November 22, 2009
ഉടമസ്ഥത -തമിഴ് കവിത
പരുന്തിന്
ആകാശം
മീനിന്
ജലം
കടുവയ്ക്ക്
കാട്
കന്നിന്
തൊഴുത്തു്
ദൈവത്തിന്
ക്ഷേത്രവും
പ്രേതത്തിന്
ശ്മശാനവും.
മനുഷ്യനു മാത്രമാണ് -
വീടും ലോകവും
അകവും പുറവും
നില്‍പ്പും ഓര്‍മ്മയും...
- വിക്രമാദിത്യന്‍
1947-ല്‍ ജനിച്ചു. 13 കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒപ്പം രണ്ടു ചെറുകഥാസമാഹാരങ്ങളും രണ്ടു ഗദ്യകൃതികളും. കവിതയ്ക്ക് നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ചിത്രം : www. browsei.com
Labels:
വിവര്‍ത്തനം
Subscribe to:
Post Comments (Atom)
7 comments:
പരിചയപ്പെടുത്തിയതില്‍ സന്തോഷം,നന്ദി !
കന്നും ദൈവവുമാണ് പൂട്ടിയിടപ്പെട്ടവര്‍. ആ തിരിച്ചറിവിനു നന്ദി, കവിക്കും പരിഭാഷകനും...
വിക്രമാദിത്യന് വേതാളവും
വേതാളത്തിന് ശീര്‍ഷാസനവും
എന്നീ വരികള്‍ കൂടി എവിടെയെങ്കിലും ഫിറ്റു ചെയ്യാമോ വെള്ളെഴുത്തേ.........
Ha Ha ha.. അതിനു മൂലകവിതന്നെ വിചാരിക്കണ്ടേ...ഞാനെന്നാ ചെയ്യാനാ !
ശെ... നിങ്ങളൊന്ന് റെക്കമന്റ് ചെയ്താല്‍ നടക്കും... പ്ലീസ്.......... എന്നെ നിരാശപ്പെടുത്തരുത്...
yendhaanu ee kavitheente arththam? arththam parayaathe ini munnoottu illa ho.
മലയാളം കവിത തമിഴിലേക്ക് ആര് മൊഴിമാറ്റം ചെയ്യും?
Post a Comment