October 19, 2009

രാത്രികള്‍ നീണ്ടു നീണ്ടു പോകവേ..



പഞ്ചാബിന്റെ തെക്കുപടിഞ്ഞാര് ഭാഗത്ത് മുസാഫര്‍ഗഢ് ജില്ലയില്‍ തികച്ചും ഒറ്റപ്പെട്ടു കിടക്കുന്ന പാകിസ്താന്‍ ഗ്രാമമാണ് മീര്‍വാല. പരിഷ്കാരം ഒട്ടും വന്നിട്ടില്ല. ആണ്‍‌കുട്ടികള്‍ മതവിദ്യാഭ്യാസം നേടും. അത്യാവശ്യം ഓതാന്‍ പഠിച്ച പെണ്‍കുട്ടികള്‍ കുട്ടിക്കാലം മുതല്‍ക്ക് വീടുപരിപാലിക്കാന്‍ വീട്ടിലെ മുതിര്‍ന്ന സ്ത്രീകളില്‍ നിന്നു പഠിക്കും. ഭര്‍ത്താവിനു കോപം ഉണ്ടാക്കാതെ, കുടുംബത്തിനു മാനക്കേടുണ്ടാക്കാതെ ജീവിക്കേണ്ടതെങ്ങനെ എന്ന അഭ്യാസമാണ് പാരമ്പര്യവഴിക്ക് പെണ്‍‌കുട്ടികള്‍ക്ക് നാനിമാരില്‍ നിന്നും മൂത്തവരില്‍ നിന്നും മറ്റും ലഭിക്കുക. എഴുത്തോ വായനയോ പഠിക്കേണ്ട ആവശ്യം അവര്‍ക്കില്ല. അമ്മമാര്‍ പറയുന്നതാണ് മക്കളുടെ പ്രായം, അല്ലാതെ ഓരോരുത്തരുടെയും വയസ്സറിയാന്‍ മറ്റു മാര്‍ഗങ്ങളൊന്നുമില്ല. രജിസ്ട്രാര്‍ ആപ്പീസുകളില്ല. ഓര്‍ക്കാപ്പുറത്ത് അവിടെ നാലാം ക്ലാസുകാരിയും വിവാഹിതയാവും. തൊട്ടടുത്ത പോലീസ് സ്റ്റേഷന്‍ തന്നെ മൂന്നു കിലോമീറ്റര്‍ ദൂരെയാണ്. ആളുകള്‍ കേസുകള്‍ തീര്‍പ്പാക്കാന്‍ പോലീസ് സ്റ്റേഷനുകളില്‍ പോകാറില്ല. പകരം ജിര്‍ഗ എന്നു പേരുള്ള ഗ്രാമസഭകളെയാണ് ആശ്രയിക്കാറ്. മുല്ല തര്‍ക്കങ്ങള്‍ക്ക് തീര്‍പ്പു കല്‍പ്പിക്കുന്നു. ഈ ഗ്രാമമാണ് 2002 ജൂണ്‍ 22നു രാത്രി നടന്ന കുപ്രസിദ്ധമായ ഒരു സംഭവത്തോടെ ലോകശ്രദ്ധയില്‍ കറ്റന്നു കയറിയത്. മീര്‍വാലയിലെ കര്‍ഷകജാതിയായ ഗുജ്ജാര്‍ വംശത്തിലെ പതിനൊന്നു വയസ്സുള്ള ഒരു പയ്യന്‍ , ഷക്കൂര്‍ ജാതിയില്‍ ഉയര്‍ന്ന മസ്തോയി ഗോത്രത്തിലെ സല്‍മ എന്ന യുവതിയോട് -അവള്‍ക്ക് പ്രായം 20-നു മേലെയുണ്ട്- സംസാരിച്ചതിന്റെ പേരില്‍ മസ്തോയികള്‍ക്ക് മേല്‍ക്കൈയുള്ള ഗ്രാമസഭ വിചിത്രമായ ഒരു തീരുമാനമെടുത്തു. ഗുജ്ജാര്‍ കുടുംബത്തിലെ ഒരു സ്ത്രീ, ഷക്കൂര്‍ ചെയ്ത തെറ്റിനു പകരമായി മസ്തോയി കുടുംബത്തിലെ ആണുങ്ങളെ അഭിമുഖീകരിക്കണം എന്ന്. മസ്തോയികള്‍ ഷക്കൂറിനെ കെട്ടിയിട്ടിരിക്കുകയാണ്. ഇല്ലെങ്കില്‍ അവരവനെ കൊല്ലും. ഗുജ്ജാറുകളുടെ കുടുംബം മുഴുവന്‍ കുളം തോണ്ടുക മാത്രമല്ല കേറി നിരങ്ങുകയും ചെയ്യും. അത്രപ്രബലരാണ് മസ്തോയികള്‍ .

പിഴയൊടുക്കാനായി തെരെഞ്ഞെടുക്കപ്പെട്ടത് നശിച്ച ഒരു വിവാഹജീവിതത്തിനു ശേഷം മോചനം നേടി വീട്ടു ജോലിയും കുട്ടികളെ സൌജന്യമായി ഖുര്‍ ആന്‍ ചൊല്ലിപഠിപ്പിക്കലുമായി കഴിഞ്ഞു പോന്ന ഒരു സാധു സ്ത്രീയെയാണ്. പേര് മുഖ്താരന്‍ ബീബി‍. കുട്ടികളുടെ മുഖ്താര്‍ മായി. ഷക്കൂറിന്റെ മൂത്ത സഹോദരി. അവര്‍ സ്വന്തമായി ഒരു തെറ്റും ചെയ്തിരുന്നില്ല. എന്നിട്ടും ഒരാള്‍ക്കൂട്ടത്തെ സാക്ഷി നിര്‍ത്തി, സ്വന്തം കുടുംബാംഗങ്ങളെ പിന്തുടര്‍ന്ന് തലകുനിച്ച് ജിര്‍ഗ്ഗയ്ക്കടുത്തുള്ള ഒരു തൊഴുത്തിന്റെ മുന്നില്‍ ചെന്നു നില്‍ക്കേണ്ടി വന്നു, അവര്‍ക്ക്. കൂട്ടബലാത്സംഗത്തിന് അറിഞ്ഞു കൊണ്ട് ഇരയാവാന്‍ .

ഈ ദേഹം, കുഴഞ്ഞുപോകുന്ന കാലുകള്‍ എന്റേതല്ല..എന്റെ ബോധം നശിക്കാന്‍ പോവുകയാണ്. നിലത്തേയ്ക്ക് വീഴാന്‍ പോവുകയാണ്. പക്ഷേ എനിക്കതിനുള്ള അവസരം കിട്ടുന്നില്ല- അവര്‍ കശാപ്പുചെയ്യാനുള്ള ആടിനെ എന്നപോലെ എന്നെ വലിച്ചിഴയ്ക്കുകയാണ്. പുരുഷന്മാരുടെ കൈകള്‍ എന്റെ കൈകളില്‍ ചുറ്റി വരിഞ്ഞിരിക്കുകയാണ്. വസ്ത്രങ്ങളില്‍ പിടിച്ചു വലിച്ച് ഷാളില്‍ , എന്റെ മുടിയില്‍ ....
ഖുര്‍ ആന്റെ പേരില്‍ എന്നെ വെറുതേ വിടൂ ... എന്ന് ഞാന്‍ അലറി വിളിച്ചു. പടച്ചവനെ വിചാരിച്ച് എന്നെ വിടൂ...


അവിടെ വച്ച് ഗുലാം ഫരീദ് ജാട്ട് എന്ന ഗുജ്ജാര്‍ കര്‍ഷകന്റെ മകള്‍ , മുപ്പതു വയസ്സുള്ള മുഖ്താരന്‍ ബീബി, അബ്ദുള്‍ ഖാലിക്ക്, ഗുലാം ഫരീദ്, അള്ളാ ദിത്ത, മുഹമ്മദ് ഫൈസ് എന്നീ അക്രമസ്വഭാവികളും മുഷ്കരന്മാരുമായ നാലു മസ്തോയികളാല്‍ ബലാത്സംഗം ചെയ്യപ്പെട്ടു. ഗ്രാമം മുഴുവന്‍ തൊഴുത്തിന്റെ അടഞ്ഞ വാതിലിനു മുന്നില്‍ സാക്ഷി നില്‍ക്കേ. അതു ഒരു മണിക്കൂര്‍ നേരത്തേയ്ക്കായിരുന്നോ രാത്രി മുഴുവന്‍ പീഡനം നീണ്ടു നിന്നോ എന്നവര്‍ക്ക് ഓര്‍മ്മയില്ല. എന്നിട്ടവര്‍ അര്‍ദ്ധനഗ്നയായ മുഖ്താരനെ പുറത്തെ ആള്‍ക്കൂട്ടത്തിനു മുന്നിലേയ്ക്കു പിടിച്ചു തള്ളി. പിന്നി കീറിയ സാല്‍‌വാര്‍ മുഖത്തെറിഞ്ഞു. സാല്‍‌വാറും മാനക്കേടും മാറോടു ചേര്‍ത്തു പിടിച്ച് മുഖ്താര്‍ ബാപ്പയെ വിളിച്ചു കരഞ്ഞു. അദ്ദേഹം അവള്‍ക്ക് തന്റെ ഷാള്‍ ഇട്ടു കൊടുത്തു.

എങ്ങോട്ടാണ് പോകുന്നതെന്ന് യാതൊരു ബോധവുമില്ലാതെ ഞാന്‍ നടന്നു. സഹജപ്രേരണയാല്‍ എന്റെ കുടുംബവീടു തന്നെയായിരുന്നു ലക്ഷ്യം.
വീടിനു പുറത്ത് ഉമ്മയിരുന്നു കരയുന്നുണ്ടായിരുന്നു. സ്തബ്ധയും മൂകയുമായി മറ്റു സ്ത്രീകളാല്‍ നിശ്ശബ്ദമായി അനുഗമിക്കപ്പെട്ട് ഞാനവരെ കടന്നു നടന്നുപോയി. സ്ത്രീകള്‍ക്കായുള്ള താമസസ്ഥലത്തെ മൂന്നു മുറികളിലൊന്നില്‍ കടന്ന് ഞാന്‍ ഒരു വൈക്കോല്‍ മെത്തയില്‍ ചുരുണ്ടുകൂടി.
മനസ്സിനും ശരീരത്തിനും യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാനാവാത്ത ഭീതിയിലേക്ക് എന്റെ ജീവിതം തകര്‍ന്നടിഞ്ഞു. ഇത്രത്തോളം അക്രമം സാധ്യമാണെന്ന വിചാരം എനിക്കില്ലായിരുന്നു. ഞങ്ങളുടെ ദേശത്ത് പിതാവിന്റെയും മുതിര്‍ന്ന സഹോദരന്റെയും സംരക്ഷനയില്‍ കഴിയുന്നത് ശീലമായ എല്ലാ സ്ത്രീകളെയും പോലെ ഞാനുമൊരു സാധുവായിരുന്നു
.”

അപമാനത്തിനു വിധേയയായ സ്ത്രീയ്ക്ക് ആത്മഹത്യയാണ് ശരണം. അതെല്ലാവര്‍ക്കും അറിയാം. അല്ലെങ്കില്‍ തീര്‍ത്തും അസാധ്യമായ കാര്യമുണ്ട്, പ്രതികാരം. മാനത്തിന്റെ പേരില്‍ ഒരു സ്ത്രീ ഇതിലേതെങ്കിലും ചെയ്യണം. ഉണ്ണുകയോ ഉറങ്ങുകയോ ചെയ്യാത്ത ഏകാന്തവാസത്തിന്റെ നാലാമത്തെയോ അഞ്ചാമത്തെയോ ദിവസം തന്റെ കണ്ണുകളില്‍ നീരുറയുന്നത് താന്‍ അറിഞ്ഞു എന്നവര്‍ പറയുന്നു. അവര്‍ ജീവിക്കാന്‍ തീരുമാനിച്ചു. ഷക്കൂറിന്റെ കാര്യം ഒരു ചതിയായിരുന്നു മസ്തോയികള്‍ സത്യത്തില്‍ അവനെ പ്രകൃതിവിരുദ്ധവേഴ്ച നടത്തിയിട്ട് അതു മൂടാന്‍ ഒപ്പിച്ച സൂത്രമാണ് സല്‍മയുമായുള്ള സംസാര കഥ, അതു പിന്നെ മാനഭംഗശ്രമവും ബലാത്സംഗവുമാക്കി ഗ്രാമത്തില്‍ പ്രചരിപ്പിച്ചു. പകരത്തിന് അവന്റെ സഹോദരിയെ അവര്‍ കൂട്ട ബലാത്സംഗത്തിനു വിധേയയാക്കി. അവനെ വിട്ടു കൊടുക്കാന്‍ പിന്നെ പണവും നല്‍കേണ്ടി വന്നു. രണ്ടു തരത്തില്‍ അവര്‍ അങ്ങനെ വിജയിച്ചു. ബലാത്സംഗത്തിന്റെ വര്‍ണ്ണനകള്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് അവര്‍ തന്നെ താന്‍പോരിമയോടെ വെടിവട്ടങ്ങളില്‍ വിളമ്പി.

തനിക്കു സംഭവിച്ചത്, ഗ്രാമങ്ങളില്‍ സാധാരണ സംഭവിച്ചുകൊണ്ടിരിക്കുന്നത് പോലീസില്‍ പറയാന്‍ മുഖ്താരന്‍ തീരുമാനിച്ചതോടെയാണ് കഥമാറുന്നത്. എഴുത്തും വായനയുമറിയാത്ത സ്ത്രീയെക്കൊണ്ട് വെള്ളപ്പേപ്പറില്‍ ഒപ്പിട്ടു വാങ്ങിച്ചിട്ട് മസ്തോയികള്‍ക്ക് അനുകൂലമായി പോലീസ് റിപ്പോര്‍ട്ടെഴുതിയിട്ടും പ്രാദേശികപത്രത്തില്‍ വന്ന ഒരു വാര്‍ത്തയുടെ ചുവടുപിടിച്ച് മനുഷ്യാവകാശപ്രവര്‍ത്തകരും മറ്റു പത്രങ്ങളും മുഖ്താരിനെ തേടിയെത്തിയതോടെ കാര്യങ്ങള്‍ മസ്തോയികളുടെ സ്വാധീനത്തിലും ശക്തിയിലും വരുതിയിലും നില്‍ക്കാതെയായി. എന്നിട്ടും ഭീഷണികള്‍ വന്നു. ജില്ലാഭരണകൂടത്തിന്റെ ചോദ്യം ചെയ്യലും വൈദ്യപരിശോധനയും നടന്നതോടെ സംഭവം ദേശീയശ്രദ്ധ നേടി. പാകിസ്താനില്‍ ബലാത്സംഗം നടന്നെന്നു തെളിയിക്കാന്‍ നാലു സാക്ഷികള്‍ വേണം. അതും മതനിഷ്ഠയുള്ള നാലു ആണുങ്ങള്‍ . അതു മാത്രമല്ല കുഴപ്പം. ബലാത്സംഗം കണ്ടു നിന്നാല്‍ അതും ജയില്‍ ശിക്ഷയ്ക്കുള്ള വകുപ്പാണ്. അതായത് ബലാത്സംഗം നടന്നു എന്ന് നാലുപേര്‍ നല്‍കുന്ന മൊഴി കോടതി വിശ്വാസത്തിലെടുത്താലുടന്‍ നാലു സാക്ഷികളും അകത്താവും. അതു കണ്ടു നിന്ന കുറ്റത്തിന്. അതുകൊണ്ട് സാക്ഷികള്‍ ഇക്കാര്യത്തിന് ഒരിക്കലും ഉണ്ടാവാന്‍ പോകുന്നില്ല എന്നതാണ് പതിവ്. പക്ഷേ മായിയുടെ കാര്യത്തില്‍ വൈദ്യപരിശോധന തെളിവായി സ്വീകരിച്ച് 2002 ആഗസ്റ്റ് 31-ന് ജില്ലാകോടതി പ്രതികളായ നാലുപേര്‍ക്കും ജിര്‍ഗയിലെ അംഗങ്ങളെന്ന നിലയ്ക്ക് ദുഷ്പ്രേരണ നടത്തിയ രമ്സാന്‍ , ഫെയ്സ എന്നിവര്‍ക്കും വധശിക്ഷ വിധിച്ചു. ഒപ്പം അന്‍പതിനായിരം രൂപ പിഴയും. പക്ഷേ വിധി നടപ്പായില്ല. ലാഹോറിലെ ഹൈക്കോടതി കുറ്റം ആരോപിക്കപ്പെട്ടവരെയല്ലാം നിര്‍ദ്ദോഷികളാക്കി വെറുതേ വിട്ടു. ഒരാളെ മാത്രം ജീവപര്യന്തം തടവിനു ശിക്ഷിച്ചു.

‘വെറുതേ വിടല്‍ ’പ്രസിഡന്റ് മുഷാരഫിനെ കണ്ട് റദ്ദാക്കിക്കാന്‍ മുഖ്താറിനു കഴിഞ്ഞു.എങ്കിലും മാനത്തിന്റെ പേരില്‍ ഉചിതമായ നീതി - അതിപ്പോഴും അവര്‍ കാത്തിരിക്കുകയാണ്. ഭരണകൂടം കനിഞ്ഞു നല്‍കിയ സുരക്ഷാഏര്‍പ്പാടുകളുടെ തണലില്‍ . പാകിസ്താനിലെ വിവിധ എംബസ്സി വക്താക്കളിലൂടെ, വനിതാ മനുഷ്യാവകാശസംഘങ്ങളുടെ പ്രവര്‍ത്തനത്തിലൂടെ, അവരുടെ ഐക്യദാര്‍ഢ്യങ്ങളിലൂടെ, ലോകമെങ്ങും അറിയപ്പെടുന്ന ധീരതയായി മാറി, മായി. ഇന്ന് എഴുത്തും വായനയും അറിയാത്ത മുഖ്താരന്‍ , പ്രാദേശികഭാഷയായ സരായ്കി മാത്രം സംസാരിക്കുന്ന മുഖ്താര്‍ മായി, മീര്‍വാലയില്‍ നല്ല രീതിയില്‍ നടക്കുന്ന ഒരു സ്കൂളിന്റെ പ്രിന്‍സിപ്പാളും നടത്തിപ്പുകാരിയുമാണ്. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നു തന്നെ തേടിയെത്തിയ സഹായങ്ങളെ അവര്‍ അങ്ങനെയാണ് രാജ്യത്തിന്, തന്റെ ഗ്രാമത്തിന്, അവിടത്തെ പെണ്‍കുട്ടികള്‍ക്ക് ഉപയുക്തമാക്കി മാറ്റിയത്. അവര്‍ ജീവിതം ദുരന്തമായ സ്ത്രീകള്‍ക്ക് ആത്മവിശ്വാസം നല്‍കി. രാജ്യാന്തരയാത്രകള്‍ നടത്തി. പത്രസമ്മേളനങ്ങളില്‍ പങ്കെടുത്തു. പരിഷ്കാരം എത്തിനോക്കാത്ത ഗ്രാമങ്ങളിലെ സ്ത്രീകള്‍ക്ക് നഷ്ടപ്പെട്ടുപോകുന്ന മാനാപമാനങ്ങളെപ്പറ്റി, അവയത്ര നിസ്സാരമല്ലെന്നതിനെപ്പറ്റി പ്രസിഡന്റിനോട് പ്രാദേശികഭാഷയില്‍ സംസാരിച്ചു. പാകിസ്താനിലെ വിവിധഗ്രാമങ്ങളില്‍ നിന്ന് കണ്ണീരിന്റെയും പീഡനത്തിന്റെയും കഥകളുമായി സ്ത്രീകള്‍ അവര്‍ക്കരികിലെത്തുന്നു. അവര്‍ പേടി സ്വപ്നങ്ങള്‍ വിട്ട് മുഖ്താരന്റെ മുറിയില്‍ നിലത്തുറങ്ങുന്നു. തലങ്ങും വിലങ്ങും കിടന്ന്. ചില സ്ത്രീകള്‍ അവരുടെ ഭര്‍ത്താക്കന്മാര്‍ അടിക്കാനോങ്ങുമ്പോള്‍ ധൈര്യത്തോടെ പറയുന്നു : “നോക്കിക്കോ ഞാന്‍ പോയി മുഖ്താര്‍ മായിയോടു പറയും!”

രാജ്യത്തെ നാണം കെടുത്തുന്നു എന്നതിന്റെ പേരില്‍ ഭരണകൂടം പുറത്തുപോകുന്നതില്‍ നിന്നും വിദേശപ്രതിനിധികളോട് സംസാരിക്കുന്നതില്‍ നിന്നും വിലക്കിയ ഈ സ്ത്രീ ലജ്ജയുടെയും മാനത്തിന്റെയും പേരില്‍ “എല്ലാം അമര്‍ത്തിയൊതുക്കുന്ന പഴയ ഗോത്രജീവിതരീതിയെ ചെത്തിക്കളഞ്ഞ് പുതിയ പാകിസ്താന്റെ ഉദയത്തെ സഹായിക്കുകയാണ്.” എഴുതുന്നത് നിക്കളോസ് ഡി ക്രിസ്റ്റോഫ്. മേരി തെരേസ്ക്യൂനി ഫ്രെഞ്ചില്‍ പകര്‍ത്തിയെഴുതിയ മുഖ്താര്‍ മായിയുടെ കഥയുടെ ലിന്‍ഡ കവര്‍ഡേല്‍ വിവര്‍ത്തനം ചെയ്ത ഇംഗ്ലീഷ് പതിപ്പിന്റെ ആമുഖത്തില്‍ (In the name of Honour). 'മാനത്തിന്റെ പേരില്‍ ‍’ എന്ന തലക്കെട്ടില്‍ പുസ്തകം മലയാളത്തിലാക്കിയത് സി ശകുന്തള.

45 comments:

Jayesh/ജയേഷ് said...

വെള്ളെഴുത്തേ..നന്ദി...

മലബാറി said...

Mashe
ee parichayappeduthalinu nandi

ഗുപ്തന്‍ said...

And this is where she arrived at last :(

http://news.bbc.co.uk/2/hi/south_asia/7947458.stm

മോഹിനി വര്‍മ്മ said...

പാഠപുസ്തകം വായിച്ച പാപം ഗണപതിയെയൊതുക്കിയപ്പോള്‍ തീര്‍ന്നു. ഗണപതിയെയൊതുക്കിയ പാപം ഈ പോസ്റ്റോടെ ഒടുങ്ങി. പാപങ്ങള്‍ തീര്‍ക്കുന്ന വഴികളില്‍ സംഘബന്ധുക്കള്‍ പിറവിയെടുക്കുന്നു.

ആഗ്നേയ said...

ആക്രമിക്കപ്പെടുന്ന നിമിഷങ്ങളില്‍ അവരനുഭവിച്ച മാനസികസംഘര്‍ഷങ്ങള്‍ക്കു പകരംവക്കാനൊരു നീതി ലോകത്തിലെ ഏതു കോടതിക്കു നല്‍കാനാകും?ഗുപ്തന്‍ തന്ന ലിങ്ക് വായിച്ചതോടെ മിണ്ടാനാകാത്ത അവസ്ഥ.പരിചയപ്പെടുത്തലിനു നന്ദി വെള്ളെഴുത്ത് മാഷ്.

Haree said...

ആഗ്നേയ ചോദിച്ചതു പോലെ “ആക്രമിക്കപ്പെടുന്ന നിമിഷങ്ങളില്‍ അവരനുഭവിച്ച മാനസികസംഘര്‍ഷങ്ങള്‍ക്കു പകരംവക്കാനൊരു നീതി ലോകത്തിലെ ഏതു കോടതിക്കു നല്‍കാനാകും?” :-(
--

Anonymous said...

Isn't your hidden agenda to defame Islam?..
Shame on you, Vellezhuthth...

Unknown said...

ഗുപ്തൻ നൽകിയ ലിങ്കിൽ നിന്നും മുഖ്താർ മായിയുടെ ഒരു വാചകം:

"You know, I never said that I would not marry, I said that these things - relationships - are in the hands of Allah."

ബലാൽസംഗം ചെയ്യുന്നവർ, ബലാൽസംഗത്തിനു് ഇരയായവൾ, ഈ സംഭവത്തിനു് അനുകൂലവും പ്രതികൂലവുമായ നിലപാടുകൾ എടുക്കുന്നവർ അവരെല്ലാം അവരുടെ നീതിബോധത്തിനു് ആധാരമാക്കുന്നതു് അല്ലാഹുവിനേയും ആ ദൈവത്തിന്റേതെന്നു് വിശ്വസിക്കപ്പെടുന്ന അവരുടെ മതത്തിനേയുമാണു്. തിന്മയുടെ അടിസ്ഥാന കാരണം 'സ്പർശിക്കാൻ പാടില്ലാത്തവ' എന്നു് വിശ്വസിക്കപ്പെടുന്ന ഇത്തരം റ്റബൂകളിലാണു് കിടക്കുന്നതു്. റ്റബൂ വിഷയങ്ങൾ ആഹരിക്കുന്നതോ ജനങ്ങളുടെ അജ്ഞതയിൽ നിന്നും!

ഏതു് മതത്തിലേയും വചനങ്ങൾ ദൈവവചനങ്ങളായാണു് അതിൽപ്പെട്ടവർ വിശ്വസിക്കുന്നതെന്നും, ഏതു് ദൈവവചനവും അധികാരികൾക്കു് യഥേഷ്ടം തിരിച്ചും മറിച്ചും വ്യാഖ്യാനിക്കാവുന്നവയാണെന്നും തിരിച്ചറിയുന്ന ഒരു വിഭാഗം ശ്രദ്ധേയമായ ഒരു ശക്തിയായി വളർച്ചപ്രാപിക്കാത്ത സമൂഹങ്ങളിൽ മുഖ്താർ മായിമാർ ആവർത്തിക്കപ്പെട്ടുകൊണ്ടിരിക്കും.

ജനങ്ങൾക്കു് അറിയാത്തതോ മനസ്സിലാവാത്തതോ ആയ ഭാഷയിൽ എഴുതപ്പെടുന്ന സാഹിത്യം - അതു് മതത്തിലായാലും പുറത്തായാലും - ജനങ്ങൾക്കു് വേണ്ടിയുള്ളതാവില്ല. (ജനങ്ങൾക്കു് മനസ്സിലാവാത്ത ഭാഷയിൽ അവർക്കു് കൽപനകൾ നൽകുന്ന ഒരു ദൈവം ദൈവമാവില്ല. ഹിന്ദിയിൽ കൽപന നൽകുന്ന ദൈവം ചൈനാക്കാരനെയാണോ ലക്ഷ്യമാക്കുന്നതു്?) എത്ര ലളിതമാക്കിയാലും മനസ്സിലാക്കാൻ ആഗ്രഹമില്ലാത്ത ഒരു വിഭാഗം ഏഭ്യന്മാർ അതു് മനസ്സിലാക്കില്ല എന്നതു് ഒരു സത്യമാണു്. (അതിനു് പിന്നിൽ മനസ്സിലാക്കാനുള്ള സ്വന്തം കഴിവില്ലായ്മയാണെന്നു് അവർ അംഗീകരിക്കുകയില്ല എന്നതു് മറ്റൊരു സത്യം! സ്വന്തം ബുദ്ധിശൂന്യത ഒരുവൻ അതേ ബുദ്ധിശൂന്യതക്കു് കാരണഭൂതമായ സ്വന്തം തലച്ചോറുകൊണ്ടു് എങ്ങനെ തിരിച്ചറിയാൻ?)

പക്ഷേ, വസ്തുതകൾ അറിയണം എന്നു് ആഗ്രഹിക്കുന്ന അവഗണനീയമല്ലാത്ത ഒരു വിഭാഗത്തിനു് ഇക്കാലത്തു് ഭാഷയുടെ പേരിൽ മാത്രം അക്ഷരങ്ങളിൽ നിന്നും അകന്നു് നിൽക്കേണ്ടിവരുന്നുവെങ്കിൽ അതു് എഴുത്തുകാരൻ സമൂഹത്തോടു് ചെയ്യുന്ന അക്ഷന്തവ്യമായ ഒരു കുറ്റകൃത്യമാണു്. വയറുപിഴക്കാനായി എണ്ണത്തിൽ അവഗണനീയമായ ഒരു ന്യൂനപക്ഷം പൊതുസമൂഹത്തെ എത്രയോ തലമുറകളിലൂടെ അക്ഷരങ്ങളിൽ നിന്നും അകറ്റിനിർത്തിയതിന്റെ ഫലമാണു് ഇന്നു് 'മൂന്നാം ലോകത്തിലെ' എല്ലാ രാജ്യങ്ങളും അനുഭവിക്കുന്നതു്. ആ തെറ്റു് തിരുത്താനും ഒരിക്കലും വീണ്ടും ആവർത്തിക്കാതിരിക്കാനുമുള്ള ബാദ്ധ്യത സാമൂഹികപ്രതിബദ്ധതയുള്ള ഏതു് എഴുത്തുകാരനും ഉണ്ടായിരിക്കണം എന്നാണെന്റെ വ്യക്തമായ അഭിപ്രായം.

അതുകൊണ്ടു് സാഹിത്യത്തിൽ 'ആക്രൊബാറ്റിക്സ്‌' പാടില്ല എന്നർത്ഥമില്ല. അവ സാഹിത്യ ആക്രൊബാറ്റുകളുടെ സ്പെഷ്യൽ മേഖലയായി തുടരുന്നതാണു് ഉചിതം. സാമൂഹികനവീകരണം ലക്ഷ്യമാക്കുന്ന, സാമൂഹികപ്രതിബദ്ധതയുള്ള എഴുത്തുകാരൻ എഴുതുന്നതു് സമൂഹത്തിനു് മനസ്സിലാവുന്നില്ലെങ്കിൽ ആ ശ്രമം കൊണ്ടു് എന്തു് പ്രയോജനം എന്നേ ചിന്തിച്ചുള്ളു.

സമൂഹത്തിൽ 'മുഖ്താർ മായികൾ' സംഭവിക്കാതിരിക്കണമെങ്കിൽ മുഖ്താർ മായികൾക്കു് എഴുതാനും വായിക്കാനും കഴിയണം. അവർക്കും കൂടി മനസ്സിലാവുന്ന ഭാഷയിൽ സാമൂഹികജീർണ്ണതകളെ തുറന്നുകാണിക്കാൻ എഴുത്തുകാരനു് കഴിയണം. അതിനവനു് കഴിയണമെങ്കിൽ ആദ്യം അവൻ സാമൂഹികജീർണ്ണതയെ സാമൂഹികജീർണ്ണതയെന്നു് സ്വയം തിരിച്ചറിയണം. സ്വയം അറിയാത്തതു് മറ്റുള്ളവരെ പഠിപ്പിക്കാൻ ആർക്കെങ്കിലും ആവുമോ?

നിയമനിർമ്മാണം വഴി മാത്രം സാമൂഹികജീർണ്ണതകൾ പരിഹരിക്കാനാവില്ല. നിയമത്തെ അതിന്റെ സത്തയിൽ മനസ്സിലാക്കാനും സാമൂഹികനന്മ എന്ന ലക്ഷ്യത്തിൽ അനുവർത്തിക്കാനുമുള്ള ബോധവത്കരണം സംഭവിക്കാത്തിടത്തോളം ചൂഷകർക്കു് ജനങ്ങളെ ചൂഷണം ചെയ്യാൻ പുതിയ ചില മാർഗ്ഗങ്ങൾ കൂടി അതുവഴി ലഭിച്ചു എന്നുമാത്രം.

കമന്റ്‌ ദീർഘിച്ചതിനു് ക്ഷമ.

വെള്ളെഴുത്ത് said...

ഗുപ്താ, അവരുടെ വിവാഹം കഴിഞ്ഞ കാര്യം പുസ്തകത്തിലുണ്ട്. എന്തുകൊണ്ട് കോണ്‍സ്റ്റബിളായ നാസിര്‍ അബ്ബാസിനെ വിവാഹം ചെയ്തുവെന്നും. അതുകൊണ്ടുണ്ടായ ആരോപണങ്ങള്‍ക്കു മറുപടിയും ഉണ്ട്.
ബാബു കമന്റ് ദീര്‍ഘിച്ചിട്ടില്ല.. അനുബന്ധങ്ങള്‍ വേണം.
കൂട്ടത്തില്‍ മോഹിനിവര്‍മ്മയും അനോനിയുടെയും കമന്റിലേയ്ക്ക് ഒന്നു പ്രത്യേകം ശ്രദ്ധിക്കണം. ശത്രുക്കളില്‍ നിന്നല്ല, കൂട്ടുകാരില്‍ നിന്നും വേണം എന്നെ രക്ഷിക്കാന്‍ എന്ന് വോള്‍ട്ടയര്‍ പറഞ്ഞത് മതങ്ങള്‍ക്കും രാഷ്ട്രീയത്തിനുമൊക്കെ ബാധകമാണ്. -Isn't your hidden agenda to defame Islam?..
ആണോ? ഒരു സ്ത്രീയ്ക്കുണ്ടായ ക്രൂരമായ അനുഭവത്തെ ഏതു വകയിലാണ് ഒരു മതത്തിന്റേതാക്കിമാറ്റുന്നത്? പ്രാകൃതമായ ഗോത്രനീതികള്‍ ഏതു മതം (രാഷ്ട്രീയം) ആശ്ലേഷിച്ചാലും നിലനില്‍ക്കുകയും നിസ്സഹായരെ ഇരയാക്കുകയും ചെയ്യുമെന്നിടത്തായിരുന്നില്ലേ ഹൃദയമുള്ളവന്റെ /വളുടെ കണ്ണെത്തേണ്ടിയിരുന്നത്? അതല്ലെ മായിയുടെ കഥ നല്‍കുന്ന പാഠം? അതിനു പകരം അതിനെ മതത്തിന്റെ ചെലവില്‍ എഴുതിച്ചേര്‍ക്കാന്‍ എടുത്തുച്ചാടുന്നവര്‍ യഥാര്‍ത്ഥത്തില്‍ മതത്തെ സ്നേഹിക്കുന്നവന്‍ തന്നെയാണോ?
കുറേ നാളുകള്‍ക്ക് മുന്‍പ് ബ്രാഹ്മണകുടുംബത്തിലെ ഒരു പെണ്‍കുട്ടിയുടെ കഥ ‘നങ്ങേമക്കുട്ടി’യെപ്പറ്റി ഒരു പോസ്റ്റിട്ടിരുന്നു. അത് ഹിന്ദുത്വത്തെ അവഹേളിക്കാനായിരുന്നെന്ന് പറഞ്ഞ് മോഹിനിവര്‍മ്മയുടെ സംഘബന്ധുക്കളൊന്നും എത്തിയില്ലല്ലോ. നീതികേടിലും ക്രൂരതയിലും അല്ല, അവയുടെ ജാതിയും മതവും ദേശവും ഒക്കെയാണ് നമ്മുടെ പ്രിയോറിറ്റികള്‍ എന്നു വരുന്നതാണ് യഥാര്‍ത്ഥ വര്‍ഗീയത. പഴകിയ രാഷ്ട്രീയ തന്ത്രം. അതിന്റെ വക്താക്കളാണ് നിരന്തരം ഐഡന്റിറ്റി കാര്‍ഡു ചോദിച്ചു നടക്കുന്ന പുതിയ റിക്രൂട്ടിംഗ് ഏജന്റുമാര്‍ . അതൊക്കെ തിരിച്ചറിയാനുള്ള പ്രാപ്തി കുറെയൊക്കെ വായിക്കുന്നവര്‍ക്കുണ്ട്.. കാലത്തിനനുസരിച്ച് നാണയങ്ങളും മാറണം!

Joyan said...

"മോഹിനി"ക്കും അനൊണിക്കും ഉള്ളതു വെള്ളെഴുത്തു തന്നെ പറഞ്ഞുകൊടുത്തെങ്കിലും, ഇതെല്ലാം കാണുംബൊള്‍ പറയാതിരിക്കാനാവുന്നില്ല... നിസ്സഹായയായി കേഴുന്ന ഒരു സ്ത്രീയോടു അധികാരികള്‍ ( മതമായാലും, ഗോത്രമായാലും, രാഷ്ട്രീയമായാലും, മേല്‍ക്കൈ ഉള്ളവന്‍ ഫലത്തില്‍ അധികാരിവര്‍ഗ്ഗം തന്നെ) കാണിച്ച ക്രൂരതയെക്കുറിച്ചു പറയുന്നിടത്തും ഇവനൊക്കെ ജാതിയും മതവും കുലവും തപ്പിനോക്കണം... ഇതിനൊക്കെ മുകളില്‍ മാനവികത എന്നൊന്നു ഉണ്ടെന്നു പറഞ്ഞുകൊടുക്കാന്‍ ആരും ഇല്ലാതെ പോയല്ലൊ...
മധുസൂദനന്‍ നായരുടെ കവിതയില്‍ പറയുന്ന പോലെ "ജീവന്റെ നീതിക്കിരക്കുന്ന പ്രാവിന്റെ ജാതി ചോദിക്കുന്നു...."

ഗുപ്തന്‍ said...

മതനിയമങ്ങള്‍ എന്ന് പ്രഘോഷിക്കപ്പെടുന്നതിനെ നേരിട്ട് വിമര്‍ശിക്കാന്‍ മടിച്ചിട്ടാണ് പലപ്പോഴും പറയണം എന്ന് തോന്നുന്നത് പറയാതെ ഇരിക്കുന്നത്. ചില വിവരം കെട്ടവര്‍ അത്തരം സെന്‍സിബിലിറ്റി അര്‍ഹിക്കുന്നില്ല.

1. ഒരു ചെറുപ്പക്കാരന്‍ ചെയ്തു എന്ന് കരുതപ്പെടുന്ന തെറ്റിന് പരിഹാരം അയാളുടെ അടുത്തബന്ധു ബലാത്സംഗ വിധേയയാവുകയാണ് എന്ന് നിങ്ങളുടെ മതം പഠിപ്പിക്കുന്നെങ്കില്‍

2. ബലാത്സംഗക്കേസ് സാധു ആകണമെങ്കില്‍ നാലുമതവിശ്വാസികളുടെ സാക്ഷ്യം വേണമെന്നും ബലാത്സംഗത്തിനു സാക്ഷ്യം വഹിക്കുന്നവര്‍ നിയമവിധേയമായി ജയില്‍ശിക്ഷ അനുഭവിക്കണം എന്നും അനുശാസിക്കുന്നത് നിങ്ങളുടെ മതത്തിന്റെ നിയമമാണെങ്കില്‍

3. ഇത്തരം പീഡനങ്ങളില്‍ നിന്നെല്ലാം സ്വന്തപ്രയത്നം കൊണ്ട് രക്ഷപെട്ട ഒരു സ്ത്രീ വീണ്ടും അതേ സാഹചര്യങ്ങളോട് പൊരുത്തപ്പെടാനാണ് നിങ്ങളുടെ മതനിയമം അനുശാസിക്കുന്നതെങ്കില്‍

ആ മതത്തിനെതിരെയാണ് ഈ പോസ്റ്റെന്നുപറയാന്‍ വെള്ളെഴുത്ത് എന്തിന് ഭയക്കണം?

ഈ നിയമങ്ങളല്ല ഇസ്ലാം എന്ന് അറിയുന്നവരാണ് മുസ്ലീമുകള്‍. അങ്ങനെയെങ്കില്‍ ആ നിയമങ്ങള്‍ക്കെതിരെ നിലകൊള്ളുന്ന ഒരു സ്ത്രീയെ പരിചയപ്പെടുത്തുന്ന പോസ്റ്റ് എങ്ങനെ ഇസ്ലാമിന് അപകീര്‍ത്തിയാവും ?

ഇനി മേല്പറഞ്ഞ നിയമങ്ങളാണ് നിങ്ങളറിയുന്ന ഇസ്ലാമെങ്കില്‍ -- അതു മാത്രമാണെങ്കില്‍ എന്നല്ല; ആ നിയമങ്ങള്‍ നിലനിര്‍ത്താന്‍ ഏതെങ്കിലും ഇസ്ലാമിക സമൂഹത്തിന് അവകാശമുണ്ടെന്ന് നിങ്ങള്‍ വിചാരിക്കുന്നെങ്കില്‍-- തിരുത്തേണ്ടതും വിമര്‍ശിക്കേണ്ടതും ഇത്തരം പോസ്റ്റെഴുതുന്നവരെ അല്ല. ഈ വിഴുപ്പുകെട്ടുകളെ ചുമന്നുനടക്കുന്ന നിങ്ങളെത്തന്നെയാണ്. അത്തരം വിമര്‍ശനങ്ങള്‍ ഇസ്ലാമിനെ അറിഞ്ഞു ജീവിക്കുന്ന മുസ്ലീമുകളുടെ ഭാഗത്തുനിന്ന് വേണ്ടവിധത്തില്‍ ഉണ്ടാകാത്തതാണ് ദുരന്തം. അതില്‍ നിന്ന് കരകയറാനാണ് ഇസ്ലാം എന്ന പേരില്‍ അഭിമാനം കൊള്ളുന്നവര്‍ ശ്രമിക്കേണ്ടത്.

Anonymous said...

" വയറുപിഴക്കാനായി എണ്ണത്തിൽ അവഗണനീയമായ ഒരു ന്യൂനപക്ഷം പൊതുസമൂഹത്തെ എത്രയോ തലമുറകളിലൂടെ അക്ഷരങ്ങളിൽ നിന്നും അകറ്റിനിർത്തിയതിന്റെ ഫലമാണു് ഇന്നു് 'മൂന്നാം ലോകത്തിലെ' എല്ലാ രാജ്യങ്ങളും അനുഭവിക്കുന്നതു്. ആ തെറ്റു് .."

C.K.Babu, you said it.

Dis-regarding religion, region,so called 'culture', its a reality in 3rd world.

Anonymous said...

1) മുംബെയില്‍ എത്തിയ ആദ്യകാലം.മറ്റു ബാച്ചികളുടെ കൂടെ നിരന്നു നിലത്തുറങ്ങിയ രാവുകള്‍.ചെവി,കൈകാല് എന്നിവയിലെല്ലാം കൂടി ഒരു ജന്തു കര്‍സേവ നടത്തുന്നു.എലിയാണ്.എലിയെ കൊല്ലില്ല.ഗണപതിയുടെ വാഹനമല്ലേ. ആയിടക്കു സൂറത്തില്‍ നൂറു കണക്കിന് ജനം പ്ളേഗ് വന്നു മരിച്ചു,ആയിരക്കണക്കിന് എലികളും.പത്തൊമ്പതാം നൂറ്റാണ്ടില്‍ തന്നെ യുരോപ്യന്മാര്‍ നിര്‍മാര്‍ജനം ചെയ്ത പ്ളേഗ്.!!!
2) വിദേശത്തു ജോലി ചെയ്യുമ്പോള്‍, കമ്പനിയില്‍ ഒരു ഹരിയാന്ക്കാരന്‍ ‍ഹൈദരബാദിലേക്ക് ടിക്കെറ്റ്‌ ബുക്ക്‌ ചെയ്തു പോകയാണ്.ചോദിച്ചപ്പോള്‍ രണ്ടാം കെട്ടിന് പോകുന്നു.കൊച്ചു പെണ്ണിനെ കിട്ടിയത്രേ.ഭാര്യ അറിയില്ലേ എന്ന് ചോദിച്ചു.കുഴപ്പമില്ല,പിന്നെ പറഞ്ഞു മനസ്സിലാക്കിക്കാം,കിത്താബു പ്രകാരം അങ്ങനെ ചെയ്യുന്നതില്‍ തെറ്റില്ല, എന്ന് മറുപടി.

3) പാശ്താത്യരായ രണ്ടു സായ്പന്മാരുടെ കൂടെ ജോലി ചെയ്യവേ ഒരു ദിവസം ചോദിച്ചു,നിങ്ങള്‍ ചര്‍ച്ചില്‍ പോകാറില്ലേ എന്ന്.എന്തു ചര്‍ച്ച് ? ഞങ്ങളുടെ നാട്ടിലൊക്കെ നിങ്ങളുടെ നാട്ടുകാരും അത്യാവശ്യം കറത്ത വര്‍ഗ്ഗക്കാരായ പാവങ്ങളും മാത്രേ ചര്‍ച്ചില്‍ പോക്ക്ള്ളൂ എന്ന് മറുപടി. ഇപ്പോള്‍ ചര്‍ച്ച് വീട്ടിലേക്കു വരും,അമ്മട്ടിലായി കാര്യങ്ങള്. മൊബീല്‍ ചര്‍ച്ച്.!!!

മൂന്നാംലോക രാജ്യങ്ങളില്‍ മുകളില്‍ കൊടുത്ത പോലുള്ള അസംബന്ധങ്ങള് ഇനിയുമുണ്ടാകും. അതിന്റെ മറ്റൊരു തലമാണ് വെള്ളെഴുത്ത് എഴുതിയത്. ബാബു എഴുതിയതും ഇതും കൂട്ടി വായിക്കേണ്ടതുണ്ട് എന്ന് തോന്നുന്നു.

Anonymous said...

സൌദി അറേബ്യ ഒക്കെ ഇപ്പോഴും മൂന്നാം ലോകത്താണ് അല്ലേ അനോണികളേ. കണ്ണടച്ചാല്‍ നല്ല ഇരുട്ടാവും. സെക്യുലറിസമാവില്ല.

രണ്ടാമത്തെ അനോണി പറഞ്ഞ കെയ്സുകളിലെ ഒന്നും മൂന്നും മുക്താര്‍ മായി കെയ്സുമായിട്ട് എന്തൊരു സാമ്യം! സി.കെ പറഞ്ഞതില്‍ കാര്യമുണ്ട്. പക്ഷെ അതുമാത്രമാണെന്ന് പറഞ്ഞ് അങ്ങ് ഒഴുക്കിക്കളയെല്ലേ.

ഗുപ്തന്‍ said...

പാരമ്പര്യമതങ്ങളിലെ തീവ്രനിലപാടുകള്‍ സ്ത്രീകളുടെ മൌലിക അവകാശങ്ങളെ എങ്ങനെ സമീപിക്കുന്നു എന്നറിയാന്‍ വിദേശത്തേക്കൊന്നും യാത്ര ചെയ്യേണ്ട --അതാണ് വിഷയമെങ്കില്‍. മുത്താലിക്കും കന്യാസ്ത്രീമഠങ്ങളും ഒക്കെ നമ്മുടെ ചുറ്റുപാടില്‍ തന്നെയുണ്ടല്ലോ. ഏത് മതസ്ഥരായാലും അവനവന്റെ പാരമ്പര്യത്തിലുള്ള കെട്ടുപാടിന്റെ ഘടകങ്ങളെ തിരിച്ചറിയാനും തിരുത്താനും ശ്രമിക്കുകയാണ് വേണ്ടത്. അല്ലാതെ വസ്തുതകള്‍ക്ക് നേരേ കണ്ണടച്ച് അവയെക്കുറിച്ച് സംസാരിക്കുന്നവരെ ആന്റി+(സ്വന്തം മതത്തിന്റെ പേര്) എന്ന് സ്റ്റാമ്പ് ചെയ്യാന്‍ ശ്രമിക്കുകയല്ല വേണ്ടത്.

ഇത് മൂന്നാം ലോക പ്രശ്നവും വിദ്യാഭ്യാസത്തിന്റെ പ്രശ്നവുമാണെന്നൊക്കെ കരുതുന്നത് ചില സെറ്റ് പാറ്റേണുകളില്‍ ചിന്തിച്ചുപോകുന്നതുകൊണ്ടാണ്. എല്ലാ പരിഷ്കൃത സമൂഹങ്ങളിലും ഇത്തരം എലമെന്റ്സ് ഇപ്പോഴും ഉണ്ട്. അസുഖം വന്നാല്‍ മരുന്നുവാങ്ങുന്നത് വിശ്വാസത്തിനതിരാണെന്ന് കരുതുന്ന ഒരു അമേരിക്കന്‍ ഫാര്‍മസിസ്റ്റിനെ എനിക്കറിയാം. പി എച് ഡിക്കാരി.

തീവ്രവിശ്വാസ നിലപാടുകള്‍ അന്ധരാഷ്ട്രീയനിലപാടുകള്‍ പോലെ ആഭിമുഖ്യത്തിന്റെ വിഷയങ്ങളാണ് --അത്യന്തികമായിട്ട്. അതിന് ഓരോ സാഹചര്യങ്ങളില്‍ വിദ്യഭ്യാസം പണം മുതലായ ഘടകങ്ങളുമായി ബന്ധമുണ്ടാവും എന്നേയുള്ളൂ.

പുരോഗമന വാദവും അധോഗമന വാദവും ഒരുപോലെ അനോണികള്‍ ഏറ്റെടുത്ത സ്ഥിതിക്ക് ഇനി നിന്നിട്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല. സുലാന്‍.

Anonymous said...

പറഞ്ഞത് തലേല്‍ കേറീല്ലന്നു തോന്നുന്നു. സൗദി അറേബ്യ മൂന്നല്ല, അതിലും പിന്നിലാണ്, എന്ന് തന്നെയാണ് അഭിപ്രായം. നമ്മുടെ ഭാരത മഹാരാജ്യത്തെ, ചിലയിടങ്ങളും അങ്ങനെ തന്നെ. പ്രാകൃത വിശ്വാസങ്ങള്‍, രീതികള്‍, അതിനെ ചോദ്യം ചെയ്‌താല്‍ അപരിഷ്കൃതമായ രീതിയില് നേരിടല്‍, ഇതൊക്കെ ഒരുപോലെ തന്നെ.

Anonymous said...

"പുരോഗമന വാദവും അധോഗമന വാദവും ഒരുപോലെ ===="

പുരോഗമന വാദവും പശ്ചാദ്‌ ഗമന വാദവും എന്നല്ലേ മാനനീയ ഗുപ്തന്‍ ജീ വേണ്ടത്. (സംവാദം !! വ്യാകരണം!!!!)
പുരോഗമനം എന്നാല്‍ മുന്നോട്ടുള്ള പോക്ക്.പശ്ചാദ്‌ ഗമനം എന്നാല്‍ പിന്നോട്ടുള്ള പോക്ക്. അതല്ലേ ശരി.
അധോഗമനമാകുമ്പോ നമ്മള്‍ ഉദ്ഗമനവാദക്കാരാകേണ്ടി വരും. അത്രത്തോളം ഉദ് ദ് ദ് ദ് ഗമനം വേണോ.

Anonymous said...

"വിശ്വാസത്തിനതിരാണെന്ന് കരുതുന്ന ഒരു അമേരിക്കന്‍ ഫാര്‍മസിസ്റ്റിനെ എനിക്കറിയാം. പി എച് ഡിക്കാരി."

so what ? ആ അറിവും വച്ച് വെയില് കാഞ്ഞോണ്ട് ഇരുന്നോ.

ഗുപ്തന്‍ said...

നേരത്തേയിട്ട് കമന്റില്‍ ഫാര്‍മസിസ്റ്റെന്നെഴുതിയത് ശരിയാണോ എന്നറിയില്ല. ഫാര്‍മക്കോളജിയില്‍ പി എച് ഡി കഴിഞ്ഞ ആളാണ്. എന്ത് ചെയ്യുന്നോ ആവോ.

ഇതിലും ഇതിനുമുന്‍പ് ചില തീവ്രഹിന്ദുനിലപാടുകളെ വിമര്‍ശിച്ചെഴുതിയ പോസ്റ്റുകളിലും വെള്ളെഴുത്തിന്റെ നിലപാട് മതയാഥാസ്ഥിതികതയ്ക്കെതിരെ ആണ് എന്നു പറഞ്ഞാല്‍ എന്താണ് കുറഞ്ഞുപോകുന്നതെന്ന് മനസ്സിലാവുന്നില്ല. മൂന്നാം ലോകം നാലാം ലോകം വിദ്യാഭ്യാസം മുതലായ കാറ്റഗറികള്‍ പിന്നെയും കയറിവരുന്നതുകൊണ്ട് പറയുന്നതാണ്. കുറ്റകരമായ മതയാഥാസ്ഥിതികത വച്ചുപുലര്‍ത്തുന്നതില്‍ എല്ലാ വികസിത സമൂഹങ്ങളുമുണ്ട്; എല്ലാവിധവിദ്യാഭ്യാസവും ലഭിച്ചവരുമുണ്ട്. റോക്കറ്റിന് പതിമൂന്ന് എന്ന നമ്പര്‍ കൊടുക്കാത്ത രാജ്യത്താണ് നാം ജീവിക്കുന്നത്.

Anonymous said...

"പാരമ്പര്യമതങ്ങളിലെ തീവ്രനിലപാടുകള്‍ സ്ത്രീകളുടെ മൌലിക അവകാശങ്ങളെ എങ്ങനെ സമീപിക്കുന്നു എന്നറിയാന്‍ വിദേശത്തേക്കൊന്നും യാത്ര ചെയ്യേണ്ട --അതാണ് വിഷയമെങ്കില്‍. മുത്താലിക്കും കന്യാസ്ത്രീമഠങ്ങളും ഒക്കെ നമ്മുടെ ചുറ്റുപാടില്‍ തന്നെയുണ്ടല്ലോ.

പരിഷ്കൃത വിദേശത്തേക്ക് തന്നെ യാത്രചെയ്യണം. എന്തെന്നാല്‍ മുത്തളിക്കും കന്യാസ്ത്രീമഠങ്ങളും അവിടെ എടുക്കാച്ചരക്കാണ്‌ എന്നും,എങ്ങനെ ആ പരുവത്തില്‍ ആയി എന്നും അറിയണം.അതു നന്നായി പൊതു സമൂഹത്തിനു,ജനത്തിന് ബോധ്യം വന്നാല് 'മുത്തളിക്ക് കന്യാസ്ത്രീമഠ ജിഹാദി'കട പൂട്ടും, വാങ്ങാന്‍ ആളില്ലാതാവും.നല്ലൊരു വിഭാഗം ഈ 'കടയില്‍' ഭ്രാന്ധമായി വിശ്വസിക്കുന്നതിനാലാണ് ,അടിയുറച്ച് നില്‍ക്കുന്നത് കൊണ്ടാണ് 'പാരമ്പര്യമതങ്ങളിലെ തീവ്രനിലപാടുക ളും','തീവ്രനിലപാടുകളി ല്‌ പാരമ്പര്യവും' സ്ഥായിയാവുന്നത്. അതിനാണ് മൊബീല്‍ ചര്‍ച്ചിന്റെ കാര്യവും എലി വിഷയവും സൂചിപ്പിച്ചത്.

അഭി said...

പരിച്ചയപെടുത്തിയത്തിനു നന്ദി മാഷെ !

Anonymous said...

വളച്ചുപിടിച്ചാല്‍ സായിപ്പന്മാര്‍ തുണി ഉരിഞ്ഞു നടക്കുന്നതും ജപ്പാങ്കാര്‍ ഹരാകിരി നടത്തിയിരുന്നതും പണ്ടത്തെ വാസവദത്തയുടെ കഥയും പിന്നെയും പിറകോട്ടുപോയാല്‍ കൃഷ്ണന്‍ ഗോപികമാരുടെ തുണി അടിച്ചുമാറ്റിയ കേസും ഈ പ്രശ്നത്തിന്റെ പരിധിയില്‍ വരും എന്നുമനസ്സിലായില്ലേ ഗുപ്താ
. സ്ഥലം വിട്. അനോണി അണ്ണന്‍ ജയിക്കട്ടെ

മോഹിനി വര്‍മ്മ said...

ഈ നടക്കുന്ന വാചാഹലകോലാഹലങ്ങളില്‍ മോഹിനിക്ക് അഭിപ്രായങ്ങളില്ല. മോഹിനിയെ ആദ്യത്തെ അനോണിയോട് കൂട്ടിക്കെട്ടിയ വെള്ളെഴുത്ത്, വെള്ളെഴുത്ത് കഴിഞ്ഞുവന്ന അദ്ദേഹത്തിന്റെ തന്നെ നിഴല്‍ തുടങ്ങിയവരോട് മോഹിനിയുടെ പരപ്രഥിക്ഷേഥ്രം. മോഹിനിക്ക് മുകളില്‍ പറഞ്ഞ മതങ്ങളെപ്പറ്റി അറിവുകള്‍ കുറവുകളാണ്. മോഹിനി പറഞ്ഞത് ഇത്രമാത്രം സംശയശങ്ക "ബാലന്‍സുകള്‍ ചായിച്ചിക്കാനുള്ള തത്രപ്പാടുകളില്‍ വളം കളച്ചുവട്ടിലായിപ്പോകുന്നോ?"

ഗുപ്തന്‍ മോഹിനി വര്‍മ്മയെ മനസ്സിലാക്കിയിരുന്നുവെങ്കില്‍ മലയാളത്തിലെ ഏറ്റവും മികച്ച അഭ്ര‌ഓവിയം ഹരികൃഷ്ണന്‍ ലോകാവസാനം വരേയ്ക്കും പിറക്കാതെ പോകില്ലായിരുന്നോ

വെള്ളെഴുത്ത് said...

-വെള്ളെഴുത്ത് കഴിഞ്ഞുവന്ന അദ്ദേഹത്തിന്റെ തന്നെ നിഴല്‍ തുടങ്ങിയവരോട് മോഹിനിയുടെ പരപ്രഥിക്ഷേഥ്രം.-
ഇതെന്താണോ എന്തോ..? എന്തായാലും ബാലന്‍സുകള്‍ ചായിച്ചെടുക്കാന്‍ ഒരു തത്രപ്പാടും ഇവിടെ ഇല്ല. ആരുടെ കൂട്ടില്‍ കയറാനാണ് അങ്ങനെ ഒരു സമതുലിതസിദ്ധാന്തം പാലിക്കേണ്ടത്? സ്വയം തിരിച്ചറിയാന്‍ കഴിയാത്ത കാര്യവും സ്വന്തം സ്വത്വരാഷ്ട്രീയവും വച്ച് മറ്റുള്ളവര്‍ക്ക് ഐഡന്റിറ്റി കാര്‍ഡുകള്‍ അച്ചടിച്ചു കൊടുക്കാന്‍ നടക്കുന്ന പരിപാടി അത്രനല്ലതല്ലെന്നേ പറഞ്ഞുള്ളൂ..ബദലു ചോദിക്കലും സാമ്രാജ്യത്വ ഗ്വോഗ്വോയും സി ഐ ഐ ഏജന്‍സിയും ഇപ്പോള്‍ ഹിന്ദു തീവ്രവാദിഗ്രൂപ്പിലേയ്ക്ക് രസീതു നല്‍കലും ആശയങ്ങള്‍ ശരിയായി ഉപയോഗിക്കാനറിയാത്തവന്റെ കൈയ്യില്‍ വെറും കളിപ്പാട്ടമാവും. ചിലര്‍ക്ക് അത് എളുപ്പം തിരിച്ചറിയാനും പറ്റും. അതു സൂക്ഷിക്കാനാണ് പറഞ്ഞത്. അത്രേയുള്ളൂ മോഹിനീ..

Anonymous said...

" വച്ച് മറ്റുള്ളവര്‍ക്ക് ഐഡന്റിറ്റി കാര്‍ഡുകള്‍ അച്ചടിച്ചു കൊടുക്കാന്‍ നടക്കുന്ന പരിപാടി അത്രനല്ലതല്ലെന്നേ പറഞ്ഞുള്ളൂ "

ചിലര്‍ ലേബല്‍ നെറ്റിയില്‍ പതിച്ചോണ്ട് നടക്കും.ഇനിയും ചിലര്‍ പോക്കറ്റില്‍ ഇട്ടോണ്ട് നടക്കും.മറ്റു ചില ഡീസന്റ് ജനപക്ഷക്കാര് അത് മിക്കപ്പോഴും 'പണി' നേരങ്ങളില്‍ അടിവസ്ത്രത്തില്‍ വച്ച് നടക്കും.രാത്രി കാലം ലേബല്‍ പുറത്ത് വരും.ഇതും വായിക്കുന്ന ജനം തിരിച്ചറിയുന്നുണ്ട് .
ഒരു രാജ്യത്തെ സംസ്ഥാന മന്ത്രി 'മാധ്യമങ്ങള്‍'ക്കെതിരെ പ്രതികരിക്കുമ്പോ പോസ്റ്റുകള്‍ ഉണ്ടാകും ലേബലില്ലാതെ.എന്നാലോ അതിലും ഭീകരമായി കേന്ദ്രഭരണ പ്രതിനിധികള് ജര്ണലിസ്റ്റ്കളെ അറസ്റ്റു ചെയ്യും എന്ന് ഭീഷണിപ്പെടുത്തിയാ അത് പോസ്റ്റോ വാര്‍ത്തയോ പോലുമാല്ലാതാകും.ഇങ്ങനെ ഒരുപാടു 'ലേബല്‍' വിരുദ്ധ ചെയ്ത്തുകള്.

എന്നാല്‍ ചുവപ്പോ,കാവിയോ പച്ചയോ,ഗാന്ധിയോ മതമോ ജാതിയോ നോക്കാതെ രൂക്ഷമായി ലേബല്‍ ഇല്ലാതെ എഴുതുന്നവരില്ലേ ? ഉണ്ട്.അവരെ അസ്ലീലക്കാരും 'അബുജി'കളുമാക്കി ലേബലടിച്ചിട്ടുണ്ട് .

ലേബല്‍ ലങ്കോട്ടിയില് തിരുകി വച്ച് 'ആവശ്യാനുസരണം ' പുറത്തെടുക്കുന്നവര്‍ ലേബലില്ലേ, ലേബലില്ലേ എന്ന് ഒരിയിടുന്നത് സഹതാപം മാത്രം ഉണര്‍ത്തും.

ആശയങ്ങള്‍ ശരിയായി ഉപയോഗിക്കാനറിയുമോ,ഇല്ലയോ, അതിന്റെ വ്യാകരണം എന്നിവയൊക്കെ ഇവാല്യുവെറ്റ് ചെയ്യാനും, സര്വലന്‍സിനും ക്വാളിഫൈഡ് നിരീക്ഷകരെ ഏര്‍പ്പാടാക്കിയിട്ടുണ്ട് കേട്ടോ മോഹിനീ, അത്രേള്ളു.

Anonymous said...

അനോണികള്‍ ചെറ്റത്തരം പറഞ്ഞാലും മുണ്ടുപൊക്കി കാണിക്കാമോ വെള്ളെഴുത്തേ.. അണ്ടര്‍ വെയറിനകത്തുള്ളതൊക്കെ ദാ കണ്ടിട്ടുപോയില്ലേ ലോ ലവന്‍

ച്ഛായ്..മോശം

വെള്ളെഴുത്ത് said...

ഇതില്‍ മേലെഴുതിയതിനു മറുപടിയൊന്നുമില്ലല്ലോ, വെറും വികാരപ്രകടനങ്ങളല്ലേ ഉള്ളൂ. അതാവട്ടേ, ഏതു ചന്തയ്ക്കും കിട്ടുന്നതും. ഈ അഭിപ്രായത്തില്‍ വേറോടിയിട്ടുള്ള നേര്‍ത്ത വിഷാദത്തെ അതിന്റെ ആത്മാര്‍ത്ഥതയോടെ തന്നെ ഞാന്‍ ഉള്‍ക്കൊള്ളുന്നു. പക്ഷേ ഇതു മുഴുവന്‍ പുറപ്പെട്ടു വരുന്നത് പക്ഷപാതപരമായ വരട്ടുവാദത്തിന്റെ തട്ടകത്തില്‍ നിന്നാണ്. അതാര്‍ക്കും എളുപ്പം മനസ്സിലാവും. ഒരു പക്ഷേ പറയുന്ന ആളിനു പോലും അതു തിരിച്ചറിയാം. അതുകൊണ്ടാണ് അനോനി/മോഹിനി മുഖാവരണങ്ങള്‍ . (അനോനികള്‍ക്കെതിരല്ല ഞാന്‍ ) ഇവിടെ കാര്യങ്ങള്‍ വ്യത്യസ്തമാവുന്നതെങ്ങനെയെന്ന് കുറച്ചുകൂടി വിശദമാക്കേണ്ടതുണ്ട്.
നീതികേടാണെന്ന കാര്യത്തില്‍ രണ്ടഭിപ്രായം ഉണ്ടാവാനിടയില്ലാത്ത (?) ഒരു സംഗതിയെപ്പറ്റി ചര്‍ച്ചയുണ്ടാവുന്ന സന്ദര്‍ഭത്തില്‍ വിവാദം നേരെ ചെന്ന് കയറുന്നത് ഇമ്മാതിരി വിഭാഗീയമായ ചിന്താഗതിയിലാവുന്നത് എന്തുകൊണ്ട്? പ്രത്യയശാസ്ത്രം, സ്വത്വത്തെ പൊതിയാനുള്ള വെറും ഉപകരണമായി തീരുന്നതുകൊണ്ടാണ്. അതുകൊണ്ട് മാക്സിസത്തിന് യാതൊരു പ്രയോജനവുമില്ലെന്ന കാര്യമാണ് ‘നീതികേടിനെ“ ഇസ്ലാമിന്റെ ചെലവില്‍ സ്വയം അറിയാതെ കുറിച്ചിട്ട ആദ്യത്തെ അനോനിയെപോലെ പിന്നാലെ വരുന്ന അനോനികളും ചെയ്തുകൂട്ടുന്നത്. ബൌദ്ധികതയെക്കുറിച്ച് പറഞ്ഞു കൊണ്ടുള്ള ഒരു തരം വികാര ജീവിതം. അഭിപ്രായസ്വാതന്ത്ര്യം ബൂര്‍ഷാമൂല്യമായിരിക്കാം. പക്ഷേ ലിബറല്‍ ഹ്യൂമനിസത്തിനു നേരെ ഇളിച്ചുകാട്ടുന്നതിന്റെ അര്‍ത്ഥം ഏതു നിലക്കായാലും എളുപ്പം ചെന്ന് ഫാസിസത്തിന്റെ തൊഴുത്തില്‍ കയറും. ഇതാണ് നമ്മുടെ സാമ്പ്രദായിക കക്ഷിരാഷ്ട്രീയത്തിന്റെ വഴി. അപ്പോള്‍ അനോനി എടുത്തെഴുതിയ ഉദാഹരണങ്ങള്‍ (ഇതിനു മറുപടി പണ്ടൊരിക്കല്‍ പറഞ്ഞിട്ടുള്ളതാണ്, മറവിയാണല്ലോ നമ്മുടെ മുഖ്യ ആയുധം) ഒരു വ്യക്തിയുടെ കുഴപ്പമല്ല, നമ്മുടെ സാഹചര്യത്തിന്റെ സൃഷ്ടിയാണ്. ഇവിടെ അടിവസ്ത്രത്തിന്റെ നിറം, അത് അനോനി എങ്ങനെ കണ്ടെത്തിയതാണെങ്കിലും അതേ അനോനി (കള്‍ ) ചൂണ്ടി തരുന്ന നിറത്തിലുള്ള പട്ടയും കെട്ടി ഫാസിസ്റ്റ് മോഡല്‍ തൊഴുത്തില്‍ ചെന്നു കയറാന്‍ ഞാനൊന്നു മടിക്കുന്നുണ്ട്. നില്‍ക്കേണ്ടത് വേദനിക്കുന്ന മനുഷ്യന്റെ പക്ഷത്താണെന്ന് ആത്മാര്‍ത്ഥമായി തന്നെ തോന്നുന്നതുകൊണ്ട്. അത്രയും സത്യം.
അടുത്തകാര്യം ഉള്ളിലെ വസ്ത്രത്തിന്റെ നിറം പോലും നോക്കി മനസ്സിലാക്കാന്‍ കഴിയുന്നതിന്റെ ആധികാരികതയാണ്. വെറും ലേബലിംഗ്, നേരത്തേ വാദിച്ചതുപോലെ ബുദ്ധിമാന്ദ്യത്തിന്റെ (മാനസികമായ വെല്ലുവിളികള്‍ നേരിടുന്ന പാവം ആളുകളെയല്ല, വിശകലനശേഷി നഷ്ടപ്പെട്ട് മന്ദത ബാധിച്ചവരെ തന്നെയാണുദ്ദേശിക്കുന്നത്) അപശബ്ദം മാത്രമാണ്. കശാപ്പുകാരന്റെ ചാപ്പകുത്തലുപോലുള്ള പ്രവൃത്തിയല്ലേ അത്? നമുക്ക് അഹിതമായതിന്റെ കൊന്നു കൊലവിളിക്കാന്‍ സ്വയം കണ്ടെത്തുന്ന കാരണം. അല്ലെങ്കില്‍ കൃത്യമായ വിശകലനം ഉണ്ടാവണമല്ലോ. മോഹിനിയോ അനൊണിയോ സ്വന്തം നിലയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു എങ്കില്‍ ഇതുവരെയുള്ള അവരുടെ ബ്ലോഗ്പോസ്റ്റുകളില്‍ നിന്ന് അവരുടെ നിലപാടിന്റെയും ഇതുപോലുള്ള കാര്യങ്ങളില്‍ സ്വീകരിച്ചിരിക്കുന്ന/ സ്വീകരിച്ച പരിപ്രേക്ഷ്യത്തിന്റെയും ആഴം അളക്കാന്‍ ഒരവസം ലഭിക്കുമായിരുന്നു. അതൊന്നും ഇവിടെ സംഭവിച്ചിട്ടില്ല. ചില സാമാന്യപ്രസ്താവനകള്‍ മാത്രം. ഇങ്ങനെയാണെങ്കില്‍ അങ്ങനെ തന്നെ എന്നു പറയുന്നതിലെ ഭാവനാംശം, സൂക്ഷ്മവിചാരത്തില്‍ മാര്‍ക്സിസ്റ്റ് വിശകലനപദ്ധതിയ്ക്ക് എതിരാണ്. ഇതുകൊണ്ടാണ് ആദ്യമേ ചങ്ങാതിവേഷം കെട്ടിയാടുന്നവരില്‍ നിന്ന് പ്രത്യയശാസ്ത്രങ്ങളെയും രക്ഷിക്കണേ എന്നു പ്രാര്‍ത്തിച്ചു പോയത്. ന്യൂനപക്ഷ- ഭൂരിപക്ഷ -വംശീയ-ഗോത്ര വിഭജനങ്ങള്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ പോലും സങ്കീര്‍ണ്ണമാണ്. (ഇവിടെ അതുമാത്രമാണ് മാനദണ്ഡമെങ്കില്‍ )
കേരളത്തിന്റെ സവിശേഷമായ അന്തരീക്ഷത്തില്‍ ഒരാള്‍ മാര്‍ക്സിസ്റ്റാണെന്ന് ഉറക്കെ വിളിച്ചുപറയാന്‍ ഒരു തരത്തിലും നാണിക്കേണ്ടതില്ല. അതല്ല മറ്റു കക്ഷികളുടെ സ്ഥിതി. ഏതു നിലയ്ക്കായാലും. രണ്ടും- ആദ്യത്തേതും പിന്നത്തേതും - ഒരുപോലെ ‘സമ്മിതി നിര്‍മ്മാണമാണ്’ എന്നതു സമ്മതിച്ചുകൊണ്ടു തന്നെ ഇവിടെ മാക്സിസത്തിന്റെ ചെലവില്‍ സ്ഥൂലരാഷ്ട്രീയത്തിന്റെ പിന്തിരിപ്പന്‍ വഴികളില്‍ ചാപ്പകള്‍ തയാറാവുകയാണ്. തത്കാലം അത്തരം അധികാരപ്രയോഗങ്ങളെ മറ്റെന്തിനേക്കാളും അപകടകരമായി തന്നെ കാണുകയാണ്. എന്തുകൊണ്ട് ഇത്തരം രാഷ്ട്രീയം- പൊളിട്രിക്സ്- എതിരെ വരുന്നു എന്ന് കൃത്യമായി മനസ്സിലാക്കിക്കൊണ്ടു തന്നെ.

ജനപക്ഷവര്‍മ്മ said...

ചുരുക്കത്തില്‍ അനോണികള്‍ സൂചിപ്പിക്കുന്ന പാര്‍ട്ടി-രാഷ്ട്രീയലൈനില്‍ വിശ്വസ്തരായി നിന്നില്ലെങ്കില്‍ സെക്യുലര്‍ ക്രെഡിബിലിറ്റി നഷ്ടപ്പെട്ടുപോവും :)

പേടിക്കണമല്ലോ. പാര്‍ട്ടിലൈനിനെതിരെ പോസ്റ്റിടുന്നവരൊക്കെ ഇനി റ്റൈറ്റ് അണ്ടര്‍ വെയറിട്ട് നടക്കണേ. അണ്ണന്മാര്‍ പൊക്കിനോക്കീട്ട് പോവും.


ഓഫ്: ആ അടിവസ്ത്ര കമന്റിട്ട അനോണിയോട്

എന്താ അണ്ണന്‍ സ്ട്രോങ്ങല്ലേ ?(കണ്ടവരോട് തന്നെ ചോദിക്കണമല്ലോ)

മോഹിനി വര്‍മ്മ said...

നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി....
:(

"They are a very, very unpredictable side in the nicest way possible" - brett lee on the indian cricket team (courtesy: cricifo.com)

സുലൈമാൻ said...

വെള്ളയാന്‍, നിങ്ങള്‍ക്ക് ലേബലില്ലെന്നോ മറ്റോ രഹസ്യമെയിലിലൂടെ അനോനിയെ അറിയിച്ചിരുന്നോ? അനോനി പറയുന്നതില്‍ ബഹുത്ത് കാര്യങ്ങളുണ്ട്. വെറുതേ വായിട്ടലക്കുകയാണെന്ന് മറ്റവന്മാര്. എനിക്ക് അനോനിയോട് അപേക്ഷിക്കാനുള്ളത്, വെള്ളയാന്‍ ഇവിടെ എന്തെഴുതണമെന്ന് താങ്കള്‍ പുള്ളിയുടെ മെയിലിലേയ്ക്ക് ഒരു ലിസ്റ്റ് അയച്ചു കൊടുക്കുക. പുള്ളി എഴുതി തീര്‍ന്നിട്ട് താങ്കളെ കാണിച്ച ശേഷം പ്രസിദ്ധീകരിക്കും. ഏത്? പ്രശ്നം തീര്‍ന്നില്ലേ. പുള്ളിയുടെ സിക്സ് പാക്ക് കണ്ട് നമ്മള് വിരളുകയും വേണ്ട. പണ്ട് ഇ എം എസ്, ശ്രീധരമേനോനോട് അങ്ങനെ എന്തോ പറഞ്ഞപ്പോള്‍ കക്ഷി ഓടി മറഞ്ഞുകളഞ്ഞു. ആ ക്ഷീണം ഇതുവരെ മാറിയിട്ടില്ല. അതൊന്നു പൊടി തട്ടി എടുക്കണം. എല്ലാവര്‍ക്കും ഇതൊരു പാഠമായിരിക്കട്ടെ.
വെള്ളയുടെ വിശകലനം എനിക്കും ഒന്നും മനസ്സിലായിട്ടില്ല. അനോനി നിങ്ങളെ സമ്മതിക്കണം. ഇതൊക്കെ കുത്തിയിരുന്ന് നിങ്ങള്‍ വായിക്കുന്നല്ലോ. നിങ്ങളൊരു സംഭവം തന്നെ.

Anonymous said...

"എന്നാപ്പിന്നെ എന്തിനാണ് ഇവിടെ വന്ന് അതെടുത്തു വിഴുങ്ങാന്‍ വായും തുറന്നിരിക്കണത്?"

ഇതന്ന്യാ ആ കവി പ്രഭാവാന്‍ സഗീര് പണ്ടാരെട്ടന്‍ തവക്കള മുതല് ഗോപ്തന്‍ വരെയുള്ള ഫുജികളോടു ചോദിക്കണതു . എന്തിനാ ഇങ്ങനെ വായും പൊളിച്ച് 'വിമര്‍ശി' ക്കണതെന്നു

Anonymous said...

അപ്പോള്‍ വെള്ളെഴുത്ത് എന്നപേരില്‍ ലേഖനമെഴുതുന്നയാള്‍ തന്നെയാണോ സഗീര്‍ പണ്ടാരത്തില്‍ എന്ന പേരില്‍ സംസര്‍ഗ്ഗാത്മകസാഹിത്യം നടത്തുന്നത്?

ഷാഡോണ് said...

നന്നായിരിക്കുന്നു വെള്ളെഴുത്തേ... എന്തെങ്കിലും പറയുമ്പോഴേക്കും അതിലെ മതവും ജാതിയും തിരിച്ച് ലേബല്‍ ഒട്ടിക്കാന്‍ നടക്കുന്ന അനോണി പന്നിക്കൂട്ടങ്ങള്‍ എല്ലായിടത്തുമുണ്ട്. ഒരുത്തന്‍ ഇത് ഇസ്ലാമിനെ അവഹേളിക്കാന്‍ ആണെന്ന് കണ്ടുപിടിച്ചിരിക്കുന്നു! ഇവനൊക്കെ അന്ധമായി ന്യായീകരിച്ചും വ്യാക്യാനിച്ചുമാണ് ഈ മതങ്ങള്‍ ഒക്കെ ഈ കോലത്തിലായത്. -ഒരു മുസ്ലിം-

വെള്ളെഴുത്ത് said...

ഐഡന്റിറ്റിക്ക് ഒരു വിലയേ ഉള്ളൂ: വെബ് ഹാന്‍ഡില്‍ എന്ന് പറയും. അല്ലെങ്കില്‍ ഡിജിറ്റല്‍ ഐഡന്റിറ്റി. അതുകൊണ്ട് എനിക്കില്ലാത്ത ഏതെങ്കിലും പബ്ലിക്ക് ഐഡന്റിറ്റി തനിക്കുണ്ടെന്ന് താന്‍ വിചാരിക്കുന്നെങ്കില്‍ അത് വെറുതെയാണ്.
-ഇതെന്തോന്ന്? വികാരം തലയ്ക്കു പിടിച്ചോ? ഇതാണൊ ഞാന്‍ പറഞ്ഞ ഐഡന്റിറ്റി?
വിവരക്കേടുകളുമായി തര്‍ക്കിക്കാന്‍ വയ്യ അതുകൊണ്ടു തൂക്കിക്കളയുന്നു.

Anonymous said...

പറഞാല്‍ മനസ്സിലാകായ്മ അല്ലെങ്കില്‍ മനസ്സിലായില്ല എന്ന നാട്യം,അതു മല്ലെങ്കില്‍ 'ഞാന്‍ പറഞ്ഞത് മറ്റൊരു മഹാകാര്യം' എന്ന സമീപനം - ഇതും വികാരം,വിചാരത്തെ കീഴ്പെടുത്തുന്നതിന്റെ ലക്ഷണമാണ്.
ഇപ്പോള്‍ എന്തായി, അഭിപ്രായ സ്വാതന്ത്രം പോയിക്കിട്ടിയോ ? എന്നാലോ അഭിപ്രായ സ്വാതന്ത്രം, ജാധിപത്യം കപ്പ മൂട് എന്നൊക്കെ വലിയ വായിലും നാട്യത്തിലും പറഞ്ഞു കൊണ്ടിരിക്കണം.ഇതുതന്നെ ആണ് സുഹൃത്തെ താങ്കള്‍ നിരന്തരം അക്ഷേപിക്കുന്നവരും വിമര്‍ശിക്കുന്നവരും ചെയ്യുന്നത്. ബട്ട്‌ ദേ ഡോണ്ട് ഹാവ് ഹിപ്പോക്രസി,ദിസ്‌ എക്സ്റെന്റ്റ്‌. തല്‍ക്കാലം ഇത്രമാത്രം.ഘടാഘടിയന് നമസ്കാരം.

വെള്ളെഴുത്ത് said...

‘അസംബന്ധം’ എന്നൊരു സംഗതി കൂടിയുണ്ട് ബാക്കിയൊക്കെ ശരിയാണ്. താങ്കളുടെ വാക്കുകളെല്ലാം ഞാനെടുത്തു വച്ചിട്ടുണ്ട്. എനിക്കൊന്നും പറയാന്‍ വയ്യ.. വിശദീകരിച്ചാല്‍ പറയും കാളമൂ.. റം ..എന്ന് . ഒന്നു കൂടി വിശദീകരിച്ചാല്‍ പറയും ചര്‍വിത ചര്‍വണം എന്ന് ആറ്റിക്കുറുക്കിയാല്‍ പറയും സിക്സ്പാക്ക് ബുദ്ധി എന്ന്.. എന്തു ചെയ്യും ? എനിക്കൊരു ബുദ്ധിയും ഇല്ലെന്ന് എനിക്കല്ലേ അറിയാവൂ.. ഇതുപോലുള്ള കമന്റുകളില്‍ അഴിഞ്ഞു വീഴാവുന്ന നാട്യങ്ങളെ എനിക്കുള്ളൂ..എന്നു മനസ്സിലായില്ലേ? തിരിച്ചും മറിച്ചും വായിച്ചിട്ടും താങ്കളുടെ അവസാന കമന്റ് എനിക്കൊന്നും മനസ്സിലായുമില്ല. പാവം ഞാന്‍..
താങ്കള്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് സിക്സ് പാക്ക് ഫുജി രീതിയില്‍ വരും കാല പോസ്റ്റുകളില്‍ മറുപടി പറയുന്നതാണ്.. മറുപടിയായിട്ടല്ല. അതിനുള്ളില്‍ ചിലതെല്ലാം ചിന്തിക്കാനുണ്ടെന്നു തോന്നിയതുകൊണ്ട്.. ഫുജി സ്റ്റൈലില്‍ പറഞ്ഞാല്‍ -ബോധത്തിനും അബോധത്തിനും ഒപ്പം അപബോധം എന്ന സംഗതിയെയും കണക്കിലെടുക്കണമെന്നതുകൊണ്ട് (‘അപബോധം‘ മാക്സിയന്‍ പരികല്‍പ്പനയാണ്)
ജാധിപത്യം കപ്പ മൂട്
-ഇതാരാണ് വലിയ വായില്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്? എന്തായാലും ഞാനല്ല !! :) അടിവസ്ത്രത്തിലെന്തൊണ്ട് എന്നൊക്കെ ചികയുന്നതാണ് ജനാധിപത്യമെങ്കില്‍ ആ ജനാധിപത്യത്തിന് ഒരു പോസ്റ്റിലും ഞാന്‍ പച്ചമരുന്നന്വേഷിച്ചിട്ടില്ല. സഭയറിന്തു പേസ്.. എന്ന് തമിഴ് ആഭാണകം. എന്തായാലും ഘടാഘടിയന്‍ എന്നെന്നെ വിളിച്ചതുകൊണ്ട് ഞാന്‍ പിണങ്ങി. ഇത്രയ്ക്കു വേണ്ടായിരുന്നു..
വീണ്ടും നീണ്ടു.. !!! ചുമ്മാ തെറി വിളികേള്‍ക്കുക എന്റെ യോഗമായിപ്പോയി എന്തു ചെയ്യാം..

Anonymous said...

"എന്തായാലും ഘടാഘടിയന്‍ എന്നെന്നെ വിളിച്ചതുകൊണ്ട് ഞാന്‍ പിണങ്ങി. ഇത്രയ്ക്കു വേണ്ടായിരുന്നു."

ചില കവികളില്ലേ,ഇക്കാലത്ത് കവിത വ്യാഖ്യാനിക്കാന്‍,അര്‍ത്ഥം ഗ്രഹിക്കാന്‍ വായനക്കാരാല്‍ ആവശ്യപ്പെടപ്പെടുന്നവര്‍. ഹെന്ടീശ്വരാ ആ കോലത്തിലായല്ലോ ഞാന്. ആരോ ഒരിക്കല്‍ സഹീറിയന്‍ കവിതയെ അല്ലെങ്കില്‍ ലതീഷിയന്‍ കവിതയെ കുറിച്ചു പറഞ്ഞ പോലെ ഒന്നുകില്‍ ഇത് അതിബുദ്ധി അല്ലെങ്കില്‍ പമ്പര വിഡ്ഢിത്തം.
താങ്കളെ ഘടാഘടിയന്‍ എന്ന് വിളിച്ചെന്നോ ?എന്റെ തലയില്‍ ഇപ്പോഴും ആള്താമാസമുണ്ട്.നമസ്കാരം വെറും "കഞ്ഞി'ആവണ്ട്ട എന്ന് കരുതി, ഘടാഘടിയന്‍ -elegant-തിരോന്തരം ഭാഷയില്‍ മുട്ടന് നമസ്കാരം .അതിനും തര്‍ക്കമോ ?

ഇട്ടിമാളു അഗ്നിമിത്ര said...

ഈ പുസ്തകം ഞാനും വായിച്ചിരുന്നു.. മറ്റൊരു പുസ്തകം തേടി ചെന്ന ഞാൻ മുക്താർ മായി യുടെ പേരുകണ്ടപ്പോൾ ഇതുമതി എന്നു വെച്ചതാ..

വായിക്കുമ്പൊഴും വായിച്ചു കഴിഞ്ഞിട്ടും മൻസ്സിൽ ഒരു വിങ്ങൾ ആയിരുന്നു .. ആദ്യം ഇവരുടെ അനുഭവത്തെ കുറിച്ച് ഞാൻ വായിച്ചത് ഹിന്ദുവിന്റെ സപ്ലിമെന്റിൽ ആയിരുന്നു.. അന്ന് അതിന്റെ ഹാങ്‌ഓവറിൽ ഒരു കഥയെഴുതി.. ഒരുപക്ഷെ ഞാൻ ബ്ലൊഗ് തുടങ്ങി ആദ്യ ദിവസം ഏറ്റവും കൂടുതൽ കമന്റ് കിട്ടിയത് ആ പോസ്റ്റിനായിരുന്നു.. പിന്നെ പലയിടത്തും പലപ്പൊഴും ഇവരെ കുറിച്ച് വായിച്ചു.. ഈ പുസ്തകം വായിച്ചും എനിക്ക് തോന്നിയത് എന്തൊക്കെയൊ ഞാൻ എഴുതിവെച്ചിരുന്നു.. വെളിച്ചം കാണിക്കാൻ മാത്രം ഒന്നും അതിൽ ഉണ്ടെന്നു തോന്നാത്തതിനാൽ പുറം‌ലോകം കണ്ടില്ല..

പക്ഷെ ഗുപ്തൻ തന്നെ ലിങ്കിൽ അവർ പറഞ്ഞ പലതും വായിക്കുമ്പോൾ അവരോടുള്ള ആ ഫീലിങ് കുറഞ്ഞു പോയൊ എന്നൊരു സംശയം..

Nasir Abbas's first wife and his two sisters approached Mukhtar Mai and pleaded with her to marry Nasir Abbas.

"So I married him on humanitarian grounds. I didn't want three families breaking up because of me," she says.

അവർ പോലും രണ്ടുകെട്ടുന്നതിന് അനുകൂലിക്കുന്നു സ്വയം അതിന് ഭാഗമാവുകയും...

I didn't want to ruin his first wife's life

മുക്താർമായിയോട് തന്റെ ഭർത്താവിന്റെ രണ്ടാം ഭാര്യയാവാൻ ആദ്യഭാര്യ വന്നു പറയണമെങ്കിൽ അവർ എന്തുമാത്രം വിശാലഹൃദയയാവണം..

Nasir Abbas did not take his rejection well and "threatened to divorce his first wife. He also tried to commit suicide", Mukhtar Mai says.

അവരെ അപമാനിച്ചവരുടെ ഭീഷിണികൾ ഇതിനേക്കാൾ ഭേദമായിരുന്നെന്ന്നു തോന്നുന്നു..

എന്തൊക്കെ പറഞ്ഞാലും അവർ കാണിച്ച ധൈര്യത്തെ മാനിക്കാതെ വയ്യ..

(ഇവിടെ നടക്കുന്ന ചർച്ചകളിൽ നിന്ന് മാറിപോയല്ലെൽ)

വെള്ളെഴുത്ത് said...

സാഹചര്യമാണല്ലോ കാര്യങ്ങളെ തീരുമാനിക്കുന്നത്. പഠിച്ചവര്‍ക്കു പറ്റുന്നില്ല അതില്‍ നിന്ന് ഏറെയൊന്നും പുറത്തുപോകാന്‍ . അക്ഷരാഭ്യാസമില്ലാത്ത മായിക്ക് തീരുമാനങ്ങളെടുക്കാന്‍ എന്തായിരിക്കും അവലംബമാവുക ? ഒരു പാട് വിവാഹാലോചനകള്‍ (വന്നവരെല്ലാം പണത്തിന്റെ പേരില്‍ അപേക്ഷയുമായി വന്നതാണ്) വന്നതില്‍ നിന്ന് എന്തുകൊണ്ട് ഈ പോലീസുകാരന്റെ അപേക്ഷ കൈക്കൊണ്ടു എന്നവര്‍ പറയുന്നുണ്ട്.. കിട്ടിയ പണം ചെലവാക്കിയ രീതിയെപ്പറ്റിയും അവര്‍ക്കെതിരെ ആരോപണങ്ങളുണ്ട്.. മരിക്കണോ ഇരിക്കണോ എന്ന നിര്‍ണ്ണായക തീരുമാനത്തിന്റെ നിമിഷത്തില്‍ ഇരിക്കണം അതിങ്ങനെ എന്നു പൂര്‍വമാതൃകയൊന്നും (ഉണ്ടെങ്കില്‍ തന്നെ അറിയാതെ) തന്നെയില്ലാതെ തീര്‍ച്ചപ്പെടുത്തിയ ഇടത്തുനിന്നാണ് മായിയെ ഞാന്‍ വായിച്ചത്..അതു ചെറിയ കാര്യമായി തോന്നിയില്ല അതുകൊണ്ടീ കുറിപ്പ്...

www.magtheweekly.com വന്ന ഒരഭിമുഖത്തിന്റെ വിവര്‍ത്തനം കറന്റ് ബുക്സ് ബുള്ളെറ്റിന്‍ കൊടുത്തിരുന്നു.

Anonymous said...

"വിവരക്കേടുകളുമായി തര്‍ക്കിക്കാന്‍ വയ്യ അതുകൊണ്ടു തൂക്കിക്കളയുന്നു."


പണ്ട് പണ്ട് ഒരടിയന്തരാവസ്ഥക്കാലത്ത്, പല രാജന്മാരെയും, വര്‍ഗീസുമാരെയുമൊക്കെ അന്നത്തെ എസ് കത്തിക്കലര്‍പ്പില്ലാത്ത പരിശുദ്ധ ജനായത്തം ഇങ്ങനെ തന്നെ ആണ്, "തൂക്കിക്കളഞ്ഞത്". അവര്‍ക്കും തര്‍ക്കിക്കാന്‍ വയ്യായിരുന്നു. തൂക്കപ്പെട്ടവര്‍ക്ക് വിവരക്കേടും ആയിരുന്നു.
എങ്കിലും തൂക്കിക്കളയാന്‍ നേതൃത്വം നല്കിയവര്,സില്‍ബന്ധികള് ഒക്കെ തന്നെ ആണ് ഇന്നും 'അഭിപ്രായ സ്വാതന്ത്രത്തിന്റെ' ജാനധിപത്യത്തിന്റെ വക്താക്കള്‍.

സുലൈമാൻ said...

എങ്കിലും തൂക്കിക്കളയാന്‍ നേതൃത്വം നല്കിയവര്,സില്‍ബന്ധികള് ഒക്കെ തന്നെ ആണ് ഇന്നും 'അഭിപ്രായ സ്വാതന്ത്രത്തിന്റെ' ജാനധിപത്യത്തിന്റെ വക്താക്കള്‍.

- ശരി തന്നെ !! ഭയങ്കരം !!
ജനാധിപത്യത്തില്‍ നിന്ന് ജാനധിപത്യത്തിലേയ്ക്കുള്ള ദൂരം..!!!!

ലത said...

"എങ്കിലും തൂക്കിക്കളയാന്‍ നേതൃത്വം നല്കിയവര്,സില്‍ബന്ധികള് ഒക്കെ തന്നെ ആണ് ഇന്നും അഭിപ്രായ സ്വാതന്ത്രത്തിന്റെ ജാനധിപത്യത്തിന്റെ വക്താക്കള്‍............"

കിട്ടിയ ചാന്‍‌സിന് CPI-ക്കിട്ട് കൊടുത്തൊരു കുത്ത്. സൂപ്പര്‍...

Anonymous said...

"...CPI-ക്കിട്ട് കൊടുത്തൊരു .."

അങ്ങനെ ഫുജികള് 'കക്ഷി രാഷ്ട്രീയത്തിലേക്ക്'തിരിച്ചെത്തി.ഉന്നം സ്വന്തം കപാലത്തിലേക്ക് എന്നു തിരിച്ചറിയുമ്പോള്‍
മറക്കുടയില്‍ നിന്ന് വ്യക്തി ,കക്ഷി രാഷ്ട്രീയം പുറത്ത് വരും. ലേബല്‍ നിഷേധിച്ച്ചവര് അതെടുത്ത് സ്വയം ചാര്‍ത്തും, മറ്റുള്ളവര്‍ക്ക് ചാര്‍ത്തിക്കൊടുക്കും.

Manoraj said...

suhruthe,

ee pusthakathinte malayalam pathippu ara publish cheythe?

വെള്ളെഴുത്ത് said...

ഡി സി ബുക്സ്