തോടി ഒരു കുന്തമുനയ്ക്കുമുന്‍പിലായി
ഓടി ഓടി പോകാത്ത സ്ഥലമില്ല
ഇനി ചന്ദ്രന്‍ മാത്രമുണ്ട്
എരിക്കില കാംബോദരിയ്ക്കുമുണ്ട് ഈ ഭാഗ്യം
എങ്കിലും ചെറിയ ലാവണങ്ങള്‍ മാത്രം
കുറെപേര്‍ അറ്റ്ലാന്റിക്കില്‍ വീണു മരവിച്ചു
വേറെകുറേ ശാന്തസമുദ്രം നീന്തി കരപറ്റി
ഏറെപേരും മണല്‍ക്കാട്ടില്‍ പൂവിരിയിക്കയാണ്
പൂവിനു വേരുവന്നോ എന്നു നോക്കും
നട്ടെല്ലിനു വേരുവന്നോ എന്ന്
ഇപ്പോള്‍ അവള്‍ തോടി.
മോങ്ങുന്ന മുഖമുള്ള സാലഭഞ്ജിക
ഒച്ച കനച്ചുപോയിരിക്കുന്നു
എങ്കിലും തോടി തോടി തന്നെയാണല്ലോ.
അവള്‍ ഏഷ്യ വലം വച്ച് ഒരു പൂവ്
യൂറോപ്പില്‍ നമസ്കരിച്ച്
ആസ്ത്രേലിയയ്ക്ക് മെഴുകുതിരി നേര്‍ന്ന്
നേരെ ശബരിമലയ്ക്ക്.
കേറിവരാന്‍ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ലല്ലോ
ഇനി അധികം നേരം കളയാതെ പോയാട്ടെ
കണ്ടില്ലേ ഈ പായലൊക്കെ തന്നെയാണ് പരവതാനി
പക്ഷേ ഇറങ്ങുമ്പോള്‍ സൂക്ഷിക്കണം
മൂന്നാമത്തെയും അഞ്ചാമത്തെയും ഏഴാമത്തെയും
അങ്ങനെ ചില പടികള്‍ ശരിയല്ല.
ഇറങ്ങുന്നവര്‍ പ്രാര്‍ത്ഥിച്ചു പോവുക
കാണുന്ന വാതിലിലൊന്നും മുട്ടാന്‍ നില്‍ക്കണ്ട.
ഒഴിഞ്ഞ തത്ത ക്കൂ (കൂ?)ടു തൂക്കിയിട്ടിരിക്കുന്ന
വളച്ചു വാതിലിലൂടെ വരുന്നത്
എഴുത്തച്ഛനാവണമെന്നില്ല
പോളവീര്‍ത്ത നെറ്റിക്കണ്ണുമായി ഒരു സിറിഞ്ചാവാം
എലിസബത്ത് നീയും
തോടിയും രക്തവും തമ്മില്‍ എന്തു ചേര്‍ച്ച !
എന്തു ചേര്‍ച്ച?
“അരിയില്ല തിരിയില്ല ദുരിതമാണെന്നാലും
പിറന്നൊരൂരില്‍ പോകേണം നീ”
“ഒന്നും സംഭവിച്ചില്ലാാാാ ” എന്നു ചിരിക്കേണ്ട.
പടികള്‍ ഇനിയുമുണ്ടല്ലോ.
പതിമൂന്ന് അല്ലെങ്കില്‍ പതിനഞ്ച്
അല്ലെങ്കില്‍...
“പടിയിറങ്ങുന്നവര്‍ പ്രാര്‍ത്ഥിച്ചു പോകണേ
പടികേറുന്നവര്‍ പ്രാര്‍ത്ഥിച്ചു പോരണേ”
പിരാന്ത്
ReplyDeleteപ്രണയത്തില്‍ നനച്ചെടുത്ത ഒരു ദൈന്യം
ദുഃഖത്തില്‍ കുതിര്‍ന്ന പ്രേമം
ഏകലോചനം!
മലയാളിയ്ക്കു പറ്റും
തോടിയ്ക്കും പറ്റും രണ്ടും,
ശൃംഗാരവും ശോകവും
ആദ്യ വായനയില്‍ കുറെയൊന്നും മനസിലായില്ല. എന്നാലും നല്ല കവിത.
ReplyDeleteഎനിക്കൊന്നും മനസിലായില്ല :-( ശബരിമല എന്നുമാത്രം മനസിലായി.
ReplyDeleteകല്ലും മുള്ളും ശബരിമലയ്ക്ക്
എട്ടും കെട്ടും ശബരിമലയ്ക്ക്
വാല്‌മീകി, സിമി ഭയങ്കര നന്ദിയുണ്ട് കേട്ടോ.. ഇത് ആള്‍ക്കാര് കല്ലെറിയുന്നെങ്കില്‍ എറിയട്ടെ എന്നു വിചാരിച്ചു പോസ്റ്റിയ പോസ്റ്റാ..പക്ഷേ കവിതയൊന്നുമല്ല. ബോധാബോധക്കുറിപ്പുകള്‍ എന്നൊക്കെ പറയില്ലേ അമ്മാതിരി സംഗതി. ചില കാര്യങ്ങളില്‍ ഗൃഹപാഠം ചെയ്യാന്‍ വേണ്ടിയാ ഈ സാഹസികത..ബാക്കി കാര്യങ്ങള്‍ പിന്നാലെ...
ReplyDelete