June 14, 2009

പരിഹാരം



ജൂണ്‍ പതിനേഴാം തീയതി
നടന്ന കോലാഹലങ്ങള്‍ക്കു ശേഷം
സാഹിത്യപ്രവര്‍ത്തകസംഘത്തിന്റെ കാര്യദര്‍ശി
കമ്മറ്റിയില്‍ ലഘുലേഖകള്‍ വിതരണം ചെയ്തു.
ആളുകള്‍ക്ക് സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടു
ആയത് തിരിച്ചുകൊണ്ടുവരാന്‍ ചില്ലറ പ്രയത്നം പോരാ,
എളുപ്പവുമല്ല.
കാര്യങ്ങള്‍ അങ്ങനെയിരിക്കേ,
ജനങ്ങളെ പിരിച്ചു വിട്ട് മറ്റൊന്നിനെ
തെരെഞ്ഞെടുക്കുന്നതല്ലേ നല്ലത്?

ബെര്‍ടോള്‍ഡ് ബ്രഹ്ട് (1895-1956)
യൂജിന്‍ ബെര്‍ടോള്‍ഡ് ഫ്രെഡെറിക് ബ്രഹ്ട് എന്നു മുഴുവന്‍ പേര്. ജര്‍മ്മന്‍ കവിയും നാടകകൃത്തും സംവിധായകനും. Drums in the Night (1922), Baal (1923), In the Jungle of the Cities (1923) The Threepenny Opera (1928), The Mother (1932), The Trial of Lucullus (1939), Mother Courage and Her Children (1941), Life of Galileo (1943),The Caucasian Chalk Circle (1945) The Tutor (1950) തുടങ്ങിയവ പ്രധാന നാടകങ്ങള്‍. എപിക് തിയറ്റര്‍ എന്ന ആശയത്തിന്റെ ഉപജ്ഞാതാവ്. അടിയുറച്ച മാര്‍ക്സിസ്റ്റായിരുന്നു ബ്രെഹ്ട്.



പടം : http://www.objector.org/

8 comments:

  1. :-)
    സിമ്പിള്‍!
    --

    ReplyDelete
  2. ഹഹഹ ഇത്രയും എളുപ്പമുള്ള വഴിയുള്ളപ്പഴാ വളഞ്ഞ വഴി തേടുന്നത് :)

    ReplyDelete
  3. ഇത് സി.പി.എമ്മിനെ ഉദ്ദേശിച്ചല്ലേ ബ്രഹ്ത് എഴുതിയത്? സി.പി.എമ്മിനെ മാത്രം ഉദ്ദേശിച്ചല്ലേ?

    ReplyDelete
  4. ജനനേന്ദ്രിയ വര്‍മ്മJune 15, 2009 at 11:56 PM

    പണ്ടൊരു നാല്‍പ്പത്തിയേഴില്‍,
    ആഗസ്റ്റുപതിനഞ്ചെന്നൊരു രാത്രി;
    ഇന്ത്യക്കാരില്‍ നിന്നും അഴിച്ചു മാറ്റി
    അടിമത്വത്തിന്‍ ചങ്ങല,
    വെള്ളക്കാരനാം മൗണ്ട്ബാറ്റണ്‍.
    സമത്വസുന്ദര ചൂഷണവിമുക്‍ത-
    മന്ത്രം ചൊല്ലി ജവഹര്‍ലാല്‍ കെട്ടി
    വെറൊരു ചങ്ങല ഇന്ത്യക്കാരില്‍.
    നൂറ്റാണ്ടുകളായ്‌ വാണനാടുവിട്ടു,
    കടല്‍ കടന്നു വെള്ളക്കാര്‍.
    ആ പാതിര മുതല്‍ സ്വതന്ത്ര-
    പുലരിക്കായ്‌ പാവം ജനം ഉറക്കമൊഴിച്ചു.
    ആ പാവം ജനം ഇന്നും ഉറങ്ങാതെ,
    കാത്തിരിക്കുന്നു സ്വതന്ത്ര പുലരിക്കായ്‌.

    - എഴുതിയത്‌ മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍


    I am the state എന്ന് ഓരിയിടുന്ന ലൂയി പത്തുപതിനാലാമന്മാരേക്കാള്‍ ഭേതമല്ലേ വെള്ളെഴുത്തേ :)

    ReplyDelete
  5. 'failure is just a bend on the road,not the end of the journey'angane ayirunnengil!

    ReplyDelete
  6. കാലികപ്രസക്തം... :)

    ReplyDelete
  7. ആകാശത്തോട്ട് വെടി
    വെക്ക...ട്ടോ....

    ReplyDelete