December 11, 2008

വെളിപാട് - തമിഴ് കവിത



സിദ്ധാര്‍ത്ഥനെപ്പോലെ
ഭാര്യയെയും കുട്ടിയെയും
ഉപേക്ഷിച്ച്
അര്‍ദ്ധരാത്രിയില്‍
ഓടിപ്പോകാന്‍ എനിക്കാവില്ല

ഒന്നാമത്ത കാരണം,
ഭാര്യയും കുട്ടിയും എന്റെ മേല്‍
കാലുകളിട്ടാണ് ഉറങ്ങുന്നത്
അവരുടെ പിടിവിട്ട്
എഴുന്നേറ്റോടുക
എളുപ്പമല്ല.

അതു ഞാന്‍ ചെയ്താല്‍ തന്നെ,
എനിക്ക്
തെരുവുനായ്ക്കളായ പിശാചുക്കളെ
നേരിടേണ്ടി വരും
എന്നെപ്പോലൊരു പാവത്താനെ നോക്കി
എന്തൊരു കുരയാണ്
അവറ്റകള്‍ കുരയ്ക്കുന്നത് !

മൂന്നാമത്തെ പ്രശ്നമാണ്
പ്രധാനം.
രാത്രി ഞാന്‍ വീടു വിട്ടാല്‍
പ്രഭാതകര്‍മ്മങ്ങള്‍ക്ക്
ഒരു സ്ഥലം കണ്ടെത്തണ്ടേ?

-തപസി.
ജനനം 1968-ല്‍. 5 കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചു‍. ചെറുകഥകളും സാഹിത്യ വിമര്‍ശനങ്ങളും എഴുതുന്നു.

(കമ്പ്യൂട്ടറു വഴി അപേക്ഷിച്ചു, ടിക്കറ്റു കിട്ടി, താമസം ശരിയാക്കാമെന്നു സുഹൃത്ത് സ്നേഹത്തോടെ ഉറപ്പു തന്നു. വഴി പരിചയം മാത്രമുള്ളവരും ഇനിയും തിരിച്ചില്ലേ എന്ന് കുശലം അയച്ചു. എന്നിട്ടും ഗോവയില്‍ പോകാതെ പേടിച്ചു നടന്നു. എന്തുകൊണ്ടെന്ന് പിന്നെയും പിന്നെയും കുറ്റബോധത്തോടെ പനിക്കുമ്പോഴാണ് ഈ കവിത ചിരിച്ചു കൊണ്ട് ന്യായങ്ങള്‍ നിരത്തിയത്. വീടു ചുമലില്‍ വേണം ആമകള്‍ക്ക്....)

ചിത്രം : www.richard-seaman.com

15 comments:

Anonymous said...

ഗോവയില്‍ വന്നവരൊക്കെ ഭീമാപള്ളീയില്‍ വരുമ്പോ നേരത്തെ കാലത്തെ പോയി വീട്ടിലേക്ക് കൂട്ടികൊണ്ടരാലോ :)

Inji Pennu said...

ഹൌ!

G.MANU said...

what a poem..!!!!! great

വികടശിരോമണി said...

കവിത ഗംഭീരം.

Mahi said...

നന്നായിട്ടുണ്ട്‌

Dinkan-ഡിങ്കന്‍ said...

കാര്യമാണ് കാരണം!

സജീവ് കടവനാട് said...

കിടിലന്‍, കവിതയും ആസനത്തില്‍ ഇരിക്കുന്ന ബുദ്ധചിത്രവും!!!

പകല്‍കിനാവന്‍ | daYdreaMer said...

അടിപൊളി സുഹൃത്തേ...

ഉപ ബുദ്ധന്‍ said...

പ്രഭാത കൃത്യങ്ങള്‍ ചെയ്യാനുള്ള് സൌകര്യം തരാം
ബുദ്ധനാകാമോ?

ഹാരിസ് said...

വീടിന്റെ സുരക്ഷിതത്വത്തിലിരുന്നു രണ്ടു പെഗ്ഗിന് ശേഷം പെട്ടെന്ന് ആദര്‍ശവാനായി ലോകത്തെ മുഴുവന്‍ വിമര്‍ശിക്കുന്ന ബ്ലോഗര്‍മാരെ ഉദ്ധേശിച്ചാണോ ഈ കവിത...?

Pramod.KM said...

നന്ദി ഈ വിവര്‍ത്തനത്തിന്:)

വെള്ളെഴുത്ത് said...

ഉപഗുപ്താ അതു തപസിയോട് ചോദിക്കണം..ഇനി തത്വചിന്താപരമായിട്ടാണെങ്കില്‍ ആര്‍ക്കു കൊടുക്കാന്‍ പറ്റും ‘സൌകര്യം’? ഹാരിസേ, എന്നെ ഉദ്ദേശിച്ചാണ് കവിത എന്ന് അടിക്കുറിപ്പ് കണ്ടില്ലേ? തുളസി, ഹൌ, മനു, ജലം, മഹി, ദേവാ, കിനാവ് ഡേ ആന്‍ഡ് നൈറ്റ്, പ്രമോദ്, ഫിലിം ഫെസ്റ്റിനു വന്ന പല സൈസ് ബുദ്ധിജീവികള്‍..... എല്ലാവര്‍ക്കും നന്ദി, അതു പറഞ്ഞാല്‍ തീരില്ല....

Jayasree Lakshmy Kumar said...

‘വീട് ചുമലിൽ വേനം ആമകൾക്ക്‘
വളരേ നന്നായിരിക്കുന്നു

അനിലൻ said...

ശിവാ,
ഇത് നിന്നെക്കുറിച്ചുതന്നെ ആണോ?

(എന്നെക്കുറിച്ചാകുമോ!)

Anonymous said...

കൊള്ളാം!