January 13, 2009

17 - ബോബ് ഡിലന്‍


സ്പോട്സ് കാര്‍ വിളക്കുകാലില്‍ ഇടിച്ചുതകര്‍ന്നപ്പോള്‍
ഭാര്യയെ വിളിക്കാന്‍
ഞാന്‍ ഫോണ്‍ബൂത്തിലേയ്ക്കോടി.
അവളവിടെ ഇല്ല.
നടുങ്ങി ഞാന്‍ വിറച്ചും കൊണ്ട്
ഉറ്റ ചങ്ങാതിയെ വിളിക്കുമ്പോള്‍
ലൈനില്‍ തിരക്കോടു തിരക്ക്.
പിന്നെ പാര്‍ട്ടിയ്ക്കു പോയി.
ഇരിക്കാന്‍ കസേര കിട്ടിയില്ല
ആരോ കാലിലെ ചെളി
എന്റെ മേത്തു തേയ്ച്ചു
അവിടം വിടാമെന്നു വച്ചു.
വല്ലാതെ പേടി തോന്നി
വായ് ഉണങ്ങി വരണ്ടു
കൈകള്‍ തോളില്‍ തൂങ്ങിക്കിടന്നു
വയറ് പെരുത്തു
പട്ടികള്‍ മുഖത്തു നക്കി
ആളുകള്‍ തുറിച്ചു നോക്കി
‘നിനക്കെന്താ കുഴപ്പം’ ?

കൊള്ളാവുന്ന രണ്ടു കൂട്ടുകാരെ കണ്ട്
സംസാരിക്കാന്‍ നിന്നു.
എന്തോ തകരാറുണ്ടെന്ന് അവര്‍ക്ക് മനസ്സിലായി.
കുറച്ചു ഗുളികകള്‍ തന്നു
വീട്ടില്‍ച്ചെന്ന് ഞാന്‍
ആത്മഹത്യാക്കുറിപ്പ് എഴുതാന്‍ എടുത്തു വച്ചു‍.
അപ്പോഴാണ് കണ്ടത്,
തെരുവിലൂടെ ജാഥ പോകുന്നു.

മര്‍ലിന്‍ ബ്രാന്‍ഡോയ്ക്കെതിരെ
സത്യമായിട്ടും എനിക്കൊന്നും പറയാനില്ല.
-----------------------------------------------------------------
‘ദ് ന്യൂയോര്‍ക്കറി’ല്‍ അടുത്തകാലത്ത് ബോബ് ഡിലന്‍ എഴുതിയ രണ്ടു കവിതകളാണ് 17 ഉം 21 ഉം. ഡിലന്റെ പുതിയ കവിതകളും അമേരിക്കന്‍ ഫോട്ടോഗ്രാഫറായ ബാരി ഫെയിന്‍ സ്റ്റെയിന്റെ ചിത്രങ്ങളും ചേര്‍ന്ന്, ബീറ്റ് കാലത്തിലേക്ക് കറുപ്പിലും വെളുപ്പിലും ഒരു തിരിച്ചു പോക്ക് ഒരുക്കിയിരിക്കുന്നു, ‘ഹോളിവുഡ് ഛായാച്ചിത്രഗദ്യം : നഷ്ടപ്പെട്ട കൈയെഴുത്തുകള്‍’ എന്ന പുസ്തകം.

ചിത്രം : ബാരി ഫെയിന്‍ സ്റ്റെയിന്‍

8 comments:

  1. രണ്ടു ദിവസം മുന്‍പ് ബോബ് ഡില്ലനെ പറ്റി ഒരു പോസ്റ്റ് ഇടണം എന്നു വിചാരിച്ചതാണു. കാരണം ഹാറ്റി കരോളിന്റെ ഏകാന്തമരണം എന്ന ഡിലന്‍ പാട്ടിലെ കറുത്ത വര്‍ഗക്കാരിയായ ബാര്‍ ജീവനക്കാരി ഹാറ്റിയെ റിയല്‍ ലൈഫില്‍ ചൂരലുകൊണ്ട് അടിച്ചു കൊന്ന സാന്റ്സിങര്‍ 2009 ജനവരി 3നു മരിച്ചുവെന്നതായിരുന്നു.
    ഡിലന്‍ ഗാനങ്ങളുടെ അസല് തര്‍ജ്ജമ. നന്ദി.

    ReplyDelete
  2. നല്ല തർജ്ജമ.ഭാവുകങ്ങൾ.

    ReplyDelete
  3. നന്നായി മാഷെ,
    അഭിനന്ദനങ്ങള്‍...

    ReplyDelete
  4. നല്ല തർജ്ജമ.
    നല്ല എഴുത്തുകൾ വീണ്ടും വീണ്ടും വരട്ടേ എന്ന് ആഗ്രഹിക്കുന്നു.

    സ്നേഹപൂർവ്വം
    ഇരിങ്ങൽ

    ReplyDelete
  5. നല്ല തര്‍ജ്ജിമ...ഏകദേശം ഇതുപോലെ തന്നെ ആശയമുള്ള ഒരു കഥ 12-13 വര്‍ഷങ്ങള്‍ക്കു മുമ്പ് മലയാളത്തിലെ ഏതോ ഒരു പ്രസിദ്ധീകരണത്തില്‍ വായിച്ചിട്ടുണ്ട്.....

    ReplyDelete
  6. വെള്ളെഴുത്തിന്റെ കര്‍ത്താവ് ആരാണെന്നറിയാന്‍ ആഗ്രഹമുണ്ട്.കവിത വായിച്ച് അഭിപ്രായം അറിയിച്ചതിന് നന്ദി.

    ReplyDelete
  7. This comment has been removed by the author.

    ReplyDelete
  8. Hats off sir.......

    ReplyDelete