ഇന്നത്തെ മാതൃഭൂമി വാരാന്ത്യത്തില്‍ മലയാളം വിക്കിപീഡിയയെപ്പറ്റി ഒരു വിശദന്‍ ലേഖനം. എഴുതിയത് ശാസ്ത്രകാര്യങ്ങള്‍ എഴുതുന്നതില്‍ കൃതഹസ്തനായ ജോസഫ് ആന്റണി. ഷിജു അലക്സിന്റെ ബ്ലോഗില്‍ കുറേകാര്യങ്ങള്‍ ഈ ലേഖനത്തിനു വേണ്ടി തയ്യാറാക്കിയതാണെന്ന ആമുഖത്തോടെ.. (http://shijualex.blogspot.com/2007/09/blog-post.html) ഇനി ഈ പറഞ്ഞതില്‍ ആരെങ്കിലും തന്നെയാണോ ഷിജു?
പുതിയ കുറേ സുമനസ്സുകള്‍ ഇതിന്റെയൊക്കെ പിന്നിലുണ്ടെന്ന് അറിയുന്നത് ഇതു പോലുള്ള എന്തെങ്കിലും കാണുമ്പോളാണ്. വിനോദ് മേനോന്റെ പേര് അതില്‍ നിന്നാണ് കിട്ടുന്നത്.. ആദ്യമായാണ് ആ പേരിവിടെ കേള്‍ക്കുന്നത്. ഇനി മറ്റെന്തെങ്കിലും പേരില്‍ പ്രസിദ്ധനാണോ ഇവിടെ ബ്ലോഗുകളില്‍ പുള്ളി? അറിയില്ല. ഫ്രാന്‍സിസ് സിമി നസ്രേത്ത്, സി പി വിപിന്‍ എന്നിവരെ തീരെ പരിചയമില്ല. മഹേഷിനെ അറിയാം. ഒപ്പം സിബുവിന്റെയും രാജിന്റെയും പേരുണ്ട്..
വൃത്തസഹായിയും പരല്‍പ്പേരും കണ്ട് അന്തം വിട്ട് ഇരുന്നുപോയിട്ടുണ്ട്.. ആദ്യം അന്തം വിട്ടു ഇരുന്നു പോയത് വരമൊഴിയുടെ മുന്നിലാണ്. അന്നൊക്കെ തുടര്‍ച്ചയായി പലവെര്‍ഷനുകള്‍ ഇറങ്ങിക്കൊണ്ടേയിരുന്നു. കീമാന്റെ (പെരിംഗ്‌സ്) മുന്നില്‍ എപ്പോഴും അന്തം വിടുന്നു. ഇതൊക്കെ ഇങ്ങനെ എഴുതാന്‍ കഴിയുന്നത് അതുകൊണ്ടല്ലേ...
നിഷാദ് ബൈബിള്‍ യൂണികോഡിലാക്കി എന്നറിയാം. പക്ഷേ എങ്ങനെ എവിടെ അതു കിട്ടുമെന്നറിയില്ല. വിക്കിയെക്കുറിച്ചു വായിച്ചപ്പോള്‍ നമ്മൂടെ കുറേ ക്ലാസ്സിക്കുകള്‍ വെബില്‍ ആര്ക്കും റഫര്‍ ചെയ്യത്തക്ക വിധത്തില്‍ ഇടേണ്ടതല്ലേ എന്നു തോന്നി. പക്ഷേ അതിനൊരു പൊതു സ്ഥലം വേണ്ടേ? മലയാള പുസ്തകങ്ങള്‍ക്ക് മാത്രം...
ബ്ലോഗിന്റെ അങ്ങനെയൊരു ധാര ഒരുപാട് നന്മകള്‍ കൊണ്ടു വരുന്നുണ്ടെന്നു തോന്നുന്നു. ‘ആര്‍ക്കും കാണാവുന്ന ഡയറി‘ എന്നൊക്കെയാണ് ബ്ലോഗിന്റെ ആദ്യകാലങ്ങളില്‍ നടന്ന നിര്‍വചനം. ഡയറി എഴുത്തിന്റെ ആത്മനിഷ്ഠത ബ്ലോഗുകളെ വല്ലാതെ ചില്ലുഗോപുരമാക്കി മാറ്റുന്നുണ്ട്. സംവാദങ്ങള്‍ നടന്നിരുന്ന ഫോറങ്ങളെ ബ്ലോഗുകളാണ് ഇല്ലാതാക്കിയത്. (ചിന്ത, മലയാളവേദി) ബൂലോഗക്ലബിനെ ഞാന്‍ നമിക്കുന്നത് അവിടെയാണ്. അതിന്റെ ജനാധിപത്യം സാദ്ധ്യമാക്കിയതും ആത്മനിഷ്ഠം എന്നു ഞാന്‍ പുച്ഛിക്കുന്ന ബ്ലോഗു തന്നെയല്ലേ.. ഓ..മുന്‍ധാരണകള്‍ ആരെയാണ് കണ്ണുകെട്ടി നടത്താത്തത്..?

കുറിഞ്ഞി ഓണ്‍ ലൈനില്‍ (http://kurinjionline.blogspot.com/2007/09/blog-post.html)ഇന്ന് ആ ലേഖനം അങ്ങനെ കാണുന്നു. അപ്പോല്‍ ജോസഫ് ആന്റണിയുടെ ആയിരുന്നോ ആ ബ്ലോഗ്?
ReplyDeleteഅതെ, ജോസഫ് ആന്‍റണിയുടെ ബ്ലോഗാണ് കുറുഞ്ഞി ഓണ്‍ലൈന്‍.
ReplyDeleteപറയാന്‍ വന്നത് വിട്ടു. എല്ലാ പോസ്റ്റും വായിച്ചു. നല്ല സുന്ദരമായ എഴുത്ത്. തുടരുമല്ലോ!
ReplyDeleteഎല്ലാ പോസ്റ്റും വായിച്ചു . നല്ല എഴുത്ത്. സ്ഥിരമായി സന്ദര്‍ശിക്കാന്‍ ഒരു ബ്ളോഗ് കൂടി ആയി.
ReplyDeleteകൈപ്പള്ളിയുടെ ബൈബിള്‍ ഇവിടെ http://my-bible.us/
ഇത്തിരി ചരിത്രബോധം കിട്ടി....
ReplyDeleteഇത് നേരത്തെ വായിച്ച് പോയതാണ്. വായിച്ച എല്ലാ പോസ്റ്റുകൾക്കും കമന്റ് ഇട്ടേ അടങ്ങൂ എന്ന വാശി ഇപ്പോൾ ഇല്ലാത്തത് കൊണ്ട് ഇവിടെ കമന്റ് ഇടാതെ പോയി എന്നെ ഉള്ളൂ.. ഇപ്പോൾ തോന്നി ചരിത്രത്തിലേക്ക് കുറച്ച് നല്ല pointers തന്നതിന് പ്രത്യേകം നന്ദി പറയണമെന്ന്.
ReplyDelete