April 3, 2008

വാര്‍ഷിക ആഷാബ്ധി മേളയില്‍ വച്ച് - മറാത്തിക്കവിത



വാര്‍ഷിക ആഷാബ്ധി മേളയില്‍ വച്ച് പന്‍‌ഥാര്‍പൂരിലേയ്ക്ക് തീര്‍ഥാടനം
നടത്തുന്ന ഒരു വേശ്യ ഫോട്ടോഗ്രാഫറുടെ കൂടാരം സന്ദര്‍ശിക്കുന്നു.


ഹേയ് മിസ്റ്റര്‍,
നിങ്ങളാണോ ഫോട്ടോയെടുക്കുന്ന ആള്?
വിധോബയുടെയും റാഖ്‌മാതിന്റെയും ഒപ്പം നിന്ന്
എനിക്കൊരു ചിത്രമെടുക്കണം.

റാഖ്‌മാത് എന്റെ ഇടത്ത്
വിധോബ എന്റെ വലത്ത്
ഞാന്‍ നടുക്ക്
അങ്ങനെയായിരിക്കണം പടം.
രാഖ്‌ഭായ് നീയിങ്ങ്, ഈ വശം വാ
രണ്ടുപേര്‍ക്കുമിടയില്‍
എനിക്കു കുറച്ച് സ്ഥലമിട്.
എന്തിനാ ഇങ്ങനെ ബലം പിടിക്കുന്നത്?
നിങ്ങള്‍ പ്ലൈവുഡ് ദൈവങ്ങളാണെന്ന് എല്ലാവരും അറിയൂലേ?
കുറച്ചൂടെ അടുത്തേയ്ക്ക് വാ വിധൂ,
കൈകള്‍ എന്റെ തോളിലൂടെയിട്
അങ്ങനെ... !
കൊള്ളാം.
രാഖ്‌മാത്, ഇതെന്തോന്ന് അസൂയയാ?
കരയാതെ,
ബോംബേയിലേയ്ക്ക് മടങ്ങിപ്പോകും മുന്നേ
നിന്റെ വിധുവിനെ തിരിച്ചു തന്നേക്കാം, പോരേ?

നല്ല നിറങ്ങളൊക്കെപടത്തിന്
നല്‍കണേ, എന്റെ ഫോട്ടോഗ്രാഫറേ.
സാരി നീലനിറത്തില്ത്തന്നെ വേണം‍.
ഞാന്‍ ഒരോട്ടത്തിന് മേള കണ്ടു വരാം.
ജയന്റുവീലില്‍ കയറണം.
നല്ലൊരു പുതപ്പു വാങ്ങിക്കണം
സമയം കിട്ടിയാല്‍
മരണക്കിണറിലോട്ടൊന്നു നോക്കണം.
ഏറിയാല്‍ അരമണിക്കൂര്‍,
അതിനകം
എന്റെ ചിത്രം തയാറാക്കിവയ്ക്കണേ
ഫോട്ടോഗ്രാഫറേ....................


-അരുണ്‍ കോലാത്കര്‍



1932-ല്‍ ജനനം. ഗ്രാഫിക് ആര്‍ട്ടിസ്റ്റും വിവര്‍ത്തകനും. ഇംഗ്ലീഷിലും
മാറാത്തിയിലും കവിതയെഴുതുന്നു. തുക്കാറാമിന്റെ ഇംഗ്ലീഷ് പരിഭാഷ
തയാറാക്കിയത് അരുണ്‍ കോലത്കറാണ്. Arun Kolatkarcha Kavita (1977)
Chirimiri (2004) Bhijki Vahi (2004) Droan (2004) എന്നിവ പ്രധാന
രചനകള്‍. ‘ശബ്ദ’ എന്ന കവിതാമാസികയുടെ സ്ഥാപകപ്രവര്‍ത്തകരില്‍
ഒരാള്‍.

5 comments:

ജ്യോനവന്‍ said...

മരണക്കിണറിലേയ്ക്ക് എത്തിനോക്കി ആ അര മണിക്കൂര്‍.
കവിത പുറമേ ഒരു നീറ്റല്‍. അകമേ കയറി വായിക്കാന്‍ ഇനിയും പഠിക്കേണ്ടതുണ്ട്.

വളരെ നന്ദി. കവിത നമ്മുടെ മണത്തോടെ
വായിക്കാനാവുന്നത് എന്നെപ്പോലൊരാള്‍ക്ക് വലിയ ഭാഗ്യമാണ്.
കവിയെക്കുറിച്ച് കേട്ടിട്ടുണ്ട്.

ഗുപ്തന്‍ said...

Thanks Maashe :)



*****
OT.
Those who are not familiar with Vithopa and Rakh Maat see this page http://en.wikipedia.org/wiki/Vithoba . I add this cuz, I found it myself diffcult.

ഭൂമിപുത്രി said...

അതു നന്നായീ ഗുപ്താ..
കവിതയുടെ അടരുകളിലേയ്ക്ക് കേറാനാകാതെ ഞാനിങ്ങനെ മിഴുങ്ങസ്യാന്നിരിയ്ക്ക്യായിരുന്നു

വെള്ളെഴുത്ത് said...

നന്ദി ഗുപ്താ, ആ കണ്‍ഫ്യൂഷ്ന്‍ ഒഴിവാക്കാനായിരുന്നു വിഥോബയുടെ ചിത്രമെടുത്തിട്ടത്..

Sandeep PM said...

തിരിഞ്ഞു കിട്ടി.നന്ദി വെള്ളെഴുത്തേ