാലും ഹരീ പറഞ്ഞതിനോട് യോജിക്കുന്നു.

രക്തം വീഞ്ഞാകുന്ന രാത്രി.

വെള്ളെഴുത്ത് said...

ആബിദയുടെ ഒരു സൂഫി ഗാനം..
http://www.4shared.com/file/62487953/dd9335c5/AbidaParveen-Ho_Jmalo-sufi.html

നജൂസ്‌ said...

വ്വാ... വ്വാ... എന്റെ കൂടെയിതാ പാട്ടാണി ഷേര്‍ ഗുലാം നിര്‍ത്തം വെക്കുന്നു...
വെള്ളെഴുത്ത്‌ ഇതാ വീണ്ടും കത്തിച്ചിരിക്കുന്നു

The Prophet Of Frivolity said...

ഇത് നിങ്ങളില്‍ പലരും കേട്ടിട്ടുണ്ടാവണം. എന്നാലും ആരെങ്കിലും കേല്‍ക്കാത്തവരായിട്ടുണ്ടെങ്കില്‍...
അമാനത്ത് അലി ഹങ്കാമ പാടുന്നു. സീനിയര്‍ അല്ല, കൊച്ചു പയ്യന്‍. ജാം പീനെ സെ പെഹലെ പഡ്താ ഹൂന്‍ ബിസ്മില്ലാ.. നീ-കുഴല്‍ വീഡിയോ ആണ്. പണ്ഡിറ്റ് ജസ്-രാജും ജഗ്ജിത്തും എന്താ പറയുന്നതെന്ന് നോക്കൂ.

http://www.youtube.com/watch?v=VI-XG46kjJ0&feature=related

യാരിദ്‌|~|Yarid said...

ഗുലാം അലിയുടെ ബഹാരൊ കാ ചമന്‍,ചുമ്മാ കേട്ടോളു

നജൂസ്‌ said...

ഇവിടം വിട്ട്‌ പോയതാ... വീണ്ടും വിനയചന്റ്രനെ ഇങനെ വായിക്കുമ്പൊ പിന്നെന്താ ചെയ്യാ...