November 22, 2009

ഉടമസ്ഥത -തമിഴ് കവിത



പരുന്തിന്‌
ആകാശം

മീനിന്
ജലം

കടുവയ്ക്ക്
കാട്‌
കന്നിന്
തൊഴുത്തു്

ദൈവത്തിന്
ക്ഷേത്രവും
പ്രേതത്തിന്
ശ്മശാനവും.

മനുഷ്യനു മാത്രമാണ് -
വീടും ലോകവും
അകവും പുറവും
നില്‍പ്പും ഓര്‍മ്മയും...

- വിക്രമാദിത്യന്‍
1947-ല്‍ ജനിച്ചു. 13 കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒപ്പം രണ്ടു ചെറുകഥാസമാഹാരങ്ങളും രണ്ടു ഗദ്യകൃതികളും. കവിതയ്ക്ക് നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.


ചിത്രം : www. browsei.com

7 comments:

  1. പരിചയപ്പെടുത്തിയതില്‍ സന്തോഷം,നന്ദി !

    ReplyDelete
  2. കന്നും ദൈവവുമാണ് പൂട്ടിയിടപ്പെട്ടവര്‍. ആ തിരിച്ചറിവിനു നന്ദി, കവിക്കും പരിഭാഷകനും...

    ReplyDelete
  3. വിക്രമാദിത്യന് വേതാളവും
    വേതാളത്തിന് ശീര്‍ഷാസനവും

    എന്നീ വരികള്‍ കൂടി എവിടെയെങ്കിലും ഫിറ്റു ചെയ്യാമോ വെള്ളെഴുത്തേ.........

    ReplyDelete
  4. Ha Ha ha.. അതിനു മൂലകവിതന്നെ വിചാരിക്കണ്ടേ...ഞാനെന്നാ ചെയ്യാനാ !

    ReplyDelete
  5. ശെ... നിങ്ങളൊന്ന് റെക്കമന്റ് ചെയ്താല്‍ നടക്കും... പ്ലീസ്.......... എന്നെ നിരാശപ്പെടുത്തരുത്...

    ReplyDelete
  6. yendhaanu ee kavitheente arththam? arththam parayaathe ini munnoottu illa ho.

    ReplyDelete
  7. മലയാളം കവിത തമിഴിലേക്ക് ആര് മൊഴിമാറ്റം ചെയ്യും?

    ReplyDelete