November 10, 2007

പിയാനോ


ഒരു പിയാനോ
രണ്ടു ഇളംനീല ജീന്‍സ്
മൂന്നു മണിയ്ക്കുള്ള ഷോ
നാലു പ്രധാന കഥാപാത്രങ്ങള്‍
അഞ്ചു ഡോളറിന്റെ ടിക്കറ്റ്
ആറു സിനിമാശാലകളുടെ കോം‌പ്ലെക്സ്
ഏഴു എം&എം മുട്ടായികള്‍
എട്ടൌണ്‍സിന്റെ ഡയറ്റ് സോഡ
തൊണ്ണൂറ് പോപ്‌കോണ്‍, വെണ്ണയും ഉപ്പുമുള്ളത്.

ഇരുട്ടില്‍
ചുണ്ടുകള്‍ കൊണ്ട് കീ ബോര്‍ഡില്‍
വായിച്ചതെല്ലാം പിയാനോ.
കണ്ണുകള്‍ പറഞ്ഞതൊക്കെ കഥ.
രണ്ടു സീറ്റുകളുടെ 35 എം‌ എം -ഫ്രെയിമില്‍
സംഭവിച്ചതെല്ലാം സിനിമ.

ചന്ദ്രകാന്ത് ഷാ (ജനനം 1956-ല്‍)രചിച്ച ഒരു ഗുജറാത്തി കവിതയുടെ വിവര്‍ത്തനം. നടനും നാടകകൃത്തും കവിയുമൊക്കെയായ ഷാ ഇപ്പോള്‍ ബോസ്റ്റണില്‍ താമസിക്കുന്നു. 'Ane Thoda Sapna, Blue Jeans എന്നിവ കവിതാസമാഹാരങ്ങള്‍.

7 comments:

  1. നല്ല വിവര്‍ത്തനം.:)
    ഒരു മണിപ്പൂരി വിവര്‍ത്തനവും പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ലല്ലോ?.

    ReplyDelete
  2. എന്തൊരോര്‍മ്മ...മണിപൂരി ചെയ്തു വച്ചെങ്കിലും വിശാലന്‍ പറയുന്നതു പോലെ ഒരെയിമായില്ല.അതുകൊണ്ടതു പരണത്തിരിക്കട്ടേ...

    ReplyDelete
  3. ഓര്‍മ്മ കൂടി ഇല്ലെങ്കില്‍ എപ്പൊ കൊണ്ടുപോയി എന്ന് ചോദിച്ചാല്‍ മതി. (ആര് എവിടേക്ക് എന്നൊന്നും ചോദിക്കാതിരുന്നാല്‍ മതി:)

    ReplyDelete
  4. നല്ല വരികള്‍.
    ഈ പരിച്ചയപെടുത്തലിനു നന്ദി.

    ReplyDelete
  5. വരികളില്‍ കര്‍ത്തൃത്വത്തിന്റെ അസാന്നിധ്യമില്ലായിരുന്നില്ലെങ്കില്‍ ഇത് എത്ര പിശക് കവിതയാവുമായിരുന്നു എന്ന് ആലോചിക്കുമ്പോഴാണ് ഇതിനോട് ബഹുമാനം കൂടുന്നത്.
    നന്ദി, ഇതു പങ്കുവെച്ചതിന്...

    ReplyDelete
  6. ഭീകര കവിത.ഇതു പോലൊരു കവിത ഞാന്‍ വായിച്ചിട്ടേയില്ല...:)വെള്ളെഴുത്തിനെ സമ്മതിക്കണം.ഇതൊക്കെ കൊണ്ടത്തരുന്നതിന്...

    ReplyDelete
  7. ലാപുട അപ്പോള്‍ അത് ശ്രദ്ധിച്ചല്ലേ.. ഞാന്‍ വിചാരിച്ചു എല്ലാരു ഇതെന്തോന്ന് എന്നൊക്കെ ചോദിച്ച മലയാളം എന്തു മെച്ചം എന്നു മനസിലാക്കുമെന്ന്...വെയിലേ ഭീകരം എന്നൊക്കെയുള്ള ടെറിഫിക് വാക്കുകളുപ്പയോഗിച്ച് എനിക്കിട്ട് കുത്തിയതല്ലേ..? സാരമില്ല ഞാനതു കൊണ്ടു..പക്ഷേ നമ്മ ഇനിയും വരും!

    ReplyDelete