February 5, 2010

തുടര്‍ച്ച (തമിഴ് കവിത)




കാലത്തിന്റെ
തടാകത്തില്‍
ഇന്നലെയുടെയും
നാളെയുടെയും
വലയങ്ങൾ
അവസാനമില്ലാതെ
വിടര്‍ന്നുകൊണ്ടേയിരിക്കുന്നത്
എന്തുകൊണ്ട്?

അതിൽ എറിയുന്ന
വെള്ളാരംകല്ലുകളെ
ഇന്ന് എന്ന്
വിളിക്കുന്നതുകൊണ്ട്.

- പ്രമിൾ (1939-1997)
ജനനം ശ്രീലങ്കയിൽ‍. 1975 -ൽ ഇന്ത്യയിൽ താമസമാക്കി. മൂന്നു കവിതാസമാഹാരങ്ങളും രണ്ട് കഥാസമാഹാരങ്ങളും രണ്ട് ലേഖന സമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

4 comments:

  1. ഇന്നിനെ തിന്ന് ഇന്നലെയിലേക്കും നാളയിലേക്കും വളരുന്ന വയറന്‍ കാലം !

    ReplyDelete
  2. പ്രമിള്‍ എന്നാണ് ശരിയായ ഉച്ചാരണം എന്നു തോന്നുന്നു

    ReplyDelete
  3. Haiku കവിതകളെ ഓർമ്മിപ്പിക്കുന്നു.
    വളരെ നന്നായിരിക്കുന്നു.. തർജ്ജമക്കു നന്ദി.

    ReplyDelete
  4. പ്രമിൾ എന്നു തന്നെയായിരിക്കും. :) അതു തിരുത്തി.

    ReplyDelete