March 17, 2008
പരാജയപ്പെട്ടവരുടെ ശരീരം
രേഷ്മ എന്ന നടിയെ പോലീസ് ചോദ്യം ചെയ്യുന്നതിന്റെ ക്ലിപ്പിങ് ആകസ്മികമായി കാണാനിടയായി. മൊബൈല്‍ ക്യാമറ ഉപയോഗിച്ചെടുത്ത ചിത്രം ആര്‍ക്കോ ഒക്കെ അയച്ചു കൊടുത്തതിന്റെ പേരിലാണ് കളമശ്ശേരി എസ് ഐ സസ്പെന്‍ഡ് ചെയ്യപ്പെട്ടത്. ചോദ്യം ചെയ്യലിനിടയില്‍ ചിത്രീകരണം പതിവാണെന്ന് പോലീസിന്റെ ഭാഗത്തു നിന്ന് ദുര്‍ബലമായ ഒരു വിശദീകരണം കേട്ടിരുന്നു. ഇത് ചിട്ടപ്പടിയുള്ള ചിത്രീകരണമൊന്നുമല്ലെന്ന് കണ്ടാലറിയാം. ഹിന്ദിയിലാണ് ചോദ്യം ചെയ്യല്‍. ശബ്ദം പലയിടത്തും ഉയര്‍ന്നും കുറഞ്ഞും ചിതറിയും തീരെ വ്യക്തമല്ല. ദൃശ്യതയും മോശം. ഹോട്ടല്‍ മുറി പോലെയുള്ള ഒരിടത്താണ്. രേഷ്മ നില്‍ക്കുകയാണ്. ഇടത്തു നെറ്റിയില്‍ ഒരു മുറിപ്പാടുണ്ട്. ആത്മവിശ്വാസമില്ലാതെ, ആര്‍ക്കോ വേണ്ടി അവര്‍ ചിരിക്കുന്നുണ്ട്. പരുക്കന്‍ ശബ്ദത്തില്‍ ഉയര്‍ന്നു പൊങ്ങിയ ഒരു ചോദ്യം ‘നിനക്ക് കുടുംബമില്ലേയെന്നുള്ള‘താണ്. അതിനു പറഞ്ഞ മറുപടി വ്യക്തമായി കേള്‍ക്കാന്‍ കഴിഞ്ഞില്ല. അതു കഴിഞ്ഞ് അകത്തെ മുറിയില്‍ നിന്ന് സിമ്രാനെ വിളിക്കാന്‍ ആവശ്യപ്പെടുന്നു. (രേഷ്മയോടൊപ്പം സിമ്രാന്‍, രമ്യ, ബീന എന്നിവരെയാണ് പോലീസ് അനാശാസ്യത്തിന് അറസ്റ്റു ചെയ്തത്. ഒപ്പം ജോമോന്‍, ജിയോ ഫിലിപ്പ് എന്നീ ആണുങ്ങളെയും) ഒരാളില്‍ നിന്ന് എത്ര രൂപയാണ് വാങ്ങിക്കുന്നത് എന്നു മറുപടി പറഞ്ഞ ശേഷം സിമ്രാനോട് ചോദിച്ച ചോദ്യം ‘നീ രേഷ്മയേക്കാള്‍ സുന്ദരിയാണല്ലോ നിനക്ക് കൂടുതല്‍ പണം കിട്ടേണ്ടതാണല്ലോ‘ എന്നാണ്.
പോലീസ് ചോദ്യം ചെയ്യലിന്റെ വഴിത്താരകളെക്കുറിച്ച് അധികം അറിയേണ്ടതില്ല. പല രീതികള്‍ അവര്‍ അവലംബിക്കാറുണ്ടെന്നു മാത്രമറിയാം. അവ ചിലപ്പോഴൊക്കെ ക്രൂരമാവാറുള്ളത് സമൂഹം സ്വസ്ഥമായി ക്കിടന്നുറങ്ങാന്‍ വേണ്ടിയാണെന്നാണ് പോലീസുകാരായ സുഹൃത്തുക്കള്‍ നല്‍കിയിട്ടുള്ള സമാധാനം. ഇവിടെയും ചോദ്യം ചെയ്യലിലൂടെ പെണ്‍കുട്ടികളെ ഇങ്ങനെയൊരവസ്ഥയിലേയ്ക്ക് വലിച്ചിഴക്കുന്ന വ്യവസ്ഥയും തമ്പുരാക്കന്മാരുമൊക്കെ പുറത്തുവരികയും മാതൃകാപരമായി ശിക്ഷിക്കപ്പെടുകയും ചെയ്യുമെങ്കില്‍ നല്ലത്. ഏതാനും സെക്കന്റുകളില്‍ അവസാനിച്ചു പോയതെങ്കിലും നടുക്കത്തോടെ മാത്രം കണ്ട ചോദ്യം ചെയ്യല്‍ എന്ന റിയാലിറ്റിയെപ്പറ്റിയും അതിന്റെ പരിണതഫലത്തെപ്പറ്റിയും അത്രയ്ക്കങ്ങ് ശുഭാപ്തിക്കാരനാവാന്‍ വയ്യ. അങ്ങനെയൊരു ശുഭസൂചനയും നമ്മുടെ സമകാല ചരിത്രം ആരുടെ മുന്നിലും നേദിച്ചിട്ടില്ല. അപ്പോഴീ ചോദ്യങ്ങള്‍ മുറപോലുള്ള സര്‍ക്കാരു കാര്യത്തിന്റെ പട്ടികയില്‍ എഴുതിതള്ളാമായിരുന്നു, പക്ഷേ ഇവിടെ എം എം എസ്സു വഴി പ്രചരിക്കപ്പെട്ട വീഡിയോ ക്ലിപ്പിങ്ങ് നല്‍കുന്ന ഒരു സൂചനയുണ്ട്. ‘ബി ക്ലാസ്സു സിനിമകളിലും സിഡികളിലും നിങ്ങള്‍ കണ്ടു വെള്ളമിറക്കിയ ഒരു പെണ്‍ശരീരം ‘ഞങ്ങളുടെ‘ മുന്നില്‍ ദാ നില്‍ക്കുന്ന നില്പ് നോക്ക്‘ എന്നാണ് അതു പറയാതെ പറഞ്ഞ അര്‍ത്ഥം. ചോദ്യങ്ങള്‍ സ്ഥാപനവത്കൃതമായ നമ്മുടെ പൊള്ള സദാചാരങ്ങളുടെ പ്രകടന പത്രികയും. ഇതു രണ്ടുമായിരുന്നു ഏറ്റവും വലിയ അശ്ലീലം. പക്ഷേ അവയിലെ ലീനദ്ധ്വനികള്‍ മനസ്സിലാക്കാനുള്ള പാകതമാത്രം ഇനിയും നമ്മുടെ തലച്ചോറുകള്‍ക്ക് കൈവന്നിട്ടില്ലല്ലോ.
രേഷ്മ, പതിവുപോലെ സിനിമാഭിനയം എന്ന സ്വപ്നവുമായി വന്ന് ഈ തൊഴിലിലേയ്ക്ക് എറിയപ്പെട്ടതാണ്. കൂടുതല്‍ സുന്ദരി എന്നു പോലീസുകാരന്‍ പറഞ്ഞ പെണ്‍കുട്ടി സിമ്രാന്റെയും കഥ മറ്റൊന്നാകാന്‍ തരമില്ല. നമ്മുടെതു പോലുള്ള സദാചാരവ്യവസ്ഥ നിലനില്‍ക്കുന്ന സമൂഹത്തില്‍ ഒരു പെണ്‍കുട്ടിയ്ക്ക് വേശ്യയായി തീരാന്‍ ഒരു പാട് ബലതന്ത്രങ്ങളിലൂടെ കടന്നു പോകേണ്ടതുണ്ട്. അപ്പോള്‍ 23ഉം 21ഉം വയസ്സുള്ള രണ്ടു പെണ്‍കുട്ടികള്‍, അവര്‍ കടന്നു പോയ പീഢന പര്‍വങ്ങള്‍ക്കു പുറമേ, സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് കഷ്ടകാണ്ഡങ്ങള്‍ കൂടി കഴിച്ചുകൂട്ടിക്കഴിയുമ്പോള്‍ എന്താണ് മൊത്തത്തില്‍ സംഭവിക്കുക? അറസ്റ്റു ചെയ്യപ്പെട്ട പെണ്‍ജീവിതങ്ങള്‍ നേര്‍ വഴിക്കാവുമോ? അതിനു പിന്നാലെ വരുന്ന പെണ്‍കുട്ടികളൊക്കെ രക്ഷപ്പെടുമോ? കേരളത്തിലെ ആണുങ്ങളെല്ലാം വ്യഭിചാരബുദ്ധി ഉപേക്ഷിച്ച് രാഷ്ട്രീയം മതം ഏതെങ്കിലുമൊന്നില്‍ അഭയം തേടി, പരിശുദ്ധരാവുമോ? വേശ്യാവൃത്തി എന്നെന്നേയ്ക്കുമായി തുടച്ചു നീക്കപ്പെടുമോ, ഇവിടെ?
സദാചാരം എന്നും ആണത്താധികാരത്തിന്റെ മേഖലയായിരുന്നു. നിര്‍മ്മിക്കപ്പെട്ടത് ആര്‍ക്കുവേണ്ടിയാണോ അവരു തന്നെ ശിക്ഷാധികാരികളായി വരുന്നതരം വൈരുദ്ധ്യത്തിനു ചരിത്രത്തിന്റെ തുടക്കം മുതല്‍ വിധേയമായ ഒരു പ്രത്യേക നിയോജകമണ്ഡലമാണത്. ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധം ക്രിമിനല്‍ കുറ്റമാവുന്നത് നമ്മുടെ നിയമത്തില്‍ ഏതു വഴിയ്ക്കാണെന്ന് ഒരു പിടിയുമില്ല. കുറ്റം അരുതാത്തത് ചെയ്യാന്‍ പ്രേരിപ്പിക്കുന്നതിലാണ്. ഇമ്മോറല്‍ ട്രാഫിക്ക്. പണവും പോക്കറ്റിലിട്ടു കിലുക്കി വീടിനു നടയില്‍ ചെന്നു നിന്നവരെ ഈ പാവം പെണ്ണുകള്‍ “അരുതാത്തതു“ ചെയ്യാന്‍ പ്രേരിപ്പിച്ചു എന്നു വരുന്നതിന്റെ വിരോധാഭാസം, ക്വിന്റല്‍ കണക്കില്‍ വിറ്റു പോകും ഇപ്പോള്‍ മാര്‍ക്കറ്റില്‍ !
ഉത്പാദനബന്ധങ്ങള്‍ വച്ച് എംഗല്‍സ് തരം തിരിച്ച സമൂഹത്തിന്റെ മൂന്നാം ഘട്ടത്തിലാണ് നമ്മള്‍ മലയാളികളും. ഏകദാമ്പത്യ ലൈംഗിക ജീവിതം നയിക്കുന്ന പരിഷ്കൃതസമൂഹം. പരസ്പരവിരുദ്ധങ്ങളും ഉള്ളുപൊള്ളകളുമായ മൂല്യങ്ങള്‍ സന്നിഹിതമാണീ പരിഷ്കാരത്തില്‍ എന്ന് ആര്‍ക്കാണറിയാന്‍ വയ്യാത്തത്. അതു പറഞ്ഞു തരാന്‍ ചില ബൊഹീമിയനുകള്‍ നവാബു രാജേന്ദ്രനായി സുരാസുവായി ജോണ്‍ എബ്രഹാമായി അയ്യപ്പനായി കൊള്ളിയാന്‍ പാഞ്ഞിട്ടുണ്ട് ഇവിടെയും. നമുക്കില്ലാതെ പോയത് മുഖത്തടിക്കുന്ന ഒരു ലൈംഗിക അരാജകവാദിയാണ്. എണ്‍പതുകള്‍ അതിനു പറ്റിയ മണ്ണായിരുന്നു. ഗൊദാര്‍ദ് ടൈറ്റിലില്‍ ഒരാവശ്യവുമില്ലാതെ ഉദ്ധരിച്ച ലിംഗം കാണിച്ചു. മര്‍ലിനും മഡോണയും നിക്കോലി കിഡ്മാനും ശരീരത്തില്‍ നിന്ന് വേറിട്ടതല്ല സ്വത്വം എന്ന് മറ കൂടാതെ തെളിയിച്ചു. ( സ്മിതയ്ക്കോ രേഷ്മയ്ക്കോ അവിടങ്ങളില്‍ ജനിക്കാമായിരുന്നു ) പിന്നീട് ബര്‍ട്ടുലൂച്ചിയും (ഡ്രീമേഴ്സ്) കാസ്പര്‍ നോയിയും(ഇറിവേഴ്സിബിള്‍) ലൈംഗിക ധാരണകളെ തന്നെ, പ്രേക്ഷകനെ ഞെട്ടിച്ചു കൊണ്ടു പുതുക്കി. മറ്റു പലതും ലവലേശം കുറ്റബോധം കൂടാതെ ഇറക്കുമതി ചെയ്ത മലയാളി എന്തുകൊണ്ടോ അവിടെ മാത്രം തരിച്ചു നിന്നു. ആദ്യകാലത്ത് ചില സ്പാര്‍ക്കുകള്‍. അത്രമാത്രം. അതവിടെ കത്തി തീര്‍ന്നു. അവളുടെ രാവുകള്‍ക്കും സത്രത്തിലൊരു രാത്രിയ്ക്കും രതി നിര്‍വേദത്തിനും മലങ്കാറ്റിനും ശേഷം മലയാളസിനിമ കാനന സുന്ദരിയിലേയ്ക്കും അഞ്ചരയ്ക്കുള്ള വണ്ടിയിലേയ്ക്കും കിന്നാരത്തുമ്പികളിലേയ്ക്കും പോയതങ്ങനെയാണ്. പെണ്‍ശരീരങ്ങള്‍ പിന്നെയും ഒളിച്ചുനോട്ടങ്ങള്‍ക്കുള്ള സങ്കേതമായി. നമുക്കു മാത്രമല്ല. മറ്റു ഭാരതീയര്‍ക്കും. അവയൊന്നും പുതുക്കാന്‍ ശ്രമിച്ചില്ല. പകരം അനാരോഗ്യകരമായ കുറ്റബോധങ്ങള്‍ ബാല്യം തൊട്ടു വാര്‍ദ്ധക്യം വരെ നിറച്ചു വച്ചുകൊടുത്തു. വിജയശ്രീ, പ്രമീള, ജയമാലിനി, റാണി പദ്മിനി, സ്മിത, ഷക്കീല, രേഷ്മ... ശരാശരി മലയാളി ആണ്‍ കൌമാരത്തിന്റെ കാലാന്തരത്തിലുള്ള വളര്‍ച്ച (?) കൂടി ഈ പെണ്‍ശരീരങ്ങള്‍ അടയാളപ്പെടുത്തുന്നുണ്ട്. മറ്റൊന്നു കൂടി, അരിയും പച്ചക്കറികളും ഇറച്ചിയും പോലെ നിത്യോപയോഗ വസ്തുക്കളുടെ കൂട്ടത്തില്‍പ്പെടുത്തി പിന്നെ പിന്നെ മലയാളിക്ക് ഒളിഞ്ഞുനോക്കാനും അനുഭവിക്കാനുമുള്ള പെണ്‍ ശരീരങ്ങളും ഇറക്കുമതി ചെയ്യേണ്ടി വരുന്നു എന്നുള്ളതാണ് അത്. ഇപ്പോള്‍ മല്ലുവിന്റെ ‘രതിചിത്ര‘താരം രേഷ്മ മൈസൂര്‍ കല്യാണനഗരി സ്വദേശിയാണ് !
നമ്മളെങ്ങോട്ടേയ്ക്കും വളര്‍ന്നിട്ടില്ല, മൂത്രമൊഴിക്കുന്നിടത്തേയ്ക്കു നോക്കി വാപൊത്തി അമര്‍ത്തിപ്പിടിച്ചു ചിരിക്കുന്ന ശൈശവാവസ്ഥയില്‍ നിന്ന് എങ്ങോട്ടേയ്ക്കും. പോലീസുകാരുടെ മുന്‍പില്‍ നിന്ന് ആശ്രയമില്ലാതെ വിളറിയ ചിരി ചിരിച്ച രേഷ്മ ചെറുതല്ലാതെ വിഷമിപ്പിക്കുന്നുണ്ട്. ഇത്രയും നാള്‍ അവര്‍ നമ്മളെ രസിപ്പിക്കുകയായിരുന്നു. പാവം. മലയാളിയുടെ അടക്കി വച്ച ആഗ്രഹങ്ങള്‍ക്ക് കൂട്ടു നില്‍ക്കാന്‍ തുണിയുരിഞ്ഞ ഒരു 23 -കാരിയുടെ ഇനിയുള്ള ജീവിതം എന്തായിരിക്കും, ഇവിടെ.
സ്മിത മരിച്ചപ്പോള്‍ അവര്‍ക്കുള്ള അര്‍ച്ചനാലാപത്തില്‍ യു രാജീവ് എഴുതി :
“ ഏതായാലും
നീ, സ്വയം മരിച്ചത്
നന്നായി.
അല്ലെങ്കില്‍
........
മുഖത്തെ രേഖാംശങ്ങളില്‍
വെടിയുപ്പു നിറച്ചോ
മുലക്കണ്ണില്‍ കുളമ്പടിയിട്ടോ
അടിവയറ്റില്‍
തേള്‍ കടിപ്പിച്ചോ
കല്ലെറിഞ്ഞോ
കുരിശിലേറ്റിയോ
നിന്നെ
ഞങ്ങള്‍ തന്നെ
കൊല്ലുമായിരുന്നു.” (വിശുദ്ധ സ്മിതയ്ക്ക്)
കാലം കഴിയുമ്പോഴെങ്കിലും കാര്യങ്ങള്‍ വ്യത്യാസപ്പെടുന്നുണ്ടോ?
ചിന്തയില്‍ തീ കോരിയിട്ടു.. നന്ദി.
ReplyDeleteശരീരം മാത്രമായവരുടെ പരാജയം..അല്ലേ..?
ReplyDeleteഈ കുറിപ്പിനു നന്ദി.
പോലീസ് സ്റ്റേഷനിലെ രേഷ്മയുടെ നില്‍പ്പും കരച്ചിലിനേക്കാള്‍ വിളറിയ ആ ചിരിയും കണ്ട് സ്വയം ഭോഗിക്കുന്നവരുമുണ്ടാകും...അതാണ് വിരോധാഭാസം...അല്ല ആഭാസം.
അല്ലാതെ എന്തിനാണ് ഈ ക്ലിപ്പുകള്‍ പ്രചരിക്കുന്നത്.
നമ്മുടെ ലൈംഗിക കാപട്യങ്ങളെ പച്ചയായി വിളിച്ചു പറഞ്ഞ ഫയര്‍ സെക്സ് ഫിലിമായി മാര്‍കെറ്റ് ചെയ്തു. അന്നതു കണ്ടത് ഭൂരിഭാഗവും തുണ്ട് കാണാന്‍ പോയ ചെറുപ്പക്കാര്‍. ഇന്ത്യയില്‍ ഇന്നുവരെ ഉണ്ടായ മികച്ച കുടുംബചിത്രമെന്ന് ഞാന്‍ പറയും.
ഒരു തിരുത്ത്-
ഇറിവേഴ്സിബിള്‍ കാസ്പര്‍ നോയിയുടേതാണ്..അയാളുടെ ആദ്യ ചിത്രമായ I stand alone-ഞെട്ടിപ്പിച്ചു കളഞ്ഞു.
വോണ്‍ ട്രയറിന്റേത് Idiot, Breaking the waves ഒക്കെയാണ്.
പസോളിനി, ബെര്‍ട്ടൊലൂച്ചിയുടെ ലാസ്റ്റ് ടാംഗോ, പുതിയ തലമുറയിലെ കാതറിന്‍ ബ്രെല്ല, ജെയിന്‍ കാമ്പ്യന്‍ തുടങ്ങിയ സ്ത്രീകള്‍, സോഡെന്‍ബെര്‍ഗും അന്തോണിയോണിയും ചേര്‍ന്നെടുത്ത ഈറോസ്...എന്റെ വകയുമിരിക്കട്ടെ ചിലത്.
100% പ്രസക്തമായ ചോദ്യങ്ങളുയര്‍ത്തുന്ന പോസ്റ്റ്.
ReplyDeleteനമ്മുടെ മേയ്ല്‍ ഡോമിനന്റ് സൊസൈറ്റിയിലെ ഏറ്റവും അശ്ലീലം നിറഞ്ഞ പ്രയോഗമാണ് ഇമ്മോറല്‍ ട്രാഫിക് എന്നത്. ഒരാണും പെണ്ണും ഒരുമിച്ചൊരു ഹോട്ടല്‍ മുറിയില്‍ കഴിഞ്ഞാല്‍, അവര്‍ ദമ്പതികളല്ലെങ്കില്‍ പൊലീസിനു പിടിക്കാം! അപ്പോള്‍ ഒരാണും ആണും കൂടി ഒരു മുറിയില്‍ താമസിച്ചാല്‍ സ്വവര്‍ഗ്ഗഭോഗക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമല്ലോ! നെറി കെട്ട വ്യവസ്ഥ.
നല്ല ലേഖനം. ഞാനും വിചാരിക്കുകയായിരുന്നു,എഴുപതുകളുടെ അവസാനം ഇത്രയും വിപ്ലവകരമായ ഒരു വിഷയം അവളുടെ രാവുകളില്‍ കണ്ട മലയാളി എവിടെയാണ് 30 വര്‍ഷങ്ങള്‍ക്കു ശേഷം എത്തിനില്‍ക്കുന്നത് എന്ന്‍.!
ReplyDeleteസാമൂഹീകമായ ഏകപക്ഷ ആണ്‍ തിമിരകാഴ്ചകളിലെ വേരോട്ടങ്ങള്‍ക്കെതിരെയുള്ള കലപത്തിന്റെ തീ നാംബുകള്‍ പ്രസക്തം ആണെങ്കില്‍ കൂടി പോസ്റ്റിലും, കമന്റുകളിലും നിറയുന്ന സ്വയം ചികില്‍സയുടെ ഉള്‍ക്കാഴ്ചകളില്‍ ഒരു ശര്‍ദില്‍ തികട്ടിവരുംബോള്‍ വിയോജിക്കാതിരിക്കാന്‍ കഴിയില്ല. അതെ
ReplyDeleteരോഗത്തെ സ്വയം ചികില്‍സിക്കുന്‍ ശ്രമിക്കുന്ന രോഗികളുടെ അബദ്ധ ജഠിലമായ ഉള്‍ക്കാഴ്ചകള്‍. ഇത്തരം ഈ ആള്‍കൂട്ടങ്ങള്‍ സമ്മാനിക്കുന്ന (ഐഡ്‌സിനെ പോലെ) ദുരന്തങ്ങളിലേയ്ക്ക് സമൂഹം എന്ത് വില കൊടുക്കേണ്ടിവരും എന്ന ചേദ്യം എന്റെ ചിന്തയില്‍ പ്രസക്തമാകുന്നു.
പറയരുതെന്ന് സമൂഹം വിലക്കിയ വിഷയമാണിത്,
ReplyDeleteവളരെ ഓര്‍ത്തഡോക്സ് ആയ ഒരു സമൂഹമാണ് നമ്മുടേത് .
പദ്മരാജന്‍ വേറിട്ട് സഞ്ചരിച്ച് കുറെ സിനിമകള്‍
എടുത്തിട്ടുണ്ട് , ഫയറിനെക്കാളും ഉള്‍ക്കാഴ്ചയുണ്ടായിരുന്നു ആ കഥകള്‍ക്ക്.
This comment has been removed by the author.
ReplyDeleteഹായ്..എത്ര നല്ല പോസ്റ്റ്.
ReplyDeleteഉള്ളിലെ തള്ളല്‍ ഭാഷയിലൂടെ പ്രകടിപ്പിച്ചപ്പോള്‍ വല്ലാത്ത ഒരു വായനാസുഖം. വെള്ളെഴുത്തേ..എന്തു പറഞ്ഞാണ് നിങ്ങളെ അനുമോദിക്കുക.
മനസ്സിനേയും കാമവിചാരങ്ങളേയും ഒരാളുടെ ആഗ്രഹത്തിനു വിരുദ്ധമായി അടക്കിനിര്‍ത്താന്‍ നമ്മുടെ സമൂഹം ശാഠ്യം പിടിക്കുന്നു. അതു നിയമത്തിലൂടെ പ്രാവര്‍ത്തികമാക്കിക്കുന്നു. മനുഷ്യനേക്കാള്‍ ദൈവത്തെ സ്നേഹിക്കുന്നവര്‍ക്കിടയില്‍ ഇത്തരം കപടസദാചാരകാവല്‍ക്കര്‍ ഒരു ദിവസം കീറിമുറിക്കുന്നത് എത്ര പേരെ? ഇനി ആരെയൊക്കെ?
ഹായ് ഹായ്..എന്തൊരു വായനാ സുഖം.
ReplyDeleteഹ..ഹഹ്..ഹാഹാാാാ
ReplyDeleteസുഹൃത്തെ റോബി
എന്തിനിത്ര രോഷപ്രകടനം
അഭിപ്രയങ്ങളുടെ, പോസ്റ്റുകളുടെ അതിന്റെ സത്യസന്ധമായ ഇടപെടലുകളില്‍ നിന്നും നാം ജീവിതത്തിനുള്ള ഊര്‍ജമല്ലെ ഉള്‍ക്കൊള്ളെണ്ടത് ?
പിന്നെ എന്റെ മതപരമായ കാര്യത്തില്‍ ഇത്ര ആക്രാന്തത്തില്‍ വിമര്‍ശിക്കാതെ അതിന്റെ കാലിക-ശാസ്ത്രീയ പഠനങ്ങളിലേയ്ക്ക് ശ്രദ്ധതിരിക്കൂ,കാടടച്ചു വെടിവെക്കാതെ എന്നിട്ട് വിമര്‍ശിക്കൂ ...
അല്ലാതെ ഉപയോഗിച്ച് മുന ഒടിഞ്ഞു പോയ കുറെ അര്‍ഥരഹിതമായ ആരോപണങ്ങളുമായി ബ്ലൊഗുകളില്‍ വരല്ലെ, കാരണം പുറം പൂച്ചുകള്‍ പുറത്തിടാന്‍ തുടങ്ങിയാല്‍ സ്വയം ഒന്നു അഴിച്ചു പണിയേണ്ടിവരും എന്നോര്‍മ്മ പ്പെടുത്തുന്നു,
ലോകത്ത് ഇന്ന് ശക്തിപ്രപിച്ചു കൊണ്ടിരിക്കുന്ന ഇസ്ലാമിക് ഫെമിനിസം എന്ന തലത്തിലേയ്ക്ക് എത്തിനോക്കിയാല്‍ താങ്കളുടെ മുന്‍ ധാരണകള്‍ ചിലപ്പോള്‍ തിരുത്താന്‍ കഴിഞ്ഞേയ്ക്കും. അതിന്റെ തലപ്പത്ത് ഇസ്ലാമിന്റെ സ്വതന്ത്രത്തിലേയ്ക്ക് വന്നു കൊണ്ടിരിക്കുന്ന പാശ്ചാത്യ വനിതകളാണ് ഉള്ളത് എന്നോര്‍മ്മപ്പെടുത്തട്ടെ.
ഈ ഓഫ് ടോപ്പിക്ക് സ്വീകരിമല്ലെങ്കില്‍ ഡിലിറ്റ് ചെയ്തോളു വെള്ളെഴുത്ത് മാഷേ.
ആ വീഡിയോ യൂറ്റ്യൂബിലുണ്ട്. എനിക്കെന്തോ കരയണമെന്ന് തോന്നി. കാണേണ്ടിയിരുന്നില്ല എന്നും..
ReplyDeleteആ സ്ത്രീ ഒന്നു ചീറുകയോ കടുപ്പിച്ച മുഖത്തോടെ നില്‍ക്കുകയോ ചെയ്തിരുന്നെങ്കില്‍ എന്ന് പ്രതിഷേധിച്ചിരുന്നെങ്കില്‍ എന്ന് വെറുതെ ഒരു ആശ.
അറസ്റ്റ് ചെയ്യുമ്പോള്‍ അവരുടെ രേഖപ്പെടുത്തിയ പ്രായം 23. ഞാന്‍ ഇന്ത്യവിടുന്ന സമയത്ത് 2001-ല്‍ അവര്‍ സോഫ്റ്റ് പോണിലെ അറിയപ്പെടുന്ന താരം ആണ്. അതായത് കുറഞ്ഞത് 2000-ല്‍ അവര്‍ രംഗത്തു വന്നിരിക്കണം. എട്ട് വര്‍ഷം കുറയ്ക്ക് ആ പ്രായത്തില്‍ നിന്ന്. 15 വയസ്സുകാരിയുടെ ശരീരം പ്രദര്‍ശിപ്പിച്ച് പണമുണ്ടാക്കിയ ഐഡന്റിറ്റി ഉള്ള ‘വ്യവസായികളുടെ’ നേരേ ഒന്നു വിരല്‍ ചൂണ്ടാന്‍ ഫെമിനിസ്റ്റുകള്‍ പോലും ഉണ്ടായില്ല നാട്ടില്‍! (പോലീസിന് ആ ബുദ്ധി ഉണ്ടായില്ല എന്നത് സ്വാഭവികം)
മുപ്പത് വര്‍ഷം മുന്‍പ് ഒരു പതിനാലുവയസ്സുകാരിയെ സെക്സ് പ്രധാനവിഷയം ആയീ എടുത്ത ഒരു ചിത്രത്തില്‍ അഭിനയിപ്പിച്ചത് കേസാവുകയും ചിത്രത്തിന്റെ പുനര്‍വിതരണം തടസ്സപ്പെടുകയും ചെയ്ത സംഭവങ്ങള്‍ ഇവിടെ ഞാന്‍ ജീവിക്കുന്ന നാട്ടില്‍ ഉണ്ട്. അതായത് നിയമത്തിന് അതിന്റെ വഴികള്‍ ആകാം എന്ന് ചുരുക്കം.
വിക്റ്റര്‍ ലീനസ് ഒരു കഥയില്‍ പറയുന്നുണ്ട്.
ReplyDelete" I hurt there for I am " എന്ന്
വെള്ളെഴുത്തിന് നന്ദി
വളരെ നല്ല ലേഖനം. ലോകം മുഴുവന്‍ മുന്നോട്ടു നടക്കുമ്പോള്‍ നമ്മള്‍ മതങ്ങളെയും ദൈവങ്ങളെയും കൂട്ടു പിടിച്ചു പിന്നോട്ട് നടക്കുന്നു. ആ വീഡിയോ കണ്ടിട്ടില്ല, അനേകായിരങ്ങളില്‍ ഇതും, എന്തിന് കാണുന്നു അല്ലേ? ആരുടെയെങ്കിലും മനസ്സില്‍ ഒരു ചെറിയ അവബോധമെങ്കിലും ഈ ലേഖനം കൊണ്ട് ഉണ്ടായാല്‍ അത്രയും നല്ലത്.
ReplyDeleteറോബി പറഞ്ഞതുപോലെ ഫയര്‍ സിനിമ കണ്ടിട്ട് അതില്‍ ഒന്നുമില്ലെടെയ്, എന്നു പറഞ്ഞവരെ എനിക്കറിയാം, ഞങ്ങള്‍ ഒരുപാടു കുട്ടികള്‍ ഒരുമിച്ചിരുന്നാണ് അത് കണ്ടത്, അതിനു ശേഷം എന്തോ ഒരു സങ്കടമാണ് എല്ലാവര്‍ക്കും തോന്നിയത് എന്നാണ് ഓര്‍മ്മ.
അഭിനന്ദനങ്ങള്‍ വെള്ളെഴുത്തേ (നല്ല പേര്, :)
വെള്ളെഴുത്തുവരുന്നതിന്‍ മുന്‍പേ ഈ ബ്ലോഗിലെത്താന്‍ കഴിഞ്ഞതുഭാഗ്യം...
ReplyDeleteനല്ലൊരു ചികിത്സകിട്ടി..നേര്‍ക്കാഴ്ചകള്‍ക്ക്!
നന്ദി!!
ലേഖനം കൊള്ളാം..
ReplyDeleteഇരട്ടത്തലയന്മാരും പകല്‍മാന്യന്മാരും
ഒരാളെ കിണറിലേയ്ക്കു തള്ളിയിടുന്നു,വേറൊരാള്‍ സ്വയം ചാടുന്നു. തള്ളുകൊണ്ട് വീണയാള്‍ പിന്നെയും വീഴാനായി നിന്നുകൊടുക്കുന്നു.ഇങ്ങനെ വീണ്ടും വീഴുന്നവരോട് എന്തിനു സഹതാപം,ദയ? അതേ സമയം അറിഞ്ഞുകൊണ്ടു വീഴുന്നവര്‍, അവര്‍ സാഹചര്യങ്ങളെ അതി ജീവിക്കാനുള്ള കഴിവില്ലാത്തവരും ആശ്രിത സംരക്ഷകരുമായിരിക്കും.
മനു,
ReplyDeleteഒരു സംശയം. നിയമത്തിന്റെ കാര്യം അറിയില്ല.
നമ്മുടെ നാട്ടിലെ തരികിട സോഫ്റ്റ് പോണ്‍ സിനിമയുമായി ബന്ധപ്പെട്ട ഒരു ചോദ്യവുമല്ലിത്. (ലവന്മാരെല്ലാം അഴിയെണ്ണാനര്‍ഹതയുള്ള ടീമുകള്‍ തന്നെ.) എങ്കിലും ഒരു സിനിമയുടെ കഥയ്ക്കു നിരക്കുന്ന നിലയില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയുടെ ശരീരം, അല്ലെങ്കില്‍ അവളുള്‍പ്പെട്ട ഒരു രതിരംഗം കാണിക്കുന്നുവെങ്കില്‍ അത് എതിര്‍ക്കപ്പെടേണ്ടതാണോ? ഉദാഹരണത്തിന് ഇക്കഴിഞ്ഞ ഐ എഫ് എഫ് കെ യില്‍ പുരസ്കാരം നേടിയ XXY എന്ന അര്‍ജന്റൈന്‍ ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ അലെക്സിന്റെ പ്രായം 15 വയസ്സാണ്. അലക്സിനെ അവതരിപ്പിച്ച നടിയുടെ (ഐനെസ് എഫ്രോണ്‍) പ്രായം അറിയില്ല. പക്ഷേ ആ സിനിമ കണ്ടവര്‍ക്ക് അതിലെ രതിരംഗങ്ങളുടെ ചിത്രീകരണമോ മറ്റോ ചോദ്യം ചെയ്യപ്പെടേണ്ടതായി തോന്നിയിട്ടുണ്ടാവില്ല.
റോബി നന്ദി, അതു തിരുത്തി. NOE എന്ന പേര് EON എന്ന് ഇറിവേഴ്സിബിളായി ഡി വിഡി കവറില്‍ എഴുതിയിരുന്നതിന്റെ പ്രശ്നമാണ്. അതു മനസ്സിലുണ്ടായിരുന്ന ‘വോണ്‍‘ ആണെന്നു ഞാന്‍ തീരുമാനിച്ചു.
ReplyDeleteരോഗത്തെ സ്വയം ചികില്‍സിക്കുന്‍ ശ്രമിക്കുന്ന രോഗികളുടെ അബദ്ധ ജഠിലമായ ഉള്‍ക്കാഴ്ചകള്‍.
ശെരീഖേ, രോഗമാണെന്ന് തീരുമാനിച്ചവരാരാണ്? എന്താണു ചികിത്സ? അതു ഫലവത്താണോ? ചരിത്രം അങ്ങനെയെന്തെങ്കിലും സര്‍ട്ടിഫിക്കേറ്റു നല്‍കുന്നുണ്ടോ? ‘എയിഡ്സ്‘ വിവാഹേതര ബന്ധത്തിനുള്ള ദൈവശിക്ഷയാണോ? അപ്പോള്‍ അതിനേക്കാള്‍ മാരകമായ മറ്റു രോഗങ്ങളോ?
പോട്ടേ അതൊരു ചര്‍ച്ചാവിഷയമല്ല. സെക്സിന്റെ കാര്യം വരുമ്പോള്‍ നമുക്ക് ‘മനുഷ്യത്വം‘ പോലും നഷ്റ്റപ്പെടുന്നതെന്തുകൊണ്ടാണ് എന്നു ചുമ്മാ ചോദിച്ചു പോയതാണ്. ഗുപ്താ, ഇതു മാത്രമല്ല ഇതുപോലെ പ്രചരിക്കുന്ന അനേകം ക്ലിപ്പുകളുണ്ട്, ശരിയായ റേപ്പുകളുടെ. ഡാനിയല്‍ പേളിന്റെയും സദാമിന്റെയും കൊലകള്‍ പോലെ നടുക്കമുണ്ടാക്കുന്നവയാണ് ഈ ക്ലിപ്പുകളും. ആ വിഭാഗത്തിലൊന്നു കൂടി രേഷ്മയുടെ. ആ ക്ലിപ്പിന്റെ ലിങ്ക് കൊടുക്കണമെന്നുണ്ടായിരുന്നു.. പ്രമോഷനല്‍ ആവണ്ട എന്നു വിചാരിച്ചു മാറ്റിയതാണ്.
നല്ല പോസ്റ്റ്.
ReplyDelete-സുല്‍
പരസ്യമായി തള്ളിപ്പറയുകയും രഹസ്യമായി ആഘോഷിക്കുകയും ചെയ്യുന്ന നമ്മുടെ കപട സദാചാരബോധങ്ങള്‍ക്കുമേല്‍ ഒരു വെള്ളെഴുത്തു കണ്ണട.
ReplyDeleteസത്യം അതു തന്നെയാണ് ഇല്ലാതെ പോയത്. ഒന്നാന്തരമൊരു ലൈംഗിക അരാജകവാദി. Georges Bataille പോലെ ഒരു എഴുത്തുകാരന്‍.
ReplyDeleteസോഫ്റ്റ് പോണ്‍ എന്നോക്കെ പറയുന്നതു പോലെ സോഫ്റ്റ് അരാജകര്‍ ആണ് നമുക്കുണ്ടായിരുന്നത്. അവര്‍ അവരുടെ വഴിക്കു പോയതിനാല്‍, കലയില്‍ കളയാണ് കൂടുതല്‍. പദ്മരാജന്റെ പേരൊക്കെയാണ് ഇത്തരമൊരു ചര്‍ച്ചയില്‍ ആള്‍ക്കാര്‍ എഴുതിപ്പിടിപ്പിക്കുന്നത്. ദേശാടനക്കിളിയും, തൂവാനത്തുമ്പികളും പോലെ ഒന്നാന്തരം സദാചാര സിനിമളെടുത്ത ഒരാള്‍. അരാജകവാദികളുടെ തമ്പുരാന്‍ ആകാന്‍ പറ്റിയ കക്ഷി.
വെള്ളെഴുത്തേ, സ്റ്റേറ്റ് വില്‍ വിതര്‍ എവേ എന്ന ഘട്ടം വരുമായിരിക്കും അല്ലേ?. അരാജക വാദികള്‍ ഉണ്ടാകും അല്ലേ?
രാജീവിന്റെ കവിത വീണ്ടുമോര്‍മിപ്പിച്ചതിനും നന്ദി.
നല്ല പോസ്റ്റ് , സാങ്കേതിക വിദ്യ മാറിയെന്നേയുള്ളൂ ബലാത്സംഗകേസ്സുകളിലെ പോലീസ്സിന്റെ എഫ്.ഐ.ആറുകളുടെ കോപ്പികള്‍ വായിച്ചാലറിയാം പോലീസ്സിന്റെ സംസ്ക്കാരം, പേര് കേസ്സന്വേഷണം.. വീണ്ടും മാനസികമായി ബലാത്സംഗം ചെയ്യപെടുന്ന ഇത്തരം F.I.Rന്റെ നിരവധി കോപ്പികള്‍ അടുത്തിടെ ഒരു പോലീസ്സ് ക്യാമ്പില്‍ നിന്നും കണ്ടെടുക്കുകയുണ്ടായി ,
ReplyDelete"പരാജയപ്പെട്ടവരുടെ ശരീരം" എന്നതില്‍ നിന്ന് മാറി “പരാജയപ്പെട്ട പെണ്‍ശരീരം“ എന്നതാണല്ലോ ഇതിവൃത്തം.
ReplyDelete“ഷൂട്ട്” എന്നതാണ് എനിക്കിതെ കുറിച്ച് പറയാനുള്ളത്
1) നഗനമായ ഉടല്‍ രതിയെ ക്യാമറ കൊണ്ട്
2) അശ്ലീലം നിറഞ്ഞ മാസ്കുലൈന്‍ സങ്കല്‍പ്പലിംഗങ്ങളിലെ സ്ഖലനം കൊണ്ട്
3) ഉപയോഗം കഴിഞ്ഞാല്‍ തലപിളരുന്ന വിധം തോക്കുകൊണ്ട്...
...ജസ്റ്റ്.... ഷൂട്ട്....
സോഫ്റ്റ് പോണ്‍ / ലെഫ്റ്റ് ലിബറല്‍ / നോണ്‍ പൊളിറ്റിക്കല്‍ എന്നൊക്കെ കേള്‍ക്കുമ്പോള്‍ പ്രശസ്തനായ ഒരു സുഹൃത്ത് ഒരിക്കല്‍ പറഞ്ഞ മറുപടിയാണ് ഓര്‍ക്കുന്നത് “പ്രവര്‍ത്തിപരിചയമുള്ള കന്യകയായ വേശ്യ”
ലെതീഷ്,
കിളിയേയും തുമ്പിയേയും വിട്ട് “മാളു അമ്മയുടെ വീട്ടിലെ പെണ്ണുങ്ങളെ കാണാന്‍ പോരുന്നോ? ഡിങ്കന് നല്ല വിഷുക്കണി കാണിച്ചുതരാം” അതല്ലെങ്കില്‍ “തയ്യല്‍മെഷീന്‍ ചവിട്ടുന്ന അയല്‍ക്കാരി ചേച്ചിയുടെ ചന്തിക്ക് തട്ടാം” ഒരു ദിവസമെങ്കിലും “സത്രത്തില്‍ ഒരു രാത്രി ചിലവഴിക്കാം” ഇനിയും മതിയായില്ലെങ്കില്‍ “മുന്തിരിതോപ്പുകള്‍ സ്വപ്നം കാണുന്ന (ഭാര്യയുടെ) മകളെ കടന്ന് പിടിക്കാം” അരാജകത്വം മതിയാകുമോ?
ഓഫ്.ടോ
വെള്ളെഴുത്തേ “വിജയശ്രീ, പ്രമീള, ജയമാലിനി, റാണി പദ്മിനി, സ്മിത, ഷക്കീല, രേഷ്മ“ കൂട്ടത്തില്‍ ഉണ്ണിമേരിയെ ഉള്‍പ്പെടുത്താത്തതില്‍ ശക്തമായി പ്രതിഷേധിക്കുന്നു :(
രേഷ്മയുടെ ആശ്രയമില്ലാത്ത വിളറിയ ചിരി കണ്ടപ്പോള്‍ സങ്കടമാണ് വന്നത്. സത്യം. കണ്ണില്‍ വെള്ളം വന്നു എന്ന് തന്നെ പറയണം. പരസ്പരം സമ്മതത്തോടെയുള്ള ലൈംഗികബന്ധം ഇമ്മോറല്‍ ട്രാഫിക്കായി കാണുന്ന വ്യവസ്ഥയോട് ഞാനും പ്രതിഷേധിയ്ക്കുന്നു.
ReplyDeleteവേശ്യയെ ചോദ്യം ചെയ്ത രീതി സങ്കടമുളവാക്കി, അമര്‍ഷവും.
ReplyDeleteഎന്നാലത് വേശ്യയൊടുള്ള സഹതാപമായി മാറുന്നില്ല, മറിച്ച് നീതിന്യായ വ്യവസ്ഥകളോട് മാത്രമുള്ളതാണ്.
@പരാജിതന്‍
ReplyDeleteഹരിയേട്ടാ എന്റെ കമന്റ് അതിന്റെ പൊലിറ്റിക്കല്‍ ഓറിയെന്റേഷനില്‍ മാത്രം എടുത്താല്‍ മതി. കുറ്റവാളികള്‍ മറ്റുചിലര്‍ ആണെന്ന് ഉരപ്പിക്കാമായിരുന്നിട്ടും ഇരയെത്തന്നെ - പരാജിതരുടെ ശരീരത്തെ തന്നെ - വീണ്ടും ടാര്‍ജറ്റ് ചെയ്യുന്ന നിയമത്തോടുള്ള പ്രതിഷേധം. അത്രമാത്രം.
ഹരിയേട്ടന്റെ ചോദ്യത്തിലെ വിഷയം മറ്റൊരു കോണ്ടക്സ്സ്റ്റില്‍ നിന്ന് ചര്‍ച്ചചെയ്യേണ്ടതാണ്. പരാജിതരുടെ ഉടല്‍ അല്ല അവിടെ, ഉടലിന്റെ തന്നെ ഉടയവനാണ് വിഷയം. പ്രദര്‍ശനത്തിന് ഒരൂ കുട്ടിയുടെ ഉടല്‍ നല്‍കാന്‍ ആര്‍ക്കാണവകാശം എന്ന ചോദ്യം; അത്തരം പ്രദര്‍ശനം വഴി ആ കുട്ടിയിലുണ്ടാകുന്ന മാനസിക വളര്‍ച്ചയേയും തളര്‍ച്ചയെയും എങ്ങനെകൈകാര്യം ചെയ്യും എന്ന വിഷയം. അഭിപ്രായം പറയാനൂള്ള അവഗാഹമില്ല അക്കാര്യത്തില്‍. പ്രീ-റ്റീന്‍സിനെ nudity/ sexual encounter scenes-ല്‍ നിന്ന് ഒഴിവാക്കണം എന്ന് ഉറപ്പ് തോന്നുന്നുണ്ട്. ഫിസിക്കല്‍ പ്രെസന്‍സ് ഇല്ലാതെ അത്തരം രംഗങ്ങള്‍ അത്യാവശ്യം ചിത്രീകരിക്കാവുന്ന റ്റെക്നോളജി ഇപ്പോള്‍ നിലവില്‍ ഉണ്ട്
(ഇതേ വിഷയങ്ങള്‍ കുഞ്ഞുങ്ങളെ ഉപയോഗിച്ചുള്ള ഫോട്ടോഗ്രഫിക്കും സാധാരണ സിനിമാനിര്‍മാണത്തിനും ബാധകമാണ് --- തികച്ചും മറ്റൊരുതലത്തില്‍)
ഒരോഫു കൂടെ, മാപ്പാക്കണെ,
ReplyDeleteഹൈദര്‍, വളരെ കൃത്യമായ മാനവികതയുടെ ബോധം അടയാളപ്പെടുത്തുന്ന ഇത് പോലൊരു എഴുത്തിനെ ‘കുത്തഴിഞ്ഞ ലൈംഗികതയുടെ’ വക്താക്കളായി ചിത്രീകരിച്ച കമന്റു കണ്ടപ്പോള്‍ വൈകാരികമായി പ്രതികരിച്ചു പോയതാണ്. ലൈംഗികതയെക്കാള്‍ ഇവിടെ വിഷയം സ്ത്രീത്വം തന്നെയാണെന്നു ഞാന്‍ കരുതുന്നു. ഇസ്ലാമിക് ഫെമിനിസത്തെക്കുറിച്ച് നമ്മുടെ നാട്ടില്‍ പല മുസ്ലിം സഹോദരങ്ങള്‍ക്കുമറിയില്ല. അതൊക്കെയോര്‍ത്തു പറഞ്ഞതാണ്..വേദനയായെങ്കില്‍ ക്ഷമിക്കുക...
ഗുപ്തരെ, ആ സിനിമ തകരച്ചെണ്ട ആണോ?
രേഷമയെക്കുറിച്ചൂള്ള വാര്‍ത്തകള്‍ കാണുന്നുണ്ടായിരുന്നു. ഇന്‍ഡ്യടുഡെയുടെ മലയാളം പതിപ്പ്, ആക്കുട്ടി
ReplyDeleteനീന്തല് വേഷത്തില്‍ നില്‍ക്കുന്ന ഒരു ചിത്രം പ്രസിദ്ധീകരിച്ചുകൊണ്ടാണ്‍ സഹതപിച്ചതു.
അപ്പോഴൊക്കെ മനസ്സില്‍ തിളച്ചുപൊങ്ങിയ എന്തിനൊക്കെയൊ ഇവിടെ വെള്ളെഴുത്തെഴുതിക്കണ്ടപ്പോള്‍ ഒരു സമാധാനം തോന്നി (എനിയ്ക്കുമുണ്ടൊരു ബ്ലൊഗ്.
ഈയെഴുത്ത് എനിയ്ക്കുമാകാമായിരുന്നു,അല്ലെ?
ചെയ്തില്ല-കഷ്ട്ടം!)
ഇന്നലെക്കണ്ടമറ്റൊരു വാറ്ത്ത-
ഇവിടെ നോക്കൂ
അതിന്റെ ഗുണ്‍ദോഷങ്ങള്‍ ചറ്ച്ചചെയ്യപ്പെടട്ടെ..ഇങ്ങിനെയൊന്നിന്റെ സാദ്ധ്യതയെപ്പറ്റി മിണ്ടാന്‍ പോലും നമ്മുടെ നാട്ടിലാകുമോ?
"സോഫ്റ്റ് പോണ്‍ എന്നോക്കെ പറയുന്നതു പോലെ സോഫ്റ്റ് അരാജകര്‍ ആണ് നമുക്കുണ്ടായിരുന്നത്. "-അതിനു ബലേ ലതീഷ്. കൊടു കൈ.
ReplyDeleteഓഫ് @റോബി
ReplyDeleteഞാന്‍ പറഞ്ഞ ഫിലിം അത്ര ശ്രദ്ധേയം ആയിരുന്നു എന്ന് തോന്നുന്നില്ല റോബീ. സെന്‍സറിംഗും ആയിബന്ധപ്പെട്ട ഒരു ഡിസ്കഷനില്‍ പ്രധാനകേയ്സായി വായിച്ച ഓര്‍മ്മയില്‍ നിന്ന് എഴുതിയതാണ്. ഓര്‍ണേല മുതി ആണ് നടി എന്ന്‍ ഓര്‍ക്കുന്നു.
പ്രിയ സുഹൃത്തെ റോബി;
ReplyDeleteഎന്റെ ആദ്യ പോസ്റ്റില്‍ ഇവിടെ ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്ന മാനവീകതക്ക് എതിരായി ഒന്നും പറഞ്ഞില്ല എന്നു മാത്രമല്ല പ്രസക്തം എന്നു തന്നെയാണ് ഞാന്‍ അടയാളപ്പെടുത്തിയതും വിശ്വസിക്കുന്നതും.
പക്ഷെ അതിനുള്ള ചികില്‍സ കുത്തഴിഞ്ഞ ലൈംഗീക സംസക്കാരം ആണ് എന്ന് പറഞ്ഞു വെക്കുംബോള്‍ അതിന് ശാസ്ത്രത്രിയ-മാനവീക-സംസ്ക്കാരിക മുഖമല്ല മറിച്ച് എന്തും കച്ചവടം ചെയ്യാനുള്ള മുതലാളിത്തത്തിന്റെ രാക്ഷസ മുഖമാണ് എനിക്ക് കാണാന്‍ കഴിയുന്നത് അത് പറഞ്ഞുവെന്നെയുള്ളൂ.
പിന്നെ ഈ അരാചക-ലൈംഗീക-പ്രേമ രോഗികള്‍ക്കുള്ള ചാട്ടുളിയുടെ മൂര്‍ച്ചയുള്ള ഒരു മറുപടി ഡിങ്കന്‍ എന്ന സുഹൃത്ത് ഇവിടെ നല്‍കിയിട്ടുണ്ട്, അതിന്റെ അര്‍ഥതലങ്ങളിലേയ്ക്ക് മനനത്തിന്റെ ഒരു സിംഗിള്‍ സ്റ്റെപ്പ് പോലും വെക്കാതെ കൈ കൊടുക്കുന്നവരുടെ നിര വരുംബോള്‍ എനിക്കിവിടെ വീണ്ടും ഛര്‍ദില്‍ തികട്ടി വരുന്നു.
സ്ത്രീ എപ്പോള്‍ അപമാനിക്കപ്പെടണമെന്നത് തീരുമാനിക്കുന്നത് ഇന്നും പുരുഷനാണു. ഇതിനുപയോഗിക്കുന്ന ഏറ്റവും ശക്തമായ അധികാരസമ്പ്രദായമാണു മതവും, മതം നന്മയുടെ പ്രതീകമാണെന്ന മാര്‍ക്കറ്റിങ് തന്ത്രവും.
ReplyDeleteആണ് പെണ്ണിനെ കയറിപ്പിടിച്ചാല്‍ അപമാനിതയാകുന്നത് സ്ത്രീ
ആണ് പെണ്ണിനെ പീഡിപ്പിച്ചാലും അപമാനിതയാകുന്നത് സ്ത്രീ
സാരിത്തുമ്പ് ഒന്നു മാറി ഒളിഞ്ഞു നോക്കുമ്പോഴും അപമാനിതയാകുന്നതും സ്ത്രീ.
ഇത് സ്ത്രീയെക്കൊണ്ടു തന്നെ പറയിപ്പിക്കാന്‍ മതം തന്നെ വേണം.
പീഡനത്തിന്റെ ചിഹ്നങ്ങളെ (പര്‍ദ്ദപോലുള്ള) സ്ത്രീയെക്കൊണ്ട് ആദര്‍ശവല്‍ക്കരിക്കാനും മതം തന്നെ വേണം.
സമൂഹത്തിനിന്നാവശ്യം നിരീശ്വര-യുക്തിവാദികളെയാണു. ഒരു ബാലന്‍സിനായെങ്കിലും.
വളരെയധികം പ്രാധാന്യമര്‍ഹിക്കുന്ന ഒരു സംവാദവിഷയമാണ്.
ReplyDeleteഇന്നലെ ആ കമന്റെഴുതുമ്പോള്‍ എന്റെ കയ്യില്‍ പദ്മരാജന്റെ ഒരു പുസ്തകം ഉണ്ടായിരുന്നു
അയാള്‍ വളരെ വേറിട്ട് , യഥസ്ഥിതികരെ ഭയക്കാത്ത
രീതിയില്‍ സഞ്ചരിച്ച ഒരു വ്യക്തിയായിരുന്നു ചുരുങ്ങിയത് ലൈംഗികസദാചാരത്തിലെങ്കിലും. ആ ചിന്ത വെള്ളെഴുത്തിന്റെ ലേഘനത്തിന്റെ കൂടെ കൂട്ടിവായിച്ചതു കൊണ്ടാണ് അങ്ങനെയൊരു കമന്റ് എഴുതിപോയതു , വെള്ളെഴുത്തെ , റോബി, ലതീഷ് , സന്ദര്‍ഭോചിതമല്ലെങ്കില്‍ ക്ഷമിക്കൂ
ചര്‍ച്ച നടക്കട്ടെ
വളരെ നല്ല ലേഖനം.
ReplyDeleteഅതിന്റെ പക്വമായ പറച്ചില്‍ രീതിയോട് മിണ്ടാതെ പോകുന്നത് ശരിയല്ലാത്തതിനാല്‍...
രോഗമോ, ചികിത്സയോ അറിയില്ല. എന്തുമാകട്ടെ. ഞാന്‍ ട്യൂബൊന്നും കണ്ടില്ല. അതിനെയൊന്നും പ്രമോട്ട് ചെയ്യാതിരുന്ന നല്ല മനസിനെ എഴുത്തിനോടുള്ള കൂറു സൂക്ഷിക്കലായി നമിക്കുന്നു.
പിന്നെ 'മുഖത്തടിക്കുന്ന ലൈംഗിക അരാജകവാദി' . അതു ലതീഷ് മോഹന്‍ പറഞ്ഞതിലേയ്ക്ക്
എഴുത്തിലാണ് ആവശ്യമെന്ന് പിന്‍താങ്ങുന്നു. (സിനിയും ചിത്രരചനയും മറ്റുകലകളും തത്വത്തില്‍ എഴുത്തുതന്നെ) അതിനെ ജീവിതത്തിലെ സമമായ സമവായങ്ങളോട് ചേര്‍ത്തുവായിക്കപ്പെടേണ്ടതല്ല. എന്നാല്‍ അത്തരത്തിലൊരു അരാജകവാദിയുടെ ഉടലുണര്‍വ് ജീവിതത്തോട് സമരസപ്പെടാതെ മൂര്‍ച്ചപ്പെടില്ലെന്നത് വിരോധാഭാസമായിരിക്കാം. ഒരെഴുത്ത് തുറന്നുവിടുന്ന സ്വാതന്ത്ര്യം അത്
വായനക്കാരന്റെകൂടി അടിഞ്ഞുകൂടിക്കിടക്കുന്ന ഒച്ചകളുടെ മോചനമാകുമ്പോള്‍ എന്തുകൊണ്ടും അത്തരമൊന്ന്
ആവശ്യമാണെന്നു തോന്നും. ഇവിടെ പെണ്‌രൂപങ്ങള്‍ ചൂഷണം ചെയ്യപ്പെടുന്നത് എങ്ങനെയാണ്.
നാം നമ്മില്‍ ചില വ്യവസ്ഥകളുടെ മനോഹരസങ്കല്പങ്ങളെ കെട്ടിപ്പൊക്കി.
'എനിക്കുമാത്രം' എന്നതൊക്കെ നമുക്ക് 'ഉയര്‍ത്തി'ക്കാട്ടന്‍ ആകെയുള്ള കുടുംബമെന്ന ചട്ടക്കൂടിന്റെ ആണിക്കല്ലാണ്. ഒരര്‍ത്ഥത്തില്‍ അവിടെനിന്നാണോ ചരടിന്റെ ഒരറ്റമെന്നൊക്കെ അപകടകരമെങ്കിലും ചിന്തിച്ചുപോകാറുണ്ട്. എന്നാല്‍ വേശ്യ ആ വിളിതന്നെ അപഹാസ്യമായി തോന്നുയാകിലും
വെപ്പാട്ടിയായിരിക്കുന്നതിലും വേശ്യയായിരിക്കുന്നത് നല്ലത് എന്ന് വിളിച്ചുപറഞ്ഞ എഴുത്തുകാരിയെക്കുറിച്ച്.
നമ്മുടെ രീതികളും നിയമങ്ങളും അങ്ങനെതന്നെ പോകട്ടെ. ഇത്തരത്തില്‍ വെലിക്കെട്ടില്‍ നിന്നും പുറത്താകാന്‍
വിധിക്കപ്പെടുകയും ഒപ്പം നിന്ദിക്കപ്പെടുകയും ചെയ്യുന്നവരോട് ഉള്‍നോവിന്റെ ഒരു സൂക്ഷിപ്പെങ്കിലും ഉണ്ടാകുന്നത് ചോദ്യം ചെയ്യപ്പെടേണ്ടല്ല. ഇപ്പോഴും വിലക്കപ്പെട്ട മരത്തിന്റെ പോലത്തെ കഥകള്‍ മതത്തിന്റെ ദൈവത്തെ വിചാരണയില്‍നിന്നും രക്ഷപ്പെടുത്തുമ്പോള്‍ കുടുംബത്തിലെ പെണ്ണും പുറത്തെ പെണ്ണും പെണ്ണായി മാത്രമാണ് പിറന്നത് എന്നൊരു ബഹുമാനം നിയമത്തില്‍നിന്നെങ്കിലും ഉണ്ടാകട്ടെ.
വെള്ളെഴുത്തുമാഷേ ഓഫിനു മാപ്പ്. ഭൂമിപുത്രി ഇട്ട ലിങ്ക് എത്രപേര്‍ ശ്രദ്ധിക്കും എന്ന് സംശയം ഉള്ളതുകൊണ്ട് അതിലെ മാറ്റര്‍ കുറച്ച് ഇവിടെ ക്വോട്ട് ചെയ്തിടുന്നു. അസ്സോഷ്യേറ്റഡ് പ്രെസ്സിന്റെ റിപോര്‍ട്ട്:
ReplyDelete“STOCKHOLM, Sweden (AP) — Selling sex isn't illegal in Sweden, but buying is — a radical approach to prostitution that faced ridicule when it was introduced nine years ago.
Now, while Americans are preoccupied with the downfall of New York Gov. Eliot Spitzer in a prostitution scandal, some countries are considering emulating the Swedish model, which prosecutes the client but views the prostitute as an exploited victim.
Officials say the changed approach has reduced the demand for prostitutes and reshaped attitudes toward the sex trade.
"We don't have a problem with prostitutes. We have a problem with men who buy sex," said Kajsa Wahlberg, of the human trafficking unit at Sweden's national police board.
വാര്‍ത്ത തുടരുന്നുണ്ട്. വായിക്കുമല്ലോ. ആ വാര്‍ത്ത ഓണ്‍ റ്റോപ്പിക്ക് ആണെന്ന ഉറപ്പുകൊണ്ടാണീ കടുംകൈ.
സിയ മുകളില്‍ രേഷ്മയെ വേശ്യ എന്നു വിളിച്ചുകണ്ടു. അവളെ പ്രാപിക്കാന്‍ പണം മുടക്കിയവനെ എന്തുവിളിക്കുമോ ആവോ?
Male prostitutes നെ ഉപയോഗപ്പെടുത്തുന്ന സ്ത്രീകളെ ഗുപ്‌തന്‍ എന്തു വിളിക്കും?!
ReplyDeleteഡിങ്കാ,
ReplyDeleteഎന്തെങ്കിലും കാര്യമായി സംസാരിക്കുന്നിടത്തു വന്ന് അവിടെയും ഇവിടെയും തൊടാതെ, പേഴ്സണല്‍ ചുവയുള്ള തമാശകള്‍ പറഞ്ഞിട്ടു പോകുന്നതിന്റെ അപകടം നിനക്കു മനസ്സിലായിക്കാണുമെന്നു കരുതുന്നു.
നിന്റെ വക്കാലത്ത് ഏറ്റെടുക്കാന്‍ ആള്‍ക്കാര്‍ വന്നിട്ടുണ്ട്. ചെല്ല്, ബെസ്റ്റ് സ്ഥലം.
ശൈഖ് ഹൈദറേ, നിങ്ങള്‍ വക്കാലത്തു കൊടുത്തവന്‍ ന്നല്ല ഒന്നാന്തരം കക്ഷിയാണ്. മാനവികത കൂടുതല്‍ കിട്ടും. പെട്ടന്നു ചെല്ലണം :)
ഇസ്ലാമിക ഫെമിനസം എന്നൊക്കെ പറയുന്നവര്‍ക്ക് ഇസ്ലാമിനെ അറിയുമോ എന്നെനിക്കറിയില്ല എങ്കിലും ഫെമിനിസം എന്താണെന്നറിയില്ല, തീര്‍ച്ച.
@ സിയ ‘എക്സപ്ഷന്‍’ എന്ന്; അല്ലെങ്കില്‍ ഒരുപാട് വ്യഭിചരിക്കപ്പെട്ട സ്ത്രീത്വത്തിന്റെ ബൈപ്രോഡക്റ്റ് എന്ന്.
ReplyDeleteശെരീഖേ, റബ്ബില്‍ ആലമീനായ തമ്പുരാനേ ഓര്‍ത്ത് എന്നെ എടങ്ങേറിലാക്കല്ലേ. മാലിക്കല്‍ ജബ്ബാറായ തമ്പുരാനാണേ സത്യം മാളുഅമ്മ, രതിചേച്ചി, മുന്തിരിതോപ്പുകള്‍ എന്നൊക്കെ എടുത്തിട്ടത് പത്മരാജന്‍ വെറും പോഴനായ(സോഫ്റ്റ്..സോഫ്റ്റ്..) അരാജകവാദിയാണെന്ന വാദം ഉയര്‍ന്നപ്പോള്‍ ആയിരുന്നു. മലയാളത്തില്‍ജീവിതത്തില്‍ അരാജകത്വം പുലര്‍ത്തിയവര്‍ അരാജകത്വത്തിന്റെ സൃഷ്ടികള്‍ നടത്തുന്നത് അപൂര്‍വ്വമായിരുന്നു എന്നാണ് തോന്നിയിട്ടുള്ളത്. പത്മരാജന്റെ സദാചാര സിനിമകളുടെ പേര് മാത്രം കണ്ടപ്പോള്‍ തികട്ടിവന്ന ചില കഥാപാത്രങ്ങളെ കുടഞ്ഞിട്ടു എന്നേയുള്ളൂ. അതിനെ പഴയ “തുമ്പപ്പൂ തോല്ക്കും ചോറു...മോരു തട്ടാതൊരൂണും” ശൈലിയില്‍ ഇരട്ടവായന നടത്തുമെന്ന് ഹോജരാജാവായെ തമ്പുരാനാണേ ന്നിരീച്ചില്ല.
ReplyDelete(ഇത്രയും ഓഫ്.)
ഇനി ഓണ്‍
നേരത്തേ ഞാന്‍ പറഞ്ഞ ഷൂട്ട് (3 തരം) കാലങ്ങളായി ഇവിടെ ഉപയോഗത്തില്‍ ഉള്ളതാണ്. അതിപ്പോള്‍ ഫറവോമാരുടെ രതിപ്പുരകളായും, ഒറ്റമുണ്ടുടുത്ത പെണ്ണുങ്ങളുടെ നടുക്ക് നിലവിളക്ക് വെച്ച് കളികാണുന്ന മാടമ്പിഗണത്തിലായാലും, പോണ്‍ മൂവികളായും ചരിത്രാതീതകാലത്തോളം പഴക്കമുള്ളത്. (എന്ന് കരുതി ഇപ്പറഞ്ഞത്ത് അതിന്റെ ന്യായീകരണമല്ല)
ഒരിക്കല്‍ ആഘോഷമായി, ഇരുളില്‍ ഇണകളെ മണക്കാന്‍ കഴിയുമായിരുന്ന ഉടല്‍രതി ആഘോഷിച്ച മനുഷ്യന്‍ നായാട്ട് നിര്‍ത്തി നദീതടങ്ങളി അടിഞ്ഞ് കൂടി “സദാചാരവും, വിവാഹവും” ഒക്കെ കണ്ടുപിടിച്ചതിന് ശേഷം നരനായാട്ട് തുടങ്ങിയപ്പോള്‍ മുതലേ നിലവില്‍ വന്ന ഒരു സാമൂഹ്യ വ്യവസ്ഥ. ആത്മഹത്യയും, വേശ്യാവൃത്തിയും ഒരുതരത്തില്‍ ഇതിന്റെ ഉപോല്‍പ്പന്നങ്ങളല്ലെ?
ശിബിയുടേയും,സോളമന്റേയും, മഹാബലിയുടെയും ഒക്കെ കാലത്തുണ്ടായിരുന്ന ഈ വ്യവസ്ഥയെ എന്ത് ചെയ്യണം എന്നാണ് പറയുന്നത്? ഒരൊറ്റ കണ്ണടച്ച് തുറക്കലില്‍ സൊനാഗൊച്ചിയും, കാമാത്തിപുരയും ഒക്കെ ഇവിടെ നിന്ന് അപ്രത്യക്ഷമാകുമോ?
ഗുപ്താ, ജൈവീകമായ ഉടല്‍ഘടനയെ വിസ്മരിച്ചുകൂടാ. സ്ത്രീ പുരുഷന്‍ എന്നിവരുടെ ലൈംഗിക ജൈവ ഘടന എന്ത് മാത്രം വൈജ്യാത്യം ഉള്ളതാണെന്ന് താങ്കള്‍ക്ക് അറിവുള്ളതാണല്ലോ. ഊഷ്മാവില്‍ കരയും കടലും തമ്മില്‍ ഉള്ള വ്യത്യാസം എങ്ങനെയാണൊ ചക്രവാതങ്ങളും, ടൈഫൂണുകളും ഉണ്ടാക്കുന്നത് അതിന്റെ ഒരു പ്രതിഫലനമാണ് ഇതും. ജൈവീകമായി എനിക്ക് സംഭവിച്ച ഈ അവസ്ഥയെ ഒരു പരിധിവരെ സദാ “ചാരം” മൂടി മറയ്ക്കുന്നുണ്ടെങ്കിലും ഉള്ളിലെ കനല്‍ കെടാതെ കിടക്കുന്നു എന്നത് വസ്തുതയല്ലെ?
അതുകൊണ്ട് തന്നെയല്ലേ പ്രോസ്റ്റിറ്റ്യൂട്സ്:ജിഗോളൊ അനുപാതത്തില്‍ ക്രമരഹിതമാര്‍ന്നവിധം അന്തരം ഉണ്ടാകുന്നത്?
(വീണ്ടും... ന്യായീകരണമല്ല, നിവൃത്തികേടാണ്)
ലെതീഷ്,
ഇനിയും “മോരുതട്ടാതെ ഊണ്” പന്തിയുണ്ടെങ്കില്‍ ഒന്ന് നീട്ടി കൂവിയേര്. ഫില്‍ട്ടറില്‍ തട്ടി വരാമല്ലോ
(മിക്കവാറും ഒരു വരവ് കൂടെ വരേണ്ടി വരും)
വെള്ളേഴുത്ത് എന്നോട് പോറുക്കുക
ന്റൊള്ളോ
ReplyDeleteഅപ്പോ ജ്ജും ഓന്റെ ഗ്രൂപ്ക്കാരനാ മ്മക്ക് ത് പ്പ്‌ളല്ലെ പുടികിട്ടീത്.....
പ്രിയ സ്നേഹിതന്മാരെ
അരാചക ലോകത്തിനുവേണ്ടിയുള്ള അപ്പോസ്തല പ്രവര്‍ത്തികളുമായി നിങ്ങള്‍ മുന്നേറൂ എനിക്കത് സ്വീകരിമല്ലാത്തത് കൊണ്ട് മുന്‍പൊരു സുഹൃത്ത് സൂചിപ്പിച്ച പോലെ മുട്ടു സഹിക്കാതെ വരികയാണെങ്കില്‍ നാലെണ്ണം കെട്ടാനും പോറ്റനുമുള്ള അരോഗ്യവും സംബത്തുമുണ്ടെങ്കില്‍ ഞാനങ്ങനെ ചെയ്തോളം, ഇല്ലെങ്കില്‍ സഹിക്കമല്ലൊ....ഇവിടെ സഹിച്ചാല്‍ സുബര്‍ക്കത്തിലങ്ങനെ നിറഞ്ഞിരിക്കല്ലെ..ഞമ്മക്ക് ഒരു ബെശമൊല്ല കേട്ടോ.
നമ്മള് മടക്കി ഈ കട്ടോം പടോം ഇനി വെറെ പുരപറംബ് നോക്കാം.
ഡിങ്കന്‍ സിയയോട് ഞാന്‍ ആദ്യം ചോദിച്ച ചോദ്യമായിരുന്നു ശ്രദ്ധിക്കേണ്ടുന്നത്.
ReplyDeleteശരീരം വില്‍ക്കാന്‍ ഒരു പെണ്ണുണ്ടെങ്കില്‍ അത് വാങ്ങാന്‍ നൂറുപുരുഷന്മാര്‍ ഉണ്ടാവും. പക്ഷെ ആ ഒരു പെണ്ണിനെ മനംപുരട്ടലോടെ വിളിക്കാന്‍ നമുക്ക് ഒരു വാക്കുണ്ട്. വാങ്ങുന്ന നൂറു പുരുഷന്മാരെയോ? വില്‍ക്കുന്ന സ്ത്രീയേക്കാള്‍ സാമൂഹ്യമായി അപകടകാരി ആണ് വാങ്ങുന്ന പുരുഷന്‍-പേട്രിയാര്‍ക്കല്‍ മൂല്യങ്ങള്‍ അനുസരിച്ചു തന്നെ. കാരണം അവന്റെ തലയില്‍ ഒരു കുടുംബത്തിന്റെമുഴുവന്‍ വൈകാരികവും സാമൂഹ്യവുമായ ജീവിതത്തിന്റെ ചുമടുണ്ടാവും സാധാരണയായി. പിന്നെ രോഗങ്ങളും ഒക്കെയായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍. ഏന്തേ വിഷയാസക്തനായ ഒരു പുരുഷനെ വേര്‍തിരിച്ചുകാണിക്കാന്‍ ഒരു വാക്കുണ്ടായില്ല?
ഉണ്ട്, ഏകദേശം. വിടന്‍. കേള്‍ക്കാറില്ല അത്. ആരെയും നമ്മളങ്ങനെ വിളിക്കാറും ഇല്ല. ഒരുത്തനെയും നമ്മള്‍ അങ്ങനെ ബ്രാന്‍ഡ്ചെയ്യാറില്ല. ഒരു റെയ്ഡില്‍ പിടിക്കപ്പെട്ടാല്‍ ഒരു പെണ്ണ് ആയൂഷ്കാലം മുഴുവന്‍ വേശ്യയാവും. ഒരു പുരുഷനും വിടന്‍ എന്ന് മുദ്രകുത്തപ്പെടുന്നില്ല.
ഇനിയും അത്തരം ഒരാളെക്കുറിച്ച് മറ്റൊരു പുരുഷനോട് നമുക്ക് പങ്കുവക്കാനുള്ളവിശേഷം ഓനൊരു പുലിയാണെന്നായിരിക്കും. ചെറ്റപൊക്കുന്ന പുരുഷന്റെ വീരകൃത്യങ്ങള്‍ക്ക് അങ്കം ജയിക്കുന്ന ചേകോന്റ്റെ വീരചരിതങ്ങളുടെ വിലയാണ്.
ഡിങ്കന്റെചോദ്യത്തിന് മറുപടി സോഷ്യലി അക്സ്സപ്റ്റബിള്‍ ആണെന്ന് കരുതപ്പെടുന്ന ഡിമാന്‍ഡിനനുസരിച്ച് പ്രോഡക്റ്റ്സ് ഏതുസമൂഹവും ഉറപ്പുവരുത്തും എന്നാണ്. മഴകാക്കുന്ന ഭൂമിയുടെ നിഷ്ക്രിയമായ ദാഹമായിട്ടല്ലാതെ പെണ്ണിന്റെ ലൈംഗികതയെ അംഗീകരിച്ച ഏത് സമൂഹമാണുള്ളത്? ആങ്ങനെ ഒരു സമൂഹമുണ്ടായാല്‍ വരിയെടുക്കപ്പെടാത്ത അടിമകള്‍ നിറഞ്ഞ അന്തഃപുരങ്ങള്‍ അവിടെയുമുണ്ടാവും.
സഹസ്രാബ്ദങ്ങള്‍ കൊണ്ട് വരുത്തിവച്ച സോഷ്യൊളോജിക്കല്‍ കണ്ടീഷനിംഗ് എന്തിന്റെയെങ്കിലും ന്യായമാണെന്ന് കരുതാന്‍ വേണ്ടി മണ്ടനല്ല താങ്കളെന്ന് എനിക്കറിയാം. അത്രയ്ക്കെങ്കിലും ഞാന്‍ താങ്കളെ വായിച്ചിട്ടുണ്ട്. :)
ഗുപ്താ, യോജിക്കുന്നു..സബാഷ് (സബാഷ്! നീ ബഹാദൂര്‍, നമുക്ക് തമ്പി... കട്. സി.വി.ആര്‍)
ReplyDeleteശരീരം വില്‍ക്കുന്ന പുരുഷനെ വിളിക്കാന്‍ ഉള്ള പേര് തല്‍ക്കാലംനമുക്കില്ല. പേട്രിയാര്‍ക്കല്‍-മൂല്യങ്ങള്‍ മാത്രമല്ല മേട്രിയാര്‍ക്കല്‍ സംസ്ക്കാര പാരമ്പര്യവും, കിണ്ടിയെടുത്ത് അകത്തുവെച്ചാല്‍ ബന്ധം മുറിയുന്ന വിധം ആണൊരുത്തനെ മാറി സ്വീകരിക്കാനുള്ള കാലത്തിലൂടെ കടന്ന് പോയിട്ടും നമുക്ക് അങ്ങനെ ഒരു പേര് കിട്ടുന്നില്ല. (അപ്പോള്‍ മക്കത്തായമോ, മരുമക്കത്തായമോ അല്ല പ്രശ്നം. “അമ്മാവന്‍” എന്ന വാക്ക് “അച്ഛന്‍” എന്ന വാക്കിനെക്കാള്‍ മുമ്പ് ഉണ്ടായിക്കാണണമെന്ന് ഓഷോ). ഏകദേശം ആണെങ്കില്‍ കൂടെ വിടന്‍ എന്ന് താങ്കള്‍ നല്‍കിയ പദത്തിന് അത് സാധൂകരിക്കാന്‍ ആകില്ല. വിഷയാസക്തന്‍, വിഷയലമ്പടന്‍ എന്നൊക്കെയേ ആ പദത്തിന് അര്‍ത്ഥം വരൂ (ജാരന്‍ എന്നതിന്റെ ഒരു വേറിട്ട ഫ്ലേവര്‍). അതുകൊണ്ട് തന്നെയാണ് എന്റെ മുകളിലെ കമെന്റില്‍ ഞാന്‍ “ജിഗോളൊ” എന്ന് ആംഗലേയത്തില്‍ തന്നെ ഇട്ടത്.
<>ആങ്ങനെ ഒരു സമൂഹമുണ്ടായാല്‍ വരിയെടുക്കപ്പെടാത്ത അടിമകള്‍ നിറഞ്ഞ അന്തഃപുരങ്ങള്‍ അവിടെയുമുണ്ടാവും. <>
അതേ അവിടെ അത്തരം അന്തപ്പുരങ്ങള്‍ ഉണ്ടാകും എന്ന് മാത്രമല്ല അവരെ വിളിക്കാന്‍ പേരുകളും കാണും. ഇന്ത്യയിലും/കേരളത്തിലും ഇന്ന് ജിഗോളോകളുടെ എണ്ണം കൂടിവരുന്നതായി ചില ലൈഫ് സ്റ്റൈല്‍ മാഗസിനുകള്‍ ഒക്കെ റിപ്പോര്‍ട്ട് ചെയ്യുന്നു(നേരാണോ എന്തോ?). എന്തായാലും മറിച്ചുപയോ(ഭോ)ഗവും തുടങ്ങി എന്ന് വേണം കരുതാന്‍.
പ്രോസ്റ്റിറ്റ്യൂഷന്‍ ഇനിയൊരു 1000 കൊല്ലത്തേക്കെങ്കിലും അവസാനിക്കുമെന്ന് നിലവിലെ സാഹചര്യം വെച്ച് എനിക്ക് ചിന്തിക്കുക വയ്യ. കാരണം ഫെമിനിസ്റ്റുകള്‍(ഒട്ടുമുക്കാലും) തങ്ങളുടെ സ്പേസ് കണ്ടെത്തുന്നതിനു പകരം, മാസ്കുലൈന്‍ സമൂഹത്തില്‍ തള്ളിക്കയറി ചേഷ്ടകള്‍ അനുകരിക്കാനാണ് ശ്രമിച്ചത് എന്നതും അതിന് ഒരു കാരണമാണ്.
അപ്പോള്‍ പിന്നെ ഇനിയെന്താണ് മാര്‍ഗം?
(നരവംശ ശാസ്ത്രജ്ഞ്നന്മാര്‍ അടക്കം പറയുന്ന ആ കാര്യം സത്യമല്ലേ? മനുഷ്യന്‍ ആത്യന്തികമായി പേഗന്‍ ആണ് പോളിഗമിക് ആണ്. ഒരു മ്യൂച്വല്‍ പൊളിഗമി..കൂടിവന്നാല്‍ അത്രവരേയോ പോകാനാവൂ, അല്ലേ?)
ഡിങ്കാ
ReplyDeleteറോംഗ് എന്‍ഡ് എഗൈന്‍. ഞാന്‍ ശരീരം ‘വില്‍ക്കുന്ന’ പുരുഷന്മാരെക്കുറിച്ചല്ല കൂടുതലും സംസാരിച്ചത്. വാങ്ങുന്നവനെ കുറിച്ചുതന്നെയാണ്. രേഷ്മമാരെ സൃഷ്ടിക്കുന്ന ഡിമാന്റ് എന്ന മാര്‍ക്കറ്റ് ഡൈനമിസത്തിന്റെ ഉടയവനേക്കുറിച്ച്. അത് വില്‍ക്കുന്നവന്‍ അല്ല. വാങ്ങുന്നവന്‍ ആണ്. അവനാണ് കുറ്റവാളി.
ഭോഗികളുടെ സംഘം ഭോഗവസ്തുവിന്റെ വിനിമയത്തിന് നിയമങ്ങള്‍ ഉണ്ടാക്കുകയും ആ നിയമത്തിന് വിധേയമല്ലാത്ത വിനിമയ വസ്തുവിനെ ബ്രാന്‍ഡ് ചെയ്യുകയും ചെയ്യുന്ന രീതിയിലാണ് പേട്രിയാര്‍ക്കല്‍ സൊസൈറ്റിയില്‍ സ്ത്രീ ശരീരം ഉപയോഗിക്കപ്പെടുന്നത്. ആ ബ്രാന്‍ഡിംഗ് മൊറാലിറ്റിയുടെ നോം ആയി മാറുന്നതാണ് വേശ്യ എന്ന പദപ്രയോഗത്തില്‍ കാണുന്നതും.
അതാണ് ഞാന്‍ സൂചിപ്പിച്ച വിഷയം. എല്ലാവിനിമയത്തിലും കണ്‍സ്യൂമര്‍ ബ്രാന്‍ഡിംഗ് ഇല്ലാതെ രക്ഷപെടുന്നതുപോലെ സ്ത്രീശരീരം വിലക്കുവാങ്ങുന്നവന്റെ നെഞ്ചത്ത് അച്ചുകുത്താന്‍ നമുക്കൊരു വാക്കില്ലാതാവുന്നു.
ഗുപ്താ
ReplyDeleteഇനി വാങ്ങുന്നവന്‍ എന്നിരിക്കട്ടെ അവനേയും വിളിക്കാന്‍ നമുക്ക് പേരില്ല.
പ്രോസ്റ്റിറ്റ്യൂട്ട് എന്നും നിംഫോ ഒക്കെ മാറിമാറി വിളിക്കാന്‍ ഒരുപാട് പദാവലികള്‍ ഉണ്ടെങ്കിലും വില്‍ക്കുന്നവനോ വാങ്ങുന്നവനോ പേരുകള്‍ തുലോം വിരളം തന്നെ.
സിയയും ഗുപ്തനും ഒരു പേരിന് വേണ്ടി തര്‍ക്കിച്ചതുപോലെ ജിഗോളോയെ വാങ്ങുന്ന സ്ത്രീയ്ക്കും പേരില്ല. എക്സെപ്ഷന്‍സ് എന്നതു ന്യായീകരണവുമല്ല. കാരണം ശതമാനക്കണക്കുകള്‍ ഒരു പരിധിവരേയേഎക്സെപ്ഷന്‍സ് എന്നതു താങ്ങൂ അതു കഴിഞ്ഞാല്‍ മൂല്യം നല്‍കണം എന്നാണ് പൊതു നിയമം.
ഇനി അങ്ങനെ ഒരു പേര് സൃഷ്ടിച്ച് ചാപ്പ കുത്തുന്നു എന്ന് തന്നെ ഇരിക്കട്ടേ? റാഡിക്കല്‍ ആയ ഒരു മഹാ മാറ്റം വരുമെന്ന് കരുതാമോ? ഗുപ്തന്‍ പറഞ്ഞതുപോലെ ബ്രാന്‍ഡിംഗ് മൊറാലിറ്റിയുടെ നോം ആയി വേശ്യ എന്നതുകൂടാതെ മറ്റൊരു പദം കൂടെ വരും അത്ര തന്നെ.
പരത്തിപ്പറയാതെ നമുക്ക് ഇനി ചില പോയന്റുകളിലേക്ക് പോയാലോ?
1) മനുഷ്യര്‍[ആണും പെണ്ണും ഉള്‍പ്പെടെ] അടിസ്ഥാനപരമായി പോളിഗമിക്ക് ആണ് എന്ന് താങ്കള്‍ വിശ്വസിക്കുന്നുണ്ടോ?
2) പ്രോസ്റ്റിറ്റ്യൂഷന്‍[ഇരുവശത്തുനിന്നും] ഒരു തെറ്റാണെന്ന് കരുതുന്നുണ്ടോ (കുറ്റവാളി എന്ന പദമാണ് ഈ ചോദ്യം ചോദിക്കാന്‍ കാരണം)
3) പ്രോസ്റ്റിറ്റ്യൂഷന് പകരമായി ഇപ്പോള്‍ ശതമാനത്തില്‍ ചെറുതായി ജിഗോളോ സംസ്ക്കാരവും ഉയര്‍ന്ന് വരുന്നില്ലേ? അത് 50-50 ആയാല്‍ അതായത് ആണും പെണ്ണും വില്‍ക്കാനും വാങ്ങാനും തുടങ്ങിയാല്‍ , കുറ്റവാളികള്‍ ഇരു പക്ഷത്തുമായാല്‍ ഒരു സ്യൂഡോ സാച്ചുറേഷനില്‍ തീരുന്നതാണോ ഇത്?
(ഞാന്‍ സമയം കിട്ടുമ്പോള്‍ മെല്ലെ വരാം. “അഴകിയ രാവണന്‍” എന്ന സിനിമ സാമ്പത്തികമായി പരാജയപ്പെടാന്‍ പ്രധാനകാരണം അതിനെ സ്ത്രീ പ്രേക്ഷകര്‍ തിരസ്ക്കരിച്ചതാണത്രേ. അതിന്റെ കാരണം അന്വേഷിക്കുന്നതിനിടെ തിരക്കില്‍ പെട്ടുപോയാലും ഇവിടെ വരാം)
യ്യൊ എന്റെ ഡിങ്കൂ
ReplyDeleteവേശ്യ എന്നതിന് പകരം വാങ്ങുന്നവനെക്കൂടെ ബ്രാന്‍ഡ് ചെയ്ത് സമത്വം വരുത്തണം എന്നല്ല ഉദ്ദേശിച്ചത്. വേശ്യപോലെയുള്ള വാക്കുകള്‍ ഒഴിവാക്കണം എന്നാണ്. :)
ആദ്യത്തെ ചോദ്യത്തിന് ഉത്തരം ഇല്ല. എനിക്ക് ഒരുപെണ്‍കുട്ടിയേ മാത്രമേ സ്വന്തമാക്കണം എന്ന് തോന്നിയിട്ടുള്ളൂ എന്ന് ഉറപ്പിച്ച് പറയാം. :)))
പിന്നെ മറ്റുചോദ്യങ്ങള്‍ ഞാന്‍ പ്രതീക്ഷിച്ചിരുന്നതാണ്. കുറ്റം എന്നുദ്ദേശിച്ചത് ലൈംഗികതയെ അല്ല. സെക്സ് പാപമാണെന്നോ വിവാഹത്തിന്റെ ചട്ടക്കൂട്ടിനുള്ളില്‍മാത്രമേ അര്‍ത്ഥവത്താകുന്നുള്ളൂ എന്നോ ഉള്ള കാഴ്ചപ്പാട് പുലര്‍ത്തുന്ന ഒരാളല്ല ഞാന്‍. മനുഷ്യന്‍ വില്‍ക്കപ്പെടുന്നത് തെറ്റാണെന്നും അതിനുള്ള സാഹചര്യങ്ങള്‍ ഒരുക്കുന്നത് കുറ്റകരമാണെന്നും ഞാന്‍ വിശ്വസിക്കുന്നു. അതിനിടയാക്കുന്ന സാമൂഹ്യഘടനകള്‍ പൊളിച്ചെഴുതപ്പെടേണ്ടവയാണെന്നും ഞാന്‍ കരുതുന്നു. (സെക്സിന്റെ മേഖലയില്‍ മാത്രമല്ല വ്യക്തി വില്പനച്ചരക്കാകുന്നത് എന്നത് സത്യം. എങ്കിലും വ്യക്തിയുടെ ഏറ്റവും ആഴത്തിലുള്ള ഒരു ഭാവമെന്ന നിലയില്‍ ലൈംഗികതയുടെ വില്പന കൂടുതല്‍ ഗൌരവമുള്ളതാണ്) പെണ്ണിനെ വില്‍ക്കുന്നതിന് പരിഹാരം ആണിനെ വില്‍ക്കുന്നതല്ല എന്നാണ് അവസാന ചോദ്യത്തിന്റെ ഉത്തരം.
വില്ക്കുക എന്ന വാക്കു തന്നെയാണ് ഞാന്‍ മുന്‍പിലെ കമന്റിലും ഉപയോഗിച്ചിരുന്നത് എന്ന് ശ്രദ്ധിക്കുമല്ലോ. എന്റെ ലൈംഗികതയുടെ ഉടയവന്‍ ഞാന്‍ തന്നെയാണെന്നും അതിന്റെ വിനിമയങ്ങള്‍ നിശ്ചയിക്കേണ്ടത് എന്റെ സ്വാഭവികചോദനകള്‍ക്ക് അനുസരിച്ചും ആവണം എന്ന ബോധ്യമാണ് എന്റെ നിലപാടിനു പിന്നില്‍. അതേ അവകാശം ഉണ്ട് രേഷ്മ എന്ന സഹോദരിക്കും എന്നുറപ്പുള്ളതുകൊണ്ടാണ് അവള്‍ വില്‍ക്കപ്പേടുമ്പോഴും ചാപ്പകുത്തപ്പെടുമ്പോഴും എനിക്ക് നോവുന്നത്.
വെള്ളെഴുത്ത്,
ReplyDeleteപരാജയപ്പെട്ടവരുടെ ശരീരം വായിച്ചു. വളരെ പ്രസക്തമായ പോസ്റ്റും, വളരെ നല്ല വിലയിരുത്തലും. ഇപ്പോഴാണ് ഇതു കണ്ടത്.
യാദൃശ്ചികമായ് ഈ പോസ്റ്റിട്ട അന്ന് തന്നെ (നേരത്തെ എഴുതിയിരുന്നെങ്കിലും) ഒരു ഓര്‍മ്മക്കുറിപ്പ് എന്‍റെ ബ്ലോഗില്‍ ഇട്ടിരുന്നു. അത്, ശക്തമായ് പ്രതികരിക്കുന്ന തങ്കമണി എന്ന ലൈംഗിക തൊഴിലാളിയെ കുറിച്ചുള്ളതാണ്.
ഡിങ്കന്‍- ഗുപ്തന്‍ ചര്‍ച്ചയും നല്ലത് തന്നെ. ഈ പറയുന്ന സ്ത്രീ, പുരുഷ 'വേശ്യ' മാരെയും ഇതു രണ്ടും അല്ലാതെയുള്ള അക്കമാരെയും പരിചയപ്പെട്ടിടുണ്ട് (ജോലിയുടെ ഭാഗമായ്) അവരുടെ കുറെ തലയില്‍ മുണ്ടിട്ടു (കട: ഹരികുമാര്‍ :-))) പോകുന്നവന് ജാതിയോ മതമോ വ്യത്യാസം ഇല്ലാത്തതിനാല്‍ ആ ചര്‍ച്ചയില്‍ താത്പര്യം തോന്നിയില്ല.
രേഷ്മയെ ചോദ്യം ചെയ്തതിന്റെ വീഡിയോ പുറത്തുവിട്ടത് വളരെ നീചം തന്നെ. വികലമായ ചോദ്യം ചെയ്യലും, വികലമായ പ്രവര്‍ത്തനവും. 'വേശ്യ' ആയതു മാത്രം കൊണ്ടല്ല ഇങ്ങനെയുള്ള ചോദ്യം ചെയ്യലുകള്‍. ബലാല്‍സംഗം ചെയ്യപ്പെട്ട സ്ത്രീകളില്‍ പലരും മുന്നോട്ടു വരാത്തതിന്റെയും, ഇടക്ക് വെച്ച് കേസ് വേണ്ടെന്നു വയ്ക്കുന്നതിന്റെയും പ്രധാന കാരണം ഇതു പോലുള്ള ചോദ്യം ചെയ്യലുകള്‍ ആണ്.
ഇതുപോലെയുള്ള ചോദ്യങ്ങള്‍ അവരുടെ കൂടെ 'പിടിച്ച' പുരുഷന്മാരോടു ചോദിച്ചു കാണുമെന്നു എനിക്ക് തോന്നുന്നില്ല. അതിനാല്‍ തന്നെ ഇതൊരു സ്ത്രീയുടെ പ്രശ്നം തന്നെ ആണെന്നാണ് എന്‍റെ അഭിപ്രായം.
ഗുപ്താ, ഇത് പോലെ ഉള്ള ചര്‍ച്ചകള്‍ പലയിടത്തും കണ്ടും , പങ്കെടുത്തും ഉണ്ടെങ്കിലും ഇടയ്ക് വെച്ച് അത് നിന്നുപോകുകയായിരുന്നു (ഡിങ്കന്റെ കാര്യത്തില്‍) പതിവ്. അത്കൊണ്ടാണ് ചുമ്മാ ഒന്ന് ബഹളം വെച്ച് ആദ്യം ഓടിമറഞ്ഞത്.(ഡിങ്കനെ ചിലര്‍ ക്വാട്ട് ചെയ്ത് ആഘോഷിക്കും വരെ) അത് കൊണ്ട് ആത്മാര്‍ത്ഥമായാണ് തിരികെ വന്ന് പ്രതികരിക്കാന്‍ തുടങ്ങിയത്. എനിക്കും ഇതിനൊന്നും ഉത്തരമില്ല എങ്കിലും പരസ്പരം ഒക്കെ ചോദിച്ചും പറഞ്ഞും നമുക്ക് ഒന്ന് ശ്രമിച്ചാലോ എന്ന് കരുതി.
ReplyDelete(ലൈംഗികത!=പാപം; ഡിങ്കനും സ്യൂഡോ മോറാലിറ്റി ഇല്ല എന്ന് മുങ്കൂര്‍ ജാമ്യത്തോടെ)
ഇതുവരെ ഉള്ളതില്‍ നിന്ന്
1) ലൈംഗിക വില്‍പ്പന ഒഴിവാക്കേണ്ടതാകുന്നു.
2) വില്‍ക്കപ്പെടുന്നവനെ/വളെ വേശ്യ അല്ലെങ്കില്‍ അതിന് ഇനിയും കണ്ട് പിടിക്കേണ്ടിയിരിക്കുന്ന പുല്ലിംഗം വെച്ച് ബ്രാന്‍ഡിംഗ് ഒഴിവാക്കുകയും അത്തരം വാക്കുകള്‍ തന്നെ സംബോധനയില്‍ ഒഴിവാക്കുകയും വേണം
3)ലൈംഗികതയില്‍ ഉടയോന്‍ അവനവന്‍ തന്നെയാകുന്നു.
1=> ചിലര്‍ പോളിഗമിക് അല്ല, എന്നാല്‍ ചിലരൊട്ട് ആണുതാനും. സമവായങ്ങളും, സമവാക്യങ്ങളും എവിടെയാണ് മാറേണ്ടത്? വേശ്യാവൃത്തി പലരാജ്യങ്ങളില്‍ നിയമ വിധേയമാണ്, പല രാജ്യങ്ങളില്‍ ഒരുമാതിരി കണ്ണുപൂട്ടല്‍ നയത്തിലൂടെ നിയമവിധേയമല്ലാതിരുന്നിട്ടും നടക്കുന്നു, മറ്റു ചില രാജ്യങ്ങളില്‍ കഠിനശിക്ഷ ലഭിക്കാവുന്ന തരത്തില്‍ കുറ്റകരവും. (ചരിത്രം, ഭരണം, ഭൂമിശാസ്ത്രം എന്നിവയില്‍ മാറ്റങ്ങള്‍ ഉണ്ടെങ്കിലും ആന്തരിക ചോദനകളില്‍ മനുഷ്യര്‍ തമ്മില്‍ വേര്‍തിരിവുണ്ടോ?)
2=> മോണോഗമിക് ആയ/ആക്കപ്പെട്ട ഗണം, ബ്യൂറോക്രസി എന്നിവ (അതല്ലാത്ത) അപരഗണത്തെ ഇത്തരം ചില സംബോധനകളാല്‍ അഭിസംബോധനചെയ്യുമെന്ന് തന്നെ ഞാന്‍ കരുതുന്നു. പദങ്ങളും പദാവലികളും മാറിയാലും. ഈ ചാന്‍സിന്റെ സ്പേസ് നഷ്ടപ്പെടുന്നില്ല. (3ല്‍ തുടരും)
3=> വില്‍പ്പനയില്ല, പകരം ഉഭയകക്ഷി സമ്മതത്തോടെ ഉള്ള രതി എന്ന് തന്നെ കരുതുക. (നേരത്തേ ഹരി/ പരാജിതന്‍ ചോദിച്ചപോലെ) ഒരു സ്വകാര്യസ്ഥലത്ത് വെച്ച് ഉടല്‍രതിയില്‍ ഏര്‍പ്പെടുന്നുവെങ്കിലും 2ല്‍ പറഞ്ഞ മോണോഗമിക് ഗണത്തില്‍ നിന്ന് വേറിട്ട ഒരു നീതി ലഭിക്കുമോ?
വേശ്യാവൃത്തിക്ക് പിടിയിലായ സ്ത്രീ/പുരുഷന്‍, ഉഭയകക്ഷി സമ്മതപ്രകാരം പിടിയിലായ സ്ത്രീ/പുരുഷന്‍ (ഉദാ. ഒളിച്ചോടി പിടിക്കപ്പെടുന്ന കാമുകീ കാമുകന്മാര്‍) ഇവര്‍ക്ക് രണ്ട് നീതി (ലിംഗവൈജ്യാത്യത്തില്‍ അല്ലാതെ) ലഭിക്കുമെന്നാണോ പറഞ്ഞുവരുന്നത്? വേശ്യാവൃത്തിയില്‍ നിന്ന് ഉഭയകക്ഷി രതിയിലേക്ക് മാറിയാല്‍ സമീപനത്തിലും അരാജകത്വത്തിലും മാറ്റം ഉണ്ടാകുമോ? (ഉണ്ടെങ്കില്‍ നന്ന് എന്ന് ഡിങ്കനും ആഗ്രഹിക്കുന്നു)
പണ്ട് വായിച്ച് മറന്ന ഏതോ കവിതയുണ്ട്
“ശരീരത്തില്‍ അവയവങ്ങള്‍ മുഴുവനും
ലൈംഗികാവയവങ്ങള്‍ ആയ സ്ത്രീകള്‍” എന്നോ മറ്റോ.
ലക്ഷണങ്ങളില്‍ അല്ലാതെ വേരില്‍കത്തിവെയ്ക്കണം എന്നതല്ലേ അടുത്ത നടപടി. എന്താണ്/ഏതാണ്/എവിടെയാണ് ഇതിന്റെ വേര്? ഒരു മാസ്കുലൈന്‍/ഷോവനിസ്റ്റ് സമൂഹം എന്ന ഉടല്‍മുതലാളി മാത്രമാണോ ഇതിന് കാരണം?
(ചോദ്യങ്ങള്‍ ഗുപ്തനോട് മാത്രമായല്ല, സ്വയം ചോദിച്ചതാണ് കേട്ടോ)
അവരുടെ കൂടെ 'പിടിച്ച' പുരുഷന്മാരോടു ചോദിച്ചു കാണുമെന്നു എനിക്ക് തോന്നുന്നില്ല. അതിനാല്‍ തന്നെ ഇതൊരു സ്ത്രീയുടെ പ്രശ്നം തന്നെ ആണെന്നാണ് എന്‍റെ അഭിപ്രായം.
എന്നത് തീര്‍ത്തും ശരിവെക്കുന്നു. പരിഹാരം?
സ്വന്തം ശരീരത്തെയും അതിന്റെ അവസ്ഥയേയും കുറിച്ച് സ്ത്രീകള്‍ തന്നെ തിരിച്ചറിയുന്നത് വരെ ഇതിന് സാധിക്കില്ലെന്നാണ് ഡിങ്കന് തോന്നിയിട്ടുള്ളത്. ഒരു വശത്ത് കഴുകിയാല്‍ പോകുന്ന ചളി മറുവശത്ത് പച്ചകുത്തല്‍ ആയി മാറുന്നതിലെ നീതികേടിനെതിരെ ഡിങ്കനും പ്രതിഷേധിക്കുന്നു.
ഷോവനിസത്തയും, മാസ്കുലൈനിറ്റിയേയും പഴിച്ചതുകൊണ്ട് ഒരു ഗുണവുമുണ്ടെന്ന് തൊന്നുന്നില്ല. പെണ്ണ് എന്നാണൊ ശരീരം/അവസ്ഥ/സാദ്ധ്യത(വില്‍ക്കാന്‍ ഉള്ളതല്ല) തിരിച്ചറിയുന്നത് അതുവരെ ഇത് തുടരും എന്ന് കരുതുന്നു.
(ഞാന്‍ വീണ്ടും അഴകിയ രാവണനില്‍ നായിക വില്ലനായ സ്വന്തം കാമുകന് “കന്യകാത്വം” സമര്‍പ്പിച്ചതിന് ശേഷം നായകന്റെ ഭാര്യയാകുന്നു എന്ന ഒറ്റക്കാരണം കൊണ്ടാണൊ സ്ത്രീപ്രേക്ഷകര്‍ ആ ചിത്രം തഴഞ്ഞതെന്നും. കല്‍ക്കട്ടന്യൂസ്,ചന്ദ്രോത്സവം തുടങ്ങി മലയാള സിനിമയില്‍ പിറകോട്ട് നടന്ന് കന്യകയല്ലാത്ത ഒരു നായിക, നായകനെ വരിക്കുമ്പോല്‍ സിനിമ വിജയം വരിക്കുന്നുണ്ടൊ എന്ന് തിരയുകയാണ്. സഹായമാകാം. തിരക്കിലാണ്)
കേരളത്തിലെ ലൈഗിക തൊഴിലാളികളുടേതായ് വന്ന ചോദ്യോത്തര പംക്തി
ReplyDelete- ഇതും കൂടി വായിക്കുന്നത് നല്ലതായിരിക്കും (സമയം ഉണ്ടെങ്കില്‍).
ഇതില്‍ കൊടുത്തിരിക്കുന്ന ത്രാണി എന്ന സംഘടനയുടെ സൈറ്റ് ഇപ്പോള്‍ വര്‍ക്ക് ചെയ്യുന്നില്ല. പക്ഷെ സംഘടന ഇപ്പോഴും നന്നായ് വര്‍ക്ക് ചെയ്യുന്നതായ് അറിയാം.
ഓഫ്,
ReplyDeleteഡിങ്കോ,
ചന്ദ്രോത്സവം വിട്ടുപിടി. അയില് കല്യാണത്തിന്റെ അന്നന്നെ ഭര്‍ത്താവു തളര്‍ന്ന് കിടപ്പായീലേ?
പഴേ റോസാക്കുട്ടി
ശരിയാണ്. ശരീരം മാത്രമാവുന്നവരുടെ പരാജയം എന്നായിരുന്നു വേണ്ടിയിരുന്നത്. കാമാട്ടിപുരയും സോനാഗച്ചിയും ഉണ്ടാവരുത് എന്നു തന്നെയാണ് പ്രാര്‍ത്ഥന. പക്ഷേ അവയുണ്ടാവുന്നുണ്ട്. പുറത്തല്ല മനസ്സുകളില്‍. മാന്യതയും സംസ്കാരവുമൊക്കെ പുരോഗമന നാട്യത്തോടെ കൊണ്ടു നടക്കുമ്പോഴും ഒരു ശരാശരി ഞാന്‍ ശരാശരി എന്നെ തന്നെ പേടിക്കുന്നുണ്ടെന്നതാണ് സത്യം. കുറേയധികം കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞത് കമന്റുകളിലൂടെയാണ്. നന്ദി. ഉള്ളിലുള്ള ധാരണകള്‍ക്ക് ചില വ്യക്തതകള്‍, ചില തിരുത്തലുകള്‍. എനിക്കു മാത്രമല്ല മറ്റുള്ളവര്‍ക്കും അങ്ങനെ തന്നെയായിരിക്കും അനുഭവം എന്നു തോന്നുന്നു. ശ്രീവല്ലഭന്, ഭൂമിപുത്രിയ്ക്ക്, (പ്രത്യേകിച്ച് ആ ലിങ്കുകള്‍ക്ക്) നളന്, റോബിയ്ക്ക്, സിയയ്ക്ക്, ലതീഷിന്, ഗുപ്തന്, ജ്യോനവന്, ... .....പദ്മരാജന്‍ അടിയ്ക്കടി വന്നതു കൊണ്ട് ചോദിക്കുകയാണ്, ‘തൂവാനത്തുമ്പികള്‍‘ പരാമര്‍ശിക്കപ്പെടേണ്ട ഒന്നായിരുന്നില്ലേ? അതായിരിക്കും ഉപമന്യു ഉദ്ദേശിച്ചത്. പിമ്പ് -നു് (കൂട്ടിക്കൊടുപ്പുകാരന്) ആ സിനിമ വരുത്തിയ പരിണാമം ശ്രദ്ധേയമാണ്. അയാള്‍ നമ്മുടെ പാരമ്പര്യ ബോധം അനുസരിച്ചുള്ള വൃത്തികെട്ടവനേയല്ല. (അതില്‍ പലകാര്യങ്ങള്‍ ഉള്ളടങ്ങിയിട്ടുണ്ടാവാം എങ്കിലും...) കന്യകാത്വം ഒരു പ്രത്യേക വ്യക്തിയെക്കൊണ്ട് ഇല്ലാതാക്കാന്‍ പെണ്‍കുട്ടി തന്നെ തീരുമാനമെടുക്കുന്നു. ബസ്സില്‍ ഇന്നും അടുത്തിരിക്കാന്‍ പറ്റാത്ത, ആണ്‍കുട്ടികളെ വിട്ടു പത്തു മിനുട്ട് കഴിഞ്ഞ് മാത്രം പെണ്‍കുട്ടികളെ ഇന്നും പുറത്തു വിടുന്ന സര്‍ക്കാര്‍ സ്കൂളുള്ള നമ്മുടെ നാട്ടില്‍, പതിനഞ്ചോളം വര്‍ഷങ്ങള്‍ക്കു മുന്‍പ് അങ്ങനൊരു സിനിമ... ഉം..
ReplyDeleteഡിങ്കാ, “എല്ലാ അവയവങ്ങളും ലൈംഗികാവയവമായിപ്പോയ, പാവം മകള്‍” എന്നാണ് ആ വരി അതു കല്പറ്റ നാരായണന്റെയാണ്.
ശരീഖിന്റെ ഭാഷയിലെ നര്‍മ്മം ആസ്വദിക്കുമ്പോള്‍ തന്നെ അതില്‍ പ്രധാനമായ ഒരു കാര്യം വന്നു.
സഹിക്കമല്ലൊ....ഇവിടെ സഹിച്ചാല്‍ സുബര്‍ക്കത്തിലങ്ങനെ നിറഞ്ഞിരിക്കല്ലെ..ഞമ്മക്ക് ഒരു ബെശമൊല്ല കേട്ടോ.
ഗ്രന്ഥങ്ങള്‍ പണിതു വച്ചിരിക്കുന്ന സ്വര്‍ഗം മുഴുവന്‍ സുന്ദരികളുടെ പരിചരണവും കലവറയില്ലാത്ത ലൈംഗികസുഖവുമൊക്കെയാണ്. ഭൂമിയില്‍ ക്രിമിനല്‍ കുറ്റമായ ‘സംഗതി‘, ചെയ്യാതെ സഹിച്ചു നടന്നാല്‍ സ്വര്‍ഗത്തില്‍ ഇതൊക്കെ തന്നെ ചെയ്യാമെന്ന്.. എന്തൊരു വിരോധാഭാസം! അപ്പോള്‍ അവിടെ കാമാട്ടിപുരകളും സോനാഗച്ചികളുമുണ്ട്, അതു സ്വപ്നം കണ്ടാണ് നാം ഇവിടെ ‘മൊറാലിറ്റി‘ സംരക്ഷിക്കുന്നത് ! എങ്ങനെയായിരിക്കും പെണ്‍കുട്ടികളുടെ സ്വര്‍ഗം? അതെന്താ ഒരു ഗ്രന്ഥവും വിശദീകരിക്കാത്തത്?അവര്‍ക്ക് സുഖം നല്‍കാന്‍ ജോണ്‍ എബ്രഹാമിനെ(പുതിയ ജോണ്‍!) പോലുള്ള ആണുങ്ങളൊക്കെ തന്നെയായിരിക്കുമോ? എങ്കില്‍ തകര്‍ന്നില്ലേ എല്ലാം !
സ്നേഹബഹുമാനാദരപൂര്‍വ്വം വെള്ളെഴുത്തിനും ചര്‍ച്ചയില്‍ പങ്കെടുത്ത് കൊണ്ടിരിക്കുന്ന നല്ല സുഹൃത്തുകള്‍ക്കും
ReplyDeleteഒരുകാര്യം ഞാന്‍ ആദ്യമായി ഇവിടെ അടിവരയിട്ടു പറയട്ടെ ആണ്‍ കോയ്മകള്‍ തീര്‍ക്കുന്ന തടവറകളിലും പക്ഷപാതിത്വപരമായ ആണ്‍കാഴ്ചകളില്‍ വായിക്കപ്പെട്ട അല്ലെങ്കില്‍ തീര്‍ക്കപ്പെട്ട നിയമങ്ങളോടും, ഗ്രന്ധങ്ങളോടുമുള്ള അടങ്ങാത്ത വെറുപ്പിന്റെ, എതിരിന്റെ എന്റെ പോരാട്ട മനസ്സ് ഞാന്‍ നിങ്ങള്‍ക്കൊപ്പം പങ്കുവെക്കുന്നു. ഇത് ഈ പോസ്റ്റ് വായിച്ചതിനുശേഷം എനിക്കുണ്ടായ ബോധോദയമല്ലെന്നും എന്റെ ജീവിത കാഴ്ചകളില്‍ നിറഞ്ഞ അസമത്വങ്ങളുടെ അസ്വസ്ഥതകളില്‍ നിന്നും ഉടലെടുത്തതാണ് എന്നും പറയട്ടെ, ബ്ലോഗ് എന്ന് പറയുന്ന ഈ ആധുനിക മാധ്യമത്തില്‍ എനിക്ക് വെറും മൂന്നുമാസത്തിനോടടുത്ത പ്രയമേ ഉള്ളൂ, അതില്‍ എന്റെ ബ്ലോഗിലെ ആദ്യ പോസ്റ്റുകളില്‍ ഒന്നില്‍ തന്നെ ഞാനതിനെതിരെ കലഹിച്ചിട്ടുണ്ട്. വായിക്കാപ്പെടാന്‍ മാത്രമുള്ള വലിയ കവിത ഭംഗി ഒന്നും അതിനില്ലെങ്കിലും അത് നമ്മുടെ ചുറ്റുപാടില്‍ നിറയുന്ന കാഴ്ചകളുടെ അസ്വസ്ഥത നിറയുന്ന ഒന്നുതന്നെയാണെന് ഓര്‍ക്കൂട്ടിലും, ഈമെയിലിലും, ബ്ലോഗിലും വന്ന അതിന്റെ കമന്റുകള്‍ സുചിപ്പിക്കുന്നുണ്ട്. അതിന്റെ ലിങ്ക് ഞാന്‍ താഴെ കൊടുക്കുന്നു.
http://shareequevkd.blogspot.com/2008/01/blog-post_28.html
പിന്നെ സ്ത്രീ പാപത്തിന്റെയും, സാത്തന്റെയും സഹചാരിയാണെനും, ലോകത്തിലെ സകല ദുരന്തങ്ങളൂടെയും, ദോഷങ്ങളുടെയും ഇരിപ്പിടമാണ് സ്ത്രീയെന്നും പ്രഖ്യപിക്കുന്ന മനുഷ്യ നിര്‍മ്മിത-മത നിയമ ഗ്രന്ധങ്ങളെ പരിചയായി പിടിച്ചു കൊണ്ട് സ്ത്രീക്കും, മാനവീകതക്കും എതിരാണ് മതം എന്നുപറയുന്നത് കണ്ണടച്ചിരുട്ടാക്കുകയോ അല്ലെങ്കില്‍ സത്യം ഇനിയും വായിക്കപ്പെടാതെ അല്ലെങ്കില്‍ പഠനവിധേയമാക്കതെ മുന്‍ വിധികളോടെ മാറ്റി നിറുത്തപ്പെട്ടിരിക്കുന്നു എന്നുമാത്രമേ എനിക്കിവിടെ പറയന്‍ കഴിയൂ സുഹൃത്തുക്കളെ.
ഒരുകാര്യം നിങ്ങളെ ഞാന്‍ ഓര്‍മ്മപ്പെടുത്തട്ടെ. സ്ത്രീ ലൈംഗീകമായി പീഡീപ്പിക്കപ്പെടുന്നത് മാത്രമല്ല ഇന്ന് സ്ത്രിയും-മാനവീകതയും നേരിടുന്ന പ്രധാനവും പ്രഥമവുമായ പ്രശ്നം. ഇന്ന് ലോകത്ത് എറ്റവും വലിയ മനുഷ്യക്കുരുതി നടക്കുന്നത് ഇറാഖിലും, അഫ്‌ഗാനിസ്ഥാനിലും, റുവാണ്ഡായിലും, ചെച്നിയയിലും, കണ്ണൂരിലുമൊന്നുമല്ല കോടികണക്കിന് മാതാവിന്റെ പെണ്‍ഭ്രൂണങ്ങളിലാണ്. ഇന്ന് ജനിക്കാന്‍ പോലും അവകാശമില്ലാതെ ഭ്രൂണഹത്യ ചെയ്യപ്പെടുന്ന സ്ത്രീ ജന്മങ്ങളെ പതിനാലുനൂറ്റാണ്ട് മുന്‍പ് ഭൂമിയിലേക്ക് പിറന്നു വിഴാനുള്ള അവസരമേ അപരിഷ്കൃതരായ കാട്ടറബികള്‍ നല്‍കിയിരുന്നുള്ളൂ. അവിടെയാണ് ഇസലാം പ്രഖ്യപിച്ചത് ലോകത്തില്‍ വെച്ച് ഏറ്റവും മൂല്ല്യവത്തായ ഓന്ന് അത് സല്‍സ്വഭാവിയായ പെണ്ണ്‍ ആണ് എന്ന്. നിങ്ങളുടെ ധരണകള്‍ പ്രകാരം ഇസ്ലാം സ്ത്രീയെ പര്‍ദ്ദക്കുള്ളില്‍ ബന്ധിക്കുന്ന ആശയമാണ്. അതേ സമയം പര്‍ദ്ദപോലെ തന്നെ വസ്ത്രം ധരിക്കുന്ന കന്യാസ്ത്രീയുടെ വസ്ത്രധാരണ രീതിയും, ശിരോ വസ്ത്രവും സേവനത്തിന്റെ മഹത്വ മുള്ളതുമാകാം. കാരണം ഇരുപതാം നൂറ്റാണ്ടില്‍ ഇസ്ലാമിനെ പ്രതികൂട്ടില്‍ നിറുത്താന്‍ വേണ്ടി ഒരു പ്രമാണ പരമായ അടിസ്ഥനവുമില്ലാതെ കടന്നാക്രമണം നടത്തി നഗ്നമയ അസത്യങ്ങള്‍ കൊണ്ട് സത്യത്തെ തമസ്ക്കരിക്കാന്‍ ശ്രമിച്ചവര്‍ എംബാടും ഉണ്ടായിരുന്നു. പക്ഷെ അത് വീപരീതം ഫലം ഉളവാക്കികൊണ്ട് ലോകത്ത് ഇസ്ലാമിക് ഫെമിനിസം എന്ന ഒരു പുതിയ പോരട്ടമുഖം തുറക്കുകയും പാശ്ചാത്യ രജ്യങ്ങളില്‍ 5 പേര്‍ ഇസ്ലാം മതം സീകരിക്കുംബോള്‍ അതില്‍ നാലു പേര്‍ വനിതകളാകുകയും ചെയതു കൊണ്ടിരിക്കുന്നു.
According to "The Plain Truth", February 1984, in its 50 Year Anniversary Issue, quoting from the "World Almanac and Book of Facts 1935" and "Reader's Digest Almanac and Yearbook 1983", between 1934 and 1984.
(100,000 people per year in America alone, are converting to Islam. For every 1 male convert to Islam,4 females convert to Islam.
Christianity increased 47%
World Population increased 136%
Islam increased 235%)
അതില്‍ താലിബാന്‍ എന്ന ഇസ്ലാമിക ശത്രുക്കളുടെ തടവറകളില്‍ നിന്ന് മോചിതയായി ഇസ്ലാമിലെയ്ക്ക് കടന്നുവന്ന പ്രശസ്തയായ മനുഷ്യാവകാശ പ്രവര്‍ത്തക യിവോണ്‍ റിഡ്‌ലി മുതല്‍ എണ്ണങ്ങള്‍ പെരുകി കൊണ്ടിരിക്കുന്നു.
ഇതെല്ലാം ഞാന്‍ വിശ്വസിക്കുന്നത് ഉത്തമം എന്നു നിങ്ങളുടെ മുന്‍പില്‍ പ്രഖ്യപിക്കാന്‍ വേണ്ടിയല്ല മറിച്ച് ഇതിന് മുന്‍പുള്ള കമന്റുകളില്‍ പര്‍ദ്ദയും, ഇസ്ലാമിക് സ്ത്രിത്വവും മെല്ലാം വലിച്ചിഴക്കപ്പെട്ടിരുന്നു ഞാന്‍ അതിന് എന്റെതായ രീതിയില്‍ ചെറുതായി ഉത്തരം പറഞ്ഞപ്പോള്‍ പല സുഹൃത്തുക്കളും അതിനെ വിമര്‍ശനാത്മകമായി സമീപിക്കുകയും ഞാനതിന് മറുപടി പറയന്‍ ശ്രമിച്ചിട്ടുമില്ല. പക്ഷെ ഇപ്പോള്‍ വെള്ളെഴുത്ത് മാഷ് വീണ്ടും ആ പ്രശ്നത്തിലേയ്ക്ക് വന്നപ്പോള്‍ ഇവിടെ എന്റെ വിശ്വാസവും കാഴ്ച്‌പാടും പറയേണ്ടത് തീര്‍ച്ചയായും എന്റെ ബാധ്യത ആയതുകൊണ്ട് ഈ കുറിപ്പ് ഇവിടെ കുറിക്കുന്നത്. സ്ത്രികളെ കുറിച്ച് അവരുടെ ജനനം മുതല്‍ മരണം വരെ ഇസ്ലാം പ്രമാണ പരമായി എന്തു പറയുന്നു എന്നറിയാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഒരു ലിങ്ക് താഴെ.
http://www.jannah.org/sisters/
ഒരു കാര്യം എനിക്കിവിടെ പറയാതിരിക്കാന്‍ വയ്യ ഞാനെരു 100% ദൈവ വിശ്വസിയാണ്. യഥാര്‍ത്തമായ ദൈവ വിശ്വാസി തന്നെയാണ് യഥാര്‍ത്ത യുക്തി ഭദ്രത പ്രകടിപ്പിക്കുന്ന വ്യക്തി എന്നു ഞാന്‍ വിശ്വസിക്കുന്നു. ശാസ്ത്രം കൃത്യമായി പ്രവചിച്ച പല കാര്യങ്ങളും ദൈവത്തിന്റെ അസ്ത്വിത്വം തന്നെയാണ് വെളിവാക്കുന്നത്. മനുഷ്യനെ സൃഷ്ടിക്കുകയും പ്രപഞ്ചത്തെ സംവിധാനിക്കുകയും ചെയ്ത ജഗന്നിയ്ന്തവിന് മാത്രമേ ഈ ലോകത്ത് മനുഷ്യനെ കൃത്യമായി വഴി നടത്താന്‍ കഴിയുന്ന പ്രശ്നരഹിതമായ ഒരു നിയമവും അവതരിപ്പിക്കാന്‍ കഴിയുകയുള്ളു വെന്നും അത് കൊണ്ട് മാനവീകവും-ശാസ്ത്രീയവും-സംസ്ക്കാരികവും-ചരിത്രപരവുമായി യാതെരു പിഴവുകളും ഇല്ലെന്ന് ഞാന്‍ വിശ്വസിക്കുന്ന വിശുദ്ധ ഖുര്‍ ആനും അത് ലോകത്ത് പഠിപ്പിച്ച പ്രഖ്യപിച്ച പ്രവചകന്‍ മുഹമ്മദ് നബി(സ) തന്നെയാണ് എന്റെ മാനവീകമായ എല്ല കാഴ്ചപാടുകളൂടെയും അടിത്തറ.
അത് കൊണ്ട് തന്നെ ജീവിതം ലഹരിയുടെയും കുത്തഴിഞ്ഞ ജീവിത ക്രമവും കൊണ്ടും (അതിന് ബുദ്ധിജീവി എന്ന ജാടയുടെ ഒരു തൊങ്ങലും) അടയാളപ്പെടുത്തിയ രോഗതുരമായ മനസ്സുകളിലും (എന്റെ കാഴ്ചപാട്), ഉദ്ധരിച്ച ലിംഗം സ്ക്രീനില്‍ കാണിക്കുന്ന അരാചക വാദിയായ സിനിമസംവിധായകനിലോ, രോഗതുരമായ മനസ്സീക വൈകൃതങ്ങളെ തുറന്നു കാണീക്കുന്ന എഴുത്തുകാരനിലോ എനിക്ക് സമൂഹം നേരിടുന്ന വെല്ലുവിളികള്‍ക്കുള്ള, രോഗത്തിനുള്ള അല്ലെങ്കില്‍ അടങ്ങാത്ത ആസക്തിക്കുള്ള മരുന്ന് കണ്ടെത്താന്‍ എനിക്ക് കഴിയില്ല എന്ന് മാത്രമല്ല അത്തരം ചര്‍ച്ചകളില്‍ എനിക്ക് പരിഹാസവും സഹതാപവും തന്നെയാണ് അനുഭവപ്പെടുന്നത്. ചിലപ്പോള്‍ അതെന്റെ കുറവായും ചിന്താപരമായ എന്റെ പാപ്പരത്തവുമായും നിങ്ങള്‍ക്ക് അനുഭവപ്പെടുന്നുണ്ടായിരിക്കാം പക്ഷെ അതെനിക്ക് ഞാന്‍ ആവുന്നതിനുള്ള എന്റെ അടയാളവും എന്റെ ആര്‍ജിതമായ അറിവിനോടുള്ള സത്യസന്ധതയുമാണ്. അത് കൊണ്ട് തന്നെയാണ് ചില കാഴ്ചപാടുകളില്‍ നമ്മുടെ ഈ ചര്‍ച്ചയില്‍ ഞാന്‍ പ്രതിപക്ഷത്ത് ആയി പോകുന്നത് എന്നെനിക്ക് തുറന്നു പറയോണ്ടി വരുന്നു.
പിന്നെ വെള്ളെഴുത്ത് മാഷിനോട് ആരാണ് പറഞ്ഞത് സ്വര്‍ഗ്ഗത്തില്‍ സുന്ദരന്മാരായ ഇണകള്‍ സ്ത്രികള്‍ക്കില്ലെന് ? തീര്‍ച്ചയായും ഉണ്ട് മാഷെ. ആഗ്രഹങ്ങളൊ അല്ലെങ്കില്‍ ആസക്തികളെ അടിച്ചമര്‍ത്തണം എന്നെന്നും ഇസ്ലാം പറയുന്നില്ല മറിച്ച് സമൂഹത്തിന് അല്ലെങ്കില്‍ മറ്റു വ്യക്തികളുടെ ജീവിതത്തിലെയ്ക്ക് ഒരു തരത്തിലുമുള്ള ശരീരീകവും മാനുഷീകവുമായ വിഷമങ്ങള്‍ സൃഷ്ടിക്കാത്തതും സദാചരപരമായ ഇസ്ലാമീക നിയമങ്ങള്‍ക്ക് അനുസ്രതവുമായിക്കണം എന്നു മാത്രമാണ് അതിന്റെ മാനദണ്ടം. വിശ്വസിക്കുന്നവര്‍ക്ക്, അനുസരിക്കുന്നവര്‍ക്ക് അങ്ങനെയാവാം അരാചക വാദികള്‍ക്ക് അവരുടെ വഴിയും കൃത്യമായി കണക്ക് നിശ്ചിത അവധിക്കുശേഷം പരിശേധിക്കപ്പെടുന്നതാണ്. ഞാന്‍ ഒരിക്കല്‍ പറഞ്ഞതാണ് വീണ്ടും അടിവരയിട്ടുകൊണ്ട് പറയട്ടെ തങ്കള്‍ മതം എന്നു കോള്‍ക്കുംബോള്‍ മാനവീകവും-ശാസ്ത്രീയവും-ചരിത്രപരവുമൊക്കെയായ പരമാര്‍ഥങ്ങള്‍ക്കുമുന്‍പില്‍ ഉത്തരം മുട്ടി പോകുന്ന അല്ലെങ്കില്‍ അബദ്ധ-ജഠിലമായ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഗ്രന്ധങ്ങളെയോ, സ്വര്‍ഥപരമായ മനുഷ്യന്റെ കൈകടത്തലുകള്‍ നിമിത്തം കാലഹരണപ്പൊട്ട പ്രസ്ഥാനങ്ങളെയോ നിങ്ങള്‍ യഥാര്‍ത്ത മതവുമായി കൂട്ടികുഴച്ചുകൊണ്ട് മതം മാനവീകതയുടെ ശത്രുവും അയുകതികവും ആണെന്ന് ധരിക്കരുത്. പിന്നെ സ്വര്‍ഗ്ഗം, നരകം എന്നീ കാഴ്ചപാടുകളെ താങ്കള്‍ ഭൗതികപരമായ വികാര-വിചാര-അനുഭവ മാപിനികള്‍ കൊണ്ട് അളക്കാന്‍ ശ്രമിക്കുംബോള്‍ അത് ഒരു ഭീമാബദ്ധം ആയിരിക്കും എന്ന് എനിക്കിവിടെ പറയേണ്ടി വരുന്നുണ്ട്. കാരണം സൂപ്പര്‍ ആനിമലെന്ന് ശാസ്ത്രം വിളിക്കുന്ന മനുഷ്യന്റെ നന്മനിറഞ്ഞതൊ, തിന്മ നിറഞ്ഞതോ ആയ എതെരു പ്രവര്‍ത്തികള്‍ക്കും ഊഹത്തെക്കള്‍ ഭൗതികമായ കണക്കെടുപ്പുകളെക്കാള്‍ ഒരു പാട് നന്മകളും ദേശങ്ങളും ഉണ്ടായേക്കാം അല്ല ഉണ്ട്, അത് എഴുത്തായലും, വെറുമൊരു സംഭാഷണാമോ ആയാല്‍ പോലും.ഉദ: അനേകം മനുഷ്യരെ കൊന്ന ഒരു വ്യക്തി, അല്ലെങ്കില്‍ അനേകം പ്രവശ്യം വ്യഭ്യചരിച്ച സ്ത്രീയൊ പുരുഷനെ ഒരാളെ ഒരു സമൂഹത്തെ യാതെരു അടിസ്ഥാനവുമില്ലാതെ ദ്രോഹിച്ച, വ്യക്തികള്‍ അവരുടെ ഇരകളുടെ മാനസീകവും, ശരീരീകവും, അനുഭവപരവുമായ രീതിയില്‍ കൃത്യമായി (എത്ര ശാസ്ത്രീയമാണെങ്കില്‍ കൂടി) എങ്ങിനെയാണ് ശിക്ഷ കൊടുക്കാന്‍ കഴിയുക. ആരാണിവിടെ വിരോധഭസമായി രീതീയില്‍ കാര്യങ്ങളെ കാണാന്‍ ശ്രമിക്കുന്നത്. പിന്നെ ഇവര്‍ക്കൊന്നും യാതൊരു നഷ്ടവുമില്ലാതെ കാര്യങ്ങളൊല്ലാം ഇവിടെ മരണത്തോടെ അവസാനിക്കുമെന്ന് കരുതുന്നുവെങ്കില്‍ അതെത്ര മൗഢ്യം ആയിരിക്കുമെന്നാണ് എന്റെ ചുറ്റുപാടുമുള്ള കാഴ്ചകള്‍ എന്നോട് പറഞ്ഞു തരുന്നുണ്ട്.
ഒരു കാര്യം കൂടി പറഞ്ഞുകൊണ്ട് അപൂര്‍ണവും, ഒരു പാട് കുറവുകളുമുള്ള ഈ കുറിപ്പ് ഞാനിവിടെ അവസാനിപ്പിക്കട്ടെ. നാം വ്യത്യസ്തമയ ആശയ-സാംസ്ക്കാരിക-വിശ്വാസപരമായ വൈജാത്യങ്ങള്‍ പ്രകടിപ്പിക്കുംബോള്‍ തന്നെ അതിനെ ജീവിത നിലപാടുകളിലെ വ്യത്യസ്തമായ സാംസ്ക്കാരികതലം എന്നു കണ്ടെത്തികൊണ്ട് ഒരമ്മയുടെയും, ഒരഛന്റെയും സന്തതി പരംബരകളായ മാനുഷ്യ സമൂഹത്തിലെ അംഗങ്ങള്‍ എന്ന ഏകത്വത്തിലേയ്ക്ക് നമുക്ക് ഒരുമിക്കാന്‍ കഴിയും. എനിക്കങ്ങിനെ മാത്രമേ ആദ്യമായും അവസാനമായും ചിന്തിക്കാന്‍ കഴിയൂ കാരണം ഏറ്റവും ശെരിയായ നിയമ സംഹിത എന്നു ഞാന്‍ വിശ്വസിക്കുന്ന എന്റെ മതവിശ്വാസവും ഗ്രന്ഥവും അതുതന്നെയാണ് അസന്നിഗ്ദ്ധമായി പ്രഖ്യപിക്കുന്നത്.
ഞാനിവിടെ തല്‍ക്കാലം നിറുത്തട്ടെ സഹോദരങ്ങളെ.....
പ്രിയ ശരീഖ്,
ReplyDeleteനിങ്ങള്‍ എങ്ങിനെ പോയാലും
അവസാനം ഇവിടെയേ എത്തൂ...
അല്ലെങ്കില്‍.
ഇവിടെ എത്താനെ നിങ്ങള്‍ക്ക് കഴിയൂ.
എന്നോട് ക്ഷമിക്കുക.
പ്രിയ സുഹ്രത്ത് റഫീഖ് കീഴാറ്റൂര്‍.
ReplyDeleteഅതിലെനിക്ക് അഭിമാനം മാത്രമേ ഉള്ളൂ. കാരണം ഞാന്‍ എന്റെ ആര്‍ജിത അറിവിന്റെയും മനസാക്ഷിയുടെ സത്യസന്ധതയിലും വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ യുക്തി ഭദ്രമെന്നും, സത്യസന്ധമെന്നും എനിക്ക് അനുഭവപ്പെടുന്ന കാര്യങ്ങളെ ഞാന്‍ പിന്തുടരുന്നു.
ഭൗതികത എനിക്ക് എന്റെ പ്രവാചകന്‍ പഠിപ്പിച്ച പോലെ തെരുവില്‍ ചത്തു കിടക്കുന്ന ഒരു ആടിന്റെ ജഡത്തിന്റെ ഭൗതിക വില മാത്രമാണ്.
കൈയ്യടികളിലല്ല ജഗന്നിയന്തവിന്റെ കാരുണ്യത്തിലാണ് ഞാന്‍ പ്രതീക്ഷ അര്‍പ്പിക്കുന്നത്.
പൊറുക്കാന്‍ നിങ്ങളെന്നോട് പ്രത്യക്യച്ചൊന്നും ചെയ്തിട്ടില്ലല്ലോ സുഹൃത്തെ, പിന്നെ താങ്കളുടെ ചില കമാന്റുകളും പോസ്റ്റുകളും കാണുംബോള്‍ എനിക്ക് താങ്കളോട് സഹതാപം മാത്രമേ അനുഭവപ്പെടാറുള്ളൂ എന്ന് സാന്ദര്‍ഭീകമായി ഉണര്‍ത്തട്ടെ.
“ഭൗതികത എനിക്ക് എന്റെ പ്രവാചകന്‍ പഠിപ്പിച്ച പോലെ തെരുവില്‍ ചത്തു കിടക്കുന്ന ഒരു ആടിന്റെ ജഡത്തിന്റെ ഭൗതിക വില മാത്രമാണ് ”
ReplyDeleteആ ഹദീസ് (പ്രവാചക വചനം) എവിടെയാണെന്ന് ഒന്നു കാണിച്ചു തരാമോ ശരീഖേ?
സിയ;
ReplyDeleteആ സംഭവം പ്രവാചകന്‍ മുഹമ്മദ് (സ) മദീനയുടെ തെരുവിലൂടെ നടന്നു പോകുംബോള്‍ വഴിയില്‍ ചത്തുകിടക്കുന്ന ആടിനെ ചൂണ്ടി ഇതിനെ ആര്‍ക്കുവേണം ഒരു റിയാല്‍ വില എന്ന് വിളിച്ചു ചോദിക്കുകയും അതിനെ ആരും വാങ്ങാന്‍ മുന്നോട്ടു വരാതിരിക്കുകയ്യും ചെയതപ്പോള്‍ നബി തങ്ങള്‍ ഇത്ര മാത്രമേ പരലോക ജീവിതവുമായി തുലനം ചെയ്യുംബോള്‍ ഭൗതിക ജീവിതത്തിനുള്ളൂ എന്ന് പറയുകയ്യും ചെയ്തു. ഇത് ഹദീസിലും ആ ര്‍ റിപ്പോര്‍ട്ട് ചെയ്തതാണ് എന്ന് എനിക്ക് കുറച്ച് മുന്‍പ് വായിച്ചതിനാല്‍ കൃത്യമായി പറയാന്‍ ഇപ്പോള്‍ സാധ്യമല്ല. അതുകൊണ്ട് തീര്‍ച്ചയായും അതിന്റെ ആധികാരികമായ രേഖയുടെ ഉറവിടം പറയാന്‍ എനിക്ക് കുറച്ച് സാവകാശം ആവശ്യമുണ്ട്, തീര്‍ച്ചയായും വളരെ അടുത്ത സമയത്തു തന്നെ അത് അറീക്കാന്‍ ഞാന്‍ ബാധ്യസ്തനാകയാല്‍ ഇന്‍ശാ അല്ലാ ആറിക്കുന്നതാണ് എന്നു പറയട്ടെ.
ചുരുക്കത്തില്‍ ബ്ലോഗില്‍ ഒരു വിഷയവും സ്വതന്ത്രമായി ചര്‍ച്ചിക്കാന്‍ വിടില്ലാന്ന്‌ല്ലേ?
ReplyDeleteപ്രിയ ശെരീഖ്.
ReplyDeleteനിങ്ങള്‍ നിങ്ങളുടെ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുകയും
അതിനുവേണ്ടി വാദിക്കുകയും ചെയ്യുന്നതില്‍ സന്തോഷവും,ബഹുമാനവും.....
മറ്റുള്ളവരും അവര്‍ക്ക് യുക്തി ഭദ്രമെന്നും, സത്യസന്ധമെന്നും
തോന്നുന്ന നിലപാടു തറയില്‍ നിന്നാണ് എഴുതുന്നതും,സംസാരിക്കുന്നതും.
അതിനു അവര്‍ക്കുള്ള് അവകാശം അംഗീകരിക്കുമ്പോള്‍ താങ്ങാളുടെ
മഹത്വം വര്‍ധിക്കുകയേഉള്ളൂ.
എന്‍റെ കമാന്റുകളും പോസ്റ്റുകളും കാണുംബോള്‍ താങ്ങള്‍ക്ക് സഹതാപം
തോന്നുന്നു എങ്കില്‍ എനിക്കതില്‍ ഒന്നും ചെയ്യാനില്ല. എനിക്കുള്ള നിലവാരം വെച്ചല്ലെ എനിക്കെഴുതാനും സംസാരിക്കാനും കഴിയുക.
:പ്രിയ വെള്ളെഴുത്ത് ഓഫിനു മാപ്പ്.
പ്രിയ ശരീഖ്,
ReplyDeleteതാങ്കള്‍ പറയുന്നത് ലോകത്തില്‍ ഏറ്റവും കൂടുതല്‍ വേഗത്തില്‍ വളരുത്തതുകൊണ്ട് ഇസ്ലാമാണ് ഏറ്റവും നാല്ല മതം എന്നല്ലേ? കേരളത്തില്‍ കഴിഞ്ഞ അഞ്ചാറു വര്‍ഷം കൊണ്ട് സകല മതം വളര്‍ന്നതിലും പത്തിന്മടങ്ങ് വേഗത്തിലാണ് അമൃതാനന്ദമയിയുടെ ആളുകള്‍ (എന്താ അവരെ വിളിക്കുക എന്നറിയില്ല, ആരായാാലും ശരി) വളര്‍ന്നത്. അപ്പോള്‍ കേരളത്തില്‍ നിലവിലുള്ള ഹിന്ദു ക്രിസ്റ്റ്യന്‍ ഇസ്ലാം മതങ്ങളെക്കാള്‍ മെച്ചപ്പെട്ടതാണോ അമൃതാനന്ദമയീ കള്‍ട്ട്?
ഏതെങ്കിലും മതം ലോകത്തില്‍ സമാധാനം കൊണ്ടുവന്ന കഥ പറയാമോ? ഒരു സംഘം അന്ധ വിശ്വാസികളെ മാറ്റാന്‍ മറ്റൊരു അന്ധവിശ്വാസം പ്രചരിപ്പിച്ച കഥയല്ല, രക്തച്ചൊരിച്ചിലും കൂട്ടക്കൊലയും ഒഴിവാക്കിയ കഥ? കൃസ്തുവിന്റെയും നബിയുടെയും ബുദ്ധന്റെയും രാമന്റെയും കഥയല്ല, ചരിത്രം. പടയോട്ടങ്ങളും കുരിശുയുദ്ധങ്ങളും ചാതുര്‍വര്‍ണ്ണ്യവും ലോകമഹായുദ്ധങ്ങളും ഒക്കെ ചേര്‍ന്ന ചരിത്രം. ചത്ത ശേഷമുള്ള കാര്യം അതിനുശേഷം ആലോചിക്കാം.
വെള്ളെഴുത്തിനോട് ഇനി മാപ്പു ചോദിച്ചിട്ടു കാര്യമില്ല, അദ്ദേഹം പറയുന്നതും ഈ കമന്റുകള്‍ ഏറ്റെടുക്കുന്നതുമായി ഒരു ബന്ധവുമില്ലല്ലോ. ആണവശിശിരത്തെക്കുറിച്ചോ ആഗോള താപനത്തെക്കുറിച്ചോ പട്ടിണിമരണത്തെക്കുറിച്ചോ എന്തു ചിന്തനം നടത്തിയാലും ഒടുക്കം എത്തുക മതത്തിലാണ്. മനുഷ്യനെന്ന ജന്തുവര്‍ഗ്ഗം നശിക്കാന്‍ എന്താവുമോ കാരണമാവുക.
ശെരീഖ്
ReplyDeleteവളരെ മാനവികമായ ഒരു വിഷയത്തില് കാര്യമായി ചര്ച്ച നടന്ന് കൊണ്ടിരിക്കുന്ന ഈ പോസ്റ്റ് രണ്ട് ദിവസമായി വായിക്കുന്നുണ്ടായിരുന്നു, ആസ്വദിക്കുന്നുണ്ടായിരുന്നു. ഇതിനിടയില് താന്കള് വന്ന് കമന്റ് ഇട്ടപ്പോളും ഡിന്കന്റെ കമന്റിനെ ഏറ്റുപിടിച്ചപ്പോഴും പ്രത്യേകിച്ചൊന്നും തോന്നിയില്ല. ബ്ളോഗില് ഓഫ് ടോപ്പിക് കമ്ന്സ് സാധാരണയാണ്. പക്ഷേ എല്ലാത്തിനും മറുപടിയെന്ന പോലെ താന്കള് ഒരു മുഴു നീള പോസ്റ്റിന്റെ വലിപ്പമുള്ള കമന്റ് (എന്നിട്ടത് പോസ്റ്റാക്കുകയും ചെയ്തു അല്ലേ) ഇവിടെ ഇട്ടത് ഒട്ടും നന്നായില്ല എന്നു മാത്രമേ എനിക്ക് അഭിപ്രായമുള്ളൂ. കണ്ണ് തുറന്ന് കാണൂ മാഷേ, താന്കള് അതില് പറഞ്ഞ് വച്ചിരിക്കുന്നതിനോട് ബന്ധമുള്ളത് വല്ലതുമാണോ ഈ പോസ്റ്റിന്റെ ഉള്ളടക്കമെന്നത്.
താന്കളുടെ മതവിശ്വാസത്തേയും സന്കല്പ്പങ്ങളേയും ബഹുമാനിക്കുന്നു. താന്കള്ക്ക് ഇത്ര വിശ്വാസമുള്ള സര്വ്വശക്തനായ ദൈവത്തിനെന്തിനാണ് മാഷേ താന്കളുടെ വക്കാലത്ത്? താന്കള്ക്ക് അത്ര ശക്തമായ വിശ്വാസം ഉണ്ടെന്കില് ആദ്യം ചെയ്യാതിരിക്കേണ്ടത് വല്ലവരുടെയും കമന്റ് ബോക്സില് കൊണ്ട് വന്ന് പോസ്റ്ററ് ഒട്ടിച്ച് നിറയ്ക്കാതിരിക്കുകയാണ്.
എനിക്കുമുണ്ട് മാഷേ അന്ച് നേരം നമസ്ക്കരിക്കുന്ന മുസ്ളീം സുഹൃത്തുക്കള്. അവര് പറയുന്നത് അവര് വിശ്വസിക്കുന്ന സര്വ്വശക്തനായ ദൈവത്തിന്റെ മഹത്വം അവര് വിളംബരം ചെയ്യേണ്ട കാര്യം ഇല്ലെന്നാണ്.
അമേരിക്കയില് വര്ഷം തോറും നടക്കുന്ന 100000 പേരുടെ മത പരിവര്ത്തനമൊന്നും ബ്ളോഗില് നടക്കാന് പോകുന്നില്ല സുഹൃത്തേ :)
പിന്നെ ഞാന് താന്കളുടെയും റഫീക്കിന്റെയും ബ്ളോഗ് കണ്ടിരുന്നു. വ്യക്തിപരമായി എനിക്കിഷ്ടപ്പെട്ടത് റഫീക്കിന്റെ ബ്ളോഗ് തന്നെയാണ്.
ഇനി താന്കള്ക്ക് ഇതിന് എന്തെന്കിലും മറുപടി ഇടണമെന്ന് തോന്നുകയാണെന്കില് ദയവായി നല്ല ഈ ഒരു ചര്ച്ചയുടെ കമന്റ് ബോക്സില് കൊണ്ട് വന്നിടാതെ ദയവായി താന്കളുടെ ബ്ളോഗില് തന്നെ പോസ്റ്റായോ കമന്റായോ ഇടുക. നല്ല ഒരു സംവാദം വഴി തിരിഞ്ഞ് പോകുന്നത് ഇഷ്ടമില്ലാത്തത് കൊണ്ട് അഭ്യര്ഥിക്കുകയാണ്.
പ്രിയ വെള്ളെഴുത്തേ ഇത്രയും ഓഫടിച്ചതിന് ക്ഷമിക്കണം.
ആദ്യമായി സുഹൃത്ത് സൂനീഷ് കെ എസിനോട്.
ReplyDeleteസഹോദര; ബ്ലോഗ് ഓണര്‍ എനിക്ക് നേരേ കൃത്യമായി ഉയര്‍ത്തിയ ചേദ്യങ്ങള്‍ക്കാണ് ഞാന്‍ ഉത്തരം പറഞ്ഞത്. പിന്നെ അതിന് മുന്‍പും ദൈവം, മതം എന്നീ വിശ്വാസങ്ങള്‍ക്കെതിരായി ഒരു പാട് കമന്റുകള്‍ ഇതേ പോസ്റ്റില്‍ വന്നിട്ടുണ്ട്. അതിനെന്നും ഞാന്‍ എന്റെതായ രീതിയില്‍ ഉത്തരം പറഞ്ഞിട്ടില്ല നിങ്ങള്‍ പറഞ്ഞ ഈ കമന്റിന് മുന്‍പുള്ള് എന്റെ കമന്റ് നിങ്ങള്‍ ഒരു പ്രവശ്യം വായിച്ചിരുന്നെങ്കില്‍ അല്ലെങ്കില്‍ സത്യസന്ധമായി കാര്യങ്ങളെ കാണാന്‍ താങ്കള്‍ക്ക് ഉണ്ട് എന്ന് അവകാശപ്പെടുന്ന കാഴ്ച ഉണ്ടായിരുന്നെങ്കില്‍ എന്നു ഞാന്‍ വെറുതെ ആശിച്ചു പോവുകയാണ്. ഈ ചര്‍ച്ച എന്റെ കാഴ്ചപാടുമായി യേജിക്കാത്തതുകൊണ്ട് ഞനിതില്‍ നിന്നും വിടവാങ്ങുന്നു എന്നു പറഞ്ഞാണ് ഞാന്‍ വിടവാങ്ങിയത് (40-ആമത്തെ എന്റെ കമന്റ്) വെള്ളെഴുത്ത് എന്ന ബ്ലോഗര്‍ എന്റെ കമന്റുകള്‍ ഇവിടെ പാടില്ല എന്നു പറയാത്തിടത്തോളം കാലം എന്റെ കാഴ്ചപാട് ഞാനിവിടെ വിളിച്ചു പറയും. പിന്നെ എന്റെ വാക്കുകള്‍ സാഹചര്യത്തില്‍ നിന്നും അര്‍ഥങ്ങളില്‍ നിന്നും അടര്‍ത്തിമാറ്റി താങ്കളെനിക്കെതിരെ ചോദ്യങ്ങള്‍ ഉയര്‍ത്താന്‍ ശ്രമിക്കുംബോള്‍ താങ്കളുദ്ധേശിക്കുന്ന ഒരു ഫലവും അതിന് ലഭിക്കുന്നുമില്ല. താങ്കളുടെ വാക്കുകളില്‍ അസഹിഷ്ണുതയല്ലാതെ എനിക്ക് വെറൊരു മൂല്ല്യവും കാണാനും കഴിയുന്നുമില്ല. പിന്നെ എന്റെ കമന്റ് ദീര്‍ഘമായി പോകുന്നു വെങ്കില്‍ അതെന്റെ ചുരുക്കെഴുത്തിനുള്ള പ്രാപ്തികുറവായി കണ്ടോളൂ. പിന്നെ ഞാന്‍ അരെയെങ്കിലും ഇസ്ലാമാക്കാം എന്നുള്ള ഗൂഢമായ ഉദേശത്തിലല്ല ഒരു പഠനത്തിന്റെ ചിത്രം നിങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ചത്. യഥാര്‍ത്തമായ ദൈവവിശ്വസത്തില്‍ ഇപ്പോഴും ആളുകള്‍ കടന്നു വന്നുകൊണ്ടിരിക്കുന്നു വെന്നും നിങ്ങളില്‍ പലരും പറയുന്ന പോലെ ദൈവവിശ്വാസം അത് മാനവീകതക്ക് എതിരല്ലെന്നും പറയാന്‍ വേണ്ടിയാണ്. ഇത്രയും പറഞ്ഞ് ഞാന്‍ താങ്കള്‍ക്കുള്ള മറുപടി ഇവിടെ അവസാനിപ്പിക്കുകയും എന്റെ ബ്ലോഗില്‍ താങ്കളുയര്‍ത്തിയ ചേദ്യങ്ങള്‍ക്ക് അവിടെ ഇതിന്‍ ബാക്കി എന്റെ കാഴ്ചപാടുകള്‍ പങ്കുവെക്കാം എന്നുമുണര്‍ത്തുന്നു.
എന്താണ് മതത്തിന്റെ ഗുണം.
അത് ഈ പ്രപഞ്ചത്തെയും മനുഷ്യനെയും സൃഷ്ടിച്ച ദൈവത്തിന്റെ നിയമങ്ങളാണ് അത് കൊണ്ട് തന്നെ അതില്‍ പിഴവുകളുമില്ല. അത് തന്നെയാണ് മതത്തിന്റെ ഗുണം. ഈ പറഞ്ഞതിന് മാനദണ്ഡം വിശുദ്ധ ഖുര്‍ ആനും, പ്രവാചക അധ്യാപനങ്ങളും. ഇതിങ്ങിനെ തുറന്നു പറയുംബോള്‍ പലരും വിളിച്ചു പറയുന്നു ഞാന്‍ എന്റെ മതം മത്രമാണ് ശെരി എന്നു പറയാന്‍ ശ്രമിക്കുകയാണെന്ന് അതല്ല സുഹൃത്തുകളെ അതിന്റെ പിന്നിലെ ചേതോവികാരം
മറിച്ച് ഞാനിവിടെ സംസരിക്കുന്നത് ശാസ്ത്രത്തിലും മാനവീകതയിലും ചരിത്രത്തിലും അത്യവശ്യം വിവരമുള്ള ആളുകളുമായാണ് അവരെന്നോട് തിരിച്ച് ചോദ്യങ്ങള്‍ ചോദിച്ചാല്‍ എനിക്ക് പലതിനും ഉത്തരം പറയാന്‍ കഴിയില്ല അതുകൊണ്ട് തന്നെയാണ്. കാരണം ശെരിയായ മതവിശ്വാസം എന്നു വിളിച്ചു പറയുന്ന പലഗ്രന്ധങ്ങളും ശാസ്ത്രത്തിന്റെ, ചരിത്രത്തിന്റെ, സംസ്ക്കാരത്തിന്റെ, മാനവീകതയുടെ അളവു കോലുമായി അളക്കേണ്ടിവരുമ്മ്ബോള്‍ ഉത്തരങ്ങളുടെ സാധൂകരണത്തിന്റെതായ അര്‍ഥ തലങ്ങളില്‍ വലിയ വിടവ് കാണപ്പൊടും അത് കൊണ്ടാണ്.
ഇതിന് അടിസ്ഥനം വെറുപ്പോ അസഹിഷ്ണുതയോ അല്ല മറിച്ച് ആശയ സംവാദത്തിന്റെ സത്യസന്ധതമാത്രമാണ്. സംവാദങ്ങള്‍ക്കപ്പുറത്ത് എല്ല മനുഷ്യരും ആദമിന്റെയും(അ.സ). ഹവ്വ (റ.അ) ഉമ്മയുടെയും സന്തതി പരംബരകളാണ്.
ചരിത്രത്തിന്റെ നാള്‍ വഴികളിലെ ചേരചാലുകളുടെ കണക്ക് പറയാന്‍ ഞാന്‍ ബാധ്യസ്തനല്ല. പിന്നെ മതത്തെക്കാള്‍ സ്ഥാനവും മാനവും ഉണ്ടായിരുന്ന 19,20 നൂറ്റാണ്ടുകള്‍ മാനവികതെക്കെതിരെ നടന്ന മനുഷ്യനിര്‍മ്മിത പ്രത്യയ ശാസ്ത്ര ഭരണകൂടങ്ങള്‍ അനുവര്‍ത്തിച്ച കൊടു ക്രൂരതയുടേ ചരിത്രമൊന്നും മൊത്തം മനവീകതയുടെ മതചരിത്ര-സംഘര്‍ഷങ്ങളില്‍ നിന്ന് ഒരു ചരിത്ര വിദ്യാര്‍ഥിക്കും കണ്ടേടുക്കാന്‍ പറ്റുമെന്ന് തോനുന്നില്ല. നിറുത്തുന്നു അല്ലെങ്കിലെ എന്റെ കമന്റുകള്‍ ഇവിടെ ദീര്‍ഘിച്ചു പോകുന്നു എന്നുള്ള വാദങ്ങള്‍ നിലനില്‍ക്കുന്നുണ്ട്
അവസാനമായി എല്ലവരോടും വീണ്ടും എന്നോട് എന്നുള്ള ചോദ്യങ്ങള്‍ക്ക് ഞാന്‍ മറുപടി പറയും ഇവിടെ അതിന് ഈ ബ്ലോഗുടമ അനുവദിക്കുന്നിടത്തോളം കാലം. നിങ്ങള്‍ക്ക് എന്റെ വിളിച്ചു പറയലുകള്‍ അസ്വസ്ഥത ഉയര്‍ത്തുനുവെങ്കില്‍ അതിന്റ കാരണം ഞാനല്ല .
എന്റെ കമന്റിനെ വെറും തൊലിപ്പുറമുള്ള അഭ്യാസമെന്നൊ ജല്‍പ്പനമെന്നൊ കരുതി അവഗണിച്ചു കൊണ്ട് നിങ്ങളുടെ ചര്‍ച്ചകളില്‍ നിങ്ങള്‍ക്ക് തുടരാന്‍ കഴിയാത്തത് എന്തുകൊണ്ടായിരിക്കാം എന്നാണ് ഇപ്പോള്‍ ഞാന്‍ ചിന്തിക്കുന്നത്.
അക്ഷരതെറ്റുകള്‍ റേഷനരിയിലെ കല്ലു പോലെ നിറയുന്നുണ്ടാവാം. ക്ഷമിക്കുക.
എല്ലാം വ്യക്തമായി പറഞ്ഞിരിക്കുന്നു. ഒന്നും ബാക്കിയില്ല. നന്നായി.
ReplyDeleteനന്ദി
മറിച്ച് ഞാനിവിടെ സംസരിക്കുന്നത് ശാസ്ത്രത്തിലും മാനവീകതയിലും ചരിത്രത്തിലും അത്യവശ്യം വിവരമുള്ള ആളുകളുമായാണ് അവരെന്നോട് തിരിച്ച് ചോദ്യങ്ങള്‍ ചോദിച്ചാല്‍ എനിക്ക് പലതിനും ഉത്തരം പറയാന്‍ കഴിയില്ല അതുകൊണ്ട് തന്നെയാണ്
ReplyDeleteപിന്നെ എന്ത് കോപ്പാടോ ശരീഖേ താന്‍ ഇങ്ങനെ വിളിച്ച് പറയുന്നത്? അസഹിഷ്ണുത ഇല്ല എന്ന് നാഴികയ്ക്ക് നാല്‍പ്പത് വട്ടം പറയുന്ന താങ്കള്‍ സ്വന്തം വിശ്വാസങ്ങളോട് ചേര്‍ന്ന് നില്‍ക്കാത്ത അഭിപ്രായം വേറൊരാള്‍ പറയുന്നത് കണ്ടാല്‍ അവിടെ പാഞ്ഞെത്തി കവലപ്രസംഗം നടത്തുന്നതും കാക്ക കാഷ്ഠിച്ചത് പോലെ കമന്റിട്ട് നിറയ്ക്കുന്നതും പിന്നെ സഹിഷ്ണുത കൊണ്ടാണോ? അഭിപ്രായം പറയാന്‍ ഏതൊരാള്‍ക്കും സ്വാതന്ത്ര്യം ഉണ്ട് അതിനെ പറ്റി അല്ല പറഞ്ഞത്. മുകളില്‍ കാണുന്ന പോലെ സ്വയം സബ്സ്റ്റാന്‍ഷ്യേറ്റ് ചെയ്യാന്‍ പറ്റാത്ത കാര്യങ്ങള്‍ പറയാന്‍ തോന്നുന്നത് ഏത് വികാരത്തിന്റെ പുറത്താണ് എന്ന് ഒന്ന് ചിന്തിച്ചാല്‍ നന്ന്. പ്രസംഗിയ്ക്കാന്‍ എളുപ്പവും പ്രാവര്‍ത്തികമാക്കാന്‍ പ്രയാസവുമാണ് സുഹൃത്തേ.
ഇതിന്റെ വേറൊരു പതിപ്പിന് ഉദാഹരണം പറയാം. ഇസ്ലാം വയലന്‍സിനെ പ്രോത്സാഹിപ്പിയ്ക്കുന്നില്ല എന്ന് പ്രഖ്യാപിയ്ക്കാന്‍ തെളിവ് കാണിക്കുന്നത് ഖുറാനിലെ രണ്ട് മൂന്ന് പാരഗ്രാഫ് ഉദ്ധരിച്ചാണ്. എവിടെയാണ് ഖുറാന്‍ വാളേടുക്കാന്‍ ആഹ്വാനം ചെയ്യുന്നത് എന്ന് കാണിച്ച് തരൂ എന്ന് വെല്ലുവിളികളും കണ്ടിട്ടുണ്ട്. സുഹൃത്തേ സ്വന്തം ചിന്തയും ബുദ്ധിയും പണയം വെച്ചിട്ടില്ലാത്ത ഏതൊരാള്‍ക്കും വയലന്‍സ് എന്താണ് എന്ന് മനസ്സിലാക്കാന്‍ പുസ്തകം വായിച്ച് നോക്കേണ്ട കാര്യമൊന്നും ഇല്ല. ചുറ്റുവട്ടത്ത് ഒന്ന് കണ്ണോടിച്ചാല്‍ മതി. ബുദ്ധമതം വയലന്‍സിനെ പ്രോത്സാഹിപ്പിയ്ക്കുന്നുണ്ടോ എന്നറിയാന്‍ അവരുടെ പ്രാര്‍ത്ഥനാ ഗ്രന്ഥങ്ങള്‍ വായിക്കുകയൊന്നും വേണ്ട അവരുടെ പ്രവര്‍ത്തികള്‍ ശ്രദ്ധിച്ചാല്‍ മതി.
സ്വന്തം പേര് പോലും വെയ്ക്കാന്‍ കഴിവില്ലാത്ത അനോണി ശെരിക്ക് വായിക്ക് അടര്‍ത്തിമാറ്റിയല്ല വീരവാദം മുഴക്കേണ്ടത്. എന്റെ നിലപാട് തറയില്‍ നിന്ന് ഞാന്‍ ഉത്തരം പറയാം എന്നാണ് ഞാന്‍ പറഞ്ഞിട്ടുള്ളത്. അതിന് ലോകത്തുള്ള സര്‍വ്വ മത ഗ്രന്ഥങ്ങളും അവലംബമാക്കാന്‍ പറ്റില്ല എന്നാണ് ഞാന്‍ പറഞ്ഞത്. സഹിഷ്ണുതയുടെ അപ്പോസ്തലനായ അനോണീ സുഹൃത്തെ. അനോണീ നീ ഒരു മറുപടി അര്‍ഹിക്കുന്നില്ല എന്നാലും.....
ReplyDeleteഅത് ഈ പ്രപഞ്ചത്തെയും മനുഷ്യനെയും സൃഷ്ടിച്ച ദൈവത്തിന്റെ നിയമങ്ങളാണ് അത് കൊണ്ട് തന്നെ അതില്‍ പിഴവുകളുമില്ല. അത് തന്നെയാണ് മതത്തിന്റെ ഗുണം. ഈ പറഞ്ഞതിന് മാനദണ്ഡം വിശുദ്ധ ഖുര്‍ ആനും, പ്രവാചക അധ്യാപനങ്ങളും. ഇതിങ്ങിനെ തുറന്നു പറയുംബോള്‍ പലരും വിളിച്ചു പറയുന്നു ഞാന്‍ എന്റെ മതം മത്രമാണ് ശെരി എന്നു പറയാന്‍ ശ്രമിക്കുകയാണെന്ന് അതല്ല സുഹൃത്തുകളെ അതിന്റെ പിന്നിലെ ചേതോവികാരം
മറിച്ച് ഞാനിവിടെ സംസരിക്കുന്നത് ശാസ്ത്രത്തിലും മാനവീകതയിലും ചരിത്രത്തിലും അത്യവശ്യം വിവരമുള്ള ആളുകളുമായാണ് അവരെന്നോട് തിരിച്ച് ചോദ്യങ്ങള്‍ ചോദിച്ചാല്‍ എനിക്ക് പലതിനും ഉത്തരം പറയാന്‍ കഴിയില്ല അതുകൊണ്ട് തന്നെയാണ്. കാരണം ശെരിയായ മതവിശ്വാസം എന്നു വിളിച്ചു പറയുന്ന പലഗ്രന്ധങ്ങളും ശാസ്ത്രത്തിന്റെ, ചരിത്രത്തിന്റെ, സംസ്ക്കാരത്തിന്റെ, മാനവീകതയുടെ അളവു കോലുമായി അളക്കേണ്ടിവരുമ്മ്ബോള്‍ ഉത്തരങ്ങളുടെ സാധൂകരണത്തിന്റെതായ അര്‍ഥ തലങ്ങളില്‍ വലിയ വിടവ് കാണപ്പൊടും അത് കൊണ്ടാണ്.
ഇതിന് അടിസ്ഥനം വെറുപ്പോ അസഹിഷ്ണുതയോ അല്ല മറിച്ച് ആശയ സംവാദത്തിന്റെ സത്യസന്ധതമാത്രമാണ്. സംവാദങ്ങള്‍ക്കപ്പുറത്ത് എല്ല മനുഷ്യരും ആദമിന്റെയും(അ.സ). ഹവ്വ (റ.അ) ഉമ്മയുടെയും സന്തതി പരംബരകളാണ്.
എന്റെ ദൈവമേ...
ReplyDeleteഈ ത്രെഡില്‍ മതം കേറിയത് എങ്ങനെ?
ReplyDeleteരേഷ്മ (ഏതു മതക്കാരിയോ എന്തോ) ഇപ്പോള്‍ വിശ്വസിക്കുന്ന മതത്തിന്റെ പ്രശ്നമാണോ അവള്‍ ബിറ്റ് നടിയും മറ്റും ആയത്? അതോ അവളെ മര്യാദകെട്ട രീതിയില്‍ ചോദ്യം ചെയ്തവര്‍ വേറേ മതത്തിലായിരുന്നെങ്കില്‍ ഇങ്ങനെ ആക്ഷേപിക്കൂകില്ലായിരുന്നെന്നോ? ഇതു രണ്ടും അല്ല ഉത്തരമെങ്കില്‍ മതം പരാമര്‍ശിക്കുന്ന്ന കമന്റുകള്‍ ഇവിടെ വന്നാല്‍ അതിനെ അവഗണിക്കുക.
(മുകളിലെ അനോണിമസ്സുകള്‍ ഞാനല്ല)
ഈ ലേഖനത്തിന്റെ തലക്കെട്ടു മാറ്റിക്കൂടെ? “ശരീരം മാത്രമായി ഒടുങ്ങുന്നവര്‍“ എന്നോ മറ്റോ?
ReplyDeleteആശയസംവാദത്തിന്റെ സത്യസന്ധത. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശ. ഷരീഫിന് “circular reasoning“ എന്താന്നറിയൊ? ഉദാഹരണം: X is stupid because X is stupid.
****************
എന്നാലും വെള്ളെഴുത്തിന്റെ ക്ഷമയെ ഞാന്‍ നമിക്കുന്നു. ഷരീഫിന്റെ ബ്ലോഗില്‍ കമന്റെഴുതിയത് കണ്ടിട്ട്.
പ്രിയപ്പെട്ട കൂട്ടുകാരെ
ReplyDeleteനിങ്ങളില്‍ പലരും മതങ്ങളെ വിമര്‍ഷിക്കുന്നതു മതത്തിന്റെ അനുയായികളെ കണ്ടിട്ടാണു. ഒരു മതത്തിന്റെ അനുയായികള്‍ ചെയ്യുന്നതെല്ലാം മതം പരയുന്നതാണെന്നും അതു മാത്രമണു മതമെന്നുമുള്ള കാഴചപ്പടു തെറ്റാണു. അനുയായികളെ കണ്ടു മതെത്തെ വിമര്‍ഷിക്കുന്നതിനു മുന്‍പു മതെത്തെപ്പറ്റി വല്ലതും പടിച്ചിട്ടായാല്‍ നന്നു. ശരിയായ മത വിശ്വസികള്‍ എണ്ണത്തില്‍ വളരെ കുറവണു. മത നേതക്കള്‍ പൊലും പലപ്പൊഴും മതതിനെതിരായിട്ടണു പ്രവര്‍ത്തിക്കുന്നതു. അതു ഇസ്ലാം അയാലും ഹിന്ദു മതം അയാലും ശരി.
കൂട്ടുകാരേ, പ്രവാചകാ ..
ReplyDeleteഎന്റെ മുറിയില്‍ വന്നിരുന്ന് ആളുകള്‍ സംസാരിക്കുന്നത് എന്തൊരു നിറവാണെന്നോ മനസ്സിലുണ്ടാക്കുന്നത്.. എന്റെ പഴയ ആ ഹോസ്റ്റല്‍ മുറി..! അവനവന്റെ ആശയങ്ങള്‍ക്കു വേണ്ടി ശക്തിയുക്തം വാദിക്കുന്നതും ചീത്ത വിളിക്കുന്നതും പിന്നെ എല്ലാരും ഒന്നിച്ച് അര്‍ദ്ധരാത്രി പാളയത്ത് തട്ടുദോശ തിന്നാന്‍ പോകുന്നതും വഴിക്കു വച്ച് വീണ്ടും വഴക്കാവുന്നതും ..പിണങ്ങിയൊരാള്‍ വീട്ടി ലേയ്ക്ക് നടന്നു പോകുന്നതും പിന്നെ ആരോ ഒരാള്‍ അവന്‍ വീട്ടിലെത്തിയിരിക്കുമോ നമ്മള്‍ പോയി നോക്കണോ എന്നു ചോദിക്കുന്നതും... എന്റെ ആ പഴയ ഹോസ്റ്റല്‍ മുറി..
പ്രിയപ്പെട്ട....fri... സുഹൃത്തെ.
ReplyDeleteതങ്കളുടെ സ്വയം നിര്‍ണ്ണിതമായ അര്‍ഥത്തില്‍ ആണെങ്കില്‍ പോലും എനിക്ക് നിങ്ങളെ അപ്രകാരം സംബ്ബോധന ചെയ്യാന്‍ എന്റെ വിശ്വാസം എന്നെ അനുവദിക്കത്തതുകൊണ്ട് തങ്കളെ ഞാന്‍ X എന്നു വിളിക്കട്ട്.
X എന്ന സഹോദരാ
തങ്കളുടെ “circular reasoning“ അതിന്റെ നിര്‍ദ്ധരണ അര്‍ഥ തലങ്ങളില്‍ എനിക്ക് വെറും താങ്കള്‍ പറഞ്ഞ സ്റ്റുപ്പിഡിറ്റി ഫീല്‍ ചെയ്യുന്നത് കൊണ്ട് എന്റെ തായ രിതീയില്‍ ഞാനതിനെ അവഗണിക്കുന്നു. എന്നാലും താങ്കളോടുള്ള ഒരായിരം ചോദ്യങ്ങള്‍ക്കിടയില്‍ നിന്ന് ഒരു ചോദ്യം തികട്ടിവരുംബോള്‍ അതില്‍ നിന്ന് ഒന്നെങ്കിലും ഇവിടെ ഉയര്‍ത്താതിരിക്കാന്‍ കഴിയില്ല. താങ്കള്‍ പറയുന്ന എല്ലാം സ്റ്റുപ്പിഡ് ആണെന്ന് എങ്കില്‍ ആറ്റത്തില്‍ നിന്ന് ഏക കണത്തെ തേടിയുള്ള ശാസ്ത്രത്തിന്റെ നിര്‍വചനം എവിടെ എത്തിനില്‍ക്കുന്നു. ഒരു ഏക കണം ഇനിയും ശാസ്ത്രത്തിന് വേര്‍ത്തിരിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടോ ? ഇവിടെ യും ദൈവത്തിന്റെ പ്രസക്തി ഉയര്‍ന്നു വരുന്നു. പദാര്‍ഥത്തിന്റെ പൊരുള്‍ തേടിയുള്ള ശാസ്ത്രത്തിന്റെ കണ്ടെത്തലുകള്‍ (QUANTUM CHRO
MO DYNAMICS), (INFRARED
SLAVERY)(വിവരിക്കുന്നില്ല)
എന്നെല്ലാം സൂക്ഷമ പ്രപഞ്ചത്തെ കുറിച്ചു പോലും
ഫിസിക്സിലൂടെ
ശാസ്ത്രം പറഞ്ഞു വെക്കുംബോള്‍ നമുക്ക് എങ്ങിനെയാണ് എല്ലം സ്റ്റുപ്പിഡ് ആണെന് പറയാന്‍ കഴിയും മനസാക്ഷിയെ വഞ്ചിച്ചു കൊണ്ടല്ലാതെ. ഇങ്ങിനെയെല്ലാം കോള്‍ക്കേണ്ടി വരുംബോള്‍ എന്നെ പോലുള്ള ഒരു മനുഷ്യന്
ദൈവം ലോകത്തോട് അവന്റെ പ്രവാചകനിലൂടെ വിളിച്ചു പറയുന്ന സത്യത്ത്യലോയ്ക്ക് ഹൃദയം കൊടുക്കേണ്ടി വരുന്നു
."എല്ലാ വസ്തുക്കളെയും ഇണകളാക്കി സൃഷ്ടിച്ചവനാണവന്‍" (വി.ഖു 43:12) "പറയുക അല്ലാഹു ഏകനാകുന്നു" ( വി.ഖു.112:1)
മനുഷ്യന്‍ എന്ന രീതിയില്‍ താങ്കള്‍ ഈ സമൂഹത്തില്‍ താങ്കള്‍ക്ക് തോന്നിയത് വിളിച്ചു പറയാനുള്ള ത്രാണി എല്ല നിലയ്ക്കും ഭൗതികമായി കൈ വന്നപ്പ്പ്പോള്‍ താങ്കള്‍ ചോദിക്കുന്നു ആശയ സംവാദത്തിന്റെ ഈ പ്രസക്തി ഈ നൂറ്റാണ്ടിലോ എന്ന് താങ്കള്‍ക്ക് അതു കൈ മോശം വന്നതു പോലെ തോന്നുന്നുണ്ടാവാം പക്ഷെ...........
പിന്നെ ഇവിടെ ഉയര്‍ന്നു വന്ന എന്നെ പറ്റിയുള്ള ഒരാരൊപണം ആണ്. ചര്‍ച്ചയില്‍ ഇടപെട്ടുകൊണ്ട് ഞാന്‍ ദൈവവിശ്വസത്തെ ഈ ചര്‍ച്ചയിലേയ്ക്ക് വലിച്ചിഴച്കു വെന്ന്. ദൈവമില്ല എന്നും മതം വെറും തട്ടിപ്പാണ് എന്നു പറഞ്ഞുവെക്കുന്ന ഒരു ചര്‍ച്ചയില്‍ എന്റെ ദൈവ വിശ്വസവും ആശയവും എനിക്ക് പ്രഖ്യപിക്കാന്‍ പാടില്ല എന്നു പറയുംബോള്‍ അസഹിഷ്ണുതയുടെ താലിബാനിസ്റ്റ് സംഘപരിവാരത്തിന്റെ രാഷ്ട്രീയമാണ് എനിക്കോര്‍മ്മ വരുന്നത്. ഞാനെന്നെ അടയാളപ്പെടുത്താതെ നിങ്ങളുടെ കൂടെ കൂടി ഉദ്ധരിച്ച ലിംഗത്തിന്റെ അഗ്രത്തിലെ മറുകില്‍ നിന്ന് യുവതിയുടെ ഉയര്‍ന്നു താഴുന്ന മാറിടത്തിലേയ്ക്ക് ക്യമറ നീങ്ങുന്നതിന്റെ തത്ത്വ സംഹിതയെ കുറിച്ച് സംസാരിക്കണമായിരുന്നോ ? ആര്‍ജവത്തോടേ സത്യ സന്ധതയോടെ മറുപടി പറയൂ സുഹൃത്തുക്കളെ, സഹോദരന്മാരെ
ഏക കണത്തെ തേടിയുള്ള ശാസ്ത്രത്തിന്റെ നിര്‍വചനം quarks-ല്‍ എത്തി നില്‍ക്കുന്നു. അതിനെ വിഭജിക്കുക സാധ്യമല്ല. അടിസ്ഥാനഘടകങ്ങളെ ശാസ്ത്രം കണ്ടെത്തി എന്ന്. ഇതില്‍ എവിടെയാണ് ദൈവത്തിന്റെ പ്രസക്തി?
ReplyDeleteഎല്ലാ വസ്തുക്കളെയും ഇണകളാക്കി സൃഷ്ടിച്ചവനാണവന്‍
(വസ്തുക്കളോ അതോ ജീവികളോ?)
അപ്പോള്‍ asexual reproduction വഴി പുനരുത്പാദനം നടത്തുന്ന ജീവികളോ?
ആണ്‍വൈറസും പെണ്‍വൈറസും ഉണ്ടോ? ആണ്‍ബാക്ടീരിയ?
നമ്മുടെ നാട്ടില്‍ തന്നെയുള്ള പല സസ്യങ്ങളിലും
male and female sexual organs ഒരേ സസ്യത്തില്‍ തന്നെയാണ്. നബിയുടെ നാട്ടില്‍ ഈ ചെടികളോ സൂക്ഷ്മജീവികളെക്കുറിച്ചുള്ള അറിവോ ഇല്ലാത്തതിനാലല്ലേ നബി ഇതെഴുതിയത്?
ഇതു പോലെ ഒരു പ്രത്യേക കാലത്തെയോ ദേശത്തെയോ മാത്രം അഡ്രസു ചെയ്യുന്ന ഒരു പുസ്തകത്തിനെന്താണു universality?
ദൈവമില്ല എന്നും മതം വെറും തട്ടിപ്പാണ് എന്നു പറഞ്ഞുവെക്കുന്ന ഒരു ചര്‍ച്ചയില്‍
ഹൈദര്‍ വരുന്നതിനു മുന്‍പ് ആരെങ്കിലും ഇതു പറഞ്ഞിരുന്നോ?
(വെള്ളെഴുത്തിന്റെ ഹോസ്റ്റലിലേക്ക് ഞാനും താമസം മാറി:))
എല്ലാ വസ്തുക്കളെയും ഇണകളാക്കി സൃഷ്ടിച്ചവനാണവന്‍
ReplyDeleteഇവിടെ അവന്‍ എന്നതു കൊണ്ട് ഉദ്ദേശിച്ചിരികുന്നത് ദൈവത്തെയാണോ? ആണെങ്കില്‍ ദൈവം ആണാണോ? ദൈവത്തിനും ലിംഗമുണ്ടോ?
ദൈവത്തെ ആണായി സങ്കല്‍പ്പിക്കുന്നത് തന്നെ മെയില്‍ ഷോവനിസത്തിന്റെ ഏറ്റവും വലിയ ഉദാഹരണം
പ്രിയപ്പെട്ട റോബിന്‍,
ReplyDeleteക്വാര്‍ക്കുകളെ കുറിച്ചുള്ള എന്റ അറിവ്. ക്വാര്‍ക്കുകളെ ക്കുറിച്ച് ഒട്ടനവധി സിദ്ധാന്തങ്ങളുണ്ടെങ്കില്‍ പോലും ഒരു ക്വാര്‍ക്കിനെ ഇതുവരെയും ഒറ്റക്ക് കിട്ടി എന്ന് ശാസ്ത്രം അവകാശപ്പെടുന്നില്ലെന്ന് മാത്രമല്ല. അത് അസാദ്ധ്യമെന്നുമാണ് ശാസത്രഞ്ജ്നമാര്‍ നമ്മോട് പറയുന്നത്. കാരണം ഒരു മെസോണിലെ ക്വര്‍ക്ക്- പ്രതിക്വര്‍ക്ക് ഇണകളെ ഒരിക്കലും വേര്‍തിരിക്കാന്‍ കഴിയ്ന്നില്ല. രണ്ടു ക്വാര്‍ക്കുകളെ തമ്മില്‍ വേര്‍തിരിക്കാന്‍ ശ്രമിക്കുംബോള്‍ അവത്മ്മിലുള്ള അകലം വര്‍ദ്ധിക്കും തോറും പരസ്പരമുള്ള ആകര്‍ഷണ ശക്തി സീമാതീതമാവുകയും ചെയ്യുന്ന ഈ പ്രതിഭാസത്തെ യാണ് ഇന്‍ഫ്രറെഡ് അടിമത്തം(INFRARED SLAVERY) എന്നു പറയുന്നത്. ഈ പഠന ശാഖയെ നാം (QUANTUM CHROMO DYNAMICS)എന്നു വിളിക്കുന്നു. ഒരിക്കലും വേര്‍തിരിക്കാനവാത്ത ക്വാര്‍ക്ക് - പ്രതി ക്വാര്‍ക്ക് ഇണകളില്‍ നിന്നല്ലെ സഹോദര പദാര്‍ഥം സൃഷടിക്ക പ്പെട്ടിരിക്കുന്നത്. മനുഷ്യനായലും, ജന്തുവായലും. കല്ലായലും, മരമായലും എല്ലാത്തിന്റെയും അടിസ്ഥാന കണം എന്താണ് സുഹൃത്തെ ?.
പിന്നെ എന്റെ ആദ്യ കമന്റില്‍ ഞാന്‍ നിങ്ങളുടെ ചര്‍ച്ചയുടെ വഴിയില്‍ എനിക്കനുഭവപ്പെട്ട ആശയപരമായ യോജിപ്പില്ലായ്മ ഞാന്‍ പ്രകടിപ്പിക്കുകയും പലരും പിന്നെ ദൈവീകമായ തിരസ്ക്കരണത്തിന്റെ അതിനോടനുബന്ധിച്ച് പ്രകടിപ്പിച്ചപ്പോള്‍ ഞനെന്റെ ആശയം പറയുക മാത്രമേ ചെയ്തിട്ടുള്ളൂ....
പിന്നെ അല്ലാഹു എന്ന പദമാണ് അവന്റെ അസ്തിത്വത്തെ പൂര്‍ണ്ണമായും വെളിവാക്കുന്ന പദം ആ പദത്തിന്റെ ഭാഷ പരമായ ആശയമാനത്തെ കുറിച്ച് പറഞ്ഞാല്‍ മാത്രമോ അത് എന്താണ് എന്ന് മനസ്സിലാകുകയുള്ളൂ അടുത്ത കമന്റായി അതു പോസ്റ്റു ചെയ്യാം എന്നറീക്കട്ടെ
വെള്ളെഴുത്തിന്റെ ഹോസ്റ്റലില്‍ ഒന്നൊനരമാസമായി ഞാനുമുണ്ട്. അതിന്റെ ഗുണം എനിക്കുണ്ട് താനും. അത് കൊണ്ട് പുതുതായി വരുന്നവര്‍ക്കെല്ലാം സ്വാഗതം. വിരുന്നു കാരുള്ളത് കൊണ്ട് നമുക്കിന്ന് തട്ടു ദോശക്ക് പകരം തിരുവന്തോരത്തെ പ്രസിദ്ധമായ ചിക്കന്‍ ഫ്രൈ ആക്കി കളയാം എന്ത റോബി.... ഓകെ.
പ്രിയ സുഹൃത്തെ റോബിന്‍ ഇതാണ് ഇസ്ലാമീക വീക്ഷണത്തിലെ മനുഷ്യരുടെ ദൈവമായ അല്ലാഹു ; ( മറ്റുള്ളവര്‍ ദയവായി അസഹിഷ്ണുത പ്രകടിപ്പിക്കരുത്. ഞാന്‍ നിറുത്തി.)
ReplyDeleteAllaah is the proper name of the One True God. Nothing else can be called Allaah. This term has no plural or gendfer, which shows its uniqueness when compared with the word ‘god’, that can be made plural, gods; or feminine, goddess. It is a known fact that every language has one or more terms that are used in reference to God and sometimes to lesser deities. This is not the case with Allaah.
Some of the biggest misconceptions that many non-Muslims have about Islam have to do with the word "Allaah". For various reasons, many people have come to believe that Muslims worship a different God than Christians and Jews. This is totally false, since "Allaah" is simply the Arabic word for "God" -- and there is only One God. However, it is certainly true that Jews, Christians and Muslims all have different concepts of Almighty God. For example, Muslims, like Jews, reject the Christian beliefs of Trinity and Divine Incarnation. However, this does not mean that each of these three religions worships a different God – because there is only One True God. Judaism, Christianity and Islam are classified as ‘Monotheistic’, however, Islam teaches that other religions have, in one way or another, distorted and nullified a pure and proper belief in Almighty God by neglecting His true teachings and mixing them with man-made ideas.
The One True God is a reflection of the unique concept that Islam associates with God. To a Muslim, Allaah is the Almighty, Creator and Sustainer of the universe, who is similar to nothing and nothing is comparable to Him. The Prophet Muhammad , was asked by his contemporaries about Allaah; the answer came directly from Allaah Himself in the form of a short chapter of the Quran, which is considered the essence or the motto of monotheism. This is chapter 112 which reads (what means):
“Say: ‘He is Allaah, (who is) One, Allaah, the Eternal Refuge. He neither begets nor is born, nor is there to Him any equivalent.’” [Quran 112:1]
താങ്കള്‍ക്ക് കൂടുതലായി അറിയണമെന്നുണ്ടെങ്കില്‍ മാത്രം ഇവിടെ സന്ദര്‍ശിക്കൂ.
http://www.islamweb.net/ver2/archive/article.php?lang=E&id=134494
ഇങ്ങിനെയൊക്ക് ക്ലിപ്പ് വരുന്നത് നിങ്ങളെങ്ങിനെയാണ് അറിയുന്നത്? എന്റെ ന്യായമായ സംശയമാണ് ഇതെപ്പോഴും. ഇതു വരെ ഇങ്ങിനെ വായിക്കുമ്പോള്‍ അറിയണതല്ലാതെ ഇങ്ങിനെ ക്ലിപ്പൊന്നും എനിക്ക് ഫോര്‍വേര്‍ഡായി വരുന്നില്ല? അതെങ്ങിനെ നിങ്ങള്‍ക്കൊക്കെ മാത്രം ഇത് വരുന്നത്?
ReplyDeleteരേഷ്മേനെ മാത്രമാണോ നമ്മുടെ നാട്ടിലെ പോലീസ് ഇങ്ങിനെ ചോദ്യം ചെയ്യുന്നത്? സ്റ്റാച്യൂ ജംഗ്ഷന്റെ ഇടത് വശത്തൂടെ ചുമ്മാ നടന്നാ മതിയല്ലോ, ഇതിലും നല്ല അസ്സല്‍ ഭാഷ പെണ്‍കുട്ടികള്‍ പോലീസിന്റെ വായീന്ന് കേള്‍ക്കുന്നുണ്ടല്ലോ? അതോ രേഷ്മയെ മോശമായി ചോദ്യം ചെയ്തപ്പൊ മാത്രേ നമുക്ക്
‘കണ്ണീര്‍’ വരുന്നുള്ളോ?
നല്ല ലേഖനം വെള്ളെഴുത്തേ. ആരെങ്കിലും ഒക്കെ ഇങ്ങിനെ ചോദ്യങ്ങള്‍ ചോദിക്കട്ടെ. സ്വയം ആണുങ്ങള്‍ തന്നെ ചോദിക്കേണ്ട ചോദ്യങ്ങളാണ്.
"Judaism, Christianity and Islam are classified as ‘Monotheistic’, however, Islam teaches that other religions have, in one way or another, distorted and nullified a pure and proper belief in Almighty God by neglecting His true teachings and mixing them with man-made ideas."
ReplyDeleteThe rest is here
http://youtube.com/watch?v=7QCyaTBp-ME
Sorry to Vellezhuth about this.
അനോണി മകനെ...
ReplyDeleteഇസ്‌ലമോഫോബിയ യുടെ ചൂട്ടു പിടുത്തക്കാരാാ
ഖുര്‍ ആന്റെ ചരിത്രപരമായ പരമര്‍ശങ്ങളിലെ സ്വയം പ്രതിരോധത്തിനുള്ള അവകാശത്തിനുള്ള അല്ലാഹുവിന്റെ അനുമതിയെ കൂട്ടികെട്ടികൊണ്ട് തെറ്റിദ്ധരിപ്പിക്കാം എന്ന വ്യമോഹം അത്ര വേഗം നടപ്പില്ല മകനെ. കിട്ടുന്നത് അപ്പടി വിഴുങ്ങുന്നവരല്ല ബുദ്ധിയും ചിന്തയും ആര്‍ക്കും പണയം വെക്കാത്ത നിക്ഷപക്ഷമതികള്‍.
ആര്‍ജവമുണ്ടെങ്കില്‍ കണ്ടോ അനോണി മകനെ ലോകത്ത് നടക്കുന്ന ബൗദ്ധികമായ ചില അധരവ്യയങ്ങള്‍.
1click
2click
ഹൈദര്‍ പറയുന്നതു കേട്ടാല്‍ ക്വാര്‍ക്കുകളെ വേര്‍തിരിക്കാനാകാത്തത് ശാസ്ത്രത്തിന്റെ വലിയ പരാജയമാണെന്നു തോന്നുമല്ലോ..:)
ReplyDeleteഒരിക്കലും വേര്‍തിരിക്കാനവാത്ത ക്വാര്‍ക്ക് - പ്രതി ക്വാര്‍ക്ക് ഇണകളില്‍
രണ്ട് ക്വാര്‍ക്കുകളെ ഇണകളാക്കിയത് കണ്ട് ഞാനൊത്തിരി ചിരിച്ചു കേട്ടോ..അടുത്ത കാലത്തെ ഏറ്റവും വല്യ തമാശ.
പ്രിയപ്പെട്ട റോബിന്‍
ReplyDeleteപരാജയം ആണെന് ഞാന്‍ ഉദ്ധേശിച്ചില്ല.
പക്ഷെ തീര്‍ച്ചയായും യഥാര്‍ത്തമായ ദൈവത്തിന്റെ പ്രപഞ്ച സൃഷ്ടി രഹസ്യങ്ങള്‍ക്കുമുന്‍പില്‍ മനുഷ്യ മസ്തിഷ്ക്കത്തിന് ഭൗതികമായ പരിമിതികളുണ്ട് എന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. അത് ഒരു ദൈവ വിശ്വസിയെ സംബന്ധിച്ചിടത്തോളം അവന്റെ ജീവിതത്തിന്റെ സമസ്ത മോഖലകളിലും കണ്ടെത്താന്‍ കഴിയും. അത് തന്നെയാണ് അവന്റെ വിശ്വാസത്തിന്റെ ശാസ്ത്ര-യുക്തി-അനുഭവ അടിസ്ഥാന മാനവും. ശാസ്ത്ര പൂജകനായ വ്യക്ത്യക്ക് ശാസ്ത്ര പരിമിതികളും-പ്രപഞ്ച അത്ഭുതങ്ങളുമെല്ലാം ചാക്രികമെന്നും-രാസ പദാര്‍ഥധിഷ്ഠിതമെന്നും പറഞ്ഞ് എഴുതി തള്ളുകയും ചെയ്യാം....
ഒരാളുടെ വിശ്വാസം മറ്റൊരാള്‍ക്ക് ചിരിക്കാനും ചിലപ്പോള്‍ ചിന്തിക്കാനും വക നല്‍കിയേക്കാം. അതിലെനിക്ക് അല്‍ഭുതമോ വിയോജിപ്പോ ഇല്ല സുഹൃത്തെ.
ഷരീഫ്. കഷ്ടം. ഞാന്‍ എഴുതിയതിനെ നിങ്ങള്‍ വേറെ എവിടെയോ കൊണ്ടെത്തിച്ചല്ലോ. ഞാന്‍ Circular reasoning എന്നതിന് ഉദാഹരണമായി പറഞ്ഞത് വലിച്ചുനീട്ടി എന്തെല്ലാമാക്കിത്തീര്‍ത്തില്ല! A statement like "X is stupid because X is stupid“ constitutes a logical fallacy. അതാണ് ഞാന്‍ പറഞ്ഞത്.അതായത് നിങ്ങള്‍ (any religious person in discourse for that matter) ആദ്യമേതന്നെ ഖുര്‍-ആന്‍ (ബൈബിള്‍...) ദൈവദത്തമാണെന്നും,തെറ്റുകള്‍ക്കതീതമാണെന്നും തീരുമാനിക്കുന്നു. പിന്നെ ലോകത്തുള്ള സകലതും അതിലേക്ക് വലിച്ചു നീട്ടുന്നു. എനിക്കീവിഷയം അശേഷം താല്പര്യമില്ലാത്തതാണ്. അതായത് ദൈവമുണ്ടോ,ഉണ്ടെങ്കില്‍ ആണാണോ പെണ്ണാണോ, ദൈവം സൃഷ്ടികഴിഞ്ഞതിന്റെ പിറ്റേദിവസം എന്തിന്നു വിശ്രമിച്ചു, ഇതൊക്കെ സൃഷ്ടിക്കുന്നതുന്നു മുമ്പ് അദ്ദേഹം എന്തുമാത്രം ഏകാന്തത അനുഭവിച്ചിട്ടുണ്ടാവും..അങ്ങനെ.
ReplyDeleteപിന്നെ ഇവിടെ കമന്റെഴുതിയതിന്ന് ഒരു കാരണമുണ്ട്. ഈ ലേഖനം വളരെവളരെ സാംഗത്യമുള്ള ഒന്നാണ്. നീതിയെയും,സദാചാരബോധത്തിന്റെ അടിവേരുകളെയും തൊട്ടുകടന്നുപോവുന്ന ഒന്ന്.സദാചാരബോധവും,ലൈംഗികതയുമൊക്കെ ലോകത്തിന്റെ വിവിധപ്രദേശങ്ങളില്‍ എങ്ങനെരൂപം പ്രാപിക്കുന്നു എന്നതിനെക്കുറിച്ചും,അതിലെ അനിവാര്യമായ മനഃശ്ശാസ്ത്രത്തെക്കുറിച്ചുമൊക്കെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന ഒന്ന്. അത് മറ്റെവിടെയൊ പോകുന്നത് കണ്ടപ്പോ സങ്കടം. ആ തിരിച്ചറിവിന് ഒരുപാട് വ്യാപ്തി നല്‍കുന്നതിലൊന്ന് King Fahad Causeway-യിലെ വ്യാഴാഴ്ചയിലെ തിരക്കാണ്.ചിലപ്പോ പര്‍ദ്ദയുടെ സാമൂഹികമായ അരിവാര്യതയും അതില്‍നിന്ന് വ്യക്തമായിക്കൂടെന്നില്ല.
പിന്നെ ഒരുചെറിയ അഭ്യര്‍ഥന.ദയവുണ്ടായി ഇത്തരം വാചകങ്ങള്‍,
“തങ്കളുടെ “circular reasoning“ അതിന്റെ നിര്‍ദ്ധരണ അര്‍ഥ തലങ്ങളില്‍ എനിക്ക് വെറും താങ്കള്‍ പറഞ്ഞ സ്റ്റുപ്പിഡിറ്റി ഫീല്‍ ചെയ്യുന്നത് കൊണ്ട് എന്റെ തായ രിതീയില്‍ ഞാനതിനെ അവഗണിക്കുന്നു. എന്നാലും താങ്കളോടുള്ള ഒരായിരം ചോദ്യങ്ങള്‍ക്കിടയില്‍ നിന്ന് ഒരു ചോദ്യം തികട്ടിവരുംബോള്‍ അതില്‍ നിന്ന് ഒന്നെങ്കിലും ഇവിടെ ഉയര്‍ത്താതിരിക്കാന്‍ കഴിയില്ല"
ഏറ്റവും ചുരുങ്ങിയത് എനിക്കു മറുപടി എഴുതുമ്പോഴെങ്കിലും ഒഴിവാക്കുക.മനസിലാവാഞ്ഞിട്ടാ മാഷെ.
പ്രിയപ്പെട്ട .....ഫ്രൈ......
ReplyDeleteവിശ്രമിക്കുന്ന, വൃദ്ധനായ, തോട്ടത്തിലൂടെ ഉലാത്തുന്ന, അങ്ങിനെ തുടങ്ങി മാനുഷീക വികാര-വിചാര-ചലനങ്ങളെ....
ദൈവത്തിന്റെ മേല്‍ ആരോപിക്കുന്ന വിശ്വസങ്ങളെ താങ്കള്‍ ഖുര്‍ആനുമായി കൂട്ടിവായിക്കരുത് എന്നു പറയട്ടെ. ഇന്ന് അവലംബമായ ബൈബിള്‍ ദൈവീക ഗ്രന്ഥമല്ലെന്നു വിശ്വസിക്കുന്ന ഒരാള്‍ തന്നെയാണ് ഞാന്‍. താങ്കള്‍ക്ക് എന്താണ് താല്‍പ്പര്യമെങ്കില്‍ അതിനനുസരിച്ച് താങ്കള്‍ മുന്നോട്ടു പൊയ്ക്കോളൂ. പക്ഷെ ഖുര്‍ആനെയും ബൈബിളിനെയും ഒന്നു തന്നെയാണ് എന്നു പറഞ്ഞു വെക്കാന്‍ ശ്രമിക്കരുത് എന്നപേക്ഷിക്കുന്നു. വിമര്‍ശിച്ചോള്ളൂ ഖുര്‍ആനെ മാത്രം അവലംബമാക്കി. എന്റെ വിശ്വാസപ്രകാരം ദൈവീക മെന്ന് പൂര്‍ണ്ണമായും അവകാശപ്പെടാന്‍ ഖുര്‍ആന്‍ മാത്രമേയുള്ളൂ. അതിന്റെ അടിസ്ഥാനത്തില്‍ നിന്നു തന്നെയാണ് ഞാന്‍ സകല പ്രശ്നങ്ങളെയും വിശകലനം ചെയ്യുന്നതും. ദൈവ്ചെയ്ത് ഖുര്‍ ആനൊപ്പം ബൈബിളിനെ ബ്രക്കറ്റില്‍ ആക്കണ്ട എന്നു മാത്രം.
നിങ്ങള്‍ ഭൗതിക വാദികള്‍ സം സാരിക്കുന്നിടത്ത് ദൈവത്തില്‍ വിശ്വാസിക്കുന്ന ഒരാള്‍ക്ക് അഭിപ്രായം പറയാന്‍ അവകാശം ഇല്ലെന്ന് വ്യംഗ്യമായിട്ടാണെങ്കിലും താങ്കള്‍ പറഞ്ഞു വെയ്ക്കുംബോള്‍ നിങ്ങളുടെ മുന്‍ ധാരണകളുടെ മതില്‍ കെട്ടുകളെ കുറിച്ചോര്‍ത്ത് മാത്രമേ എനിക്ക് അത്ഭുതമുള്ളൂ.
നിറുത്തുന്നു. ഭാഷപരമായ എന്റെ കഴിവില്ലായ്മയും തെറ്റു കുറ്റങ്ങളും അംഗികരിച്ചു കൊണ്ടും സദയം ക്ഷമിക്കണമേ സഹോദര എന്നഭ്യാര്‍ഥിച്ചു കൊണ്ടും.
വെള്ളെഴുത്ത് മാഷേ നന്ദി.. എത്ര നല്ല ചിന്തകളാണ് എല്ലാവരും പങ്കുവച്ചത്.
ReplyDeleteആണിനെ ആണായി മാത്രവും പെണ്ണിനെ പെണ്ണായി മാത്രവും വളര്‍ത്തുന്ന സമൂഹമാണിത്.
ആണിനേയും പെണ്ണിനേയും മനുഷ്യരാക്കി വളര്‍ത്താന്‍ ഇവിടെ ആരും ശ്രമിക്കുന്നില്ല..
അവയവങ്ങളിലുള്ള വ്യത്യാസം പ്രകൃതി തന്നതാണ്.
അതില്‍ ഒളിക്കാനും ഒന്നുമില്ല. അതിനപ്പുറത്തേക്ക് എന്തു വ്യത്യാസമാണ് ആണും പെണ്ണും തമ്മിലുള്ളത്?
ഒന്നുമില്ല. തുല്യരാണ്.. മനുഷ്യരാണ്..
അത്ര മാത്രം..
പിന്നെ വിഷയത്തെ മറന്ന് പലരും പല ദിക്കില്‍ യാത്ര ചെയ്തു..
പുതിയ പോസ്റ്റ് ആയിരുന്നു അതിനെല്ലാം നല്ലത്...
ചെയ്യുന്ന തൊഴിലിനോട് ആത്മാര്‍ത്ഥതയുള്ള ഈ കലാകാരിക്ക് മറ്റുപല വേഷങ്ങളും ഭംഗിയായി ചെയ്യാന്‍ കഴിയും.ഇപ്പോള്‍ സണ്ണിലിയോണിനെ നെഞ്ചിലേറ്റിനടക്കാന്‍ നാം മടിക്കുന്നില്ല്ല്ലോ?.രേഷ്മക്ക് കൂടുതല്‍ അഭിനയശേഷിയുള്ള കഥാപാത്രങ്ങള്‍ നല്‍കണമെന്ന് ഇന്നത്തെ സംവിധായകരോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.
ReplyDelete