July 18, 2008
എഴുത്തിനെപ്പറ്റി രണ്ടു തമിഴ് കവി(ത)കള്‍
ശിലാലിഖിതം
എന്റെ
ശവക്കല്ലറയില്‍
ഒന്നും
എഴുതി വയ്ക്കരുത്
എഴുത്തുകൊണ്ട്
ചിതറിപ്പോയവന്
അക്ഷരങ്ങളുടെ
ആമുഖമെന്തിന്?
-മഗുദേശ്വരന്‍
1974-ല്‍ ജനിച്ചു. തിരുപൂരിലെ വസ്ത്രക്കമ്പനിയില്‍ ഉപദേശകനായി ജോലി നോക്കുന്നു. മൂന്നു കവിതാസമാഹാരങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്.
ഭ്രാന്ത്
കവിതയെ തടയാന്‍
ഞാന്‍ വാക്കുകള്‍ ഉപേക്ഷിച്ചു.
വെള്ളകടലാസിനെ കവിതയായി
കരുതുന്നത്
ശുദ്ധഭ്രാന്താണെന്ന്
അവരു പ്രഖ്യാപിച്ചു.
-കരികാലന്‍
1965-ല്‍ ജനിച്ചു. സ്കൂള്‍ അദ്ധ്യാപകനായിരുന്നു. ഇപ്പോള്‍ കാലം പുതിത് എന്ന ലിറ്റില്‍ മാഗസീന്റെ പത്രാധിപര്‍. ആറു കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Labels:
വിവര്‍ത്തനം
Subscribe to:
Post Comments (Atom)
3 comments:
ആഹൂതികുടേയും ബലിയുടേയും ഹോമാഗ്നിയിലത്റെ പുണ്യത്തിന്റെ ബീജാംഗുരം.
അക്ഷരങളുടെ ഹോമം
ബലിചെയ്യപ്പെടുന്ന ജന്മം.
രണ്ടു കവിതകളും സുന്ദരം...എത്ര അനുഭവസമ്പന്നരാവണം ആ കവികള്‍...
സസ്നേഹം,
ശിവ.
Post a Comment