- മാലതി മൈത്രി
കടൽ
ഈ വീടിനെ വലയം ചെയ്തിരിക്കുകയാണ്.
കുഞ്ഞിന്റെ കഴുകാത്ത തുണികൾ അയയിൽ
തൂങ്ങിക്കിടക്കുകയാണ്,
കടൽമണവുമായി.
ചായപ്പലകയിലെ
കഴുകിയിട്ടും പോകാത്ത നിറങ്ങളെപോലെ
ഓരോരുത്തരിലും കടൽ അടിഞ്ഞുകൂടിയിരിക്കുകയാണ്.
മണൽ അടിഞ്ഞു കിടപ്പാണ്,
മറഞ്ഞ്, ഒരു മൂലയിൽ.
തപ്പുന്ന ഇടങ്ങളിൽ നിന്നെല്ലാം
ചിപ്പികൾ കിട്ടുകയാണ്.
മണൽത്തരികൾ
കൈയിലൊട്ടുകയാണ്,
കീശയിൽ നിന്നും.
ഈ വീട്,
നങ്കൂരത്തിൽ കുടുങ്ങിയ തോണിപോലെ
തിരമാലകളിൽ ഇളകിയാടുകയാണ്.
മാലതി മൈത്രി
1968 ൽ ജനനം. പോണ്ടിച്ചേരിയിൽ താമസിക്കുന്നു. ശങ്കരരാഭരണി, നീരിന്ദ്രി അമയാതു ഉലക്, നീലി തുടങ്ങിയവ സമാഹാരങ്ങൾ. വിടുതലൈ എഴുത്തുതൽ ലേഖനസമാഹാരമാണ്. കൃഷ്ണാംഗിനിയുമായി ചേർന്ന് ആധുനികസ്ത്രീയെഴുത്തുകാരുടെ സമാഹാരം ‘പറത്തൽ ആതാൻ സുതന്തിരം’ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ സ്ത്രീവിമോചന സംഘടനയായ അനംഗിന്റെ സ്ഥാപകസെക്രട്ടറിയായിരുന്നു.
3 comments:
നല്ല വരികള്‍ .
നല്ല കാവ്യസങ്കല്‍പ്പങ്ങള്‍ .
നിങ്ങളുടെ ബ്ലോഗ് എന്റെ സുഹൃതുക്കളും മയി പങ്കു വക്കുവെക്കുവാന്‍ താല്പര്യ പ്പെടുന്നുണ്ടോ ...?
കുടുതല്‍ വിവരങ്ങള്‍ക്ക് ഞങ്ങളുടെ മെയില്‍ വഴി :നിങ്ങളുടെ ബ്ലോഗ് ലിങ്ക് താഴെ കാണുന്ന ഇമെയില്‍ അയക്കുക
email : admin@themusicplus.com
http://www.themusicplus.com/
അവരെക്കുറിച്ച് ചെറിയൊരു ലേഖനം, മുൻപ് എപ്പോഴോ വായിച്ചിട്ടുണ്ട്. എവിടെയെന്ന് ഓർക്കാൻ സാധിയ്ക്കുന്നില്ല.
കവിതയ്ക്കും കുറിപ്പിനും നന്ദി.
Post a Comment