tag:blogger.com,1999:blog-3392066314605778682.post5340436551231825706..comments2024-03-15T11:40:38.599+05:30Comments on വെള്ളെഴുത്ത്: ശേഷം കാഴ്ചയിൽവെള്ളെഴുത്ത്http://www.blogger.com/profile/10045097868467770715noreply@blogger.comBlogger42125tag:blogger.com,1999:blog-3392066314605778682.post-33571160498038969172010-05-28T21:33:53.836+05:302010-05-28T21:33:53.836+05:30തിലകന് നാടോടിക്കാറ്റില്‍ പറഞ്ഞതുപോലെ എനിക്ക് ...തിലകന് നാടോടിക്കാറ്റില്‍ പറഞ്ഞതുപോലെ എനിക്ക് ഒന്നേ പറയാനുള്ളൂ . Escape രക്ഷപെട്ടോല്വാRKhttps://www.blogger.com/profile/05908758247395212423noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-6304607693761264632010-02-24T20:28:06.027+05:302010-02-24T20:28:06.027+05:30വെള്ളെഴുത്തിന്റെ കണക്കു പ്രകാരം 2009 ല്‍ ആകെ ഇറങ്ങ...വെള്ളെഴുത്തിന്റെ കണക്കു പ്രകാരം 2009 ല്‍ ആകെ ഇറങ്ങിയത് 37 ചിത്രങ്ങള്‍.
- വെള്ളെഴുത്തിന്റെയല്ല, സാബു ചെറിയാന്റെ.
മരിയോ പുസ്സോയുടെ ഗോദ്ഫാദറിലാണെന്നു തോന്നുന്നു, മാഫിയ സിനിമയിൽ ആരൊക്കെവേണം, വേണ്ട എന്നു തീരുമാനിക്കുന്നതിനെ ഭംഗിയായി വിവരിച്ചിട്ടുള്ളത്. വർഷത്തിൽ നാലോ അഞ്ചോ പടത്തിൽ ഉപജീവനാർത്ഥം അഭിനയിച്ച് ബാക്കി സമയങ്ങളിൽ ഈശ്വരവിചാരങ്ങളും കുടുംബകാര്യങ്ങളുമായി ഒതുങ്ങികൂടുന്നവരാണ് സകല സൂപ്പർസ്റ്റാറുകളെന്നും അവരുടെ യാതൊരു വിധസ്വാധീനത്തിനും വിധേയമല്ല സിനിമകളെന്നും അവർ അംഗങ്ങളായ സംഘടനകളിലെ രാഷ്ട്രീയം, ശരിതെറ്റുകളെ കടുകിട തെറ്റാതെ ഗണിച്ച് സ്വയമേവ ഉണ്ടായി വരുന്നതാണെന്നും ആരും ആർക്കും കുടി കുട തഴ ഇത്യാദികൾ പിടിക്കുന്നില്ലെന്നും ചിന്തിക്കാനുള്ള സുഖത്തെ നമ്മളായിട്ടെന്തിനു വേണ്ടെന്നു വയ്ക്കണം. എങ്കിൽ അങ്ങനെ. മലയാളത്തിലെ മാത്രമല്ല മറ്റു ഭാഷകളിലെയും സൂപ്പർസ്റ്റാറുകൾ ഇങ്ങനെയൊക്കെ അല്ലേ ചെയ്യുന്നതെന്നു ചോദിച്ചാൽ, ഉപ്പു കണ്ട പെരുച്ചാഴിയെപ്പോലെ ഇളിഞ്ഞ് ചിരിച്ച് മാറി നിൽക്കാനേ പറ്റൂ. അവിടെ അങ്ങിനെയൊക്കെ ആകാമെങ്കിൽ പിന്നെ നമ്മുടെ സ്റ്റാറുകളും അങ്ങനെയായാൽ കുഴപ്പമെന്താ? ഈ ആശയത്തെ വലിച്ചു നീട്ടിയാൽ, ബീഹാറിൽ ജനക്കൂട്ടം നീതി നടപ്പാക്കുന്നില്ലേ? നമ്മൾ മാത്രം മോബ് ജസ്റ്റിസിനെ പഴിക്കേണ്ട കാര്യമുണ്ടോ? അങ്ങനെയൊക്കെ നമ്മൾ പുരോഗമിച്ചും കൊണ്ടിരിക്കുകയാണല്ലോ..
അതു തന്നെ ന്യായം. നാടോടുമ്പോൾ നടുവേ. സദസ്സറിയാത്തവർ സ്വന്തം ജീർണ്ണതയാണ് പുറത്തിടുന്നത് എന്ന മാരീചന്റെ സിദ്ധാന്തത്തിന് ഒരുദാഹരണം കൂടി എനിക്കറിയാം. ഐസ്ക്രീം പാർലർ സംഭവത്തിൽ സദസ്സറിയാതെ കാര്യങ്ങൾ വിളിച്ചു പറഞ്ഞ റെജീന. അന്നത്ര തീവ്രമല്ലാതിരുന്ന പ്രതിച്ഛായാപ്രശ്നവും അതിലന്തർഭവിച്ചിരുന്നു എന്നു കാണാം. പറഞ്ഞു വരുന്നത് താത്കാലികമായ സിദ്ധാന്തങ്ങൾ ഉണ്ടാക്കുന്ന കുഴമറിച്ചിലുകളെക്കുറിച്ചാണ്. ഒരിടത്തെ ശരി, കാലികമായ മറ്റൊരു സംഭവത്തിൽ ശരിയല്ലാതാവുന്ന മറിമായത്തെ നാം ഏതു സിദ്ധാന്തം കൊണ്ടാണ് നേരിടേണ്ടതെന്ന്..
വാദങ്ങളും പ്രതിവാദങ്ങളുമാണ് ശരിയെക്കുറിച്ചുള്ള ബോധത്തെ നേരെ, കാലിൽ നിർത്തുന്നത് എന്നുള്ളതുകൊണ്ട് ഇത്രയുമൊക്കെ വേണം.. മമ്മൂട്ടീയില്ലെങ്കിലും തിലകനില്ലെങ്കിലും മോഹൻലാലില്ലെങ്കിലുംഅഴീക്കോടില്ലെങ്കിലും ‘അമ്മയും മാക്ടയു ഫെഫ്കയു‘മൊന്നുമില്ലെങ്കിലും അഥവാ (ഇതൊക്കെ ഇക്കാണുന്നതിനേക്കാൾ മ്ലേച്ഛമായ നിലയിൽ ) ഉണ്ടായാലും മലയാള സിനിമ ഇനിയും തട്ടിയും തടഞ്ഞും ഉരുളും.. ഇപ്പോ കാണുന്ന രീതിയിലാവാതിരുന്നാൽ മതി എന്നാശിക്കാനും പറ്റില്ലെന്നു വന്നാൽ എന്തൊരു ഗതികേടാണ് !!!വെള്ളെഴുത്ത്https://www.blogger.com/profile/10045097868467770715noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-19983501810972460972010-02-24T13:16:00.636+05:302010-02-24T13:16:00.636+05:30കന്മഴ പെയുമ്പോള്‍ എന്ന " തിലകന് " ചിത്ര...കന്മഴ പെയുമ്പോള്‍ എന്ന " തിലകന് " ചിത്രത്തിന്റെ സെറ്റില്‍ തിലകന് കാണിച്ചു കൂടിയ വിക്രിയകള്‍ അന്വേഷിക്കുക.
എന്നിട്ട് തിലകന് സൂപ്പെര് സ്റ്റാറിനെ ചീത്ത പറയാന്‍ അര്‍ഹത ഉണ്ടോ എന്ന് തീരുമാനിക്കുക. അങ്ങേര് പറയുന്നതില്‍ കാര്യമുണ്ടെങ്കിലും...Anonymousnoreply@blogger.comtag:blogger.com,1999:blog-3392066314605778682.post-29634716102479430132010-02-23T08:37:02.114+05:302010-02-23T08:37:02.114+05:30തിലകന് പറയുന്നതിലും കുറച്ചെന്തെങ്കിലും കാണും. പക്...തിലകന് പറയുന്നതിലും കുറച്ചെന്തെങ്കിലും കാണും. പക്ഷേ, അതിത്ര ഊതിപ്പെരുപ്പിയ്ക്കേണ്ടിയിരുന്നില്ല.

പിന്നെ, സൂപ്പര്‍ സ്റ്റാറുകള്‍(?) അവരുടെ പ്രായം മറക്കുന്നു. മമ്മുക്കയും ലാലേട്ടനും സൂപ്പര്‍ നടന്മാരാണെന്നത് ശരി തന്നെ. പക്ഷേ, പ്രായത്തിനു കൂടി ചേര്‍ന്ന നല്ല സിനിമകള്‍ തിരഞ്ഞെടുക്കാന്‍ അവര്‍ ഇനിയെങ്കിലും ശ്രദ്ധിയ്ക്കേണ്ടതാണ്. (ഈ പോക്ക് അധിക കാലം ഉണ്ടാകും എന്ന് തോന്നുന്നില്ല.)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-24942226780935013712010-02-23T01:38:17.445+05:302010-02-23T01:38:17.445+05:30തിലകന് പറയുന്നതില്‍ കൊറേയേറെ കാര്യങ്ങളും കുറച്ചു ...തിലകന് പറയുന്നതില്‍ കൊറേയേറെ കാര്യങ്ങളും കുറച്ചു കുശുമ്പുമാണെന്നാണ് എനിക്ക് മനസ്സിലാകുന്നത്..എന്തായാലും ഇതെല്ലാം വിളിച്ചു പറയാന്‍ ഒരു തിലകനെങ്കിലും ഉണ്ടായല്ലോ..
മാരീചരേ ജോഷി ഈഴവനോ?ദിലീപ് നായരോ??അതെന്നു?എപ്പോ മുതല്‍?സ്ഫടികത്തിന് ശേഷം ഭദ്രന്റെ സിനിമയില്‍ തിലകന് ഇല്ലാതിരുന്നത് തിലകന്റെ ഭാഗ്യം!ഗംഭീര പടങ്ങളാണല്ലോ ബാക്കിയെല്ലാം..

സൂസന്ന,മീരയെ വിലക്കിയത് 20-20 യില്‍ അഭിനയിക്കാന്‍ വിസമ്മതിച്ചിട്ടാണ്.തിലകന് വെള്ളമടിച് സെറ്റിലെത്തുന്നു എന്നത് പുത്യ അറിവാണ്..

ലാലണ്ണന് പറഞ്ഞപോലെ അന്യ ഭാഷാ ചിത്രങ്ങള്‍ ഇവിടെ നിരോധിക്കാന്‍ നമുക്കൊരു ഒപ്പുശേഖരണം നടത്തിക്കളയാം..:Pസ്വപ്നാടകന്https://www.blogger.com/profile/03993702884568818207noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-4674734364303937362010-02-22T05:22:50.954+05:302010-02-22T05:22:50.954+05:30ഈ വിഷയത്തിൽ ചില ഇന്റർവ്യൂകൾ കണ്ടുള്ള അറിവീയുളു. എങ...ഈ വിഷയത്തിൽ ചില ഇന്റർവ്യൂകൾ കണ്ടുള്ള അറിവീയുളു. എങ്കിലും തിലകനെപ്പറ്റി ഉണ്ണികൃഷ്ണനെപ്പോലെ മീഡിയൊക്കർ ഫിലിം മേക്കേഴ്സ് പറയുന്നതു കേൾക്കുമ്പോൾ ചിരിയാണു വരുന്നതു. സിബി മലയിലും ഉണ്ണികൃഷ്ണനെ ഏറ്റുപിടിക്കുന്നതു കണ്ടു.

ലോഹിതദാസിനെ സിബി മലയിലിനു പരിചയപ്പെടുത്തിയതും മമ്മൂട്ടിയെ തനിയാവർത്തനത്തിലേക്കു റെക്കമന്റ് ചെയ്തതും തിലകൻ ആണെന്നു കേട്ടിട്ടുണ്ട്.

മാരീചന്റെ കമന്റുകൾ കണ്ടപ്പോൾ ഒരു സംശയം.

സ്ഫടികം സിനിമയിലെ ചാക്കോ മാഷ് എന്ന കഥാപാത്രത്തെ ചൊല്ലി സംവിധായകന് ഭദ്രനും തിലകനും തമ്മില്‍. ചാക്കോ മാഷിന്റെ പാത്രസൃഷ്ടി ശരിയായില്ലെന്നും താന്‍ പറഞ്ഞതൊന്നും ഭദ്രന് കേട്ടില്ലെന്നുമൊക്കെ പറഞ്ഞ തിലകനോട്, എന്റെ സിനിമയില്‍ ഞാന്‍ പറയുന്നതു പോലെ അഭിനയിക്കാമെങ്കില്‍ അഭിനയിച്ചാല്‍ മതിയെന്ന് ഭദ്രന് അറുത്തുമുറിച്ചു പറഞ്ഞിരുന്നു. തുടര്‍ന്ന് ഭദ്രന്റെ ഒരു പടത്തിലും തിലകന് അഭിനയിച്ചിട്ടില്ല.

തിലകന്റെ ഒരു ഇന്റർവ്യൂവിൽ വായിച്ച തു വെറൊരു കഥ. തിലകനു വേണ്ടി സൃഷ്ടിച്ച കഥാപാത്രത്തെ നെടുമുടിക്കു കൊടുക്കാമോ എന്നു ലാൽ ചോദിച്ചെന്നും, എന്നാൽ തിലകൻ തന്നെ വേണെമെന്നു ഭദ്രൻ വാശി പിടിച്ചെന്നും ഭദ്രൻ തന്നോടു പറഞ്ഞു എന്നാണു തിലകൻ പറഞ്ഞത്. സോഴ്സ് കൃത്യമായി ഓർമ വരുന്നില്ല. ഏതൊ ഒരു ഡിസ്കഷൻ ഫൊറത്തിൽ കണ്ട ഒരു സ്ക്രീൻ ഷോട്ട് ആണു. മനോരമയിലോ മറ്റോ വന്ന ഒരു അഭിമുഖം.

തുടര്‍ന്ന് അധികം സിനിമയൊന്നും ഭദ്രൻ ചെയ്തിട്ടില്ലല്ലോ. IMDB അനുസരിച്ചു യുവതുർക്കി, വെള്ളിത്തിര, ഒളിമ്പ്യൻ, ഉടയോൻ.

ഉടയോൻ എന്ന സിനിമയിൽ ലാൽ തന്നെ അവതരിപ്പിച്ച അച്ഛൻ കഥാപാത്രം തിലകനു വേണ്ടി എഴുതിയതായിരിന്നുവേന്നും കേട്ടിരിക്കുന്നു. എത്ര റിലയബിൾ ആയ കാര്യമാണെന്നറിയില്ല.

ക്ലൈമാക്സ് എന്താവുമെന്നു കണ്ടറിയണം.Panickerhttps://www.blogger.com/profile/09586459960635663379noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-87822674812125783942010-02-21T01:31:49.628+05:302010-02-21T01:31:49.628+05:30മാരീചൻ പറഞ്ഞതാണ് അതിന്റെ കാര്യം . എന്നാലും ഈ തിലകൻ...മാരീചൻ പറഞ്ഞതാണ് അതിന്റെ കാര്യം . എന്നാലും ഈ തിലകൻ ഇത്രയും വൃത്തികെട്ടവനാണെന്ന കാര്യം അറിഞ്ഞിരുന്നില്ല. മനുഷ്യന്റെ സമാതാനം കളയാൻ വേണ്ടി ഓരോ നശൂലങ്ങള്.. അയാളെ വിലക്കണം അയാളൂ സിലിമയിലും അഭിനയിക്കണ്ട ഒരു ചുണ്ണാമ്പിലും അഭിനയിക്കണ്ട. ഓ ഒരു അഫിനയം. എന്നല്ല ഈ നാട്ടിൽ നിന്നു തന്നെ ഓടിച്ചു വിടണം.. എന്നാലേ നാടു കൊണം പിടിക്കൂ..തിലകവിരോധിhttp://thilakavirodhi.gov.innoreply@blogger.comtag:blogger.com,1999:blog-3392066314605778682.post-63545300996283975862010-02-20T10:57:38.399+05:302010-02-20T10:57:38.399+05:30തിലകന് പൊട്ടിത്തെറിക്കുന്നത് ഇതാദ്യമായിട്ടല്ലല്ലോ...തിലകന് പൊട്ടിത്തെറിക്കുന്നത് ഇതാദ്യമായിട്ടല്ലല്ലോ. ഹിസ് ഹൈനസ് അബ്ദുളള പൊട്ടിത്തെറിയ്ക്കും ക്രിസ്റ്റ്യന്‍ ബ്രദേഴ്സ് പൊട്ടിത്തെറിക്കും ഇടയില്‍ മറ്റൊരു പൊട്ടിത്തെറിയുണ്ടായിരുന്നു.

സ്ഫടികം സിനിമയിലെ ചാക്കോ മാഷ് എന്ന കഥാപാത്രത്തെ ചൊല്ലി സംവിധായകന് ഭദ്രനും തിലകനും തമ്മില്‍. ചാക്കോ മാഷിന്റെ പാത്രസൃഷ്ടി ശരിയായില്ലെന്നും താന്‍ പറഞ്ഞതൊന്നും ഭദ്രന് കേട്ടില്ലെന്നുമൊക്കെ പറഞ്ഞ തിലകനോട്, എന്റെ സിനിമയില്‍ ഞാന്‍ പറയുന്നതു പോലെ അഭിനയിക്കാമെങ്കില്‍ അഭിനയിച്ചാല്‍ മതിയെന്ന് ഭദ്രന് അറുത്തുമുറിച്ചു പറഞ്ഞിരുന്നു. തുടര്‍ന്ന് ഭദ്രന്റെ ഒരു പടത്തിലും തിലകന് അഭിനയിച്ചിട്ടില്ല.

"ഈഴവനായ" ജോഷി 1997ല്‍ റിലീസ് ചെയ്ത ഭൂപതിയ്ക്കു ശേഷം "ഈഴവനായ" തിലകനെ തന്റെ ഒരു സിനിമയിലും അഭിനയിക്കാന്‍ ക്ഷണിച്ചിട്ടില്ല.

പ്രായവും ആരോഗ്യവും തളര്‍ത്തുമ്പോള്‍ സ്വാഭാവികമായും ചാന്സുകള് കുറയും. മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമൊക്കെ ബാധകമായ സത്യമാണത്. ക്രിസ്ത്യന്‍ ബ്രദേഴ്സില്‍ തിലകന് പകരം സായി കുമാറിനെ അഭിനയിപ്പിച്ചതിന്റെ കാരണം വ്യക്തമാക്കേണ്ടത് അതിന്റെ സംവിധായകനും തിരക്കഥാകൃത്തുമാണ്. റോളുകള്‍ക്ക് അഡ്വാന്‍സ് നല്‍കുകയും എഴുതി വരുമ്പോള്‍ ആ സ്ഥാനത്ത് മറ്റൊരാളെ പരിഗണിക്കുകയുമൊക്കെ ചെയ്യുന്നത് സിനിമാ രംഗത്ത് ആദ്യ സംഭവമൊന്നുമല്ല.

തിലകന് അപ്രഖ്യാപിത വിലക്കുണ്ടെന്ന് വാദിക്കുന്നവര്‍, ഇക്കഴിഞ്ഞ വര്‍ഷം തിലകന് 12 ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെന്ന വസ്തു മറക്കുന്നു.

"ജീര്‍ണതയെ തളളിപ്പുറത്തിട്ടവരുടെ ചരിത്രത്തില്‍ സദസറിയാത്തവരെ"ത്രപേരുണ്ടെന്ന് എനിക്കറിയില്ല. എന്നാല്‍ "സദസറിയാത്ത" പല "സംസാര"ക്കാരും തളളിപ്പുറത്തിടുന്നത് സ്വന്തം ജീര്‍ണതയാണെന്ന് തിരിച്ചറിയാന്‍ ആ അജ്ഞത തടസുമല്ല.

സൂപ്പര്‍താരങ്ങളും തൊട്ടടുത്തു നില്ക്കുന്ന അഭിനേതാക്കളും തമ്മില്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ നിലനില്‍ക്കുന്ന അന്തരം നീക്കണമെന്നാണ് ആഗ്രഹമെങ്കില്‍, നമുക്ക് കൈയൊപ്പ്, കഥ പറയുമ്പോള്‍, കറുത്തപക്ഷികള്‍ തുടങ്ങിയ ചിത്രങ്ങളെക്കൂടി പരിഗണിക്കണമെന്ന അപേക്ഷ കൂടിയുണ്ട്.

താരമൂല്യം ചൂഷണം ചെയ്ത് വന്‍ലാഭം കൊയ്യാന്‍ ശ്രമിക്കുന്നവരോട് തങ്ങളുടെ പ്രതിഫലം കണക്കു പറഞ്ഞ് വാങ്ങുന്നതില്‍ തെറ്റെന്ത്. പ്രതിഫലത്തിന്റെ കാര്യത്തിലുളള ഈ പോരാട്ടം കേരളത്തില്‍ മാത്രമൊതുക്കരുത് എന്നും അപേക്ഷയുണ്ട്. കോളിവുഡ് വഴി ബോളിവുഡിലേയ്ക്ക് നീട്ടിയാല്‍ വിപ്ലവം ഉശിരനാവുകയും ചെയ്യും.

മലയാള സിനിമ ഒന്നോ രണ്ടോ പേരുടെ വ്യക്തിമഹത്വ കളങ്കം കൊണ്ട് നശിക്കുന്നുവെന്ന ആരോപണം ഇത്തിരി കടന്നുപോയി. വെള്ളെഴുത്തിന്റെ കണക്കു പ്രകാരം 2009ല്‍ ആകെ ഇറങ്ങിയത് 37 ചിത്രങ്ങള്‍. അതില്‍ സൂപ്പര്‍താര ചിത്രങ്ങള്‍ പത്തോ പന്ത്രണ്ടോ.. ഒരു വര്‍ഷം അഞ്ചു സിനിമയില്‍ അഭിനയിച്ച ശേഷം മിച്ചം വരുന്ന സമയം മലയാള സിനിമയെ നശിപ്പിക്കാന്‍ ഊര്‍ജവും അധ്വാനവും വിനിയോഗിക്കുകയാണോ നമ്മുടെ സൂപ്പര്‍താരങ്ങള്‍...കെhttps://www.blogger.com/profile/14280853608887413645noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-50104275952900393482010-02-20T02:15:10.351+05:302010-02-20T02:15:10.351+05:30കുറിക്കു കൊള്ളുന്ന പോസ്റ്റ്... അഭിനന്ദനങ്ങള്‍... ...കുറിക്കു കൊള്ളുന്ന പോസ്റ്റ്... അഭിനന്ദനങ്ങള്‍... കണക്കുകള്‍ കഥ പറയുന്നത് ഇങ്ങനെ ആണ്.

പ്രിയ മാരീചന്, എന്തിലും ഏതിലും രാഷ്ട്രീയലാക്ക് കാണണോ? ഇഞ്ചി പറഞ്ഞത് പോലെ എല്ലാ സിനിമയില്‍ നിന്നും വിനയന്റെ താരങ്ങളെ ഒഴിവാക്കാനാണ് മമ്മൂട്ടി ആവശ്യപ്പെട്ടത് എന്നാണു ആരോപണം. അപ്പോള്‍ പിന്നെ ക്രിസ്ത്യന്‍ ബ്രദേര്‍സ് എന്ന പദത്തില്‍ മമ്മൂട്ടി ഇല്ല എന്ന വാദം നിലനില്‍ക്കില്ല. നിര്‍മാതാവ് നേരിട്ട് തിലകനെ വിളിച്ച്, മറ്റേ മെഗാ താരം താങ്കളെ ഒഴിവാക്കാന്‍ നിര്‍ബന്ധിച്ചു എന്നാണു പറഞ്ഞത്. (അവലംബം: വ്യത്യസ്ത അഭിമുഖങ്ങള്‍) ഇക്കാര്യം ഇത് വരെ ആരും നിഷേധിച്ചതായികേട്ടില്ല. കരാര്‍ ഉറപ്പിച്ച താരത്തെ സിനിമയില്‍ നിന്നും വിലക്കിയതിനെതിരെ എന്തേ അമ്മയ്ക്ക് ഒന്നും പറയാനില്ലേ?

പിന്നെ ഇതേ കണക്കു വെച്ച് നോക്കിയാല്‍ തിലകനും കമ്മ്യൂണിസ്റ്റ് ആണ്. പക്ഷേ അത് പറഞ്ഞു ഉറപ്പിക്കാന്‍ മാതൃഭൂമി, കലാകൌമുദി അഭിമുഖങ്ങളില്‍ അദ്ദേഹം നടത്തിയ ശ്രമം കാണുമ്പോള്‍, ഭരണപക്ഷം ആണ്, അല്ലെങ്കില്‍ സാംസ്കാരികമന്ത്രി ആണ് ഇവിടെ അവസാന വാക്ക് എന്നു തോന്നുന്നു. മന്ത്രി ഇടപെടണമെന്ന് തിലകന് വ്യക്തമായി ആവശ്യപ്പെടുന്നത് കാണുമ്പോള്‍ സിനിമാ റിലീസിന് വേണ്ടി ബാല്‍ താക്കറെയെ കാണുന്ന ബോളിവുഡ് നിര്‍മാതാക്കളെയും, തങ്ങള്‍ ഇന്ത്യയോടു കൂറുള്ളവരാണെന്ന് ഇടയ്ക്കിടെ പ്രഖ്യാപിക്കേണ്ടി വരുന്ന ഷാ റൂഖ്, സല്മാന് ഖാന്മാരെയും ഓര്മ വരുന്നു.

എന്തായാലും ഈ വിവാദത്തില്‍ ആകെ ആശ്വാസകരമായ ഒരു കാര്യം, തിലകന് പറയുന്നത് അത് പോലെ കൊടുക്കാന്‍ ഇവിടത്തെ മാധ്യമങ്ങള്‍ മടി കാണിച്ചില്ല എന്നതാണ്. അടുത്ത ഓണപ്പതിപ്പിനു മാതൃഭൂമിയ്ക്ക് മമ്മൂട്ടിയുടെ അഭിമുഖം വേണ്ടായിരിക്കും. അതോ ഇവിടെയും രാഷ്ട്രീയം മറനീക്കി വന്നുഎന്നാണോ?ശാശ്വത് :: Saswath S Suryanshhttps://www.blogger.com/profile/17941439984313213168noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-71261360972340453832010-02-19T22:35:44.559+05:302010-02-19T22:35:44.559+05:30മമ്മുട്ടി പറഞ്ഞു കാണില്ല എന്ന് പറയാനൊക്കെത്തില്ല. ...മമ്മുട്ടി പറഞ്ഞു കാണില്ല എന്ന് പറയാനൊക്കെത്തില്ല. പക്ഷെ പറ്ഞ്ഞുകാണും എന്ന് പറയാന്‍ തെളിവു വേണ്റ്റ. മമ്മൂട്ടി കൈരളീന്റെ ആളാണല്ലോ.അപ്പോള്‍ പറഞ്ഞുകാണും. ഇല്ലെങ്കില്‍ അങ്ങനൊരു വിസ്പരകാമ്പയിന് നമ്മള് തുടങ്ങിവെക്കും.Anonymousnoreply@blogger.comtag:blogger.com,1999:blog-3392066314605778682.post-57802596515258387952010-02-19T20:10:42.429+05:302010-02-19T20:10:42.429+05:30മാരീചൻ മർമ്മത്തു തന്നെ കേറിപിടിച്ചു. പിടിക്കാതിരിക...മാരീചൻ മർമ്മത്തു തന്നെ കേറിപിടിച്ചു. പിടിക്കാതിരിക്കണത് എന്തിന്? ഡിഫി ഉണ്ടായിരുന്നെങ്കിൽ ഗുജറാത്തിൽ ഒരു കലാപവും നടക്കുമായിരുന്നില്ലെന്ന് ചെന്നൈയിൽ ചെന്നു നിന്ന് സദസ്സറിഞ്ഞ് മൊഴിഞ്ഞ ദേഹമാണ് മമ്മൂട്ടി. കൈരളിയുടെ നാഡിയും നട്ടെല്ലുമാണ്. അപ്പോൾ പ്രതിരോധം വേണ്ടി വരും. (പിന്നെ പുത്തരിക്കണ്ടത്തുവച്ച് അഡ്വാനിജിയുടെ കൈയിൽ നിന്ന് പട്ടും വളയും വാങ്ങിച്ചത് ഇത്തിരി ഷെയിമായി പോയി.. അതു നമ്മളങ്ങൌ സഹിച്ചു, കേന്ദ്രത്തിൽ ബി ജെപി വാണരുളുമെന്ന് വിചാരിച്ച് പറ്റിപോയതല്ലേ..) തിലകൻ കമ്മ്യൂണിസ്റ്റായിരുന്നു ഇപ്പോഴതിന്റെ ലക്ഷണമൊന്നുമില്ല. ആണെങ്കിൽ തന്നെ അച്യുമാമാ ഗ്രൂപ്പാവാനേ സാധ്യതയുള്ളൂ.. അതാണീ വായാടിത്തം. അതുകൊണ്ട് പിടിക്കുമ്പോൾ മർമ്മം നോക്കി പിടിക്കണം. എന്നാലും ഒരു കാര്യത്തിൽ മാരീചനോട് കൃതജ്ഞതാകുലതയുണ്ട്! സിനിമാരംഗത്ത് ഒരുമാതിരിപ്പെട്ടവന്റെയൊക്കെ ജാതി പിടികിട്ടി.. യേത്? ഇനി നമ്മളൊരു കളി കളിക്കും..തടിയന്റവിടത്തെ ലദ് !noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-74821000201810531552010-02-19T11:20:23.403+05:302010-02-19T11:20:23.403+05:30ജാടക്ക് കയ്യും കാലും വാലും വെച്ചാ എന്തോ ചെയ്യും അല...ജാടക്ക് കയ്യും കാലും വാലും വെച്ചാ എന്തോ ചെയ്യും അല്ല എന്തോ ചെയ്യും ..പക്ഷം വേണമത്രേ..
ഒരു പക്ഷവുമല്ല.സദസ്സറിഞ്ഞു പ്രസംഗം പോലെ,സദസ്സറിഞ്ഞു പോസ്റ്റ്.ഇപ്പൊ കണ്ടോ ആളും ബഹളവുമൊക്കെ ആയി,
സില്മ അല്ലെ.പണ്ട് ധ്വനിപ്പിക്കാന്‍ ആവശ്യപ്പെട്ടവരും,സില്‍മാ വിഷയം ആയതിനാല്‍ പുരയില്‍ കേറി കാപ്പി കുറിച്ചു പോകും.അത്രേ ഉദ്ദേശി ച്ച്ചുള്ളൂ.കൊച്ചച്ഛനും കൊച്ചമ്മയുമൊക്കെ വന്നു രണ്ടു വാക്ക് പറഞ്ഞു പോകും. ഇടക്ക് ഒന്ന് ഡൌണ്‍ ആയതായിരുന്നു. ഇപ്പൊ ആ കെ ഒന്ന് ഉഷാറായി .അല്ലാതെന്തു പക്ഷം.
(പിന്നെ ഒരു ധ്വനിപ്പിക്കള്ല് കൂടി ഉണ്ട്..ജാതി പ്പേരില്‍ ആയാല്‍ പീഡനം ആകാം..യേത് !!! എന്നാ ഇപ്പോഴത്തേത് "താഴെയിടാന്‍" പറ്റാത്ത പ്രശ്നാ !)Anonymousnoreply@blogger.comtag:blogger.com,1999:blog-3392066314605778682.post-26594322541351492132010-02-19T04:33:14.591+05:302010-02-19T04:33:14.591+05:30തിലകൻ വിനയൻ സിനിമയിൽ അഭിനയിക്കുന്നു, അതുകൊണ്ടല്ലേ ...തിലകൻ വിനയൻ സിനിമയിൽ അഭിനയിക്കുന്നു, അതുകൊണ്ടല്ലേ രണ്ട് സംഘടനകളും തിലകനെ ഉപരോധിച്ചത്? കോണ്ട്രാക്റ്റ് ഒപ്പിട്ട് വാങ്ങി അഡ്വാൻസ് കൊടുത്ത ശേഷം, തിലകനെ വേണ്ട എന്ന് സുബൈർ വിളിച്ചു പറഞ്ഞുവെന്നും അത് ഫെഫ്ക മൂലമാണെന്നും?

മമ്മൂട്ടിയെപറ്റി പറഞ്ഞത് ക്രിസ്ത്യൻ ബ്രദേർസുമായുള്ള ബന്ധത്തിൽ അല്ലായിരുന്നല്ലോ? പൊതുവായി പറഞ്ഞതല്ലേ? അല്ലാതെ ആ സിനിമയിൽ മമ്മൂട്ടി ഇല്ല, അതുകൊണ്ട് മമ്മൂട്ടി അങ്ങിനെ പറഞ്ഞ് കാണില്ല എന്ന് പറയുന്നതു എങ്ങിനെ? കൈരളി ടിവിയുടെ ആളെന്ന നിലയക്കല്ലേ മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞത്?

തിലകന്റെ ആരോപണങ്ങൾ പുതിയവ അല്ലല്ലോ? മുൻപും ഇതേ പ്രശ്നങ്ങൾ പൃഥിരാജ് ഉൾപ്പെടെയുള്ളവർ പറഞ്ഞിട്ടില്ലേ?

മീരാ ജാസ്മിനെ വിലക്കിയത് റ്റ്വന്റിറ്റ്വന്റിയിൽ അഭിനയിക്കാഞ്ഞിട്ടല്ലേ? സെറ്റിൽ ലേറ്റായി വരുക, മദ്യപിക്കുക ഒന്നും മലയാളം സിനിമയിൽ ഇല്ലേ പോലും?

വിലക്കുമ്പോൾ കത്തു എഴുതിയല്ലല്ലോ വിലക്കുന്നത് (അത് തന്നയല്ലേ തിലകനും പറയുന്നത്), അതുകൊണ്ടാവും ഉണ്ണികൃഷ്ണൻ അങ്ങിനെ ‘എഴുതികൊടുത്തിട്ടുണ്ടെങ്കിൽ’ രാജി വെക്കാം എന്ന് പറയുന്നത്. ഒരു സംഘടനയ്ക്ക് വ്യക്തമായ നിയമാവലി ഉണ്ടെന്നിരിക്കേ വിസ്പർ ക്യാമ്പെയിൻ നടത്തി വിലക്ക് ഏർപ്പെടുത്തുന്നതിനെ തന്നെയല്ലേ മാഫിയ എന്നു വിളിക്കേണ്ടത്?Inji Pennuhttps://www.blogger.com/profile/16079447688035812508noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-40848509980784760722010-02-19T00:00:19.134+05:302010-02-19T00:00:19.134+05:30ഞാന്‍ ലൈം ലൈറ്റില്‍ ഇല്ല. വിവാദമുണ്ടാക്കിയാല്‍ ലൈറ...ഞാന്‍ ലൈം ലൈറ്റില്‍ ഇല്ല. വിവാദമുണ്ടാക്കിയാല്‍ ലൈറ്റില്‍ എത്തുമെന്നെനിക്കറിയാം. മുന്‍പ് വിവാദമുണ്ടാക്കിയതിനു ശേഷവും ചിത്രങ്ങള്‍ പൂര്‍ണ്ണമായും ഇല്ലാതായില്ല. ഇപ്പോഴും അതുണ്ടാവാനിടയില്ല. ഞാന്‍ വിവാദമുണ്ടാക്കുന്നു. ഒരു സദസ്സ് എനിക്കു വേണ്ടി ഒരുക്കപ്പെടുമെന്ന് എനിക്കറിയാം. ഞാന്‍ ചിന്തിച്ചപോലെ സദസ്സ് ഒരുങ്ങുകയും ചെയ്തു.

അപ്പോള്‍ ഞാനുണ്ടാക്കുന്ന വിവാദം ‘സദസ്സറിഞ്ഞുള്ള പെരുമാറ്റം‘ തന്നെ അല്ലേ?Anonymousnoreply@blogger.comtag:blogger.com,1999:blog-3392066314605778682.post-59952960595389991912010-02-18T22:36:06.615+05:302010-02-18T22:36:06.615+05:30എഴുത്തിന്റെ രാഷ്ട്രീയം കൃത്യമായി തിരിച്ചറിയുന്നത് ...എഴുത്തിന്റെ രാഷ്ട്രീയം കൃത്യമായി തിരിച്ചറിയുന്നത് മാരീചനാണ്. അതിനൊരു ലാൽ സലാം. ശരിയാണ് അവസാനം വേണോവേണ്ടേ എന്നു സംശയിച്ച് സംശയിച്ച് എഴുതിയിട്ടതിൽ ഒരു പക്ഷപാതം ഉണ്ട്. (പോസ്റ്റിലെ ഉദാഹരണങ്ങൾ വേറൊരു തരമാണ്...അതിന്റെ ഉദ്ദേശ്യം തിലകനെ താങ്ങുകയല്ല ) ഒന്നുകൂടെ ആലോചിച്ചാൽ ഇത്തരം എടുത്തുച്ചാട്ടങ്ങൾ കൊണ്ട് (അതു പ്രായാധിക്യത്തിന്റെയാവട്ടെ, ബൈപാസ് കഴിഞ്ഞ ദുർബലമായ ഹൃദയത്തിന്റെതാവട്ടെ, കലാകാരന്റെ അതിസംവേദനക്ഷമമായ അതുകൊണ്ട് ഭ്രാന്തമായ മനസ്സിന്റേതാവട്ടെ) ആത്യന്തികമായി നഷ്ടം തിലകനു തന്നെയല്ലേ? സംഭവിച്ചല്ലോ..തിലകൻ എന്തിനായിരുന്നു ഇങ്ങനെയൊരു പൊട്ടിത്തെറി നടത്തിയത്? സദസ്സറിഞ്ഞ് തിലകന് പെരുമാറാമായിരുന്നു. പക്ഷേ സദസ്സറിയാത്തവരല്ലേ ചില ജീർണ്ണതയെ കിള്ളി പുറത്തിട്ടിട്ടുള്ളത്, ചരിത്രത്തിൽ?
സൂപ്പർസ്റ്റാറുകളും തൊട്ടടുത്തു നിൽക്കുന്ന അഭിനേതാക്കളും (അഭിനയത്തിലല്ല) തമ്മിൽ മലയാളസിനിമാരംഗത്ത് പ്രതിഫലകാര്യത്തിൽ നിലനിൽക്കുന്ന അന്തരം നീക്കാനെങ്കിലും ഈ വിവാദം -അതെത്ര സ്വാർത്ഥതയുടെ കരിപുരണ്ടതാണെങ്കിലും -ഉപകരിക്കുമെങ്കിൽ ആ നന്മയിലല്ലേ നാം ശ്രദ്ധയൂന്നേണ്ടത്? അതോ ഒന്നോ രണ്ടോ പേരുടെ വ്യക്തിമഹത്വം കളങ്കം കൊണ്ടു നശിക്കുന്നതിലോ? തിലകന്റെ കാര്യം വിട്ടാൽ തന്നെ നമ്മുടെ താരങ്ങളുടെ (അങ്ങനെ ആകാൻ കിണയുന്നവരുടെയും) ചെയ്തികളെല്ലാം ന്യായീകരിച്ചു പോകുന്നവയാണോ?
ഒരു വിവാദത്തിൽ ആരുടെ കൂടെച്ചേർന്ന് ചിന്തിക്കണമെന്നതിന് ചില മാനദണ്ഡങ്ങളുണ്ട്, അധികാരവും പണവും സ്വാധീനവും ഭരിക്കുന്നിടത്ത് പ്രത്യേകിച്ച്. (അതാണതിന്റെ രാഷ്ട്രീയം) അത്രയൊക്കെ പക്ഷപാതം വേണം, അതല്ലേ ഇതിനുള്ളിലുമുള്ളൂ...?വെള്ളെഴുത്ത്https://www.blogger.com/profile/10045097868467770715noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-52538002553418675462010-02-18T22:32:50.724+05:302010-02-18T22:32:50.724+05:30മാരീചന് പ്രശ്നത്തിന്റെ മര്‍മ്മത്ത് കൃത്യമായി കുത്...മാരീചന് പ്രശ്നത്തിന്റെ മര്‍മ്മത്ത് കൃത്യമായി കുത്തിയല്ലോ.Anonymousnoreply@blogger.comtag:blogger.com,1999:blog-3392066314605778682.post-1832138121476224592010-02-18T19:48:58.702+05:302010-02-18T19:48:58.702+05:30അടുത്തകാലത്ത് വിലക്ക് കിട്ടിയ രണ്ടുപേർ മീരാജാസ്മിന...അടുത്തകാലത്ത് വിലക്ക് കിട്ടിയ രണ്ടുപേർ മീരാജാസ്മിനും തിലകനും വിലക്ക് അർഹിക്കുന്നവരാണെന്നാണ് പിന്നാമ്പുറ വർത്തമാനം. സെറ്റിൽ കൃത്യമായി വരില്ല. മൂഡ് ഔട്ട് ആയാൽ ഷൂട്ടിംഗ് നിർത്തിപോകുക എന്നതൊക്കെയായിരുന്നു മീരയുടെ പ്രശ്നങ്ങൾ. ഒരു ഷൂട്ടിംഗ് സെറ്റിൽ ശരാശരി 50-70-നോടടുത്ത് ആളുകളുണ്ടാവും. മെയിൻ നടി അഭിനയം നിർത്തിപോകുമ്പോൾ ഇത്രയും ആൾക്കാരുടെ അധ്വാനം, സമയം, നിർമ്മാതാവിന്റെ പണം...ഇതിനൊന്നും ഒരു വിലയുമില്ലെന്നു വരുന്നു. തിലകനെക്കുറിച്ച് പറഞ്ഞുകേട്ടത് വെള്ളമടിയുടെ പ്രശ്നമാണ്. പ്രായാധിക്യവും അതിന്റെ കൂടെ വെള്ളമടിയും. സീനിൽ അഭിനയിക്കുമ്പോൾ പലപ്പോഴും ഡയലോഗ് ഒക്കെ മറന്നു പോകും. ബാക്കിയുള്ളവരുടെ സമയവും ഒക്കെ നഷ്ടം. ഇത്ര ത്യാഗം ചെയ്ത് അഭിനയിപ്പിക്കാൻ ഇവർ അഭിനയിക്കുന്നത് അത്ര ക്രൂഷ്യൽ റോളൊന്നുമല്ലല്ലോ.സൂസന്നhttps://www.blogger.com/profile/18270726124428607650noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-9420539540488151062010-02-18T19:00:23.851+05:302010-02-18T19:00:23.851+05:30പ്രായത്തിന്റെ ഒരു ദാക്ഷിണ്യം തിലകന് നല്കാമായിരുന...പ്രായത്തിന്റെ ഒരു ദാക്ഷിണ്യം തിലകന് നല്‍കാമായിരുന്നു..
തിലകന് ചോദിച്ച ചോദ്യത്തിന് പ്രസക്തിയുണ്ട്. അദ്ദേഹത്തെ ഒഴിവാക്കാന്‍ വേണ്ടിയാണെങ്കില്‍ ക്രിസ്ത്യന്‍ ബ്രദേഴ്സിലേക്ക് എന്തിനാണ് വിളിച്ചത്? അല്ലെങ്കില്‍ അദ്ദേഹത്തിന് ആ സമയത്ത് കരാര്‍ ചെയ്യപ്പെടേണ്ടിയിരുന്ന മറ്റ് ചിത്രങ്ങള്‍ നഷ്ടപ്പെടില്ലായിരുന്നു. ഈ ഉപരോധവും കുഴിത്തിരുമ്പും ചിന്തിക്കുന്ന സമയത്ത് നല്ല ചിത്രങ്ങളെകുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു. അവസാനം പ്രഖ്യാപിച്ച ദേശീയഅവാര്ഡിലെ മലയാള സിനിമയുടെ കോണ്ട്രിബ്യൂഷനും, 2010 ല്‍ ഇതുവരെ ഇറങ്ങിയ ചിത്രങ്ങളിലെ കളക്ഷന്‍ റിപ്പോര്‍ട്ടും കൊണ്ടൊന്നും ഈ അമ്മയും മക്കളും പഠിക്കില്ല. മലയാള സിനിമയുടെ പിതാവായ ജെ.സി.ഡാനിയല്‍ മുതല്‍ കുറേ പെരുന്തച്ചന്മാരുടെ പ്രാക്കുകള്‍ നേടിയെടുത്തിട്ടുണ്ട് പുതിയ തലമുറ. അടൂര്ഭവനിയിലൂടെ തിലകനിലൂടെ അത് കടന്നുപോകുന്നുവെന്നു മാത്രം. തിലകന് എന്ന നടന് കാലയവനികയ്ക്കു പിന്നില്‍ മറയുമ്പോള്‍ (ഇത്തരം ഒരു പ്രയോഗം നടത്തേണ്ടി വന്നതില്‍ ഖേദിക്കുന്നു) ടി വി സ്ക്രീനിനുമുന്നില്‍ കരയാനും പത്രത്തിന്റെ കോളങ്ങളില്‍ അനുശോചനകുറിപ്പുകളെഴുതാനും ഈ തള്ളയുടെ മക്കള്‍ ഉണ്ടാവുമെന്നുറപ്പാണ്. ജോലിചെയ്യാന്‍ മനസ്സാണ് പ്രധാനം. ആരോഗ്യപരമായ അവസ്ഥ മാറ്റിവച്ച് തന്റെ ജോലി മനോഹരമാക്കി തീര്‍ക്കാന്‍ അദ്ദേഹത്തിന് കഴിയുന്നുമുണ്ട്. (ഇവിടം സ്വര്‍ഗമാണ്, ഓര്‍ക്കുക വല്ലപ്പോഴും, തുടങ്ങിയ അദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങള്‍ ഉദാഹരണം). ഇത്തരത്തിലുള്ള ഒരു വ്യക്തിയെ ജോലിചെയ്യുന്നതില്‍ നിന്നും നിന്നും ഉപരോധിക്കുന്നതിനെ ഒരുതരത്തിലും ന്യായീകരിക്കാനാവില്ല. മലയാളമില്ലെങ്കില്‍ തമിഴ്, തെലുങ്ക് തുടങ്ങി അന്യഭാഷാ ചിത്രങ്ങളില്‍ അഭിനയിച്ചു ജീവിക്കുമെന്ന് തിലകന് ഇന്ന് പറഞ്ഞതായി ഒരു വാര്‍ത്ത കണ്ടു. അതായത് നഷ്ടം തിലകനല്ലെന്ന് സാരം. തിലകനെപ്പോലുള്ള ഒരു നടനെ കിട്ടാന്‍ മലയാള സിനിമയ്ക്ക് വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവരും.തിരോന്തരം പുപ്പുലിhttps://www.blogger.com/profile/09400571635112259007noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-34479433945625715932010-02-18T17:33:32.511+05:302010-02-18T17:33:32.511+05:30ചീച്ചി ഒഴിച്ചു കഴിഞ്ഞാല്‍ സില്മ കാണാന്‍ നിക്കാതെ...ചീച്ചി ഒഴിച്ചു കഴിഞ്ഞാല്‍ സില്മ കാണാന്‍ നിക്കാതെ വേഗം വീട്ടീപ്പോടാഅച്ചുnoreply@blogger.comtag:blogger.com,1999:blog-3392066314605778682.post-8864822024363262622010-02-18T17:31:10.109+05:302010-02-18T17:31:10.109+05:30I am kichchu and I say my GOD!I am kichchu and I say my GOD!കിച്ചുnoreply@blogger.comtag:blogger.com,1999:blog-3392066314605778682.post-80920961376755238092010-02-18T15:28:44.378+05:302010-02-18T15:28:44.378+05:30ഇന്നാട്ടിൽ ഇപ്പം നടക്കണ ബല്ല്യ ഒരു പ്രശ്നം സിൽമയാണ...ഇന്നാട്ടിൽ ഇപ്പം നടക്കണ ബല്ല്യ ഒരു പ്രശ്നം സിൽമയാണല്ലോ!!!
നടക്കട്ട്... നടക്കട്ട്...Anonymousnoreply@blogger.comtag:blogger.com,1999:blog-3392066314605778682.post-21188949452282259122010-02-18T15:04:12.100+05:302010-02-18T15:04:12.100+05:30എല്ലാക്കാലത്തും എല്ലാവരും മിണ്ടാതിരിക്കില്ലെന്ന് ത...എല്ലാക്കാലത്തും എല്ലാവരും മിണ്ടാതിരിക്കില്ലെന്ന് തിരിച്ചറിയാനെങ്കിലും ഭ്രാന്തമായ ചില വാക്കുകൾ വഴി വക്കുന്നത് നല്ലതാണ് എന്ന് ആരും മനസ്സിലാക്കാതെ പോകുന്നതാണ് അദ്ഭുതം.

വളരെ നല്ല ലേഖനം. തിലകന് എന്ത് പറയുന്നു എന്തിനു പറയുന്നു എന്നുള്ളത് ചിന്തിക്കപ്പെടെണ്ടത് തന്നെ. പക്ഷെ തിലകന് അങ്ങനെ ബഹളം വെച്ചതു കൊണ്ടാണല്ലോ മലയാള സിനിമയുടെ ദുര്‍ഗതി ആളുകള്‍ വീണ്ടും ശ്രദ്ധിച്ചു തുടങ്ങിയതും ചര്‍ച്ച ചെയ്തു തുടങ്ങിയതും.( ഇല്ലെങ്കില്‍ കൈ വിട്ടു പോയിക്കഴിഞ്ഞ ഈ വ്യവസായത്തെക്കുറിച്ച് ഇപ്പൊ ആര് ആലോചിക്കാന്‍... )പയ്യന് / Payyanhttps://www.blogger.com/profile/09978300140645359364noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-47670043034423691612010-02-18T14:59:51.880+05:302010-02-18T14:59:51.880+05:30ആരാ ഈ 'കിച്ചു'?
ഒരെത്തും പിടിയും കിട്ടുന്...ആരാ ഈ 'കിച്ചു'?

ഒരെത്തും പിടിയും കിട്ടുന്നില്ല !
താങ്കളുടെ മുൻപോസ്റ്റിലും കണ്ടു ഈ അനോണിച്ചോദ്യം. ഇപ്പോഴിതാ താങ്കളും അതുതന്നെ ചോദിക്കുന്നു.
ആരാ ?
നന്നായി.
ആരാ?A Bystanderhttps://www.blogger.com/profile/15778070187957179432noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-59287096790064149902010-02-18T14:25:44.440+05:302010-02-18T14:25:44.440+05:30വാഴക്കോടന്‍ വെള്ളെഴുത്ത് നല്കിയ മറുപടി ഇപ്പോഴാണ് ക...വാഴക്കോടന്‍ വെള്ളെഴുത്ത് നല്കിയ മറുപടി ഇപ്പോഴാണ് കണ്ണില്‍പ്പെട്ടത്...

വാഴക്കോടാ, ഒരു ചിത്രത്തിൽ നിന്നല്ല, നിരന്തരമായി താൻ ഒഴിവാക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു എന്നായിരുന്നു തിലകന്റെ ആരോപണം.

2009ല്‍ തിലകന് അഭിനയിച്ചത് 12 ചിത്രങ്ങളിലാണ്. അതില്‍ സൂപ്പര്‍താര ചിത്രങ്ങള്‍ 4. രണ്ട് മോഹന്‍ലാല്‍ ചിത്രം. രണ്ട് മമ്മൂട്ടി ചിത്രം. "പട്ടണത്തില്‍ ഭൂതം", "കേരള വര്‍മ്മ പഴശിരാജ" എന്നീ മമ്മൂട്ടി ചിത്രങ്ങള്‍, "റെഡ് ചില്ലീസ്", "ഇവിടം സ്വര്‍ഗമാണ്" എന്നിവ മോഹന്‍ലാല്‍ ചിത്രങ്ങള്‍.

നിരന്തരമായി ഒഴിവാക്കപ്പെട്ട കാലത്താണ് ഇത് സംഭവിച്ചത്. അല്ലായിരുന്നെങ്കില്‍ തിലകന് ഈ പ്രായത്തിലും വര്‍ഷം പത്തിരുന്നൂറ് പടത്തില്‍ അഭിനയിച്ചു പൊലിപ്പിച്ചേനെ...കെhttps://www.blogger.com/profile/14280853608887413645noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-46282936673712505952010-02-18T14:14:09.884+05:302010-02-18T14:14:09.884+05:30"ക്രിസ്ത്യന്‍ ബ്രദേഴ്സി"ന്റെ ജാതി സമവാക്..."ക്രിസ്ത്യന്‍ ബ്രദേഴ്സി"ന്റെ ജാതി സമവാക്യം ഏതാണ്ട് ഇങ്ങനെയാണ്. സംവിധാനം ചെയ്യുന്നത് ജോഷി (ഈഴവന്), പ്രമുഖ താരങ്ങള്‍ മോഹന്‍ലാല്‍, സുരേഷ് ഗോപി, ദിലീപ് (നായന്മാര്), ശരത് കുമാര്‍ (ജാതിയേതായാലും സിനിമ നന്നായാല്‍ മതി), തിലകന്റെ വേഷ് തട്ടിയെടുത്തത് സായ് കുമാര്‍ (നായര്‍). നിര്‍മ്മാതാവ് സുബൈര്‍ (മുസ്ലിം)

ഇവരാരുമല്ല, തിലകന്റെ ശത്രുക്കള്‍. ഈ ചിത്രത്തിന്റെ ഏഴയലത്ത് വരാന്‍ യാതൊരു സാധ്യതയുമില്ലാത്ത മമ്മൂട്ടിയ്ക്കെതിരെയാണ് അദ്ദേഹത്തിന്റെ പുരഞ്ജയവും സൗഭദ്രവും. താന്‍ നായകനായ "പഴശിരാജ"യെന്ന ചരിത്ര ചിത്രത്തിലും "ദ്രോണ"യെന്ന മന്ത്രവാദ ചിത്രത്തിലും തിലകനെ ഒഴിവാക്കാന്‍ ശ്രമിക്കാതെ മോഹന്‍ലാലിന്റെ സിനിമയില്‍ നിന്ന് തിലകനെ ഒഴിവാക്കാന്‍ കൂടോത്രം, നിഴല്‍ക്കുത്ത് തുടങ്ങിയ ഒടിവേലകള്‍ ചെയ്യുകയാണത്രേ മമ്മൂട്ടി.

ക്രിസ്ത്യന്‍ ബ്രദേഴ്സിന്റെ സംവിധായകന്, നിര്‍മ്മാതാവ്, നായകന്, ഉപനായകര്‍, വില്ലന്‍ എന്നിവര്‍ക്കെതിരെ കനപ്പെട്ടതൊന്നും പറയാതെ, ആ ചിത്രവുമായി യാതൊരു ബന്ധവുമില്ലാത്ത മമ്മൂട്ടിയെ തിലകന് തെറിവിളിക്കുന്നത് എന്തിനായിരിക്കാം.. ആലോചനയില്‍ ബാക്കിയാകുന്നത് അതേ ചോദ്യം തന്നെ..

വെള്ളിത്തിരയിലെ പ്രകാശം മാത്രം നോക്കിയിരുന്നാൽ മതിയോ ഇടയ്ക്കൊക്കെ, ഇരിക്കുന്നത് ഇരുട്ടിലാണെന്ന് നമ്മൾ തിരിച്ചറിയണ്ടയോ? കെhttps://www.blogger.com/profile/14280853608887413645noreply@blogger.com