August 15, 2008
മുറി - തമിഴ് കവിത
സ്വാതന്ത്ര്യം
എന്നു വിചാരിച്ച്
ഉണര്‍ന്ന്
ചുറ്റും നോക്കുമ്പോള്‍,
ഇരുട്ടു പുതഞ്ഞ്
ആകാശം.
മേല്‍ക്കൂരയില്ല,
ചുവരുകളില്ല,
എല്ലാ ദിശകളിലേയ്ക്കും
വഴികള്‍ !
മുറിയിലല്ല.
സ്വതന്ത്രനാണ്.
മനസ്സ്
ആനന്ദത്താല്‍
തുടിയ്ക്കുകയാണ്.
പടിഞ്ഞാട്ടേയ്ക്കു നടന്നു, ചുവരിലിടിച്ചു
തെക്കോട്ടു നടന്നു, ചുവരിലിടിച്ചു
വടക്കോട്ടു നടന്നു, ചുവരിലിടിച്ചു
കിഴക്കോട്ടു നടന്നു, ചുവരിലിടിച്ചു
ചാടി നോക്കി, മുകളിലിടിച്ചു.
- സി മണി
1936-ല്‍ ജനനം. ഇംഗ്ലീഷ് പ്രൊഫസ്സറായിരുന്നു. മൂന്നു കവിതാസമാഹാരങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്.
ചിത്രം : റിച്ചാര്‍ഡ് ഹാരിസിന്റെ No Freedom
Labels:
വിവര്‍ത്തനം
Subscribe to:
Post Comments (Atom)
15 comments:
വെളിച്ചം ദു:ഖമാണുണ്ണീ....
ithu pole vairamuthuvinte oru kavitha vayichathu orkkunnu......
aashayam engane aayirunnu......
"august 15.....pattu chela swapnam kandavan njettalode thirichariyunnu...thante keerakkonakam kalavu poyennu...."
good post.....
ഇതിനെയും കവിത എന്നു വിളിക്കണൊ??!
സ്വാതന്ത്ര്യ ദിനാശംസകള്‍
ദെവിടന്നാ?
ജ്ജന്യാണോ വിവര്‍ത്തനം?
തരക്കേടില്ല!
ഇതെന്താണു മാഷെ സംഭവം. അര്‍ത്ഥം കൂടി ഒന്നു വിശദമാക്കാന്‍ കവിയോടു പറയണം..!അല്ലേലു മനസിലാവത്തില്ല..!
യാരിദേ, പവിത്രാ പ്രശ്നം വിവര്‍ത്തനത്തിന്റേതാവും. ഈ നിലയ്ക്കാലോചിച്ചു പോകുമ്പോള്‍ അനിലന്‍ കളിയാക്കിയതല്ലേ എന്നൊരിദ്! അനോനി വൈരമുത്തുവിന്റെ കവിതയെപ്പറ്റി പറഞ്ഞതിനു നന്ദി. ഞാന്‍ അങ്ങോരുടെ രചനകള്‍ കിട്ടുമോ എന്നു നോക്കിയിരിക്കുകയായിരുന്നു. തമിഴിലെ പുതു/പുരോഗമന നിരയ്ക്കത്ര പഥ്യമല്ലാത്ത എഴുത്തുകാരനാണെങ്കിലും.
ഇതിലെന്താണ് മനസ്സിലാകായ്ക?
ഈ ദുരൂഹത എന്നു പറയുന്നത് ഒരു സംഭവം ആണെല്ലോ വെള്ളെഴുത്തേ :)
മുറി ഒരു തോന്നലാവും; അതുപോലെ ഇടിക്കുന്നതും.
ചില കവിതകള്‍ക്ക് മനസ്സിലായി എന്ന് എഴുതിയ കമന്റുകള്‍ കാണുമ്പോള്‍ അതിശയം തോന്നാറുണ്ട്. ഇതിപ്പോള്‍ മനസ്സിലായില്ല എന്ന് എഴുതിക്കാണുമ്പോള്‍ അതിശയം.
അതും തോന്നലാവും :)
ഉണ്ടെന്ന് പഠിക്കുകയും ഇല്ലെന്ന് അനുഭവിച്ചറിയുകയും ചെയ്യുന്ന എന്തോ ഒന്നാണെന്ന് തോന്നുന്നു സ്വാതന്ത്ര്യം.നമ്മുടെ സ്വാതന്ത്ര്യത്തെ ഇത്രയും മൂര്‍ച്ചയോടെ പരിഹസിക്കുന്ന മറ്റൊരു കവിത പരിചയപ്പെടുത്തിയതിന് അനോണിക്ക് നന്ദി.ഇവരിലാരുടെയെങ്കിലും കവിതകള്‍ കിട്ടിയാല്‍ പങ്കുവയ്ക്കാതിരിക്കരുതേ വെള്ളെഴുത്തേ...
ശിവാ.. അയ്യോ കളിയാക്കിയതല്ല. നീ എന്തെഴുതിയത് കണ്ടാലും സന്തോഷമാണ് വായിക്കുന്നതിനു മുന്‍പേ വരിക. മാതൃഭൂമിയില്‍ വരുന്ന ഇളമുറക്കവിതകളില്‍ ചിലത് വായിക്കുമ്പോള്‍ ഇത് തരക്കേടില്ല എന്ന് പറഞ്ഞതാണ്.
അര്‍ത്ഥം വിശദമാക്കല്‍ കവിയുടെ പണിയാണോ???
chila kavithakal undu....orotta variyil oru mahakavyam thanne olippichu vaykkunnava...( shamkhil saagaram olinjirikkunnthu pole...)
japanile enikku perariyatha oru kaviyaude varikal evide kurichidatt
e.....
"Hiroshimayil bomb veenappol einstein karanju........
pakshe......
aviduthe oru kavi karanjilla.....
karanam karayan addehathinu kannukal undayirunnilla"
vellezhuthe, ella bhavukangalum nerunnu.vairamuthuvine eshtamanennarinjathil santhosham.....
ചിലപ്പോള്‍ നാം കവിതക്കുള്ളില്‍ അകപ്പെട്ടുപോകും.
മാഷേ..ഞാനീ കവിതയുടെ ഒരു നിരൂപണം, അല്ല ഇതിനെ അധികരിച്ച് ഒരു ലേഖനം, എഴുതിയാലോ എന്നാലോചിച്ചു. എത്രയെത്ര കാര്യങ്ങളാണ് ഇത്രകുറച്ചു വാക്കുകളില്‍ നിറച്ചുവെച്ചിരിക്കുന്നത്!
തത്തകള്‍ പറയുന്നതെന്താണ്?
അതിന്റെ യജമാനന്‍ പറഞ്ഞ് കൊടുത്ത
കാര്യങ്ങളാണെന്ന് ചിലര്‍.
കൂട്ടില്‍പെടുന്നതിന് മുമ്പ്
തത്തകള്‍ തമ്മില്‍ സംസാരിച്ചിരുന്നു.
തത്തകള്‍ക്കൊരു ഭാഷയുണ്ടായിരുന്നു.
കൂട്ടില്‍ വന്നതിന് ശേഷം തത്തകള്‍
യജമാനന്റെ ഭാഷ സംസാരിക്കാന്‍ തുടങ്ങിയെന്ന്?
പക്ഷെ കൂട്ടിലെ തത്ത സംസാരിക്കുന്നില്ല
അതിനോടൊരു ചോദ്യം ചോദിക്കൂ
അത് ആ ചോദ്യം ആവര്‍ത്തികുകയേയുള്ളൂ.
അതിന് ഉത്തരം പറയില്ല
വെളിയില്‍ പോകുമ്പോ നിങ്ങളെ ഓര്‍മിപ്പിക്കാനായി
തത്ത ഒന്നും പറഞ്ഞ് തരുന്നില്ല
വീട്ടില്‍ വരുമ്പോ നിങ്ങളെ രക്ഷിക്കാനായി
കള്ളനെ താക്കീത് ചെയ്യുന്നില്ല
നിങ്ങളുടെ കുട്ടികളുടെ കൂടേ തത്ത കൊഞ്ജി കളിക്കുന്നില്ല
ഇതെല്ലാം വെറുതെ പറയുന്നതാണ്
എന്ത് പറയുന്‍പോഴും തത്ത...... പറയുന്നതിത്ര മാത്രമാണ്
ഞാന്‍ പറയുന്നതെന്താണെന്ന് എനിക്കറിയില്ല
ആനന്ദ് - മലയാളം എഴുത്തുകാരന്‍.
Post a Comment