ഐക്യം
ഞങ്ങളുടെ ഗ്രാമത്തില്‍
പാതകള്‍ക്ക്
മേലേ കീഴേ എന്ന്
തരം തിരിവില്ല.
ചായക്കടകളില്‍
രണ്ടു തരം ഗ്ലാസുകളില്‍
ചായ പകരുന്നില്ല.
അമ്പലത്തിലെ രഥങ്ങളുരുളുന്ന
പവിത്രമായ വഴികളില്‍
ചപ്പലുമിട്ട് ഞങ്ങള്‍ക്ക് അന്തസ്സായി നടക്കാം.
പൊതു കിണറ്റില്‍ നിന്ന്
എല്ലാവര്ക്കും വെള്ളം കോരാം.
എന്റെ ഗ്രാമത്തില്‍ മറ്റാരുമില്ല,
എന്റെ ജാതിക്കാരല്ലാതെ.
-എം മുരുകേഷ്
-1969-ല്‍ ജനനം. അഞ്ച് കവിതാസമാഹാരങ്ങളും അഞ്ച് ഹൈക്കുക്കവിതകളുടെ സമാഹാരവും ഒരു ലേഖനസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുറമേ തമിഴ് കവിതകള്‍ എഡിറ്റു ചെയ്തിട്ടുണ്ട്. പ്രാഥമിക വിദ്യാഭ്യാസ മേഖലയില്‍ കോഡിനേറ്ററായി ജോലി നോക്കുന്നു.
കുപ്പുസാമി
സന്ദര്ശകന് പറഞ്ഞു
എന്റെ ബാല്യകാല സുഹൃത്ത്
കുപ്പുസാമി മരിച്ചുപോയെന്ന്.
ശരി,
എന്നാല്‍
എപ്പോഴാണ് അവന്
ജീവിച്ചിരുന്നത്...?
-ഫീനിക്സ്
1968-ല്‍ ജനനം. രണ്ടു കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഡോ. കെ എസ് സുബ്രഹ്മണ്യന് വിവര്‍ത്തനം ചെയ്തു് Katha poets Cafe പ്രസിദ്ധീകരിച്ച Tamil New Poetry എന്ന ഗ്രന്ഥത്തില്‍ നിന്നും
14 comments:
മറ്റുഭാഷാ കവിതകള്‍ ഇനിയും പരിചയപ്പെടുത്തുക.നന്ദി.
ഓഫ്: സ്വപ്നം നിര്‍മിച്ചിരിക്കുന്ന പദാര്‍ഥം മോഹം ആണെന്ന് എനിക്കു തോന്നുന്നു.
നന്നായി ഈ പോസ്റ്റ്. നന്ദി
തമിഴ് ഭാഷക്ക് ഒരു ലാളിത്യവും നൈര്‍മല്യവും ഉണ്ട്.
ജയമോഹന്റെ “നെടുമ്പാതയോരവും” നീലപത്മനാഭന്റെ ചെറുകഥകളുമെല്ലാം വിവര്‍ത്തനത്തില്‍ വളരെയേറെ
ആസ്വദിച്ച് വായിച്ചവയാണ്.
വായിച്ചിട്ടില്ലെങ്കിലും കുട്ടിരേവതിയുടെ കവിതകള്‍
അതിമനോഹരമാണെന്ന് കേട്ടിട്ടുണ്ട്, കഴിയുമെങ്കില്‍ അതൊന്ന് കൊടുക്കാന്‍ ശ്രമിക്കുക
nalla varikal
നന്ദി വെള്ളെഴുത്തേ...
അപ്പോള്‍ മോഹം നിര്‍മ്മിച്ചിരിക്കുന്ന പദാര്‍ത്ഥം ഏതെന്ന് അടുത്ത ചോദ്യം വരും. മെറ്റീരിയലാണു പ്രശ്നം.:) ഇതെഴുതിയതിനു ശേഷം ഇതേ ചോദ്യം ഇടയ്ക്കെവിടെയോ വായിച്ചു. അതുകൊണ്ട് ഉടനെ അതു മാറ്റണം.
കുട്ടിരേവതിയുടെ ‘മുലകള്‍’
ഇവിടെയുണ്ട്. മറ്റു തമിഴ് കവിതകള്‍
കവിതക്കൊടിയിലും
ഇവിടെയുമുണ്ട്. ‘തമിഴക പെണ് കവിതകള്‍ ‘ എന്നൊരു പുസ്തകം മാതൃഭൂമി ബുക്സ് പുറത്തിറക്കിയിരുന്നു. റെജിന്‍, നീലപദ്മനാഭന്‍ കവിതകളും എഴുതിയിട്ടുണ്ട്.
ചോദ്യങ്ങള്‍ ചോദിച്ച് പോയാല്‍ പല ചോദ്യത്തിലൂടെ നടന്ന് ആദ്യ ചോദ്യത്തിലേക്ക് തന്നെ മടങ്ങി വരും.
വെള്ളെഴുത്തിനു് നന്ദി. രണ്ടു കവിതയും വായിച്ച സംതൃപ്തി. രണ്ടാമത്തെ കവിതയുടെ മുന്നില്‍ നിര്‍ന്നിമേഷനായി നിന്നു പോകുന്നു.!
നല്ല കവിതകള്‍. നല്ല വിവര്‍ത്തനം.
കുട്ടിരേവതിയുടെ കവിത മുന്‍പു വായിച്ചിരുന്നു.
വീണ്ടും വായിക്കുമ്പോഴും കവിത അതേപടി.
നന്ദി.
നല്ല കവിതകള്‍.നന്ദി.:)
തമിഴക പെണ്‍കവിതകള്‍ വായിച്ചിട്ടുണ്ട്.
നല്ല കവിതകള്‍,ആദ്യത്തേത് കൂടുതല്‍ ഇഷ്ടമായി.
Tamil new poetry - ആദ്യം വായിച്ചപ്പോള്‍ മുതല്‍ പത്തെണ്ണം വിവര്‍ത്തനം ചെയ്താലെന്താണ് എന്നൊരു ശങ്ക ഉണ്ടായിരുന്നു. മടിയൊഴിഞ്ഞിട്ട് എവിടെ നേരം.
വെള്ളെഴുത്തിന് നന്ദി. ഇതിനൊക്കെ എങ്ങനെ സമയം സംഘടിപ്പിക്കുന്നു? യാതൊന്നും മടക്കിക്കിട്ടാത്ത വ്യായാമമാണെല്ലോ ഇത്?
ആന്‍ഡ് ആം ഗെറ്റിംഗ് ക്യൂരിയസ് ഹിയര്‍. മോഹം, സ്വപ്നം??
നാരായത്തിന്റെ വായ്ത്തലയില്‍,
വാക്കുകള്‍ വര്‍ണ്ണക്കൊട്ടാരം കെട്ടുന്നു...
തമിഴ് കവിതയുടെ അനുഭവത്തിന് നന്ദി,,,,
Post a Comment