January 28, 2010
ചേന നടേണ്ടതെങ്ങനെ?
“വീട്ടിൽ ചേന നടുന്നത് വെളുത്തവാവ് ദിവസമാണ്. എറ്റവും ഇളയവൻ ഞാനാണ്. ചേന നടുമ്പോൾ രസകരമായ ഒരു സംഭവം ഉണ്ട്. രാത്രിയിലാണ് ചേന നടുന്നത്. വിത്ത് നാലായി മുറിച്ച് ചാണകം പൊതിഞ്ഞ് ഉണക്കാൻ വെക്കും. എന്നിട്ടാണ് നടുന്നത്. രാസവളമൊന്നും ഉപയോഗിക്കില്ല. എന്നെ തുണിയില്ലാതെ നിർത്തിയാണ് ചേന നടുന്നത്. തുണിയില്ലതെ നിൽക്കുന്ന എന്റെ കൈയിൽ ചേന തരും. എന്നിട്ട് എന്നോട് ചേന ചന്ദ്രനെ കാണിക്കാൻ പറയും. ഞാൻ അങ്ങനെ ചെയ്യും. ” - സലിംകുമാർ, മാതൃഭൂമി ആഴ്ചപ്പതിപ്പ്.
തന്റെ വാദം സമർത്ഥിക്കാൻ ആശയങ്ങൾകൊണ്ട് ഒരു എതിർരൂപത്തെ ഉണ്ടാക്കുകയും അതിനെ യുക്തികൾ കൊണ്ട് തലങ്ങും വിലങ്ങും തല്ലി തറ പറ്റിക്കുകയും ചെയ്യുക എന്നൊരു വിദ്യയുണ്ട്, വിവാദങ്ങളിൽ. അനായാസം ആർക്കും ചെയ്യാവുന്ന അഭ്യാസണിത്. അതാണ് ഭൂമി മലയാളത്തിൽ കൂടുതലും നടക്കുന്നതും. അതല്ല, ശരിയായൊരു വിതണ്ഡതയാണ് ഉദ്ദേശ്യമെങ്കിൽ പണി ചിലപ്പോൾ പാളും. സമരരംഗത്തിറങ്ങി നിൽക്കാൻ ആയുധങ്ങൾ വേണ്ടേ? ജന്മായത്തമായി കിട്ടിയ കായക്ഷീണം എന്തിനെങ്കിലും സമ്മതിക്കുമോ? ചരിത്രം അറിയണ്ടേ? വസ്തുതകളെ കാലക്രമത്തിൽ നിരത്തണ്ടേ? അവയ്ക്കെല്ലാം അക്കമിട്ട് യോജിച്ച എതിർ യുക്തികൾ കണ്ടെത്തണ്ടേ? ഇതുവരെയുള്ളവയ്ക്കല്ല, ഇനി വന്നേയ്ക്കാവുന്ന വാദങ്ങളുടെ മുനയൊടിക്കാൻ തക്കവണ്ണമുള്ള വെടലചിരി വേണ്ടേ? ഒന്നും വേണ്ട ഒരു നിഴൽ യുദ്ധത്തിന്. ‘ദേ ഒരു ഭീകര രൂപം..’ എന്നു വിളിച്ചു പറഞ്ഞിട്ട് ഉറുമി വീശുന്നതായി അഭിനയിച്ചാൽ മതി. ആയുധം കൈയ്യിലില്ലാത്തോനും അക്കിലീസാവാം.
താത്കാലികമായ ഭൂതകാലങ്ങൾ എടുത്തു വച്ചാണ് നമ്മുടെ പ്രധാനപ്പെട്ട പല തർക്കങ്ങളും അരങ്ങേറി തിമിർത്താടുന്നത്. ചരിത്രത്തെക്കുറിച്ചു പറയാറുള്ളതുപോലെ ഭൂതകാലവും ഭാവനാത്മകമായ ഒരു പുനഃസൃഷ്ടിയാണ്. ഓർമ്മകൾ ഓടിക്കളിക്കുന്ന തിരുമുറ്റം. മസ്തിഷ്കസാദം നിമിത്തം ശേഷിച്ചതും കൈയെത്തുന്നതുമായ ഓർമ്മകളേ ഭൂതകാലവും പിന്നെ ചരിത്രവുമാവൂ. നമുക്കാവശ്യമായത് മാത്രം പരതിയെടുത്തു നിർമ്മിക്കുന്ന കലാസൃഷ്ടിയായി ചരിത്രത്തെ കാണണമെന്ന് ശക്തമായി വാദിച്ചവർ അങ്ങോട്ടാണ് കണ്ണയച്ചത്. ട്രെവലിയനെപ്പോലുള്ളവർ. അസ്ഥിരമായ സ്വഭാവവിശേഷങ്ങളും മനോഭാവങ്ങളും മുഖമുദ്രയാക്കിയ മനുഷ്യനെയും അവന്റെ ഭൂതകാലങ്ങളെയും പഠനവിഷയമാക്കുന്ന ശാഖയിൽ ശാസ്ത്രീയതയേക്കാൾ കലാപരതയായിരിക്കില്ലേ, മുന്നിട്ടു നിൽക്കുക എന്നാണ് വാദം. വസ്തുതാശേഖരണത്തിൽ എന്തു ആത്മനിഷ്ഠയാണെന്ന് ചോദിക്കാം. അവയുടെ തെരെഞ്ഞെടുപ്പിൽ മമതാബന്ധത്തിനു കുടിയേറി പാർപ്പുറപ്പിക്കാമല്ലോ. അടുത്തപടിയായ അവയുടെ വ്യാഖ്യാനത്തിൽ ആത്മനിഷ്ഠത കടന്നു വരും. പി കെ ബാലകൃഷ്ണൻ, നൂറ്റാണ്ടുയുദ്ധത്തിന്റെ (ചേര ചോളയുദ്ധം)മാപ്പെടുത്തു വച്ചിട്ട് ഇളംകുളം കുഞ്ഞൻപിള്ളയെ കുത്തിയത് ‘തെളിവില്ലായ്മയുടെ കഷണ്ടിയിൽ കവിത കൊണ്ടൊരു ചരിത്രരചന’ എന്നും പറഞ്ഞാണ്. കേരളോത്പത്തിയും(അജ്ഞാതകർതൃകം) കേരളവും (കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ) കേരളത്തിന്റെ ആദ്യത്തെ ആധികാരിക ചരിത്രം എന്നു പറയപ്പെടുന്ന അറബിഭാഷയിലെഴുതിയ തുഹ്‌ഫത്തുൽ മുജാഹിദീനും (ശൈഖ് സൈനുദീൻ) ആത്മനിഷ്ഠ ചരിത്രങ്ങളാണ്. ( അപ്പോൾ നമ്മൾ തുടക്കത്തിലേ ഇങ്ങനെ തന്നെയല്ലേ എന്നൊരു ന്യായം ഉണ്ട്) ചരിത്രം പക്ഷപാതപരവും ഭാഗികവും ആണെന്നും പറഞ്ഞാണ് ഉത്തരാധുനിക കാലം നവചരിത്രവാദമായി രംഗത്തെത്തിയത്. ചരിത്രം വസ്തുനിഷ്ഠമേയല്ല. ചരിത്രവാദത്തിന്റെ (ഹിസ്റ്റോറിസിസം) പ്രധാനസ്വഭാവമായ പഴമയോടുള്ള ആദരവിനെ, മനുഷ്യൻ എല്ലായിടത്തും ഒന്നാണെന്നും ഒരുപോലെയാണെന്നുമുള്ള എന്ന ചിന്തയെപ്പോലെ തന്നെ നവചരിത്രവാദം (ന്യൂ ഹിസ്റ്റോറിസിസം) തള്ളിക്കളഞ്ഞു. ചരിത്രത്തിൽ ആധുനികത തള്ളിക്കയറി വന്ന കാലത്ത് ചിന്തകന്മാർ പറഞ്ഞിരുന്നു, വർത്തമാനകാലത്തിന്റെ പ്രശ്നങ്ങളെ നിർദ്ധാരണം ചെയ്യാൻ വേണ്ടിയായിരിക്കണം ചരിത്രത്തെ ഉപയോഗിക്കേണ്ടത് എന്ന്. നവചരിത്രവാദം കുറച്ചുകൂടി മുന്നോട്ടു പോയി. ദൈനംദിന ജീവിതവ്യാപാരങ്ങളുടെ വിശകലനമാണ് ചരിത്രം ചെയ്യേണ്ടതെന്നും പാരമ്പര്യ ചരിത്രാഖ്യാനങ്ങൾ പുറംതള്ളുന്ന വിഭാഗങ്ങൾക്കാണ് സൂക്ഷ്മരാഷ്ട്രീയത്തിൽ സവിശേഷമായ സ്ഥാനമുള്ളതെന്നും ഉറപ്പിച്ചു പറഞ്ഞു.
ഇനി നമുക്ക് പയ്യന്നൂർ സംഭവത്തിലേയ്ക്ക് പോകാം. അവിടെ ഏറ്റു മുട്ടിയത് സത്യത്തിൽ ഒരേ ഭൂതകാലത്തെക്കുറിച്ചുള്ള രണ്ടു തരം നിർമ്മിതികളാണ്. പഴയ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ഒളിവുകാലജീവിതത്തെപ്പറ്റിയുള്ള രണ്ടു ‘ഭാവനാത്മക’ നിർമ്മിതികൾ. രാജ്മോഹൻ ഉണ്ണിത്താനെതിരെ മഞ്ചേരിയിൽ നടന്ന കൈയേറ്റം ശരിയായിരുന്നില്ലെന്ന് സ്ഥാപിക്കാൻ സക്കറിയ പോയത് ഒരു പ്രത്യേക ഭൂതകാലത്തിലേയ്ക്കാണ്. പതിനൊന്നാം നൂറ്റാണ്ടിലെ വൈശികതന്ത്രത്തെ അതിനു ശേഷമുണ്ടായ ചന്ദ്രോത്സവത്തെയൊക്കെ തെളിവായി (ഡാറ്റകളായി) സ്വീകരിക്കാമെങ്കിൽ ഭൂമി മലയാളത്തിന്റെ മേൽത്തട്ട് സംബന്ധവും പുടകൊടയുമൊക്കെയായി ഭേദപ്പെട്ട രീതിയിൽ (കുറ്റബോധം തീരെയില്ലാതെ) തന്നെ ലൈംഗികമായ സ്വാതന്ത്ര്യം അനുഭവിച്ചവരാണ്. കുഞ്ഞിരാമൻ നായർക്ക് ‘അച്ഛ’നെന്ന വിളി സഹിക്കാൻ പറ്റുമായിരുന്നില്ല. (പിയുടെ പ്രണയപാപങ്ങൾ) യുഗപുരുഷനായ വി ടിഭട്ടതിരിപ്പാടിന് ശ്രീദേവിയെ വിവാഹം കഴിക്കുന്നതിനു മുൻപ് മാധവിക്കുട്ടി വാരസ്യാരുമായി സംബന്ധമുണ്ടായിരുന്നു. അതിനും മുൻപത്തെ പ്രണയ(ശാരീരിക) ബന്ധത്തിന്റെ കഥ കണ്ണീരും കിനാവിലുമുണ്ട്. തൊട്ടെടുക്കാവുന്ന രീതിയിൽ മലയാളിജീവിതത്തിന്റെ വാസനാപ്രകൃതം വ്യക്തമായിരുന്നിട്ടും സക്കറിയ, സാഹിതീയഭൂതകാലത്തെ തൊടാതെ രാഷ്ട്രീയ ഒളിവുജീവിതങ്ങളിലേയ്ക്ക് പോയതിന് കാരണം സാമൂഹികപ്രവർത്തനവും ലൈംഗികസ്വാതന്ത്ര്യവും എന്ന സമവാക്യത്തെ സാധൂകരിക്കാനായിരുന്നു. തനിക്കു മെച്ചപ്പെട്ടതെന്നു തോന്നിയ സാമൂഹിക ജീവിതത്തിന്റെ ഒരു കഷ്ണത്തെ മുറിച്ചെടുത്തു വച്ചുകൊണ്ടാണ് സക്കറിയ പ്രസംഗിച്ചത്. പക്ഷേ അദ്ദേഹം പറഞ്ഞതല്ല ‘ജനം’ കേട്ടത്. കാരണം ആസന്നമായ ഭൂതകാല നിർമ്മിതിയ്ക്ക് സക്കറിയ ഉപാദാനമാക്കിയ അതേ വസ്തുതകളെ മറ്റൊരു ഭൂതകാലനിർമ്മിതിയ്ക്ക് ഉപയോഗിച്ചവരാണ് സക്കറിയയ്ക്ക് എതിർ വന്നത്. അവരെ സംബന്ധിച്ചിടത്തോളം ഒളിവുജീവിതം നൈഷ്ഠികമായ വ്രതാനുഷ്ഠാനത്തിന്റെ വിശുദ്ധിയുള്ളതാണ്. വിട്ടുവീഴ്ചയില്ലാത്തതും പ്രതിജ്ഞാബദ്ധവുമായ സാഹസികവുമായ സാമൂഹികപ്രവർത്തനത്തിൽ ലൈംഗികത തെറിക്കില്ല. (ഗാന്ധിജി ഇത്തരം വ്രതാനുഷ്ഠാനത്തിൽ വിശ്വസിച്ച വ്യക്തിയായിരുന്നു. സന്തതിയുത്പാദനത്തിനുമാത്രമുള്ള ലൈംഗികതയിലെ നിഷ്ഠ കുറെ ഗാന്ധിയന്മാരുടെ ജീവിതത്തെ പരോക്ഷമായി ഹിംസാത്മകമാക്കിയിട്ടുണ്ട്, പിൽക്കാലത്തും) ഇത് തീർത്തും മതപരമാണ്. ഡി വൈ എഫ് ഐ പ്രവർത്തകരെ ന്യായീകരിച്ചുകൊണ്ട് പിണറായി വിജയൻ ശംഖുംമുഖത്ത് ചെയ്ത പ്രസംഗത്തിൽ വിശുദ്ധമായ‘മത’പരാമർശങ്ങൾ വന്നത് അതുകൊണ്ടു തികച്ചും സ്വാഭാവികമാണ്. ഒരു ആശയം എവിടുന്ന് ജീവനജലം സ്വീകരിക്കുന്നുവോ അതിനോടുള്ള കടപ്പാട് അബോധതലത്തിൽ വ്യക്തമാക്കിക്കൊണ്ടിരിക്കും. (ക്രിസ്ത്യാനികളുടെ അടുത്തുപോയി യേശുവിനേയോ മുസ്ലീങ്ങളുടെ അടുത്തു ചെന്ന് അല്ലാഹുവിനേയോ വിമർശിക്കാൻ പാടില്ലെന്ന പരാമർശം) സക്കറിയ അവതരിപ്പിച്ച ഭൂതകാലം ആദർശാത്മകമായ പുനർനിർമ്മിതി ആയിരിക്കുന്നതുപോലെ പാർട്ടി പ്രവർത്തകരുടെ ആവേശവും ഭാവനാത്മകവും അതേപ്പോലെ ആദർശാത്മകവുമായ ഭൂതകാലത്തിനു വേണ്ടിയായിരുന്നു. (ഇത് കുറച്ചുക്കൊടി വ്യക്തമാവാൻ സക്കറിയയുടെ ഉദാഹരണങ്ങളും അശോകൻ ചരിവിൽ അതീവ ഘടനാവൈദഗ്ദ്ധ്യത്തോടെ സക്കറിയയ്ക്കെതിരെ മാധ്യമത്തിലെഴുതിയ ലേഖനത്തിലെ പേരുകളും ശ്രദ്ധിച്ചാൽ മതി) ഇതിലേതാണ് ശരി?
ശരി അറിയാൻ ജാഥ(കളിൽ)യിൽ നിന്ന് പുറത്തിറങ്ങണം. രണ്ടു പക്ഷത്തും ഉദാഹരണങ്ങൾ നുള്ളിപ്പെറുക്കുക പ്രയാസമാണ്. അവ ഉണ്ടെങ്കിൽ തന്നെ തുച്ഛമാണ്. രാഷ്ട്രീയനേതാക്കളുടെ ഒളിവുജീവിതത്തിലേയ്ക്കു് വസ്തുനിഷ്ഠവും വസ്തുതാപരവുമായ ചുഴിഞ്ഞു നോട്ടത്തിനു സഹായിക്കുന്ന അന്തരീക്ഷം എന്തായാലും കേരളത്തിലെ രാഷ്ട്രീയജീവിതം സർവാത്മനാ ചരിത്രത്തിന് പണിഞ്ഞു കൊടുക്കില്ല. അപ്പോൾ റിസ്കെടുക്കാൻ വയ്യാതെ ഒരാൾക്കും അതു കിട്ടാൻ പോകുന്നില്ല. അപ്പോൾ ഭാവന മൂടൽമഞ്ഞു കൊണ്ട് ആശയങ്ങൾ ഉണ്ടാക്കും. എന്നാലും സക്കറിയ പുതുതലമുറയ്ക്ക് അതിന്റെ ഭാവനാത്മക ഭൂതകാലത്തെ പുനർ നിർമ്മിച്ചുകൊടുത്തതിന്റെ ഒരർത്ഥം സാമൂഹികപരിഷ്കരണമാണ്. നിങ്ങളുടെ ഭൂതകാലം ഇങ്ങനെ അല്ലായിരുന്നു എന്നും കേരളത്തിന്റെ ഏറ്റവും വലിയ ആവശ്യങ്ങളിലൊന്ന് ലൈംഗികമായ യാഥാസ്ഥിതികത്വത്തിന്റെ തകർച്ചയാണെന്നും (ലൈംഗികതയെ നിയന്ത്രിക്കുക എന്നാൽ അധികാരം കൈയാളുക എന്നർത്ഥമുണ്ട്. അധികാരവും അതിന്റെ രൂപങ്ങളും അവയുടെ പരസ്പരബന്ധവും ആണ്, ഉത്തരാധുനികമായ ചിന്തകളുടെ എന്ന പോലെ നവചരിത്രവാദത്തിന്റെയും കാതൽ) അതും കൂടി ചേരുമ്പോഴേ സമൂഹത്തിന്റെ ‘ഉറച്ചിരിപ്പിന്’ ഇളക്കം വയ്ക്കൂ എന്നും ധ്വനി ഭംഗിയിൽ സൂചിപ്പിക്കുകയായിരുന്നു സക്കറിയ. വിരുദ്ധമായ പ്രവൃത്തി നിങ്ങളിൽ നിന്നു പ്രതീക്ഷിച്ചതല്ലെന്ന നിരാശയായിരുന്നു അതിൽ. ആ വിമർശനത്തിൽ വിരോധമല്ല, ബൌദ്ധികമായ അതിലേറെ വൈകാരികവുമായ ഒരധികാരപ്രകടനമായിരുന്നു ഉണ്ടായിരുന്നത്. (ഇത് സുകുമാർ അഴീക്കോട് മറ്റൊരു തരത്തിൽ വെളിവാക്കി കൊളമായതാണ്. താൻ പാർട്ടിയുടെ സുപ്രീം അഡ്വൈസർ ആണെന്ന് വച്ചടിച്ച മാതൃഭൂമി അഭിമുഖത്തിൽ. പിണറായി തന്റെ അനുജൻ, അച്യുതാനന്ദൻ ചേട്ടൻ. രണ്ടുപേരെയും ശാസിക്കാൻ തനിക്കു സ്വാതന്ത്ര്യമുണ്ടെന്നും അതിൽ പറഞ്ഞു.) എന്നാൽ അണികളെ സംബന്ധിച്ചിടത്തോളം (അത് പയ്യന്നൂരിലെ ഏതാനും പ്രവർത്തകരിൽ മാത്രം ഒതുങ്ങിക്കൂടുന്ന സംഗതിയല്ലെന്ന് പിന്നീടു വരുന്ന ലേഖനങ്ങളും അഭിപ്രായപ്രകടനങ്ങളും തെളിവു തരുന്നു) പൂർവികരായ വിപ്ലവകാരികളുടെ സംശുദ്ധമായ (എന്നു വച്ചാൽ സമകാലികമായ നോട്ടം വച്ച് വിവാഹേതരമായ ലൈംഗികത അവിശുദ്ധിയാണ് !) ഭൂതകാലത്തിന്റെ സംരക്ഷണം പ്രതിച്ഛായയുടെ സംരക്ഷണം ആണ്. ഇത്തരം ഒരു പ്രതിച്ഛായാസംരക്ഷണം സമകാലിക വിവാദങ്ങളിലെല്ലാം നിറഞ്ഞു നിൽപ്പുള്ളത് കണ്ണുള്ളവർക്ക് കാണാം. ലൈംഗികമായ അധികാരാതിർത്തികളെ ലംഘിക്കുക എന്നത് പൊതുസമൂഹത്തെ പ്രത്യക്ഷമായി തന്നെ ബാധിക്കുന്ന കാര്യമാണ്. കക്ഷിരാഷ്ട്രീയത്തിന്റെ,(അതേതു കക്ഷിയായാലും സംഘടനയായാലും..) അതിന്റെ നായകന്മാരുടെ (അവരെത്ര വലിയ ആളുകളായാലും) പ്രതിച്ഛായ സംരക്ഷണം അത്ര തന്നെ പൊതുസമൂഹത്തിന്റെ വേവലാതിയാണോ? അങ്ങനെ ആവേണ്ടതുണ്ടോ, എപ്പോഴെങ്കിലും?
ചില പ്രവൃത്തികളിൽ കാലത്തെ നിർവചിക്കാൻ കഴിയുന്ന തരത്തിലുള്ള സൂക്ഷ്മമായ രാഷ്ട്രീയം സ്ഥിതി ചെയ്യുന്നുണ്ട്. രാഷ്ട്രീയമായ പകപോക്കൽ എന്നൊക്കെയുള്ളത് സ്ഥൂലമായ ലേബലിംഗ് മാത്രമേ ആകുന്നുള്ളൂ. ഉത്തരവാദി ആരായാലും അതിന്റെ പ്രതിലോമകരമായ അനുരണനങ്ങൾ ഠാവട്ടത്തുമാത്രം ഒതുങ്ങി തീരുകയില്ലെന്ന് തിരിച്ചറിയുക എന്ന ആവശ്യമാണ് മുഖ്യം. ദൈനംദിന ജീവിതവ്യാപാരങ്ങൾക്ക് നേരെ ചരിത്രം പാഞ്ഞടുക്കുന്നതിന്റെ ഒരളുക്ക് ആ വഴിയ്ക്കാണ്. ഏതു പുനർനിർമ്മിതിയോടാണ് നമ്മൾ കൂടുതൽ ചാഞ്ഞു നിൽക്കേണ്ടത് എന്ന് അതല്ലേ പറയേണ്ടത്?
പ്രതിക്രിയാവാതകം :)
ReplyDeleteന്യൂ ഹിസ്റ്റോറിസിസം മഹാത്ഭുതം, നമുക്കും കിട്ടണം പണം! എന്തെന്നാല്‍,
ReplyDelete1. നിരൂപണ വിധേയമാക്കാനുദ്ദേശിക്കുന്ന സാഹിത്യകൃതിയുടെയും കര്‍ത്താവിന്റെയും ചരിത്ര/പശ്ചാത്തല സ്വാധീനങ്ങള്‍ ചികയുന്ന സങ്കേതമെന്നതിനപ്പുറം ആ കൃതി അരികുവല്‍ക്കരിക്കുന്ന സമൂഹങ്ങളെ കൃതിയുടെ സൂക്ഷ്മചരിത്രത്തില്‍ നിന്നും കണ്ടെടുക്കുക എന്ന സുപ്രധാന ലക്ഷ്യമുണ്ട് ന്യൂ ഹിസ്റ്റോറിസിസ്റ്റിന് എന്നിരിക്കെ 'ചന്ദ്രോത്സവ'ങ്ങളിലും 'മേദിനീവെണ്ണിലാ'വിലും 'പ്രണയപാപങ്ങളിലും' 'വാസന'കളെന്ന് പറഞ്ഞ് തൊട്ടെടുക്കുന്നതെല്ലാം മലയാളി ജീവിതത്തിന്റേതാണെന്ന ഡിക്ലറേഷന്റെ മണ്ടയ്ക്കാണ് ന്യൂ ഹിസ്റ്റോറിസിസ്റ്റ് ആദ്യം ഉലക്കയെടുത്തടിക്കാന്‍ പോകുന്നത് ! അതു 'മേല്‍ത്തട്ടി'ന്റേതാണെന്ന ജാമ്യം ആദ്യമേ എടുത്ത് വച്ചുകൊണ്ടുതന്നെ അങ്ങനെ കീച്ചുമ്പോള്‍ ഉലക്ക ചിരവയായാലും അത്ഭുതപ്പെടേണ്ട.
ചുമ്മാതാണോ നവചരിത്രവാദം കണ്ടാല്‍ ഡീകണ്‍സ്ട്രക്ഷനിസ്റ്റുകള്‍ക്ക് ചൊറിഞ്ഞ് കേറുന്നത് ;))
2. "ഒരു കൃതിയും കര്‍ത്താവും ചരിത്രത്തിന്റെ മുന്‍വിധികളില്‍ നിന്ന് മുക്തനല്ല" എന്ന നവചരിത്രവാദ പരിസരത്തുനിന്ന് ഒരു ചാട്ടം ചാടിയാല്‍, കുഞ്ഞിരാമന്‍ നായര്‍ക്കും വെണ്മണി മഹനും ഭട്ടതിരിപ്പാടിനും മാത്രമല്ല, ഉണ്ണിത്താനും സക്കറിയക്കും മഞ്ചേരിക്കാര്‍ക്കും പയ്യന്നൂരുകാര്‍ക്കും ഡിഫിയാദി സംഘങ്ങള്‍ക്കും പിണറായിക്കും ചരിത്രപരിതസ്ഥിതിയുടെ മുന്‍വിധികളും അതു നല്‍കുന്ന സൗജന്യങ്ങളും പതിച്ചുകൊടുക്കാം. എല്ലാവരുടെയും ദൈനംദിന ജീവിതവ്യാപാരങ്ങള്‍ തന്നെയാണല്ലോ പുനര്‍നിര്‍മ്മിതികളോടുള്ള *അവരവരുടെ*ചായ്‌വുകള്‍ നിശ്ചയിച്ചുകൊണ്ടിരിക്കുന്നതും.. യേത് ?
Recursive യുക്തി infinite regressionലേയ്ക്ക് പോകുന്നത് ഒരു വര ചാടുമ്പോഴാണ്. സൂക്ഷിക്കണം !
ഓഫ് :
പോസ്റ്റുകളില്‍ ബ്രാക്കറ്റുകള്‍ കൂടിക്കൂടി വരുന്നു..... ക്രിറ്റിക്കല്‍ തിയററ്റീഷ്യന്മാര്‍ക്ക് ഉപന്യസിക്കാന്‍ പ്രതിച്ഛായാ സംരക്ഷണവും ബ്രാക്കറ്റുകളും എന്നൊരു വിഷയത്തിലും സ്കോപ്പ് കാണുന്നു ;) [വേണേല്‍ Bra-Ket Vectorകളുംഎന്നുമാവാം]
ബൈ ദ ബൈ, പോസ്റ്റിനു മാത്രമാണ് കമന്റ്, പോസ്റ്റിലെ വിഷയത്തിനല്ല.
ഹ ഹ ഹ വൈകാരികച്ചാട്ടമായിപ്പൊയല്ലോ സൂരജേ, ഇതാ അവിടെ അങ്ങനെ എന്നു പറഞ്ഞാൽ, ഇതാ അതാണ് ഞാൻ എന്ന് അർത്ഥവും ഉണ്ടാവുമോ? ‘വാസന’യ്ക്ക് സൂരജ് ഉദ്ദേശിച്ച അർത്ഥമല്ല. ‘ജന്തുയിങ്ങ് തുടരുന്നു വാസനാവൈഭവം ഉടലു വീഴുവോളവും.‘ എന്ന കുമാരനാശാന്റെ ‘വാസന’, എന്നു വച്ച് ബുൾഡോസർ കയറ്റിയിറക്കി ഇവിടെയെല്ലാം അങ്ങനെയായിരുന്നു എന്നല്ല എഴുതിയിരിക്കുന്നത്. സക്കറിയ എന്തുകൊണ്ട് അതു ഉദാഹരണമായി തൊട്ടെടുത്തില്ല എന്നല്ലേ ചോദിച്ചത്? അങ്ങനെയല്ലേ ആളുകൾ വായിക്കൂ. അവൻ ആ ബാഗെടുക്കാത്തതെന്ത് എന്നു ചോദിക്കുന്ന ആളിന്റെ തലയിൽ നീ ബാഗു മോഷ്ടിച്ചോടാ എന്നും പറഞ്ഞ് ആളുകൾ (ന്യൂ ഹിസ്റ്റോറിയൻസ്) ഉലക്ക, ചിരവ ഇത്യാദി അറ്റുക്കളയുപകരണങ്ങൾ എടുത്തടിക്കുമോ? സൂരജിന്റെ തന്നെ യുക്തി ഉപയോഗിച്ചാൽ ‘ചിരവ ഉലക്ക ഇത്യാദികൾ ന്യൂഹിസ്റ്റോറിയൻസിന്റെ ആയുധങ്ങളാണെന്ന ഡിക്ലറേഷൻ ഈ കമന്റിലുണ്ടെന്ന് വാദിക്കാലോ.. ഓരോ ഇസനിസ്റ്റുകൾക്ക് മറ്റോരോ ഇസം കാണുമ്പോൾ ചൊറിയും. അതങ്ങനെ നടക്കും.
ReplyDeleteരണ്ടാമത്തേതിനു ചെറിയ ഒരു കൂട്ടിച്ചേർപ്പ് വേണം, ചരിത്രപരിതസ്ഥിതികളുടെ മുൻവിധിയും സൌജന്യങ്ങളും ഒരു രീതിശാസ്ത്രത്തിനു വിധേയമാവുന്നുണ്ടെന്നത്.. ഒരാളുടെ വൈകാരികമായ ചാർത്തുകളല്ല അവയെ അടയാളപ്പെടുത്തുന്നതും നിശ്ചയിക്കുന്നതും എന്നു് അപ്പോൽ അതിലളിതവത്കരണത്തിന്റെ യുക്തിയിൽ നിന്ന് നമുക്ക് കഷ്ടിച്ച് കരയേറാം. പ്രതിനിധാനങ്ങൾ വർത്തമാനത്താൽ നിർണ്ണയിക്കപ്പെടുന്നതാണെന്നും അതു പറയുന്നുണ്ട്. ആര് എന്തിന്റെ പ്രതിനിധിയെന്നറിയാതെയല്ല മുൻവിധികളിലും സൌജന്യങ്ങളിലും തോർത്തുമുടുത്ത് ഇറങ്ങേണ്ടത് എന്നാണ് ഞാൻ മനസ്സിലാക്കിയ അർത്ഥം. എല്ലാം മെറ്റാ നരേഷനാകണമെന്നുണ്ടോ? ലഘുചരിത്രങ്ങളും ആയിക്കോട്ടേ...:) ഏത്?
ഉറക്കെ ചിന്തിക്കുന്നതും വിമർശനവും രണ്ടാണ്.. (ഉറക്കെ എഴുതുക എന്ന് ബാർത്ത്) ആദ്യത്തെ വിശേഷണം മതി. രണ്ടാമത്തേത് പരിഹാസമാണെങ്കിലും സ്നേഹപൂർവം നിരസിക്കുന്നു. എടുത്താൽ പൊങ്ങില്ല. വിഷയം മറ്റൊരാൾ നിർദ്ദേശിച്ചാൽ എഴുതനും പറ്റില്ല. നമുക്ക് നമ്മുടെ മുരിങ്ങച്ചോട്ടിലിരുന്നല്ലേ സ്വപ്നം കാണാൻ പറ്റൂ. ബ്രാക്കറ്റിട്ട് എഴുതിയത് ബാർത്തിന്റെ ബുക്കു വായിച്ചതിന്റെ അബോധപ്രേരണയാണ്. (ഹാങ് ഓവറാണ്) പ്ലഷർ ഓഫ് ടെക്സ്റ്റ്. ഒരു വരിയ്ക്ക് ഒരു ബ്രാക്കറ്റാണ് ഇതിൽ അങ്ങോരുടെ രീതി. നീയാരാടാ ബാർത്തീന്റെ... ...എന്നു ചോദിക്കരുത്. (അങ്ങനെ കേട്ടിട്ടുള്ളതുകൊണ്ട്) നമ്മൾ കൊള്ളുന്ന വെയിലല്ലേ നമ്മുടെ വിയർപ്പിന്റെ ഉപ്പ്? അത്രയേ ഉള്ളൂ.
"പതിനൊന്നാം നൂറ്റാണ്ടിലെ വൈശികതന്ത്രത്തെ അതിനു ശേഷമുണ്ടായ ചന്ദ്രോത്സവത്തെയൊക്കെ തെളിവായി (ഡാറ്റകളായി) സ്വീകരിക്കാമെങ്കിൽ ഭൂമി മലയാളത്തിന്റെ മേൽത്തട്ട് സംബന്ധവും പുടകൊടയുമൊക്കെയായി ഭേദപ്പെട്ട രീതിയിൽ (കുറ്റബോധം തീരെയില്ലാതെ) തന്നെ ലൈംഗികമായ സ്വാതന്ത്ര്യം അനുഭവിച്ചവരാണ്. കുഞ്ഞിരാമൻ നായർക്ക് ‘അച്ഛ’നെന്ന വിളി സഹിക്കാൻ പറ്റുമായിരുന്നില്ല. (പിയുടെ പ്രണയപാപങ്ങൾ) യുഗപുരുഷനായ വി ടിഭട്ടതിരിപ്പാടിന് ശ്രീദേവിയെ വിവാഹം കഴിക്കുന്നതിനു മുൻപ് മാധവിക്കുട്ടി വാരസ്യാരുമായി സംബന്ധമുണ്ടായിരുന്നു. അതിനും മുൻപത്തെ പ്രണയ(ശാരീരിക) ബന്ധത്തിന്റെ കഥ കണ്ണീരും കിനാവിലുമുണ്ട്. തൊട്ടെടുക്കാവുന്ന രീതിയിൽ മലയാളിജീവിതത്തിന്റെ വാസനാപ്രകൃതം വ്യക്തമായിരുന്നിട്ടും..." എന്നതു വായിച്ചാല്‍ ഒരു "ബുള്‍ഡോസര്‍" കയറിയിറങ്ങിറയതായേ തോന്നൂ...
ReplyDeleteഭൂമിമലയാളത്തിന്റെ മേല്‍ത്തട്ട് എന്നും മലയാളിജീവിതത്തിന്റെ വാസനാപ്രകൃതം എന്നും എഴുതിയാല്‍ "സാഹിത്യഭൂമിമലയാളത്തിലെ" മേല്‍ത്തട്ടാണെന്നും "നായരുടേം പട്ടേരിയുടെയും ജീവിതത്തിന്റെ വാസനാപ്രകൃതമാണെന്നും" വായിക്കണമെങ്കില്‍ പുതിയ വല്ല ക്രിട്ടിക്കല്‍ തിയറിയും ഉണ്ടാക്കേണ്ടി വരും !
ഹിസ്റ്റോറിസിസമല്ല, ഒരു ക്രിട്ടിക്കല്‍ തിയറിയും അപ്ലൈ ചെയ്യാന്‍ താല്പര്യമില്ലാത്തതുകൊണ്ട് എഴുതിയതില്, എഴുതിയതില് മാത്രമേ ഫോക്കസ് ചെയ്യുന്നുള്ളൂ. ;))
വീണ്ടും ഓഫ് : ബ്രാക്കറ്റുശൈലികള്‍ പോലെ ഉലക്ക ചിരവയാദികളുടെ ഉത്തരാധുനികരാഷ്ട്രീയം പഠിക്കാനും പറ്റിയ പുസ്തകങ്ങളുമുണ്ട് !
ബൈ ദ ബൈ, ന്യൂ ഹിസ്റ്റോറിയന്‍സ് അല്ല, ന്യൂ ഹിസ്റ്റോറിസിസ്റ്റ്. Historian വേറേ Historicist വേറേ ;)
ReplyDelete"തനിക്കു മെച്ചപ്പെട്ടതെന്നു തോന്നിയ സാമൂഹിക ജീവിതത്തിന്റെ ഒരു കഷ്ണത്തെ മുറിച്ചെടുത്തു വച്ചുകൊണ്ടാണ് സക്കറിയ പ്രസംഗിച്ചത്. പക്ഷേ അദ്ദേഹം പറഞ്ഞതല്ല ‘ജനം’ കേട്ടത്. കാരണം ആസന്നമായ ഭൂതകാല നിർമ്മിതിയ്ക്ക് സക്കറിയ ഉപാദാനമാക്കിയ അതേ വസ്തുതകളെ മറ്റൊരു ഭൂതകാലനിർമ്മിതിയ്ക്ക് ഉപയോഗിച്ചവരാണ് സക്കറിയയ്ക്ക് എതിർ വന്നത്. "
ReplyDeleteപക്ഷേ പിണറായി വിജയന്റെ കാര്യത്തില്‍ 'ജനം (മാധ്യമങ്ങള്‍)' എന്ത് കേട്ടോ അതെപ്പോഴും ശരിയായിരിക്കും. സാമൂഹിക ജീവിതത്തിന്റെ അതേ കഷ്ണത്തെക്കുറിച്ച് പിണറായി വിജയന്‍ നടത്തിയ ഭൂതകാലനിര്‍മ്മിതിയുടെ സാംഗത്യത്തെ ജാമ്യത്തിലെടുക്കാന്‍ ഒരു വെള്ളെഴുത്തും പോസ്റ്റെഴുതാനില്ലാത്തത് കൊണ്ടാണോ എന്തോ.
ഓ.ടോ:
ഉരലു, ചിരവ, പപ്പടം കുത്തി, ഗൊദാര്‍ദ്, ജെ.സി.ബി, സലിം കുമാര്‍.
( ഈ വാക്കുകള്‍ മുകളില്‍ പറഞ്ഞതില്‍ എങ്ങനെ ഇടയില്‍ തിരുകണം എന്ന് പിടിയില്ല. എന്നാലും ചടങ്ങ് മുടങ്ങാതിരിക്കാന്‍ പ്രത്യേകം എടുത്ത് എഴുതിവെച്ചതാണ്.)
വീണ്ടും ഓഫ് : ബ്രാക്കറ്റുശൈലികള്‍ പോലെ ഉലക്ക ചിരവയാദികളുടെ ഉത്തരാധുനികരാഷ്ട്രീയം പഠിക്കാനും പറ്റിയ പുസ്തകങ്ങളുമുണ്ട് !
ReplyDelete_ വായിക്കാത്തതാണെങ്കിൽ ആ പുസ്തകങ്ങളെ അറിയാനാണ് വാസ്തവത്തിൽ താത്പര്യമുള്ളത്. സമയമുള്ളതുപോലെ അതൊക്കെ എഴുതൂ.. സാഹിത്യകാരന്മാരെ ഉദാഹരിച്ചാൽ പിന്നെയും സാഹിത്യമലയാളമാണെന്ന് എടുത്തെഴുതിയാലേ മനസ്സിലാവൂ എന്നതരം ഭാവുകത്വമാണെങ്കിൽ ക്രിട്ടിക്കൽ തിയറി അപ്ലൈ ചെയ്യണ്ട. (ഒരു തരത്തിലും.. ) :)
Historian വേറേ Historicist വേറേ ;)
(എനിക്ക്) ഇംഗ്ലീഷ് അത്ര അറിഞ്ഞു കൂടാത്തതുകൊണ്ടുള്ള ഓരോ പ്രശ്നങ്ങളേയ്. ...എന്നാൽ ഇതങ്ങനെയല്ല. പരമ്പരാഗതമായ ചരിത്രരീതിയിൽ നിന്നു വഴിമാറി നടന്ന ഒരു കൂട്ടം ചരിത്രകാരന്മാരുടെ കടന്നു വരവിനെ ജെയിംസ് ഹാർവി റോബിൻസൺ വിളിച്ച പേരാണ് ന്യൂ ഹിസ്റ്റോറിയൻസ് എന്ന് . ചാൾസ് എ ബിയേഡ് , എഡ്വേഡ് ചെയ്നി, കാൾബെക്കർ തുടങ്ങിയ അമെരിക്കക്കാർ. അവരുടെ ചരിത്രരചനാരീതിയ്ക്ക് ‘ബൌദ്ധിക ചരിത്രം‘ എന്നും പേരുണ്ട്. പക്ഷേ രണ്ടാമതു സൂരജിന്റെ വാദം എടുത്തെഴുതിയപ്പോൾ തെറ്റി. നവചരിത്രവാദികൾ നവീനചരിത്രകാരന്മാരായി. ആവേശം കൊണ്ടു പറ്റിയതാണ്. ഇപ്പോൾ ഖേദിക്കുന്നു.
ഉരലു, ചിരവ, പപ്പടം കുത്തി, ഗൊദാര്‍ദ്, ജെ.സി.ബി, സലിം കുമാര്‍. ഇതൊക്കെ ഒന്നിച്ചു എവിടുന്നു വന്നൂ കാൽ വിൻ? എന്തു ചടങ്ങ്?
സാമൂഹിക ജീവിതത്തിന്റെ അതേ കഷ്ണത്തെക്കുറിച്ച് പിണറായി വിജയന്‍ നടത്തിയ ഭൂതകാലനിര്‍മ്മിതിയുടെ സാംഗത്യത്തെ ജാമ്യത്തിലെടുക്കാന്‍ ഒരു വെള്ളെഴുത്തും പോസ്റ്റെഴുതാനില്ലാത്തത് കൊണ്ടാണോ എന്തോ.
അതെഴുതാൻ മറ്റൊരാളെ കാത്തിരിക്കുന്നതാണ് തെറ്റ്. ദാ ഇപ്പോൾ അതിങ്ങനെയാണ് എന്ന് താങ്കൾക്കെഴുതാമല്ലോ? കാത്തിരിപ്പുകളാണ് നമ്മെ ഒരിടത്തും എത്തിക്കാതിരിക്കുന്നത്..
5 മുതല്‍ 35 ഡിഗ്രി വരെ ചൂടുള്ള പ്രദേശങ്ങളില്‍ ചേന കൃഷി ചെയ്തു വരുന്നു. വിത്ത് നട്ട് 6-7 മാസം കൊണ്ട് ചേന വിളവെടുക്കുവാനാകും. വിളഞ്ഞ്, ഇലയും തണ്ടും വാടി ഉണങ്ങിയ ചെടികളില്‍ നിന്നാണ് വിത്തു ചേന ലഭിക്കുന്നത്. ചേനയുടെ തണ്ട് നിന്ന ഭാഗത്തെ ശീര്‍ഷമായി കരുതി എല്ലാ വശങ്ങള്‍ക്കും ഒരു ചാണ്‍ നീളമുള്ള ത്രികോണാകൃതിയില്‍ മുറിച്ച കഷ്ണമാണ് നടീല്‍ വസ്തു. പരമ്പരാഗതമായി ഈ കഷ്ണങ്ങള്‍ ചാണക ലായനിയില്‍ മുക്കി (ഇപ്പോള്‍ കീടനാശിനികളിലും) ഒരാഴ്ച വെയിലത്ത് ഉണക്കുന്നു. സാധാരണയായി മകര മാസത്തിലാണ് (ഫെബ്രുവരി) നടീല്‍. അര മീറ്റര്‍ സമചതുരക്കുഴികളില്‍ ജൈവ വളങ്ങളും കരിയിലയും പകുതി നിറച്ച് അതിന്മേല്‍ വിത്ത് പാകി ബാക്കി ഭാഗം വളവും കരിയിലയും നിറയ്ക്കുന്നു. മുകളില്‍ പതിനഞ്ച് സെ മി ഘനത്തില്‍ മണ്ണ്‍ വിരിക്കുന്നു. വിത്ത് പാകി 30 - 40 ദിവസങ്ങള്‍ക്കകം ഇല വിരിക്കുന്നു. രണ്ട് കുഴികള്‍ തമ്മില്‍ 90 - 100 സെ മി അകലം ഉണ്ടായിരിക്കണം. എല്ലാ 60ആം ദിവസവും വളം ചെയ്യുകയും മണ്ണ് തണ്ടിനോടു ചേര്‍ത്ത് കൂട്ടുകയും ചെയ്യുന്നു. ജലസേചനം വളരെ ആവശ്യമുള്ള കൃഷിയാണ് ചേന.
ReplyDeleteവിക്കി നോക്കിയാ പോരേ വെള്ളേ :)
വിക്കിയിലെന്താ? ചേന നടുന്നതിനെക്കുറിച്ചല്ല ഒരാശയം നടുന്നതിനെപ്പറ്റിയാ, പിന്നെ അതു വിളയിക്കുന്നതിനെപ്പറ്റിയും.. സംഗതി വേറെയാ.. ധ്വനി ധ്വനിന്നു പറയും..
ReplyDeleteവെള്ളെഴുത്ത് നല്ലൊരു ചേനഫാര്‍മറാണെന്ന്
ReplyDeleteഇപ്പഴാണ് അറിയാനായത്. ബ്ലോഗില്‍ റബ്ബറിനു മാത്രമല്ല, ചേനക്കും ഇടമുണ്ടെന്ന് വിളിച്ചുപറയുന്ന ഈ
പോസ്റ്റ് നമ്മുടെ ബൂലോകത്തിന്റെ ഭാഗ്യമാണ്.
ചേന കൃഷിയില്‍ സലീം കുമാറിനെപ്പോലെ പ്രശസ്തനായ
ഒരു സിനിമാ നടനെ ഗുരുവായി ലഭിച്ച
വെള്ളെഴുത്തിന്റെ കാര്‍ഷിക ജീവിതം ധന്യം തന്നെ !!!
ചേന വിത്ത് ലഭ്യത,നടീല്‍,വളം,ജലസേജനം,കീടനാശിനിപ്രയോഗം,വിളവെടുപ്പ് തുടങ്ങിയ ചേനയെ സംബന്ധിച്ച എന്ത് ആനക്കര്യത്തിനും ബൂലോകര്‍ക്ക് ആശ്രയിക്കാവുന്ന ഒരു ചേനകര്‍ഷകനായ വെള്ളെഴുത്ത്
ബൂലോകത്ത് ഉണ്ടെന്നതില്‍ ബ്ലോഗര്‍മാര്‍ക്ക് സന്തോഷിക്കാം !
പണ്ട് “കുത്രകാരന്റെ ചിട്ടിക്കാലത്ത് ”(സാഹിത്യ ഭംഗിക്കുവേണ്ടി ചൊറിച്ചുമല്ലി നോക്കിയതാണ്)നാട്ടില്‍ ധാരാളം പട്ടിലുംകൂട്ടമുണ്ടായിരുന്നു.മുളംങ്കൂട്ടം എന്നും പറയും.തൊടികളുടെ അതിരുകളില്‍ അന്ന് വേലികെട്ടിയിരുന്നത്
ഈ മുളം കൂട്ടങ്ങളിലെ മുള്ളു വെട്ടിയായിരുന്നു.
ഇങ്ങനെ തുടര്‍ച്ചയായി ... മുള്ളുവെട്ടി കൊല്ലങ്ങള്‍ പിന്നിടുംബോള്‍ ഓരോ മുളം കൂട്ടവും ഒരു കുത്തബ് മിനാറുപോലെ,കെട്ടുറപ്പോടെ... നട്ടുച്ചക്കുപോലും ഇരുട്ടുപോലെ നില്‍ക്കും. മാവിലും,പ്ലാവിലും,പേരക്കയിലുമൊക്കെ പകലന്തിവരെ
ഓടിക്കളിക്കാമെങ്കിലും, മുളംകൂട്ടത്തെ ദൂരെനിന്നേ നോക്കാറുള്ളു. അടുത്തു ചെന്നാല്‍ മുള്ളുകൊള്ളുമെന്നതിനാലും(ചെരിപ്പില്ല!),മുളം കൂട്ടത്തിനകത്തെ ഇരുട്ടിന്റെ കട്ടയില്‍ പതിഞിരിക്കാവുന്ന ഇഴജീവികളെക്കുറിച്ചുള്ള ഭയത്താലും, പ്രത്യേകിച്ച് നേട്ടമൊന്നുമില്ലാത്തതിനാലും
മുളം കൂട്ടങ്ങളുടെ മുപ്പതടി ചുറ്റളവ് കളിക്കളത്തില്‍ നിന്നും മുറിച്ചുമാറ്റിയിരുന്നു.
ആ മുളം കൂട്ടത്തിന്റെ ഓര്‍മ്മയാണ് വെള്ളെഴുത്തിന്റെ
ചേനകൃഷിയെക്കുറിച്ചുള്ള ഈ പോസ്റ്റ് കണ്ടപ്പോള്‍
പൊങ്ങിവന്നത്.
ശാസ്ത്രീയമായി നല്ല കെട്ടുറപ്പൊടെ നിര്‍മ്മിക്കപ്പെട്ട ഒരു സാഹിത്യ-ചരിത്ര ശബ്ദകോശത്തിന്റെ
പട്ടിലുംകൂട്ടം !!!
പക്ഷേ, ബ്ലോഗിന്റെ വൈവിദ്ധ്യത്തില്‍
തീര്‍ച്ചയായും പട്ടിലും കൂട്ടങ്ങള്‍ക്കും അതിന്റേതായ
ധര്‍മ്മമുള്ളതിനാലും, ഈ പോസ്റ്റ് വ്യത്യസ്തത ആഗ്രഹിക്കുന്ന സസ്യാഹാരികളായ ആനക്കൂട്ടങ്ങള്‍ക്ക് മഥിക്കാനുള്ളതാണെന്നതിനാലും നല്ലതുതന്നെ.
ചിത്രകാരന്‍ ചെരിപ്പിടാത്ത സാധാ മനുഷ്യനായതിനാല്‍
സ്ഥലം വിടുന്നു :)
ആശംസകള്‍ !!!
ചിത്രകാരനാണ് ഇവിടെ എത്തിച്ചത്.ചര്‍ച്ചയില്‍ ഇടപെടുന്നില്ല തത്ക്കാലം.സക്കറിയ വിഷയത്തില്‍, ഈ പോസ്റ്റ് കൂടി കാണണേസക്കറിയ ഉന്നയിച്ച യഥാര്‍ഥ പ്രശ്നം എന്തായിരുന്നു?
ReplyDelete“സാമൂഹിക ജീവിതത്തിന്റെ അതേ കഷ്ണത്തെക്കുറിച്ച് പിണറായി വിജയന്‍ നടത്തിയ ഭൂതകാലനിര്‍മ്മിതിയുടെ സാംഗത്യത്തെ ജാമ്യത്തിലെടുക്കാന്‍ ഒരു വെള്ളെഴുത്തും പോസ്റ്റെഴുതാനില്ലാത്തത് കൊണ്ടാണോ എന്തോ.”
ReplyDeleteജാമ്യത്തിലെടുക്കാൻ ഒരുപാടു പേരുണ്ടായല്ലോ കാൽവിൻ? ബ്ലോഗൊക്കെ ഒന്ന് ഓടിച്ച് വായിച്ചു നോക്കിക്കേ. ബ്ലാങ്കറ്റ് ബെയിൽ അല്ലേ പതിച്ച് കൊടുത്തത്? സാമൂഹിക ജീവിതത്തിന്റെ ഇരുണ്ടതും വെളുത്തത്തും ഇടയിലുള്ള ഗ്രേ ഷേഡഡ് കഷ്ണങ്ങളെക്കുറിച്ചൊക്കെ എങ്ങിനെയൊക്കെ വ്യാഖ്യാനിച്ച് പരാമർശിക്കാമെന്ന് പഠിക്കാം.
ജാഥക്കുള്ളില്‍ ശരിയില്ല, അല്ലെങ്കില്‍ ജാമ്യമെടുത്തവരെല്ലാം ജാഥക്കുള്ളിലാണ് എന്ന് വെള്ളെഴുത്ത് 'ഡിക്ലേര്‍' ചെയ്തിട്ടുണ്ടല്ലോ ഇഞ്ചീ. പിന്നെ എന്തായിട്ടെന്താ.
ReplyDeleteപോസ്റ്റ് വായിച്ചു കഴിഞ്ഞയുടനെ എനിക്ക് പറയാനുള്ളത് കാല്‍വിന്‍ പറഞ്ഞു കഴിഞ്ഞു. എങ്കിലും ഒരു കാര്യത്തെ പറ്റി അറിയാന്‍ ആഗ്രഹം ഉണ്ട്. (ചിത്രകാരനും ഇതേ സംശയം പ്രകടിപ്പിച്ചതായി കാണാം. ഇദ്ദേഹം ഒരു പോസ്റ്റും ഇട്ടല്ലോ. വെള്ളെഴുത്തിന്റെ ബ്ലോഗില്‍ ആള്‍ക്കാര്‍ കേറാന്‍ ചിത്രകാരന്‍ എന്താ കോണ്‍ട്രാക്റ്റ് എടുത്തിട്ടുണ്ടോ? സൂരജ്, ബ്രാക്കെറ്റ് വിഷയ വ്യതിചലനത്തിന് എത്ര മാത്രം ആവശ്യമാണ് എന്നു ഇപ്പോള്‍ മനസ്സിലായിട്ടുണ്ടാകുമല്ലോ?)
ReplyDeleteപ്രിയ വെള്ളെഴുത്ത്, ചേന- സലിം കുമാര്‍- അക്കിലീസ്- ആയുധം- ചേര ചോള യുദ്ധം- തുഹ്‌ഫത്തുൽ മുജാഹിദ്ദീന്‍- സക്കറിയ-ലൈംഗികത- ചിരവ- ഉലക്ക- പിണറായി- അച്യുതാനന്ദന്‍- ചരിത്ര പുനനിര്‍മിതി...
താങ്കളുടെ പോസ്റ്റിലെ പ്രസക്ത ഭാഗങ്ങള്‍ സംപ്ഷിതമാക്കിയാല്‍ ഇത്രേ ഉള്ളൂ. വേറെ ഒന്നും വായിക്കാന്‍, അല്ലെങ്കില്‍ മനസ്സിലാക്കാന്‍ താങ്കളടക്കം ആരും തന്നെ 'മെനക്കെട്ടില്ലെന്നു' ഇവിടത്തെ കമന്റുകളില്‍ നിന്നു വായിച്ചെടുക്കാം.
"ഉരലു, ചിരവ, പപ്പടം കുത്തി, ഗൊദാര്‍ദ്, ജെ.സി.ബി, സലിം കുമാര്‍. ഇതൊക്കെ ഒന്നിച്ചു എവിടുന്നു വന്നൂ കാൽ വിൻ? എന്തു ചടങ്ങ്?"
ഇത് തന്നെയാണ് ഇവിടത്തെ വായനക്കാര്‍ക്കും ചോദിക്കാനുള്ളത്. ഇതൊക്കെ എഴുതി പിടിപ്പിച്ച താങ്കളെങ്കിലും ഒന്ന് പറഞ്ഞു തരുമോ, ഇവിടെ ഉദ്ദേശിച്ചതെന്താണെന്ന്?
ഇവിടത്തെ നിലവാരം അനുസരിച്ച് ഒട്ടും വ്യതിചലനം അല്ലാത്ത ഒരു കാര്യം കൂടി പറഞ്ഞോട്ടെ: സുരാജ് വെഞ്ഞാറമൂടിന്റെ ഹലോ എന്ന ചിത്രത്തിലെ ഒരു തമാശയുണ്ട്.
"നിന്റെ അമ്മായിയമ്മ... അശ്ലീലമാണോ? അല്ല. പതിനാറടിയന്തിരം.. അശ്ലീലമല്ല. പായസം.. അശ്ലീലമേയല്ല... പിന്നെ വൃത്തികെട്ടവന്‍.. അതൊരു സത്യം മാത്രം.."
ഈ തരത്തില്‍ പലതും പറഞ്ഞു ആടിനെ പട്ടിയാക്കല്ലേ വെള്ളെഴുത്തെ...
ചേന എങ്ങനേം നടാമെന്നു വച്ച് പണ്ട് ഒരു ബുദ്ധിമാന്‍ ചേന കമിഴ്ത്തി നട്ടു വെള്ളെഴുത്തേ...
ReplyDeleteഇത് തന്നെയാണ് ഇവിടത്തെ വായനക്കാര്‍ക്കും ചോദിക്കാനുള്ളത്. ഇതൊക്കെ എഴുതി പിടിപ്പിച്ച താങ്കളെങ്കിലും ഒന്ന് പറഞ്ഞു തരുമോ, ഇവിടെ ഉദ്ദേശിച്ചതെന്താണെന്ന്?
ReplyDelete-ഇതൊക്കെ ആരെടെയ് എഴുതിപ്പിടിപ്പിച്ചിരിരിക്കുന്നത്? നിന്റെ അച്ഛനോ? പോസ്റ്റ് വായിക്കാതെ എന്തെങ്കിലും ഒക്കെ എഴുതി വഴി തിരിച്ചു വിടുക എന്നത് ചില മന്ദബുദ്ധികളുടെ സ്ഥിരം പരിപാടിയാണ്. കാരണം ഇവനൊന്നും ഇതിനുള്ള മറുപടി ഇല്ല. പിന്നെ ചെയ്യാനുള്ളത് കൂവി വിളിക്കുക എന്നതാണ്. ഈ പ്രശ്നത്തിൽ പിണറായിയെ തടവിയും ഡിഫിക്കാർക്ക് ജയ് വിളിച്ചും ബ്ലോഗ് വെട്ടുക്കിളികൾ തയാറാക്കിയ പോസ്റ്റുകളിൽ കമന്റിട്ടവരെ നോക്കുക. അങ്ങേയറ്റം സ്ത്രീവിരുദ്ധവും മനുഷ്യത്വരഹിതവുമാണ് കമന്റുകൾ. എന്നിട്ട് അവന്മാരൊക്കെയാണ് ഇവിടെ വന്ന് തത്ത്വചിന്തകൻ കളിക്കുന്നത്. ആസനത്തിൽ ആലു കിളിർത്ത വർഗം !
ഡാ കാല്‍വിനേ, നീയിങ്ങനെ സൂരജിന്റെ ഉപഗ്രഹമായി അവന്‍ കമന്റിടുന്നിടുന്നിടത്തൊക്കെ കമന്റിട്ട് നടക്കാതെ നിനക്ക് വായിച്ചാല്‍ വല്ലോം മനസ്സിലാവുന്നോടത്ത് പോയി കമന്റിട്. ആന അപ്പിയിടുന്നതുകണ്ട് അണ്ണാന്‍ മുക്കിയാല്‍.... അറിയാലോ.
ReplyDeleteആഹാ വെള്ളെഴുത്തിന്റെ ബ്ലോഗില്‍ ഇടക്കിടെ കാണാറുള്ള വാച്ച് ഡോഗ് അനോണീമണികള്‍ എത്തി തെറിവിളി തുടങ്ങിയല്ലോ :)
ReplyDeleteആഹാ, അപ്പോള്‍ നിനക്കിത് സ്ഥിരം കിട്ടുന്നതാണല്ലേ. നേര്‍ച്ച്യാ?
ReplyDeleteഓ ഗൊച്ചുഗള്ളന്‍ ഒന്നും അറിയാത്ത പോലെ.;) ച്യാട്ടന്‍ ആദ്യായിട്ടല്ല്ലല്ല് ലിവിടെ വന്ന് അനോണി കളിക്കണത് അല്യോ. മറന്ന് പോയാ...
ReplyDeleteഇനി ച്യാട്ടന്‍ അര്‍മാദിക്കൂ...
അടിയന്‍ അങ്ങട്...
ബിര്‍ളാ...
മുക്കാബല എന്ന അനോണീ, താങ്കള്‍ അപ്പോഴേക്കും അങ്ങ് കേറി ലേബലിംഗ് തുടങ്ങിയോ? ഒരു പോസ്റ്റില്‍ പോലും കാര്യങ്ങള്‍ വ്യക്തമായി പറയാത്ത വെള്ളെഴുത്തിന്റെ ശൈലിയെ പറ്റി പറഞ്ഞാല്‍ അതിനു കുറ്റം. സക്കറിയയെ കഴുത്തിനു പിടിച്ചു തള്ളിയതിനെ എതിര്‍ത്തു കൊണ്ടു പലയിടത്തും കമന്റ് ഇട്ടിട്ടുള്ള ആളാണ് ഞാനും ചിത്രകാരനുമൊക്കെ. ചിത്രന്‍, തന്റെ ബ്ലോഗില്‍ പോസ്റ്റും ഇട്ടിട്ടുണ്ട്, അതിനെതിരെ. അത് കൊണ്ടു പണ്ട് നാസികള്‍ ജൂതന്മാരോട് ബാഡ്ജ് ധരിക്കാന്‍ പറഞ്ഞ പോലെ ഡിഫി ലേബല്‍ ഒട്ടിച്ചു വെച്ചു ജെനറലൈസ് ചെയ്യല്ലേ സാര്‍.
ReplyDeleteവെള്ളെഴുത്ത് നവചരിത്രവാദം, ഭൂതകാലത്തിന്റെ പുനര്‍ നിര്‍മിതി എന്നിവ സക്കറിയ പ്രശ്നത്തില്‍ സന്നിവേശിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനു ഉപോല്‍ബലകമായി,
"ഉരലു, ചിരവ, പപ്പടം കുത്തി, ഗൊദാര്‍ദ്, ജെ.സി.ബി, സലിംകുമാര്‍"
ഇതൊക്കെ പുട്ടിനു പീര എന്ന കണക്കിന് ചേര്‍ക്കേണ്ട ആവശ്യമില്ല എന്നു 'ധ്വനിപ്പിച്ചത്' എങ്ങനെ ആണ് സാര്‍ പോസ്റ്റ് വായിക്കാതെ ആണ് കമന്റ് എന്നു പറയാന്‍ താങ്കളെ പ്രേരിപ്പിച്ചത്? വെള്ളെഴുത്ത് കാര്യം പറയുമ്പോള്‍ കാട് കയറുന്നു; അത് കൊണ്ടു തന്നെ പോസ്റ്റിലെ പ്രതിപാദ്യ വിഷയത്തിന് പകരം ചര്‍ച്ച വഴി തിരിഞ്ഞു പോകുന്നു എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. എന്ത് കൊണ്ടോ, തന്റെ പാണ്ഡിത്യം പ്രദര്‍ശിപ്പിക്കാന്‍ ഇതൊക്കെ ചേര്‍ക്കണം എന്ന ഒരു തരം complex വെള്ളെഴുത്തിനു പിടി പെട്ടിട്ടുണ്ട്. അത് തന്നെയാണ് സൂരജ് ബ്രാക്കെറ്റ് കമന്റ് വഴി പറഞ്ഞത്. അത് തന്നെയാണ് ചിത്രന്‍ പോസ്റ്റില്‍ പറഞ്ഞതും.
പിന്നെ പോസ്റ്റ്. ആദ്യമേ പറഞ്ഞു, അത് വായിച്ച ഉടനെ എനിക്ക് പറയാനുള്ളത് കാല്‍വിന്‍ പറഞ്ഞു കഴിഞ്ഞു. പിണറായിയുടെ ഭൂതകാല നിര്‍മിതിക്കും അതിന്റേതായ പ്രാധാന്യം കൊടുക്കണ്ടേ? (ഒരു മാര്‍ക്സിസ്റ്റ് പാര്‍ട്ടി അനുഭാവി അല്ല ഈ പറയുന്നത്. ഇത്തരം വിഷയങ്ങളില്‍, അല്ലെങ്കില്‍ ഏതു വിഷയത്തിലും സ്വന്തം അഭിപ്രായം നെഞ്ഞും വിരിച്ചു പറയാന്‍ കെല്പുണ്ട് ശാശ്വതിനു. കണ്ടോ വീണ്ടും ബ്രാ...) പോസ്റ്റിലെ പ്രതിപാദ്യത്തെ കുറിച്ചു ആകെ വന്ന ഒരേ ഒരു കമന്റ് അതാണ്, അത് മാത്രം. അത്, വായനക്കാരന്റെ കുഴപ്പം അല്ല; ഇങ്ങനെ കാട് കയറി, പറയാനുള്ളത് അതിനുള്ളില്‍ എവിടെയോ കളഞ്ഞിട്ടു പോകുന്ന വെള്ളെഴുത്തിന്റെ പാണ്‍ഡിത്യ പ്രദര്‍ശനത്തിന്റെയാണ്.
" ചേന- സലിം കുമാര്‍- അക്കിലീസ്- ആയുധം- ചേര ചോള യുദ്ധം- തുഹ്‌ഫത്തുൽ മുജാഹിദ്ദീന്‍- സക്കറിയ-ലൈംഗികത- ചിരവ- ഉലക്ക- പിണറായി- അച്യുതാനന്ദന്‍- ചരിത്ര പുനനിര്‍മിതി..."
"ഇത് തന്നെയാണ് ഇവിടത്തെ വായനക്കാര്‍ക്കും ചോദിക്കാനുള്ളത്. ഇതൊക്കെ എഴുതി പിടിപ്പിച്ച താങ്കളെങ്കിലും ഒന്ന് പറഞ്ഞു തരുമോ, ഇവിടെ ഉദ്ദേശിച്ചതെന്താണെന്ന്?"
'ഇവിടെ' എന്നത് കൊണ്ടു ഈ പോസ്റ്റില്‍ എന്താണ് ഉദ്ദേശിച്ചത് എന്നു വിവക്ഷയില്ല. മുകളില്‍ എഴുതിയ സംഭവങ്ങള്‍ എവിടെ നിന്നു എത്രത്തോളം കാടു കയറാന്‍ (അഥവാ പാണ്ഡിത്യം പ്രകടിപ്പിക്കാന്‍) വെള്ളെഴുത്തിനു താത്പര്യം ഉണ്ട് എന്നതിന്റെ നിതാന്തങ്ങളാണ്. അത് മാത്രം കണക്കിലെടുത്താണ്; ഈയിടങ്ങളില്‍ എന്നതിന് പകരം ഇവിടെ എന്നു എഴുതി പോയതാണ്.
വ്യതിചലനം: സ്വന്തം പേരെഴുതി, പ്രോഫയിലിലേക്ക് ലിങ്കും കൊടുത്തു കമന്റ് എഴുതിയത് കൊണ്ടാവും തെറിവിളി അനോണി, എനിക്ക് അച്ഛനുണ്ടെന്നു സമ്മതിച്ചത്. അതില്‍ എനിക്ക് സംശയം ഇല്ലാത്തിടത്തോളം കാലം ഞാന്‍ അനോണിപ്പണി ചെയ്യില്ല. ഇത് സത്യം, സത്യം, സത്യം.
ഒപ്പ്
ഇനി വെള്ളെഴുത്തിനു:
ReplyDeleteഇന്നലെ നല്ല ക്ഷീണം കാരണം പോസ്റ്റിനെ കുറിച്ചു ആഴത്തില്‍ ഒരു കമന്റ് എഴുതാനുള്ള ക്ഷമ ഉണ്ടായിരുന്നില്ല.
ഇവിടെ ഒരേ ഭൂതകാലത്തിന്റെ രണ്ടു നിര്‍മിതികളെ കുറിച്ചു പറയാന്‍ ബ്രിട്ടീഷ് ഭരണത്തിനു മുന്‍പുള്ള പഴയ കേരള ചരിത്രം എടുത്തു വെച്ച് സമര്‍ഥിക്കുന്നതിന്റെ അനാവശ്യകതയെയാണ്, അല്ലെങ്കില്‍ കുറച്ചു കൂടി വിശദമാക്കിയാല്‍ ലൈംഗികത എന്ന വിഷയത്തില്‍ സക്കറിയ പറയാന്‍ ഉദ്ദേശിച്ചതിനെ പുനര്‍:വായിക്കാന്‍ വെള്ളെഴുത്തിന്റെ നവചരിത്രവാദം അപര്യാപ്തമാണെന്നാണ് ഈയുള്ളവന്‍ തുറന്നു കാട്ടാന്‍ ശ്രമിച്ചത്. വി ടി ഭട്ടതിരിപ്പാടിന്റെ ഒക്കെ യൌവന കാലത്ത്, മേല്‍ ജാതിയിലും കീഴ്ജാതിയിലും(അത് പോസ്റ്റില്‍ എവിടെയും പറഞ്ഞിട്ടില്ല- ചരിത്രത്തില്‍ പറയാത്തത് കൊണ്ടാണോ? റെഫറന്‍സ് കിട്ടാത്തത് കൊണ്ടാണോ? അതോ ചരിത്രത്തിന്റെ പുനര്‍ നിര്‍മിതി കീഴ്ജാതിക്ക് ബാധകം അല്ലേ?) ഉണ്ടായിരുന്ന ലൈംഗിക സ്വാതന്ത്ര്യം, അദ്ദേഹത്തിന്‍റെ തന്നെ അന്ത്യകാലം ആകുമ്പോഴേക്കും അസ്തമിച്ചിരുന്നു. ബ്രിട്ടീഷുകാര്‍ ഇവിടെ നടപ്പിലാക്കിയ വിദ്യാഭ്യാസ സമ്പ്രദായവും, സാമന്ത രാജാക്കന്മാരിലൂടെ അവര്‍ കൊണ്ടു വന്ന വിക്ടോറിയന്‍ മൂല്യങ്ങളും അത്രമേല്‍ ബാധിച്ചു കഴിഞ്ഞിരുന്നു കേരള സമൂഹത്തെ.
സക്കറിയയുടെ പ്രസംഗത്തിനു അര്‍ത്ഥ തലങ്ങള്‍ കണ്ടെത്തുമ്പോള്‍, താങ്കള്‍ ചെയ്ത വലിയ ഒരു തെറ്റുണ്ട് : വി ടി ബി യുടെ 'സംബന്ധം' അടക്കമുള്ള കാര്യങ്ങള്‍ ഇവിടെ പ്രതിപാദിച്ചത്. ഒരു പക്ഷേ കണ്ണീരും കിനാവും വായിച്ചു താങ്കള്‍ ശ്രദ്ധിച്ചത് അതായിരിക്കാം. സമ്മന്തം നിര്‍ത്തലാക്കാന്‍ ഒരു പാട് നിയമങ്ങള്‍ വന്നെങ്കിലും, ഏറ്റവും ശ്രദ്ധേയമായ നീക്കം, സമുദായത്തിനകത്ത് നിന്നു കൊണ്ടു പ്രവര്‍ത്തിച്ച നമ്പൂതിരി യോഗക്ഷേമ മഹാസഭയുടെയായിരുന്നു. (പേരില്‍ തെറ്റുണ്ടെങ്കില്‍ തിരുത്താന്‍ അപേക്ഷ. ഓര്‍മയില്‍ നിന്നെഴുതിയതാണ്.) ഇതിനു ചുക്കാന്‍ പിടിച്ചവര്‍ കമ്മ്യൂണിസ്റ്റ് താത്വികാചാര്യന്‍ ഇ എം എസ്, വി ടി ബി, എം ആര്‍ ബി, ഐ സി പി നമ്പൂതിരിപ്പാട്, പ്രേംജി, ഗോദന്‍ നമ്പൂതിരി മുതലായവരായിരുന്നു. അത് പോലെ തന്നെ അന്തര്‍ജനങ്ങളുടെ അസമത്വത്തിനെയും (അടുക്കളയില്‍ നിന്നു അരങ്ങത്തേക്ക്) അവര്‍ തിരുത്താന്‍ ശ്രമിച്ചു. വിധവാ വിവാഹം എന്നത്, ഒരിക്കലും ലൈംഗിക സ്വാതന്ത്ര്യത്തിനോടുള്ള താത്പര്യം ആയിരുന്നില്ല. ഒരാള്‍ ഒന്നിലേറെ വേളി കഴിക്കുന്നതിനെയും അവര്‍ എതിര്‍ത്തു എന്നാണു എന്റെ ധാരണ. അത് കൊണ്ടു തന്നെ ലൈംഗിക സ്വാതന്ത്ര്യം, അഥവാ രാജ്‌മോഹന്‍ ഉണ്ണിത്താന്റെ കള്ളവെട്ടിനെ വി ടി യൊ ഇ എം എസ്സോ അനുകൂലിക്കുമായിരുന്നു എന്നെനിക്കു തോന്നുന്നില്ല.
ഇനി കമ്മ്യൂണിസ്റ്റ് നേതാക്കള്‍ ഒളിവില്‍ പോയ കാലത്തെ കുറിച്ചു:
"രാഷ്ട്രീയനേതാക്കളുടെ ഒളിവുജീവിതത്തിലേയ്ക്കു് വസ്തുനിഷ്ഠവും വസ്തുതാപരവുമായ ചുഴിഞ്ഞു നോട്ടത്തിനു സഹായിക്കുന്ന അന്തരീക്ഷം എന്തായാലും കേരളത്തിലെ രാഷ്ട്രീയജീവിതം സർവാത്മനാ ചരിത്രത്തിന് പണിഞ്ഞു കൊടുക്കില്ല. അപ്പോൾ റിസ്കെടുക്കാൻ വയ്യാതെ ഒരാൾക്കും അതു കിട്ടാൻ പോകുന്നില്ല. അപ്പോൾ ഭാവന മൂടൽമഞ്ഞു കൊണ്ട് ആശയങ്ങൾ ഉണ്ടാക്കും. എന്നാലും സക്കറിയ പുതുതലമുറയ്ക്ക് അതിന്റെ ഭാവനാത്മക ഭൂതകാലത്തെ പുനർ നിർമ്മിച്ചുകൊടുത്തതിന്റെ ഒരർത്ഥം സാമൂഹികപരിഷ്കരണമാണ്."
ഇവിടെ താങ്കളോട് തികച്ചും യോജിക്കുന്നു. പക്ഷേ ഒരു സംശയം ബാക്കി ആവുന്നു. അന്നുള്ള കമ്മ്യൂണിസ്റ്റ് നേതാക്കള്‍ ലൈംഗിക സ്വാതന്ത്ര്യത്തെ, അല്ലെങ്കില്‍ ഉണ്ണിത്താന്റെത് പോലെ ഉള്ള ലൈംഗിക തേര്‍വേഴ്ചയെ ഒക്കെ പരസ്യമായോ അല്ലെങ്കില്‍ രഹസ്യമായോ സമൂഹത്തില്‍ ഇന്‍ജെക്റ്റ് ചെയ്തിരുന്നോ? അങ്ങനെ ഉണ്ടായിരുന്നെങ്കില്‍ അതിനു തെളിവുകളോ ലഘുലേഖകളോ ഇല്ലാത്തതെന്തു? (അറിവില്ലായ്മ ആണെങ്കില്‍ തിരുത്തണം.)
ചെയ്യുന്ന കാര്യം ശരി ആണ് എന്നു ബോധ്യം ഉണ്ടെങ്കില്‍ പിന്നെ അതിനെ പരസ്യമാക്കാന്‍ മടിക്കുന്നതെന്തിനു? ചരിത്രം എന്നും ജയിച്ചവന്റെ കൂടെ ആയിരുന്നു. (ഇന്നും നമുക്ക് ഈവ ബ്രൌണ്‍ ഹിറ്റ്ലെറുടെ വെപ്പാട്ടി ആണ്, സാങ്കേതികമായി അവര്‍ കല്യാണം കഴിച്ചിരുന്നെങ്കിലും. രാഹുല്‍ ഗാന്ധിയുടെയോ നിക്കോളാസ് സര്‍ക്കൊസിയുടെയോ കാര്യത്തില്‍ അത് വെറും കാമുകി.)എ കെ ജിയും ഇ എം എസ്സുമൊക്കെ കേരളത്തില്‍ എങ്കിലും ജയിച്ചവരായിരുന്നു. അപ്പോള്‍ അവരുടെ ചരിത്രത്തില്‍ അവര്‍ക്ക് ശരിയെന്നു തോന്നുന്ന ഒരു കാര്യം രേഖപ്പെടുത്താത്തത് എന്ത്? ഈ അര്‍ത്ഥത്തില്‍ സക്കറിയ പറഞ്ഞതിനെ ഒരു ഭൂതകാല പുനര്‍ നിര്‍മിതി ആയി കാണാന്‍ പറ്റില്ല. ഏതെങ്കിലും ഒരു ഭാവനാ കള്ളവെട്ടിനെ, അല്ലെങ്കില്‍ അദ്ദേഹം സാക്ഷ്യം വഹിച്ച ഒന്നിനെ മൊത്തത്തില്‍ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ഒളിവു കാല ജീവിതത്തിന്റെ രേഖാചിത്രമാക്കി വരച്ചു കാണിക്കുന്നതിനെ ഭാവന പുനര്‍ നിര്‍മിതി ആയേ കണക്കാക്കാവൂ.
ReplyDeleteകേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ലൈംഗിക സ്വാതന്ത്ര്യത്തിനു പ്രാമുഖ്യം കൊടുത്തതായി എവിടെയെങ്കിലും രേഖകളുള്ളതായി എനിക്കറിയില്ല. ഒരു പക്ഷേ, ലാറ്റിന്‍ അമേരിക്കന്‍ വിപ്ലവകാരികള്‍ക്ക് അങ്ങനെ ചിന്തിക്കാന്‍ കഴിഞ്ഞിട്ടുണ്ടാകണം. ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസിന്റെ "വണ്‍ ഹണ്‍ഡ്രെഡ് ഇയെര്‍സ് ഓഫ് സോളിട്യൂഡ്" എന്ന പുസ്തകത്തില്‍ ഒരു സംഭാഷണം ഓര്‍മ വരുന്നു. (ആര് ആരോട് പറഞ്ഞു എന്നു ഓര്‍മ ഇല്ല. അത് വായിച്ചിട്ട് 13 കൊല്ലം കഴിഞ്ഞു. ഒരു കക്ഷി കേണല്‍ ഒറില്ല്യാനോ ബുറേണ്ടിയ ആണ് എന്നു തോന്നുന്നു.)
കേണല്‍: "നമ്മുടെ പ്രസ്ഥാനത്തിനകത്തു ഒരാള്‍ക്ക് (എനിക്ക് ) അവന്റെ ഇളയമ്മയെ കല്യാണം കഴിക്കാമോ?"
വിപ്ലവകാരി: "ഒരുവന് അവന്റെ അമ്മയെ വിവാഹം കഴിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാക്കിക്കൊടുക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം."
മാര്‍ക്കേസിന്റെ മറ്റൊരു വായനക്കാരനായ സക്കറിയയുടെ മനസ്സില്‍ ഇതൊക്കെ ആയിരിക്കുമോ ലൈംഗികതയുടെ അര്‍ഥം? വെറുതെ ഒരു ഭാവനാ പുനര്‍ നിര്‍മിതി നടത്തി നോക്കിയതാണ്.
ഇപ്പോള്‍ മനസ്സിലായോ വെള്ളെഴുത്തെ താങ്കളുടെ ശൈലിയുടെ കുഴപ്പം? ഇങ്ങനെ ആണ് അറിയാതെ തന്നെ ആടിനെ താങ്കള്‍ പട്ടി ആക്കുന്നത്. കമ്മ്യൂണിസ്റ്റ്‌കാര്‍ ഒളിവില്‍ പോകുന്ന കാലത്ത്, ഇവിടത്തെ സമൂഹ ചിന്താഗതി മാറ്റത്തിന്റെ പാതയില്‍ ആയിരുന്നു. അത് കൊണ്ടു വെറുതെ നവ ഹിസ്റ്റോറിസം എന്നു പറഞ്ഞു അതിനു മുന്‍പുള്ള കേരള ജീവിതത്തെ താരതമ്യം ചെയ്തു സമര്‍ഥിക്കാന്‍ പറ്റിയ സാഹചര്യം ഇവിടെ ഇല്ല.
മുക്കാബല: മന്ദബുദ്ധി അല്ലാത്ത താങ്കള്‍ യഥാര്‍ത്ഥ ഐ ഡി യില്‍ വന്നു "അത് ഞമ്മളാ" എന്നു പറയാനുള്ള മാന്യത കാണിക്കുമെന്നു വിചാരിക്കുന്നു. പേടിക്കണ്ട, തെറിവിളിക്കാന്‍ അല്ല. അതെന്റെ ശൈലി അല്ല. ഇതില്‍ യഥാര്‍ത്ഥ മുക്കബലയുടെ അഭിപ്രായം, അല്ലെങ്കില്‍ ബുദ്ധിയുടെ അളവ് ഒന്നറിയാനാണ്. കൂടുതല്‍ ബുദ്ധി ഉള്ളവരോട് സംവദിച്ചിട്ടെങ്കിലും ഞാന്‍ ഇത്തിരി നന്നാവട്ടെ...!
സൂരജ്: ബ്രാക്കെറ്റില്ലേല്‍ പ്രാക്ക് അറ്റു..! (ബ്രാക്കെറ്റില്‍ കടപ്പാട്: കുഞ്ഞുണ്ണി മാഷ്)
"സാമൂഹിക ജീവിതത്തിന്റെ ഇരുണ്ടതും വെളുത്തത്തും ഇടയിലുള്ള ഗ്രേ ഷേഡഡ് കഷ്ണങ്ങളെക്കുറിച്ചൊക്കെ "
ReplyDeleteഗ്രേ ഷേഡഡ് !!! inchi is very intelligent,hard hitting, tremendous, outspoken,dishyum, dishyoom, dishooom.
bhayankara bhuddhijeevi
വ്യക്തിഹത്യ നടത്തുന്ന പകല്‍ മാന്യന്മാര്‍ക്കു ഇപ്പോഴും അനോണി തന്നെ ശരണം...!
ReplyDeleteഎന്നാലും അതില്‍ പറഞ്ഞ കാര്യങ്ങള്‍ എനിക്ക് ഇഷ്ടപ്പെട്ടു. ഒരു വലിയ സ്മൈലി...
:)
ഒരു ചെറിയ അപേക്ഷ: കമ്മ്യൂണിസ്റ്റ്‌കാര്‍ ഒളിവില്‍ പോയ കാലഘട്ടങ്ങളും അതിന്റെ ബാക്ക്ഗ്രൌണ്ട് ഡീറ്റയില്‍സും ആരെങ്കിലും ഒന്ന് പറഞ്ഞു തരാമോ? ചുമ്മാ അറിയാന്‍ വേണ്ടി ആണ്. ആ കാലഘട്ടങ്ങളില്‍ "കേരളത്തിലെ ലൈംഗിക സ്വാതന്ത്ര്യത്തിന്റെ അര്‍ത്ഥ പരിണാമങ്ങളും, അതില്‍ കമ്മ്യൂണിസ്റ്റ്‌കാരുടെ പങ്കും" എന്ന ഒരു പഠനം നടത്തി നോക്കിയാലോനമുക്ക്?
ReplyDeleteശാശ്വത് :: Saswath,
ReplyDeletethe info you asked for is present here
hope vellezuthu wont mind posting the link here
കാല്‍വിന്‍, നേരിട്ട് അറിയുന്ന ചുരുക്കം ചില ബ്ലോഗേഴ്സ്-ല്‍ ഒരാളാണ് സുനിലേട്ടന്‍. ആ പോസ്റ്റ് ഇന്നലെ തന്നെ കണ്ടിരുന്നു. എന്തായാലും കാല്‍വിന്‍ ലിങ്കിയ സ്ഥിതിക്ക് ഇവിടേക്കുള്ള ഒരു ലിങ്ക് അവിടേം ലിങ്കി.
ReplyDeleteശാശ്വത്, കാടുകയറുന്നതിനെപ്പറ്റിയും പാണ്ഡിത്യപ്രകടനത്തെപ്പറ്റിയും കുറ്റം പറഞ്ഞ് പറഞ്ഞ് താങ്കളുടെ കമന്റുകൾ പോസ്റ്റിനേക്കാൾ വലുതായല്ലോ..എനിക്കുവേണമെങ്കിൽ താങ്കളുടെ കമന്റുകളെടുത്തു വച്ച് എനിക്കെതിരെ താങ്കൾ പറഞ്ഞ വിമർശനം താങ്കൾക്ക് കൂറച്ചുകൂടി യോജിക്കുന്നതാണെന്ന് എളുപ്പം സ്ഥാപിക്കാം. (നവചരിത്രവാദത്തിന്റെ പ്രസക്തി പിന്നെയും.. !!) ഒറ്റനോട്ടത്തിൽ പല പ്രസ്താവനകളും പരസ്പരവിരുദ്ധങ്ങളും ആണ്. പക്ഷേ പ്രശ്നം അവിടല്ല. താങ്കളുപയോഗിച്ച ചില വാക്കുകൾ “ഈയുള്ളവൻ, കള്ളവെട്ട്, തേർവാഴ്ച.. ..” ലൈംഗികതയെക്കുറിച്ചുള്ള സങ്കൽപ്പങ്ങൾ, സ്വന്തം അഭിപ്രായസ്ഥാപനത്തിനായി നിരത്തുന്ന ഉദാഹരണങ്ങൾ ..ഇതെല്ലാം വരുന്നത് പ്രത്യേകതരം ആശയമണ്ഡലത്തിൽ നിന്നാണ്. അതിൽ നിന്ന് വ്യത്യസ്തമായ ഒരു മണ്ഡലത്തിൽ നിൽക്കുന്നതുകൊണ്ട് “ബോധ്യപ്പെടുത്തൽ’ അത്ര എളുപ്പമല്ല. (ഇങ്ങനെ ഒരു പ്രകരണത്തിൽ എനിക്കീ വാക്കുകൾ പ്രയോഗിക്കാൻ പറ്റില്ല. ലൈംഗികതയെക്കുറിച്ച് താങ്കളുടെ കമന്റിൽ മിന്നായം പോലെ കാണുന്ന ആശയഗതികളെ അല്ല എനിക്കുള്ളത്. അതുകൊണ്ട് താങ്കൾ പറഞ്ഞ വിഷയത്തിൽ (കേരളത്തിലെ ലൈംഗിക സ്വാതന്ത്ര്യത്തിന്റെ അര്‍ത്ഥ പരിണാമ... അതില്‍ കമ്മ്യൂണിസ്റ്റ്‌കാരുടെ...) താങ്കൾ അന്വേഷണം നടത്തി കിട്ടുന്ന വിവരങ്ങളാവണമെന്നില്ല അതേ വിഷയത്തിൽ മറ്റൊരാൾ വിശകലനം ചെയ്തു കിട്ടുന്നത് അതൊരു പാഴ് പണിയാവും !) താങ്കളാവട്ടെ, സ്വന്തം ശരിയെക്കുറിച്ചുള്ള ഉറച്ച വിശ്വാസത്താൽ ഏതു ശരി ഏതു തെറ്റ് എങ്ങനെ എഴുതണം എന്നൊക്കെ തീർപ്പുകൽപ്പിക്കുകയും ചെയ്തിരിക്കുന്നു. രണ്ടു വ്യത്യസ്തമായ നിലപാടുകൾ (കുറച്ചുകൂടി ശരിയായ പ്രയോഗം പ്രത്യയശാസ്ത്രങ്ങൾ) പർസ്പരം അഭിമുഖീകരിക്കുമ്പോൾ പരസ്പരം പാലം പണിയാൻ പുതിയ ചിന്തകളുടെ കൈത്താങ്ങ് അന്വേഷിക്കേണ്ടതുണ്ട്. അങ്ങനെ വരുന്നതാണ് നവചരിത്രവാദവും നവീന ചരിത്രവുമൊക്കെ. അല്ലാതെ അതൊന്നും എന്റെയല്ല. ‘ഭൂതകാല നിർമ്മിതി‘ എന്നൊക്കെയുള്ളത് പരികൽപ്പനകളാണ്. അവയ്ക്ക് നേരത്തേ തന്നെ ആശയങ്ങളുടെ പിൻബലമുണ്ട്. അതൊന്നും ഒരു പോസ്റ്റിന്റെ പരിധിയ്ക്കുള്ളിൽ നിന്ന് വിശദീകരിക്കേണ്ടതില്ല. വിടി യോ സംബന്ധമോ ഒന്നുമല്ല വിഷയം. സക്കറിയയുടെ ഉദാഹരണങ്ങളായിരുന്നു. താങ്കളുടെ കമന്റിലെ ആത്മാർത്ഥതകണ്ടാണ് ഇത്രയും.
ReplyDeleteകാൽവിൻ - ജാഥ, കേരളയാത്രയാണെന്ന തീരുമാനത്തിൽ താങ്കൾ എങ്ങനെ എടുത്തു ചാടി? അതോ ഇതോ ശരിയെന്ന പ്രശ്നം വരുമ്പോൾ ജാഥയിൽ നിന്ന് (അതു രണ്ടും വശത്തുള്ളതുമാകാം) മാറി നിന്നാലേ ശരിയറിയാൻ പറ്റൂ എന്നല്ലേ അതിനർത്ഥമുള്ളത്? അങ്ങനെയാണ് ആലോചിച്ചത്.
ഓ പിന്നെയും കാടു കയറി... ‘കാടേ ഗതി നമുക്ക് !!!’
സൂരജിന്റെ ക്ഷുദ്രഗ്രഹം കാൽവിൻ
ReplyDeleteചിത്രകോരന്റെ പുതിയ വാൽനക്ഷത്രം ശാശ്വത് !!
ഹെയ് ഹൊ ഹെയ് ഹൊ !
ഒരു വ്യത്യാസം ചിത്രകോരന്റെ കേസിൽ വെള്ളക്കുള്ളനെക്കാൾ തിളക്കമുണ്ട് വാൽ നക്ഷത്രത്തിന് ..ഇനി വാൽ നക്ഷത്രങ്ങളും ക്ഷുദ്രഗൃഹങ്ങളും ആകാശം ഭരിക്കും. ചാവാറായ നക്ഷത്രങ്ങളുടെ കാര്യം കട്ടപ്പൊകയാണു മോനേ!!
വെള്ളെഴുത്ത്, ആത്മാര്‍ഥത തിരിച്ചറിഞ്ഞതിനു നന്ദി. അതിന്റെ അര്‍ഥം അറിയാത്ത ചിലര്‍ അതുള്ളവരെ മറ്റുള്ളവരുടെ വാല്‍ ആക്കാന്‍ ശ്രമിക്കുന്നതും കാണുന്നു. ലേബലിംഗ് എന്ന ഒരൊറ്റ സംഗതി കൊണ്ടു, ബൂലോഗത്തെ സകലരെയും നിശബ്ദരാക്കാം എന്നോ മറ്റോ വല്ല ധാരണയും ഉണ്ടോ ഇക്കൂട്ടര്‍ക്ക്? ചിത്രകാരന്‍ എന്ന വ്യക്തിയെ നേരിട്ട് കണ്ടിട്ട് പോലും ഇല്ലാത്ത, അദ്ദേഹത്തിന്റെ പല നിലപാടുകളോടും (ജാതി മുതലായവയില്‍ പ്രത്യേകിച്ചും) എതിര്‍പ്പുള്ള ഒരാളെ പിടിച്ചു, ചിത്രന്റെ വാല്‍ എന്നു വിളിച്ചാല്‍ പിന്നെ മിണ്ടാന്‍ പാടില്ലായിരിക്കും.
ReplyDeleteഒന്നേ പറയാനുള്ളൂ. ഏതെങ്കിലും ഒരു പക്ഷം ചേര്‍ന്നേ നടക്കാന്‍ കഴിയൂ എന്നുള്ളവര്‍ക്ക് ഒറ്റയാന്മാരെ കണ്ടാല്‍ മനസ്സിലാവില്ല. വാഴനാരിന്റെ ബലം ഉള്ള നട്ടെല്ലു സ്വന്തം ആയുള്ളവര്‍ക്ക്, കൈത്താങ്ങുകള്‍ വേണ്ടി വരും; പക്ഷേ മറ്റുള്ളവരുടെ പേരില്‍ അത് ആരോപിക്കുന്നത് ശരി അല്ല. ബൂലോഗത്ത് സ്വന്തം കാലില്‍ നില്‍ക്കാന്‍ എനിക്കൊരു കൈത്താങ്ങിന്റെയോ ലേബെലിന്റെയോ ആവശ്യമില്ല.
സക്കറിയയുടെ ഒളിസേവ തീർന്നില്ലേ
ReplyDeleteഒളിവിൽ പോയവരുടെ സന്തതികൾ എന്നാരെങ്കിലും പറഞ്ഞോ?
ഓർമക്കുറിപ്പുകൾ കൂടുതൽ വിറ്റഴിക്കപ്പെടുന്ന ചരക്കുകൽ
പ്രിയ വെള്ളെഴുത്ത്, കമന്റുകള്‍ സാമാന്യം നീളം കൂടിപ്പോയി. ക്ഷമിക്കണം. രാവിലെ എഴുന്നേറ്റപ്പോള്‍ തന്നെ ഒരു അനോണിയുടെ തെറിവിളി ആണ് കണ്ടത്. ആ ഒരു മൂച്ചിന്, ഒന്നിനും ഒരു കുറവും വരുത്തിയില്ല. ഇനി ഉണ്ടാവില്ല.
ReplyDeleteപിന്നെ നവചരിത്രവാദത്തെ ഒന്നും ഞാന്‍ എതിര്‍ത്തില്ല. അതില്‍ ഈ പറയുന്ന വി ടി ബിയുടെ ഒക്കെ സമ്മന്ത കഥകള്‍ പറഞ്ഞു കൊണ്ടു കമ്മ്യൂണിസ്റ്റ് ഒളിവു കാലത്തെ കേരള സമൂഹ ചിന്താഗതിക്ക് ഒരു വ്യാഖ്യാനം ചമയ്ക്കാന്‍ ആവില്ല എന്നാണു.
ലൈംഗികതയെ കുറിച്ചുള്ള എന്റെ അഭിപ്രായം ഞാന്‍ അവിടെ രേഖപ്പെടുത്തിയിട്ടേ ഇല്ല. മാര്‍ക്കേസിന്റെ കഥ പറഞ്ഞ് സക്കറിയക്കു ചുമ്മാ ഒരു കൊട്ട് കൊടുത്തത്, നമ്മുടെ നാട്ടിലെ കപട സദാചാരത്തിന്റെ വക്താവ് ആയിട്ടൊന്നുമല്ല മാഷേ. അത് ചുമ്മാ അപ്പോള്‍ മനസ്സില്‍ ഓടി വന്ന ഒരു തമാശ മാത്രം.
"താങ്കളാവട്ടെ, സ്വന്തം ശരിയെക്കുറിച്ചുള്ള ഉറച്ച വിശ്വാസത്താൽ ഏതു ശരി ഏതു തെറ്റ് എങ്ങനെ എഴുതണം എന്നൊക്കെ തീർപ്പുകൽപ്പിക്കുകയും ചെയ്തിരിക്കുന്നു"
അതൊരിക്കലും അങ്ങനെ അല്ല. താങ്കളുടെ ഭാഷ പലപ്പോഴും വിലങ്ങു തടിയാകുന്നു എന്നെ ഞാന്‍ പറഞ്ഞുള്ളൂ. കുറച്ചു കൂടി കാര്യങ്ങള്‍ ആറ്റിക്കുറുക്കി എഴുതിയിരുന്നെങ്കില്‍.... നല്ലത് പോലെ മലയാള സാഹിത്യത്തില്‍ അവബോധം ഉള്ള ഒരു ഐ ഐ ടി വിദ്യാര്‍ത്ഥി-ബ്ലോഗ്ഗെര്‍ക്ക് (ഞാന്‍ അല്ല.) താങ്കളുടെ പോസ്റ്റിന്റെ അര്‍ഥം മനസ്സിലാക്കാന്‍ മൂന്നു നാല് ആവര്‍ത്തി വായിക്കേണ്ടി വന്നു.
ശരിയും തെറ്റുമൊക്കെ ആപേക്ഷികമല്ലേ സുഹൃത്തേ. ഞാന്‍ പറയുന്നതാണ് ശരി എന്നു ആരെങ്കിലും തിരുത്തിക്കൊടുക്കുന്നത് വരെ വിശ്വസിച്ചല്ലേ പറ്റൂ. തെറ്റുകള്‍ തുറന്ന മനസ്സോടെ സ്വീകരിക്കാനുംനമുക്കാകണം.
വടി കൊടുത്ത് അടി വാങ്ങുന്ന ശീലം ഉപേക്ഷിക്കുന്നത് വെള്ളെഴുത്തിന് നല്ലത്. ഇപ്പോഴല്ല പലപ്പോഴും ആത്മവഞ്ചനയാണ് താങ്കള കാണിക്കുന്നത്. മനസ്സിലൊന്ന്,പറയുന്നതൊന്ന്. ആരെ ബോധിപ്പിക്കാന്‍ വേണ്ടി? താങ്കള്‍ വിവരമുള്ളവനാണെന്ന് മനസ്സിലാക്കിയിട്ട് ആര്‍ക്കെന്ത് കിട്ടാന്‍ ?
ReplyDeleteസമയം കിട്ടുമെങ്കില്‍ ആലോചിക്കുന്നത് നല്ലത്.
ഒരു കപടബുദ്ധിജീവിയെങ്കിലും കുറഞ്ഞ് കിട്ടും .മറ്റുള്ളവരുടെ കാര്യം പറായാണ്ടിരിക്കുവാ ഭേദം .
ഒരുപഴയ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം. പേരോർമ്മയില്ല. നടന്നുവരുന്ന ബഹദൂർ വഴിമദ്ധ്യേ ഒരു വൈദ്യനെക്കാണുന്നു. തനിക്ക് നല്ല ശരീരസുഖമില്ലാത്ത കാര്യം വൈദ്യരോട് പറയുന്നു.
ReplyDeleteവൈദ്യർ: വിരേചനമുണ്ടാകാറുണ്ടോ?
ബഹദൂർ ( ആകെ ചമ്മി, നാണിച്ച്): ഛെ! എന്തോന്നാ വൈദ്യരേ ഇങ്ങനെയൊക്കെ ചോദിക്കുന്നത്...
വൈദ്യർ: ഉം. പറയൂ, വിരേചനമുണ്ടാകാറുണ്ടോ?
ബഹദൂർ: (ചുറ്റും നോക്കി,സ്വരം താഴ്ത്തി): സത്യം പറഞ്ഞാലെന്റെ വൈദ്യരേ, എന്റെഭാര്യ മരിച്ചിട്ട് പന്ത്രണ്ട് വർഷം കഴിഞ്ഞു. അവളുമരിച്ച്തിൽ പിന്നെയിതേവരെ വിരേചനമേയുണ്ടായിട്ടില്ല... എന്നാലില്ലേയെന്ന് ചോദിച്ചാൽ,, കഴിഞ്ഞ മാസം അവടെ അനിയത്തി ഒരുദിവസം വീട്ടിൽ വന്നപ്പോ ഒരൽപം വിരേചനമുണ്ടായിട്ടൊണ്ട്.
****************************************************************************************************
ഇത്തരം വിരേചനരോഗികളുടെ സ്വന്തം നാടാണ് നമ്മുടേത്. വഴിയിൽ ഏതു പെണ്ണിനെക്കണ്ടാലും, തുപ്പലൊലിക്കുന്ന പിളർന്നവായുമായി തുറിച്ചുനോക്കുന്നവരാണ് ഒട്ടുമുക്കാലും. എന്നാലോ, ഏവനെങ്കിലുമൊരുത്തൻ ഒരു പെണ്ണിനെ എവിടെയെങ്കിലും കൊണ്ട് ചെന്നാൽ ഇവന്റെയൊക്കെ സദാചാരമിളകും.. അതിന് മേൽത്തട്ടും, കീത്തട്ടുമൊന്നുമില്ല, പാർട്ടി,ജാതി, മത വ്യത്യാസവുമില്ല.. സദാചാരത്തോട് സദാചാരംതന്നെ. ഇതിന്റെ ചരിത്രപശ്ചാത്തലമൊന്നും എനിക്കറിയില്ല. എന്നലൊന്നെനിക്കറിയാം, ഈ വിരേചനസിൻഡ്രോം ഇങ്ങനെതന്നെ കൽപാന്തകാലം നിലനിൽക്കേണ്ടതിന്റെ പ്രാധാന്യം നമ്മുടെ മാദ്ധ്യമങ്ങൾക്കറിയാം. ദോഷം പറ്യരുതല്ലോ, അവരത് വൃത്തിയായും വെടിപ്പായും നടപ്പാക്കുന്നുമുണ്ട്. ഒരൊറ്റക്കണ്ടീഷൻ മാത്രം, സദാചാരംവാരുന്ന കാര്യം വരുമ്പോ ഉണ്ണിത്താനെപ്പോലൊരു അലവലാതിയാണെങ്കിൽ ചെറിയ കുട്ടയോ പാത്രമോ മതി. ഈ വിരേചനവ്യവസായത്തിന്റെ അക്മ്പടിയിൽ, ഉണ്ണിത്താനോട് കാട്ടിയ അക്രമത്തിനെതിരേ സഹനസമരംചെയ്ത സക്കറിയ വിരേചനത്തിന്റെ ചരിത്രം വിശദീകരിക്കാൻ ഉദാഹരണമാക്കിയത്, ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കളെ. കേട്ടാൽ കൊതിവരും. തീർച്ചയായും ആദ്യകാല സഖാക്കളെല്ലാം ഒളിവുജീവിതത്തിലേക്ക് ഡെപ്യൂട്ടേഷൻ കിട്ടാൻ അപേക്ഷകൊടുത്ത് അക്ഷമരായി കാത്തിരുന്നുകാണും.
വെള്ളെഴുത്ത് പറഞ്ഞ മറ്റേ ഉദാഹരണമുണ്ട്ല്ലോ, ചന്ദ്രോത്സവസംബന്ദ്ധം, അതിന് ബൗദ്ധികമാർക്കറ്റ്കുറവാണ്. ആയുധമില്ലാത്തവനും അക്കിലീസാവമെന്ന് താങ്കൾ തന്നെ പറഞ്ഞ കളരിയാണത്, വർഗമെന്നാൽ എന്റെ ജാതി/മതം മാത്രമാണെന്നും, വർഗശത്രു മറ്റേ ലവമ്മാരും എന്നിങ്ങനെ ഉറുമിവീശുന്ന ചില സ(സ്വ?)ത്വങ്ങളും അതുകണ്ട് കലികേറുന്ന ചില കിഴങ്ങന്മാരും മാത്രമുള്ളൊരു വഴിയോരച്ചന്ത. ഒളിവുജീവിതമടക്കമുള്ള തങ്ങളുടെ ഇടപെടലുകളിലൂടെ നമ്മുടെ ചരിത്രത്തിന്റെ മനോനില ഉഴുതുമറിച്ച ആദ്യകാലനേതാക്കൾ കക്കൂസിൽ പോകുമായിരുന്നു, ലൈംഗികബന്ധ്ത്തിലേർപ്പെടുമായിരുന്നു എന്നൊക്കെ വിളിച്ചുകൂവുന്നതുവഴി, നിസാരവത്കരണത്തിന്റെ വിളക്കുകളാൽ ഈ ചന്തയ്ക്ക് ആലഭംഗി ചാർത്തുകയായിരുന്നു സക്കറിയ. അത് താങ്കൾ കണ്ടപോലെ ബൗദ്ധികമായ അല്ലെങ്കിൽ വൈകാരികമായ ഒരു അധികാര / സ്നേഹപ്രകടനമായി എനിക്കെന്തോകാണാൻ കഴിയുന്നില്ല.
സക്കറിയയുടെ കഴുത്തിനുപിടിച്ച വിരേചനക്കാർ ഇവിടെ ഒരുവിഷയമേയല്ല. വിരേചനം അങ്ങനെതന്നെ തുടരും.
ഓഫ്:
കഴിഞ്ഞ കുറേമാസങ്ങളായി ഞാൻ ശീലിച്ചതാണീ കമന്റടി. അത് പക്ഷേ എനിക്ക് കൊള്ളാമെന്ന് തോന്നുന്നിടത്ത്മാത്രം. ഞാനത് നിർത്തുകയാണ്. കമന്റടിയല്ലാതെ, സ്വന്തമായൊന്നും പറയാനില്ലാത്തതുകൊണ്ട്.
ഇതെന്തുമാരണം!! ഇതെന്താ എന്റെ മുറ്റത്ത് വച്ച് ? എന്ന് താങ്കൾ ദ്വേഷ്യപ്പെട്ടേക്കാം. അതങ്ങിനെയായിയെന്നേയുള്ളൂ, ക്ഷമിക്കൂ.
Track...
ReplyDelete"മലയാള സാഹിത്യത്തില്‍ അവബോധം ഉള്ള ഒരു ഐ ഐ ടി വിദ്യാര്‍ത്ഥി-ബ്ലോഗ്ഗെര്‍ക്ക് (ഞാന്‍ അല്ല.) താങ്കളുടെ പോസ്റ്റിന്റെ അര്‍ഥം മനസ്സിലാക്കാന്‍ മൂന്നു നാല് ആവര്‍ത്തി വായിക്കേണ്ടി വന്നു."
ReplyDeleteപരസ്പരവിരുദ്ധമായുള്ള കാര്യമാണല്ലോ ഇദ്ദേഹം പറയുന്നത്. മലയാള സാഹിത്യത്തില്‍ അവബോധമുണ്ടെങ്കില്‍ ഒറ്റവായനക്ക് മനസ്സിലാവേണ്ടതല്ലേ? അല്ല, 'മൂന്നടിപ്പൊക്കമുള്ള അതികായന്‍ ' എന്നോ 'ഒറ്റക്കുട്ട പപ്പടം ഒറ്റയിടിക്ക് ഇടിച്ചു പൊടിയാക്കുന്ന മല്ലന്‍' എന്നോ മറ്റോ മട്ടില്‍ വല്ല തമാശയുമാണുദ്ദേശിച്ചതെങ്കില്‍ ക്ഷമിക്കുക.
ഐഐടി വിദ്യാര്‍ത്ഥിക്ക് മൂന്നുനാലാവര്‍ത്തിവായിക്കേണ്ടി വന്നു പറയുന്നത് എന്തോ കൊടും പാപമാണെന്ന മട്ടിലാണല്ലോ. മനസ്സിലായില്ലെങ്കില്‍ മനസ്സിലാക്കണമെന്നുണ്ടെങ്കില്‍ മനസ്സിലാവും വരെ വായിക്കുക, എന്നിട്ടും മനസ്സിലായില്ലെങ്കില്‍ മനസ്സിലായ ആരോടെങ്കിലും ചോദിക്കുക. എന്നിട്ടും മനസ്സിലായില്ലെങ്കില്‍ ..... അല്ലാതെ എഴുതുന്ന ആളോട് അങ്ങനെ എഴുതരുത്, ഇങ്ങനെ എഴുതരുത് എന്നു പറയുകയല്ല വേണ്ടത്. സാധാരണ ആളുകളൊക്കെ ഇങ്ങനെയാ, ഐഐടി വിദ്യാര്‍ത്ഥിക്കെന്താ കൊമ്പുണ്ടോ?
എന്തായാലും മൂന്നുനാലാവര്‍ത്തി വായിച്ചപ്പോഴെങ്കിലും മനസ്സിലായല്ലോ, നന്നായി. മൂന്നുനാലാവര്‍ത്തി വായിച്ചതുകൊണ്ട് ഐഐടി വിദ്യാര്‍ത്ഥിക്ക് മലയാളത്തിലുള്ള അഹംബോധം അല്പം കുറയാനും അവബോധം അല്പം കൂടാനും സാധ്യതയുണ്ട്, അതും നല്ലതിനാ.
ഈ ഐഐടി വിദ്യാര്‍ത്ഥി എല്ലാ ലേഖനങ്ങളും മനസ്സിലാവാന്‍ ഒറ്റയാവര്‍ത്തിയേ വായിക്കാറുള്ളൂ? ഐഐടി എന്നു പറഞ്ഞാല്‍ സര്‍വ്വജ്ഞപീഠം കഴിഞ്ഞിട്ട് കൂടുതല്‍ ഉപരിപഠനത്തിനു പോണ സ്ഥലമാ?
എല്ലാം കൂടി വെള്ളയുടെ മേത്ത് കയറി പുള്ളിക്കാരനെ നന്നാക്കാൻ ‘ഉദ്യമിക്കുകയാണല്ലോ.. ഇതെന്താ പള്ളിക്കൂടം വാധ്യാന്മാരെ ഒന്നിച്ചു തുറന്നുവിട്ടോ?
ReplyDeleteഇത്ത്രേം സാറന്മാര് ഐക്യകണ്ഠമായി - പാണ്ഡിത്യം പ്രകടിപ്പിക്കരുത്, ഒരു ഒഴുക്കൻ മട്ടിലേ എഴുതാവൂ ഇല്ലെങ്കിൽ മാർക്കു കിട്ടത്തില്ലെന്നു പറഞ്ഞ സ്ഥിതിയ്ക്ക് പുള്ളിക്കാരൻ ആത്മഹത്യ ചെയ്യുമോ മക്കത്തു പോവുമോ അതാണിന്നത്തെ ചിന്താ വിഷയം.
ഒരു കാര്യം നട്ടെല്ലോടെ പറയാന്‍ കെല്‍പ്പില്ലെങ്കില്‍ പിന്നെ അനോണി കമന്റ് തന്നെ ശരണം. നേരില്‍ വരൂ 10.19 പി എം അനോണി സുഹൃത്തെ. ഐ ഐ ടി എന്നാല്‍ സര്‍വജ്ഞപീഠം എന്നൊക്കെ എവിടെ പറഞ്ഞു? ആളുടെ പേര് നേരിട്ട് പറഞ്ഞില്ല എന്നെ ഉള്ളൂ. അനുവാദമില്ലാതെ ചെയ്യുന്നത് ശരി അല്ലല്ലോ. അദ്ദേഹം എന്നോട് ചാറ്റ് വഴി പറഞ്ഞ കാര്യമായതിനാല്‍ പേര് വെളിപ്പെടുത്തിയില്ല; അത്രേ ഉള്ളൂ. മലയാള സാഹിത്യത്തിലെ അവബോധം, ഐ ഐ ടി വിദ്യാര്‍ഥി - അത് രണ്ടും വെറും ക്ലൂ മാത്രം. വെറുതെ എഴുതാപ്പുറം വായിക്കല്ലേ സുഹൃത്തേ.
ReplyDeleteപിന്നെ വെള്ളെഴുത്തിന്റെ പോസ്റ്റ് വായിച്ചു ഒറ്റയടിക്ക് അതിന്റെ കമ്പ്ലീറ്റ് അര്‍ഥം മനസ്സിലാക്കിയെടുക്കാന്‍ സാക്ഷാല്‍ തുഞ്ചത്ത് എഴുത്തച്ഛനു പോലും പറ്റില്ല. കാര്യങ്ങള്‍ ദുര്‍ഗ്രാഹ്യം ആയി എഴുതാനുള്ള അദ്ദേഹത്തിന്റെ അനിതര സാധാരണമായ കഴിവിനെ പറ്റി പറയാന്‍ ഇന്ന് കിട്ടിയ ഒരു ഉദാഹരണത്തെ കൂട്ടു പിടിച്ചു. അതിനു അനോണി കൂലിയെഴുത്തുകാരന്‍ അതേ ശൈലിയില്‍ ആടിനെ പട്ടി ആക്കുന്നതെന്തിനു?
ഉപദേശി ചേട്ടാ, വെള്ളെഴുത്തിന്റെ പാണ്ഡിത്യം പ്രദര്‍ശിപ്പിക്കരുത് എന്നു ആര്‍ക്കാണ് നിര്‍ബന്ധം? അത് ആവശ്യമില്ലാത്തിടത്ത്, അനവസരത്തില്‍ അത് തിരുകി കേറ്റുമ്പോള്‍ വിഷയം അലങ്കോലമാകുന്നു. അത്രയേ പറഞ്ഞുള്ളൂ. വെള്ളെഴുത്തിന്റെ അറിവില്‍ ഇത്തിരി ബഹുമാനം ഉള്ള കൂട്ടത്തിലാണ്. അദ്ദേഹത്തിന്റെ മറുപടി കണ്ടപ്പോള്‍ അത് കൂടിയിട്ടെ ഉള്ളൂ. വിഷയത്തിനുള്ളില്‍ നിന്നു കൊണ്ടു, ഇങ്ങനെ പോലും സംവദിക്കാന്‍ ഈ ബൂലോഗത്ത് അവസരം തരില്ലേ അനോണി കൂലിയെഴുത്തുകാരെ?
നാളെ രാവിലെ മുതല്‍ ഒരു വിവാഹ സംബന്ധിയായി ഔട്ട് സ്റ്റേഷന്‍ ആയിരിക്കും എന്നതിനാല്‍ ഇവിടെ നിന്നും വിട വാങ്ങുന്നു. റബ്ബര്‍ നട്ടെല്ലുള്ള അനോണികളുടെ വിജയം ആയി കാണണമെങ്കില്‍ കണ്ടോളൂ...
ReplyDeleteവെള്ളെഴുത്ത്, ഇനി ഒരാഴ്ചത്തേക്ക് എന്നെ സഹിക്കേണ്ടി വരും എന്നു തോന്നുന്നില്ല. പുതിയ പോസ്റ്റുകള്‍ വരട്ടെ, കുറച്ചു കൂടി ലളിതം ആയ ഭാഷയില്‍. എന്തായാലും തെറിവിളി അഭിഷേകം കൈമുതലാക്കി വിമര്‍ശനം, അല്ലെങ്കില്‍ നിരൂപണം നടത്തുന്നവരുടെ കൂട്ടത്തില്‍ എന്നെ പെടുത്തില്ല എന്നു ആത്മാര്‍ഥമായി വിശ്വസിക്കുന്നു.
വ്യതിചലനം : ഐ ഐ ടി വിദ്യാര്‍ഥി എന്നയിടത്തെ (ഞാന്‍ അല്ല)എന്ന ബ്രാക്കെറ്റ് ("ഞാന്‍" അല്ല) എന്നു തിരുത്തി വായിക്കാന്‍ അപേക്ഷ. ആ പേരിലുള്ള ബ്ലോഗ്ഗറെ ആണ് ഉദ്ദേശിച്ചത്. ക്ഷമാപൂര്‍വ്വം, വിടവാങ്ങുന്നു.
ശാശ്വത് എന്ന കഥാപാത്രത്തിന്റെ സീരിയസ്സായി എടുക്കണ്ട. എന്തൊക്കെയോ കോമ്പ്ലക്സിന്റെ ഭാരം കൊണ്ടു കൂനിപോയ വ്യക്തിയാണ്.. മൊത്തം അസംബന്ധങ്ങളാണ് കമന്റെന്നും പറഞ്ഞ് എഴുതിയിട്ടിരിക്കുന്നത്. (ചെറിയേട്ടൻ ബ്ലോഗും അതുപോലെ തന്നെ) ഇവന് ഒരു ബ്ലോഗു വായിച്ച് മനസ്സിലായില്ലെങ്കിൽ നാട്ടുകാരെന്തോ വേണം? പോയി അക്ഷരം പഠിക്കാനുള്ളതിനു പകരം ഓരോടത്ത് ചെന്നു നിന്ന് കാർക്കിക്കുകയാണ്. വെള്ളെഴുത്തിന്റെ ബ്ലോഗു എഴുത്തച്ഛനുപ്പോലും മനസ്സിലാവില്ലെന്ന്, അളിയൻ തീരുമാനിക്കാൻ എന്താണേ എന്തോ കാരണം. എഴുത്തച്ഛൻ ഇവന്റെ ബന്ധു ആയിട്ടു വരുമായിരിക്കും. അല്ലതെ എങ്ങനെയാണ് ടിയാൻ ഇവനോട് ഇക്കാര്യം രാത്രി വന്നു പറഞ്ഞത്? മലയാളത്തിലിറിങ്ങുന്നതെല്ലാം എഴുത്തച്ഛൻ തുല്യം ചാർത്തിയാലേ സെൻസർ സർട്ടിഫിക്കറ്റു കിട്ടൂ എന്നൊക്കെ തട്ടി വിടാൻ അസാമാന്യമായ തൊലിക്കട്ടിയും ക്കൂടി വേണം.
ReplyDeleteഒരു കാര്യം നട്ടെല്ലോടെ പറയാന്‍ കെല്‍പ്പില്ലെങ്കില്‍ പിന്നെ അനോണി കമന്റ് തന്നെ ശരണം. നേരില്‍ വരൂ 10.19 പി എം അനോണി സുഹൃത്തെ.
ReplyDeleteശാശ്വതേ, നീയിങ്ങനെ നാഴികക്ക് നാല്പതുവട്ടം അനോണി അനോണി എന്നു പറയല്ലേ. നിന്റെ പോലെ വെള്ളെഴുത്തിനെപ്പോലെ കൊള്ളാവുന്ന ബ്ലോഗറെ ഉപജീവിച്ച് ഒരു ഐഡന്റിന്റി ഉണ്ടാക്കിയെടുക്കേണ്ട ആവശ്യമില്ലാത്തതുകൊണ്ട് എനിക്ക് അനോണിയാവാം നിനക്കതു പറ്റില്ല. കൂലിക്ക് കമന്റെഴുതുന്ന ഡിഫിപ്പടയാളിക്ക് ഫോട്ടോ കണ്ടില്ലെങ്കില്‍ കാശുകിട്ടിയില്ലെന്നും വരും, അതും എനിക്ക് നോക്കേണ്ട കാര്യമില്ല. അത്രേയുള്ളൂ ഈ അനോണിയും നീയും തമ്മിലുള്ള വ്യത്യാസം, അതുകൊണ്ട് അത് വിട്. പ്രൊഫൈല്‍ കാണുന്നുണ്ടോ ഇല്ലയോ എന്നു നോക്കാതെ പറയുന്ന കാര്യം ശ്രദ്ധിക്കെന്റെ കുട്ട്യേ.
പിന്നെ വെള്ളെഴുത്തിന്റെ പോസ്റ്റ് വായിച്ചു ഒറ്റയടിക്ക് അതിന്റെ കമ്പ്ലീറ്റ് അര്‍ഥം മനസ്സിലാക്കിയെടുക്കാന്‍ സാക്ഷാല്‍ തുഞ്ചത്ത് എഴുത്തച്ഛനു പോലും പറ്റില്ല.
താന്‍ എഴുത്തച്ഛനേക്കാള്‍ വല്യ പുള്ളിയാ? കലക്കത്ത് കുഞ്ചന്‍ നമ്പ്യാര്‍ക്ക് പറ്റുമോ?
ഉപദേശി ചേട്ടാ, വെള്ളെഴുത്തിന്റെ പാണ്ഡിത്യം പ്രദര്‍ശിപ്പിക്കരുത് എന്നു ആര്‍ക്കാണ് നിര്‍ബന്ധം? അത് ആവശ്യമില്ലാത്തിടത്ത്, അനവസരത്തില്‍ അത് തിരുകി കേറ്റുമ്പോള്‍ വിഷയം അലങ്കോലമാകുന്നു.
ശാശ്വത് അനിയാ, വെള്ളെഴുത്തിന്റെ എഴുത്തിനെ അനിയന്‍ പാണ്ഡിത്യപ്രകടനമെന്ന് ആരോപിക്കുന്നു, അനിയനു ആവശ്യമില്ലെന്ന് തോന്നുന്നിടത്ത്, അനിയനു അവസരമില്ലാത്തിടത്ത് പ്രയോഗിക്കപ്പെടുമ്പോള്‍ അനിയന്‍ അസഹിഷ്ണുവാകുന്നു. വെള്ളെഴുത്തിനോട് കൊച്ചു കുട്ടികള്‍ കളിക്കുമ്പോള്‍ പറയുന്നതു പോലെ "അങ്ങനെ പറയലില്ല" എന്നു പറയുന്നു. ഇതല്ലേ സംഭവം?
അതിനെക്കുറിച്ച് തന്നെയാണ് നേരത്തേ പറഞ്ഞത്, വായിച്ചിട്ട് മനസ്സിലാവുന്നില്ലെങ്കില്‍ ഒന്നുകൂടി വായിച്ചു നോക്കൂ. കുറേ വായിച്ച് പരിചയമാവുമ്പോള്‍ പെട്ടെന്ന് മനസ്സിലായിത്തുടങ്ങിയേക്കാം.
വെള്ളെഴുത്തിന്റെ അറിവില്‍ ഇത്തിരി ബഹുമാനം ഉള്ള കൂട്ടത്തിലാണ്.
എന്നിട്ടാണോ അനിയാ ഈ ബ്ലോഗിന്റെ ലിങ്ക് കൊടുക്കുന്ന കൂട്ടത്തില്‍ ""ചേന നടേണ്ടതെങ്ങനെ?" സക്കറിയ വിവാദത്തില്‍ വെള്ളെഴുത്തിന്റെ വക ഒരു ജല്പനം." എന്നൊരു പ്രയോഗം?
ചിത്രകാരന്റെ ബ്ലോഗില്‍ ഇങ്ങനെയും കണ്ടു "അവിടെ ചോദിച്ചത് ഇവെടെയും ചോദിച്ചോട്ടെ. വെള്ളെഴുത്തിന്റെ ജല്പന ബ്ലോഗില്‍ ആള് കേറണം എന്നു ചിത്രകാരന്‍ വല്ല കോണ്‍ട്രാക്റ്റും എടുത്തിട്ടുണ്ടോ?"
ബഹുമാനമുള്ളവരെക്കുറിച്ച് അനിയന്‍ എപ്പോഴും ഇങ്ങനെയാ സംസാരിക്കുക?
വെള്ളെഴുത്തിന്റെ ബ്ലോഗ് മൂന്നുനാലാവര്‍ത്തി വായിച്ചപ്പോള്‍ മനസ്സിലായി എന്നു ആരൊക്കെയോ പറഞ്ഞു കേട്ടിരുന്നു. ഇതൊക്കെ ആദ്യത്തെ പ്രാവശ്യം വായിച്ചപ്പോള്‍ ഇട്ട കമന്റുകളാണെന്നും പിന്നീട് ഒരു മൂന്നു പ്രാവശ്യം കൂടി വായിച്ചപ്പോള്‍ മനസ്സിലായി എന്നും കരുതുന്നു. അങ്ങനെയാണെങ്കില്‍ ഈ അബ്യൂസ് നടത്തിയിടത്തൊക്കെ ചെന്ന് "വിവരക്കേട് കൊണ്ടാണ് അപ്പോള്‍ അങ്ങനെ കമന്റിട്ടത്, പിന്നീട് രണ്ടു തവണ കൂടി വായിച്ചപ്പോള്‍ വെള്ളെഴുത്തിന്റെ ബ്ലോഗ് ജല്പനബ്ലോഗ് അല്ലെന്നു മനസ്സിലായി" എന്നും പറഞ്ഞ് ഒരു ക്ഷമാപണക്കമന്റു കൂടി കൊടുക്കാമായിരുന്നു.
ഓ താങ്ക്സ്, വരവ് വെച്ചിരിക്കുന്നു- എഴുത്തച്ഛന്റെ സര്‍ട്ടിഫിക്കറ്റ്.
ReplyDelete"പിന്നെ വെള്ളെഴുത്തിന്റെ പോസ്റ്റ് വായിച്ചു ഒറ്റയടിക്ക് അതിന്റെ കമ്പ്ലീറ്റ് അര്‍ഥം മനസ്സിലാക്കിയെടുക്കാന്‍ സാക്ഷാല്‍ തുഞ്ചത്ത് എഴുത്തച്ഛനു പോലും പറ്റില്ല. കാര്യങ്ങള്‍ ദുര്‍ഗ്രാഹ്യം ആയി എഴുതാനുള്ള അദ്ദേഹത്തിന്റെ അനിതര സാധാരണമായ കഴിവിനെ പറ്റി പറയാന്‍ ഇന്ന് കിട്ടിയ ഒരു ഉദാഹരണത്തെ കൂട്ടു പിടിച്ചു."
എഴുത്തച്ഛനു ബ്ലോഗ് തീരെ മനസ്സിലാവില്ല എന്നൊന്നും ആരും പറഞ്ഞില്ല. എനിക്കു പോലും മനസ്സിലായി, പിന്നെയാ. ആള്‍ക്കാര്‍ ഇങ്ങനെ ഒക്കെ വളച്ചൊടിക്കാന്‍ മാത്രം ദുര്‍ഘടമായി ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല. കറുത്ത എഴുത്തിന്റെ ചേട്ടാ, പോസ്റ്റ് ആദ്യം തന്നെ വായിച്ചിട്ട്, അതില്‍ ആദ്യം ഇട്ട കമന്റില്‍ അവസാനത്തെ കമന്റ് വരെ ഉറച്ചു നില്‍ക്കുന്നവനെ പറ്റി ഇങ്ങനെ തന്നെ പറയണം. ഐഡന്റിറ്റി ഉണ്ടാക്കല്‍, ഡിഫിപ്പടയാളി- കൊള്ളാം. അതും ഇഷ്ടപ്പെട്ടു. ശരി, ബ്ലോഗില്‍ ഇപ്പോള്‍ വന്നവനൊന്നും സ്വന്തം പേരില്‍ ഒന്നും എഴുതരുത്. അനോണി തന്നെ ആകണം. സ്വന്തം പേരില്‍ അഭിമാനം കൊള്ളാന്‍ ആകെ പറ്റുന്നത് ഈ അനോനിമാര്‍ ഒക്കെ സ്വയംഭൂ ആകുന്നതിനു മുന്‍പ് മലയാളം ബൂലോഗത്തില്‍ കാലു കുത്തിയ ബ്ലോഗ്ഗേര്‍സിനു മാത്രം. അപ്പോള്‍ അണ്ണന്മാര്‍ പറഞ്ഞ പോലെ ഞാന്‍ അങ്ങോട്ട് പോട്ടെ? നാളെ മുതല്‍ ശല്യം ഉണ്ടാവില്ല എന്നു പറഞ്ഞല്ലോ.
വെള്ളെഴുത്തിന്റെ ഭാഷയെ പറ്റി കുറ്റം പറയുന്നവരോട് ഞാന്‍ യോജിക്കുന്നു. ഞാന്‍ എഴുതുന്ന ഭാഷയാണ് ഏറ്റവും നല്ല ഭാഷ. അതിനപ്പുറവും ഇപ്പുറവും വര്‍ജ്ജിക്കേണ്ടതാകുന്നു.
ReplyDeleteI believe that those who drive slower than me are lousy drivers. And those who go faster than me are maniacs!
എത്രയും പെട്ടെന്ന്‍ ഈ പോസ്റ്റ് ശുദ്ധമലയാളത്തിലേയ്ക്ക് മൊഴിമാറ്റം ചെയ്യേണ്ടതാകുന്നു എന്നു കൂടി ഓര്‍മ്മിപ്പിക്കട്ടെ.
മുദ്രാവാക്യം വിളിക്കാന്‍ മാത്രം ശീലിച്ച ഉണ്ണിക്കുട്ടന്മാരെ വിളിച്ച് പോയി ബ്ലോഗെഴുതുമക്കളേ എന്ന് പാര്‍ട്ടി നിര്‍ദ്ദേശം കൊടുത്തുവിട്ടാല്‍ ഇതുപോലെയുള്ള ശുംഭന്മാര്‍ ഇനിയും വരും. സഹിക്കുകയല്ലാതെ എന്തുചെയ്യാന്‍?
ReplyDeleteഈ വിഷയത്തില്‍ കിച്ചു എന്തു പറയുന്നു?
ReplyDeleteസൂരജ് Historicist പഠിക്കാൻ പോയാ? ഇവനിതു കുറേ സ്ഥലത്തായല്ലോ അബദ്ധം പറ്റുന്നത്? കാൽവിൻ താഴെ ഒപ്പിട്ടു കളയും എന്തു അബദ്ധം എഴുന്നുള്ളിച്ചാലും.
ReplyDelete@ zazwath,
ReplyDeleteHere is a lot of people, who can understand Vellezhuththe's posts on first time reading.
If you cant have that ability, understand that your langusge needs to develop more...
ALl the best
:-)
1. "...അവൻ ആ ബാഗെടുക്കാത്തതെന്ത് എന്നു ചോദിക്കുന്ന ആളിന്റെ തലയിൽ നീ ബാഗു മോഷ്ടിച്ചോടാ എന്നും പറഞ്ഞ് ആളുകൾ (ന്യൂ ഹിസ്റ്റോറിയൻസ്) ഉലക്ക, ചിരവ ഇത്യാദി അറ്റുക്കളയുപകരണങ്ങൾ എടുത്തടിക്കുമോ? സൂരജിന്റെ തന്നെ യുക്തി ഉപയോഗിച്ചാൽ ‘ചിരവ ഉലക്ക ഇത്യാദികൾ ന്യൂഹിസ്റ്റോറിയൻസിന്റെ ആയുധങ്ങളാണെന്ന ഡിക്ലറേഷൻ ഈ കമന്റിലുണ്ടെന്ന് വാദിക്കാലോ..."
ReplyDelete2. "Historian വേറേ Historicist വേറേ ;)
(എനിക്ക്) ഇംഗ്ലീഷ് അത്ര അറിഞ്ഞു കൂടാത്തതുകൊണ്ടുള്ള ഓരോ പ്രശ്നങ്ങളേയ്. ...എന്നാൽ ഇതങ്ങനെയല്ല. പരമ്പരാഗതമായ ചരിത്രരീതിയിൽ നിന്നു വഴിമാറി നടന്ന ഒരു കൂട്ടം ചരിത്രകാരന്മാരുടെ കടന്നു വരവിനെ ജെയിംസ് ഹാർവി റോബിൻസൺ വിളിച്ച പേരാണ് ന്യൂ ഹിസ്റ്റോറിയൻസ് എന്ന് . ചാൾസ് എ ബിയേഡ് , എഡ്വേഡ് ചെയ്നി, കാൾബെക്കർ തുടങ്ങിയ അമെരിക്കക്കാർ. അവരുടെ ചരിത്രരചനാരീതിയ്ക്ക് ‘ബൌദ്ധിക ചരിത്രം‘ എന്നും പേരുണ്ട്."
New History(1912) എന്ന് ജെ.എഛ് റോബിന്‍സണ്‍ വിളിച്ചതും ഹാരി.ഈ. ബാണ്‍സിനെപ്പോലുള്ളവര്‍ രൂപഘടന നിര്‍വചിച്ച് വ്യക്തതകൊടുത്തതുമായ നവ ചരിത്രരചനാ സമ്പ്രദായവും മുകളില്‍ എന്റെ ആദ്യ കമന്റിനു നല്‍കിയ മറുപടിയില്‍ (#1ല്‍) വെള്ളെഴുത്ത് ബ്രാക്കറ്റിലിട്ട "ന്യൂ ഹിസ്റ്റോറിയന്‍"സും തമ്മില്‍ ആടും ആടലോടകവും തമ്മിലുള്ള ബന്ധം പോലുമില്ല !
അവിടെ "ന്യൂ ഹിസ്റ്റോറിസിസ്റ്റ്" എന്ന് ഉപയോഗിച്ചിരുന്നെങ്കില്‍ ഏതാണ്ട് ഒക്കുമായിരുന്നുതാനും. പുറകേ വന്ന് ഈ കമന്റെഴുതാന്‍ കാരണം തെറ്റെഴുതിയിട്ട് അതിനു താഴെ ന്യായീകരിക്കുന്നത് കണ്ടതാണ്.. ;)
സൂരജേ,
ReplyDeleteനവീന ചരിത്രവവും നവചരിത്രവാദവും ഒന്നല്ലെന്ന് അറിയാം. അതു പോസ്റ്റിൽ തന്നെയുണ്ട്.. കമന്റിൽ തെറ്റിയതാണെന്ന് എടുത്തു പറഞ്ഞു. സമ്മതിച്ചു. ഖേദിച്ചു. ഇനിയെന്താ?
ഹിസ്റ്റോറിയൻസ് അല്ല ഹിസ്റ്റോറിസിസ്റ്റ് ഊരജ് ചൂണ്ടിക്കാട്ടിയതിനു മറുപടിയായിട്ടാണ് ജെയിംസ് ഹാർവിയുടെ പേരൊക്കെ പറഞ്ഞ് ഞാൻ പാണ്ഡിത്യം വിളംബിയത്.. (അതൊക്കെ എനിക്കറിയാമെന്ന്) ഡിക്ലറേഷന്റെ മണ്ടയ്ക്ക് ‘ഉലക്ക’യെടുത്തടിക്കുന്നത് ന്യൂ ഹിസ്റ്റോറിയനായാലെന്താ ന്യൂ ഹിസ്റ്റോറിസിസ്റ്റ് ആയാലെന്താ എന്നൊരു നസ്യം തൊടുത്തതാണ് കമന്റിൽ. അതു വിട്ടേരെ. എനിക്കു തെറ്റിയതാണ്..
അന്ന് ടാറ്റാ പറഞ്ഞു പോയിട്ട് ഇന്നാണ് മര്യാദക്കൊന്നു ഓണ്‍ലൈന്‍ ആകാന്‍ പറ്റിയത്. വെള്ളെഴുത്തിന്റെ പുതിയ പോസ്റ്റ് വായിച്ചു, അവിടെ അഭിനന്ദനങ്ങള്‍ അറിയിച്ചു മടങ്ങുമ്പോഴാണ് ഇവിടെ വരാന്‍ തോന്നിയത്.
ReplyDeleteവീണ്ടും ഊരും പേരുമില്ലാത്ത അനോണികള്‍ ഭീഷണി മുഴക്കുന്നു. പാര്‍ട്ടിയുടെ പിണിയാളാണെന്ന് വരുത്തി തീര്‍ക്കുന്നു. സത്യത്തില്‍, ഇവന്മാരൊന്നും വെള്ളെഴുത്തിന്റെ പോസ്റ്റിനെ യഥാര്‍ഥത്തില്‍ വിഷയമാക്കിയ കമന്റ് എന്ന രീതിയില്‍ എന്റെ കമന്റിനെ വായിച്ചില്ല. ഏതോ ഒരാള്‍ എഴുതിയ (വളച്ചൊടിച്ച) കമന്റ് വായിച്ച് അടുത്ത അനോണി, അതില്‍ നിന്നും തിരി കൊളുത്തി അടുത്ത അനോണി എന്ന രീതിയില്‍ പോകുന്നു അത്. വിവരമില്ലായ്മ ആയാലും അത് സ്വന്തം പേരില്‍ തന്നെ എഴുതി അന്തസ്സ് കാണിക്കണമെന്ന അഭിപ്രായക്കാരനായതിനാല്‍ അനോണികള്‍ക്ക് ഇനിയൊരു മറുപടി കൊടുക്കേണ്ടതില്ല എന്നു തീരുമാനിച്ചിരിക്കുന്നു.
വെള്ളെഴുത്ത് തുടങ്ങിയ അതേ അഭിമുഖത്തിന്റെ അവസാന ഭാഗം ഉദ്ധരിച്ചു കൊണ്ടു ഇവിടെ നിന്നും വിടവാങ്ങുന്നു:
"ചോദ്യം: ഈ സംഭാഷണത്തില്‍ ഉടനീളം പലഭാഗത്തായി മലയാളിയെയും മലയാള സിനിമയെയും സലിം കുമാര്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിട്ടുണ്ട്. ഇവനാരെടാ എന്നു അവര്‍ തിരിച്ചു ചോദിച്ചാല്‍?
സലിംകുമാര്‍: (ഗൌരവത്തോടെ) അവരില്‍ നിന്നു ഞാന്‍ ഇതുമാത്രമേ പ്രതീക്ഷിക്കുന്നുള്ളൂ. കാരണം ഇതേവരെ സംഭവിച്ചിരിക്കുന്നതും അതാണ്. ഞാന്‍ എഴുതിയതെല്ലാം ബൈബിളാണെന്നും ഞാന്‍ സൃഷ്ടിച്ചതെല്ലാം താജ് മഹലാണെന്നും വിശ്വസിക്കുന്നവര്‍ക്ക് ഇതേ ചോദിക്കാന്‍ പറ്റൂ- 'ഇവനാരെടാ ഇതൊക്കെ പറയാന്‍.'..."
ഉള്ളില്‍ നിന്നോ പുറത്തു നിന്നോ ആകട്ടെ, വിമര്‍ശനങ്ങളാണ് എന്നും ഏതു പ്രസ്ഥാനത്തെയും നേര്‍വഴിക്കു നടത്തിയിട്ടുള്ളത്. മലയാളം ബ്ലോഗോസ്ഫിയറില്‍ ഇന്ന് കാണുന്ന ചളിവാരി എറിയലുകള്‍ നിര്‍ത്തി, കഴമ്പുള്ള വിമര്‍ശനങ്ങള്‍ ഉണ്ടായാല്‍ സമൂഹത്തില്‍ ഒരു മാറ്റം സൃഷ്ടിക്കാന്‍ സമീപ ഭാവിയില്‍ നമുക്കാകും എന്നാണു എന്റെ വിശ്വാസം. വെള്ളെഴുത്തോ, ഈ പാവം ഞാനോ എന്നല്ല, മോഹന്‍ലാലോ മമ്മൂട്ടിയോ പോലും വിമര്‍ശനങ്ങള്‍ക്കതീതമാകരുത്. (വെള്ളെഴുത്തിന്റെ പുതിയ പോസ്റ്റിനു താഴെ ഒരു ഒപ്പ്.)