ശിലാലിഖിതംഎന്റെ
ശവക്കല്ലറയില്‍
ഒന്നും
എഴുതി വയ്ക്കരുത്
എഴുത്തുകൊണ്ട്
ചിതറിപ്പോയവന്
അക്ഷരങ്ങളുടെ
ആമുഖമെന്തിന്?
-
മഗുദേശ്വരന്‍1974-ല്‍ ജനിച്ചു. തിരുപൂരിലെ വസ്ത്രക്കമ്പനിയില്‍ ഉപദേശകനായി ജോലി നോക്കുന്നു. മൂന്നു കവിതാസമാഹാരങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്.ഭ്രാന്ത്കവിതയെ തടയാന്‍
ഞാന്‍ വാക്കുകള്‍ ഉപേക്ഷിച്ചു.
വെള്ളകടലാസിനെ കവിതയായി
കരുതുന്നത്
ശുദ്ധഭ്രാന്താണെന്ന്
അവരു പ്രഖ്യാപിച്ചു.
-
കരികാലന്‍1965-ല്‍ ജനിച്ചു. സ്കൂള്‍ അദ്ധ്യാപകനായിരുന്നു. ഇപ്പോള്‍ കാലം പുതിത് എന്ന ലിറ്റില്‍ മാഗസീന്റെ പത്രാധിപര്‍. ആറു കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
This comment has been removed by the author.
ReplyDeleteആഹൂതികുടേയും ബലിയുടേയും ഹോമാഗ്നിയിലത്റെ പുണ്യത്തിന്റെ ബീജാംഗുരം.
ReplyDeleteഅക്ഷരങളുടെ ഹോമം
ബലിചെയ്യപ്പെടുന്ന ജന്മം.
രണ്ടു കവിതകളും സുന്ദരം...എത്ര അനുഭവസമ്പന്നരാവണം ആ കവികള്‍...
ReplyDeleteസസ്നേഹം,
ശിവ.