അതേ
ഇതാണ് ആ കാലം
കണ്ണുകള്‍ മൂകങ്ങളാവുകയും
ശരീരം സംസാരിക്കുകയും ചെയ്യുന്ന കാലം
അവന്റെ കൈക്കുമ്പിളിനുള്ളില്‍ എന്റെ മുഖം
പിന്നെയും ചിരിച്ചു കൊണ്ടിരുന്നെങ്കില്‍...
നിലയ്ക്കാത്ത ചുംബനങ്ങളുടെ പ്രവാഹത്തില്‍
ഇതളുകളുടെ ഭാവം മാറിമാറിക്കൊണ്ടിരുന്നെങ്കില്‍...
ഈ പേമഴയുടെ തോളില്‍
തല ചായ്ച്ചുകൊണ്ട്
ജീവിതം
നൃത്തം ഇങ്ങനെ തുടര്‍ന്നിരുന്നെങ്കില്‍.............
-
പര്‍വീണ്‍ ഷക്കീര്‍ (ഉര്‍ദ്ദു)
പത്രപ്രവര്‍ത്തകയും അദ്ധ്യാപികയുമായിരുന്നു. പിന്നീട് സര്‍ക്കാര്‍ ഉദ്യോഗസ്ഥ. ‘ഖുശ്‌ബൂ’ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യകൃതി. Jang -ല്‍ കോളം എഴുതിയിരുന്നു. Mah-e-Tamam രചനകളുടെ സമാഹാരമാണ്. 1994-ല്‍ ഒരു കാര്‍ അപകടത്തില്‍ മരിച്ചു.ചിത്രം : പ്രസിദ്ധ ഇറാനിയന്‍ സംവിധായകന്‍ അബ്ബാസ് കിറോസ്താമിയുടെ ‘മഴ’.
നന്ദി, പരിചയപ്പെടുത്തിത്തന്നതിന്!
ReplyDeleteപർവീണ ഷാക്കിറിന്റെ വരികൾ ഗസലുകളായി ഒരുപാട് കേട്ടിരിക്കുന്നു. പാക്കിസ്താൻ പെണ്ണെഴുത്തുകാരികളുടെ പുതിയൊരു തലമുറക്ക് തുടക്കമിട്ട എഴുത്തുകാരിയെന്നും പറയാം.
ReplyDeleteഇവിടെ പരിചയപ്പെടുത്തിയത് നന്നായി വെള്ളെഴുത്തേ.
അതെ ഇങ്ങനെ നൃത്തം തുടര്‍ന്നെങ്കില്‍.........ഈ പരിചയപ്പെടുത്തലിന് നന്ദി
ReplyDeleteഅതിസുന്ദരമായ ചിത്രം, ഒപ്പം കവിതയും
ReplyDelete:)