February 8, 2009
ഉത്പത്തിപുസ്തകം - തമിഴ് കവിത
ഉത്പത്തിപുസ്തകം
അപ്പോഴേക്ക്,
കളിച്ചു തളര്‍ന്ന്
അവളുടെ
കൂട്ടുകാരോരോരുത്തരായി
മടങ്ങിപ്പോയി.
കളിപ്പാട്ടങ്ങള്‍
തിരികെ അടുക്കി വയ്ക്കുമ്പോള്‍
അവളുടെ മുഖം കനത്തു.
നനഞ്ഞകണ്ണുകള്‍
തുടച്ച്
വിതുമ്പി :
“അമ്മാ
ആരോ എന്റെ ദൈവത്തെ മോഷ്ടിച്ചു.”
‘ദൈവം ആരുടെയും വസ്തുവകയല്ല,
മോഷ്ടിക്കാന്‍.
നീ നിന്റെ ദൈവത്തെ ഉണ്ടാക്ക്.
കളിമണ്ണുകൊണ്ട്.
അല്ലെങ്കില്‍
വെള്ളക്കടലാസില്‍ വരഞ്ഞ്.’
ഞാന്‍ പറഞ്ഞു.
‘ദൈവം എത്ര തടിച്ചിട്ടാണ്?
എന്തുമാത്രം പൊക്കമുണ്ടാവും?’
അവള്‍ ചോദിച്ചു
‘നിന്റെ ചുരുട്ടിപ്പിടിച്ച കൈയോളം മാത്രം.‘
ഞാന്‍ പറഞ്ഞു
മുട്ടുകുത്തിയിരുന്ന്
അവള്‍ വരയ്ക്കാന്‍ തുടങ്ങി.
ദാ...ദൈവം ജനിക്കാന്‍
പോകുന്നു !
-മാലതി മൈത്രി
1968-ല്‍ ജനിച്ചു. ഔരോവില്ലയില്‍ ടെക്സ്‌ടൈല്‍ ഡിസൈനര്‍. രണ്ടു കവിതാപുസ്തകങ്ങളും ഒരു ലേഖനസമാഹാരവും രചിച്ചിട്ടുണ്ട്‍. പെണ്‍കവിതകളുടെ സമാഹാരത്തിന്റെയും ഫെമിനിസത്തെക്കുറിച്ചുള്ള പുസ്തകത്തിന്റെയും എഡിറ്ററായിരുന്നു.
"ദാ...ദൈവം ജനിക്കാന്‍
ReplyDeleteപോകുന്നു !" :)
daivam janichcho ?
ReplyDeleteചുരുട്ടിപ്പിടിച്ച കൈപ്പത്തിക്ക് ഹൃദയത്തിന്റെ അതേ വലിപ്പമായിരിക്കും എന്ന് കേട്ടിട്ടുണ്ട്.
ReplyDeleteചുരുട്ടിപ്പിടിച്ച ഭാഷയാവുമോ കവിത ? ചുരുട്ടിപ്പിടിച്ച ജീവിതത്തിന് ദൈവത്തിന്റെ അതേ വലിപ്പമായിരിക്കുമോ ?
നന്ദി. ഇതു പങ്കുവെച്ചതിന്...
janichoo!!!!!!!
ReplyDeleteit is really good poem.and thamk u for translating this
ReplyDeleteവെള്ളെഴുത്തേ,
ReplyDeleteനന്ദിയുണ്ട് കേട്ടോ ഈ വിവർത്തനത്തിന്.......മാലതി മൈത്രി,സൽമ,കുട്ടി രേവതി അവരൊക്കെ ഈ പുതിയ കാലങ്ങളിലെ തമിഴ് കവിതയിലെ കരുത്തുറ്റ ശബ്ദങ്ങളാണല്ലോ........നല്ല വിവർത്തനം......
ചുരുട്ടിപ്പിടിച്ച കൈപ്പത്തിയ്ക്ക് ഹൃദയത്തിന്റെ വലിപ്പം അത്ര തന്നെ ദൈവത്തിന്റെയും വലിപ്പം. ലാപുടാ, ചുരുട്ടിപ്പിടിച്ച ജീവിതത്തിന്റെ വലിപ്പമാണ് ദൈവത്തിനെന്നത് കവിതയല്ലേ. അപ്പോള്‍ കവിതയെന്നാല്‍ ചുരുട്ടി(ക്കി)പ്പിടിച്ച ഭാഷ എന്നു പറയുന്നത് അതുകൊണ്ടാണല്ലേ..
ReplyDeleteഎങ്ങോട്ടൊക്കെയാണ് ഈ കവിതകള്‍ നമ്മെ നയിക്കുന്നത് ! ശബ്ദം, മീനാകന്തസാമി, കനിമൊഴി....
എല്ലാവര്‍ക്കും നന്ദി.
kollam but bhashayude manam kuravanu
ReplyDeleteകവിത വായിച്ചപ്പോള്‍ ഈ കഥ ഇവിടെ കുറിക്കുവാന്‍ തോന്നുന്നു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്നേ forward ആയി കിട്ടിയതാണ്.
ReplyDeleteA kindergarten teacher was observing her classroom of children while they drew. She would occasionally walk around to see each child's artwork. As she got to one little girl who was working diligently, she asked what the drawing was.
The girl replied, "I'm drawing God."
The teacher paused and said, "but no one knows what God looks like."
Without missing a beat, or looking up from her drawing the girl replied, "They will in a minute."
എന്തൊരു കഥ!! അതിനൊരു നിമിത്തമായി തീര്‍ന്നതുകൊണ്ടു തന്നെ ഈ കവിത ഇവിടെ പോസ്റ്റിയത് എത്ര നന്നായി.. ഹൃദയത്തോളം വലിപ്പമുള്ള ഒരു നന്ദി!
ReplyDelete