September 21, 2009

ഇഴയുന്ന പ്രതിമകള്‍



ആവിഷ്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വാസനകളെക്കുറിച്ചുള്ള ഉത്കണ്ഠകള്‍ തന്നെ എഴുത്തിന്റെ ഭാഗമാവുക എന്നത് സര്‍ഗാത്മകസാഹിതിയുടെ നാള്‍വഴിചരിത്രത്തില്‍ ആരും കൊടിനാട്ടാത്ത കന്യാവനങ്ങളല്ല. എന്നാല്‍ ജൈവികമായ ചോദനകളുടെ സ്വച്ഛന്ദമായ വിഹാരമേഖലകളുടെ അതിരുകളും കടന്നെത്തിയ പരിണതി എന്ന നിലയ്ക്ക് തിരിഞ്ഞുകൊത്തുന്ന മാനസിക കാലം നിര്‍മ്മിച്ചെടുത്ത കല്പനാകാകളികളായി പുതിയ കഥകളിലെ വര്‍ണ്ണശബളമായ രൂപകങ്ങളെ നോക്കിക്കാണുന്നതില്‍ ചില കൌതുകങ്ങളുണ്ട്. പ്രണയത്തിന്റെ സാഫല്യത്തില്‍ കൈവരുന്ന മുക്തി ഒരു പാഴ്വാക്കാണെന്ന് ഇന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്, കാല്‍പ്പനികമായ തരളതയോടെ പിന്നെയും പിന്നെയും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒന്നാണെങ്കിലും? എന്നല്ല, ഒരു പടി കൂടി കടന്ന് മാനുഷികമായ ഏതു ബന്ധത്തിന്റെയും സഫലത പ്രശ്നാധിഷ്ഠിതമാണ്. എങ്കിലും അഴിച്ചുവിട്ട വാസനകള്‍ക്കു പിന്നാലെ അലയാതിരിക്കാന്‍ കഴിയുന്നില്ലെന്നിടത്ത് കുടുങ്ങിക്കിടന്ന കല്‍പ്പനകളെ അഴിച്ചെടുത്ത്, തങ്ങളെ തുറിച്ചു നോക്കുന്ന കണ്ണുകളിലെ പ്രതിബിംബങ്ങളില്‍ നോക്കി, പുതിയ രൂപങ്ങള്‍ നിര്‍മ്മിക്കുകയാണ് ബി മുരളി ‘കാമുകി’ എന്ന സമാഹാരത്തില്‍. സാമൂഹികമായ സമ്മര്‍ദ്ദങ്ങള്‍ , ചോദനകള്‍ക്ക് മേല്‍ കയറ്റിവച്ച വേവലാതികളെ കൂടി ഭാഗഭാക്കാനുള്ള വെമ്പല്‍ മുരളിയുടെ കഥകള്‍ പ്രകടിപ്പിച്ചുപോന്നിട്ടുണ്ട്, അവയുടെ ആരംഭകാലം മുതല്ക്ക്‍. അവയുടെ സൂക്ഷ്മതരമാവുന്ന വിടര്‍ച്ചകളുടെ സാക്ഷ്യമാണ് ‘കാമുകി’ മുന്നില്‍ വയ്ക്കുന്ന നേര്.

ഖജുരാ-ഹോ എന്ന കഥയിലെ കുണ്ടങ്കുഴി രാമകൃഷ്ണന്റെ ജീവന്‍ വയ്ക്കുന്ന പ്രതിമകള്‍ ഈ വേവലാതിയുടെ രൂപകങ്ങളാണ്. സ്വന്തം ജീവിതപ്രശനങ്ങള്‍ നട്ടം തിരിയുന്ന ആഖ്യാതാവ് നാട്ടുകാരനായ കൂട്ടുകാരനോടുള്ള കടമ നിറവേറ്റാന്‍ കഴിയുന്നില്ലെന്ന കാര്യത്തില്‍ അനാവശ്യമായി കുറ്റബോധം അനുഭവിക്കുന്ന ആളാണ്. അതോടൊപ്പം ആ കഥ കലാകാരന്റെ ഹതാശമായ ഗ്രാഫിനെക്കൂടി കാണിച്ചു തരുന്നുണ്ട്. കൂട്ടുകാരനോടുള്ള ഉത്തരവാദിത്വം നിറവേറ്റാന്‍ കഴിയുന്നില്ലെന്ന അലച്ചിലുകള്‍ക്കിടയില്‍ ഉരുത്തിരിഞ്ഞുവരുന്ന മറ്റൊരു സംഗതി കലാകാരനോടുള്ള സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. അതോ തിരിച്ചോ? തിരിച്ചാവാനാണ് സാദ്ധ്യത. ‘കഥാസരിത്സാഗര’മെന്ന കഥയില്‍ തന്നെ തന്നെ അബോധത്തില്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന എഴുത്തുകാരന്റെ ചിത്രമുണ്ട്. അയാളുടെ കഥകള്‍ ഒരേ കാര്യമാണ് വീണ്ടും വീണ്ടും എഴുതുന്നത്. അവിടെ സമൂഹത്തിന്റെ പ്രതിനിധി എന്ന നിലയില്‍ പത്രാധിപര്‍ മാന്യനാണ്. നല്ല സൃഷ്ടികള്‍ ഇവന്മാരില്‍ നിന്ന് (എഴുത്തുകാരില്‍ നിന്ന്/ കലാകാരന്മാരില്‍ നിന്ന്) ഉണ്ടാവാനുള്ള സാദ്ധ്യത അയാള്‍ എപ്പോഴും കരുതിയിരിക്കുന്നുണ്ട്. ‘പ്രിന്‍സ് ഓഫ് ഡെന്മാര്‍ക്കിന്റെ പ്രേതം’ എന്ന കഥയിലും ‘ലാവണ്യ നിരൂപണം’ എന്ന കഥയിലും നടത്തിയിരിക്കുന്ന രൂപപരമായ വ്യതിയാനങ്ങള്‍ തന്നെ, അവയുടെ സ്വരം പരിഹാസമായിരിക്കുമ്പോള്‍ പോലും, ആഖ്യാനത്തെ സംബന്ധിച്ച വേവലാതികളുടെ ഒപ്പുകടലാസു കൂടിയാണ്. അടിമയും യജമാനത്തിയും തമ്മിലുള്ള ബന്ധത്തെ പ്രശ്നസങ്കുലമാക്കുന്ന ‘രംഗനായകിയുടെ കൊട്ടാരം’ കുള്ളന്റെ പൊക്കക്കുറവ് അധമബോധത്തിന്റെ പ്രകടിതരൂപമാണ്. ബന്ധങ്ങളില്‍ നിഹിതമാവുന്ന വേവലാതികള്‍ രൂപകങ്ങളായി പരിണമിച്ച പരിണതിയെയാണ് ഇവയെല്ലാം ചൂണ്ടിക്കാട്ടുന്നത്. ബന്ധങ്ങളെ പുനര്‍നിര്‍വചിക്കാനുള്ള ശ്രമം സാമൂഹികബോധത്തിന്റെ പ്രകടനപത്രികയാണെന്നതു കൊണ്ട് പ്രമേയങ്ങള്‍ക്കു പുറത്തും എഴുത്തുകാരന്‍ -സമൂഹം എന്ന ദ്വന്ദ്വത്തിന്റെ വിഹ്വലതകള്‍ നൂതനമായൊരു സ്ഥായിയില്‍ ആവിഷ്കാരം നേടുകയാണെന്ന് നാം തിരിച്ചറിയുന്നു, ഈ കഥകളില്‍ .

മുരളിയുടെ ‘പൂവമ്പഴം’ എന്ന കഥ കാരൂരിന്റെയോ ബഷീറിന്റെയോ അതേ പേരുള്ള കഥകളില്‍ നിന്ന് കാലോചിതമായ വിടുതല്‍ നേടിയിട്ടുണ്ട്. അതേ സമയം അവയിലെ ലൈംഗികവിവക്ഷകളെ കൂറേകൂടി ധ്വന്യാത്മകമായി ഉള്ളടക്കുകയും ചെയ്തിട്ടുണ്ട്. ലൈംഗികതയുടെ അഭാവം അല്ലെങ്കില്‍ അതിന്റെ തിരസ്കാരം, ശരീരത്തെ സംബന്ധിച്ച് സമൂഹം കെട്ടി ഏല്‍പ്പിച്ച മിഥ്യാധാരണകളെ പോറ്റാന്‍ വിധിക്കപ്പെട്ടതിന്റെ അസ്വസ്ഥതകളാണ്. ഇരുട്ടത്ത് ജീവന്‍ വയ്ക്കുന്ന കോമാളി രൂപങ്ങളായി, കട്ടിലിനു നേരെ ഇഴയുന്ന പ്രതിമകളായി ഖജുരാ-ഹോ എന്ന കഥയില്‍ പ്രത്യക്ഷപ്പെട്ടത് ചതഞ്ഞ കാമനകളുടെ രൂപകങ്ങളാണ് എന്നാണ് വിചാരിക്കേണ്ടത്. ശാരീരികമായ ഒത്തിരിപ്പിനായുള്ള അടക്കാനാവാത്ത ആഗ്രഹങ്ങളെ കൊന്നു തിന്നുന്നത് വിജനതതന്നെയാണെന്ന് ‘കാമുകി’ എന്ന കഥയിലെ പെണ്‍കുട്ടി തിരിച്ചറിയുന്നുണ്ട്. കടുത്ത വൈരുദ്ധ്യമാണതിലുള്ളത്. ഏകാന്തമായ പ്രണയസ്ഥലം, അന്വേഷിച്ചു തുടങ്ങുന്നതു പെണ്‍കുട്ടിയാണെങ്കിലും അതിന്റെ സുരക്ഷിതത്വം ആണിനാണ്. ഏകാന്തത സുരക്ഷിതമല്ലെന്ന് തിരിച്ചറിഞ്ഞാണ് അവള്‍ ഓടി പോകുന്നത്. സമൂഹം നിര്‍ദ്ദേശിച്ച സദാചാരപാഠങ്ങളുടെ നിഴല്‍ എന്തായാലും കോട്ടമതിലുകളില്‍ വീണു കിടപ്പുണ്ട്. ആ നിഴലുകളാണ് അവളെ ഭയപ്പെടുത്തി ഓടിക്കുന്നത്. എസ്. കെ. ശ്രീലതയ്ക്ക് കണ്ണന്‍ കൊഴിയാളയുമായി മഴയ്ക്കു മുന്‍പേ വീട് പറ്റണം( പ്രണയത്തെക്കുറിച്ച് വേറൊരു കഥ) കാപ്പി കുടിച്ചിരിക്കാന്‍ സമയമില്ല. പ്രണയമില്ലായ്മകൊണ്ട് മുഖരമാവുന്ന സന്ദര്‍ശനസ്ഥലമാണ് ‘വെളിച്ചത്തിന്റെ നിറം’ എന്ന കഥയിലുമുള്ളത്. അവിടെയുമുണ്ട് ചുഴിഞ്ഞു നോട്ടങ്ങളുമായി ഒരു കാവല്‍ക്കാരന് പിന്നെ ഒരു വെയിറ്റര്‍‍! ആ നിലയ്ക്ക് ഭാര്യയുടെ ഇംഗിതസാധ്യത്തിനായി പുറപ്പെടുന്ന ഭര്‍ത്താവിനോടൊപ്പം കൂടുന്ന കൂട്ടുകാരന്‍ (പൂവമ്പഴം) വിജനമല്ലാതായിക്കൊണ്ടിരിക്കുന്ന ഒരു ഏകാന്തസ്ഥലത്തിന്റെ പ്രതീകം കൂടിയല്ലേ എന്നു സംശയിക്കണം. ‘രംഗനായകിയുടെ കൊട്ടാര’ത്തിലെ കുള്ളന്‍ കൊന്നിടുന്നത് സ്വന്തം കാമത്തെയും.

പ്രതിമകളാവാന്‍ വിധിക്കപ്പെട്ടവരുടെ കാലം ഇങ്ങനെയൊക്കെ കഥകളില്‍ അടയാളപ്പെടുത്തിയിരിക്കുന്നു.


---------------------------------------------------
കാമുകി
ബി. മുരളി
ഡി സി ബുക്സ്
വില 45 രൂപ

93 comments:

  1. എന്നാല്‍ ജൈവികമായ ചോദനകളുടെ സ്വച്ഛന്ദമായ വിഹാരമേഖലകളുടെ അതിരുകളും കടന്നെത്തിയ പരിണതി എന്ന നിലയ്ക്ക് തിരിഞ്ഞുകൊത്തുന്ന മാനസിക കാലം നിര്‍മ്മിച്ചെടുത്ത കല്പനാകാകളികളായി പുതിയ കഥകളിലെ വര്‍ണ്ണശബളമായ രൂപകങ്ങളെ നോക്കിക്കാണുന്നതില്‍ ചില കൌതുകങ്ങളുണ്ട്.

    ഇതിന്റെ അർഥം ഒന്ന് പറഞ്ഞ് തരാമോ മാഷേ ??

    ReplyDelete
  2. മേൽ‌പ്പറഞ്ഞ വാചകം ഇച്ചിരെ കട്ടിയാ കേട്ടോ. (അസൂയ കൊണ്ടു പറഞ്ഞതാണേ)

    ReplyDelete
  3. ഹാ...അപ്പോള്‍ അങ്ങിനെയാണ്` പട്ടാമ്പി റയില്‍വേ സ്റ്റേഷന്‍ ഉണ്ടായത് അല്ലേ..നന്ദി രമേഷ്

    ReplyDelete
  4. ശരിയാണ് ആ വാക്യം ഇത്തിരി കട്ടിയാണ്. ഓരോ മേഖലകള്‍ക്ക് അതതിന്റെ കട്ടിയുണ്ട്. ബീജഗണിതം വായിച്ചാല്‍ എനിക്ക് ഒരു വകമനസ്സിലാവാറില്ല. അതുകൊണ്ട്.. ഞാന്‍ ഒരു പട്ടാമ്പി പൊതിയാ തേങ്ങ എന്നൊക്കെ പറഞ്ഞു തിരിഞ്ഞു കളിച്ചാല്‍ ഞാനാരായി..? ഹി ഹി ഹി. എഴുതിയതിന്റെ ആശയം ഏകദേശം ഇങ്ങനെയാണ്..- മൃഗവാസനകളുമായി സ്വച്ഛന്ദമായി മനുഷ്യന്‍ അലഞ്ഞു നടന്ന ഒരു കാലത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ ഇപ്പോഴും നമ്മുടെ മനസ്സിലുണ്ട്. സംസ്കാരം കൊണ്ട് അടിച്ചമര്‍ത്തപ്പെട്ട രീതിയില്‍ . അതു ചിലപ്പോള്‍ സ്വപ്നങ്ങളായി, ഭാവനയില്‍ ബിംബങ്ങളായി കഥകളിലും കവിതകളിലും അവതരിക്കുന്നതുകാണാന്‍ ചില കൌതുകങ്ങളുണ്ട് . ‘കാമുകി’യിലെ കഥകള്‍ അങ്ങനെയുള്ളതാണ് - (അമ്പടാ ഇതിത്രയും ഭയങ്കര കണ്ടെത്തലാണോ?) ഇത്രയും പോരേ?-
    എങ്കില്‍ പിന്നെ ഇങ്ങനെ പറഞ്ഞുകൂടേ എന്നായിരിക്കും അടുത്ത ചോദ്യം. കത്തികൊണ്ട് പഴമറുക്കാം. ശസ്ത്രക്രിയ നടത്തുകയും ചെയ്യാം. ചിന്തയ്ക്കെന്നപോലെ ഭാഷയ്ക്കും നിരവധി അടരുകളുണ്ട്. നമ്മളേതു തലത്തില്‍ നില്‍ക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് ‘മനസ്സിലാക്കല്‍ ’. (എല്ലാ പാരഡൈമിനും ബാധകമാണ് ഇത്) അപ്പോള്‍ കുറച്ച് സമയമെടുത്ത് മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ തര്‍ക്കിക്കാന്‍ കുറച്ചുകൂടി കാതലായ ആശയം ഉരുത്തിരിഞ്ഞു കിട്ടും. (കുറഞ്ഞപക്ഷം ഇത്രയും ഗമണ്ടനായി എഴുതി വച്ചിട്ടും ഇതിലൊന്നും ഇല്ലല്ലോടേ.. എന്നു പറയാനെങ്കിലും) ഇത് പ്രിന്റില്‍ വന്നതാണ്..അപ്പോള്‍ അതിന്റെ സ്വഭാവം കാണിക്കും. ബ്ലോഗിന്റെ രീതിയനുസരിച്ച് പ്രത്യേകം അണിയിച്ചൊരുക്കണമായിരുന്നോ? ബ്ലോഗിനെ ലഘുവാക്കിക്കാണണമെന്ന് എനിക്ക് തോന്നിയില്ല.. അല്ലെങ്കില്‍ ആശയം വിപുലീകരിച്ച്, പരാവര്‍ത്തനം ചെയ്ത്.... ഉം...

    ReplyDelete
  5. പഴം നുറുക്കുകയാണെന്ന മട്ടില്‍ ഓപ്പറേഷന്‍ നടത്തിയാല്‍ രോഗി ചിലപ്പോള്‍...:)

    ചുമ്മാ.)

    ReplyDelete
  6. ഈ പുസ്തകത്തിന്റെ കവര്‍ വളരെ ശ്രദ്ധേയമാണ്, പുസ്തകത്തിന്റെ പേരും വായനക്കാരന്റെ ശ്രദ്ധയാകര്‍ഷിക്കും. ഇതുരണ്ടും കൊണ്ടുതന്നെ പുസ്തകം ഒരുപാട് കോപ്പി വിറ്റുപോവും എന്നു തോന്നിയിരുന്നു. ഉള്ളടക്കവും കൊള്ളാം എന്ന് കേട്ടതില്‍ സന്തോഷം.

    ഇന്നത്തെ കാലത്തെ പ്രണയം മുരളിയുടെ സ്ഥിരം വിഷയമാണ്. ഉമ്പര്‍ട്ടോ എക്കോ, ആരണ്യച്ചാര്‍ത്തിലേക്കെന്റെ കൂടെ, ചെന്തീപോലൊരു മാലാഖ, തുടങ്ങി എത്ര പ്രണയകഥകള്‍. സുഭാഷ് ചന്ദ്രന്റെ ആഴമോ കെ.ആര്‍. മീരയുടെ ഭാഷാസൌന്ദര്യമോ എച്ചിക്കാനത്തിന്റെ കഥകള്‍ പോലെ രാഷ്ട്രീയമോ മുരളിയുടെ കഥകള്‍ക്കില്ല. അതെല്ലാം പലപ്പൊഴും വായിക്കുമ്പോള്‍ ന്യൂനതയായി തോന്നിയിട്ടുണ്ട് - മുരളിയുടെ ആകാശത്തിന് കയ്യെത്തിയാല്‍ തൊടാന്‍ പറ്റുന്ന ഉയരമേയുള്ളോ എന്ന് തോന്നിയിട്ടുണ്ട്. എന്നിട്ടും പല കഥകളിലും മുരളി അതിശയിപ്പിക്കുന്നു, വായിച്ചിരിക്കേണ്ട കഥകളെഴുതുന്നു. കാമുകിയിലും അത് തുടരുന്നു എന്നറിയുന്നതില്‍ സന്തോഷം..

    ReplyDelete
  7. വല്ലത്തൊരു സ്ടെയിനുണ്ട് കഥ വായിക്കാന്‍ . നേരിട്ടല്ലാത്ത ഒരു ആഖ്യാനത്തിന്റെ പ്രശ്നം. ‘ഉംബെര്‍ട്ടോ എക്കോ’ യില്‍ നിന്നൊക്കെ വളരെ ദൂരം സഞ്ചിരിച്ചിരിക്കുന്നു കഥകള്‍ . എങ്കിലും സിമി പറഞ്ഞതുപോലെ വായിക്കാതെ പറ്റില്ല എന്നൊരു മട്ടൊണ്ട് അവകള്‍ക്ക്.
    അനോനി.... ശസ്ത്രക്രിയ തന്നെയായിരുന്നു പഴം നുറുക്കുകയായിരുന്നില്ല. (എന്റെ രീതിയില്‍ ) അത്രയല്ലേ പറ്റൂ..
    ചുമ്മാ അല്ല.)

    ReplyDelete
  8. അല്ലാ വെള്ളെഴുത്തേ..എന്താ ഈ ജൈവികത എന്ന് വച്ചാല്‍ ? ദാര്‍ ശനികവും ചരിത്രപരവുമായ ഒരു വിശദീകരണം പ്രതീക്ഷിക്കുന്നു.

    ReplyDelete
  9. അറിയില്ല ജോജി ചുമ്മാ ഒരു ജാഡയ്ക്കു പ്രയോഗിച്ചതാ ഒരു വെയിറ്റിനിരിക്കട്ടേ എന്നു വിചാരിച്ചു. എന്താ ജോജി എന്നു പറഞ്ഞാല്‍ അര്‍ത്ഥം?

    ReplyDelete
  10. ആവിഷ്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വാസനകളെക്കുറിച്ചുള്ള ഉത്കണ്ഠകള്‍ തന്നെ എഴുത്തിന്റെ ഭാഗമാവുക എന്നത് സര്‍ഗാത്മകസാഹിതിയുടെ നാള്‍വഴിചരിത്രത്തില്‍ ആരും കൊടിനാട്ടാത്ത കന്യാവനങ്ങളല്ല. എന്നാല്‍ ജൈവികമായ ചോദനകളുടെ സ്വച്ഛന്ദമായ വിഹാരമേഖലകളുടെ അതിരുകളും കടന്നെത്തിയ പരിണതി എന്ന നിലയ്ക്ക് തിരിഞ്ഞുകൊത്തുന്ന മാനസിക കാലം നിര്‍മ്മിച്ചെടുത്ത കല്പനാകാകളികളായി പുതിയ കഥകളിലെ വര്‍ണ്ണശബളമായ രൂപകങ്ങളെ നോക്കിക്കാണുന്നതില്‍ ചില കൌതുകങ്ങളുണ്ട്.

    ITHIL THANNE VAYANA NINNU. Asvasam :(

    ReplyDelete
  11. വെള്ളെഴുത്ത്, ചോദ്യത്തിനുത്തരം മറ്റൊരു മണ്ടന്‍ ചോദ്യം അല്ല. ജോജി എന്നത് എന്റെ പേരാണ്`.അതിന്റെ അര്‍ ഥം എന്നെ ജനിപ്പിച്ചവരോട് ചോദിക്കണം .

    ചുമ്മാ ജാഡയ്ക്ക് പ്രയോഗിക്കാനുള്ളതാണോ മാഷേ ഇതൊക്കെ? എന്തെങ്കിലും പറയുമ്പോള്‍ അതിന്റെ എല്ലാ വശങ്ങളും ആലോചിച്ച് ഉറപ്പിക്കണ്ടെ? കാരണം , നിങ്ങളുടെ പ്രയോഗങ്ങള്‍ വായിച്ച് മനസ്സിലാകാത്ത അല്ലെങ്കില്‍ കണ്ണ്‌ തള്ളിപ്പോയ വായനക്കാരുണ്ട്, അവരോട് സമാധാനം പറയേണ്ടത് നിങ്ങളുടെ ചുമതലയാണ്‌.

    അപ്പോള്‍ , ഇത്തരം കോമഡി നിങ്ങളില്‍ നിന്നും പ്രതീക്ഷിക്കുന്നില്ല.

    കുറച്ച് കൂടി ഗൌരവം അര്‍ ഹിക്കുന്ന മറുപടി പ്രതീക്ഷിക്കുന്നു.
    എന്ന്
    ഓ.ടോ : ആ അനോനി കമന്റ് കണ്ടിരുന്നു, എന്തിനാ ഡിലീറ്റ് ചെയ്തത്?
    ജോജി

    ReplyDelete
  12. ‘ജൈവികത‘ അതുപോലെ എന്റെ കണ്ടുപിടിത്തം അല്ല ജോജി.. അതു മുന്‍പു പ്രയോഗിച്ച ആളുകളോട് ചോദിക്കണം. എന്നിട്ടു പറയാം.
    അവരോട് സമാധാനം പറയേണ്ടത് നിങ്ങളുടെ ചുമതലയാണ്‌.
    അതുകൊണ്ടല്ലേ ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കുന്നത്..
    ബാക്കി നാളെ...

    ReplyDelete
  13. ആ വാക്യത്തില്‍ ഒരല്പം ദുര്‍ഗ്രഹത ഉണ്ടായിരുന്നു എന്നതു സത്യം. പക്ഷെ അര്‍ത്ഥം ഇല്ലാത്ത വാക്യങ്ങള്‍ എഴുതിക്കൂട്ടി ആരുടെയെങ്കിലും കയ്യടി വാങ്ങാന്‍ നടക്കുന്ന അല്പനല്ല വെള്ളെഴുത്ത് എന്നതിനു ഇതു വരെയുള്ള പോസ്റ്റുകള്‍ സാക്ഷി. ഭാഷക്കും, എഴുത്തിനും, പ്രയോഗങ്ങള്‍ക്കും, പല അടരുകള്‍ ഉണ്ടെന്നുള്ളതു ഈ വാക്യത്തില്‍ പിടിചു വധം നടത്തുന്ന മാന്യവായനക്കാര്‍ മനസിലാക്കുക. എഴുതപ്പെടുന്നതെല്ലാം സരളമായിരിക്കണം എന്ന പിടിവാശി എന്തിനു? കാച്ചിക്കുറുക്കിയ ചില വാക്യങ്ങളുടെ വിപുലാര്‍ത്ഥം ആലോചിച്ചു മനസിലാക്കുന്‍ബ്ബോള്‍ വായനക്കാരനുണ്ടാവുന്ന മാനസിക(സാഹിത്യ നിരൂപണ) വികാസം, സരളമായ "spoon feeding" നു നല്‍കാനാവില്ല... ഏന്നാല്‍ എല്ലാം കലക്കിതെളിച്ചു തന്നാലെ ഞങ്ങള്‍ കഴിക്കൂ എന്നു വാശി പിടിക്കുന്നവര്‍ ദുര്‍ഗ്രഹത വരുംബൊള്‍ വായന നിര്‍ത്തട്ടെ... ഏതു നിലവാരം വരെ പോകണം എന്നതു ഒരു വ്യക്തിയുടെ സ്വാതന്ത്ര്യം... പക്ഷെ നിരൂപകനോടു എങ്ങനെ എഴുതണം എന്നു പറയുന്നതു "ശുദ്ധ തെമ്മാടിത്തരം"...

    ReplyDelete
  14. "കാരണം , നിങ്ങളുടെ പ്രയോഗങ്ങള്‍ വായിച്ച് മനസ്സിലാകാത്ത അല്ലെങ്കില്‍ കണ്ണ്‌ തള്ളിപ്പോയ വായനക്കാരുണ്ട്, അവരോട് സമാധാനം പറയേണ്ടത് നിങ്ങളുടെ ചുമതലയാണ്‌."

    ഇങ്ങനെ ഒരു സമാധാനം പറയേണ്ട ചുമതല സാഹിത്യകാരനോ, നിരൂപകനോ ഉണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നില്ല... ഏം ടി യും, ബഷീറും ഒക്കെ ഈ ചുമതല ഏറ്റെടുത്തു വിശദീകരണം ചെയ്യുന്ന ഒരു രംഗം ഞാന്‍ മനസ്സില്‍ കാണുന്നു.. :-) ഭാഷയിലെ നാനാര്‍ത്ഥങ്ങളുടെ മനോഹാരിതക്കു പിന്നെ എന്തു വില?

    പിന്നെ ഈ ലേഖനം വായിക്കുന്ന 8 വയസുകാരനും അവനു മനസിലാക്കുന്ന വിധത്തില്‍ വിശദീകരിച്ചു കൊടുക്കേണ്ടി വരും...

    14 വയസ്സില്‍ എനിക്കു സമ്മാനം കിട്ടിയ ഒരു പുസ്തകമാണു "സംസ്കാരത്തിന്റെ ആരൊഗ്യവും, ആരോഗ്യത്തിന്റെ സംസ്കാരവും". വായിച്ചു തല കറങ്ങി... അതേ പുസ്തകം 4 വര്‍ഷത്തിനു ശേഷം വായിച്ചപ്പോള്‍ ഒട്ടൊക്കെ പിടികിട്ടി തുടങ്ങി...

    ചിലപ്പൊളൊക്കെ സരളത വായനക്കാരനെ അപമാനിക്കുന്നു...

    ReplyDelete
  15. simi ezhuthiyathu onnum manassilaayilla.
    vellezhutthu ezhuthiyathu ellaam manassilaayi. atipoli.

    chilappol Saralakku onnum manassilaavilla. Who cares

    ReplyDelete
  16. പണ്ട് ഒരു ആഷാ മേനോനെ സഹിച്ചാല്‍ മതിയാരുന്നു
    അങ്ങേരുടെ പിന്മുറക്കാര്‍ ബ്ലോഗു
    ലോകത്തില്‍ പിറവിയെടുതന്നു ഇപ്പൊ മനസ്സിലായി
    എന്റെ ദൈവമേ മലയാള ഭാഷ എന്തെല്ലാം സഹിക്കണം- ജൈവികം ,മാനസിക കാലം ,കല്പന കാകളി- ഇനി
    വല്ലതുമുണ്ടോ മാഷെ

    ReplyDelete
  17. വെള്ളേ, നിങ്ങള്‍ക്ക് നല്ല ശൈലിയുണ്ട്. keep it up. ബുദ്ധി വളര്‍ച്ചയില്ലാത്ത കുള്ളന്മാര്‍ മാന്താന്‍ വരുന്നതു കാണുമ്പോള്‍ നിങ്ങള്‍ മറുപടി പറയാന്‍ നടക്കുന്നതു കണ്ടാണ് സങ്കടം തോന്നുന്നത്. അര്‍ത്ഥം നോക്കാന്‍ നിഘണ്ടു മതിയെന്നുപോലും അറിയാത്ത ഒരുത്തന് ദാര്‍ശനികമായ വ്യാഖ്യാനം വേണമെന്ന്. മറ്റൊരുത്തന് ജൈവികവും മാനസികകാലവും കല്‍പ്പനാകാകളിയും ഒന്നും സഹിക്കാന്‍ പറ്റുന്നില്ലെന്ന്. കോപ്പ്.
    ആഷാമേനോനെ തിന്നുന്ന സമയം കൊണ്ട് വയലാറിന്റെ നല്ല നാലു മലയാളം പാട്ടു കേള്‍ക്ക്. അതിലുണ്ട് ....’കല്പനാകാകളികള്‍ മൂളി വന്നെത്തുമെന്റെ സ്വപ്ന ചകോരങ്ങളേ.....”
    കഷ്ടം . നല്ലൊരു പോസ്റ്റ് ചിതലുകള്‍ തിന്നു തീര്‍ത്തു.

    ReplyDelete
  18. പു.ക.സ.കാരനിപ്പൊഴും വയലാര്‍ യുഗത്തിലാണല്ലേ? ഞങ്ങള്‍ ചമ്പുവും, മണിപ്രവാളവും, വയലാര്‍ ഗീതകവും കഴിഞ്ഞ് ഇങ്ങെത്തിയിട്ട് നാള് കുറെ ആയി. അതോണ്ട് കല്‍പ്പനാകാകളി എടുത്ത് അട്ടത്ത് കയറ്റി വെയ്ക്ക്. ഡിക്ഷണറി വേണമത്രേ ഡിക്ഷണറി ത്ഫൂ...

    ReplyDelete
  19. ഇത് അസുഖം മറ്റേതാ.. ഇനി രക്ഷയില്ല. നിങ്ങള്‍ നമ്മുടെ നേതാക്കന്മാര്‍ക്ക് നാലു ജയ് ഹോ വിളി വെള്ളേ.. കുര തനിയേ നില്‍ക്കും..

    ReplyDelete
  20. എങ്ങനെ എഴുതാനും വെള്ളെഴുത്തിന് അവകാശാധികാരങ്ങളുണ്ട്.അതുപോലെ എങ്ങനെ വായിക്കാനും ചിത്രകാരനും അവകാശമുണ്ടെന്ന തിരിച്ചറിവോടെ പറയട്ടെ... അക്ഷരങ്ങള്‍ കൊണ്ടൊരു ജിംനേഷ്യം എന്നാണ് ചിത്രകാരന്റെ ദൃഷ്ടിയില്‍ ... ശരീര സൌന്ദര്യത്തിനായി മസിലുകള്‍ വികസിപ്പിക്കുന്ന വെള്ളെഴുത്തിന്റെ ഈ പുസ്തക നിരൂപണം നല്‍കുന്ന ചിത്രം.

    ഇത് പ്രസിസിദ്ധീകരിച്ച വാരിക-മാസികയിലെ പത്രാധിപന്മാരെ അവരുടെ സ്വബോധം വീണ്ടെടുക്കാനായി മുഖത്തുതളിക്കാന്‍ ഒരു ബക്കറ്റ് തണുത്തവെള്ളവും, അവര്‍ക്ക് പ്രഥമ ശുശ്രൂഷ നല്‍കുന്നതിന്റെ ഭാഗമായി ഒരു ഗ്ഗ്ലാസ് സോഡാസര്‍ബത്തും ചിത്രകാരന്‍ സ്പോണ്‍സര്‍ ചെയ്യാന്‍ തയ്യാറാണ്.

    പത്രത്തിലടിച്ചുവന്ന ഈ നിരൂപണം വായിച്ച് മസ്തിഷ്ക്കത്തില്‍ രക്തം കട്ടപിടിച്ച്
    കോമയില്‍ തുടരുന്ന വായനക്കാരോട് സഹതാപവും,
    സ്നേഹവുമുണ്ടെങ്കിലും അവര്‍ക്കായി ദുരിതാശ്വാസസഹായം ലഭ്യമാക്കാന്‍ ചിത്രകാരന്റെ സാംബത്തിക നില അനുവദിക്കുന്നില്ലെന്ന് ഖേദപൂര്‍വ്വം അറിയിക്കട്ടെ :)

    ഒരു മുപ്പതു കൊല്ലം മുന്‍പ് അബ്സ്ട്രാക്റ്റ് ചിത്രങ്ങളെക്കുറിച്ച് നിരൂപകര്‍ മസിലുള്ള അക്ഷരങ്ങളിലൂടെ കലാസ്വാദകര്‍ക്കുള്ള ഇരുംബരികഞ്ഞിയായി മാധ്യമങ്ങളിലൂടെ വിതരണം ചെയ്യുന്നത് കാണാമായിരുന്നു.വെള്ളെഴുത്തിന്റെ ഈ പുസ്തക നിരൂപണം വായിച്ചപ്പോള്‍ ചിത്രകാരന് മോഡേണ്‍ ആര്‍ട്ട് നിരൂപണത്തെ വീണ്ടും ഓര്‍ക്കേണ്ടിവന്നു !!!
    ആകെ മനസ്സിലായത് ഒന്നുമാത്രം.
    വെള്ളെഴുത്തിന് അക്ഷരങ്ങളെ എത്ര സൂഷ്മമായും,എത്ര സ്തൂലമായും, ഏതാകൃതിയിലും,ഏതു ഭാവത്തിലും,വലിച്ചു നീട്ടാനും,അടിച്ചു പരത്താനും,ഉരുക്കി വാര്‍ക്കാനും അസൂയാര്‍ഹമായ കഴിവുണ്ട്.

    ReplyDelete
  21. ‘ഇഴയുന്നപ്രതിമകള്‍ ’ ഒരു നല്ല പോസ്റ്റല്ല. അക്കാര്യത്തില്‍ ഇനി തര്‍ക്കം വേണ്ട. ഇക്കാര്യം വച്ച് ഇനി വാദങ്ങള്‍ മറ്റു സ്ഥലങ്ങളിലേയ്ക്ക് ഗതിമാറി പോകേണ്ട കാര്യമില്ല. എല്ലാ വിനിമയങ്ങളും കൊച്ചു വര്‍ത്തമാനങ്ങളാവണമെന്നില്ല. അതറിയുന്നവരും അറിയാത്തവരും ഉണ്ട്. തട്ടില്‍ കയറി നില്‍ക്കുന്ന ഒരുവന്‍ പറഞ്ഞതു ‘മനസ്സിലായില്ലെങ്കില്‍ ’ കൂവല്‍ താനേ ഉയരും. അത്രയേ ഇവിടെയും സംഭവിച്ചിട്ടുള്ളൂ. അതില്‍ അസ്വാഭാവികതയൊന്നുമില്ല. ജോയന്‍ , പു കാ സ, വല്ലാത്തൊരു ഏകതാനത കമന്റുകള്‍ക്ക് ഉണ്ടാവുന്നതു മാറ്റാന്‍ നിങ്ങള്‍ സഹായിച്ചിട്ടുണ്ട്. അതിനൊരു സ്പെഷ്യല്‍ സല്യൂട്ട്. അല്ലെങ്കില്‍ വല്ലാത്ത ബോറടിയായിപ്പോയേനേ..

    ReplyDelete
  22. വെള്ളെഴുത്തു പറഞ്ഞതു പോലേ, തരംതാണ പരിഹാസങ്ങള്‍ക്കു മറുപടി കൊടുത്തു സമയം കളയുന്നതില്‍ അര്‍ത്ഥ്മില്ല... ആ സമയം കൊണ്ട് രണ്ട് തേങ്ങ പൊതിക്കാം... തേങ്ങാച്ചമ്മന്തി കൂട്ടി ചോറു തിന്നിട്ടെത്ര നാളായി... :-) ആയതുകൊണ്ടു "കുള്ള"ന്മാരെ... you guys can peacefully live on your own Lilliput...

    ReplyDelete
  23. അതു ശരി അപ്പോൾ എനിക്കു മാത്രമല്ല ഒന്നും മനസിലാവത്തതു്. വെളെഴുത്ത് അണ്ണൻ ചുമ്മ ജാഡക്ക് വെച്ചു കാച്ചിയതാണല്ലെ. നടക്കട്ടെ.

    അണ്ണ ഈ പറയാനുള്ളതു് ലളിതമാ ഭാഷയിൽ പറഞ്ഞാൽ എന്തെങ്കിലും കുഴപ്പം സംഭവിക്കുമോ?

    ReplyDelete
  24. പ്രിയപ്പെട്ട വെള്ളെഴുത്ത്,
    ഗൌരവതരമായ ഒരു ഭാഷാവ്യാപാരം എന്ന നിലയിൽ മലയാളം ബ്ലോഗിൽ വായിക്കുന്ന ഏറ്റവും ഉൾക്കാമ്പാർന്ന ലേഖനങ്ങൾ താങ്കളുടേതുതന്നെ എന്നു നിസ്സംശയം പറയാം. ഭാഷയുടെ ശ്വേത-ശോണരക്താണുക്കൾ വിരിഞ്ഞുപടരേണ്ടത് ഈ ‘അസ്ഥി’ത്വത്തിൽനിന്നു തന്നെ.
    നിർഭാഗ്യവശാൽ എന്തും കുറുക്കിക്കോരിക്കൊടുത്താലേ കുടിക്കൂ എന്ന അവസ്ഥയിലുള്ള കുഞ്ഞിപ്പിള്ളേരുടെ കയ്യിലാണു് ഇപ്പോൾ മലയാളത്തിന്റെ സാഹിത്യവും സംസ്കാരവും ഭാഷയും പുരോഗമനവും മറ്റും മറ്റും. അതിഖരവും ഘോഷവും കേട്ടാൽ അലർജി വരുന്നവർ. അവനവനു് അക്ഷരത്തെറ്റില്ലാതെ വായിക്കാൻ പോലും കഴിയാത്തതിനു് അന്യന്റെ വാഗ്പടുത്വത്തിനെ അപഹസിക്കുന്നവർ.

    തല താഴ്ത്തണ്ട.
    ഒന്നുതിരിഞ്ഞുനോക്കുകപോലും വേണ്ട ഇക്കുരകൾക്കുനേരെ.

    വെള്ളെഴുത്തിന്റേതുപോലുള്ള വരികൾ വായിച്ചെടുക്കാൻ വേണ്ടത്ര അക്ഷരാഭ്യാസം ഇല്ലാതെ പോയതാണു് സമ്പൂർണ്ണസാക്ഷരകേരളത്തിന്റെ ഇന്നത്തെ ഗതികേടു്.

    Joyan എന്നയാൾ എഴുതിയ അഭിപ്രായത്തോടു് 100% യോജിക്കുന്നു.

    ReplyDelete
  25. നരുന്തുവര്‍മ്മSeptember 23, 2009 at 4:14 AM

    ആവശ്യമില്ലാത്തത് അപ്പെന്‍ഡിക്സ് ആണെങ്കിലും വെട്ടിക്കളയാമോ എന്നു ചിന്തിക്കുന്നതല്ലേ ശാസ്ത്രീയത? അതിഖരവും ഘോഷവും - ഇവയിലൊന്ന് അധികപ്പറ്റല്ലേ എന്ന് ഇന്നത്തെ കുഞ്ഞിപ്പയ്യന്മാര്‍ ചിന്തിച്ചാല്‍ അവരെ കുറ്റം പറയാനാവുമോ? മേഘത്തിന് ഒരു ക, നഖത്തിന് വേറൊരു ക, വാഴയ്ക്കാക്ക് രണ്ടു ക, സമകാലിക മലയാളത്തിന് പന്ത്രണ്ട് ക

    ReplyDelete
  26. :-)
    പോസ്റ്റ് അങ്ങോട്ടു പോവുമ്പോള്‍ കമന്റുകള്‍ ദേ ഇങ്ങോട്ടു പോവുന്നു...
    എന്റെ വ്യക്തിപരമായ താത്പര്യം നോക്കിയാല്‍; അര്‍ത്ഥം പെട്ടെന്നു മനസിലാവാത്ത വാക്കുകള്‍ ഉള്ളത് കുഴപ്പമില്ല. ഡിക്ഷ്ണറി നോക്കി മനസിലാക്കാം. അങ്ങിനെ പദസഞ്ചയം വിപുലമാവുകയും ചെയ്യും. പക്ഷെ, അവ കൂട്ടിയുള്ള വാചകങ്ങള്‍ക്ക് നീളം കൂടുമ്പോള്‍ പലപ്പോഴും മനസിലാക്കുവാന്‍ പ്രയാസപ്പെടാറുണ്ട്. ഇനി മനസിലാക്കിയാല്‍, അത് എഴുതിയാള്‍ ഉദ്ദേശിച്ചതുമായി വളരെ അകലെയാകുവാനും സാധ്യത ഏറെയാണ്.

    @ ViswaPrabha | വിശ്വപ്രഭ
    “ഗൌരവതരമായ ഒരു ഭാഷാവ്യാപാരം എന്ന നിലയിൽ മലയാളം ബ്ലോഗിൽ വായിക്കുന്ന...” - എളുപ്പം മനസിലാവുന്ന രീതിയിലെഴുതിയാല്‍ ഗൌരവം കുറയും എന്നാണോ ഈ വരികൊണ്ട് ഉദ്ദേശിച്ചത്? അതിനോട് വിയോജിക്കുന്നു.
    --

    ReplyDelete
  27. അടുത്ത തവണ പൊക്കിയേക്കാം.

    ReplyDelete
  28. വെള്ളെഴുത്തിന്റെ ബ്ലോഗ്ഗിൽ അദ്ദേഹത്തിന്റെ ഭാഷാപാണ്ഡിത്യത്തിനനുസരിച്ചുള്ള ലേഖനങ്ങൾ വരുന്നതു കൊള്ളാം. അതു വായിക്കുന്ന എല്ലാർക്കും മനസ്സിലാകണമെന്ന വാശി അദ്ദേഹത്തിനില്ലാത്ത കാലത്തോളം അതിൽ പ്രശ്നങ്ങളൊന്നുമില്ല.

    “വെള്ളെഴുത്തിന്റേതുപോലുള്ള വരികൾ വായിച്ചെടുക്കാൻ വേണ്ടത്ര അക്ഷരാഭ്യാസം ഇല്ലാതെ പോയതാണു് സമ്പൂർണ്ണസാക്ഷരകേരളത്തിന്റെ ഇന്നത്തെ ഗതികേടു്.“

    എന്നാൽ വിശ്വപ്രഭയുടെ മേല്പറഞ്ഞ അഭിപ്രായത്തോട്‌ തീരെ യോജിക്കാനാവില്ല. ശരാശരി മലയാളവിദ്യാഭ്യാസം ലഭിച്ച ഒരാൾക്കു പോലും ദുഷ്ക്കരമാണ് ഈ ലേഖനത്തിലെ പല വാക്യങ്ങളും. എനിക്ക്‌ വിശ്വപ്രഭയുടെ കമന്റുകൂടി കണ്ടപ്പോ അങ്ങു അപകർഷതാബോധം വരുന്നു, മലയാളം അറിയാത്തവനായിപ്പൊയല്ലോ എന്ന്‌ ! ഡിഗ്രി തലത്തിൽ രണ്ടാം ഭാഷയായി പഠിച്ച് മലയാളത്തിനു ഒന്നാം ക്ലാസ് കിട്ടിയിട്ടുണ്ട് പണ്ട്. ഈ ലേഖനത്തിലെ സങ്കീർണ്ണത മുഴുവൻ കുരുക്കഴിച്ച്‌ അതു മനസ്സിലാക്കുന്നതാണ് സാക്ഷരകേരളത്തിന്റെ അക്ഷരാഭ്യാസത്തിന്റെ അളവുകോലെങ്കിൽ ഞാൻ തോറ്റുപോയിരിക്കുന്നു !
    ഇതുമുഴുവൻ വിശ്വപ്രഭക്കു മനസ്സിലായെങ്കിൽ അങ്ങയെയും പണ്ഡിതഗണത്തിൽ ഉൾപ്പെടുത്തി ഞാൻ സമാധാനിക്കട്ടെ !

    എഴുത്ത്‌ അത് ഉന്നം വെക്കുന്ന സമൂഹത്തിന്റെ പൊതുനിലവാരത്തിനു അനുയോജ്യമാവേണ്ടതാണ്. പൈങ്കിളിവാരിക വായിക്കുന്നവരും മാതൃഭൂമി പോലുള്ള സാഹിത്യനിലവാരം ഉയർന്ന ആനുകാലികങ്ങൾ വായിക്കുന്നവരും തമ്മിലുള്ള വ്യത്യാസം അതിന്റെ ഉള്ളടക്കം തന്നെ സൂചിപ്പിക്കുന്നുണ്ടല്ലോ. ബ്ളോഗ്ഗിനെ അങ്ങനെ സാമാന്യവത്കരിക്കുക എളുപ്പമല്ലെങ്കിലും ഇതൊക്കെ വായിക്കുന്നവരിൽ ബഹുഭൂരിപക്ഷവും വിശ്വപ്രഭയുടെ മാനദണ്ഠമനുസരിച്ച്‌ “അക്ഷരാഭ്യാസം ഇല്ലാതെ” പോയവരാണ് ! അപ്പോൾ ഇങ്ങനത്തെ അഭിപ്രായങ്ങൾ ഉണ്ടായേക്കും.

    ReplyDelete
  29. കമന്റുകള്‍ പോകുന്ന പോക്കു കണ്ടിട്ട് ചര്‍ച്ച ഞാന്‍ വിട്ടതാണ്. പോസ്റ്റിനെ മറക്കാം. മലയാളി എന്ന നിലയ്ക്ക് നമ്മുടെ ഭാഷയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നമുക്ക് അവകാശമുണ്ടല്ലോ. കൈപ്പള്ളിയും ഹരിയും ഗ്രഹനിലയും വിശ്വവും ഗൌരവത്തോടെ അതു തുടങ്ങി വച്ച സ്ഥിതിയ്ക്ക് കുറച്ചു സംസാരിക്കാമെന്നു തോന്നുന്നു. പലപ്പോഴും ഭാഷ ആശയവിനിമയത്തിനുള്ള ഉപകരണമാണെന്ന കടുത്ത വിശ്വാസം നമ്മെ ഭരിക്കുന്നുണ്ട്. അത്രയും കുഴപ്പമില്ല. അതിനുമാത്രമുള്ളതാണെന്ന സങ്കല്‍പ്പത്തിലാണ് പ്രശ്നം. മലയാളം ഭാഷയെന്ന നിലയ്ക്ക് നേരിടുന്ന കുഴപ്പങ്ങള്‍ക്ക് മുഖ്യ അടിസ്ഥാനം ഈ ഉപകരണയുക്തിയാണ്‍`. ഓരോരുത്തരും ഉപയോഗിക്കുന്ന ഭാഷയ്ക്ക് വ്യത്യാസമുണ്ട്. ഭാഷയ്ക്ക് പ്രദേശികഭേദത്തിനു (ഡൈലെക്ട്)പുറമേ വ്യക്തിഭേദം (ഇഡിയോലെക്ട്) കൂടിയുണ്ട് എന്ന്. ഇതിനെയാണ് ‘പ്രതിപാത്രഭാഷണഭേദം’ എന്നു വിളിച്ചത് . വിജയന്‍ മാഷ് പറഞ്ഞത് ഒരേ സമയം ബോധത്തിലും അബോധത്തിലും കാലു വച്ചു നില്‍ക്കുന്ന ഇരട്ടജീവിതമാണ് വാക്കുകള്‍ക്കുള്ളതെന്നാണ്. എന്നു വച്ചാല്‍ ഭാഷ മനസ്സുമായും ദര്‍ശനവുമായും ബന്ധപ്പെട്ട സംഗതിയാണെന്ന്. ഇതു പലപാട് പല ആളുകള്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. ഒരാളിന്റെ കാഴ്ചപ്പാടുകളില്‍ നിന്ന് ഭാഷയെ മാത്രമാക്കി വേര്‍പെടുത്തിയെടുത്ത് മേശപ്പുറത്ത് വയ്ക്കാന്‍ പറ്റില്ല. അങ്ങനെ പറ്റും എന്ന അബോധ ചിന്തയിലാണ് ഭാഷയെപ്പറ്റിയുള്ള കമന്റുകള്‍ മുന്നോട്ടു പോയത്. ഭാഷാപ്രയോഗത്തില്‍ ബോധപൂര്‍വം വരുത്തുന്ന കാഠിന്യം കൃത്രിമമാണെന്നതുപോളെ ബോധപൂര്‍വം വരുത്തുന്ന ലാളിത്യവും കൃത്രിമമാണ്. ഒന്നിനു മാത്രമായി എങ്ങനെയാണ് കൃത്രിമമായിരിക്കാന്‍ പറ്റുക? ബോധപൂര്‍വമായ ലളിതവത്കരണത്തിനുപിന്നില്‍ കൃത്യമായ രാഷ്ട്രീയം ഉണ്ട്. (അതുപോലെ നിഗൂഢവത്കരണത്തിനു പിന്നിലും) നമ്മുടെ ചര്‍ച്ചകളില്‍ പലതും എനിക്കു മനസ്സിലായില്ലെന്ന ചരടില്‍ തൂങ്ങി മറ്റേതെല്ലാം അപ്രസക്തമാക്കുകയാണ് പതിവ്. വിശ്വപ്രഭ പറഞ്ഞതിനോട് യോജിച്ചു കൊണ്ട് ഒരു കാര്യം കൂടി. പന്ത്രണ്ടാം ക്ലാസിലെ ഒരു പാഠത്തിന്റെ ആദ്യപേജുകള്‍ ഇവിടെ കൊടുക്കുന്നു. ഇതിലെ ഭാഷയെക്കുറിച്ച് എന്തായിരിക്കും പറയാനുണ്ടാവുക. ശ്രദ്ധിക്കണം. എഴുതിയ ആളിനല്ല, സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ അവസാനമായ പന്ത്രണ്ടാം ക്ലാസില്‍ പഠിക്കാനുള്ള പാഠത്തിനാണ് ഞാന്‍ അടിവരയിടുന്നത്. ചര്‍ച്ച ചെയ്യുന്ന വിഷയത്തിനനുസരിച്ചാണ് ഭാഷ എന്നാണ് ഈ പാഠവും വ്യക്തമാക്കുന്നത്. അവിടുന്ന് വളര്‍ച്ച വേണ്ടെന്നാണോ, അത്രയും കഴിഞ്ഞ് താഴേയ്ക്ക് പോകണമെന്നാണോ നാം വാദിക്കേണ്ടത്? ഭാഷാലാളിത്യത്തെപ്പറ്റി ആരു പറയുന്നു എന്നത് പ്രസക്തമല്ലേ?

    ReplyDelete
  30. ഒരു തുള്ളി ചിത്രകാരന്റെ വക:)
    എരിതിയ്യില്‍ എണ്ണയൊഴിക്കുക എന്ന്
    പാണ്ഡിത്യ ശൂന്യരായ ഞങ്ങള്‍ പറയാറുണ്ട്.
    അപ്രകാരം ഒരു ലിങ്ക്:അക്ഷരങ്ങളുടെ ജിംനേഷ്യം !

    ReplyDelete
  31. വായനക്കാരെ വിഷമിപ്പിക്കാതെ വായിക്കാന്‍ സമ്മതിക്കുന്ന ലളിതമാണ്‌ മുരളിയുടെ ഭാഷ. അപ്പോപ്പിന്നെ അത് നേരിട്ട് വായിച്ച് സായൂജ്യമടഞ്ഞാല്‍ പോരേ..നിരൂപകന്മാരെ അവരുടെ വഴിയ്ക്ക് വിട്ടാല്‍ പ്രശ്നം കഴിഞ്ഞില്ലേ?

    ReplyDelete
  32. "വര്‍മ്മ" കളുടെ അധിക്ഷേപങ്ങളില്‍ നിന്നു ഒഴിഞ്ഞുമാറി, ഇതൊരു ഗൗരവമായ ചര്‍ച്ചയായ് മാറുന്നതു കാണുന്നതില്‍ സന്തോഷമുണ്ട്.
    ഒരു സാഹിത്യകാരനോടു അയാളുടെ സാഹിത്യസ്രഷ്ടി എപ്രകാരം എഴുതണം എന്നു പറയാന്‍ മാത്രം സാഹസം ആരും കാണിക്കില്ല എന്നു കരുതട്ടെ. പക്ഷെ അതില്‍നിന്നും അല്പം വ്യത്യസ്തമാണു ഒരു സ്രഷ്ടിയെ അപഗ്രഥിക്കുന്ന നിരൂപകന്റെ സ്ഥാനം. ഒരു കഥയുടെ, നോവലിന്റെ, കവിതയുടെ "വായിക്കപ്പെടാത്ത" തലങ്ങള്‍ പുറത്തുകൊണ്ടു വരുന്ന ആ ജോലി "വേണ്ട, ഞങ്ങള്‍ സാഹിത്യം നേരിട്ടു മനസിലാക്കിക്കൊള്ളാം" എന്നു പറയുന്നതും ശരിയെന്നു തോന്നുന്നില്ല... നിരൂപകന്‍ ഒരു സാഹിത്യസ്രഷ്ടിയെ നിര്‍ദ്ധാരണം ചെയ്യുംബ്ബോള്‍ "മനസിലാക്കപ്പെടുക" എന്നതു, "സ്രഷ്ടിക്കുക" ( നിരൂപണത്തെ ഒരു സാഹിത്യശാഖയായ് കരുതു) എന്നതിനോളം തന്നെ പ്രാധാന്യം നേടുന്നു. എന്റെ അഭിപ്രായത്തില്‍ ഇതു തന്നെയാകും ഒരു നിരൂപകന്റെ ധര്‍മ്മസങ്കടം! സ്വീകാര്യതക്കായ് ലളിതവല്‍ക്കരികാനും, ആശയപ്രകാശനത്തിനായ് സങ്കീര്‍ണ്ണമാക്കാനും കഴിയാത്ത അവസ്ഥ! ഒരു പക്ഷെ അവിടെയാണു വെള്ളെഴുത്തിന്റെ നിലപാടിനോടു (ഭാഷാപ്രയോഗത്തില്‍ ബോധപൂര്‍വം വരുത്തുന്ന കാഠിന്യം കൃത്രിമമാണെന്നതുപോളെ ബോധപൂര്‍വം വരുത്തുന്ന ലാളിത്യവും കൃത്രിമമാണ്.)ഞാന്‍ യോജിക്കുന്നതു. ആത്മാര്‍ഥതയോടെ, ശ്രദ്ധാപൂര്‍വ്വം ഒരു നിരൂപകന്‍ തന്റെ ശൈലി രൂപപ്പെടുത്തിയാല്‍ അതു വായിചു മനസ്സിലാക്കാന്‍ വായനക്കാരനു കഴിയും (ഭാഷാപ്രാവീണ്യത്തിലുള്ള ഏറ്റക്കുറവുകള്‍കൊണ്ടു കാലതാമസം ഉണ്ടായാലും). ഈ ശൈലി രൂപപ്പെടുത്തുന്നതില്‍ ഈ പോസ്റ്റില്‍ കാണുന്ന "മനസ്സിലായില്ല" കമന്റുകള്‍ക്കു പോലും പ്രാധാന്യം ഉണ്ടെന്നും ഞാന്‍ കരുതുന്നു. അവ നിരൂപകനെ പുനര്‍ വിചിന്തനത്തിനു വിധേയമാക്കുന്നു. കമന്റുകള്‍ ക്രിയത്മകമായിരികണം എന്നു മാത്രം...

    ReplyDelete
  33. സാധാരണ താങ്കളുടെ post കൾ സുഖമായി വായിക്കാറുണ്ട്‌. എനിക്കും ഇതൊരൽപ്പം കട്ടി ആയി തോന്നുന്നു. പിന്നെ, comment കളുടെ കാര്യം- അതിടുന്നവരുടെ അഭിരുചി, അറിവ്‌ പോലെയൊക്കെ ഇരിക്കും. Blog വായനക്കാർ കൂടുതലും ഏതു ഗണത്തിൽപെടുന്നുവേന്നറിയണമെങ്കിൽ കൂടുതൽ വായനക്കാരുള്ളതു ഏതു വിഭാഗതിനാണെന്നു നോക്കു. ഒരാൾ ആഷാമേനോനെ കുട്ടം പറഞ്ഞു കണ്ടു- അദ്ദേഹതിന്റെ "ഹെർബേറിയം" ഒന്നു വായിച്ചു നോക്കു.

    ReplyDelete
  34. വസ്തുതകളുടെ സാക്ഷ്യത്തിൽ യുക്തിപരമായിത്തന്നെ പണ്ഡിതൻ എന്നോ ജ്നാനി എന്നോ വിശേഷിപ്പിയ്ക്കാവുന്ന ഒരാളോട്: ഓ, നിങ്ങളൊരു പണ്ഡിതൻ! എന്നു പറയുന്നതിൽനിന്ന് വ്യക്തിപരമായ അസൂയയും അസഹിഷ്ണുതയും മാത്രമേ പിരിച്ചെടുക്കാനാവൂ. സ്യൂഡോ ഇന്റലച്വലുകളെ പരിഹസിയ്ക്കുന്നതിലൂടെ ഉണ്ടായിവന്ന ഒരു സ്വാതന്ത്ര്യം നാം ഈയിടെയായി മൊത്തം ഇന്റലക്ച്വലുകളെ അധിക്ഷേപിയ്ക്കുന്നതിനായി ഉപയോഗിയ്ക്കുന്നുണ്ട് എന്നതാൺ സത്യം. അനഭിലഷണീയമായ ഈ സാംസ്കാരിക അപചയത്തിൻ കാലികമായ എന്തെങ്കിലും യുക്തിയൊന്നുമുണ്ടെന്ന് തോന്നുന്നില്ല. ഉണ്ടെങ്കിൽ എനിയ്ക്കുള്ളതിനെക്കാൾ ഉയറ്ന്ന സാമാന്യബോധം കൊണ്ട് അനുഗൃഹീതരായവറ് പറഞ്ഞുതരിക.

    എഴുതുന്നത് മൊത്തം സമൂഹത്തിനുവേണ്ടി എന്ന് അങ്ങനെ ലളിതവൽക്കരിയ്ക്കാനാകുമോ? വെള്ളെഴുത്തിന്റെ ബ്ലോഗ് തൊട്ട് പ്രിയദറ്ശന്റ്റെ സിനിമ വരെ എല്ലാ മീഡിയയും ലക്ഷ്യമിടുന്നത് ഉപസമൂഹങ്ങളെയാൺ.മുഴുവൻ സമൂഹത്തിലും എത്തിച്ചേരുക ഉട്ടോപിയൻ കണ്ടീഷൻ ആൺ. സെഗ്മെന്റുകളിൽ അടങ്ങിയ തലയെണ്ണം വെച്ച് ജനപ്രിയത, ലാളിത്യം/വായനീയത, ഗുണനിലവാരം, ധനാഗമനസാദ്ധ്യത തുടങ്ങി പലതും മാറിയിരിയ്ക്കും.

    വെള്ളെഴുത്തിന്റെ എഴുത്ത് വ്യക്തമായും ഇന്റലക്ച്വൽ പ്രീമിയം ആൺ. വരേണ്യം എന്നത് ഒരു സാങ്കേതികപദം കൂടിയാണല്ലോ, അതിൽ എപ്പോഴും ജാതിസൂചനകൾ കാണാതിരിയ്ക്കുക എന്നതും നമ്മുടെ സാമൂഹ്യബുദ്ധിയുടെ ഒരു മതിപ്പാൺ.

    Everything should be made as simple as possible, but not simpler
    എന്നാൺ ഇന്റലക്ച്വൽ പ്രീമിയം എന്ന സോഷ്യൽ സെഗ്മെന്റിൻ ഏകദൈവമായ എഇൻസ്റ്റയിൻ പറഞ്ഞിട്ടുള്ളത്.

    ആരെടാ ഈ എഇൻസ്റ്റയിൻ? എന്തുപറഞ്ഞാലും ഒരു എഇൻസ്റ്റയിൻ!

    ReplyDelete
  35. ഉയറ്ന്ന കല മാത്രമല്ല, ഭൌതികശാസ്ത്രമോ ഗണിതമോ ആൺ ചറ്ച്ച ചെയ്യപ്പെടുന്നതെങ്കിലും കനത്ത പദങ്ങളുടെ നിരന്തരമായ ഉപയോഗം അവശ്യമായി വരും. പിണ്ഢത്തെ ഗുരുത്വാകറ്ഷണത്വരണം കൊണ്ട് ഗുണിച്ചാൽക്കിട്ടുന്നതാൺ ഭാരം എന്ന ലളിതമായ ഹൈസ്കൂൾ ലെവൽ സിദ്ധാന്തപ്രസ്താവനയിൽത്തന്നെ എത്ര കട്ടിവാക്കുകൾ വന്നുചാടി?

    ReplyDelete
  36. ചുമ്മാ ഒരു ഓഫ് ടോപ്പിക് :

    >>കാല്‍പ്പനിക മായ തരളതയോടെ പിന്നെയും പിന്നെയും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒന്നാണെങ്കിലും?

    ഈ മായ ഇപ്പ എവിടുന്ന് വന്ന്‍?

    >>അഴിച്ചുവിട്ട വാസനകള്‍ക്കു പിന്നാലെ അലായാതിരിക്കാന്‍ കഴിയുന്നില്ലെന്നിടത്ത്

    ഈ പിടിച്ച് തിരിക്കുന്ന അലായാ എന്തെരാണോ എന്തോ? :P

    >>നല്ല സൃഷ്ടികള്‍ ഇവന്മാരില്‍ നിന്ന് (എഴുത്തുകാരില്‍ നിന്ന്/ കലാകാരന്മാരില്‍ നിന്ന്) ഉണ്ടാവാനുള്ള സാദ്ധ്യത

    ഇവരില്‍ നിന്നു വന്നു എന്നെഴുതിയാല്‍ സരളമാവാത്തതു കൊണ്ടായിരിക്കും ഇവന്മാരില്‍ നിന്ന് എന്നെഴുതിയത് :)

    പാപം ചെയ്യാത്തവര്‍ എന്നെ കല്ലെറിയട്ടേ :)

    ReplyDelete
  37. ഞാനും ആ പുസ്തകം വായിച്ചിരുന്നു...

    ReplyDelete
  38. ജോയന്‍,
    സൃഷ്ടി മതി. സ്രഷ്ടാവും.

    ReplyDelete
  39. അനോണി - അക്ഷരത്തെറ്റു ? "സൃ" എന്നെഴുതാന്‍ പറ്റുന്നില്ല...ഏതു കീ ഒക്കെയാ ഉപയൊഗിക്കണ്ടെ? :-)

    പിന്നെ കമന്റിനെ കളിയാക്കിയതാണേല്‍, ആ ഫലിതം ഞാനങ്ങു ആസ്വദിചു... :-)

    ReplyDelete
  40. വെള്ളെഴുത്തിനു പിന്തുണ. രണ്ടാം തവണ വായിയ്ക്കാന്‍ പ്രേരിപ്പിയ്ക്കുന്ന എന്തിനോടും എനിയ്ക്ക് കലശലായ ഇഷ്ടമുണ്ട്. ബ്ലോഗില്‍, ഗദ്യത്തില്‍ പലപ്പോഴും അത് വെള്ളെഴുത്താണ്, പിന്നെ ചിലപ്പോഴൊക്കെ നമതും. പലതും എനിയ്ക്ക് രണ്ടാമതും മൂന്നാമതും വായിയ്ക്കേണ്ടി വരാറുണ്ട്.(ഇത് പോലെ). പക്ഷെ എന്നിലെ വായനക്കാരനോട് ഞാന്‍ നീതി കാട്ടേണ്ടെ ?

    ReplyDelete
  41. ജോയന്‍,

    “ബോധപൂര്‍വം വരുത്തുന്ന കാഠിന്യം കൃത്രിമമാണെന്നതുപോളെ“ എന്ന കീ ഉപയോഗിച്ചാല്‍ മതി.

    ജോയന്റെ നമ്പര്‍ ഞാനുമങ്ങ് ആസ്വദിച്ചു. :)

    (സോറി.വെള്ളേ..)

    ReplyDelete
  42. തിരിച്ചു വന്നപ്പോഴേക്കും മഞ്ഞുരുകിയല്ലോ ഭാഗ്യം. എന്തോരു ചീത്തവിളികളായിരുന്നു. !!! ദീപു, അതങ്ങു ബോധിച്ചു. നോട്ട് പാഡില്‍ നിന്ന് നേരിട്ട് കോപ്പി പേസ്റ്റു ചെയ്താല്‍ ഓരോ വരിക്കിടയിലും സ്പെയിസ് വരും. പിന്നെ അതോരോന്നായി ഇരുന്ന് അഡജസ്റ്റ് ചെയ്ത്.....ആദ്യത്തെ രണ്ടും തിരുത്തി. ‘ഇവന്മാര്‍’ എന്നുള്ളത് കഥയിലെ പ്രയോഗമാണ്. (മുരളി അത് വാക്യം വലിച്ചു നീട്ടാനാണോ പ്രയോഗിച്ചത്..!!!) അതങ്ങനെ തന്നെ വിടുന്നു.

    ReplyDelete
  43. "പലപ്പോഴും ഭാഷ ആശയവിനിമയത്തിനുള്ള ഉപകരണമാണെന്ന കടുത്ത വിശ്വാസം നമ്മെ ഭരിക്കുന്നുണ്ട്."

    അതൊരു അന്ധവിശ്വാസമാണോ സർ? പിന്നെ ഭാഷ എന്തിനാണ് ! ഭാഷകൊണ്ട് എന്തു സർക്കസ്‌ കാണിച്ചാലും അതു ഉന്നം വെക്കുന്ന സമൂഹത്തോട്‌ (അല്ലെങ്കിൽ ഉപസമൂഹത്തോട്‌) ആശയസംവേദനം നടത്തുന്നില്ലെങ്കിൽ അതുകൊണ്ട്‌ എന്തു ഫലം ! അതല്ലെങ്കിൽ പിന്നെ ഭാഷ വേറെ എന്തിനാണ് എന്നതു വിശദീകരിച്ചും കണ്ടില്ല.

    ReplyDelete
  44. പ്രഭാവർമ്മSeptember 23, 2009 at 10:49 PM

    വെള്ളേ, പലപ്പോഴും വെള്ളെയെഴുതുന്നത് ദുർഗ്രാഹ്യമായി തോന്നാറുണ്ടങ്കിലും (ഒന്നുടെ വായിച്ചാൽ അത് ശരിയായിക്കോളും) ഇപ്പോ എഴുതിയത്രയും ദുർഗ്രാഹ്യത അവക്കൊന്നുമൂണ്ടായിരുന്നില്ല. വായനക്കാരൻ വന്ന് ചിലപ്പോൾ എഴുതിയതിന്റെ അർത്ഥം ചോദിക്കുക സ്വാഭാവികം. ബ്ലോഗ് എന്ന മീഡിയമല്ലെ ഇത്. വെള്ളെഴുത്ത് എന്ത് ഉദ്ദേശിച്ചൊ അർത്ഥം സിമ്പിളായി ഒരു കമന്റിലങ്ങ് പറഞ്ഞ് കൊടുത്താൽ പ്രശ്നം തീർന്നു ( പണ്ട് ഇരിങ്ങൽ കവിതയുടെ അർത്ഥം പറഞ്ഞ് കൊടുത്ത് മനസ്സിലാക്കിച്ചത് പോലെയല്ല..). ഇനിയിപ്പോ അതിനും പറ്റില്ലെങ്കിൽ വേണ്ട. അത്രയേ ഉള്ളൂ.

    “നിർഭാഗ്യവശാൽ എന്തും കുറുക്കിക്കോരിക്കൊടുത്താലേ കുടിക്കൂ എന്ന അവസ്ഥയിലുള്ള കുഞ്ഞിപ്പിള്ളേരുടെ കയ്യിലാണു് ഇപ്പോൾ മലയാളത്തിന്റെ സാഹിത്യവും സംസ്കാരവും ഭാഷയും പുരോഗമനവും മറ്റും “

    വിശ്വപ്രഭയണ്ണനൊക്കെ മനസ്സിലാവാത്ത എന്താ ഈ ലോകത്തുള്ളത്...! മനസ്സിലാവാത്തവൻ മനസ്സിലായില്ല എന്ന് പറയുന്നത് സ്വാഭാവികം. അല്ലാതെ വിശ്വപ്രഭയണ്ണനെ പോലെ ഒന്നും മനസ്സിലായില്ലെങ്കിലും എല്ലാം മനസ്സിലായി എന്ന് പറഞ്ഞ് പോകുന്നവൻ ചുമ്മാ പൊങ്ങച്ചമടിക്കുന്നതല്ലെ. എനിക്കും ഇതൊക്കെ മനസ്സിലാകും എന്ന് നാലാളെ ബോധ്യപെടുത്താൻ..ബൂലോഗം ഒറ്റക്ക് കണ്ട് പിടിച്ച മഹാന്റെ പൊങ്ങച്ചമടി ഇനീം നിർത്താറായില്ല അല്ലിയൊ? ആരെങ്കിലുമൊരു കൊള്ളാവുന്ന പോസ്റ്റിട്ടാൽ ഉടനെ അവിടെ ചെന്ന് “ ഞാൻ പണ്ടിങ്ങനെയൊരു പോസ്റ്റിടണമെന്ന് കരുതിയിരുന്നു. ഇനിയിപ്പൊ ഈ പോസ്റ്റ് വന്ന സ്ഥിതിക്ക് ഞാൻ പോസ്റ്റണ്ടല്ലൊ” എന്ന് പറയുന്ന കക്ഷിയല്ലെ.
    ഓരൊരൊ ജന്മങ്ങൾ...!

    എഴുതുന്നതിന്റെ കട്ടീകുറച്ചെഴുതുന്നത് കൊണ്ട് വെള്ളെഴുത്തിനൊന്നും സംഭവിക്കാൻ പോകുന്നില്ല. എല്ലാവരും മലയാളം എം എ പാസായവരൊന്നുമല്ലല്ലൊ. ഇനി കടുപ്പിച്ചെ എഴുതു എന്ന് നിർബന്ധം പിടിച്ചാൽ അങ്ങനെയുമാവാം. അതിലും ദോഷമൊന്നുമില്ല വായിക്കുന്നവൻ കുറച്ച് സ്ടെയിൻ എടുത്ത് തന്നെ മനസ്സിലാക്കട്ടെ..!

    ReplyDelete
  45. അല്ല സാര്‍ , പക്ഷേ ഭാഷ ആശയവിനിമയത്തിനുമാത്രമുള്ളതാണെന്ന് വിശ്വസിക്കുന്നതിനു പിന്നില്‍ ചില അന്ധതകളുണ്ട്. അങ്ങനെ വന്നാല്‍ പിന്നെ ഒന്നിനു പകരം ഏതും വയ്ക്കാം എന്നു വരും. അതുകൊണ്ടാണ് ഒരു ഭാഷ പോരേ ഇംഗ്ലീഷു പോരേ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ വരുന്നത്. കുറച്ചു നാളുകള്‍ക്ക് മുന്‍പ് പി പവിത്രന്റെ നല്ലൊരു ലേഖനം മാതൃഭൂമിയില്‍ വന്നിരുന്നു. ഉപകരണം എന്ന നിലയ്ക്ക് ഭാഷയെ നോക്കിക്കാണുന്നതിന്റെ കുഴപ്പങ്ങള്‍ വിശദീകരിച്ചിരുന്ന ലേഖനമാണത്. ലക്കം ഞാന്‍ നോക്കട്ടേ, പിന്നീട് എഴുതാം. പ്രഭാവര്‍മ്മേ മുകളിലെഴുതിയതൊന്നും വായിച്ചില്ലേ? ഇതൊക്കെ ചെയ്തതാണല്ലോ..കാഠിന്യം എന്നത് എന്താണ് , അത് ഏതു വീക്ഷണക്കോണില്‍ നിന്ന് നോക്കുമ്പോഴാണ് എന്നൊക്കെ ആവുന്ന രീതിയില്‍ പലപാട് വിശദീകരിച്ചതാണ്. മധുസൂദനന്‍ പേരാട്ടിയും ജോയനും കുറച്ചു കൂടി ഭംഗിയായി പറഞ്ഞു. എന്നിട്ടും നമ്മള്‍ തുടങ്ങിയ ഇടത്തു തന്നെ. ഇത് പതിനാലാമത്തെ പുസ്തക നിരൂപണമാണ്.. ഇതിനു വേണ്ടി മാത്രം പ്രത്യേക ദുരൂഹതയൊന്നും ഞാന്‍ വരുത്തിയിട്ടില്ല. ഇട്ട പോസ്റ്റുകളുടെ എല്ലാത്തിന്റെയും ഭാഷ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഇതുപോലെ തന്നെ. പിന്നെങ്ങനെ പെട്ടെന്ന് ഭാഷാലാളിത്യപ്രണയവും തെറി വിളികളും കടന്നു വന്നു എന്ന് ആലോചിച്ച് അടുത്ത ദര്‍ശനത്തിലേയ്ക്ക് ഞാന്‍ ഉടനേ കടക്കുന്നതാണ്...

    ReplyDelete
  46. Dear Blogger

    Happy onam to you. we are a group of students from cochin who are currently building a web portal on kerala. in which we wish to include a kerala blog roll with links to blogs maintained by malayali's or blogs on kerala.

    you could find our site here: http://enchantingkerala.org

    the site is currently being constructed and will be finished by 1st of Oct 2009.

    we wish to include your blog located here

    http://vellezhuthth.blogspot.com/

    we'll also have a feed fetcher which updates the recently updated blogs from among the listed blogs thus generating traffic to your recently posted entries.

    If you are interested in listing your site in our blog roll; kindly include a link to our site in your blog in the prescribed format and send us a reply to enchantingkerala.org@gmail.com and we'll add your blog immediatly.

    pls use the following format to link to us

    Kerala

    Write Back To me Over here bijoy20313@gmail.com

    hoping to hear from you soon.

    warm regards

    Biby Cletus

    ReplyDelete
  47. കാൽ‌വിൻ പറഞ്ഞത് തന്നെ. അതിലും സുന്ദരം ബെർളിതോമസും. ഓരോരോ കണ്ട്പിടുത്തങ്ങൾ!

    ReplyDelete
  48. വെള്ളേ, പലപ്പോഴും എത്തപ്പെടാന്‍ വൈകാറുണ്ട്. എന്നാലും വായിക്കാറുണ്ട്‌. ഞാന്‍ തന്നെ പലപ്പോഴും പരാതിപ്പെടാറുള്ള ദുര്‍ഗ്രാഹ്യത ഈ പോസ്റ്റിനും ഉണ്ട്‌. സംഗതി സിമ്പിള്‍. ഒരു വട്ടം വായിച്ച് മനസ്സിലാകും എന്ന് തോന്നുന്നുണ്ടെങ്കില്‍ പിന്നേയും വായിക്കുക, ഇല്ലെങ്കില്‍ വിടുക എന്നതാണ് എന്റെ പോളിസി.
    കമ്പ്ലീറ്റ് ഓഫ്ഫ് ടോപ്പിക്ക് ആണേ:
    ഓണ്‍ ടൊപ്പിക്ക് ആയത് എനിക്കൊന്നും മനസ്സിലായില്ല എന്നതും മനസ്സിലാക്കാന്‍ ശ്രമിക്കുന്നുമില്ല എന്നതും മാത്രാണ്.

    എത്ര ദുര്‍ഗ്രാഹ്യമായതോ ലളിതമോ ആയ ഭാഷയാണെങ്കിലും വെള്ളക്ക് ചിലപ്പോള്‍ റ്റു ദ പോയന്റ് ഡെലിവര്‍ ചെയ്യാനുള്ള കഴിവ് ഇല്ല എന്ന് തോന്നാറുണ്ട്‌. പലപ്പോഴും ഇത്തരം ചര്‍ച്ചകളില്‍ പോസ്റ്റിന്റെ ഉദ്ദേശത്തിലേക്ക് ചര്‍ച്ച കളെ തിരിച്ചുകൊണ്ടുവരാന്‍ വെള്ള തുനിയാറില്ല എന്നതായിരിക്കാം അതിനു കാരണം. പോണവഴിക്ക് തെളിക്കാന്‍ വെള്ളക്കറിയാം നല്ലോം. അതും ഒരു ഗുണാണ് ട്ടോ.

    ദേ കഴിവ് ഇല്ല എന്നൊക്കെ ഞാന്‍ പറഞാലും എന്നോട് തെളിവ് ഒന്നും ചോദിക്കരുത് ട്ടോ. എനിക്കറിയില്ല ഇത്രയും കുറുക്കി എഴിതാനും.

    വിശ്വപ്രഭ ഇവിടെ പൊട്ടിപ്പുറപ്പെട്ടതില്‍ അതിശയം തോന്നുന്നു. ഈ പ്രഭ അധികം ഇപ്പോ കാണാത്തതാണേ.

    എന്തൊക്കെയായാലും എത്രപ്രലോഭനങ്ങളുണ്ടായാലും സമചിത്തതയോടെ എല്ലാരേം ട്രീറ്റ് ചെയ്യുന്ന ബ്ലോഗ് ഇതു മാത്രമേ ഉള്ളൂ.

    അതിന് വെള്ളക്ക് ഒരു സലാം!
    -സു-

    ReplyDelete
  49. എളുപ്പം ഗ്രഹിക്കാവുന്ന ഭാഷയില്‍ എഴുതിയാല്‍ ഒരു പ്രശ്നമുണ്ട്, ആനയെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ കാല്‍‌വിനെപ്പോലുള്ള ടീംസ് അമ്പഴങ്ങക്കാര്യം കമന്റിടും. ഇതിനു ശേഷമുള്ള ഒരു തകര്‍പ്പന്‍ പോസ്റ്റില്‍ കാല്‍‌വിന്റെ പൈങ്കിളി കഥയുടെ ലിങ്ക് ഇടുന്നതു പോലെ :-)


    വെള്ളേ വേറൊരു കാര്യം, ഭാഷയില്‍ ദുര്‍ഗ്രാഹ്യത ഇല്ലെങ്കിലും ആശയവുമായി വെള്ള കുതിച്ചോടുമ്പോള്‍ ചില വായനക്കാരെങ്കിലും കിതച്ചുപോകുന്നുണ്ട്. അതിനു തീര്‍ച്ചയായും വെള്ളെഴുത്തല്ല ഉത്തരവാദി. മനസ്സിലായില്ല എന്നു പറയുവാന്‍ വലിയ ശ്രമം വേണം, അതുതന്നെ കഷ്ടിയായാണ്‌ ഉണ്ടാവുന്നത്‌. ഇതിനൊക്കെപ്പുറമെ S കത്തി ആരുടെയൊക്കെയോ പള്ളയ്ക്ക് കുത്തിക്കയറ്റിയതില്‍ വെള്ളയ്ക്ക് ഇതു തന്നെ വരണം :-)

    ReplyDelete
  50. കൊട്ടെനിക്കാണെങ്കിലും അതിലെ നർമം ആസ്വദിച്ചു അനോണിച്ചോ :)

    ReplyDelete
  51. ഓഫ്:
    ബ്ലോഗിൽ ആദ്യം വന്നപ്പോൾ രേഷ്മ എഴുതുന്നതുപോലും മനസ്സിലാവാറില്ലായിരുന്നു, പിന്നെ പിന്നെ വായനയിലൂടെ വൊക്കാബുലറി വളരുകയും പെരിങ്ങോടൻ എഴുതുന്നതു വരെ മനസ്സിലായിത്തുടങ്ങിയതുമൊക്കെ എന്നെത്തന്നെ ഞെട്ടിച്ചുകളഞ്ഞു. വെള്ളെഴുത്ത് എഴുതുന്നത് എല്ലാം ഒന്നും ഗ്രഹിക്കാൻ പറ്റാറില്ല, പക്ഷെ ഇപ്പോൾ ഓൺ‌ലൈൻ നിഘണ്ടുക്കൾ ഇഷ്ടം പോലെ ഉള്ളതുകൊണ്ട് അത്ര പ്രയാസമില്ല.

    ഭാഷ ലളിതമായിരിക്കണം എന്നു തന്നെയാണ് എനിക്കാഗ്രഹം കാരണം എനിക്ക് മെനക്കെടാൻ വയ്യ എന്നുള്ളതുകൊണ്ട് മാത്രം. അല്ലാതെ നല്ല ഭാഷയിൽ എഴുതുന്നവരൊക്കെ ഒരു മുതൽക്കൂട്ട് തന്നെയാണ് മലയാളത്തിനു.

    ഈ സൌന്ദര്യം വരുന്നത് എങ്ങിനെയാ കാൽ‌വിനേ? പൌഡർ ഇട്ടാണോ? ഭാഷയുടെ സൊന്ദര്യം എന്താണ്? വൊക്കാബുലറി അല്ലേ?

    അതെ കാൽ‌വിന്റെ ഗംഭീര നീരിക്ഷണം കൊള്ളാം. മരമാക്രി തന്നെയാണ് സൂപ്പർ എഴുത്തുകാരൻ. കാരണം മറ്റുള്ളവരുടെ ലേഖനങ്ങളും ചിത്രങ്ങളും അപ്പാടേയും അല്ലാതെയും മുറിച്ചും മുറിക്കാതെയും കൂസലില്ലാതെ കട്ടും കൂടെ നല്ലവണ്ണം misogyny തിരുകികയറ്റിയും എഴുതുന്നവക്കൊക്കെ കയ്യടിക്കാൻ ആളുണ്ടവുമ്പോഴാണ് വിവരം മാത്രം മനുഷ്യനു പോരാ ബോധവും കൂടി ഉണ്ടാവണം എന്ന് തീർച്ച വരുന്നത്.

    ReplyDelete
  52. su, inchi comments excellent. especially Su.
    narrated everything without any provocation, and timing was apt, and with out that 'support' vella is able to write well and fine !!!

    ReplyDelete
  53. “നോട്ട് പാഡില്‍ നിന്ന് നേരിട്ട് കോപ്പി പേസ്റ്റു ചെയ്താല്‍ ഓരോ ” - Format > Word Wrap ഓഫ് ചെയ്തതിനു ശേഷം കോപ്പി-പേസ്റ്റ് ചെയ്താല്‍ സ്പേസ് വരില്ല.

    “ഭാഷാപ്രയോഗത്തില്‍ ബോധപൂര്‍വം വരുത്തുന്ന കാഠിന്യം കൃത്രിമമാണെന്നതുപോളെ ബോധപൂര്‍വം വരുത്തുന്ന ലാളിത്യവും കൃത്രിമമാണ്.” - വളരെ ശരിയാണ്. ആദ്യ കമന്റില്‍ പറഞ്ഞത്, ലളിതവത്കരിക്കണമെന്നുമല്ല. ഒരു വായനക്കാരന്‍ എന്ന നിലയില്‍ ഒരു ഫീഡ്‌ബാക്ക് തന്നതാണ്. ഓരോരുത്തര്‍ക്കും ഓരോരോ വായനാശീലങ്ങളാണല്ലോ... വരിയുടെ നീളമേറും തോറും (എന്നുവെച്ച് നുറുക്കി നുറുക്കി തീരെ ചെറുതാക്കണമെന്നല്ല...) ക്ഷമ കുറയും.

    മറ്റൊരു കാര്യം പറയുവാന്‍ ഉദ്ദേശിച്ചത്. ഒരേ കാര്യം തന്നെ ദുര്‍ഗ്രാഹ്യമായി / കടുകട്ടിവാക്കുകള്‍ ഉപയോഗിച്ച് ഒരാള്‍ പറയുന്നു, ലളിതമായി മറ്റൊരാള്‍ പറയുന്നു. ഇവിടെ കടുകട്ടി വാക്കുകള്‍ ഉപയോഗിച്ചതു കൊണ്ട് ആദ്യത്തേയാള്‍ പറഞ്ഞതിനു ഗൌരവം കൂടുതലുണ്ട് എന്നതിനോടാണ് യോജിക്കാത്തത്. ഗൌരവം വരുത്തുവാനായി രണ്ടാമത്തേയാള്‍ കൃത്രിമമായി കടുകട്ടി പദാവലികള്‍ ഉപയോഗിക്കണം എന്നുണ്ടോ? അല്ലെങ്കില്‍, അതേ ആശയം കുറച്ചു കട്ടിയായി പറഞ്ഞു എന്നതുകൊണ്ട് ഒന്നാമന്റേതിന് ഗൌരവം കൂടുതല്‍ നല്‍കണമോ?

    ഉദാ:
    ഒന്നാമന്‍: “മിളിതം പദയുഗളെ നിഗളിതയാ മാര്‍ഗ്ഗിതയാ ലതയാ.”
    രണ്ടാമന്‍: “തേടിയവള്ളി കാലില്‍ ചുറ്റി.”
    --

    ReplyDelete
  54. ശൂദ്രരില്‍ എത്താതെ ഗൂഢവാക്യങ്ങളില്‍ വിജ്ഞാനം ഒളിപ്പിച്ചിരുന്നതിലും മോശമാണോ ലാളിത്യത്തിന്റെ രാഷ്ട്രീയം?

    വാക്കുകളുടെ അര്‍ത്ഥം മാത്രം മനസ്സിലാക്കാന്‍ നിഘണ്ടു മതി. അവ ചേര്‍ത്ത് വെച്ച് ഉണ്ടാക്കുന്നതിലെ ആശയം മനസ്സിലാക്കാന്‍ നിഘണ്ടു മതിയാവില്ല.

    നാം സൂക്ഷിക്കേണ്ടത് നമ്മള്‍ എഴുതിയത് മനസ്സിലായില്ല എന്നു പറയുന്നവരെ അല്ല. ലാളിത്യം വ്യാഖ്യാനക്ഷമതയുടെ ശത്രുവും അല്ല.

    ReplyDelete
  55. നിഖണ്ടു നോക്കി അര്‍ ഥം കണ്ടുപിടിക്കുന്നതിലും കുഴപ്പം ഉണ്ടെന്നേ. ചക്ക എന്ന് പറഞ്ഞാല്‍ ഹിജഡ എന്നും അര്‍ ഥമുണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു.ഞങ്ങടെ നാട്ടില്‍ അങ്ങനെ പറയാറില്ല. അപ്പൊ എഴുത്തുകാരന്‍ ചക്കപ്പഴത്തെക്കുറിച്ചാണോ അതോ മറ്റേതിനെക്കുറിച്ചാണോ എഴുതിയെതെന്ന് എങ്ങനെ പിടികിട്ടും ?( മനസ്സിലാകും എന്ന വാക്കി മനപൂര്‍ വ്വം ഒഴിവാക്കിയതാണ്‌, അതിന്‌ എന്തൊക്കെ വ്യാഖ്യാനങ്ങളുണ്ടാകും എന്ന പേടി)

    ചക്ക ഒരു ഉദാഹരണത്തിനെടുത്തതാണേ...നിഖണ്ടു ഇല്ല കൈയ്യില്‍ ..

    എന്നെ കൊല്ലല്ലേ..................ഞാന്‍ ഓടി

    ReplyDelete
  56. കുടത്തില്‍ കൊള്ളാത്തത് കുത്തിയൊഴുകുന്നു. കല്ലുകള്‍ നിലവിളിയോടെ വീഴുന്നു
    പാറകള്‍ മിനുങ്ങുന്നു മുഖം നോക്കുന്നു.
    പറക്കുന്ന(വെള്ള) ചിന്തകള്‍

    ReplyDelete
  57. ഉദാ:
    ഒന്നാമന്‍: “മിളിതം പദയുഗളെ നിഗളിതയാ മാര്‍ഗ്ഗിതയാ ലതയാ.”
    രണ്ടാമന്‍: “തേടിയവള്ളി കാലില്‍ ചുറ്റി.”
    -ഒട്ടും യോജിച്ച ഉദാഹരണമല്ല. ആദ്യത്തേത് സംസ്കൃതം. രണ്ടാമത്തേത് മലയാളം. ആദ്യത്തേത് കവിത. രണ്ടാമത്തേത് ചൊല്ല്. സാധാരണവ്യവഹാരത്തില്‍ നിന്ന് വ്യത്യസ്തമാണ് സാഹിത്യവ്യവഹാരങ്ങള്‍ . അപ്പോള്‍ അവ പരമാവധി വളച്ചുകെട്ടും. പരിചിത യാഥാര്‍ത്ഥ്യങ്ങളെ തകര്‍ത്ത് കവിത പുതിയൊരു യാഥാര്‍ത്ഥ്യം സൃഷ്ടിക്കുന്നു. സാധാരണത്വത്തെ (സാധാരണവ്യവഹാരത്തെ) അസാധാരണമാക്കാന്‍ കവിത താളം, ബിംബം, അലങ്കാരം തുടങ്ങിയവ ഉപയോഗിക്കുന്നു‘ എന്ന് മുകളിലത്തെ കമന്റില്‍ കൊടുത്ത ലേഖനത്തില്‍ സച്ചിദാനന്ദന്‍ എഴുതിയിട്ടുണ്ട്. സെമിയോട്ടിക്സ് ഉപയോഗിച്ച് കവിതയെ വിശകലനം ചെയ്യുന്ന ലേഖനമാണത്.
    മാഘന്റെ കാവ്യത്തിന്റെ തുടക്കത്തില്‍ കക്ഷി പറയുന്നു. ഞാന്‍ ചില കെട്ടുകളൊക്കെ ഇതിലിട്ടിട്ടുണ്ട്. അതു അഴിച്ചുനോക്കാന്‍ പ്രാപ്തിയുള്ളവര്‍ മാത്രം ഇങ്ങോട്ടു കയറിയാല്‍ മതി. - ഈ അഹങ്കാരത്തിന് മറ്റൊരു വശമുണ്ട്. തന്റെ ബൌദ്ധിക നിലവാരത്തില്‍പ്പെട്ടവരോടാണ് തനിക്ക് സംവദിക്കാന്‍ താത്പര്യം എന്നതാണത്. വളരെ ലളിതമായി സമാനഹൃദയ, നിനക്കായി പാടുന്നേന്‍.. എന്ന് സുഗതകുമാരി പറഞ്ഞതു തന്നെ മറ്റൊരു വിധത്തില്‍ മാഘനും പറയുന്നത്. ആനന്ദും ആഷാമേനോനും തൃപ്തിപ്പെടുത്തുന്നവര്‍ ഉണ്ട്. ജോയ്സിയും കമലാ ഗോവിന്ദും തൃപ്തിപ്പെടുത്തുന്നവരും ഉണ്ട്. ബഷീറും മാധവിക്കുട്ടിയും തൃപ്തിപ്പെടുത്തുന്നവരും ഉണ്ട്. അതങ്ങനെ പല തരത്തില്‍ പല നിലകളില്‍... ഭാഷയുടെ വിവിധ സാധ്യതകളാണ് മുന്നില്‍ വിശകലനത്തിനു വരേണ്ടത് അല്ലാതെ നമുക്ക് മാത്രം മനസ്സിലാവുന്ന ഏകതാനതകളല്ല എന്ന സത്യം മനസ്സിലാക്കിയാല്‍ തീരില്ലേ പ്രശ്നം ! ( പോസ്റ്റ് കൊള്ളാത്തതാണെന്ന് ബഹുജനാഭിപ്രായം മാനിച്ച് അംഗീകരിച്ചു കഴിഞ്ഞു. മലയാളത്തിലെ ഭാഷാവൈവിധ്യത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. പോസ്റ്റിനെ ന്യായീകരിക്കുകയല്ല. അവഗണിക്കേണ്ട ഒരു പൊട്ട പോസ്റ്റിനെ എടുത്തു വച്ച് ആക്രോശിച്ചും അലമുറയിട്ടും ആരുടെയെങ്കിലും ഞരമ്പ് പൊട്ടിത്തെറിച്ചാല്‍ സാംസ്കാരികകേരളത്തിന് അതൊരു തീരാനഷ്ടമാവും എന്ന കാര്യത്തില്‍ എനിക്ക് യാതൊരു സംശയവുമില്ല. പോസ്റ്റ് ഇന്നു വരും നാളെ പോകും.

    ReplyDelete
  58. If you can, read and understand; if you cannot, accept the fact(and try you may); if you feel so pissed off, comment away.
    (Not forgetting the fact that the specific sentence vivisected here expresses an old and commonplace idea in an unduly, unnecessarily protracted complex sentence. That is beside the point. (1) It is quite easy to explain why that sentence is so without all this ado. (2) An argument against willful obscurantism is different from an argument for simplism.)
    I happened to read a sentence like this : "A patronization of the masses in a theoretical form of noblesse oblige occurs if the content consumed in mass culture tautologically becomes evidence of audience empowerment irrespective of its quality." I don't intend to sue the authors and the publisher.

    പരിധിക്കുപുറത്തുള്ളത്: ശ്രീമാന്‍ മധുസൂദനന്റെ കമന്റുകള്‍ കാഴ്ചയിലെ തെളിച്ചവും, എഴുത്തിലെ വ്യക്തതയും കൊണ്ട് വേറിട്ടു നില്‍ക്കുന്നു, പ്രത്യേകിച്ചും ആ ‘ഇന്റെലെക്ച്വല്‍‘ (സമാനമലയാളപദം മോശമായ അര്‍ത്ഥത്തിലൊതുങ്ങിയത് മുതല്‍..) എന്ന സംജ്ഞയ്ക്ക് സംഭവിച്ചിട്ടുള്ള വീഴ്ചയുമായി ബന്ധപ്പെട്ട പരാമര്‍ശം വളരെയധികം ചര്‍ച്ച ആവശ്യപ്പെടുന്നു. താങ്കളെന്തേ ഒരു ബ്ലോഗ് തുടങ്ങുന്നില്ല?

    ReplyDelete
  59. :-)
    ശരി തന്നെ ഒന്നു സംസ്കൃതവും അടുത്തത് മലയാളവുമായതിന്റെ പ്രശ്നം / ഒന്ന് കഥകളി പദവും അടുത്തത് ചൊല്ലായതിന്റെയും പ്രശ്നം; ഇവ അപ്പോഴേ ഓര്‍ത്തിരുന്നു. പക്ഷെ, പറയുവാന്‍ ഉദ്ദേശിച്ചത് മനസിലാക്കുന്നതിന് അതൊരു തടസമാവില്ലെന്നു കരുതി.

    സാഹിത്യസൃഷ്ടികള്‍ സാധാരണവ്യവഹാരത്തിനു സമാനമാവണമെന്നല്ല ഞാന്‍ പറഞ്ഞത്. ലേഖനങ്ങള്‍, അവ സൃഷ്ടിപരമായ ഒരു എഴുത്താണെങ്കില്‍ പോലും ആശയം സംവേദിക്കുക എന്നൊരു പ്രാഥമികമായ ലക്ഷ്യം അവയ്ക്കുണ്ടെന്നു ഞാന്‍ കരുതുന്നു. ആ ആശയങ്ങളുടെ ഗൌരവം കണക്കാക്കുന്നത് ഉപയോഗിക്കുന്ന വാക്കുകളുടെ ദുര്‍ഗ്രാഹ്യതയെ അടിസ്ഥാനമാക്കിയാവരുത് എന്നുമാത്രമേ ഞാന്‍ പറയുന്നുള്ളൂ.

    (ഈ പറയുന്നതൊന്നും ഈ പോസ്റ്റിനെ അടിസ്ഥാനമാക്കിയല്ല. പൊതുവായി പറഞ്ഞതാണ്. ആദ്യ കമന്റില്‍ അതു സൂചിപ്പിച്ചിരുന്നു.)
    --

    ReplyDelete
  60. ഹരീ :) - മുകളിലത്തെ കമന്റിലെ അവസാനവാചകങ്ങള്‍ ഡിലീറ്റ് ചെയ്തു കളഞ്ഞ കമന്റുകളുടെ പടുതി കണ്ടെഴുതിപ്പോയതാണ്. ഫ്രിവോയ്ക്ക് ഒരു സലൂട്ട്. പെരാട്ടിയെ എടുത്തെഴുതിയതിന്. ചില സ്വരങ്ങള്‍ ബഹളത്തിനിടയിലും എത്തേണ്ടവരില്‍ എത്തുന്നുണ്ടല്ലോ.
    ശൂദ്രരില്‍ എത്താതെ ഗൂഢവാക്യങ്ങളില്‍ വിജ്ഞാനം ഒളിപ്പിച്ചിരുന്നതിലും മോശമാണോ ലാളിത്യത്തിന്റെ രാഷ്ട്രീയം?
    താരതമ്യത്തിനു പ്രസക്തിയില്ല. എങ്കിലും ഖസാക്കിന്റെ ഇതിഹാസത്തെ വ്യഭിചാരകഥയായി പുനര്‍ നിര്‍മ്മിക്കുമ്പോള്‍ പ്രവര്‍ത്തിക്കുന്നത് അതി ലളിതവത്കരണത്തിന്റെ രാഷ്ട്രീയമാണ്. രാഷ്ട്രീയത്തിലും മതത്തിലും ഈ അതി ലളിതവത്കരണം ഏതൊക്കെ തരത്തിലാണ് മുന്നേറിക്കൊണ്ടിരിക്കുന്നതെന്ന് കണ്ണു തുറന്നു ചുറ്റും നോക്കിയാല്‍ പോരേ.. അപ്പോള്‍ അധമനില്‍ എത്തിക്കാതെ നിഗൂഢവത്കരിച്ച വിജ്ഞാനമോ ചിന്തയുടെ അതിലളിതവത്കരണമോ ഏറ്റവും അപകടകരം എന്നു ചിന്തിച്ചുനോക്കാവുന്നതേയുള്ളൂ.

    ദുർഗ്രഹമായ ഭാഷയിൽ എഴുതുന്നത് കൊണ്ട് ഭാഷയ്ക്കോ ലേഖനത്തിനോ എന്തെങ്കിലും പ്രയോജനം ഉണ്ടോ ?കാല്‍ വിന്‍.. അങ്ങനെ ആരെങ്കിലും എഴുതുമോ? കനപ്പെടുത്തല്‍ സംഭവിക്കുന്നുണ്ടെങ്കില്‍ അതിനു ലക്ഷ്യം ഉണ്ട്. ഒരേ അര്‍ത്ഥമുള്ള രണ്ടു വാക്കുകള്‍ ഇല്ല എന്നു പറയും പോലെ ആഴം ഉണ്ടെങ്കിലും ഇല്ലെങ്കിലും ചിന്തയുടെ സ്വാഭാവികമായ രൂപമാണ് ഭാഷ. അതുടഞ്ഞാല്‍ അതിനു പ്രേരണയായ ചിന്ത ഇല്ല. മാറ്റിയെഴുതിയാല്‍ അതു പരാവര്‍ത്തനമോ വ്യാഖ്യാനമോ മാത്രമേ ആകൂ. ആദ്യത്തേതാവില്ല. (വ്യാകരണത്തെറ്റോടെയുള്ള ക്ലിഷ്ടവാക്യങ്ങളെക്കുറിച്ചല്ല പറയുന്നത്) ദുര്‍ഗ്രഹത എന്നതു ആപേക്ഷികമാണ്. പേരാട്ടി അതു വ്യക്തമായി പറഞ്ഞതാണ്. മനപ്പൂര്‍വം തട്ടിക്കൂട്ടുന്ന ദുര്‍ഗ്രഹത വേറേ. എന്നാല്‍ അതിനു പോലും സ്വയം സംസാരിക്കുന്ന ലക്ഷ്യങ്ങളുണ്ട്. സോക്കലിന്റെ പ്രബന്ധം പോലെ.

    ReplyDelete
  61. കുറ്റബോധം, ഉത്തരവാദിത്തബോധം, അബോധത്തില്‍ സ്വയം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പ്രവര്‍ത്തി, പൊക്കക്കുറവുകൊണ്ട് വിവക്ഷിക്കപ്പെടുന്ന അധമബോധം,നിഷേധിക്കപ്പെട്ട കാമനകളുടെ രൂപകങ്ങള്‍, ഏകാന്തതയിലും കമിതാക്കളെ വേട്ടയാടുന്ന സദാചാരപാഠങ്ങളുടെ നിഴല്‍, വിജനമല്ലാതാകുന്ന സന്ദര്‍ശനസ്ഥലത്തിന്റെ പ്രണയമില്ലായ്മ/അരസികത്വം ...

    ങും...വെള്ളേ... 'കാമുകി'വായിച്ചില്ലെങ്കിലും (വായിക്കാനും പോകുന്നില്ല) താങ്കള്‍ തോടുകളഞ്ഞ് കഴുകിവച്ചതിനെ അരിച്ചുനോക്കിയപ്പോള്‍ signifierയും symbolic-നെയുമൊക്കെ കണ്ടു. സോസറെയും ലകാനെയും വച്ചുള്ള ഒരു കെട്ടിമറിയലിന് നല്ല സ്കോപ്പുണ്ടായിരുന്നു. (അത് തപ്പിയെടുത്ത് വെള്ളയുമായി ഗുസ്തികൂടാനും പോന്ന വിവരം ഉണ്ടെന്ന് വിചാരിച്ചവരു പോലും ഇവിടെ നിരാശപ്പെടുത്തിക്കളഞ്ഞിഷ്ടാ!) അടുത്തതവണ വരാം. ഇത് കാക്കച്ചി കൊത്തിപ്പോയി :൦

    ഓഫ് :
    ‘തിയറി’യറിയാതെ ആട്ടം കാണുമ്പോള്‍ സംഭവിക്കുന്നതേ ചില കമന്റുകളില്‍ കണ്ടുള്ളൂ. "പോയി പഠിച്ചിട്ട് വാഡേയ്" എന്ന് പറയാന്‍ താങ്കളുടെ മാന്യതയൊട്ട് അനുവദിക്കുന്നുമില്ല, ല്ലേ ? ;)

    ReplyDelete
  62. ഈ പോസ്റ്റിനെക്കുറിച്ചും ഇതിലെ സവര്‍ണ്ണ രാഷ്ട്രീയത്തെക്കുറിച്ചും ഒരു കമന്റെഴുതുന്നു.സദാചാരം പൊളിഞ്ഞു വിഴുമെങ്കില്‍ ഡിലിറ്റാന്‍ മറക്കരുത്!
    ഇഴയുന്ന പ്രതിമകളെക്കുറിച്ച് ഇവിടെ കമനെഴുതുന്നത്
    സുരക്ഷിതമല്ലാത്തതിനാല്‍ ചിത്രകാരന്റെ ബ്ലോഗില്‍ ഇവിടെ എഴുതേണ്ടതായ കമന്റ് പോസ്റ്റായി ഇട്ടിരിക്കുന്നു.
    വെള്ളെഴുത്തിന്റെ സ്വയംഭോഗം !!!

    ReplyDelete
  63. കാലത്തിനുമുന്നേ ജനിച്ചവര്‍ എന്നു കേട്ടിട്ടുണ്ട്. കാലത്തിനുമുന്നേ ജനിക്കുന്ന പോസ്റ്റുകളുമുണ്ടോ ദൈവമേ?

    അനോണി ആന്റണിയുടെ ശൈലിജ വായിച്ചതിന്റെ ഹാങ് ഓവറാണേ...

    ReplyDelete
  64. പേരില്ലSeptember 27, 2009 at 8:28 PM

    കമന്റ് വായിച്ചതിന്റെ പുറത്തൊരു ഓഫ് ടോപിക്

    ഈ കാല്‍വില്‍/ശ്രീഹരി എന്നയാള്‍ക്ക് ഒരു 10 പൈസയുടെ കുറവുണ്ടോ ? പരസ്പര ബന്ധമില്ലാതെ സംസാരിക്കുക/എവിടെയും കേറി ഒരു പണ്ഡിതന്റെ വേഷമിടുക. പിന്നെ കിടന്ന് ഉരുളുക. മരമാക്രി എഴുതുന്നതാണ് സുന്ദരമായി തോന്നിയത് എന്ന് ഒരു ഉളുപ്പുമില്ലാതെ പറയുന്നൊരാള്‍ തന്നെ വേണം ഈ ചര്‍ച്ചയില്‍ :)

    ReplyDelete
  65. തീർച്ചയായും വെള്ളെഴുത്തേ, ചിന്തകളെ അതേ പോലെ പകർത്തുകയാണ് വേണ്ടതെന്ന് സമ്മതിക്കുന്നു.

    പ്രിയ പേരില്ല,
    പണ്ഢിതന്റെ വേഷമിടണമെങ്കിൽ എല്ലാം മനസിലായി എന്നും പറഞ്ഞ് ആർക്കും ഒന്നും മനസിലാവാത്ത കമന്റിട്ട് പോയാൽ പോരായിരുന്നോ? :)
    പറഞ്ഞതിൽ പകുതിയും ഓഫാകാറുണ്ടെന്ന് സമ്മതിക്കുന്നു. ഒന്നു പൊറുക്കെന്നേ ;)

    ReplyDelete
  66. ബുദ്ധിജീവികൾSeptember 28, 2009 at 12:14 AM

    വലിയൊരാഫാണ്,
    യെന്തരപ്പികളെ, മരമാക്രി എഴുതണേന് എന്തരാണ് കൊഴപ്പങ്ങളു.യിഞ്ചിപ്പെണ്ണിന് മാക്രീടടുത്തൊള്ള ചൊരുക്ക് മനസിലാവണൊണ്ട്.ഒരു കിളി പറന്ന് പോയ അസുഖമുണ്ടങ്കിലും മാക്രീട ഇന്റലക്ച്വൽ ലെവൽ ഒക്കെ എങ്ങനെ വന്നാലും ഇഞ്ചീടേക്കെ ഒരു ലെവലിനും മൊകളില് തന്ന കേട്ടാ. കഞ്ഞി എങ്ങനെയൊണ്ടാക്കാൻ പറ്റും എന്നെഴുതേണനക്കാളൂം പുത്തി വേണം അതിന്. പിന്ന പെരിങ്ങോടര് എഴുതണതു വരെ മനസ്സിലായെന്ന് പറയമ്പം പെരിങ്ങോടര് വലിയ പുള്ളീകളാണേന്നു തോന്നുവല്ലൊ(അരിങ്ങോടരെ പോലെ).ഗതികേട് തന്നപ്പികളെ...!


    വെള്ളെഴുത്തെ, ഇവിടെ ഞങ്ങളെപോലെ ഭാഷയിൽ അത്രക്ക് വ്യുല്പത്തി പോരാത്ത കുറേയെറെ വായനക്കാരുമുണ്ടെ. ഇനി മലയാളം എം എ പാസായവർ മാത്രം മനസ്സിലാക്കിയാൽ മതിയെന്ന ഒരു ലൈനാണെങ്കിൽ ഒന്നും പറയാനില്ല. മനസ്സിലാകാത്തവൻ മനസ്സിലായില്ല എന്ന് പറയുമ്പോ അത് മനസ്സിലായില്ല എന്നു തന്നെയാണർത്ഥം. അല്ലാതെ മനസ്സിലായില്ല എന്ന് പറയുമ്പോ മനസ്സിലാവാത്ത വേറേ കുറേ വാക്കുകൾ മറുപടിയായിട്ട് അവന്റെ വായിലോട്ട് കുത്തിത്തിരികിയിട്ട് കാര്യമില്ല. നിന്നെ ആരെങ്കിലും വായിക്കാൻ നിർബന്ധിച്ചോടാ എന്ന് ചോദിക്കാതെ ചോദിച്ചത് പോലെയിരിക്കും അത്.

    അറ്റ്‌ലീസ്റ്റ് ഇങ്ങനെ കുറെ വായനക്കാരെങ്കിലും ഇവിടെയുണ്ട് എന്ന കാര്യമെങ്കിലും ഓർമ്മ വെച്ചാൽ മതിയാകും.!

    ബുദ്ധിജീവികളാണത്രെ ബുദ്ധിജീവികൾ..ത്ഫൂ....

    ReplyDelete
  67. എഴുത്തിന്റെ കട്ടിയെപ്പറ്റി പലവട്ടം ചര്‍ച്ചകള്‍ നടന്നതും വെള്ളെഴുത്ത് നിലപാടു വ്യക്തമാക്കിയതും ആണല്ലോ. ഇപ്പോ പ്രത്യേകമായി എന്താണു സംഭവിച്ചതെന്നാണ് എനിക്കു മനസ്സിലാകാത്തത് :O
    രണ്ടു വട്ടം വായിക്കുന്നതിന്റെ സമയ നഷ്‌ടം ഈ പോസ്റ്റില്‍ കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍ വെച്ചു നോക്കുമ്പോള്‍ അത്ര നഷ്‌ടമായി (എനിക്ക്) തോന്നുന്നുമില്ല. പറയാനുള്ളത് ഇത്രമാത്രമാണ്: മൂന്നില്‍ കൂടുതല്‍ വരികളിലേക്ക് ഒരു വാചകം നീണ്ടു പരക്കുമ്പോള്‍ ആദ്യം മുതല്‍ അന്ത്യം വരെ ക്രമാനുഗതമായി ആശയങ്ങളെ ഘടിപ്പിച്ച്, വാചകത്തിന്റെ സത്ത ഉള്‍ക്കൊള്ളുക എന്നത് കുറച്ചു പ്രയത്‌നം ആവശ്യപ്പെടുന്നുണ്ട്. മിക്കപ്പോഴും ഒരു രണ്ടാം വായനക്ക് പ്രേരിപ്പിക്കുന്ന പ്രധാന ഘടകവും ഇതു തന്നെ.

    ഓഫ്: മി. പേരില്ല, കാല്‍‌വിനെ ഇങ്ങനെ കുറ്റം പറയാതെന്നേ... ഇടയ്‌ക്ക് അങ്ങനെയും കമന്റുകള്‍ വേണ്ടേ.. അല്ലേല്‍ ഈ ചര്‍ച്ചയൊക്കെ മഹാ ബോറായിപ്പോവൂല്ലേ ;)

    ReplyDelete
  68. ബുദ്ധിജീവി അണ്ണാ.... അണ്ണന് ഇഞ്ചിപ്പെണ്ണിനോടും പെരിങ്ങോടനോടും ഒക്കെ എന്തര് ചൊരുക്ക് !
    അണ്ണന്റെ ബുദ്ധിയാണണ്ണാ ബുദ്ധി.
    യെവന് യാരിത്?
    എം എ മലയാളംകാരല്ല വായിക്കുന്നത്. ശരി ശരി. എന്നാല്‍ പിന്നെ പത്തു ഫെയിലല്ല എഴുതുന്നത് എന്നങ്ങ് വിചാരിച്ചാപോരേയണ്ണാ?

    ReplyDelete
  69. ശ്രീഹരിയ്ക്കീ വക തറ പണിയും അറിയാം ല്ലേ. കൊള്ളാം

    ReplyDelete
  70. പുത്തിമാൻSeptember 28, 2009 at 9:48 AM

    അരണപുത്തിയണ്ണാ യെങ്ങനെ വായിച്ചാലും, മനസ്സിലായില്ലങ്കി മനസ്സിലായില്ല എന്നു തന്നെ പറയും. അല്ലാതെ മനസ്സിലാവാത്തത് മനസ്സിലായി എന്ന് പറയാനും പുത്തിജീവി ചമയാനും വലിയ കഴിവുകളൊന്നും വേണ്ടണ്ണാ..

    ReplyDelete
  71. ഈ പോസ്റ്റിനെക്കുറിച്ചും ഇതിലെ സവര്‍ണ്ണ രാഷ്ട്രീയത്തെക്കുറിച്ചും ഒരു കമന്റെഴുതുന്നു.സദാചാരം പൊളിഞ്ഞു വിഴുമെങ്കില്‍ ഡിലിറ്റാന്‍ മറക്കരുത്!
    - ശ്ശോ ! ഞാനങ്ങ് പ്രശസ്തനാവുകയാണല്ലോ !

    ReplyDelete
  72. Blogger വെള്ളെഴുത്ത് said...

    ഈ പോസ്റ്റിനെക്കുറിച്ചും ഇതിലെ സവര്‍ണ്ണ രാഷ്ട്രീയത്തെക്കുറിച്ചും ഒരു കമന്റെഴുതുന്നു.സദാചാരം പൊളിഞ്ഞു വിഴുമെങ്കില്‍ ഡിലിറ്റാന്‍ മറക്കരുത്!
    - ശ്ശോ ! ഞാനങ്ങ് പ്രശസ്തനാവുകയാണല്ലോ !

    ഓഫ്: വെള്ളെഴുത്തേ, നിങ്ങള്‍ ഒരു ഗൊച്ചുഗള്ളന്‍ തന്നെ ട്ടാ..

    ReplyDelete
  73. കാല്‍വിന്‍ / ഹരീ...ബുദ്ധിപരമായ ഇടപെടലുകള്‍ തുടരുക....വേറൊരു പുത്തിരാക്ഷസന്‍ ഉണ്ടായിരുന്നല്ലോ, കുപ്തനോ മറ്റോ...പുള്ളീ ലീവിലാണാ? ഉണ്ടാരുന്നേ കൊറേ ഡയലോഗ് കേള്‍ക്കാരുന്നു

    ReplyDelete
  74. വെള്ളേ,

    അംബികാസുതന്‍ മാങ്ങാടും,സന്തോഷ്‌ പനയാലും ഒക്കെ തനി കാസറഗോഡന്‍ വാഴ്‌മൊഴിഭാഷയില്‍ എഴുതുന്നതു വായിച്ചു മനസ്സിലാക്കാനാണ് എനിക്കെളുപ്പം,വെള്ളെഴുത്തും ഇനി അങ്ങനെ എഴുതിയാമതീട്ടാ :)

    ReplyDelete
  75. ഔട്ട് സ്പോക്കണ്‍September 29, 2009 at 12:16 AM

    കുപ്തന് വിക്കീപ്പീടിയ നോക്കി കാഫ്കാ ദറിദാന്നൊക്കെ പറയാന്‍ ഇപ്പോള്‍ സമയം തികയുന്നില്ല. അതുകൊണ്ട് കാണാത്തതാവും അനൊണീ. ഇപ്പഴെത്തും. അപ്പുറത്ത് നീട്ടിയത്ത് നായര്‍ദ്ദ്യേം തുള്ളിത്തുടങ്ങിയിട്ടുണ്ട്. പോരുന്നോ ? നല്ല സീനാണ്

    ReplyDelete
  76. ഇയാളിങ്ങനെ പിന്നോട്ട് പോന്നത്തും ബയ്യോട്ടു പോന്നതൊക്കെ ആഘോഷിച്ചിരുന്നോ.അബ്ട ചുക്കും അതിസാരോം തീട്ടം മാലോം അമ്ദ്യോം സൈക്കിള്‍ ചെയ്നും വടിയും ചാവാലീം ഒക്കെ തകര്‍ത്ത് പെരുക്ക്വാ.
    മഹാകാലാ >>>>ങ്ങളൊരാളല്ലേ ഒന്മാരെ ഈ കൊലത്തിലാക്ക്യെ. ങ്ങക്ക ചാവേറായതല്ലേ അയ്‌റ്റുങ്ങള്. എന്നിട്ടും ആ ബയി ബന്നാ ങ്ങള് .കശ്മലന്‍.

    ReplyDelete
  77. ആരെയും കിട്ടിയില്ലെങ്കില്‍ ആരുടെയെങ്കിലും മേത്ത്! ഗുപ്തനോ പെരിങ്ങോടനോ നിങ്ങളെ എന്തെങ്കിലും ചെയ്തോ അനോനികളേ... സഭയിലില്ലാത്ത ആളുകളെ ചുമ്മാ വലിച്ചിഴച്ച് അപമാനിക്കുന്നതെന്തിന്? വിക്കി നോക്കിയിട്ടാണെങ്കില്‍ പോലും കാഫ്കയെയും ദെറീദയെയും അവതരിപ്പിക്കാന്‍ കഴിയുന്നത് ചെറിയ കാര്യമല്ലെന്നാണ് എന്റെ തോന്നല്‍ . നമ്മളും അതൊക്കെ തന്നെ ചെയ്തുകൊണ്ടിരിക്കുന്നതുകൊണ്ടാവും. തുളസീ.. പറ്റുമെന്നു തോന്നുന്നില്ല. (അയിന് ഞാന്‍ കാസര്‍ഗോട്ട് പോയിട്ടു വേണ്ടേ? തിരോന്തരം ഫാഷപോലും നേരെ വഴങ്ങുന്നില്ല. ഞാനിനിയും ഇങ്ങനെയൊക്കെ തന്നെ എഴുതും.. (ചന്തുവിനെ തോത്പിക്കാന്‍ പറ്റില്ല മക്കളേ.. പറ്റില്ല..)
    കോഴിക്കോടന്‍/മലപ്പുറം അനോനീ.. ഞാനെന്തു ചെയ്തെന്നാ...?നിഷ്കളങ്ക ജീവികളെ ഇങ്ങളായിറ്റ് ഇനി സുയിപ്പാക്കരുത്!

    ReplyDelete
  78. ബുദ്ധിജീവ്യോളെപ്പറ്റി പറഞ്ഞ് തൊടങ്ങ്യാ ന്താന്നറീല്യ നിക്ക് നിര്‍ത്താനാ തോന്നില്യാ..ത്രക്കങ്ങ്ട് ഇഷ്ടാ എനിക്കവരോട്..പത്ത് തവണ വായിച്ചാ നെനക്ക് ഒര് തവണ മനസ്സിലായീന്ന് തോന്നും..ന്നാലോ..പതിനൊന്നാമത്തെ തവണ വായിക്കുമ്പോ ഒന്നാമത്തെ തവണ മനസ്സിലായതും പോയിക്കിട്ടും..പിന്നെ ഒന്നേന്ന് തൊടങ്ങണം...അതോണ്ടെന്താ..ഒറ്റ പുസ്തകം മതി ജീവിതകാലം മുഴോനും വായിച്ചോണ്ടിരിക്കാം..മ്മള് ഭയങ്കര വായനക്കാരനും ആയി ന്നാ പൈസേം ചെലവില്ല്യ..ങ്ങനീണ്ട് പുത്തി?

    ReplyDelete
  79. മരത്തലയാ.. ഇതു കാപ്പിലാന്‍ എഴുതിയിട്ട കമന്റല്ലേ? അപ്പോള്‍ ആര്‍ക്കാണിതിന്റെ പിതൃത്വം ആക്ച്വലീ...? ആഷാമേനോന്‍ ഒരു വര്‍ഷം എടുക്കും ഒരു പുസ്തകം വായിക്കാന്‍ എന്ന് ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു. അതുകൊണ്ടിതിലെ അവസാനത്തെ വരി ഒരൊന്നൊന്നര കൊട്ടാണ്..

    ReplyDelete
  80. മുട്ടനാട് കുലശേഖരന്‍September 29, 2009 at 11:10 PM

    ഇംഗ്ലീഷെതുമ്പോ കൈപ്പള്ളി അണ്ണന്‍ എന്തരിനാണ് കടിച്ചാപ്പൊട്ടണ വാക്കുകകള് ഉപയോഗിക്കണത്? അണ്ണനു പറയാനുള്ളതും ലളിതമായ ഭാഷയിൽ പറഞ്ഞാൽ എന്തെങ്കിലും കുഴപ്പം സംഭവിക്കുമോ?

    ReplyDelete
  81. നായര്‍സാബ്

    വെള്ളെഴുത്തേ,
    അത് കാപ്പിലാന്‍ എഴുതിയതൊന്നുമല്ല. മരത്തലയന്റെ പോസ്റ്റ് അതേപടി കാപ്പു സാര്‍ അവിടെക്കൊണ്ടു ചരിഞ്ഞതാ. അതിനു ശേഷം വിന എന്നയാളുടെ പോസ്റ്റില്‍ പോയി, അരുണ്‍ ചിള്ളിക്കല്‍ നടത്തിയയെന്നാരോപിക്കപ്പെടുന്ന മോഷണത്തെക്കുറിച്ച് വാവിട്ടു നിലവിളിക്കുന്നുണ്ടായിരുന്നു. പോട്ടേ, സുഖമില്ലാത്ത ആളല്ലേ,അല്ലേ? :)

    http://marathalayan1.blogspot.com/2009/09/blog-post_28.html

    ReplyDelete
  82. തിമിംഗലം ശശിSeptember 30, 2009 at 12:31 PM

    കൈപ്പള്ളി അണ്ണന്‍ എവടെ കടിച്ചാല്‍ പൊട്ടാത്ത വാക്ക് ഉപയോഗിച്ചെന്നാണ്? തള്ളേ!
    നിനക്ക് ഇങ്കരീസ് മനസ്സിലാവൂലെങ്കില്‍ അത് കൈപ്പള്ളി അണ്ണന്റെ കുറ്റമാണാ?

    കടിച്ചാ പൊട്ടൂലെങ്കില്‍ ഒരു ചുറ്റിക വെച്ച് അടിച്ച് പൊട്ടിച്ചിട്ട് ചവക്കടേ.

    ReplyDelete
  83. വെള്ളെഴുത്തിന്റെ ഭാഷാഘോഷം അതിഖരമെങ്കിലും ദുര്‍ഗ്രഹമായി എനിക്ക് അനുഭവവേദ്യമാവാത്തത് എന്റെ പാണ്ഡിത്യത്തിന്റെ നിറവ് കൊണ്ടായിരിക്കാം. സംശയമില്ല. എന്റെ ഭാഷയിലെ ശ്വേത-ശോണരക്താണുക്കളുടെ ആധിക്യംകാരണം ഞാന്‍ ഇടക്കിടെ രക്തദാനത്തിന് പോകാറുമുണ്ട്. പക്ഷേ നിറകുടം തുളുമ്പില്ല എന്നാണല്ലോ. എന്റെ അതിഖരപദാവലിയുടെ ആഴമറിയാത്ത നിങ്ങള്‍ മറ്റൊന്നറിയണം. ഞാന്‍ എന്തു കൊണ്ട് കഠിനപദങ്ങളാല്‍ ഹാരം കോര്‍ത്ത് നിങ്ങളുടെ കഴുത്തില്‍ ചുറ്റുന്നില്ല?

    (ഈ ചോദ്യം എനിക്ക് ഇങ്ങനെ വേണമെങ്കില്‍ ചോദിക്കാമായിരുന്നു- ഉത്താലഭണനങ്ങളാല്‍ ജൈവികജനിസംസ്കൃതിയുടെ ഫലപൂയിഷ്‌ടതയില്‍ വേരാഴ്ത്തി ഉരുവംകൊള്ളുന്ന കരാളികശാഖികളിലെ വൃന്താവലിയെന്നപോല്‍ പ്രലംബമായ തൊങ്കല്‍ തീര്‍ത്ത് എന്തുകൊണ്ട് തവകൃകാടകത്തില്‍ ബന്ധിക്കുന്നില്ല?)

    1. വെള്ളെഴുത്തിനെപ്പോലുള്ളവരുടെ വരികള്‍ വായിച്ചെടുക്കാന്‍ സാധിക്കാതെ ഗതികേടിലായിരിക്കുന്ന സാക്ഷരകേരളത്തെ കൂടുതല്‍ ഗതികേടിലാക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല.
    2. കേരളത്തിലെ ഓരോ വീട്ടിലും ഓരോ ശബ്‌ദതാരാവലി എന്ന എന്റെ ലക്ഷ്യം പൂര്‍ത്തിയാവാതെ ഞാന്‍ അതിഖരഘോഷം നടത്തില്ല.
    3. എല്ലാവര്‍ക്കും ഇന്റര്‍നെറ്റ്, എല്ലാവര്‍ക്കും യൂണിക്കോഡ് എന്ന എന്റെ പദ്ധതി കാല്‍വഴിയിലേ ആയിട്ടുള്ളൂ. യൂണിക്കോഡ് കുഞ്ഞുങ്ങള്‍ക്ക് കുറുക്കിക്കൊടുക്കുകയാണ് ഞാനിപ്പോഴും.
    4. പൊടിയും മാലിന്യവും നിറഞ്ഞ കേരളാന്തരീക്ഷത്തില്‍ അലര്‍ജിയാല്‍ ബുദ്ധിമുട്ടുന്നവര്‍ അനവധി. ഇനി അവര്‍ക്ക് അതിഖരാലര്‍ജിയുടെ അസ്‌കിത അനുഭവിപ്പിക്കുവാന്‍ ഞാന്‍ തയ്യാറല്ല.

    ReplyDelete
  84. ഭാഷാ പണ്ഠിതന്‍ മുണ്ടന്‍‌കാട് പാപ്പിSeptember 30, 2009 at 3:41 PM

    വെള്ളെഴുത്ത്, അല്പം കൂടി കട്ടിയാകാം.
    ഇത്ര ലളിതമായി ആശയ പ്രകടനം നടത്തുന്നത് കൊണ്ട് താങ്കളുടെ പോസ്റ്റുകള്‍ അമ്മിഞ്ഞ കുടിക്കുന്ന കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കുന്ന കുട്ടിക്കഥകള്‍ ആയി മാറിയാല്‍ പരിഭവിക്കരുത്.

    സിയാ, താനൊരു ഭാഷാവൃകോരദന്‍ തന്ന്യെ! ഹ്യാ ഹ്യൂ! (ങ്ങനെ തന്നെയല്ലേ പണ്ഠിതന്മാര്‍ പറയാ?)

    ReplyDelete
  85. വെള്ളെഴുത്തിന്റെ ഭാഷാപരമായ പ്രയോഗങ്ങളെക്കുറിച്ചു റിഡക്ഷനിസ്റ്റിക്കായ സ്ഥായീഭാവങ്ങള്‍ കണ്ടുപിടിക്കാന്‍ കഴിയാതെ അസ്തിത്വാന്വേഷണങ്ങളിലെത്തുന്നതും സ്ഥായീഭാവങ്ങള്‍ തിരയുന്നതിലും ഒരപൂര്‍വ സുന്ദരപ്രതിഭാസത്തെ അഭികല്പന ചെയ്യാതിരിക്കാന്‍ കഴിയുന്നില്ല. രണ്ടാം വായനയില്‍ അതു സ്വീഡൊ സ്ഥായീ ഭാ‍വങ്ങള്‍ മാത്രമാണെന്നു തിരിച്ചറിയുകയും നാനാത്വത്തില്‍ ഏകത്വമെന്നപോലെ സ്വീഡോ സ്ഥായീ ഭാവങ്ങളില്‍ തന്നെ അനുകല്പകമായ പ്രതിബിംബങ്ങള്‍ കാണുകയും ചെയ്യുന്നതിനാല്‍ റിഡക്ഷനിസം വഴിയുള്ള സ്വത്വനിര്‍മ്മാണം പൂര്‍ണ്ണമായി പരാജയമാണെന്നു സമ്മതിക്കുകയും ചെയ്യുന്നു.

    ഇതുപോലെ അര്‍ത്ഥവത്തായ മറ്റൊരു ചര്‍ച്ച ഇവിടെയുണ്ട്.
    http://blogpuli.blogspot.com/2008/09/blog-post.html
    വെള്ളെഴുത്തും ഉണ്ടായിരുന്നല്ലോ?

    ReplyDelete
  86. നമിച്ചണ്ണ, വിസ്വവിക്യാതവിജൃംബിതകവിതാനുരൂപണം കരഗതവ്രാലചാലകമായി...

    ReplyDelete
  87. ഷെഡ്ഡുകെട്ടിയിരുന്നു നാട്ടുകാരെ മുഴുവന്‍ സംസ്കൃതത്തില്‍ തെറിവിളിക്കുന്ന ചിത്രകാരന്റെ കോക്കാമൂച്ചിയില്‍ കൊണ്ടിട്ട നാട്ടുഭാഷയിലുള്ള നല്ല 4 കമന്റുകള്‍ അയാളു മായ്ച്ചുകളഞ്ഞു. മരത്തലയന്റെ പോസ്റ്റിനു താഴെ കമന്റു കൊടുത്തിരിക്കുന്നത് എന്നെയും വെറുതേ വിടരുത്’ എന്നൊക്കെയാണ് വായിക്കുന്നവര്‍ക്ക് എന്തുതോന്നും ? ഇയാളൊരു നെഹ്രൂ ആണെന്നല്ലേ? ഒരു പിണ്ണാക്കുമില്ല. ഒരു മഹാകള്ളന്‍. അയാള്‍ക്ക് എല്ലാവരെയും സംസ്കൃതത്തില്‍ തെറിവിളിക്കാം. അയാളെ ആരും തെറിവിളിക്കാതെ ‘മഹാനുഭാവാ അങ്ങേയ്ക്കു സുഖമാണോ’എന്നു ചോദിച്ചോണ്ടിരിക്കണം. നടന്നതു പോലെ തന്നെ.
    വെള്ളയണ്ണാ, നിങ്ങളീ കമന്റ് ഡിലീറ്റരുത്..

    ReplyDelete
  88. സോറി, ഒന്നൂടെ ചിത്രകാരന്റെ പുതിയ വെളിപാട്..ദേ ഇപ്പോള്‍ എത്തി..
    ചിത്രകാരന്റെ വ്യക്തിപരമായ ദുഖം: വളരെ ശാസ്ത്രീയമായും, സൌന്ദര്യശാസ്ത്രപരമായും, വസ്തുനിഷ്ടമായും മലയാള സാഹിത്യത്തില്‍ നിലനില്‍ക്കുന്ന അനാചാരം പോലുള്ള സ്വയംഭോഗം പോലുള്ള സാഹിത്യ നിരൂപണ ശൈലിയെ വിമര്‍ശിച്ചുകൊണ്ടുള്ള ശില്‍പ്പഭംഗിയോടെ രചിച്ച ചിത്രകാരന്റെ സാഹിത്യ നിരൂപണ പോസ്റ്റിന്റെ മുറ്റത്തുവന്ന് രാജും,വര്‍മ്മക്കൂട്ടവും നടത്തിയ ഭരണിപ്പാട്ടും,കാവുതീണ്ടലും നിയന്ത്രിക്കാന്‍ വ്യക്തിപരമായസമയക്കുറവിനാല്‍ സാധിച്ചില്ല
    -ഇതല്ലേ അയാള് പോസ്റ്റില്‍ സംസ്കൃതത്തില്‍ പറഞ്ഞ സംഗതി..? സ്വയംഭോഗം. കാവുതീണ്ടലും ഭരണിപ്പാട്ടും അവര്‍ണ്ണരുടെയാണെന്ന ബോധമില്ലാത്തവനാണ് അവര്‍ണ്ണര്‍ക്കു വേണ്ടി വക്കാലത്ത് കൊണ്ടു നടക്കുന്നത് . കഷ്ടം..

    ReplyDelete
  89. സോറി, ഒന്നൂടെ ഈ കന്നാലിയെ തല്ലല്ലെ ഇതിലൂടെ മേഞ്ഞ് അങ്ങ് പൊക്കോട്ടെ ഹി ഹി ഹി

    ReplyDelete
  90. ചര്‍ച്ച ഇതുവരെ തീര്‍ന്നില്ലേ?
    ഐസക് അസിമോവ് പറഞ്ഞത് Those people who think they know everything are a great annoyance to those of us who do. എന്ന്

    ReplyDelete
  91. "എന്നാല്‍ ജൈവികമായ ചോദനകളുടെ സ്വച്ഛന്ദമായ വിഹാരമേഖലകളുടെ അതിരുകളും കടന്നെത്തിയ പരിണതി എന്ന നിലയ്ക്ക് തിരിഞ്ഞുകൊത്തുന്ന മാനസിക കാലം നിര്‍മ്മിച്ചെടുത്ത കല്പനാകാകളികളായി പുതിയ കഥകളിലെ വര്‍ണ്ണശബളമായ രൂപകങ്ങളെ നോക്കിക്കാണുന്നതില്‍ ചില കൌതുകങ്ങളുണ്ട്."

    ഇതിലെ മിക്കവാറും എല്ലാ വാക്കുകളുടെയും അര്‍ത്ഥം അറിയാം. പക്ഷേ, മൊത്തം വാചകത്തിന്റെ അര്‍ത്ഥം ഇതുവരെ പിടികിട്ടിയിട്ടില്ല. ഒരു പക്ഷേ, പറയാന്‍ ഉദ്ദേശിക്കുന്ന കാര്യത്തിന്റെ സങ്കീര്‍ണ്ണത എഴുത്തിലേക്ക് സംക്രമിച്ച് അതിന്നെ ദുര്‍ഗ്രഹമാക്കുന്നതാകാം. മാതൃഭാഷ ശരിക്കറിയാമോ എന്ന സന്ദേഹം ഉണ്ടാക്കുന്ന അവസരങ്ങളില്‍ ഒന്നാണ് ഇത്തരം വായന.

    ഞാന്‍ ലാളിത്യത്തിന്റെ ഭാഗത്താണ് എപ്പോഴും. എഴുത്തുകാരന്ന് എന്തുമെഴുതാനുള്ള സ്വാതന്ത്ര്യത്തെ അംഗീകരിക്കുന്നുവെങ്കിലും; പ്രത്യേകിച്ച് ബ്ലോഗില്‍.

    ReplyDelete
  92. ഓടോ: പ്രൊഫറ്റ്, ഇന്റെലക്ച്വൽ എന്ന അകാദമിക് റ്റേം മലയാളത്തിൽ ബുദ്ധിജീവിയായപ്പോൾ ഒരു പുച്ഛം വന്നപോലെ തോന്നും. ക്യാപിറ്റലിസം എന്ന വാക്കിൻ മൂലധനവാദം എന്നതിനുപകരം മുതലാളിത്തം എന്നു പറയുമ്പോളുമുണ്ട് ഇത്തരം അറ്ത്ഥശങ്കയുണ്ടാക്കുന്ന ഒരു ധ്വനി. ഇത്തരം പ്ലഗിൻ ധ്വനികളുടെ ഒരു പ്രശ്നം അവയെ വാചകങ്ങളിൽ ഉപയോഗിയ്ക്കുമ്പോൾ അനാവശ്യമായ സൂചനകൾ വരുമെന്നതാൺ.

    എന്റെ ബ്ലൊഗ് കുറച്ചായി പൂട്ടിക്കിടപ്പാൺ. ഒരു പുതിയ ബ്ലൊഗ് തുടങ്ങാൻ ആലോചിയ്ക്കുന്നുണ്ട്:)

    ReplyDelete