“ഒന്നോ അതിലധികമോ സാംസ്കാരികസാഹചര്യങ്ങളില്‍ വിലമതിക്കാന്‍ ഇടയുള്ള പ്രശ്നപരിഹാരങ്ങള്‍ നടത്താനോ ഉത്പന്നങ്ങള്‍ രൂപകല്‍പ്പന ചെയ്യാനോ ഉള്ള കഴിവിനെയാണ് ഞാന്‍ ‘ബുദ്ധി’ എന്നു വിശേഷിപ്പിക്കുന്നത്.”
-ഹൊവാര്‍ഡ് ഏള്‍ ഗാര്‍ഡ്‌നര്‍
വിശക്കുന്ന മനുഷ്യാ.........
കേരളത്തിലെ പാഠപുസ്തക പരിഷ്കാരവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പരിഗണിക്കേണ്ട ഒരു ലേഖനം കൂടിയുണ്ട്. വിജു വി നായരുടെ ‘വിശക്കുന്ന മനുഷ്യാ, നീ പാഠപുസ്തകം കൈയിലെടുത്തുകൊള്ളൂ’ (മാധ്യമം ലക്കം-542) ഏഴാംക്ലാസിലെ പാഠപുസ്തകം മുന്നില്‍ വച്ച് കേരളത്തിലെ ഇടതു- വലതു കക്ഷികള്‍ കളിക്കുന്ന രാഷ്ട്രീയം, വിചാരിക്കുമ്പോലെ അത്ര നിരുപദ്രവകരമോ അവകാശപ്പെടും പോലെ പുരോഗമനപരമോ അല്ല എന്നു നാം മനസ്സിലാക്കേണ്ടതുണ്ട്. ജീവിതസാഹചര്യവും പഠനവസ്തുവും തമ്മിലുള്ള വൈരുദ്ധ്യത്തെ (നിത്യപട്ടിണിക്കാരന്‍ വിഭവസമൃദ്ധമായ സദ്യയുടെ രസതന്ത്രം വിശകലനം ചെയ്യുമ്പോലെ) കണക്കിലെടുക്കാനാണ് ആ ലേഖനം ആവശ്യപ്പെടുന്നത്. പക്ഷേ പറയും പോലെ പ്രത്യക്ഷത്തില്‍ മനസ്സിലാക്കാന്‍ എളുപ്പമല്ലാത്ത സംഗതിയാണത്. ഒരു കാരണം വിശകലനത്തിനുള്ള ടൂളുകള്‍ പണിയുന്നതിനേക്കാള്‍ എളുപ്പം മുദ്രാവാക്യങ്ങളില്‍ അഭിരമിക്കുന്നതാണെന്നുള്ളതാണ്. മറ്റൊരു കാരണം പാഠപുസ്തകങ്ങളും അതിലെ പാഠഭാഗങ്ങളും, ഭൂരിഭാഗവും വെള്ളത്തിനടിയില്‍ ആണ്ടു കിടക്കുന്ന മഞ്ഞുമലയുടെ തുഞ്ചം മാത്രമാണ്. എന്നിരുന്നാലും ചര്‍ച്ച തുഞ്ചങ്ങളെപ്പറ്റി വെറും ഉപരിതലസ്പര്‍ശിയാവുമ്പോള്‍ പോലും, വിമര്‍ശനങ്ങള്‍ വെറും രാഷ്ട്രീയ സ്റ്റണ്ടുകളും പലപ്പോഴും വീണ്ടുവിചാരമില്ലാത്ത ശുദ്ധ അസംബന്ധങ്ങളും ആവുമ്പോള്‍ പോലും, അതു സംഭവിക്കേണ്ടതാണെന്ന് പറയുന്നത് വിഷയത്തിന്റെ വ്യാപ്തിയിലേയ്ക്ക് ചില ചുഴിഞ്ഞിറക്കങ്ങള്‍ ചില കേന്ദ്രങ്ങളില്‍ നിന്നെങ്കിലും സാദ്ധ്യമാകും എന്ന കണ്ടിട്ടാണ്. ഭരണകൂടോപകരണങ്ങളിലൊന്നാണ് പാഠപുസ്തകങ്ങള്‍. മതമൌലികതയുടെ ‘വിചാരധാര‘യായാലും സമഗ്രാധിപത്യ പ്രവണതയായാലും ആഗോളവത്ക്കരണത്തിന്റെ നയങ്ങളായാലും അതിനെ തീണ്ടുന്നതെന്ത് എന്നു നോക്കിയിരിക്കുന്നതില്‍ തെറ്റായി എന്താണുള്ളത്?
നിലവിലുള്ള സാഹചര്യത്തില്‍, ‘ജീവന്റെ മതം‘ എന്താണെന്നും ദുരന്തങ്ങളുടെ മതമെന്താണെന്നും ചോദിക്കുന്ന ഒരു പാഠഭാഗം ഒഴിവാക്കേണ്ടതാണെന്ന് സാമാന്യബോധമുള്ള ഒരാള്‍ ഇവിടെ നിന്ന് പറയുമോ? അതിലൊരു നിലപാടെടുക്കുക എന്നുള്ളതല്ല, കാതലായ പ്രശ്നം. അങ്ങനെ സമക്ഷത്തു വയ്ക്കപ്പെട്ട ഒരു പ്രശ്നത്തിന്റെ പിന്നാമ്പുറമാണ്. കരിവാരത്തിനുശേഷം ബൂലോകം കണ്ട ഏറ്റവും വലിയ പ്രതിഷേധം പാഠപുസ്തകങ്ങള്‍ കത്തിക്കലിനെതിരെയായിരുന്നു എന്നത് സാമൂഹിക കാര്യങ്ങളിലേയ്ക്കു തുറന്നുവച്ച ബൂലോകത്തിന്റെ ഇന്ദ്രിയബോധത്തെയാണ് വെളിവാക്കുന്നത്. നല്ല കാര്യം. പക്ഷേ പ്രകടിതമായ ഈ ഇന്ദ്രിയബോധം മതമെന്നും (ജാതിയെന്നും) അതിന്റെ വക്താക്കളെന്നുമുള്ള നിഴല്‍ രൂപങ്ങളെ കണ്ടെത്തി, അവയെ ശത്രുസ്ഥാനത്ത് അടയാളപ്പെടുത്തി ചാരിതാര്‍ത്ഥ്യമടയുന്നതാണ് സമകാലികമായ വിവാദക്കാഴ്ച. എല്ലായ്പ്പോഴും സാമാന്യബോധത്തെ പിന്‍പറ്റിക്കൊണ്ട് ഒന്നു വികാരം കൊണ്ട് അവസാനിച്ചുപോകാനുള്ളതാണോ പ്രതികരണത്തിന്റെ സെക്യുലറായ ഈ മൂന്നാം കണ്ണ്? ചിന്താശേഷിയെയും വിശകലനപാടവത്തെയും ഉപയോഗപ്പെടുത്തി അതിനൊന്നും ചെയ്യാനില്ലേ? വാസ്തവത്തില്‍ ഒരേ പാമ്പിന്റെ രണ്ടറ്റങ്ങളെയാണ് വ്യവസ്ഥാപിതമതവും മുഖ്യധാരാരാഷ്ട്രീയവും കൈപ്പറ്റിയിരിക്കുന്നത്. ഈ ചുറ്റിക്കളി ഏഴാംക്ലാസിലെ സാമൂഹികശാസ്ത്ര പുസ്തകത്തിലെ ഒരു ഭാഗത്തെ ആസ്പദമാക്കിയുണ്ടായതല്ല. കേരളസംസ്ഥാനം രൂപംകൊണ്ടകാലം മുതലിവിടെയുണ്ട്. ഒന്ന് മറ്റൊന്നിന് ശത്രു. മഹത്തായ അന്‍പതു വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അവയുടെ ശത്രുത്വം കാലുറച്ചു തന്നെ നടക്കുകയാണ്. ആരുടെ കുറ്റം? പരസ്പരാശ്രിതമായ ഈ ശത്രുത വിശകലനങ്ങളില്‍ നിന്നും, അറിവില്‍ നിന്നും, മുഖം തിരിക്കാനും വിമര്‍ശനങ്ങളെ വഴിതെറ്റിക്കാനുമുള്ള നാടകമായി പരിണമിച്ചുകൊണ്ടിരിക്കുന്നു എന്നതിന് ഉദാഹരണങ്ങള്‍ പലതാണ്. അതിനെ കാലാകാലം കണ്ട് അതിന്റെ ‘പരിണാമഗുസ്തി’യില്‍ മനം നിറഞ്ഞ് കൈയടികളോടെ നിന്നുകൊടുക്കാനാണ് പൊതുജനത്തിന്റെ വിധി!
വിശ്വമാനവികതയും മതവും
വിശ്വമാനവികന്‍ (എന്ന സങ്കല്പം വികസിക്കേണ്ടതിന്റെ ആവശ്യകത) എന്ന പ്രശ്നമേഖലയെ പല ഉപമേഖലയായി തിരിച്ചതിലൊന്നാണ് ഏഴാംക്ലാസു സാമൂഹികശാസ്ത്ര ‘പാഠപുസ്തക‘ത്തിലെ മതം. (വിശ്വമാനവികന്‍ എന്ന സങ്കല്പം തന്നെ കാലഹരണപ്പെട്ടതാണ്, പരിഷത്തിനൊഴികെ) പ്രേമലേഖനം ബഷീര്‍ എഴുതുന്നത് 1943-ലാണ്. സാറാമ്മയും കേശവന്‍ നായരും വിവാഹം ചെയ്താലുണ്ടാവുന്ന കുട്ടിയ്ക് മതനിരപേക്ഷമായ പേരുവേണം എന്നാലോചിച്ച് അവര്‍ എത്തിച്ചേരുന്നത് ‘ആകാശമുട്ടായി’ എന്ന ലിംഗനിരപേക്ഷം കൂടിയായ തീര്‍പ്പിലാണ്. (‘ഇതും ഒരു പാഠപുസ്തകമാണ്’ എന്ന പേരില്‍ വരേണ്ടത് ആ ഭാഗങ്ങളായിരുന്നു. മൊല്ലാക്ക വെള്ളയപ്പം തിന്നതായിരുന്നില്ല) അതിനേക്കാള്‍ വലിയ മുദ്രാവാക്യമൊന്നുമില്ല, പ്രയുക്ത സാമൂഹികശാസ്ത്രപുസ്തകത്തില്‍. ആലോചിക്കാനുള്ളത്. ബഷീറിന്റെ കഥവായിച്ചു പഠിച്ചിട്ടും മാറാത്ത മനസ്സുള്ള കുഞ്ഞാടുകളൊക്കെ തന്നെയാണ് ഇന്നത്തെ കേരളത്തിന്റെ പ്രശ്നമേഖലകളിലൊന്ന് ‘മതം’ ആണെന്നും അതു തിരുത്തേണ്ടതാണെന്നും കണ്ടെത്തിയിരിക്കുന്നത്. (അപ്പര്‍ പ്രൈമറി തലം കുട്ടിയുടെ മാനസിക വികാസത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്താന്‍ കഴിയുന്ന ഘട്ടമാണ് എന്ന് ‘വിദ്യാഭ്യാസത്തിന്റെ രാഷ്ട്രീയം‘. വസ്തുക്കളുടെ സാന്നിദ്ധ്യം ഇല്ലാതെ തന്നെ ചിന്തകള്‍ സാദ്ധ്യമാവുന്ന ഘട്ടം -Formal operational Stage -എന്നു പിയാഷേ) മതത്തിന്റെ ധാരകള്‍ വേറേയാണ്. അതു കുട്ടിയില്‍ ഒഴുകി നിറയുന്ന വഴികള്‍ വേറെയാണ്. അതുകണ്ടെത്തി വിശകലനം ചെയ്യാനുള്ള കഴിവ് ഇനിയും ലഭിച്ചിട്ടില്ല മുഖ്യധാരാ ഇടതു പക്ഷത്തിന് എന്നാണ് ഈ ‘ലഘുലേഖാ’ പാഠപുസ്തകം മുന്നില്‍ വയ്ക്കുന്ന തെളിവ്. ഒരു പാഠപുസ്തകഭാഗം ഒരു ഏഴാംക്ലാസുകാരിയ്ക്ക്/കാരന് പോലും വിശകലനത്തിനൊന്നുമില്ലാതെ ഉപരിപ്ലവമായി പോകുന്നതിന്റെ പശ്ചാത്തലം പ്രകടമായ ഈ പ്രചരണോദ്ദേശ്യമാണ്. നമുക്കറിയാവുന്നതുപോലെ ഈ പാഠം കൊണ്ടൊന്നും നമ്മുടെ സമൂഹം മാറാന്‍ പോകുന്നില്ലെന്ന് ഇതു പല വര്‍ക്ക്ഷോപ്പുകളിലൂടെ കടത്തിവിട്ട് റെഡിയാക്കിയ കമ്മറ്റിക്കാര്‍ക്കും അറിയാം. പിന്നെന്താണ് ബാക്കിയാവുന്നത്? ആ രാഷ്ട്രീയാവശ്യത്തിനാണ് മുന്‍പിന്‍ നോക്കാതെ, പുരോഗമന നാട്യത്തില്‍ നമ്മുടെ സാമാന്യബോധം കുടപിടിച്ചു കൊടുത്തത്. പുസ്തകം പരിശോധിക്കാന്‍ തീരുമാനമായ സ്ഥിതിയ്ക്ക് ഈ ഭാഗം പിന്‍വലിക്കപ്പെട്ടാലോ? വീണ്ടും പൌരോഹിത്യത്തിന്റെ ചെലവില്‍ അതിന്റെ യാഥാസ്ഥിതിക പശ്ചാത്തലത്തെ വിവരിച്ചുകൊണ്ട് ചില പുരോഗമന നാട്യങ്ങള്‍ പിന്നെയും സാദ്ധ്യമാണല്ലോ. അതുകൊണ്ട് മുറിവ് ഇല്ല.
അദൃശ്യനായ വരട്ടുവാദക്കാരന്‍
പ്രശ്നമേഖലകള്‍ക്ക് അനുസൃതമായി പാഠപുസ്തകങ്ങള്‍ ക്രമീകരിക്കുമ്പോള്‍ വരുന്ന യഥാര്‍ത്ഥ പ്രശ്നം അതില്‍ വിഷയം അപ്രസക്തവും ലക്ഷ്യം (?) പ്രധാനവും ആകുന്നു എന്നതാണ്. വിവാദ പാഠഭാഗം ഒന്നുകൂടി നോക്കുക. കുട്ടിയില്‍ അതിലൂടെ ഉറയ്ക്കാന്‍ പോകുന്ന മതാതീതനായ മനുഷ്യ സങ്കല്‍പ്പത്തെക്കുറിച്ച് രോമാഞ്ചം കൊള്ളുന്നതിനോടൊപ്പം, അതില്‍ ഒളിഞ്ഞിരിപ്പുള്ള പാഠപുസ്തകനിര്‍മ്മാതാവിനെ കണ്ടെത്തുക കൂടി ചെയ്യുക. അയാള്‍ക്കാണ് അതില്‍ പ്രാധാന്യം. കുട്ടി എങ്ങനെ ചിന്തിക്കണമെന്നും എന്ത് ഉത്തരം പറയണമെന്നും അയാള്‍ നിശ്ചയിച്ചിട്ടുണ്ട്. അതിനനുസരിച്ചാണ് അഭ്യാസങ്ങള്‍. ഇതില്‍ മാത്രമല്ല പ്രശ്നാധിഷ്ഠിതമായി തയാര്‍ ചെയ്തിരിക്കുന്ന പുസ്തകങ്ങളുടെ പൊതുസ്ഥിതിയാണ്, ഭാഷാപാഠപുസ്തകങ്ങളിലുള്‍പ്പടെ. കൊമ്പും പൂവും മുള്ളും വേരും ചെത്തിയാണ് വിഷയങ്ങള്‍ അവതരിപ്പിക്കപ്പെടുന്നത്. മൌലികവും ബഹുമുഖവുമായ നിരീക്ഷണങ്ങളും ദര്‍ശനങ്ങളുമൊക്കെ ഒരു മേഖലയിലേയ്ക്ക് ചെത്തികൂര്‍മ്പിക്കപ്പെടുന്നു. സുഗതകുമാരിയോ, സി കെ രാമചന്ദ്രനോ ഉദയഭാനുവോ ആനന്ദോ ഒക്കെ പ്രശ്നാവതരണത്തിനുള്ള അടിക്കുറിപ്പുകള്‍ മാത്രമാവുന്നു. ലേഖനങ്ങളുടെ/രചനകളുടെ (അവ നമ്മുടെ സാംസ്കാരികമായ ഈടുവയ്പ്പുകളാണെന്നു മനസ്സിലാക്കണം. അവയുടെ സ്വാംശീകരണമാണ് സാമൂഹിക-സാംസ്കാരിക വിശകലനത്തിനുള്ള ഉപകരണങ്ങള്‍ കുട്ടിയ്ക്കു നല്‍കുന്നത്) കര്‍ത്താവ്, അയാളുടെ പ്രത്യയശാസ്ത്രം എന്നിവ പുതിയ രീതിയനുസരിച്ച് പ്രസക്തമല്ലാതാവുന്നു. അദൃശ്യനായ ആഖ്യാതാവാണ്, (സത്യത്തില്‍ അയാളുടെ ഡോഗ്മാറ്റിസമാണ്) നിരന്തരം കുട്ടിയോട് സംസാരിക്കുന്നത്. പ്ലൂരല്‍ ഘടനയുള്ള സമൂഹത്തില്‍ ഏറ്റവും അപകടകരമായ ഒരു വഴിയാണിതു തുറന്നിടുക. ഇതാണോ, നാം കഴിഞ്ഞ രണ്ടു വര്‍ഷമായി അദ്ധ്യാപകരെ പറഞ്ഞു പഠിപ്പിച്ച വിഗോഡ്സ്കിയുടെയും ബ്രൂണരുടെയും ഗാര്‍ഡനറുടെയും വിദ്യാഭ്യാസദര്‍ശനങ്ങളിലുള്ളത്? സമൂഹത്തിലും സംസ്കാരത്തിലും ഫലപ്രദമായി ഇടപെടാന്‍ കുട്ടിയ്ക്ക് ലഭിക്കുന്ന എറ്റവും കരുത്തുള്ള ആയുധം -സാംസ്കാരികോപകരണം (Cultural Tools)-പൂര്‍വികരുടെ സംസ്കാരത്തിന്റെ സ്വാംശീകരണത്തിലൂടെയല്ലാതെ, കുറുക്കുവഴിയില്‍ കുട്ടിയ്ക്ക് നിര്‍മ്മിച്ചുകൊടുക്കാനുള്ള ഹനുമാന്‍ ചാട്ടത്തിന്റെ ഫലമാണീ ‘ലഘുലേഖാ പാഠപുസ്തക‘ നിര്‍മ്മാണം. വ്യക്തമായ ലാക്കുകകളുള്ള ഒരു ന്യൂനപക്ഷത്തിന്റെ പരീക്ഷണോദ്യമമാണിത്. ഫലത്തില്‍ ഇതു ചെയ്യുക, കുട്ടി ഏതെല്ലാം പ്രശ്നങ്ങളെ വിമര്‍ശനാത്മകമായി സമീപിക്കണമെന്ന പൂര്‍വനിശ്ചിതത്വമാണ്. കുട്ടിയില്‍ ഏതുതരം ‘ജ്ഞാനനിര്‍മ്മിതി‘യാണ് നടക്കേണ്ടതെന്ന് നിശ്ചയിക്കുന്നത് അദൃശ്യനായ ഒരു രാഷ്ട്രീയവരട്ടുവാദക്കാരനാണ്. അയാളുടെ ഇച്ഛയ്ക്കൊത്ത് നെഹ്രൂവും ബൈബിളും നബിവചനവും മഹാഭാരതവും ഗുരു നാനാക്കും വന്നെത്തിനോക്കിയിട്ട് പോകുന്നു. കുട്ടിയുടെ ഭാവനയെ മതലഹളകള്‍ക്കുള്ളിലൂടെ വഴിനടത്താന്‍ പ്രേരിപ്പിക്കുന്നു. ‘ഇന്നയിന്ന‘ പ്രശ്നങ്ങളെയാണ് വിമര്‍ശനാത്മകമായി സമീപിക്കേണ്ടത് എന്ന് നെഞ്ചൂക്കോടെ പറയാന്‍ അദൃശ്യനായ ഒരാള്‍ പാഠപുസ്തകങ്ങളില്‍ ‘പ്രശ്ന‘ങ്ങളുമായി കയറിയിരിക്കുന്നത് ഇതാദ്യമായാണ്. ഈ ചുവടുമാറ്റം കൃത്യം ഒരു വര്‍ഷത്തിനുള്ളില്‍ നടന്നതാണ്. ഇതാണ് ചട്ടക്കൂടെങ്കില്‍ വരും വര്‍ഷങ്ങളില്‍ ഭയക്കാന്‍ ഏറെയുണ്ട്. എന്താണ് ഇവയ്ക്കുള്ളില്‍ ഇതിനേക്കാള്‍ കൂടിയ കരുത്തോടെ കയറിപ്പറ്റുക എന്നു ഇപ്പോള്‍പറയാനാവില്ല. കക്ഷി രാഷ്ട്രീയത്തിന്റെ നിറവും തീവ്രതയുമനുസരിച്ച് പ്രശ്നമേഖലകള്‍ മാറാം അവ അവതരിപ്പിക്കപ്പെടുന്ന രീതികളും മാറാം.
ലോബിയിംഗ്
പ്രാദേശികമായ സംഭവങ്ങള്‍ പാഠപുസ്തകങ്ങളില്‍ പൊതുവായി ഉള്‍പ്പെടുത്തണോ എന്നത് വിപുലമായ ചര്‍ച്ച ആവശ്യമായ കാര്യമാണ്. ഈ പ്രശ്നത്തെ മറികടക്കാന്‍ ലോക്കല്‍ ടെക്സ്റ്റ് എന്നൊരു സങ്കല്പം മുന്നോട്ടു വയ്ക്കപ്പെട്ടിട്ടുണ്ട്. അതായത് കേരളത്തെ പൊതുവേ സംബോധന ചെയ്യുന്ന പ്രശ്നങ്ങളുടെ പ്രാദേശിക പതിപ്പുകള്‍ കുട്ടികളുടെയും അദ്ധ്യാപകരുടെയും കൂട്ടായ്മയാല്‍ സ്വയം നിര്‍മ്മിക്കാം. അങ്ങനെയാണ് വേണ്ടതും. പകരം പ്രത്യേക ബന്ദും ഹര്‍ത്താലുമൊക്കെ വിജയിക്കുന്നത് ജനപങ്കാളിത്തം കൊണ്ടാണെന്ന് സിദ്ധാന്തം വച്ചാല്‍ എല്ലാ ബന്ദുകളും അങ്ങനെ തന്നെയെന്ന് പറയാന്‍ ഈര്‍ക്കിലിപ്പാര്‍ട്ടികളും മുന്നോട്ടു വരും. അതാണിപ്പോള്‍ സംഭവിച്ചിരിക്കുന്നത്. പാഠപുസ്തകകമ്മറ്റികളിലെ ലോബിയിംഗും താത്പര്യങ്ങളും കൂടിച്ചേരുമ്പോള്‍ ഒരു വിഷമവൃത്തം പൂര്‍ത്തിയാവും. ഒരു പ്രദേശത്ത് നടന്ന ‘പുരോഗമനപരമായ‘(?) മുന്നേറ്റങ്ങള്‍ മാത്രം പാഠപുസ്തകങ്ങളില്‍ (അതു പലതരത്തിലുണ്ട്. മണലെഴുത്ത് അതിലൊന്നാണ്. അദ്ധ്യാപക ഡയറി, പ്രാദേശിക ഡയറി (Local Text) ബേസിക്, അഡ്വാന്‍സെഡ്...അങ്ങനെ) നിറച്ചാല്‍ മതി എന്നു വാശിയുള്ളരും കുറവല്ല. ഒന്നും പറ്റിയില്ലെങ്കില്‍ ചോദ്യപ്പേപ്പറിലെങ്കിലും). സ്വജന-കക്ഷി പക്ഷപാതവും തിരുകിക്കയറ്റലും ന്യൂനപക്ഷസമുദായമന്ത്രിമാരുടെ ഭരണകാലത്തു മാത്രം ഒതുങ്ങി നില്‍ക്കുന്ന പരിപാടിയല്ല്ലെന്നു ബോഡെഴുതി വച്ചിട്ടുവേണോ അറിയാന്‍? ക്രിയാത്മകമായ സംഭാവനയ്ക്കൊന്നും കോപ്പില്ലാത്തവരും കക്ഷി രാഷ്ട്രീയം അതിന്റെ ഏറ്റവും ഹീനമായ അര്‍ത്ഥത്തില്‍ തലയ്ക്കുപിടിച്ചവരുമാണ് ഇതിനു പിന്നില്‍ എന്നു വാദിക്കാം. എന്നാല്‍ പോലും അതുണ്ട്. അദ്ധ്യാപക സംഘടനകളിലും.
അപ്പോള്‍ പാഠപുസ്തകപ്രശ്നം, ഏഴാംക്ലാസിലെ സാമൂഹികപാഠത്തില്‍ തുടങ്ങി അവിടെ തീരുന്നതല്ല. വിവാദം എതാനും അഗ്രങ്ങളില്‍ മാത്രം കിടന്നു കറങ്ങുന്നത് വിവാദത്തിന്റെ വാലുപിടിക്കുന്നവരുടെ രാഷ്ട്രീയത്തിന്റെ മസ്തിഷ്കശേഷി അത്രദൂരമേ പോകൂ എന്നതുകൊണ്ടാണ്. തീവ്രവാദം- അമേരിക്ക എന്നു രണ്ടു കളങ്ങള്‍ മാത്രമല്ല ലോകത്തുള്ളതെന്ന് അറിയാവുന്നവര്‍ക്ക് പാഠപുസ്തകകാര്യത്തില്‍ രാഷ്ട്രീയം -മതം എന്നു രണ്ടു കളങ്ങളല്ല ഉള്ളതെന്നു മനസ്സിലാവാതെ പോകുന്നതിന്റെ കാരണം അറിയില്ല. പക്ഷേ നിലപാടുകള്‍ക്കു വേണ്ടിയുള്ള മുറവിളി അങ്ങനെ ഉയരുന്നതാണെന്നു വിചാരിക്കുന്നു. ‘ക്രിട്ടിക്കല്‍ പെഡഗോഗി‘ സമീപനത്തില്‍ നിന്നാണ് ‘പുതുതായി ഉണ്ടായ‘ പാഠപുസ്തകങ്ങളെ വിമര്‍ശിക്കണമെന്ന രാഷ്ട്രീയവുമുടലെടുക്കുന്നത്. അല്ലേ?
-------------------------------------------------------------------------------------ഇവര്‍ക്ക്....
മൂര്‍ത്തി, മാരീചന്‍, സനാതനന്‍, ഡാലി, രാജീവ് ചേലനാട്, പ്രമോദ് മുതലായ സാമൂഹിക പ്രതിബദ്ധതയുള്ള സുമനസ്സുകള്‍ക്ക്. http://scertkerala.wordpress.com എന്ന ബ്ലോഗിനും.
130 comments:
നാടു ഭരിക്കേണ്ടതാരാണു ? സര്‍ക്കാരോ, സഭയോ?
അനവസരത്തിലുള്ള ഇത്തരം ലേഖനങ്ങള്‍ അവയുടെ ഉദ്ദേശശുദ്ധിയെ കെടുത്തികളയുന്നുവെന്നു പറയാതെ വയ്യ.
നിരീക്ഷണങ്ങളുടെ ഗ്രാഫ് രണ്ടറ്റത്താണു, ചിലയിടങ്ങളില്‍ ആഴത്തിലും മറ്റിടത്ത് തികച്ചും ഉപരിപ്ലവവും.
എന്നാല്‍ പിന്നെ നമുക്ക് വിമോചനസമരം തുടങ്ങാം അല്ലേ?
സാമൂഹ്യപാഠം സാമൂഹ്യശാസ്ത്രമായതെങ്ങനെയെന്ന് പലപ്പോഴും ചിന്തിച്ചുപോയിട്ടുണ്ട്.
സാമൂഹ്യപാഠം എന്ന വിഷയത്തിന് പാഠപുസ്തകങ്ങള്‍ എത്ത്രത്തോളം ആവശ്യകങ്ങളാണ് എന്നതും ചോദ്യമാണ്. ഭാഷാപഠനവും സാമൂഹികവുമായ ഇടപെടലുകളുമാണ് സമൂഹത്തെ അറിയാന്‍ വിദ്യാര്‍ത്ഥികള്‍ ഉപാധിയാക്കേണ്ടത് എന്നു ഞാന്‍ വിശ്വസിക്കുന്നു.
പിന്നെ സഭയ്ക്കോ സര്‍ക്കാരിനോ അജണ്ടകളില്ലാത്ത ഒരു പാഠപുസ്തക നിര്‍മ്മാണം, കുറഞ്ഞത് സാമൂഹ്യപാഠത്തിന്‌റെ കാര്യത്തിലെങ്കിലും എത്ത്രത്തോളം സാധ്യമാകും എന്നതും ചിന്തിക്കേണ്ടതു തന്നെ.
വെള്ളെഴുത്തെ എന്താണ് ഉദ്ദ്യേശിച്ചത് എന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല . എന്റ കുറവുകളാകാം എന്നാലും എന്താണ് പറഞ്ഞതെന്നും എന്താണ് സംഭവിക്കുന്നതെന്നും സംബന്ധിച്ച് ഒരു വ്യക്തത കൈവന്നില്ല. ബുദ്ധി ജീവികള്‍ മാത്രമല്ല എന്നേപ്പോലുള്ളവരും താങ്കളുടെ ബ്ലൊഗ് വായിക്കുന്നുണ്ട്. ഇനി വിജു വി നായരുടെ ലേഖനം വായിച്ചാലേ ഇത് മനസിലാകുകയുള്ളൂ എന്നുണ്ടോ ?
വെള്ളെഴുത്തേ,
കിരണ്‍ പറഞ്ഞ ആ അഭിപ്രായം ആദ്യം എഴുതട്ടെ. അമൂര്‍ത്തത ആവോളമുണ്ട് ആദ്യഭാഗങ്ങളില്‍. ഒടുവിലേക്കെത്തുമ്പോഴേക്കും പക്ഷേ താങ്കള്‍ പറഞ്ഞപോലെ “ കൊമ്പും പൂവും മുള്ളും വേരും ചെത്തി‘ കാര്യങ്ങള്‍ വളരെ വ്യക്തമാകുന്നുമുണ്ട്. സമയക്കുറവിനാല്‍ ‘ഇരുന്ന്’ വായിക്കാനായില്ല.വിശദമായി പിന്നെ എഴുതാം. എങ്കിലുംആദ്യത്തെ വായനയില്‍നിന്ന് മനസ്സിലായതിനെക്കുറിച്ച് മാത്രം ചില കാര്യങ്ങള്‍ എഴുതട്ടെ. താങ്കളുടെ വാദത്തിന്റെ പ്രധാന ഫോക്കസ്സ് :
“കുട്ടിയില്‍ ഏതുതരം ‘ജ്ഞാനനിര്‍മ്മിതി‘യാണ് നടക്കേണ്ടതെന്ന് നിശ്ചയിക്കുന്നത് അദൃശ്യനായ ഒരു രാഷ്ട്രീയവരട്ടുവാദക്കാരനാണ്“" എന്നതാണെന്നു തോന്നുന്നു.
കുട്ടികളില്‍ ജ്ഞാനനിര്‍മ്മിതി നടക്കുന്നുണ്ട്. പല ഘട്ടങ്ങളിലായി. അത് അപ്പര്‍ പ്രൈമറി തലത്തില്‍ മാത്രമല്ല സംഭവിക്കുന്നത്. കുടുംബം, സമൂഹം, അവയൊക്കെ സ്വന്തം ബോധത്തില്‍ ഉണ്ടാക്കുന്ന ചെറുതും വലുതുമായ ചലങ്ങളിലൂടെയാണ് അത്തരം നിര്‍മ്മിതികളൊക്കെ നടക്കുന്നത്. പലപ്പോഴും കപടനിര്‍മ്മിതികള്‍ ആവാം അത്. രാഷ്ട്രീയവരട്ടുവാദക്കാരന്‍ മാത്രമല്ല അതിന്റെ കോണ്‍ട്രാക്റ്റര്‍. സ്കൂളുകളിലും പുറത്തുമുള്ള പല ടെക്സ്റ്റുകളും അതില്‍ ഭാഗഭാക്കാകുന്നുണ്ട്. അവയിലെ വിവിധ ജ്ഞാനനിര്‍മ്മിതികള്‍ പ്രതിബദ്ധതയുള്ള ഏതൊരുവനും ഉത്‌ക്കണ്ഠയുണ്ടാക്കേണ്ടതുമാണ്. ആ ഉത്‌ക്കണ്ഠയുടെ വളരെ ചെറിയ ഒരു പ്രതിഫലനമാണ് ഈ പാഠപുസ്തകത്തിലൂടെ കാണാന്‍ സാധിക്കുന്നത്. അത്രത്തോളം അത് പുരോഗമനപരവുമാണെന്ന് കരുതുന്നു.
“പുസ്തകം പരിശോധിക്കാന്‍ തീരുമാനമായ സ്ഥിതിയ്ക്ക് ഈ ഭാഗം പിന്‍വലിക്കപ്പെട്ടാലോ? വീണ്ടും പൌരോഹിത്യത്തിന്റെ ചെലവില്‍ അതിന്റെ യാഥാസ്ഥിതിക പശ്ചാത്തലത്തെ വിവരിച്ചുകൊണ്ട് ചില പുരോഗമന നാട്യങ്ങള്‍ പിന്നെയും സാദ്ധ്യമാണല്ലോ. അതുകൊണ്ട് മുറിവ് ഇല്ല“ - വെള്ളെഴുത്തേ, ഏതു മന്ത്രവാദി വന്നാലും സ്വൈര്യമില്ലാത്ത കോഴിയായി മാറേണ്ടത്, ഇടതുചിന്തകളാണെന്ന ഈ ഫലിതത്തെ ഞാന്‍ വെള്ളെഴുത്ത് എന്നു തന്നെ വിളിക്കും. സോറി. അത് തീരെ പ്രതീക്ഷീച്ചതുമല്ല്ല. പ്രമോദിന്റെ കവിതക്കുള്ള കമന്റില്‍ സൂചിപ്പിച്ച വിചാരധാരതന്നെയാണല്ലൊ ഈ പോസ്റ്റില്‍ നിറഞ്ഞുതുളുമ്പുന്നത്.
“ഇന്നയിന്ന‘ പ്രശ്നങ്ങളെയാണ് വിമര്‍ശനാത്മകമായി സമീപിക്കേണ്ടത് എന്ന് നെഞ്ചൂക്കോടെ പറയാന്‍ അദൃശ്യനായ ഒരാള്‍ പാഠപുസ്തകങ്ങളില്‍ ‘പ്രശ്ന‘ങ്ങളുമായി കയറിയിരിക്കുന്നത് ഇതാദ്യമായാണ്. ഈ ചുവടുമാറ്റം കൃത്യം ഒരു വര്‍ഷത്തിനുള്ളില്‍ നടന്നതാണ്. ഇതാണ് ചട്ടക്കൂടെങ്കില്‍ വരും വര്‍ഷങ്ങളില്‍ ഭയക്കാന്‍ ഏറെയുണ്ട്“‘ - അപ്പോള്‍ ഇതുവരെ പാഠപുസ്തകങ്ങളില്‍ കയറിയിരുന്നവരെക്കുറിച്ചൊന്നും പേടിക്കാനുണ്ടായിരുന്നില്ലെന്നാണോ?? ക്ഷമിക്കണേ, ഇപ്പോള്‍ പേടിതോന്നുന്നത്, എന്റെ പ്രിയ സുഹൃത്തിനെക്കുറിച്ചാലോചിച്ചാണ്.
വിശദമായി പിന്നെ എഴുതാം.
അഭിവാദ്യങ്ങളോടെ
ഉദ്ദേശം വ്യക്തമായില്ല , എന്‍റ്റെ ഭാഷാ നൈപുണ്യമാകാം :(
രാഷ്ട്രീയമില്ലാതെ ( സ്വതന്ത്രമായി ) വിഷയങ്ങളെ കാണുന്നവര്‍ ഇത്തരം വിയം അവതരിപ്പിക്കുമ്പോള്‍ വരാറുള്ള ഒരു പ്രശ്നമുണ്ട് , എഴുത്തുകാരന്‍ ഏത് പക്ഷത്ത് നില്‍ക്കുന്നു എന്നത് , അതാണൊ ഇവിടെയും സംഭവിച്ചതെന്ന് കരുതുന്നു :)
പാഠപുസ്തകങ്ങളുടെ പിന്നില്‍ മസ്തിഷകങ്ങള്‍ ഉണ്ടെന്നത് പുതിയ കാര്യമല്ല.ഇനി അത് വേണ്ടെന്നാണോ?അതുമാവില്ല.അപ്പോള്‍ പാഠപുസ്തകം എങ്ങോട്ട് നയിക്കുന്നുവെന്നത് തന്നെയാവണാം ചിന്താവിഷയം.വളരെ ബുദ്ധിപൂര്‍വം വെള്ളെഴുത്ത് പറയുന്നത് പാഠപുസ്തകത്തെ പ്രത്യയശാസ്ത്രവല്‍ക്കരിച്ചു എന്നു തന്നെയാണ്.അങ്ങനെയെങ്കില്‍ പാഠപുസ്തകങ്ങള്‍ വിശദമായ ഒരു സമൂഹവായന അര്‍ഹിക്കുന്നുണ്ട്.
സമൂഹവിരുദ്ധമായ ഏതെങ്കിലും ആശയത്തെ ഉല്പാദിപ്പിക്കാന്‍ ഇപ്പോഴത്തെ പാഠപുസ്തകത്തില്‍
ഗൂഢപദ്ധതിയുണ്ടോ...?
അല്ല,ഉണ്ടോ...?
വലതുപക്ഷത്തിനു് കുഴലൂത്തു് നടത്തണമെന്ന ആഗ്രഹം. എന്നാല്‍ നിഷ്പക്ഷനാണെന്നു് നടിക്കുകയും വേണം. ഇതൊരു വല്ലാത്ത അവസ്ഥ തന്നെ!
ബ്ലോഗ് എന്ന മാധ്യമം എത്തുന്നത് വളരെ ചെറിയ നസമൂഹത്തിലേക്കാണ്. ഭൂമിയുടെ പലഭാഗങ്ങളിലായി ഇന്റര്‍നെറ്റ് എന്ന വല ചെല്ലുന്ന പരിമിതമായ ഇടം. താങ്കള്‍ ഇത് ആര്‍ക്ക് വേണ്ടി എഴുതുന്നതാണ്. ലളിതവും, മനസിലാകുന്നതുമായ ഭാഷ അങ്ങയുടെ അറിവിനെ കുറിച്ചുള്ള അവബോധം ഞങ്ങളില്‍ കുറച്ച് കളയില്ല തന്നെ
പ്രിയപ്പെട്ട വെള്ളെഴുത്തേ,
താങ്കളുടെ ആശങ്കകൾ മനസിലാക്കുന്നു.പക്ഷേ വാദങ്ങൾ ഇപ്പോഴും പൊതിയാത്തേങ്ങക്കു മുന്നിൽ പട്ടികിടന്നുകറങ്ങുമ്പോലെ പ്രശ്നത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങളിൽ കിടന്നുകറങ്ങുന്നു.
അടിയന്തിരമായ പ്രശ്നം എന്താണ്...
ഈ പാഠപുസ്തകം പിൻവലിക്കണം എന്ന സമരമാണല്ലോ.ഈ പാഠപുസ്തകം പിൻവലിച്ചാൽ ജനഗണമനപാടി പിരിഞ്ഞുപോകുമല്ലോ സമരക്കാർ..അതോ അവർ താങ്കൾ പറഞ്ഞപോലെയുള്ള ഗഹനമായ കാര്യങ്ങളെക്കുറിച്ച് ജനങ്ങളോട് ചർച്ച ചെയ്യുന്നുണ്ടോ...
ഇല്ലെന്നാണ് എന്റെ അറിവ്.സമരക്കാർക്ക് പലർക്കും എന്താണ് കാര്യം എന്നുപോലും അറിയില്ല എന്നതല്ലേ സത്യം.?അതോ അവർ അഗ്രത്തിനു താഴെ ആണ്ടുകിടക്കുന്ന മഞ്ഞുമലയെ ലക്ഷ്യം വച്ച് ഡൈനാമിറ്റുകൾ ഒരുക്കിവച്ചിട്ടുണ്ടോ?
“ഒരു പാഠപുസ്തകഭാഗം ഒരു ഏഴാംക്ലാസുകാരിയ്ക്ക്/കാരന് പോലും വിശകലനത്തിനൊന്നുമില്ലാതെ ഉപരിപ്ലവമായി പോകുന്നതിന്റെ പശ്ചാത്തലം പ്രകടമായ ഈ പ്രചരണോദ്ദേശ്യമാണ്. നമുക്കറിയാവുന്നതുപോലെ ഈ പാഠം കൊണ്ടൊന്നും നമ്മുടെ സമൂഹം മാറാന്‍ പോകുന്നില്ലെന്ന് ഇതു പല വര്‍ക്ക്ഷോപ്പുകളിലൂടെ കടത്തിവിട്ട് റെഡിയാക്കിയ കമ്മറ്റിക്കാര്‍ക്കും അറിയാം“
ഈ പ്രസ്താവം എന്ത് അടിസ്ഥാനത്തിലുള്ളതാണ്.
കേരളത്തിലെ സ്കൂളുകളിലെ വിദ്യാർത്ഥികളിൽ കുടുംബം എന്ന സങ്കൽപ്പം ഇതുവരെ - ഒരു മുസ്ലീം അച്ഛൻ മുസ്ലീം അമ്മ മുസ്ലീം മക്കൾ, അഥവാ ഹിന്ദു അച്ഛൻ ഹിന്ദു അമ്മ ഹിന്ദു മക്കൾ, അഥവാ ക്രിസ്ത്യൻ അച്ഛൻ ക്രിസ്ത്യൻ അമ്മ ക്രിസ്ത്യൻ മക്കൾ എന്ന ചുവരുകളിൽ ആയിരുന്നു ഉണ്ടായിരുന്നത്. ആ ചുവര് പ്രകടമായി മാറ്റി എഴുതി എന്നതല്ലേ ഈ പ്രക്ഷോഭത്തിന്റെ യഥാർത്ഥകാരണം?അച്ഛൻ മുസ്ലീമും അമ്മ ക്രിസ്ത്യാനിയും മകൻ മുതിരുന്നതുവരെ മതമില്ലാത്തവനും ആയിരിക്കുക എന്നത് കുട്ടിയുടെ ചിന്തയിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ ഓർത്തിട്ടല്ലേ പ്രക്ഷോഭത്തിൽ തീപിടിക്കുന്നത്?മകൻ പള്ളിയിൽ പോകുമോ മസ്ജിദിൽ പോകുമോ അമ്പലത്തിൽ പോകുമോ എന്നതടക്കം കുട്ടിയിൽ ഉയർന്നുവരാവുന്നതും പുസ്തകം പ്രത്യക്ഷത്തിൽ സൂചിപ്പിക്കാത്തതുമായ ചോദ്യങ്ങളല്ലേ അരമനകളേയും ആൽത്തറകളെയും അസ്വസ്ഥരാക്കുന്നത്?ഇതൊന്നും ആരിലും ഒരു മാറ്റവും ഉണ്ടാക്കില്ല എന്നു പറയാൻ നമുക്ക് എങ്ങനെ കഴിയും.(ഹിന്ദുമുന്നണിയുടെ തെങ്ങ് എന്റെ വീട്ടുചുവരിൽ ഒട്ടിയ അന്നുമുതൽ ആർ.എസ്.എസ്.,എ.ബി.വി.പി, ബിജെപി അനുഭാവം ഹൃദയത്തിൽ ഒട്ടിപ്പിടിച്ച ഒരു പ്രൈമറി ക്ലാസുകാരൻ മുതിർന്നിട്ടും ആ പടം വലിച്ചെറിയാൻ പിന്നീട് പെട്ടപാട് ഓർത്തെടുത്തുകൊണ്ടാണ് ഞാൻ ഇത് ചോദിക്കുന്നത്)
സാറാമ്മയും കേശവൻ നായരും ഏത് കാലത്താണ് സ്കൂൾ ക്ലാസുകളിൽ തങ്ങളുടെ ആകാശമുഠായിയെക്കുറിച്ച് സംസാരിച്ചത്.?
ഇനി പാഠപുസ്തകത്തിന് മസ്തിഷ്കമേ വേണ്ട കുട്ടികൾ അവരുടെ മസ്തിഷ്കമോ അദ്ധ്യാപകൻ ചവച്ചുകൊടുക്കുന്ന അയാളുടെ മസ്തിഷ്കമോ അച്ഛനമ്മമാർ ചന്ദനം തൊട്ട്,കുരിശുവരച്ച്,നിസ്കരിച്ച് വളർത്തിവലുതാക്കിയ മസ്തിഷ്കങ്ങളോ അതും തികഞ്ഞില്ലെങ്കിൽ സൺഡേ സ്കൂളുകളിലും,മദ്രസകളിലും,ബാലഗോകുലങ്ങളിലും നൂറ്റൊന്നാവർത്തിച്ച പ്രാർഥനകൾ കൊണ്ട് പ്രബലമാക്കിയ ബലിഷ്ടമസ്തിഷ്കങ്ങളോ ഉപയോഗിച്ച് പഠിച്ചുകൊള്ളട്ടെ എന്നാണോ.?
വിദ്യാഭ്യാസത്തിൽ ദിശാബോധം വേണ്ട എന്നുണ്ടോ?
സത്യത്തിൽ ഞാനാകെ കൺഫ്യൂഷനിലായി..എനിക്ക് പിടികിട്ടാത്തതും താങ്കൾക്ക് പറഞ്ഞ് മനസിലാക്കിത്തരാനും കഴിയാത്ത എന്തെങ്കിലും നിഗൂഡതകൾ ഇതിലുണ്ടോ?പറയുന്നത് താങ്കളായതുകൊണ്ട് ന്യായമായും സംശയിക്കും...
വെള്ളെഴുത്തേ,
പ്രതികരണം എഴുതി വന്നപ്പോള്‍ ഏറെയായിപ്പോയി. ദാ ഇവിടെയിട്ടിട്ടുണ്ട്. കുറെ സമയം ഇതിനു വേണ്ടി ചെലവിട്ടതാണ്. വായിച്ചേ തീരൂ...."
മറ്റൊന്നുംകൂടിയുണ്ട് വിജു.വി.നായർ എഴുതി എന്നതുകൊണ്ട് ജമാ അത്തെ ഇസ്ലാമിയുടെ മാധ്യമം ന്യൂട്രലാകില്ല എല്ലായ്പ്പോഴും..അഥവ അജണ്ടകള്‍ ആര്‍ക്കും ഏതു സമയത്തും കാണും
പ്രിയ വെള്ളെഴുത്ത്,
എന്തോ..എനിക്ക് വേണ്ടപോലങ്ങ് മനസിലായില്ല.
(പാഠപുസ്തകങ്ങളും അതിലെ പാഠഭാഗങ്ങളും, ഭൂരിഭാഗവും വെള്ളത്തിനടിയില്‍ ആണ്ടു കിടക്കുന്ന മഞ്ഞുമലയുടെ തുഞ്ചം മാത്രമാണ്. എന്നിരുന്നാലും ചര്‍ച്ച തുഞ്ചങ്ങളെപ്പറ്റി വെറും ഉപരിതലസ്പര്‍ശിയാവുമ്പോള്‍ പോലും, വിമര്‍ശനങ്ങള്‍ വെറും രാഷ്ട്രീയ സ്റ്റണ്ടുകളും പലപ്പോഴും വീണ്ടുവിചാരമില്ലാത്ത ശുദ്ധ അസംബന്ധങ്ങളും ആവുമ്പോള്‍ പോലും, അതു സംഭവിക്കേണ്ടതാണെന്ന് പറയുന്നത് വിഷയത്തിന്റെ വ്യാപ്തിയിലേയ്ക്ക് ചില ചുഴിഞ്ഞിറക്കങ്ങള്‍ ചില കേന്ദ്രങ്ങളില്‍ നിന്നെങ്കിലും സാദ്ധ്യമാകും എന്ന കണ്ടിട്ടാണ്. ഭരണകൂടോപകരണങ്ങളിലൊന്നാണ് പാഠപുസ്തകങ്ങള്‍. മതമൌലികതയുടെ ‘വിചാരധാര‘യായാലും സമഗ്രാധിപത്യ പ്രവണതയായാലും ആഗോളവത്ക്കരണത്തിന്റെ നയങ്ങളായാലും അതിനെ തീണ്ടുന്നതെന്ത് എന്നു നോക്കിയിരിക്കുന്നതില്‍ തെറ്റായി എന്താണുള്ളത്?)
??????????????????????????????????
Kudos to you man for not loosing head. It was high time that someone spoke sense. Thank you.
***
cant write malayalam. sorry
സത്യം പറയാമല്ലൊ വെളെഴുത്തേ...വായിച്ചിട്ട് ഒരു ചെമ്പരത്തിപ്പൂ കാതില്‍ വച്ച് വീടിനു ചുറ്റും ഓടേണ്ടിവന്നു...
ഒറ്റ വസ്തു മനസിലായിട്ടില്ല...(ഒന്നും മനസിലായില്ല എന്നൊരു പോസ്റ്റില്ലായിരുന്നോ വെളെഴുത്തില്‍ പണ്ട് ? അറം പറ്റിയല്ലോ)
രണ്ടാമതു വായിച്ചപ്പോള്‍ സെബിന്‍ ജീ പറഞ്ഞതാണോ വാസ്തവം എന്നു തോന്നുകയും ചെയ്തു കേട്ടോ;)
മനസ്സിലായില്ല എന്ന പോസ്റ്റിന്റെ ഒപ്പം വെള്ളെഴുത്തിന്റെ പ്രൊഫൈലിലെ പുതിയ വാചകം കൂടി വായിക്കാം സൂരജ്.
വിഷ്ണുമാഷിന്റെ കമന്റിന് നന്ദി. ‘ദുര്‍ഗ്രാഹ്യതയുടെ’ കനം പൊളിച്ചുവച്ചതിന്. :)
********
ഓഫ് മുകളിലെ കമന്റ്റ് അക്ഷരപ്പിശാചൊഴിവാക്കാന്‍ ഒരിക്കല്‍ തിരുത്തിയിട്ടതാണ്. എന്നിട്ടും ആ ലൂസിംഗ് അങ്ങനെ തന്നെകിടന്നു :(
ഗുപ്താ,
ഈ വാദത്തിന്റെ കാര്യത്തിലാണെങ്കില്‍ വെള്ളെഴുത്തിന്റെ പ്രൊഫൈല്‍ വാചകം പൊളിയും അദ്ദേഹത്തിന്റെയൊപ്പം ശബ്ദിക്കുന്നവരുടെ ആരവം കേള്‍ക്കാന്‍ ഏതെങ്കിലും മലയാളം ചാനലിലെ വാര്‍ത്തകണ്ടാല്‍ മതി.
പിന്നെ വിഷ്ണുപ്രസാദ് പറഞ്ഞതിനെ ഇതിലോട്ട് വളച്ചുകുത്തണ്ട.അദ്ദേഃഅം പറഞ്ഞത്..ഇങ്ങനെയാണ് ഞാന്‍ മനസിലാക്കിയത്
“വളരെ ബുദ്ധിപൂര്‍വം വെള്ളെഴുത്ത് പറയുന്നത് പാഠപുസ്തകത്തെ പ്രത്യയശാസ്ത്രവല്‍ക്കരിച്ചു എന്നു തന്നെയാണ്.അങ്ങനെയെങ്കില്‍ പാഠപുസ്തകങ്ങള്‍ വിശദമായ ഒരു സമൂഹവായന അര്‍ഹിക്കുന്നുണ്ട്.
സമൂഹവിരുദ്ധമായ ഏതെങ്കിലും ആശയത്തെ ഉല്പാദിപ്പിക്കാന്‍ ഇപ്പോഴത്തെ പാഠപുസ്തകത്തില്‍
ഗൂഢപദ്ധതിയുണ്ടോ...?
അല്ല,ഉണ്ടോ...?..”
അതായത് അധവാ പ്രത്യയശാസ്ത്രവല്‍ക്കരിച്ചാല്‍ പോലും സമൂഹ വിരുദ്ധമായ ഒരു ആശയത്തെ ഉല്‍പ്പാദിപ്പിക്കാന്‍ ഗൂപദ്ധതി ഇല്ലെങ്കില്‍ അതിനെ നേരിടേണ്ടത് പുസ്തകം കത്തിച്ചുകൊണ്ടല്ല എന്നാണ്.
ഇനി ഒരപേക്ഷ..ആരെങ്കിലും അങ്ങനെ ഒരു ഗൂഢ പദ്ധതി കണ്ടെത്തിയിട്ടുണ്ടെങ്കില്‍ വെറുതേ വളച്ചൊടിക്കാതെ മനസിലാകുന്നരീതിയില്‍(അതേ ഒരു ഏഴാം കളാസുകാരന് പോട്ടെ ഒരു പത്താം ക്ലാസുകാരന് മനസിലാകുന്ന രീതിയില്‍)പറഞ്ഞ് തന്നാല്‍ നന്നായിരുന്നു.
1. scertkerala-യില്‍ പ്രസിദ്ധീകരിച്ചതാണ് താങ്കള്‍ പറയുന്ന വിജു.വി.നായരുടെ ലേഖനമെങ്കില്‍, അതു വായിച്ചു. അതിലിങ്ങനെ എടുത്തെടുത്ത് പറയാന്‍ മാത്രം എന്തെങ്കിലും കണ്ടെത്തലുകളുണ്ടോ? ആവോ, ഒന്നും കണ്ടില്ല, എനിക്ക് യുക്തിഭദ്രമല്ലാതുള്ള ആരോപണങ്ങളുള്ള എന്തു വായിക്കാനും വല്ലാത്ത ബുദ്ധിമുട്ടാണ്. ഈ പുസ്തകത്തില്‍ ‘നവലിബറല്‍ ആശയങ്ങള്‍ ഒളിഞ്ഞിരിക്കുന്നു’ എന്നു പറയുന്ന ആള്‍ക്ക് അതു സ്ഥാപിക്കാനുള്ള ബാധ്യതയുണ്ട്, അതു വായിക്കാന്‍ പറയുന്ന താങ്കള്‍ക്കും. ഞാനാണെങ്കില്‍ അതുവായിച്ച് നവലിബറലിസം എന്താണെന്നെതിനെക്കുറിച്ച് ശങ്കമൂത്ത് അത് തപ്പി കുറെ നടന്നു. (If you wish to converse with me, define your terms - അതാണ് ആപ്തവാക്യം.) ഒരുകാര്യം വ്യക്തമായി, നവലിബറല്‍ എന്നത് വല്ലാത്ത ഒരു സംജ്ഞയാണ്, എങ്ങിനെവേണമെങ്കിലും വലിച്ചുനീട്ടാവുന്ന ഒന്ന്. ആ പദം നല്‍കുന്ന അര്‍ത്ഥമേഖലകളിലേക്ക് ഉപയോഗിക്കുന്നയാള്‍ക്ക്,ചോദ്യങ്ങളുണ്ടാവുമെങ്കില്‍, ചേക്കേറാം.
2.ബ്ലോഗില്‍ നടക്കുന്ന പ്രതിഷേധങ്ങളും ചര്‍ച്ചയും ‘പ്രതികരണത്തോടുള്ള പ്രതികരണമാണ്‘. scertkerala അടക്കം. അപ്പോ അവിടെ വിശകലനത്തിന്ന് വിധേയമാവുക ഇപ്പൊള്‍ നടക്കുന്ന
വിവാദത്തിന്റെ അടിസ്ഥാനത്തെപ്പറ്റിയാവും. അതിന്റെ ആഴമെന്നത് വിവാദത്തിനടിസ്ഥാനമായ ആരോപണങ്ങളുടെ അതേ ആഴമുള്ളവയായിരിക്കും. അതുകൊണ്ട് തന്നെ അവിടെയടക്കം നടക്കുന്ന ചര്‍ച്ചയുടെ ഉപരിപ്ലവതയെന്നത് ഈ വിവാദത്തിന്റെതന്നെ ഉപരിപ്ലവതയാണ് വ്യക്തമാക്കുക. മുറവിളികളുടെ യുക്തിബദ്ധതയും, അതിന്ന് പ്രേരകമാവുന്ന താല്പര്യങ്ങളും കുഴിച്ചുചെല്ലുമ്പോള്‍ മതത്തിലെത്തിച്ചേരുന്നുവെങ്കില്‍, മതവും ദൈവവും ചര്‍ച്ചാവിഷയമാവുകതന്നെ ചെയ്യും. സംഘടിതമതങ്ങള്‍ മനുഷ്യരാശിക്കുനല്‍കിയ ‘സമ്മാനങ്ങള്‍’ മനസ്സിലുണരുന്നുവെങ്കില്‍ അതില്‍ അല്‍ഭുതപ്പെടേണ്ടതില്ല. മറിച്ച് ഈ പുസ്തകം ഇതുപോലെ കലുഷമല്ലാത്ത ഒരന്തരീക്ഷത്തില്‍ വിലയിരുത്തപ്പെടുന്നത് വളരെവ്യത്യസ്തമായ രീതിയിലായിരിക്കും. (ബ്ലോഗെഴുതുന്നവരെല്ലാം അത്രയ്ക്ക്
ഉപരിപ്ലവതയില്‍ അഭിരമിക്കുന്നവരാണോ?)
3. “നമുക്കറിയാവുന്നതുപോലെ ഈ പാഠം കൊണ്ടൊന്നും നമ്മുടെ സമൂഹം മാറാന്‍ പോകുന്നില്ലെന്ന് ഇതു പല വര്‍ക്ക്ഷോപ്പുകളിലൂടെ കടത്തിവിട്ട് റെഡിയാക്കിയ കമ്മറ്റിക്കാര്‍ക്കും
അറിയാം“; “അപ്പര്‍ പ്രൈമറി തലം കുട്ടിയുടെ മാനസിക വികാസത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്താന്‍ കഴിയുന്ന ഘട്ടമാണ് എന്ന് ‘വിദ്യാഭ്യാസത്തിന്റെ രാഷ്ട്രീയം‘.വസ്തുക്കളുടെ സാന്നിദ്ധ്യം ഇല്ലാതെ തന്നെ ചിന്തകള്‍ സാദ്ധ്യമാവുന്ന ഘട്ടം -Formal operational Stage -എന്നു പിയാഷേ.“ ഇത് രണ്ടും പരസ്പരവിരുദ്ധമാകുന്നുവെന്നത് എന്റെ
തോന്നലാണോ?
4. "വിശ്വമാനവികന്‍ എന്ന സങ്കല്പം തന്നെ കാലഹരണപ്പെട്ടതാണ്, പരിഷത്തിനൊഴികെ." അതു പിടികിട്ടിയില്ല. നവലിബറലിസത്തെപ്പറ്റി അന്വേഷിച്ചുനടന്നതുപോലെ ഇതെനെപ്പറ്റിയും
അന്വേഷിക്കണം, എനിക്ക്. റഷ്യ തകര്‍ന്നതുകൊണ്ട് റെയിഫിക്കേഷന്‍ എന്നൊന്നില്ല, എന്നു പറയുന്നത് പോലെയല്ലേ ഇതും? 1952-ല്‍ ഹന്ന എഴുതിയത് ‘ചരിത്രത്തിലാദ്യമായി ഭൂമിയില്‍ മനുഷ്യര്‍ക്കെല്ലാം ഒരേ വര്‍ത്തമാനകാലമുണ്ടായിരിക്കുന്നു’ എന്നാണ്. അതിന്ന് പ്രവചനസ്വഭാവം കൈവരുന്നത്, ഇന്നത്തെ സാഹചര്യവുമായി താരതമ്യപ്പെടുത്തുമ്പോഴാണ്. ഭൂതത്തിന്റെയും,പാരമ്പര്യത്തിന്റെയും അപ്രമാദിത്വത്തിലിള്ള വിശ്വാസം സൂക്ഷമപരിശോധനക്ക് വിധേയമാക്കുകയെങ്കിലും ചെയ്തില്ലെങ്കില്‍ ഈ ലോകസാഹചര്യം എവിടെ നമ്മെ എത്തിക്കുമെന്നും, അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.
5. വീണ്ടും പക്ഷം ചേര്‍ന്ന് മത-മതവിരുദ്ധതകള്‍ സംസാരിക്കുന്നിടത്തേക്ക്. വിജുവിന്റെ ലേഖനത്തില്‍ തന്നെ പറയുമ്പോലെ ശ്രദ്ധതിരിക്കല്‍ നാടകം നടക്കുന്നുവെന്നാണെങ്കില്‍ - യഥാര്‍ത്ഥശ്രദ്ധ
ജീവിതസാഹചര്യങ്ങളും, വിലക്കയറ്റവും മറ്റുമാണ് നേടേണ്ടെതെങ്കില്‍ തന്നെയും - ഇന്ത്യയെന്ന മഹാപ്രസ്ഥാനത്തില്‍ പുരോഗതിക്കും, അതുവഴി ജീവിതസാഹചര്യങ്ങള്‍ നന്നാവുന്നതിന്നും
വിലങ്ങുതടിയായി നില്‍ക്കുന്ന മതത്തിലേക്ക് തിര്‍ച്ചെത്തില്ലേ? ആനന്ദ് ‘മരുഭൂമിയുടെ ആമുഖത്തില്‍ പറയുമ്പോലെ മതമൌലികത അര്‍ഹിക്കുന്ന തിടുക്കവും,പരിഗണനയും, നമ്മുടെ പ്രതികരണവും തമ്മില്‍ വലിയ അന്തരമില്ലേ? ഒന്നുണ്ട്, ഇന്ത്യയുടെ മറ്റുഭാഗത്ത് നടക്കുന്ന കലാപത്തേക്കാള്‍ പ്രാധാന്യം വടകരയില്‍ പൂച്ച പ്രസവിച്ചതിന്ന് നല്‍കുന്ന കേരളമാധ്യമങ്ങള്‍ നമ്മെ ഒരുറച്ച
കേരളദേശസ്നേഹിയാക്കുന്നുണ്ട്.
6. അദൃശ്യനായ തല്പരകക്ഷിയില്ലാത്ത ഒരു വ്യവഹാരം എങ്ങനെയാണ് സാദ്ധ്യമാവുന്നത്? അത് എഴുതപ്പെട്ട എല്ലാത്തിലും അന്തര്‍ലീനമല്ലേ? അപ്പോള്‍ ബാക്കിയാവുന്നത്, ആ കക്ഷി വരട്ടുവാദക്കാരനാണോ എന്നത് അസന്ദിഗ്ദമായി പറയാന്‍ പറ്റുമോ എന്നതിലാണ്. പ്ലൂരലിസമെന്നത് സാംസ്കാരികനിസംഗതയാണോ? മതങ്ങളോടുള്ള സമീപനം തന്നെയെടുത്താല്‍ തന്റേതുള്‍പ്പെടെയുള്ള മതങ്ങളെ വിമര്‍ശനാത്മകമായി വിശകലനം ചെയ്തവനാണൊ, എല്ലാം തൊണ്ടതൊടാതെ വിഴുങ്ങിയവനാണോ കൂടുതല്‍ വിശാലമായ ദൃശ്യപഥങ്ങളുണ്ടാവുക? വീണ്ടും ആനന്ദ് പറഞ്ഞതുപോലെ മനുഷ്യനൊപ്പം വളരാത്ത കണ്ണുകള്‍, അല്ലെങ്കില്‍ കണ്ണുകളെ മുരടിപ്പിക്കുന്ന ജീവിതസാഹചര്യങ്ങള്‍ക്കെതിരെയാവണം എല്ലാ പഠനങ്ങളും.
ഒപ്പ്.
എന്റെ അനുവാദമില്ലാതെ എന്നില്‍ രൂഡമൂലമായ മതത്തെ വേരോടെപിഴുതെറിയാന്‍ പെടാപ്പാട് പെടുന്ന ശരാശരി ഇന്‍ഡ്യാക്കാരന്‍.
സനലേ ലേഖനം മനുഷ്യനുമനസ്സിലാകാത്ത എന്തോ ആണെന്ന മട്ടിലുള്ള മറുപടികളുടെ ഇടയില്‍ ഒരു ആശ്വാസമായി തോന്നി വിഷ്ണുമാഷിന്റെ കമന്റ്. അതുകൊണ്ട്നന്ദി പറഞ്ഞെന്നേയുള്ളൂ..
മാഷ് പറഞ്ഞതെന്തെന്ന് ‘മനസ്സിലാവാതിരുന്നില്ല.’
പ്രിയ വെള്ളെഴുത്ത്,
പ്രമോദിന്റെ പോസ്റ്റിലെ കമന്റിനു തുടര്‍ച്ചയായ ഈ പോസ്റ്റും കൃത്യമായി താങ്കള്‍ എന്താണുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുന്നില്ല. താങ്കള്‍ പറയുന്ന ജാഗ്രത/ അധികാരസ്ഥാനങ്ങളോടുള്ള സംശയം എന്നിവ വേണ്ടെന്ന് ആരും പറഞ്ഞില്ല.
വിജു വി നായരുടെ ലേഖനത്തെക്കുറിച്ച് ഞാന്‍ പറഞ്ഞ അഭിപ്രായത്തില്‍ ഉറച്ച് നില്‍ക്കുന്നു. നവ ലിബറല്‍ നയങ്ങളുടെ കടന്നു കയറ്റം എന്നതല്ലാതെ പാഠപുസ്തക പരിഷ്കരണവുമായി ബന്ധപ്പെട്ട പ്രസക്തമായ പോയിന്റ് എന്തായിരുന്നു അതില്‍? ആ പോയിന്റ് തന്നെ വ്യക്തവുമല്ല. താങ്കളുടെ ഈ പോസ്റ്റിലും അങ്ങിനെ എന്തെങ്കിലും ഉള്ളതായി മനസ്സിലായില്ല. വെള്ളത്തിനടിയില്‍ കിടക്കുന്ന മഞ്ഞുമല എന്നൊക്കെ ഉദ്ദേശിച്ചത് അതൊക്കെയാണെങ്കില്‍, മലയുടെ അറ്റം കണ്ടാല്‍ താഴെ വലുതുണ്ട് എന്നറിയാന്‍ മറ്റുള്ളവര്‍ക്കും അല്പം വിവരമൊക്കെ ഉണ്ടാകും എന്നു കരുതുകയല്ലേ ശരി?
പരിഷത്ത്, അദ്ധ്യാപക സംഘടന എന്നിവരെയൊക്കെയാണ് താങ്കള്‍ വിമര്‍ശിക്കാനാഗ്രഹിക്കുന്നതെങ്കില്‍ അവരെന്താണ് ചെയ്തത്, ചെയ്തു കൊണ്ടിരിക്കുന്നത് എന്ന് നേരെ പറയുന്നതല്ലേ ഭംഗി? ഇതിനു മുന്‍പും പുസ്തകങ്ങളുണ്ടായിട്ടുണ്ട്. പരിഷ്കരണവും ഉണ്ടായിട്ടുണ്ട്. അതിനു പിന്നിലും ഏതെങ്കിലും മസ്തിഷ്കം പ്രവര്‍ത്തിച്ചു കാണണമല്ലോ? നമ്മളൊക്കെ സ്കൂളില്‍ പഠിച്ചതൊക്കെ തികച്ചും നിഷ്പക്ഷവും ദുരുദ്ദേശമില്ലാത്തതുമായിരുന്നുവെന്നാണോ പറയുന്നത്? താരതമ്യം ചെയ്യുമ്പോള്‍ താങ്കള്‍ക്കൊരു നിലപാടെടുക്കേണ്ടി വരും എന്നേ ഉദ്ദേശിച്ചിട്ടുള്ളൂ. നിലവാരമില്ലാത്ത വ്യക്തികള്‍, അല്ലെങ്കില്‍ വസ്തുതകളെക്കുറിച്ച് ശരിയായ ഗ്രാഹ്യമില്ലാത്തവര്‍ കാര്യങ്ങള്‍ മുന്നോട്ട് നീക്കുന്നു എന്നതും, ഇതിന്റെ പിന്നില്‍ നവലിബറല്‍ അജണ്ടകള്‍ ഉണ്ട് (വിജു നായര്‍ ലേഖനം) എന്നതുമൊക്കെ തികച്ചും വ്യത്യസ്തമായ കാര്യങ്ങളെല്ലേ? വ്യത്യസ്തമായ പരിഹാരങ്ങള്‍ ആവശ്യമുള്ളവയും.
താങ്കള്‍ പറയുന്നതൊക്കെ ശരി എന്ന് വാദത്തിനുവേണ്ടി സമ്മതിച്ചുകൊണ്ട് ചോദിക്കട്ടെ. താങ്കള്‍ക്കെന്ത് ബദല്‍ ആണ് നിര്‍ദ്ദേശിക്കാനുള്ളത്? പുസ്തകത്തിലെ ചില ഭാഗങ്ങള്‍ മാറ്റണം? പുസ്തകങ്ങള്‍ തന്നെ മാറ്റണം? മൊത്തം ചട്ടക്കൂട് മാറ്റണം? പകരം എന്ത് വരണം?
നമുക്ക് ലളിതമായി സംസാരിക്കാം
വിജു. വി. നായരുടെ ലേഖനവും വെള്ളെഴുത്തിന്റെ ലേഖനവും വായിച്ചീട്ട് മനസ്സിലാവുന്നത് ഇതില്‍ “കമ്യൂണിസ്റ്റ് ആശയങ്ങളൊന്നുമില്ല പകരം കേരളത്തിന്റെ ജാതിമതസാമൂഹികതയെ പടിഞ്ഞാറന്‍ സെക്കുലറിസത്തിന്റെ സൂചികൊണ്ട് കുത്തുന്ന നവലിബറല്‍ പരിശ്രമം മാത്രമാണ്.” (വിജുവിന്റെ വാക്കുകള്‍). “ഭരണകൂടോപകരണങ്ങളിലൊന്നാണ് പാഠപുസ്തകങ്ങള്‍. മതമൌലികതയുടെ ‘വിചാരധാര‘യായാലും സമഗ്രാധിപത്യ പ്രവണതയായാലും ആഗോളവത്ക്കരണത്തിന്റെ നയങ്ങളായാലും അതിനെ തീണ്ടുന്നതെന്ത് എന്നു നോക്കിയിരിക്കുന്നതില്‍ തെറ്റായി എന്താണുള്ളത്?“ (വെള്ളെഴുത്തിന്റെ ലേഖനം)
പാഠപുസ്തകത്തിന്റെ കമ്യൂണിസ്റ്റ്വത്ക്കരണത്തെയല്ല, പടിഞ്ഞാറു നിന്ന് ഏതോ വരട്ടുവാദക്കാര്‍ കൊണ്ടുവരുന്ന നവലിബറലിസത്തിനെ ആണ് ഈ പാഠ്യപദ്ധതിയില്‍ ഭയക്കേണ്ടത് എന്ന് പറയാതെ പറയുന്നു. എന്നാല്‍ തെളിവുകളൊന്നും ഇല്ലാതെയാണീ ഭയം. കിള്ളികിഴിച്ചു നോക്കുമ്പോള്‍ സെകുലറിസം എന്നതാണ് പടിഞ്ഞാറന്‍ ഇറക്കുമതി എന്ന് വിജുവും വിശ്വമാനവികന്‍ എന്ന കാലഹരണപ്പെട്ട സങ്കല്‍പ്പം ആണ് അപകടകാരി എന്ന് വെള്ളെഴുത്തും പറയുന്നു. (വേറെ എന്തെങ്കിലും നവലിബറല്‍ ഗൂഡാലോചന മണക്കുന്നെങ്കില്‍/അറിയുന്നെങ്കില്‍ അത് ജനത്തിനെ കൂടെ അറിയിക്കാന്‍ നമ്മള്‍ ബാധ്യസ്ഥരല്ലേ?)
ഇന്ത്യ ഒരു sovereign, socialist, secular, democratic republic ആണ് എന്ന് ഓര്‍ത്തുകൊണ്ട് തന്നെ ചോദിക്കട്ടെ, പാഠപുസ്തകത്തിലൂടെ സെകുലിറസവും, വിശ്വമാനവീകതയും കുട്ടികള്‍ പഠിച്ചു പോയാല്‍ എന്താണ് അപകടം? ലോകമേ തറവാട് എന്ന് പഠിച്ചതും ഈ നവലിബറിസത്തിന്റെ ഭാഗമായാണോ?
വെള്ളെഴുത്തിന്റെ പോസ്റ്റില്‍ ഒട്ടും ദഹിക്കാതെ പോയത് “ഈ ചുവടുമാറ്റം കൃത്യം ഒരു വര്‍ഷത്തിനുള്ളില്‍ നടന്നതാണ്.“ എന്നതാണ്. ഇതിന്റെ അടിസ്ഥാനം എന്താണ്? കഴിഞ്ഞ വര്‍ഷത്തെ ഏഴാം ക്ലാസ്സ് സാമ്യൂഹ്യപാഠപുസ്തകം ഇവിടെ അപ്‌ലോഡ് ചെയ്തിരിക്കുന്നത് നോക്കുക. അതില്‍ എന്തുമാത്രം ചോദ്യങ്ങളാണ് ജാതിയെ സംബന്ധിച്ചുള്ളത്! 57 ആം പേജിലെ ചോദ്യം. എന്തിനായിരുക്കും അദ്ദേഹം (അക്ബര്‍) പുതിയ ഒരുമതം രൂപപ്പെടുത്തിയത്? ഇതൊക്കെ കണ്ടീട്ടും ‘ജീവന്റെ പാഠം‘ കഴിഞ്ഞ ഒരു വര്‍ഷത്തെ മാത്രം ഗൂഡാലോചനകളുടെ സൃഷ്ടി എന്ന് പറയുന്നതെന്തുകൊണ്ടാണ്?
ഭരണകൂടൊപകരണങ്ങളില്‍ ഒന്നാണ് പാഠപുസ്തകങ്ങള്‍.അതിനെ തീണ്ടുന്നതെന്തെന്ന് നോക്കിയിരിക്കുന്നതില്‍ തെറ്റുമില്ല. പക്ഷേ ഈ പുസ്തകത്തില്‍ തീണ്ടിയെന്ന് പറയപ്പെടുന്നതെന്താണ്?
അധികാരവും മതവുമായുള്ള പരസ്പരാശ്രയത്വത്തോടേ നിലനിര്‍ത്തപ്പെട്ട ശത്രുത നൂറ്റാന്റുകളായ് നിനനില്‍ക്കുന്ന ഒന്നാണ്.ശത്രുതയുടെ മുഖമ്മൂടി ഊരി വച്ച് അവര്‍ പരസ്പരം സഹവര്‍ത്തിച്ചതിനും ധാരാളം തെളിവുകളുണ്ട് ചരിത്രത്തില്‍.പക്ഷേ അത് ഈ പാഠവുമായി ബന്ധപ്പെടുന്നതെങ്ങനെ?നമ്മുടെ മതേതരത്വത്തില്‍ ഹിന്ദുവും, മുസല്‍മാനും, ക്രിസ്ത്യാനിയും മറ്റും നിലനില്‍ക്കുന്നതുപോലെ ജന്മം കൊണ്ട് ഒരു മതം കരഗതമായിട്ടില്ലാത്ത മനുഷ്യരും ഉണ്ട് എന്ന സാമൂഹികയാഥാര്‍ത്ഥ്യം മുന്നോട്ട് വയ്ക്കുകയാണ് പാഠത്തിന്റെ ലക്ഷ്യം എന്നിരിക്കെ മതവും അധികാരവുമായുള്ള അവിശുദ്ധബന്ധങ്ങളെക്കുറിച്ചുള്ള സൂചനകള്‍ ഇതില്‍ ഇല്ല എന്നത് ഈ പഠത്തിന്റെ സാംഗത്യത്തെ എങ്ങനെയാണ് ചുരുക്കിക്കളയുന്നത് എന്ന് മനസിലാകുന്നില്ല.
പാഠപുസ്തകം കത്തിക്കലിനെതിരേ ബൂലോകത്ത് നടന്ന പ്രതിഷേധങ്ങള്‍ മതങ്ങളെ ശത്രുസ്ഥാനത്ത് അടയാളപ്പെടുത്തി ചാരിതാര്‍ഥ്യമടയുകയല്ല മറിച്ച് നമ്മള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മതേതരത്വത്തില്‍ മതവിശ്വാസികള്‍ക്ക് മാത്രമല്ല മതമില്ലാത്ത മനുഷ്യര്‍ക്കും ഇടമുണ്ടാവണം എന്ന പുരോഗമനപരമായ ആശയത്തിനെതിരെ അസഹിഷ്ണുതയോടെ പോരിനിറങ്ങിയ മതസ്ഥാപനങ്ങളുടെ വ്യക്താക്കളുടെ ജീര്‍ണ്ണിച്ച യാതാസ്തികത്വത്തെ തുറന്നുകാട്ടുകയാണ് ചെയ്യുന്നത്.
പ്രതികരണത്തിന്റെ സെക്യുലറായ മൂന്നാം കണ്ണ് സങ്കീര്‍ണ്ണങ്ങളായ ദാര്‍ശനിക സമസ്യകള്‍ക്കു നേരേ മാത്രമല്ല വളരെ പ്രത്യക്ഷങ്ങളായ പ്രത്യാഘാതങ്ങള്‍ ഉളവാക്കാന്‍ പോന്ന സാമൂഹ്യ പ്രശ്നങ്ങള്‍ക്കു നേരെയും തുറന്നിരിക്കണ്ടേ?
ബഷീറിന്റെ കഥ വായിച്ചിട്ടും മാറാത്ത ഒരു സമൂഹമനസ്സിനെയാണോ ഇത്തരം ഒരു‘ ലഘുലേഖ‘ കൊണ്ട് മാറ്റാന്‍ ശ്രമിക്കുന്നത് എന്ന ചോദ്യത്തിന്റെ മറുപടി സാമൂഹ്യ പരിവര്‍ത്തനത്തിനായുള്ള ശ്രമങ്ങളില്‍ കഥകള്‍ക്കും ലഘുലേഖകള്‍ക്കും വഹിക്കുവാനുള്ള പങ്ക് ഒന്നല്ല എന്നതാണ്.ഒന്നിന്റെ പരാജയം മറ്റേതിന്റെ പ്രസക്തിയെ ഇല്ലാതാക്കുന്നുമില്ല. മതം സമൂഹ മനസ്സിലേയ്ക്ക് ഒഴുകിനിറയുന്ന ധാരകള്‍ പലതാണെന്നത് സത്യം. ഈ ധാരകളെ നിയന്ത്രിക്കുവാനും അവയ്ക്ക് ധനാത്മകമായ ഒരു ദിശാബോധം നല്‍കുവാനുമായി ഒരു പരിഷ്കൃത സമൂഹം കൈക്കൊള്ളേണ്ട ഇനിഷ്യേറ്റിവും ബഹുമുഖം തന്നെ.അതില്‍ ഒരെളിയ പങ്ക് ഈ ലഘുലേഖയും വഹിക്കുന്നുണ്ട്.അതിന്റെ പിന്നില്‍ ഒരു രാഷ്ട്രീയ ഉദ്ദേശമുണ്ടെങ്കില്‍ അതിനെതിരായ സമരങ്ങല്‍ക്കു പിന്നിലും ഒരു രാഷ്ട്രീയ ഉദ്ദേശമുണ്ട്.ആദ്യത്തേതിനു കുടപിടിക്കാതെ മാറിനില്‍ക്കുന്നവര്‍ മടക്കി സൂക്ഷിച്ചു വച്ചിരിക്കുന്ന തങ്ങളുടെ കുട അവര്‍ സമ്മതിച്ചാലും ഇല്ലെങ്കിലും മറുപക്ഷം എടുത്ത് ചൂടും.ഇവിടെ കൃത്യമായ ഒരു നിലപാട് ഉണ്ടായിരിക്കുകയാണ് പ്രധാനം എന്ന് തോന്നുന്നു.സുദീര്‍ഘങ്ങളായ ബൌദ്ധിക വ്യായാമങ്ങള്‍ക്ക് ശേഷവും അത്തരം ഒന്നിലേയ്ക്ക് എത്തിച്ചേരാന്‍ കഴിയുന്നില്ലെങ്കില്‍ അത് ഖേദകരമാണ്.
...
തിരുത്ത്: മുകളില്‍ ഞാനെഴുതിയ പ്രതികരണത്തില്‍ “ആനന്ദ് ‘മരുഭൂമിയുടെ ആമുഖത്തില്‍ പറയുമ്പോലെ [...]“ എന്നത് “ആനന്ദ് ‘വേട്ടക്കാരന്റെ‘ ആമുഖത്തില്‍ പറയുമ്പോലെ“എന്നു തിരുത്തിവായിക്കാനപേക്ഷ. ആര്‍ക്കെങ്കിലും തെറ്റിദ്ധാരണ വരുത്തിയെങ്കില്‍ ക്ഷമ ചോദിക്കുന്നു.
വായിച്ചു. ഇവിടെ കമന്റ് ചെയ്യാനുള്ള അത്ര വളര്‍ച്ചയൊന്നും ആയിട്ടില്ല...അതിനാല്‍ മിണ്ടാതെ പോകുന്നു.
സസ്നേഹം,
ശിവ
പാഠപുസ്തകവിവാദത്തില്‍ മതത്തെചുറ്റിയുണ്ടാവുന്ന ആക്രോശങ്ങള്‍ (അനുകൂലിച്ചായാലും
പ്രതികൂലിച്ചായാലും) വെറും തുഞ്ചം മാത്രമാണെന്നും കാതലായ പ്രശ്നങ്ങള്‍ വേറെ ചര്‍ച്ച
ചെയ്യാനുള്ളത് അതിന്റെ ഘോഷത്തില്‍ കാണാതെ പോകരുതെന്നുമാണ് ഞാന്‍
വിശദമായി പറഞ്ഞത്. അതു പാളി. കമന്റുകള്‍ വീണ്ടും മതം -സെക്യുലരിസം എന്നു പറഞ്ഞു തന്നെ നീങ്ങുകയാണ്. ഈ ഭാഗം തിരിഞ്ഞാല്‍ മാത്രം പല കമന്റുകള്‍ക്കുമുള്ള മറുപടിയായി. വിശാഖ്, ഡാലി ഒന്നു ശ്രദ്ധിക്കണേ..
ബഷീറിയന്‍ കഥ ഉദ്ധരിച്ചത് അതന്നേ ഇവിടുണ്ട് എന്നു പറയാനാണ്. പാഠപുസ്തകത്തിലുള്ളത് പുതിയ കാര്യമൊന്നുമല്ല. സനാതനന്‍ പറയുന്നത് സമൂഹം മാറിയെന്നാണ്. പിന്നെവിടുന്നാണ് ഈ വിവാദം പൊങ്ങിയിരിക്കുന്നത്..? ഞാനായതുകൊണ്ടെന്തോ സംശയിക്കാമെന്നും അദ്ദേഹം.എന്താണത്?
മുഖധാരാഇടതുപക്ഷത്തിന്റെ ഏതു ചെയ്തിയെ സംശയിച്ചാലും ഏതെങ്കിലും കള്ളിയില്‍ കയറി നിന്നു കാണിക്കണം എന്നു വിചാരിക്കുന്നതല്ലേ ഏറ്റവും വലിയ അസഹിഷ്ണുത. ഭരണകൂടങ്ങള്‍ വിമര്‍ശനവിധേയങ്ങളാണ്. അത്രയും സൌജന്യം രാജ്യത്തിന്റെ ജനാധിപത്യത്തില്‍ നിന്ന് എനിക്കും ഉള്‍ക്കൊള്ളാം. നമുക്കു ശരിയെന്നു തോന്നുന്ന ഒരു സംഗതിയ്ക്കു മേല്‍ വരുന്ന വിമര്‍ശം എന്തു കൊണ്ടാണിങ്ങനെ അസഹിഷ്ണുക്കളാക്കുന്നത്..
രാജീവിന്റെ അവസാനത്തെ വാക്യത്തിലുള്ളതു പോലൊരു സ്നേഹമാണോ? അത്രയും എനിക്കു മനസ്സിലാവും. അതല്ലങ്കില്‍ അപകടമാണ്. (ദാ പിന്നെയും അപകടം!)
പാഠങ്ങള്‍ പ്രസക്തമല്ലാതാവുകയും പാഠപുസ്തകനിര്‍മ്മാതാവ് മുന്നോട്ടു വരിയും ചെയ്യുന്ന
മട്ടിലുള്ള പുതിയ രൂപകല്‍പ്പന, വ്യക്തമായ ലക്ഷ്യങ്ങളുള്ള പാര്‍ട്ടികള്‍ക്കോ മതങ്ങള്‍ക്കോ
ഉപയോഗിക്കാന്‍ കഴിയുന്നതുപോലെ പൊതുവിദ്യാഭ്യാസത്തിനായി ഉപയോഗപ്പെടുത്തുന്നത്
നല്ലതല്ലെന്നു എനിക്കു തോന്നിയതു ഞാന്‍ പറഞ്ഞു. ‘ജീവന്റെ മതം‘ മാത്രം മുന്നില്‍ വച്ചല്ല
ഇതു പറയുന്നത്. മാറിക്കൊണ്ടിരിക്കുന്ന പാഠപുസ്തകങ്ങളുടെ ആസൂത്രണത്തെ
പരിഗണിച്ചാണ്. ഉണ്ടായിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ പരിഷ്കാരങ്ങളെയൊക്കെ
സംശയത്തോടേ നോക്കിക്കൊണ്ടാണ്.
ആ അദൃശ്യനായ വ്യക്തിയുടെ (പാഠപുസ്തകനിര്‍മ്മാതാവിന്റെ) തെരെഞ്ഞെടുപ്പിലും
അയാള്‍ക്ക് ലഭിക്കുന്ന നിര്‍ദ്ദേശങ്ങളിലും നിലവിലുള്ള വ്യവസ്ഥയുടെ വക്രീകരണങ്ങള്‍
കടന്നുകൂടാതിരിക്കാന്‍ നിര്‍വാഹമില്ല എന്നു സ്ഥാപിക്കാനാണ് ഉദാഹരണങ്ങള്‍ വച്ചത്.
ആവര്‍ത്തിച്ചു പറഞ്ഞിട്ടും ഇക്കാര്യം രജിസ്റ്റര്‍ ചെയ്യാതിരിക്കുന്നതിനുള്ള കാരണം, നമ്മുടെ
പക്ഷപാതങ്ങള്‍ വായനയെ തടസ്സപ്പെടുത്തുന്നതാണ്. അതിനെങ്ങനെയാണ് മറുപടി
പറയാന്‍ കഴിയുക?
ഭരണകൂടം, ഭരണഘടന, പൊതുസമൂഹം, പാര്‍ട്ടി, സാംസ്കാരിക ഉപകരണങ്ങള്‍
ഇവയെപ്പറ്റിയുള്ള വ്യക്തമായ നിര്‍വചനങ്ങള്‍ മനസ്സില്‍ വേണം. (ഇവിടെ എന്താണ്
പൊതു വിദ്യാഭ്യാസം എന്നതിനെപ്പറ്റിയും) പലപ്പോഴും സങ്കല്‍പ്പനങ്ങളിലെ കുഴമറിച്ചിലുകള്‍
കാര്യം മനസ്സിലാക്കുന്നതില്‍ നിന്നു തടയുകയോ ചര്‍ച്ചയെ മറ്റൊരു ദിശയിലെയ്ക്ക് വഴി
നടത്തുകയോ ചെയ്താല്‍ എന്തു ചെയ്യും?
റോഡില്‍ തുപ്പുന്നത് തെറ്റാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ ഇതിനു മുന്‍പ് ആരും തുപ്പുന്നത്
താന്‍ കണ്ടില്ലേ, തുപ്പുന്നതിനേക്കാള്‍ വലിയ തെറ്റുകള്‍ റോഡില്‍ നടക്കുന്നില്ലേ
എന്നൊക്കെയുള്ള ചോദ്യങ്ങളും പ്രസക്തമാണ്. പല തരത്തില്‍ രാഷ്ട്രീയ ചര്‍ച്ചകളില്‍
പ്രയോഗിക്കപ്പെട്ടിട്ടുള്ള ആയുധമാണത്. ഇല്ല എന്നു പറയാത്തിടത്തോളം അക്കാര്യത്തില്‍
ആശങ്കവേണ്ട. എങ്കിലും വിഷയബന്ധിയായ ഒരു ചര്‍ച്ചയെ ഡിഫ്യൂസ് ചെയ്യാന്‍
ഇതിനേക്കാള്‍ നല്ല മരുന്നില്ല.
തീരെ കമ്മ്യൂണിക്കേറ്റീവല്ല ഭാഷയെന്നത്, വെറും കുറ്റാരോപണത്തിനുവേണ്ടി
എഴുന്നള്ളിച്ചതല്ലെങ്കില്‍ ഇത്തിരി വിഷമമുണ്ടാക്കുന്ന കാര്യമാണ്.
ആശയപ്രതിപാദനശേഷിയില്ലാത്ത ഏതു വാക്യം ചൂണ്ടിക്കാണിച്ചാലും വീണ്ടും അതു
വിശദീകരിക്കാന്‍ ശ്രമിക്കാം. മനസ്സിലാവായ്ക പല ഘടകങ്ങലെ ആശ്രയിച്ചാണിരിക്കുന്നത്.
അതിലൊന്ന് പ്രത്യയശാസ്ത്രപ്രയാസമാണ്. എന്റെ വിരുദ്ധചേരിയിലാണൊരാള്‍ എന്നൊരു
തീരുമാനം മനസ്സെടുത്താല്‍ അപരന്റെ വാദങ്ങള്‍ ഒച്ചയാവും, സംഗീതമാവില്ല.
‘വിശ്വമാനവികന്‍‘ എന്നു പ്രയോഗിച്ചത് ബോധപൂര്‍വമാണ് അതിരുകളില്ലാത്ത
ആകാശങ്ങളിലെയ്ക്കുയരുന്ന ശാസ്ത്രബദ്ധമായ അറിവുകളുടെ അവകാശിയായ, പുത്തന്‍
അറിവുകളാല്‍ പ്രബോധിതനായ, യുദ്ധകെടുതികളില്‍ നിന്ന് അനുഭവപാഠങ്ങളുമായി
ഉയിര്‍ത്ത.... 70കള്‍ വരെയായിരുന്നു അയാള്‍ക്ക് ആയുസ്സ്. (‘കുതിരപ്പുറത്തു ഞാന്‍
പാഞ്ഞുപോകുമ്പോള്‍ ..‘ അശ്വമേധം- വയലാര്‍) അയാള്‍ വെള്ളക്കാരനായിരുന്നെന്ന്
പറയേണ്ടല്ലോ? (കറുപ്പനെ ഒരു ഇന്ത്യക്കാരനെ മംഗോളിയനെ ആ സ്ഥാനത്ത് സങ്കല്‍പ്പിച്ചു
നോക്കുക) പരിസ്ഥിതിബോധവും സ്ത്രീവാദങ്ങളും ഈ സങ്കല്‍പ്പത്തെ മാറ്റി പ്രതിഷ്ഠിച്ചിട്ടുണ്ട്.
ഇതൊക്കെയാണ് വലിയകാര്യങ്ങള്‍ എന്നല്ല. വിമര്‍ശിക്കാനായി ഒന്നുമില്ലെന്ന സങ്കല്പം ശരിയല്ല ചര്‍ച്ചകള്‍ വേണം എന്നാണ് പറഞ്ഞത്. മതത്തില്‍ തന്നെ തൂങ്ങാതെ കുറേകൂടി വിശാലമായെങ്കില്‍ എന്നൊരാശ.
മൂര്‍ത്തീ, ഞാനതു പറഞ്ഞില്ലേ? വിഷയം ഗൌരവമുള്ളതുകൊണ്ടായിരിക്കും ഭാഷ ഇങ്ങനെ ബോധപൂര്‍വം ഒന്നും ചെയ്തിട്ടില്ല. ചട്ടകൂട് മാറണമെന്ന ആഗ്രഹം തന്നെയാണുള്ളത്. പുസ്തകം കത്തിക്കുക, ഒരു പാഠം എടുത്തു മാറ്റുക എന്നാണോ ഇത്രയും നേരം പരഞ്ഞു കൊണ്ടിരുന്നത്? എല്ലാ പുസ്തകങ്ങളിലും താരതമ്യം, അവയില്‍ ചിലതൊക്കെ ശുദ്ധ അസംബന്ധങ്ങളാണെന്ന റിപ്പോര്‍ട്ടുകളും വരുന്നു. എന്നിട്ട് എന്താണ് നിങ്ങളുടെ അഭിപ്രായം മട്ടിലുള്ള അഭ്യാസങ്ങള്‍. അയാള്‍ പാഠപുസ്തകനിര്‍മ്മാതാവ് പിന്നിലേയ്ക്കു പോട്ടെ. തങ്കളുടെ ചോദ്യത്തിണ് ഒറ്റവാക്കില്‍ ഉത്തരം പറയാന്‍ ശ്രമിച്ചതാണ്. (പിന്നെയും ആവര്‍ത്തനം തന്നെ!)
അപ്പോള്‍ ഒരാള്‍ക്കും ഒറ്റയ്ക്കു നിന്നുകൂടാ..? മാരീചാ, ചില കാര്യങ്ങള്‍ താങ്കള്‍ കണ്ടില്ല. പ്രവാചകാ, രാജീവേ ചിലകാര്യങ്ങള്‍ നിങ്ങള്‍ തെറ്റിദ്ധരിച്ചിരിക്കുകയാണ്. തരം പോലെ വിശദമായി എഴുതാം. അതല്ലേ പറ്റൂ.
പറയാനുദ്ദേശിച്ച കാര്യം വളരെ നല്ലതുതന്നെ. വഴിക്കുവച്ച് സാഹിത്യവും,പാണ്ഡിത്യവും കയറിവന്ന് വഴിതടഞ്ഞതിനാല്‍ വായന ദുസ്സഹമായ അനുഭവമാക്കുന്നു.
നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കൊന്നും രാഷ്ട്രീയമെന്തെന്നറിയില്ല.എന്നാല്‍ ,ജാതിമത സ്ഥാപിത താല്‍പ്പര്യങ്ങള്‍ക്ക് വ്യക്തമായ ലക്ഷ്യ്മുള്ള രാഷ്ട്രീയ ബോധമുണ്ട്.അതിനാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇടത്തോട്ടോ വലത്തോട്ടോ തിരിഞ്ഞിരിക്കുന്ന ഇവരുടെ വാലുകള്‍ മാത്രമായി തുടരുന്നു.
വായിച്ച് നോക്കിയിട്ട് മനസിലായതിനോടുള്ള പ്രതികരണം.
1) വെള്ളെഴുത്തിന്റെ പ്രാഗ്മാറ്റിക് പാടവം കൂടുതല്‍ മെച്ചപ്പെടുത്തിട്ടുണ്ട്. പ്രശ്നങ്ങള്‍ സങ്കീര്‍ണ്ണമാകുമ്പോള്‍ പ്രാഗ്മാറ്റിക് പാടവത്തിന്റെ മാപനം നടക്കുന്നത് :)
2) ബഷീറിന്റെ ആ കഥയ്ക്ക് പകരം വേറെ ഒരു കഥകൊടുക്കാമോ? എല്ലാ മതത്തിന്റെയും കപടതയില്‍ കത്തിവെയ്ക്കുന്ന ഒന്ന്.
“പള്ളിക്കെന്തിനാ പൊന്‍കുരിശ്....?” എന്ന ഒറ്റചോദ്യം പോരേ. (പള്ളി എന്നതിനെ ഇതര ആരാധനാലയങ്ങളുമായി ചേര്‍ത്തു വായിപ്പിന്‍)
3) പണ്ട് കാലികപ്രസക്തവും, വിവാദപരവുമായ എന്തൊരു സംഭവത്തിന്റേയും ആദ്യാരവം ഒന്ന് കെട്ടടങ്ങിയാല്‍ അതിന് “നേര്‍വിപരീത/മറുപക്ഷ/വേറിട്ടപക്ഷ/ഒറ്റയാള്‍“ പോരാട്ട സംവാദവുമായി മുമ്പ് വന്നിരുന്നത് സക്കറിയ ആയിരുന്നു. (സെന്റ്.തെരേസാസ് സ്കാന്‍ഡല്‍ ഉള്‍പ്പെടെ) ഇപ്പോള്‍ അത് വിജു.വി.നായര്‍ ആണെന്ന് തോന്നുന്നു ഈ റോളില്‍.
വെള്ളെഴുത്തേ , ഇപ്പോള്‍ കമ്പ്ലീറ്റ് കണ്‍ഫ്യൂഷനായി. വക്കാരി പോസ്റ്റുകള്‍ പോലും എന്നെ ഇത്ര കണ്‍ഫ്യൂസ് ചെയ്യിച്ചീട്ടില്ല.
“അയാള്‍ പാഠപുസ്തകനിര്‍മ്മാതാവ് പിന്നിലേയ്ക്കു പോട്ടെ.“
ഇതാരാണെന്നു കണ്ടുപിടിച്ചാലല്ലേ പിന്നിലേക്കാക്കാന്‍ പറ്റൂ. അതിനൊരു ശ്രമം നടത്തി നോക്കിയതാണ് മേല്‍ക്കമന്റില്‍. അത് ചീറ്റി പോയി. ഇനി ഒറ്റവാക്കില്‍ ആ ചോദ്യങ്ങള്‍.
ആരാണ് അദൃശ്യനായ ആ പാഠപുസ്തക നിര്‍മ്മിതാവ്?
1.കമ്യൂണിസം
2.ആഗോളവത്കരണം
3.നവലിബറലിസം.
4.സാമ്രാജത്വം.
6...
7..
8.അറിയില്ല
എന്റെ ആദ്യ കമന്റിന്റെ അവസാന പാരയ്ക്ക് മറുപടി ഇതാണെന്ന് കരുതുന്നു.
“മാറിക്കൊണ്ടിരിക്കുന്ന പാഠപുസ്തകങ്ങളുടെ ആസൂത്രണത്തെ പരിഗണിച്ചാണ്. ഉണ്ടായിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ പരിഷ്കാരങ്ങളെയൊക്കെ സംശയത്തോടേ നോക്കിക്കൊണ്ടാണ്.“ 96 മുതലിങ്ങോട്ട് ഇത്രയും നാളും നടന്ന വിദ്യാഭ്യാസപരീക്ഷണങ്ങളെയെല്ലാം സംശയത്തോടെ ആണ് കാണുന്നത് - നല്ലത്! എന്തെങ്കിലും മരുന്ന്?
“റോഡില്‍ തുപ്പുന്നത് തെറ്റാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ ഇതിനു മുന്‍പ് ആരും തുപ്പുന്നത് താന്‍ കണ്ടില്ലേ, തുപ്പുന്നതിനേക്കാള്‍ വലിയ തെറ്റുകള്‍ റോഡില്‍ നടക്കുന്നില്ലേ എന്നൊക്കെയുള്ള ചോദ്യങ്ങളും പ്രസക്തമാണ്.“
ഒട്ടും പ്രസക്തമല്ല എന്ന് മാത്രമല്ല, പ്രതിലോമകരവുമാണ്. അങ്ങനെ പറയുന്നതിന്റെ പ്രതിലോമകത മനസ്സിലാക്കി കൊടുക്കാനും റോഡില്‍ തുപ്പരുത് എന്ന് പറയുന്ന ആള്‍ക്ക് കഴിവുണ്ടാകണം/മനസ്സുണ്ടാകണം. അല്ലാതെ അങ്ങനെ പറയുന്നവരോട് എങ്കില്‍ നീ തുപ്പ് എന്ന് പറയുന്നത് ഇവിടെ തുപ്പരുത് എന്ന ബോര്‍ഡിനു താഴെ തുപ്പല്‍ കോളാമ്പി വയ്ക്കുന്നത്ര അപഹാസ്യമാണ്.
“അപ്പോള്‍ ഒരാള്‍ക്കും ഒറ്റയ്ക്കു നിന്നുകൂടാ..?“ തീര്‍ച്ചയായും. പക്ഷേ ഒറ്റയ്ക്കു/ഒറ്റത്തിരിഞ്ഞ് നില്‍ക്കുന്ന ആള്‍ക്ക് തന്റെ ചിന്തകളോട് കൂടുതല്‍ പ്രതിബദ്ധത വേണം.
വാദത്തിനോ തര്‍ക്കത്തിനോ ആണെന്ന് കരുതരുത് എന്നപേക്ഷ. കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് എന്ത് നടക്കുന്നു എന്നറിയാനുള്ള അകാദമിക് ആകാംക്ഷയില്‍ കേരളത്തിലല്ലാതെ വിദ്യ അഭ്യസിക്കുന്ന ഒരാളുടെ അത്യാഗ്രഹം ആയി കൂട്ടിയാല്‍ മതി.
ഡാലീ, റോഡില്‍ തുപ്പുന്നതിനെപ്പറ്റി വെള്ളെഴുത്ത് പറഞ്ഞത് ഇതാണ്:
റോഡില്‍ തുപ്പുന്നത് തെറ്റാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ ഇതിനു മുന്‍പ് ആരും തുപ്പുന്നത്
താന്‍ കണ്ടില്ലേ, തുപ്പുന്നതിനേക്കാള്‍ വലിയ തെറ്റുകള്‍ റോഡില്‍ നടക്കുന്നില്ലേ എന്നൊക്കെയുള്ള ചോദ്യങ്ങളും പ്രസക്തമാണ്. പല തരത്തില്‍ രാഷ്ട്രീയ ചര്‍ച്ചകളില്‍ പ്രയോഗിക്കപ്പെട്ടിട്ടുള്ള ആയുധമാണത്. ഇല്ല എന്നു പറയാത്തിടത്തോളം അക്കാര്യത്തില്‍ ആശങ്കവേണ്ട. എങ്കിലും വിഷയബന്ധിയായ ഒരു ചര്‍ച്ചയെ ഡിഫ്യൂസ് ചെയ്യാന്‍ ഇതിനേക്കാള്‍ നല്ല മരുന്നില്ല.
ഓഹ്! വക്കാരി ഇവിടെ ഉണ്ടായിരുന്നോ! “എങ്കിലും വിഷയബന്ധിയായ ഒരു ചര്‍ച്ചയെ ഡിഫ്യൂസ് ചെയ്യാന്‍ ഇതിനേക്കാള്‍ നല്ല മരുന്നില്ല.“
ആ വാചകം ഞാന്‍ കാണാതെയാണ് ബാക്കി എഴുതിയത് എന്നാണോ കരുതിയത്?
വെള്ളെഴുത്തിന്റെ രിതി കടമെടുത്ത് തന്നെ ചര്‍ച്ചയെ ഡിഫ്യൂസ് ചെയ്യാതെ നോക്കാന്‍ ചര്‍ച്ച നടത്തുന്ന ആള്‍ക്ക് പ്രതിബന്ധതയുണ്ട് എന്ന് പറഞ്ഞു നോക്കിയതല്ലേ വക്കാരി. “Pragmatics is regarded as one of the most challenging aspects for language learners to grasp, and can only truly be learned with experience.“ എന്ന് വിക്കി.:)
"പാഠപുസ്തകവിവാദത്തില്‍ മതത്തെചുറ്റിയുണ്ടാവുന്ന ആക്രോശങ്ങള്‍ (അനുകൂലിച്ചായാലും പ്രതികൂലിച്ചായാലും) വെറും തുഞ്ചം മാത്രമാണെന്നും കാതലായ പ്രശ്നങ്ങള്‍ വേറെ ചര്‍ച്ച ചെയ്യാനുള്ളത് അതിന്റെ ഘോഷത്തില്‍ കാണാതെ പോകരുതെന്നുമാണ്[...]" ഞാന്‍ വഴിതെറ്റുന്നത് ഇവിടെവെച്ചാണ്. ഇവിടെ ‘പാഠപുസ്തകവിവാദം’ എന്നതുകൊണ്ട് വിവക്ഷിക്കുന്നതെന്താണ്? വെള്ളെഴുത്ത് മാഷ് ശരിക്കും പറയേണ്ടത്, ഈ നടക്കുന്ന പുസ്തകത്തിന്നെതിരെയുള്ള പ്രതിഷേധമല്ല ശരിക്കും ഉണ്ടാവേണ്ടത്, ആരോപണം പുസ്തകനിര്‍മ്മിതിയിലെ മറ്റുചില വസ്തുതകള്‍ക്കെതിരെയായിരിക്കണം എന്നല്ലേ. ഇപ്പോ നടന്നുകൊണ്ടിരിക്കുന്ന വിവാദത്തിന്ന് വിവാദം നമ്പര്‍-1 എന്നു പേരിട്ടാല്‍, വെള്ളെഴുത്ത് ഉദ്ദേശിക്കുന്നത് വിവാദം നമ്പര്‍-2. അതിന്റെ
അടിസ്ഥാനം ഇതാണ്: ഇപ്പോഴത്തെ പാഠ്യപരിഷ്കരണ പദ്ധതിയുടെ രീതിശാസ്ത്രത്തില്‍(Methodology) അത് ദുരപയോഗപ്പെടുത്താനുതകും വിധം ഒരു പാളിച്ചയുണ്ട്. അതെന്താണെന്നാല്‍,
അദൃശ്യനായ ഒരുസ്ഥാപിതതാല്പര്യക്കാരന്, പുസ്തകത്തിലേക്ക് പ്രവേശിക്കാനും, അതുവഴി താനുദ്ദേശിക്കുന്ന ദിശയിലേക്ക് കുട്ടികളുടെ ചിന്തയെ മാറ്റിമറിക്കാനുമാവും. അയാളുടെ സാന്നിധ്യം, അറിവ് വസ്തുതകള്‍ എന്നതില്‍ നിന്ന് മാറി, രാഷ്ട്രീയം ഉള്ളതാക്കിത്തീര്‍ക്കും. (അത് യാതൊരുകാരണവശാലും നല്ലതല്ല-എന്റെ അഭിപ്രായത്തില്‍.) അത് ഇന്ന് കമ്യൂണിസമാണെങ്കില്‍, നാളെ മാറിവരുന്ന മറ്റൊരു ഭരണവര്‍ഗത്തിന്റെ ആശയങ്ങളാവും. "ആ അദൃശ്യനായ വ്യക്തിയുടെ (പാഠപുസ്തകനിര്‍മ്മാതാവിന്റെ) തെരെഞ്ഞെടുപ്പിലും അയാള്‍ക്ക് ലഭിക്കുന്ന നിര്‍ദ്ദേശങ്ങളിലും നിലവിലുള്ള വ്യവസ്ഥയുടെ വക്രീകരണങ്ങള്‍ കടന്നുകൂടാതിരിക്കാന്‍ നിര്‍വാഹമില്ല എന്നു സ്ഥാപിക്കാനാണ്[...]" അതുകൊണ്ട് തന്നെ ഇന്നാര് ആരുടെ താല്പര്യങ്ങള്‍ സന്നിവേശിപ്പിച്ചു എന്നത് അത്രത്തോളം
പ്രാധാന്യമര്‍ഹിക്കുന്നില്ല. (അപ്പോ ഡാലിയുടെ ചോദ്യത്തിന്ന് ഭാഗികമായെങ്കിലും മറുപടിയായി). ഇനി ഈ രീതിശാസ്ത്രം ഉപയോഗിച്ചുണ്ടാക്കിയ ഇപ്പോഴത്തെ പുസ്തകത്തില്‍ ആ മെത്തഡോളജിയിലെ പിഴവ് എങ്ങനെ വെളിച്ചം കാണുന്നു എന്ന് നമ്മള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു. അത് വെള്ളെഴുത്ത് ഈ ദിശയില്‍ കൂടുതല്‍ ചിന്തിച്ച ആളെന്ന നിലയില്‍, വ്യക്തമായി
പറഞ്ഞുതരാനാവുമെന്ന് തോന്നുന്നു.
അസഹിഷ്ണുതയെന്നത് എന്റെ പ്രതികരണത്തില്‍ ഉണ്ടായിരുന്നോ? എനിക്കറിയില്ല. (അഭിപ്രായങ്ങള്‍ ഇരുമ്പുലക്കയല്ലാത്തത് കൊണ്ടുതന്നെയാണ്, ഈ ബ്ലോഗ് സബ്സ്ക്രൈബ് ചെയ്ത് വായിക്കുന്നത്.) ഒരാളുടെ രാഷ്ട്രീയനിലപാടുകളെ ചോദ്യം ചെയ്യുന്നവരോട് അസഹിഷ്ണുത ഉണ്ടാവാം. പക്ഷെ അതിനേക്കാള്‍ ഒരാളെ മുറിവേല്‍പ്പിക്കുന്ന ഒന്നുണ്ട്: അയാളുടെ ബുദ്ധിയും, വിശകലനപാടവവും ചോദ്യം
ചെയ്യപ്പെടുക എന്നത്. ബുദ്ധിയെക്കുറിച്ചുള്ള, ലേഖനത്തിന്റെ തുടക്കത്തിലെ ഉദ്ധരണി അങ്ങനെയും കാണാം,വേണമെങ്കില്‍. മനുഷ്യനായിട്ടാണ് മാര്‍ക്സിസ്റ്റും, കത്തോലിക്കനും എല്ലാമാവുന്നത്.
(‘മലയാളി മദ്ധ്യവര്‍ഗം തനിക്കുള്ള സാമാന്യബോധത്തെയാണ് വിശേഷജ്ഞാനമായി കണക്കിലെടുക്കുന്നത്‘എന്ന താങ്കളുടെ അഭിപ്രായവും മനസ്സിലുണ്ട്.)
പിന്നെ താങ്കളുടെ ലേഖനത്തിലും, വിജുവിന്റെ ലേഖനത്തിലും നിറഞ്ഞുനില്‍ക്കുന്ന മറ്റൊന്നുണ്ട്. അതെന്തിലേക്കോ വിരല്‍ചൂണ്ടുന്നു, എന്തോ ഭയാനകരഹസ്യം ഒളിഞ്ഞിരിപ്പുണ്ടെന്നമട്ടില്‍ ചില
അല്യൂഷനുകള്‍. അത് വ്യക്തമായിപ്പറഞ്ഞാല്‍ കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമായേനേ.
സ്വയം ചോദിക്കൂ, മാഷേ ഈ ലേഖനത്തിന്റെ ദുര്‍ഗ്രഹതയെപ്പറ്റി. ദുര്‍ഗ്രഹതയെന്നതും വളരെ സങ്കീര്‍ണ്ണമായ വിഷയമാണ്. പ്രത്യേകിച്ചും സംസാരിക്കുന്ന വിഷയം, ഓണ്ടോളജിയൊന്നുമല്ലാതിരിക്കുമ്പോള്‍. പണ്ട് സാക്ഷാല്‍ ദെറിദയുടെ ദുര്‍ഗ്രഹതയെച്ചൊല്ലി ഒരുപാടു ചര്‍ച്ചകള്‍ നടന്നിരുന്നു. ശരിക്കും സ്വയമേയല്ലേ, ഈ ചോദ്യം ചോദിക്കേണ്ടത്? Neccessary complexity or wilful obscurantism? ആ ചോദ്യം വീണ്ടും മുന്‍പെ പറഞ്ഞ “I have an ace up my sleeve" എന്നതിലേക്കെത്തിച്ചേരും. തെളിച്ചുപറഞ്ഞിരുന്നുവെങ്കില്‍
ഞാനടക്കമുള്ളവര്‍ ഈ വിവാദത്തെപ്പറ്റിയുണ്ടാക്കുന്ന ഡിജിറ്റല്‍ ജങ്കിലെങ്കിലും ഒരു കുറവുണ്ടായേനെ.
പിന്നെ താങ്കള്‍ പറഞ്ഞ തെറ്റിദ്ധാരണ. ദയവുചെയ്ത് മനുഷ്യനെ റ്റെന്‍ഷനടിപ്പിക്കരുത്. ഇവിടെയല്ലെങ്കില്‍ ഒരു ഇമെയിലായെങ്കിലും അതുകൊണ്ടെന്താണ് ഉദ്ദേശിച്ചതെന്ന് പറഞ്ഞുതരിക. അപേക്ഷയാണ്.
വെള്ളെഴുത്തിന്റെ ആകുലതകള്‍ മനസ്സിലാകുന്നു. ആ ആകുലതകള്‍ വായനക്കാരില്‍ എത്തുന്നില്ല എന്നതിന് അദ്ദേഹത്തിന്റെ ഭാഷയുടെ ഉദാത്തതയാവും കാരണം എന്നു തോന്നുന്നു.
വിഷ്ണുമാഷ് സൂചിപ്പിച്ചതു പോലെ വെള്ളെഴുത്ത് പറഞ്ഞുവയ്ക്കുന്നത് പാഠപുസ്തകത്തെ പ്രത്യയശാസ്ത്രവല്‍ക്കരിച്ചു എന്നു തന്നെയാണ്. പാഠപുസ്തകങ്ങള്‍ വിശദമായ ഒരു സമൂഹവായന അര്‍ഹിക്കുന്നുമുണ്ട്. എന്നാല്‍ സനാതനന്‍ ചോദിക്കുന്ന പോലെ സമൂഹവിരുദ്ധമായ ഏതെങ്കിലും ആശയത്തെ ഉല്പാദിപ്പിക്കാന്‍ ഇപ്പോഴത്തെ പാഠപുസ്തകത്തില്‍ ഗൂഢപദ്ധതിയുണ്ടോ.? ഏതെങ്കിലും പ്രത്യയശാസ്ത്രം അടങ്ങിയിട്ടില്ലാത്ത ഏതു പാഠപുസ്തകമാണുള്ളത് ? പൊതുസമൂഹത്തിന് അംഗീകരിക്കാനാവാത്ത ഇടപെടലുകള്‍ ഉണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിക്കുകയും സമൂഹവായനയിലൂടെ, തിരുത്തലുകള്‍ വരുത്തിയുമല്ലാതെ ഏതു പുസ്തക രചനയാണ് സാദ്ധ്യമാവുക?
മാരീചന്‍ ചൂണ്ടിക്കാട്ടിയ പോലെ നമ്മുടെ മുറ്റത്താരാണ് എന്ന ചോദ്യമുയര്‍ത്തി ആറേഴു മാസം കഴിഞ്ഞിട്ടും കൊമ്പും പൂവും മുള്ളും വേരും ചെത്തിമാറ്റിയ ഭാഷാ പുസ്തകങ്ങളോ അവയ്ക്കുള്ള ബദലുകളോ താങ്കള്‍ അവതരിപ്പിച്ചിട്ടില്ല,
അദൃശ്യനായ ആഖ്യാതാവാണ്, (സത്യത്തില്‍ അയാളുടെ ഡോഗ്മാറ്റിസമാണ്) നിരന്തരം കുട്ടിയോട് സംസാരിക്കുന്നത് എന്നു പറയുമ്പോള്‍ താങ്കള്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് തുറന്നു പറയാത്തതെന്തേ? വര്‍ജിക്കേണ്ട എന്തു ഡൊഗ്മകളാണ് താങ്കള്‍ ലക്ഷ്യമാക്കുന്നത്....യുക്തിചിന്ത? മതനിരപേക്ഷത? ജാതിവിവേചനം പാടില്ല എന്നത്? ഫ്യൂഡല്‍ വ്യവസ്ഥിതിയുമായി ബന്ധപ്പെട്ട അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ഇല്ലാതാക്കുന്നത് ?
ലേഖനങ്ങളുടെ/രചനകളുടെ സ്വാംശീകരണമാണ് സാമൂഹിക-സാംസ്കാരിക വിശകലനത്തിനുള്ള ഉപകരണങ്ങള്‍ കുട്ടിയ്ക്കു നല്‍കുന്നത് (യോജിക്കുന്നു); കര്‍ത്താവ്, അയാളുടെ പ്രത്യയശാസ്ത്രം എന്നിവ പുതിയ രീതിയനുസരിച്ച് പ്രസക്തമല്ലാതാവുന്നു എന്നു പറയുമ്പോള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തപ്പെടുന്ന രചനകളിലൂടെ പ്രത്യയശാസ്ത്ര സംക്രമണം നടക്കുന്നുണ്ട് എന്നല്ലേ താങ്കള്‍ സമ്മതിക്കുന്നത്?
ഗുപ്തന്‍ സൂചിപ്പിക്കുന്ന പോലെ “ഞാന്‍ വാദിച്ചു. എനിക്കു ശബ്ദമില്ലെന്നു തിരിച്ചറിയുകയും ചെയ്തു” എന്നതു തന്നെയാണോ വാസ്തവത്തില്‍ ഉണ്ടായത്? ആ വാദങ്ങളെ “ലോബിയിയിസ്റ്റുകള്‍” തകര്‍ക്കുകയായിരുന്നോ? പ്രമോദിന്റെ പോസ്റ്റില്‍ താങ്കള്‍ സൂചിപ്പിക്കുന്ന പോലെ “ സംശയങ്ങളും ഭയവും പാര്‍ട്ടി വിരുദ്ധതയും പരദൂഷണവും ചേര്‍ത്ത് വാരിവലിച്ചി”ടുമ്പോള്‍ ഉള്ള ദുര്‍ഗ്രാഹ്യത (അല്ലാതെ ഭാഷാപരമായതല്ല) ഈ ലേഖനത്തിനുണ്ടെന്ന് പറയാതെ വയ്യ.
അവസാനമായി ഒരു പാര ഉദ്ധരിക്കട്ടെ,
"കേരളത്തിലെ വിദ്യാഭ്യാസ പരിഷ്കരണ നീക്കങ്ങള്‍ക്കെതിരെ ഇടത് തീവ്രവാദ നിലപാടുകളില്‍നിന്നാരംഭിച്ച വിമര്‍ശനങ്ങള്‍ ഇന്ന് വലതുപക്ഷ തീവ്രവാദ നിലപാടുകളായി വിദ്യാഭ്യാസ മണ്ഡലത്തെയും സാമൂഹ്യജീവിതത്തെയും കലാപകലുഷിതമാക്കാന്‍ ശ്രമിക്കുകയാണ്. പൊതുവിദ്യാഭ്യാസം തകര്‍ക്കുകയും ഭരണഘനാപരമായ ഉത്തരവാദിത്വത്തില്‍നിന്ന് പിന്‍തിരിയുകയും ചെയ്യുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരായി വളര്‍ന്നു വികസിക്കേണ്ട, വിദ്യാഭ്യാസ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള സമരങ്ങളെ വാണിജ്യവല്‍ക്കരണത്തിനും വരേണ്യവല്‍ക്കരണത്തിനും വിദ്യാഭ്യാസത്തിന്റെ വര്‍ഗീയവല്‍ക്കരണത്തിനുമെതിരെ പോരാടുന്ന ഒരു സംസ്ഥാന സര്‍ക്കാറിന്റെ പരിമിതിക്കുള്ളില്‍നിന്നുകൊണ്ട് ആഗോളവല്‍ക്കരണ നയങ്ങളെ ചെറുക്കുന്ന ഇടതുപക്ഷത്തിനെതിരായി തിരിച്ചുവിടാനുള്ള ഗൂഢാലോചനയാണ് കുത്തക മാധ്യമങ്ങളും വലതുപക്ഷ രാഷ്ട്രീയശക്തികളും ഇടതുപക്ഷമായി അഭിനയിച്ചുനടക്കുന്ന ചില ബുദ്ധിജീവികളും ചേര്‍ന്നു നടത്തിയത്."
ഈ ലേഖനത്തിന്റെ പൂര്‍ണ്ണ രൂപം ഇവിടെയുണ്ട്. ഈ വിലയിരുത്തലിനെ താങ്കള്‍ എങ്ങനെ കാണുന്നു എന്നറിയാന്‍ താല്‍പ്പര്യമുണ്ട്?
ഇപ്പോള്‍ ഏകദേശം കാര്യങ്ങള്‍ മനസിലായിത്തുടങ്ങി ചുരുക്കം പറഞ്ഞാല്‍ ഏതോ ഒരു അദൃശ്യ വ്യകതി സ്വന്തം താല്‍പര്യം നടപ്പിലാക്കാന്‍ ഒളിച്ചിരിപ്പുണ്ട്. അയാളേയാണ്‍ വെള്ളെഴുത്തും കൂട്ടരും നവ ലിബറല്‍ ഏജന്റ എന്ന് വിളിക്കുന്നത്. എന്നാല്‍ അയാളെത്തന്നെയാണ് കത്തോലിക്ക സഭ കമ്യൂണിസ്റ്റ് ഏജന്റ് എന്നും വിളിക്കുന്നത്. പണ്ട് EMS പറഞ്ഞത് പോലെ അവര്‍ അവരുടെതെന്നും നമ്മള്‍ നമ്മുടേതെന്നും പറയുന്ന സ്ഥലം പിന്നീട് കൈരളി ചാനല്‍ തുടങ്ങിയപ്പോള്‍ ചില പാര്‍ട്ടിക്കാര്‍ പറഞ്ഞത് പോലെ അവര്‍ നമ്മളുടെതെന്നും നമ്മള്‍ അവരുടെതെന്നും പറയുന്ന ചാനല്‍
എന്റ ഊഹം തെറ്റാണ് എങ്കില്‍ തിരുത്തുക
Please excuse my language.
This post is actually a good work. Depth of treatment makes reading difficult but is not obscure. Vellezhuthu has come up with the third dimension to the issue. But...
As Nalan has correctly put it in his comment "അനവസരത്തിലുള്ള ഇത്തരം ലേഖനങ്ങള്‍ അവയുടെ ഉദ്ദേശശുദ്ധിയെ കെടുത്തികളയുന്നുവെന്നു പറയാതെ വയ്യ". And you owe a lot more explanantions. But first let the burning issue blow over. Please...
പ്രിയ വെള്ളെഴുത്ത്
സമൂഹത്തിലും സംസ്കാരത്തിലും ഫലപ്രദമായി ഇടപെടാന്‍ കുട്ടിയ്ക്ക് ലഭിക്കുന്ന എറ്റവും കരുത്തുള്ള ആയുധം -സാംസ്കാരികോപകരണം (Cultural Tools)-പൂര്‍വികരുടെ സംസ്കാരത്തിന്റെ സ്വാംശീകരണത്തിലൂടെയല്ലാതെ, കുറുക്കുവഴിയില്‍ കുട്ടിയ്ക്ക് നിര്‍മ്മിച്ചുകൊടുക്കാനുള്ള ഹനുമാന്‍ ചാട്ടത്തിന്റെ ഫലമാണീ ‘ലഘുലേഖാ പാഠപുസ്തക‘ നിര്‍മ്മാണം. വ്യക്തമായ ലാക്കുകകളുള്ള ഒരു ന്യൂനപക്ഷത്തിന്റെ പരീക്ഷണോദ്യമമാണിത്. ഫലത്തില്‍ ഇതു ചെയ്യുക, കുട്ടി ഏതെല്ലാം പ്രശ്നങ്ങളെ വിമര്‍ശനാത്മകമായി സമീപിക്കണമെന്ന പൂര്‍വനിശ്ചിതത്വമാണ്. കുട്ടിയില്‍ ഏതുതരം ‘ജ്ഞാനനിര്‍മ്മിതി‘യാണ് നടക്കേണ്ടതെന്ന് നിശ്ചയിക്കുന്നത് അദൃശ്യനായ ഒരു രാഷ്ട്രീയവരട്ടുവാദക്കാരനാണ്. അയാളുടെ ഇച്ഛയ്ക്കൊത്ത് നെഹ്രൂവും ബൈബിളും നബിവചനവും മഹാഭാരതവും ഗുരു നാനാക്കും വന്നെത്തിനോക്കിയിട്ട് പോകുന്നു. കുട്ടിയുടെ ഭാവനയെ മതലഹളകള്‍ക്കുള്ളിലൂടെ വഴിനടത്താന്‍ പ്രേരിപ്പിക്കുന്നു. ‘ഇന്നയിന്ന‘ പ്രശ്നങ്ങളെയാണ് വിമര്‍ശനാത്മകമായി സമീപിക്കേണ്ടത് എന്ന് നെഞ്ചൂക്കോടെ പറയാന്‍ അദൃശ്യനായ ഒരാള്‍ പാഠപുസ്തകങ്ങളില്‍ ‘പ്രശ്ന‘ങ്ങളുമായി കയറിയിരിക്കുന്നത് ഇതാദ്യമായാണ്
ഇതാണ് സത്യത്തില്‍ ഇവിടെ നടക്കുന്നത്. എന്നാല്‍ അങ്ങാടിയില്‍ കോപ്രായം കാട്ടുന്നവര്‍ക്ക് ഇതേതായാലും മന്‍സ്സിലായിട്ടുണ്ടാവില്ല. വരട്ടു വാദക്കാര്‍ ചുമ്മാ അതും ഇതു പറഞ്ഞ് ആളുകളെ യാഥാര്‍ഥ്യങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ ശ്രമിക്കുന്നു.
ഇവിടെ കമന്റിയ ബുദ്ധി ജീവികള്‍ക്കൊന്നും താങ്കളെഴുതിയതിലെ സഹിത്യം മനസ്സിലാവാഞ്ഞിട്ടല്ല. മനസ്സിലാക്കാന്‍ ശ്രമിക്കാത്തതാണ് അസുഖം.
ഉറങ്ങിയവനെ ഉണര്‍ത്താം ഉറക്കം നടിക്കുന്നവനെ ഉണര്‍ത്താന്‍ പ്രയാസമയിരിക്കും!
ഉറങ്ങിയവനെ ഉണര്‍ത്താം ഉറക്കം നടിക്കുന്നവനെ ഉണര്‍ത്താന്‍ പ്രയാസമയിരിക്കും...
“സമൂഹത്തിലും സംസ്കാരത്തിലും ഫലപ്രദമായി ഇടപെടാന്‍ കുട്ടിയ്ക്ക് ലഭിക്കുന്ന എറ്റവും കരുത്തുള്ള ആയുധം -സാംസ്കാരികോപകരണം (Cultural Tools)-പൂര്‍വികരുടെ സംസ്കാരത്തിന്റെ സ്വാംശീകരണത്തിലൂടെയല്ലാതെ, കുറുക്കുവഴിയില്‍ കുട്ടിയ്ക്ക് നിര്‍മ്മിച്ചുകൊടുക്കാനുള്ള ഹനുമാന്‍ ചാട്ടത്തിന്റെ ഫലമാണീ ‘ലഘുലേഖാ പാഠപുസ്തക‘ നിര്‍മ്മാണം. “
പൂര്‍വ്വികരുടെ സംസ്കാരത്തിന്റെ സ്വംശീകരണം തന്നെ പ്രശ്നം.ബഷീറിന്റെ കഥ ഇവിടെയുണ്ടായിരുന്നു.നാരായണ ഗുരുവിനേയും, സഹോദരന്‍ അയ്യപ്പനേയും പോലെയുള്ള പുരോഗമന വാദികള്‍ ഇവിടെ ഉണ്ടായിരുന്നു.എന്നിട്ടും നമ്മുടെ സമൂഹം സ്വാംശീകരിച്ചിരിക്കുന്നത് അന്ധവിശ്വാസങ്ങളിലും അയിത്തത്തിലും റേയ്സിസത്തിലും വിശ്വസിക്കുന്ന കൊടും യാഥാസ്ത്ഥിതികരായിരുന്ന പൂര്‍വ്വികരുടെ സംസ്കാരമാണ്.അതിന്റെ തെളിവുകള്‍ നമ്മുടെ വര്‍ത്തമാന സമൂഹത്തില്‍നിന്നും നിത്യേനെ ലഭിക്കുന്നുമുണ്ട്.അത്തരമൊരു സാമൂഹ്യാവസ്ഥയിലാണ് മേല്‍പ്പറഞ്ഞ ‘ലഘുലേഖാ പുസ്തകം’ പോലും പ്രസക്തമാകുന്നത്.
“കുട്ടിയില്‍ ഏതുതരം ‘ജ്ഞാനനിര്‍മ്മിതി‘യാണ് നടക്കേണ്ടതെന്ന് നിശ്ചയിക്കുന്നത് അദൃശ്യനായ ഒരു രാഷ്ട്രീയവരട്ടുവാദക്കാരനാണ്. “
കാരണത്താല്‍ ഈ പുസ്തകത്തെ വിമര്‍ശിക്കുമ്പോള്‍ ഇതിന്റെ മറുവശം കൂടി പരിഗ്ഗണിക്കേണ്ടതല്ലേ.അതായത്, കുട്ടിയുടെ ജ്ഞാന നിര്‍മ്മിതി സ്കൂളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല.
സ്കൂളിനു പുറത്ത് മത , സാമൂഹ്യ സ്ഥാപനങ്ങള്‍ നേരിട്ട് അവനിലേയ്ക്ക് കുത്തിവയ്ക്കുന്ന ദുരാചാരങ്ങളും ദുഷ്പ്രവണതകളും നമ്മള്‍ കാണാതെ പോകരുത്.അയിത്തം തൊട്ട് രേയ്സിസം വരെ, ജ്യോതിഷം തൊട്ട് മന്ത്രവാദം വരെ കുട്ടിയില്‍ കുത്തിവയ്ക്കാന്‍ ഇത്തരം സ്ഥാപനങ്ങള്‍ മത്സരിക്കുകയാണ്.ഈ സാമൂഹ്യസാഹചര്യത്തില്‍ ‘മതമില്ലാത്ത ജീവ’നില്‍ നമ്മള്‍ കണ്ടെത്തുന്ന വരട്ടുവാദം ,പരോക്ഷമായ്,എല്ലാ ജീവനുകളേയും മതമുള്ളതാക്കി മാറ്റാന്‍ നോമ്പ് നോറ്റിരിക്കുന്നവര്‍ക്കുള്ള പിന്തുണ പ്രഖ്യാപനമായി മാറും. അതിന്റെ തെളിവുകളും കണ്ടു തുടങ്ങിയിരിക്കുന്നു.
“സമൂഹത്തിലും സംസ്കാരത്തിലും ഫലപ്രദമായി ഇടപെടാന്‍ കുട്ടിയ്ക്ക് ലഭിക്കുന്ന എറ്റവും കരുത്തുള്ള ആയുധം -സാംസ്കാരികോപകരണം (Cultural Tools)-പൂര്‍വികരുടെ സംസ്കാരത്തിന്റെ സ്വാംശീകരണത്തിലൂടെയല്ലാതെ, കുറുക്കുവഴിയില്‍ കുട്ടിയ്ക്ക് നിര്‍മ്മിച്ചുകൊടുക്കാനുള്ള ഹനുമാന്‍ ചാട്ടത്തിന്റെ ഫലമാണീ ‘ലഘുലേഖാ പാഠപുസ്തക‘ നിര്‍മ്മാണം. “
പൂര്‍വ്വികരുടെ സംസ്കാരത്തിന്റെ സ്വംശീകരണം തന്നെ പ്രശ്നം.ബഷീറിന്റെ കഥ ഇവിടെയുണ്ടായിരുന്നു.നാരായണ ഗുരുവിനേയും, സഹോദരന്‍ അയ്യപ്പനേയും പോലെയുള്ള പുരോഗമന വാദികള്‍ ഇവിടെ ഉണ്ടായിരുന്നു.എന്നിട്ടും നമ്മുടെ സമൂഹം സ്വാംശീകരിച്ചിരിക്കുന്നത് അന്ധവിശ്വാസങ്ങളിലും അയിത്തത്തിലും റേയ്സിസത്തിലും വിശ്വസിക്കുന്ന കൊടും യാഥാസ്ത്ഥിതികരായിരുന്ന പൂര്‍വ്വികരുടെ സംസ്കാരമാണ്.അതിന്റെ തെളിവുകള്‍ നമ്മുടെ വര്‍ത്തമാന സമൂഹത്തില്‍നിന്നും നിത്യേനെ ലഭിക്കുന്നുമുണ്ട്.അത്തരമൊരു സാമൂഹ്യാവസ്ഥയിലാണ് മേല്‍പ്പറഞ്ഞ ‘ലഘുലേഖാ പുസ്തകം’ പോലും പ്രസക്തമാകുന്നത്.
“കുട്ടിയില്‍ ഏതുതരം ‘ജ്ഞാനനിര്‍മ്മിതി‘യാണ് നടക്കേണ്ടതെന്ന് നിശ്ചയിക്കുന്നത് അദൃശ്യനായ ഒരു രാഷ്ട്രീയവരട്ടുവാദക്കാരനാണ്. “
കാരണത്താല്‍ ഈ പുസ്തകത്തെ വിമര്‍ശിക്കുമ്പോള്‍ ഇതിന്റെ മറുവശം കൂടി പരിഗ്ഗണിക്കേണ്ടതല്ലേ.അതായത്, കുട്ടിയുടെ ജ്ഞാന നിര്‍മ്മിതി സ്കൂളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല.
സ്കൂളിനു പുറത്ത് മത , സാമൂഹ്യ സ്ഥാപനങ്ങള്‍ നേരിട്ട് അവനിലേയ്ക്ക് കുത്തിവയ്ക്കുന്ന ദുരാചാരങ്ങളും ദുഷ്പ്രവണതകളും നമ്മള്‍ കാണാതെ പോകരുത്.അയിത്തം തൊട്ട് രേയ്സിസം വരെ, ജ്യോതിഷം തൊട്ട് മന്ത്രവാദം വരെ കുട്ടിയില്‍ കുത്തിവയ്ക്കാന്‍ ഇത്തരം സ്ഥാപനങ്ങള്‍ മത്സരിക്കുകയാണ്.ഈ സാമൂഹ്യസാഹചര്യത്തില്‍ ‘മതമില്ലാത്ത ജീവ’നില്‍ നമ്മള്‍ കണ്ടെത്തുന്ന വരട്ടുവാദം ,പരോക്ഷമായ്,എല്ലാ ജീവനുകളേയും മതമുള്ളതാക്കി മാറ്റാന്‍ നോമ്പ് നോറ്റിരിക്കുന്നവര്‍ക്കുള്ള പിന്തുണ പ്രഖ്യാപനമായി മാറും. അതിന്റെ തെളിവുകളും കണ്ടു തുടങ്ങിയിരിക്കുന്നു.
“സ്കൂളിനു പുറത്ത് മത , സാമൂഹ്യ സ്ഥാപനങ്ങള്‍ നേരിട്ട് അവനിലേയ്ക്ക് കുത്തിവയ്ക്കുന്ന ദുരാചാരങ്ങളും ദുഷ്പ്രവണതകളും നമ്മള്‍ കാണാതെ പോകരുത്.അയിത്തം തൊട്ട് രേയ്സിസം വരെ, ജ്യോതിഷം തൊട്ട് മന്ത്രവാദം വരെ കുട്ടിയില്‍ കുത്തിവയ്ക്കാന്‍ ഇത്തരം സ്ഥാപനങ്ങള്‍ മത്സരിക്കുകയാണ്..”
അക്കാര്യത്തില്‍ ആര്‍ക്കും സംശയമില്ല വിശാഖ്. മതം തിന്മയുടെയും അഭികാമ്യമല്ലാത്ത അധികാരഘടനകളുടെയും ചാലകമായി നിന്നിട്ടുണ്ട് (മതം മാത്രമല്ല: രാഷട്രം കുടുംബം അങ്ങനെയുള്ള സാമൂഹ്യഘടനകള്‍ മുഴുവന്‍.) അക്കാര്യത്തില്‍ സംശയം വേണ്ട.
പക്ഷെ അപ്പനു വട്ടുവന്നാല്‍ അപ്പനെകൊല്ലുകയാണ് വേണ്ടത് എന്ന് വാദിച്ചാല്‍ കൊല്ലുകയല്ല ചികിത്സിക്കുകയാണ് വേണ്ടത് എന്ന് ചിലരെങ്കിലും പറഞ്ഞെന്ന് വരും. അവിടെയാണ് സഹിഷ്ണുത വേണ്ടത്.
പ്രിയ ഗുപ്തന്‍
താങ്കള്‍ പറഞ്ഞതാ അതിന്റെ ശരി.
"അക്കാര്യത്തില്‍ ആര്‍ക്കും സംശയമില്ല വിശാഖ്. മതം തിന്മയുടെയും അഭികാമ്യമല്ലാത്ത അധികാരഘടനകളുടെയും ചാലകമായി നിന്നിട്ടുണ്ട് (മതം മാത്രമല്ല: രാഷട്രം കുടുംബം അങ്ങനെയുള്ള സാമൂഹ്യഘടനകള്‍ മുഴുവന്‍.) അക്കാര്യത്തില്‍ സംശയം വേണ്ട.'
ഗുപ്താ,
ഇതിലെ അപ്പന്‍ എന്നത് മതമാണെങ്കില്‍ ആ അപ്പന്റെ വട്ടിനു ചെറിയ ഒരു ചികിത്സ മാത്രമാണ് ഈ പാഠം.മതം, രാഷ്ട്രം, കുടുംബം തുടങ്ങി ഒരു തരത്തിലുള്‍ല സാമൂഹ്യ ഘടനയേയും തകര്‍ത്തെറിയാന്‍ വിവാദ വിഷയമായ പാഠം ആഹ്വാനം ചെയ്യുന്നില്ല.വ്യത്യസ്ഥ ഘടകങ്ങള്‍ തമ്മില്‍ സഹിഷ്ണുതയില്‍ അധിഷ്ഠിതമായ ഒരു സഹവര്‍ത്തിത്വം വിഭാവനം ചെയ്യുന്ന ഇതില്‍ എന്തോ ഒളിഞ്ഞിരിപ്പുണ്ട് എന്ന വാദമാണ് മനസിലാകാത്തത്.ലോകത്ത് ഇന്നേവരെ രചിക്കപ്പെട്ട ഓരോ പാഠപുസ്തകത്തിലും പഠിക്കുന്ന കുട്ടികള്‍ ഇന്ന ഇന്ന കാര്യങ്ങള്‍ പഠിക്കണം, ഇന്ന രീതിയില്‍ ചിന്തിക്കണം എന്ന് വിരല്‍ ചൂണ്ടുന്ന ഒരു മസ്തിഷ്കം, അല്ലെങ്കില്‍ ഒരു കൂട്ടം മസ്തിഷ്കങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു.ഇതിലും അതുണ്ട്.പ്രശ്നം പഠിപ്പിക്കാന്‍ ശ്രമിക്കുന്ന തത്വങ്ങളീല്‍,പഠനം ചിന്തയെ തിരിച്ച് വിടുന്ന വഴികളില്‍ പ്രതിലോമകരമായി എന്തെങ്കിലും ഒളിഞ്ഞിരിപ്പുണ്ടോ എന്നതാണ്.ഉണ്ടെങ്കില്‍ അത് എന്താണ്?
ഈ പുസ്തകം പിന്‍വലിക്കപ്പെടണമോ?വേണമെങ്കില്‍ എന്തൊക്കെയാണ് അതിന്റെ കാരണങ്ങള്‍?അതു വ്യക്തമായ് പറഞ്ഞാല്‍ ഇന്നുവരെ നിലനിന്നിരുന്ന പുസ്തകങ്ങള്‍ ആ നിബന്ധനകള്‍ പാലിച്ചിരുന്നുവോ, ഇന്നും പരക്കെ ഉപയോഗിക്കപ്പെടുന്ന മറ്റു പുസ്തകള്‍ ഈ നിബന്ധനകള്‍ പാലിക്കുന്നുണ്ടോ എന്ന നിലയില്‍ വസ്തുനിഷ്ടമായി ഈ ചര്‍ച്ച നമുക്ക് മുന്നോട്ട് കൊണ്ടുപോകാം.അല്ലാതെ " ആ അദൃശ്യനായ വ്യക്തിയുടെ (പാഠപുസ്തകനിര്‍മ്മാതാവിന്റെ) തെരെഞ്ഞെടുപ്പിലും
അയാള്‍ക്ക് ലഭിക്കുന്ന നിര്‍ദ്ദേശങ്ങളിലും നിലവിലുള്ള വ്യവസ്ഥയുടെ വക്രീകരണങ്ങള്‍
കടന്നുകൂടാതിരിക്കാന്‍ നിര്‍വാഹമില്ല " തുടങ്ങിയ അമൂര്‍ത്തമായ വാദങ്ങള്‍ "വിഷയബന്ധിയായ ഒരു ചര്‍ച്ചയെ ഡിഫ്യൂസ് "ചെയ്യാന്‍ മാത്രമെ ഉപകരിക്കു.
ആദ്യം ഉയര്‍ന്ന വാദം ആരും പുസ്തകം വായിച്ചില്ല എന്നതായിരുന്നു. പിന്നെ വിവാദമായ ‘മതമില്ലാത്ത ജീവന്‍’ എന്ന അദ്ധ്യായം ഇ-കോപ്പിയായി കിട്ടിത്തുടങ്ങി. ഇന്നാണ് പുസ്തകം മുഴുവനായി കണ്ടത്. പാഠപുസ്തകവിവാദത്തിന്റെ ഫോക്കസ് മാറിപ്പോയെന്നു തോന്നുന്നു. പ്രസ്തുത അദ്ധ്യായത്തേക്കാള്‍ ചര്‍ച്ച അര്‍ഹിക്കുന ചില ചാപ്റ്ററുകള്‍ ബുക്കില്‍ ഉണ്ട്, ആ പാഠത്തിനു മുന്‍പായി. തീരെ നിരുപദ്രവമായ ഒരു പാഠം വിവാദമായതാണ് വിഷയത്തിന്റെ ഗൌരവം കുറയാന്‍ കാരണമായതെന്നു വേണം അനുമാനിക്കാന്‍. ഇന്നത്തെ കേരളകൌമുദി പത്രത്തില്‍ പുസ്തകം കൊടുത്തിരിക്കുന്നു.
ദയവു ചെയ്തു എല്ലാരും അതൊന്നു വായിക്കു. വെള്ളെഴുത്ത് പറഞ്ഞത് പാടെ തള്ളാന്‍ പറ്റില്ലെന്നു കരുതണം. മുന്‍വിധികളില്ലാതെ വായിക്കുക, ദയവുചെയ്ത്...
ഗുപ്തന്‍, വിശാഖ്, "പാഠപുസ്തകവിവാദത്തില്‍ മതത്തെചുറ്റിയുണ്ടാവുന്ന ആക്രോശങ്ങള്‍ (അനുകൂലിച്ചായാലും പ്രതികൂലിച്ചായാലും) വെറും തുഞ്ചം മാത്രമാണെന്നും കാതലായ പ്രശ്നങ്ങള്‍ വേറെ ചര്‍ച്ച ചെയ്യാനുള്ളത് അതിന്റെ ഘോഷത്തില്‍ കാണാതെ പോകരുതെന്നുമാണ് ഞാന്‍ വിശദമായി പറഞ്ഞത്. അതു പാളി. കമന്റുകള്‍ വീണ്ടും മതം -സെക്യുലരിസം എന്നു പറഞ്ഞു തന്നെ നീങ്ങുകയാണ്."
ഇത് വിശാഖിനെ പേരെടുത്ത് പറഞ്ഞ് വെള്ളെഴുത്ത് മാഷ് കൊടുത്ത മറുപടിയാണ്. അതിന്നര്‍ത്ഥം ഈ പുസ്തകത്തില്‍ മത-മതനിഷേധത്തിന്നതീതമായി എന്തോ വിഷയമുണ്ടെന്ന് അദ്ദേഹം പറയാന്‍ ശ്രമിക്കുന്നു എന്നല്ലേ? അങ്ങനെയെങ്കില്‍ ആ വിഷയമെന്താണെന്ന് ചിന്തിക്കുമ്പോഴല്ലേ വെള്ളെഴുത്ത് മാഷിന്റെ ലേഖനം ലക്ഷ്യം കാണുക?
എന്തോ ഒളിഞ്ഞിരിപ്പുണ്ട് എന്ന വാദം മതവുമായി ബന്ധപ്പെടുത്തിയത് വെള്ളെഴുത്തല്ല വിശാഖ്. ഇവിടെകമന്റിട്ടവര്‍ തന്നെയാണ്.
ആ ഒരു പാഠത്തിനപ്പുറം ആ പാഠപുസ്തകത്തിന്റെ ഉള്ളടക്കത്തില്‍ കൃത്യമായ ഒരു പ്രൊപഗാന്‍ഡ ഒളിച്ചിരിക്കുന്നു എന്ന് എന്റെ വായനയില്‍ ബോധ്യപ്പെട്ടതാണ്. വ്യത്യസ്തമായ ഒരു ആംഗിളില്‍ നിന്നാണെങ്കില്‍ അതേ തോന്നല്‍ തുറന്നുപറയുകയേ വെള്ളെഴുത്തുചെയ്തുള്ളൂ ഈ ലേഖനത്തില്‍.
അതിനുടനെ ഈ കുറിപ്പ് പ്രതിലോമകതയ്ക്ക ചൂട്ടുപിടിക്കലാണ് എന്നമട്ടില്‍ പ്രതികരിക്കുമ്പോള്‍ ചിലരുടെ ഉള്ളിലുള്ള ബയസും പുരോഗമനനാട്യവും പുറത്തുചാടുന്നു എന്നേയുള്ളൂൂ.
ഓഫ്: (വിശാഖിനോടല്ല) ഈ പാഠ്യപദ്ധതി ശരി അല്ലെങ്കില്‍ അതിനു മറുപദ്ധതി നിര്‍ദ്ദേശിക്കാനൊക്കെ ആരോ പറയുന്നത് കേട്ടിട്ട് ചിരിച്ചെന്റെ വയറുളുക്കി. ആണവപദ്ധതിയ്ക്കെതിരെ ഇവിടെ കലിതുള്ളിയ സഖാക്കളാരും ഊര്‍ജ്ജപ്രതിസന്ധിക്ക് പരിഹാരം ഒന്നും നിര്‍ദ്ദേശിച്ചുകണ്ടില്ല. എന്താണാവോ കാരണം? വിമര്‍ശിക്കാന്‍ നേരം സാഖാക്കള്‍ക്ക് ബാധ്യത ഒന്നും ഇല്ല അല്ലേ...
എന്റെ മറുപടി വിശാഖിന്റെ കമന്റിലെ ഞാന്‍ ക്വോട്ട് ചെയ്ത ഭാഗത്തിന് മാത്രമായിരുന്നു പ്രോഫറ്റ്. താഴത്തെ കമന്റ് നോക്കുക.
പാഠപുസ്തകത്തില്‍ ഉള്ള ഗൌരവമായ പ്രശ്നങ്ങള്‍ മറയ്ക്കാന്‍ ആരോ കണ്ടുപിടിച്ച അഭ്യാസമായിരുന്നു ആ മതപാഠവും അതിനെ ചുറ്റിപ്പറ്റിയുണ്ടായ കോലാഹലവും എന്ന് തോന്നും വിധമാണ് ഇപ്പോള്‍ കാര്യങ്ങളുടെ പോക്ക്. ഇവിടുത്തെ ചിലപുരോഗമനവാദികളും അതുതന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നതും.
(ഓഫ്: പ്രോഫെറ്റിനോടും വിശാഖിനോടും മാത്രം: മതമില്ലാത്ത ജീവന്‍ എന്ന പാഠവും നിങ്ങള്‍ പറയുന്നതുപോലെ അത്ര സദുദ്ദേശ്യപരമാണെന്ന ധാരണയൊന്നും എനിക്കില്ല. ആ പാഠത്തിന്റെ മൊത്തമായ സന്ദേശം മതരഹിതമായ ഒരു ജീവിതം മതാനുവര്‍ത്തിയായ ജീവിതത്തെക്കാള്‍ മെച്ചമാണ് എന്നു തന്നെയാണ്. അതു ശരിയാണ് എന്ന് ശഠിക്കാന്‍ ചിലര്‍ക്ക് അവകാശമുണ്ടെങ്കില്‍ അതു ശരിയല്ല എന്നു ശഠിക്കാന്‍ മതങ്ങളെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നവര്‍ക്കും അവകാശം ഉണ്ട്.)
ഗുപ്താ...
വെള്ളെഴുത്ത് മുന്നോട്ടു വെയ്ക്കുന്ന നിലപാടുകളെക്കുറിച്ച് അദ്ദേഹത്തോട് തന്നെയാണ് സംവദിക്കേണ്ടത് എന്നറിയാഞ്ഞിട്ടല്ല. എങ്കിലും ചിലതു പറഞ്ഞോട്ടെ...
പാഠപുസ്തകത്തില്‍ എന്തോ ഉണ്ട് എന്ന് വെള്ളെഴുത്ത് പറഞ്ഞത് മതത്തെക്കുറിച്ചല്ല എന്ന് മനസിലായവര്‍ തന്നെയാണ് ഇവിടെ കമന്റെഴുതിയത്. പാഠപുസ്തകത്തിനുളളിലിരിക്കുന്ന ആ മസ്തിഷ്കത്തെയും "വേണ്ടവിധത്തില്‍" തിരിച്ചറിഞ്ഞിട്ടുമുണ്ട്...
വെള്ളെഴുത്ത് ചൂണ്ടിക്കാണിച്ച് ഭയപ്പെടുത്തുന്ന ആ അദൃശ്യരൂപിയുടെ ഇരുപ്പ് എങ്ങനെയാണ് വിദ്യാര്‍ത്ഥി വിരുദ്ധമാകുന്നത്, സാമൂഹ്യവിരുദ്ധമാകുന്നത് എന്ന് അദ്ദേഹത്തിനോട് ചോദിച്ചു പോയ കുറ്റത്തിന് എല്ലാവരെയും "സഖാവിന്റെ മക്കളേ"യെന്ന് അങ്ങ് തെറിവിളിക്കുന്നത് ശരിയാണോ?
"ആ ഒരു പാഠത്തിനപ്പുറം ആ പാഠപുസ്തകത്തിന്റെ ഉള്ളടക്കത്തില്‍ കൃത്യമായ ഒരു പ്രൊപഗാന്‍ഡ ഒളിച്ചിരിക്കുന്നു എന്ന് എന്റെ വായനയില്‍ ബോധ്യപ്പെട്ടതാണ്" എന്ന് താങ്കള്‍ പറയുന്നു. താങ്കള്‍ ഒരു നല്ല വായനക്കാരനാണെന്ന് അറിയാഞ്ഞിട്ടല്ല. എന്നാല്‍ ബോധ്യപ്പെട്ട പ്രൊപ്പഗാന്‍ഡ എന്ത് എന്ന് ആരെങ്കിലും ചോദിച്ചാല്‍ കഴുത്തു വെട്ടരുത്, പ്ലീസ്!!
വെള്ളെഴുത്ത് പ്രതിലോമതയ്ക്ക് ചൂട്ടു പിടിക്കുന്നുവെന്ന ആരോപണമൊന്നും ഈ കുറിപ്പെഴുതുന്നയാള്‍ക്കില്ല. എന്നാല്‍ അദ്ദേഹം ചൂണ്ടിക്കാണിക്കുന്ന പ്രശ്നങ്ങള്‍ കൂടുതല്‍ വ്യക്തമാക്കണമെന്നും കാര്യങ്ങള്‍ അറിയാത്ത വായനക്കാരുടെ സംശയം തീര്‍ക്കണമെന്നുമേ പറഞ്ഞുളളൂ. ഞാനൊന്നും പണ്ടേ നല്ല വായനക്കാനല്ല്ല. ഇപ്പോഴെങ്ങാനുമാണ് സ്ക്കൂളില്‍ പഠിച്ചിരുന്നതെങ്കില്‍ പുസ്തകം കത്തിക്കാന്‍ എംഎസ്എഫുകാര്‍ക്കൊപ്പം കൂടിയേനെ..
താങ്കളുടെ വയറുളുക്കിനുളള മരുന്ന് ഡോ. സൂരജിന് അറിയുമായിരിക്കും. ഗുപ്തന് വയറുളുക്കോ നെഞ്ചുവേദനയോ വന്നുപോയതില്‍ ചോദ്യങ്ങളുന്നയിച്ചവരോ നിലപാട് സ്വീകരിച്ചു പോയവരോ ഉത്തരവാദികളുമല്ല. ചില ചോദ്യങ്ങളും നിലപാടുകളുമൊക്കെ കാണുമ്പോള്‍ ചിലര്‍ക്ക് നെഞ്ചുവേദനയും വയറുമുടക്കവുമൊക്കെ വരുന്നതും ആദ്യമല്ലല്ലോ. (ഇനി ഇതും വായിച്ച് ബാക്കി കൂടി ഉളുക്കുകയാണെങ്കില്‍ ഈയുളളവന്‍ ഉത്തരവാദിയല്ലേ... പറഞ്ഞേക്കാം)
പാഠ്യപദ്ധതി പ്രശ്നമാണെന്ന് ഒരാള്‍ പറയുമ്പോള്‍, പഠിപ്പിക്കേണ്ടതെന്ത് എന്നും അയാള്‍ക്ക് ധാരണയുണ്ടാകും. ഉണ്ടാകണം. അല്ലാതെയെങ്ങനെയാണ് ഒരു പദ്ധതി തെറ്റെന്ന് പറയുക? എന്തു പദ്ധതി പ്രകാരമാണ് പഠിപ്പിക്കേണ്ടത് എന്ന് ചോദിക്കുന്നത് തീര്‍ച്ചയായും അജ്ഞത കൊണ്ടാണ്. അറിവില്ലായ്മയെ പരിഹസിക്കരുത് ഗുപ്താ...
"ചിലരുടെ ഉളളിലുളള ബയസും പുരോഗമന നാട്യവും" എന്ന് ഉദ്ദേശിച്ചത് എന്താണെന്നറിയില്ല. ഉളളിലല്ലാതെ, പിന്നെവിടെയാണ് ബയസും പുരോഗമന നാട്യവും കൊണ്ടു നടക്കുക? എന്റെ ഉളളിലുളള ബയസും പുരോഗമന നാട്യവും കെട്ടിപ്പൊതിഞ്ഞ് വേറെയാരുടെയും മുതുകത്ത് കൊണ്ടിടാന്‍ പറ്റില്ലല്ലോ. അത് നമ്മുടെ തന്നെ ഉളളില്‍ തന്നെയാണ് കിടക്കേണ്ടത്. വേണ്ട സമയത്ത് പുറത്തു വന്നില്ലെങ്കില്‍, പിന്നെ ഉളളില്‍ കിടക്കുന്നതു കൊണ്ട് എന്ത് പ്രയോജനം?
ഉളളിലുളള ബയസൊന്നും ഗവേഷിച്ച് കണ്ടുപിടിച്ച് ഗുപ്തന്‍ ബുദ്ധിമുട്ടണമെന്നില്ല. ഉറച്ച നിലപാടുണ്ടീ വിഷയത്തില്‍. അതിനെ പുരോഗമന നാട്യമെന്നും ബയസെന്നുമൊക്കെ മുദ്രകുത്തിയാല്‍, പേടിച്ചു വിറച്ച് വീട്ടില്‍ പോയി പുതച്ചു മൂടിയുറങ്ങാന്‍ ഭവാന്‍ ജോര്‍ജ് ബുഷൊന്നുമല്ലല്ലോ....
സഖാക്കള്‍ എന്ന് ആക്ഷേപിച്ചത് സിപിഎമ്മുകാരെന്ന അര്‍ത്ഥത്തിലാണെങ്കില്‍ താങ്കള്‍ക്ക് തെറ്റി. ഇനിയീ പാഠപുസ്തകത്തെ അനുകൂലിച്ചാല്‍ സിപിഎമ്മുകാരനാക്കുമെങ്കില്‍ ആ വെല്ലുവിളി സ്വീകരിക്കാനും തയ്യാറാണ്...
ചുമ്മാ വെരട്ടല്ലേ.....
വായനയ്ക്ക് തന്ന അംഗീകാരത്തിനു നന്ദി മാരീചന്‍ മാഷേ
ഏതായാലും എന്റെ കമന്റില്‍ ഉണ്ടായിരുന്ന എല്ലാ പരാമര്‍ശവുംതാങ്കളെക്കൂറിച്ചാണെന്ന മട്ടില്‍ മറുപടി എഴുതി സമയം കളയേണ്ടിയിരുന്നില്ല. ഈ പോസ്റ്റ് പ്രതിലോമകതയ്ക്ക് ചൂട്ടുപിടിക്കലാണെന്ന മട്ടിലുള്ള ആരോപണങ്ങള്‍ മുകളില്‍ ഉണ്ട്. കമന്റ്സ് വായിച്ചാല്‍ അറിയാം. ബയസൂം പുരോംഗമനനാട്യവും ഒക്കെ അക്കൂട്ടത്തില്‍ തന്നെ വരുന്നതാണ്.
താങ്കള്‍ക്ക് വ്യക്തിപരമായി ഉത്തരവാദിത്തമുള്ള ഒരു പ്രതികരണത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. ഈ പാഠ്യപദ്ധതി ശരിയല്ലെങ്കില്‍ അതിനുപകരം എന്താണെന്ന് നിര്‍ദ്ദേശിക്കുന്നത് എന്ന ചോദ്യം.
വളരെ ലളിതമായ ഉത്തരം അത് വെള്ളെഴുത്തിന്റെ ബാധ്യത അല്ല എന്നുള്ളതാണ്. ഓള്‍ടര്‍നേറ്റീവ്സ് കയ്യിലുള്ളവര്‍ മാത്രമേ ഒരു സംവിധാനത്തെ വിമര്‍ശിക്കാവൂ എന്ന ന്യായം എന്നുമുതലാണ് ജനാധിപത്യത്തിലെ പ്രതികരണസംവിധാനത്തിന്റെ ഭാഗമായത്?
ഇനി എന്റെ കമനന്റിന്റെ പ്രസക്ത ഭാഗം: ആണവപദ്ധതിയ്ക്കെതിരെ ഇവിടെ കലിതുള്ളിയ സഖാക്കളാരും ഊര്‍ജ്ജപ്രതിസന്ധിക്ക് പരിഹാരം ഒന്നും നിര്‍ദ്ദേശിച്ചുകണ്ടില്ല. എന്താണാവോ കാരണം? വിമര്‍ശിക്കാന്‍ നേരം സാഖാക്കള്‍ക്ക് ബാധ്യത ഒന്നും ഇല്ല അല്ലേ...
ബ്ലോഗോസ്സ്ഫിയറില്‍ സമീപകാലത്ത് കൂട്ടമായ പ്രതികരണം ഉണ്ടായ ഒരു വിഷയത്തില്‍ കൃത്യമായ ഇടതുപക്ഷ അനുഭാവം തുറന്നുപറഞ്ഞിട്ടുള്ളവര്‍തന്നെ പുലര്‍ത്തിയ നിലപാടിനെ ആണ് ഞാന്‍ പരാമശിച്ചത്. കരാറിനെ തള്ളിപ്പറയുന്നവര്‍ ഊര്‍ജപ്രതിസന്ധിക്ക് പരിഹാരം നിര്‍ദ്ദേശിക്കണം എന്ന് താങ്കളും ഞാനും ഉള്‍പടെ ആരും ആവശ്യപ്പെട്ടില്ല. ഗവണെമെന്റ് പോലിസികളെ വിമര്‍ശിക്കുന്ന കാര്യത്തില്‍ എന്തിനുരണ്ടുനയം എന്നേ എന്റെ ചോദ്യത്തിനര്‍ത്ഥമുള്ളൂ. താങ്കള്‍ ‘സഖാവിന്റെ മകന്‍‘ ആണെന്ന് അര്‍ത്ഥമില്ല. (അഥവാ ആണെങ്കില്‍ അതത്ര മോശം കാര്യവുമല്ല)
അവസാനം പാഠപുസ്തകത്തിന്റെ പ്രൊപഗാന്‍ഡ വ്യൂപോയിന്റ്. മറുപടി മുന്‍പാരോ പറഞ്ഞിട്ടുണ്ട്.
ഉറങ്ങുന്നവനെ ഉണര്‍ത്താം. ഉറക്കം നടിക്കുന്നവനെ ഉണര്‍ത്താന്‍ സമയം കളയാന്‍ വയ്യ.
ഗുപ്താ,
ആണവ കരാറിനെക്കുറിച്ചുള്ള ചര്‍ച്ച കണ്ണൂസിന്റെയൊ ഇഞ്ചിയുടെയോ(http://entenaalukettu.blogspot.com/2008/07/blog-post.html) ബ്ലോഗില്‍ ആകാം എന്നൊരഭിപ്രായം ഉണ്ട്.. വെള്ളെഴുത്തിന്റെ മറുപടി കാത്തിരിക്കുകയാണ് എല്ലാവരും എന്ന് തോന്നുന്നു..ബൂലോഗം വെള്ളെഴുത്തിന്റെ വാക്കുകള്‍ക്ക് നല്‍കുന്ന ഗൌരവത്തിന്റെ സൂചനയാണത്. ബദലിന്റെ കാര്യത്തില്‍ പറയാനുള്ളത് ബദലില്ലാത്ത വിമര്‍ശനങ്ങള്‍ ആരോപണം മാത്രമായി ചുരുങ്ങും എന്നതാണ്. വിമര്‍ശിക്കുന്നവനും വിമര്‍ശിക്കപ്പെടുന്നവനോട് അല്പം ജനാധിപത്യം ആകാം.(ഇതിന്റെ മുകളില്‍ ചര്‍ച്ചക്കില്ല.) ആണവകരാറിന്റെ കാര്യത്തിലാണെങ്കില്‍ സഖാക്കളുടെ ബദല്‍ അവരുടെ സൈറ്റില്‍ ഉണ്ട്.
ചര്‍ച്ച പാഠപുസ്തക/പുസ്തകപരിഷ്കരണത്തില്‍ ഊന്നി മുന്നോട്ട് പോകട്ടെ..
വിഷയങ്ങളെസമീപിക്കുമ്പോള്‍ ഉള്ള ഇരട്ടത്താപ്പിനുദാഹരണമായിട്ടേ ഞാന്‍ ആണവകരാര്‍ കാര്യം ഉദ്ദേശിച്ചുള്ളൂ എന്ന് ഞാന്‍ മാരീചനിട്ട മറുപടികണ്ടാലെങ്കിലും മനസ്സിലാവുമെന്ന് പ്രതീക്ഷിച്ചിരുന്നു മൂര്‍ത്തിമാഷെ.
ഏതായാലും ഈ ചര്‍ച്ച അട്ടിമറിക്കാന്‍ എനിക്ക് ഉദ്ദേശ്യമില്ല.
ഇരട്ടത്താപ്പിന്റെ കാര്യം തന്നെ വീണ്ടും ചോദിക്കട്ടെ. ഇവിടെ വന്ന കമന്റുകളില്‍ മിക്കതും വെള്ളെഴുത്ത് കാര്യമായി എടുക്കാത്ത മതമില്ലാത്തജീവനില്‍ കുടുങ്ങിപ്പോയപ്പോള്‍ ഈ ജാഗ്രത കണ്ടില്ലല്ലോ..
ഇനിയെങ്കിലും നേരേ വിഷയത്തിലേക്ക് പോയാല്‍ നല്ലതെന്നേ തോന്നുന്നുള്ളൂ.
ആ മന്ത്രിയങ്ങത്തോട് കുട്ടിയെ സ്കൂളില്‍ ചേര്ക്കാനുള്ള അപേക്ഷാഫോമില്‍ നിന്ന് ജാതിയുടെയും മതത്തിന്റെയും കോളമങ്ങെടുത്തുകളയാന്‍ പറയൂ കമ്മിച്ചേട്ടന്മാരേ. വെറുതേ ജീവന്റെ അച്ഛനെയും അമ്മയെയും കഷ്ടപ്പെടുത്താതെ.
ഗുപ്താ, ഇതുവരെ നടന്ന പാഠപുസ്തകചര്‍ച്ചകളിലൊക്കെ (SCERT ഉള്‍പ്പടെ) ഒരു YES/NO വാദമല്ലാതെ വേറൊന്നും കണ്ടിട്ടില്ല. സ്ട്രക്ചറില്‍ തന്നെ ‘അപകടം’ പതിയിരിക്കുന്ന പാഠപുസ്തകങ്ങളുടെ മസ്തിഷ്കത്തേയാണ് വെള്ളെഴുത്ത് ചൂണ്ടുന്നന്ത്. വേറിട്ടുള്ള ഈ ചിന്ത, മറ്റുള്ളവര്‍ക്ക് മനസ്സിലാവേണ്ടത് വളരെ അത്യാവശ്യമാണ്.
മാറിയിരുന്നു വായിക്കുന്നുണ്ട് എന്ന അഭിപ്രായം മാത്രം എന്റേതായി.
കണ്ണൂസേട്ടാ ചര്‍ച്ചവഴിമാറി ഒരുപാട് പോയി എന്ന് മനസ്സിലായിട്ടാണ് ഞാന്‍ ഇവിടെ ഒബ്ജെക്ഷന്‍ മോഡില്‍ ആദ്യകമന്‍റ്റ് ഇട്ടത്. വെള്ളെഴുത്ത് എഴുതിയത് എന്താണെന്ന് എനിക്ക് നല്ല ധാരണയുണ്ട്. :)
ലതീഷ്,
ഉള്ളിലുള്ളവര്‍ പ്രതികരിക്കുന്നതിനും പുറത്തുള്ളവര്‍ പ്രതികരിക്കുന്നതും തമ്മില്‍ വ്യത്യാസം ഉണ്ടാകും. അതില്‍ അറിവില്ലായ്മയുടേയോ ബോധ നിലവാരത്തിന്റെയോ പ്രശ്നമുണ്ടാകില്ല. അത് അടുത്തു നില്‍ക്കുന്നവനും, സ്വന്തം തൊലിപ്പുറത്ത് ഒരു പ്രശ്നത്തെ അറിയുന്നവനും അതറിയാത്തവനും തമ്മിലുള്ള വ്യത്യാസമാണ്.[...]
-Thanks man. Indebted.
ധാരണയുണ്ടെങ്കില്‍ ഗുപ്തന്‍ പറഞ്ഞാലും മതിയല്ലോ എന്താ, എവിടെയാ കുഴപ്പം എന്ന്.
കാത്തിര്‍rക്കുന്നു
കുട്ടിയില്‍ ഏതുതരം ‘ജ്ഞാനനിര്‍മ്മിതി‘യാണ് നടക്കേണ്ടതെന്ന് നിശ്ചയിക്കുന്നത് അദൃശ്യനായ ഒരു രാഷ്ട്രീയവരട്ടുവാദക്കാരനാണ്.
ഇതിൽ സത്യമുണ്ടെനാണ് എന്റെ വിശ്വാസം.
ബുക്കിൽ കൊടുത്തിരിക്കുന്ന കാര്യങ്ങൾ അതെ രീതിയിൽ താഴെ അവതരിപ്പിക്കുന്നു....
“മതമില്ലാത്ത ജീവൻ”
ഈ പാഠ ഭാഗത്ത് മതം ഇല്ലാതെ ജീവിക്കാം എന്ന ഒരു സന്ദെശം നൽക്കുന്നു.അതിനു വേണ്ടിയാണു ഹെഡ് മാസ്ട്റ്റ്രുമായുള്ള സംഭാഷണം.
അതിനു ശേഷം വരുന്നത് നഹറുവിന്റെ മരണ പത്രത്തിൽ നിന്നും ഒരു ഭാഗം
ഇതു പല മഹാന്മാരും മതം ഇല്ലാതെയാണു ജീവിച്ചതെന്നു ചൂണ്ടിക്കാണിക്കാൻ വേണ്ടി..അപ്പൊൾ മതമില്ലാത്ത ജീവനും ഇതും കൂടി കൂട്ടി വായിക്കുബോൾ മതം ഇല്ലാതെ ജീവിക്കാം എന്ന ആശയം കുട്ടികളുടെ മനസ്സിൽ ഒന്നു കൂടി ശക്തമാവുന്നു....അതിനു താഴെ
നന്മയിലേക്കുണരുക
ഇവിടെ മതങ്ങൾ തമ്മില്ലടിക്കുന്നു എന്നു പറഞ്ഞു തുടങ്ങുന്നു.പിന്നെ പല നല്ല സൂക്തങ്ങൾ നൽകിയിരിക്കുന്നു.ഇവിടെ അദ്യാപകൻ കുട്ടികളൊടു ഇതൊന്നും ഇപ്പൊൾ ആരും ചെയ്യുന്നില്ല എന്ന സത്യം വെളിപ്പെടുത്തുന്നു.
[മതം നല്ലതു പറയുന്നുണ്ടെങ്കിലും ഇതൊന്നും ആരും ചെയ്യുന്നില്ല എന്നു സൂചിപ്പിക്കുന്നു]
ഒരു മതത്തിൽ പെട്ടവരും ഇതൊന്നും ചെയ്യുന്നില്ല എന്നു വ്യക്തമാക്കാൻ വേണ്ടി മൂന്നു മതങ്ങളിലേയും സൂക്ത്ങ്ങൽ നൽകിയിരിക്കുന്നു....
പ്രദർശന പലക
ഇവിടെ പറയുന്നത് എല്ലാ മതങ്ങളും മനുഷ്യ നന്മയെ ലക്ഷ്യമാക്കുന്നു എന്നു .വിവിധ മതത്തിൽ പെട്ടവർ ഒന്നിച്ചുള്ള സന്ദർഭങ്ങളെ പറ്റിയുള്ള പത്ര വാർത്തകൽ ശേഖരിക്കാൻ ആവശ്യപ്പെടുന്നു..
[ഇന്നു നമ്മുക്കറിയാം മഷി ഇട്ടു നോക്കിയാൽ പോലും ഇത്തരം പത്ര വാർത്തകൾ കിട്ടുക പ്രയാസം ആണെന്നു..അതു തന്നെയാണു ഇതു എഴുതിയവൻ ഉദെഷിക്കുന്നതും]
കുട്ടികൾക്കു വളരെ കുറചു വാർത്തകൽ മാത്രമെ സഖടിപ്പിക്കാൻ പറ്റു.ഇവിടെയും വ്യക്തമാവുന്നത് മതങ്ങൾ തമ്മിൽ സൗഹ്രതങ്ങൾ കുറവാണു എന്നാണ്....
അടുത്തത് “എന്നിട്ടും “
ഇവിടെയും പറയുന്നത് എല്ലാ മതങ്ങളും മനുഷ്യ നന്മയെ ലക്ഷ്യമാക്കുന്നു എന്നാണ്.താഴെ പറയുന്നു എന്നിട്ടും മതങ്ങൾ തമ്മിൽ പോരടിക്കുന്നത് നമ്മുക്ക് കാണേണ്ടി വരുന്നു എന്നാണ് ...
അടുത്തതായി പറയുന്നത്
#താഴെ പറയുന്ന വിവിധ പ്രശ്നങ്ങള്‍ ഏത് മതത്തില്‍ പെട്ടവരെയാ കൂടുതല്‍ ബാധിക്കുക?
വിലക്കയറ്റം
കുടിവെള്ള ക്ഷാമം
പകര്‍ച്ച വ്യാധികള്‍
ഭൂകമ്പം
തീർച്ചയായും ഇതിനു മറുപടിയായി കുട്ടികൾ പറയുക ‘എല്ലാവരെയും ഒരു പോലെ ബാധിക്കും ‘എന്നാവും.
അതു ഈ ബൂക്കു ഉണ്ടാക്കിയ ആ വരട്ടുവാദക്കാരനു നന്നായി അറിയാം..ഈ മറുപടി തന്നെയാണു അയാൾ ഉദെശിക്കുന്നതും.
അതിനു താഴെ
എന്റെ കണ്ടത്തലുകൾ[ഇതു എന്റെ കണ്ടെത്തലുകൾ അല്ല .മറിചു ബുക്കിൽ കൊടുത്തിരിക്കുന്ന ഹെഡ്ഡിങ്ങ് ആണു]
മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ വായിക്കുന്ന കുട്ടി ഇതിനു എന്താവും മറുപടി പറയുക ?
#മതം ഇല്ലാതെയും ജീവിക്കാൻ ആവും
#പല മഹാന്മാരും മതം ഇല്ലാതെയാണു ജീവിച്ചത്
#മതങ്ങളിൽ നല്ലതു പറഞ്ഞിട്ടുണ്ടങ്കിലും ആരും അതു അനുസരിക്കുന്നില്ല..
#മതങ്ങൾ തമ്മിൽ സൗഹ്രതങ്ങൾ കുറവാണു
#വർഗീയത മനുഷ്യനെ തമ്മിൽ അകറ്റുന്നു
ഇതൊക്കെയാവും അവരുടെ കണ്ടത്തലുകൾ..ഇതു അവർ കണ്ടെത്തുന്ന വസ്തുതകൾ അല്ല ..
ഇവിടെയാണു ആ രാഷ്ട്രീയവരട്ടുവാദക്കാരന്റെ കഴിവു ഉള്ളത്...മതത്തെ പറ്റി നേരിട്ടു കുറ്റപ്പെടുത്താതെ അയാൾ തെളിക്കുന്ന വഴികളിലൂടെ കുട്ടികളെ നടത്തി ,അയാളുടെ ഉത്തരത്തിൽ അവരെ എത്തിക്കുന്നു
അതിനു താഴെ
നന്മയുടെ നാളുകൽ
ദൂരെ നിന്നും ഒരു കുട്ടി വർഗീയ കലാപത്തിൽ പെട്ടു വീടും നാടും നഷ്ട്പ്പെട്ടു വന്നു വീട്ടിൽ താനസിക്കുന്നതായി കരുതുവാൻ പറയുന്നു .താമസിച്ചു തുടങ്ങുബോൾ അവൻ വ്യത്യസ്ഥ മതക്കാരൻ എന്താവും പ്രധികരണം എന്നു ചോദിച്ചു നിരുത്തുന്ന്...
മതത്തിന്റെ ദോഷങ്ങളെ പറ്റി മാത്രം പഠിച്ച കുട്ടി മതത്തെ ഇവിടെ തള്ളി പറയും..
പല സ്തലങ്ങളിലും മതത്തിലെ നല്ല കാര്യങ്ങൽ പറയുന്നുണ്ടെങ്കിലും മത വിശ്വാസികൽ അതു അനുസരിക്കുന്നില്ല എന്നു ചൂണ്ടിക്കാണിക്കുക മാത്രാമാണ് യഥാർത്തത്തിൽ
ഇതും കൂടി ഇവിടെ
ചേത്തു വായിക്കുക
ഒ ടൊ: ഇനിയും നിങ്ങൾ ഈ പാഠ പുസ്തകത്തിന്റെ പിന്നിലെ ഉദെഷം മനസില്ലാക്കാതെ തമ്മിൽ തമ്മിൽ യുക്തിവാദി എന്നു മത ഭ്രാന്തൻ എന്നു വിളിച്ചൂ പരസ്പ്പരം ചെളി വാരി എറിയുകയാണെങ്കിൽ ആയികോള്ളൂ...
പണ്ടെ പൊതു ജനം കഴുതകൾ ആണെന്നാണല്ലൊ .....
തൃശൂര് പൂരത്തിനു പോയി
കൊട്ടും പാട്ടും കേട്ടു
ആളും ആര്‍പ്പും കണ്ടു
തിക്കും തിരക്കും കൊണ്ടു
ആവശ്യത്തിനു ചവിട്ടും കിട്ടി
ആനയെ മാത്രം കണ്ടില്ല..
ബാക്കിയുളളവര്‍ ഉറക്കം നടിക്കുന്നുവെന്നും സ്വയം ഉണര്‍ന്നിരിക്കുന്നുവെന്നുമുളള ബോധമൊക്കെ നല്ലതു തന്നെ ഗുപ്താ...ആണ്ടി നല്ല അടിക്കാരനാണെന്ന് ആണ്ടി തന്നെ പറഞ്ഞാല്‍ പിന്നെ പരാതിയാര്‍ക്ക്.....
പകരം ഏത് പാഠ്യപദ്ധതിയാണ് പഠിപ്പിക്കേണ്ടത് എന്ന് വെള്ളെഴുത്തിനോടുളള ചോദ്യത്തിന്റെ അര്‍ത്ഥം അദ്ദേഹത്തിന് നന്നായി മനസിലായിക്കാണും. ഒരഭിഭാഷകന്റെ താങ്ങിന്മേലാണ് അദ്ദേഹത്തിന്റെ നില്‍പെന്ന് ഏതായാലും ഞാന്‍ കരുതുന്നില്ല.
വെള്ളെഴുത്തിന്റെ വിമര്‍ശനം ഗൗരവമുളളതാണെന്ന് ബോധ്യമുളളതു കൊണ്ടാണ് അദ്ദേഹത്തോട് ചോദ്യങ്ങളുന്നയിക്കാനും ചര്‍ച്ച ചെയ്യാനും ഇവിടെ വരുന്നതും വായിക്കാനും കമന്റെഴുതാനും സമയം ചെലവിടുന്നതും.
പാഠ്യപദ്ധതിയുടെ പ്രൊപ്പഗാന്‍ഡയെക്കുറിച്ച് സ്വന്തം ബ്ലോഗില്‍ ഗുപ്തന്‍ എഴുതിയാല്‍ പ്രതികരണത്തിന് ഇത്ര സമയം ചെലവിടില്ലെന്ന് ചുരുക്കം. ഏറ്റവും കുറഞ്ഞത് ഞാനെങ്കിലും. (പ്രൊപഗാന്‍ഡയെക്കുറിച്ച് വേറെയാരോ പറഞ്ഞെന്ന് ചൂണ്ടിക്കാട്ടിയ മറുപടിയുടെ കാര്യവും അങ്ങനെ തന്നെ)
ബദല്‍ മുന്നോട്ടു വെച്ച് വിമര്‍ശിക്കുന്നവരുണ്ട്, വായില്‍ തോന്നിയത് വിളിച്ചു പറയുന്നവരും. രണ്ടും ജനാധിപത്യത്തിന്റെ സൗജന്യം.
ആണവനിലയത്തിനു വേണ്ടി വാദമുയര്‍ന്ന കാലത്തു തന്നെ ഊര്‍ജ പ്രതിസന്ധിക്ക് ബദലുകള്‍ പലരും മുന്നോട്ടു വെച്ചിട്ടുണ്ട്. അന്വേഷിച്ചു നോക്കിയാല്‍ അറിയാം... മൂര്‍ത്തി പറഞ്ഞതുപോലെ അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അവിടെ നടത്തന്നതാണ് ഉചിതം...
പാഠപുസ്തക വിരുദ്ധ സമരത്തെ എതിര്‍ക്കുന്നവര്‍ക്ക് രാഷ്ട്രീയമുണ്ട്... അനുകൂലിക്കുന്നവര്‍ക്കും...
അജ്ഞാതന്‍ പറയുന്ന ആകുലതയാണോ വെള്ളെഴുത്തിനുള്ളത് എന്നറിയാന്‍ താല്‍പര്യമുണ്ട്. ആ ഉദാഹരണത്തോട് വെള്ളെഴുത്ത് യോജിക്കുന്നുണ്ടെങ്കില്‍ എല്ലാം വ്യക്തമായി. ഈ എതിര്‍പ്പാണ് പുസ്തകത്തെ എതിര്‍ക്കുന്ന മത സംഘടനകളുടെ എതിര്‍പ്പ്. വെള്ളെഴുത്തിന്റ എതിര്‍പ്പ് ഇതല്ല എന്ന ധാരണയാണ് എനിക്കിപ്പോഴും ഉള്ളത്. എനിക്ക് മാത്രമല്ല ഇവിടെ കമന്റിയ മിക്കവര്‍ക്കും. . എന്നാല്‍ സലാഹുദ്ദിന്റെയും അജ്ഞാതന്റേയും ആശങ്കയാണ് വെള്ളേഴുത്ത് പങ്കുവച്ചതെങ്കില്‍ ഇവിടെ ചിലവഴിച്ച സമയം വെറുതെ പോയല്ലോ എന്നൊര്‍ത്ത് ദു:ഖിക്കുന്നു.
@ കിരണ്‍ തോമസ് തോമ്പില്‍
“സലാഹുദ്ദിന്റെയും അജ്ഞാതന്റേയും ആശങ്കയാണ് വെള്ളേഴുത്ത് പങ്കുവച്ചതെങ്കില്‍ ഇവിടെ ചിലവഴിച്ച സമയം വെറുതെ പോയല്ലോ എന്നൊര്‍ത്ത് ദു:ഖിക്കുന്നു.“
താങ്കൾ പറഞ്ഞതിന്റെ അർഥം ഒന്നു വ്യക്തമാക്കാമോ ??ഞങ്ങളൂടെ ആശങ്കക്ക് അർഥം ഇല്ലെണാണോ ഉദ്ഷിച്ചത്..
വെള്ളെഴുത്തിന്റെ പൊസ്ട്റ്റ് കണ്ടപ്പോൾ ഞാൻ പറഞ്ഞടാണു അദ്ദെഹവും ഉദെഷിച്ചിരിക്കുന്നത് എന്നു തോന്നി...
#മതം ഇല്ലാതെയും ജീവിക്കാൻ ആവും
#പല മഹാന്മാരും മതം ഇല്ലാതെയാണു ജീവിച്ചത്
#മതങ്ങളിൽ നല്ലതു പറഞ്ഞിട്ടുണ്ടങ്കിലും ആരും അതു അനുസരിക്കുന്നില്ല..
#മതങ്ങൾ തമ്മിൽ സൗഹ്രതങ്ങൾ കുറവാണു
#വർഗീയത മനുഷ്യനെ തമ്മിൽ അകറ്റുന്നു
അജ്ഞാതാ, ഇതില്‍ ഏതാണ് തെറ്റായ / കുട്ടികള്‍ പഠിക്കാന്ന് പാടില്ലാത്ത വിവരം?
പത്ത് പന്ത്രണ്ട് വയസ്സ് വരെ മതങ്ങളെ അനുസരിച്ച് മാത്രം ജീവിക്കുന്നവരെ കണ്ട കുട്ടികള്‍ക്ക് മതമില്ലാതെ ജീവിക്കുന്നതിനും ഇന്ത്യന്‍ ഭരണഘടനയിലും സമൂഹത്തിലും സാധുതയും അംഗീകാരവും ഉണ്ട് എന്ന വിവരം കൂടി പകര്‍ന്നു കൊടുക്കേണ്ടതല്ലേ?
ഈ എഴാം ക്ലാസ്സിലെ “മത ഇല്ല്ലാത്ത ജീവൻ“ ഒരു പരീക്ഷണം അല്ല എന്നു ആരു കണ്ടു.എതിർപ്പില്ലാതെ ഈ പാഠ പുസ്തകം കൊണ്ട് വരാൻ കഴിഞ്ഞാൽ വരും വർഷങ്ങളിൽ ഇതു പോലെ മതത്തെ നേരിട്ടു ഒന്നും പറയാത്ത പാഠ ഭാഗങ്ങൾ ഇനിയും വരും…
പ്രത്യക്ഷത്തിൽ നിരുപ്രദവം എന്നു തോന്നുമെങ്ങിലും മതം എന്ന ആശയത്തിന്റെ കടക്കൽ കത്തി വയ്ക്കുകയാണു ഈ പാഠ ഭാഗം ചെയ്യുന്നത്…
സമൂഹ നന്മ മാത്രം ആണു സർക്കാറിന്റെ ലക്ഷ്യമെങ്കിൽ ,എന്തു കൊണ്ട് രാഷ്റ്റ്രീയ കൊലപ്പാതകങ്ങളെ പറ്റി പറയുന്ന പാഠ ഭാഗങ്ങളെ ഉൾപ്പെടുത്തുന്നില്ല…[മറന്നു…പാർട്ടിക്ക് വേണ്ടി മരിച്ചാൽ അവർ രക്തസാക്ഷികൾ ആണലോ..]ഇനി അതിനെ പറ്റി പറഞ്ഞാൽ പാർട്ടിക്ക് വേണ്ടി മരിക്കാൻ ആളെ കിട്ടിയില്ലെങ്ങിലൊ?
ആൾ ദൈവങ്ങളെ കുറിചു ധാരാളം പത്ര വാർത്തകൾ പുറത്തു വന്നുവല്ലോ.. പിടിക്കപ്പെവരിൽ നേരായ മാർഗത്തിലൂടെ ധനം സംഭാതിച്ച ഒരുവനേയും കണ്ടില്ല
പിടിക്കപ്പെടാൻ കഴിയാത്ത ആത്ര ഉയരത്തിൽ നിൽക്കുന്ന ചില ആൾ ദൈവങ്ങൾ
നമ്മുടെ ഇടയിൽ തന്നെ ഉണ്ട്. അവരെ പറ്റി അന്യേഷിക്കാനോ അവരുടെ സ്വത്ത് വീവരങ്ങൾ പരിശോധിക്കാനൊ ഈ സർക്കാരിനെ കൊണ്ടൂ കഴിഞ്ഞോ?
“മത ഇല്ലാത്ത ജീവനെ “ കൊണ്ട് സമൂഹം നന്നാക്കാൻ ഇറങ്ങിയ സർക്കാരിനു…അത്തരം ആൾ ദൈവങ്ങളുടെ കപടതയിൽ നിന്നു ജനങ്ങളെ ബോധവൽക്കരിക്കാൻ ഒരു പാഠ ഭാഗം ഉൾപ്പെടുത്താൻ ധൈര്യം ഉണ്ടെന്നു നിങ്ങൾ കരുതുന്നുവോ……
nalan::നളന്‍ said...
നാടു ഭരിക്കേണ്ടതാരാണു ? സര്‍ക്കാരോ, സഭയോ?
അനവസരത്തിലുള്ള ഇത്തരം ലേഖനങ്ങള്‍ അവയുടെ ഉദ്ദേശശുദ്ധിയെ കെടുത്തികളയുന്നുവെന്നു പറയാതെ വയ്യ.
നിരീക്ഷണങ്ങളുടെ ഗ്രാഫ് രണ്ടറ്റത്താണു, ചിലയിടങ്ങളില്‍ ആഴത്തിലും മറ്റിടത്ത് തികച്ചും ഉപരിപ്ലവവും.
എന്നാല്‍ പിന്നെ നമുക്ക് വിമോചനസമരം തുടങ്ങാം അല്ലേ?
July 3, 2008 7:05 AM
വെള്ളെഴുത്തിന്റെ പോസ്റ്റിൽ അജ്ഞാതന്റെ വിളയാട്ടം കണ്ട് ആദ്യത്തെ കമെന്റ് തന്നെ ഓർത്തുപോയി ...
വെള്ളെഴുത്തിന് പിടികിട്ടുന്നുണ്ടാവും അദ്ദേഹം പോലും അറിയാതെ ഹൈജാക്ക് ചെയ്യപ്പെടുന്നത്..
കലികാല വൈഭവം..നാരായണ നാരായണ :)
@ പ്രിയ കണ്ണൂസ് ..
ഒരു കുട്ടി മതത്തിന്റെ നന്മകളും ദോഷങ്ങളൂം അറിഞ്ഞു എടുക്കുന്ന തീരുമാനം പോലെയാണോ ഇതു?ഇവിടെ മതം ഇലാതെയും ജീവിക്കാം എന്നു ഹൈലെറ്റു ചെയ്തു കാണിക്കുന്നേ ഉള്ളു..അതിനൊടു എതിർപ്പുണ്ടെന്നേ ഉള്ളു....
[പല സ്തലങ്ങളിലും മതത്തിലെ നല്ല കാര്യങ്ങൽ പറയുന്നുണ്ടെങ്കിലും മത വിശ്വാസികൽ അതു അനുസരിക്കുന്നില്ല എന്നു ചൂണ്ടിക്കാണിക്കുക മാത്രാമാണ് യഥാർത്തത്തിൽ]
നല്ലതും ചീത്തതും സ്വയം മനസ്സില്ലാക്കി അവന്റെ ഭാവി അവൻ തന്നെ തീരുമാനിക്കുന്നതല്ലെ നല്ലത്...
ഞാനും താങ്കളൂം “മതം ഇല്ലതാത്ത ജീവൻ “പഠിച്ചിട്ടാണോ ഇപ്പൊ ജീവിക്കുന്നത്...
@ സനാതനന്‍ said...
"വ്വെള്ളെഴുത്തിന്റെ പോസ്റ്റിൽ അജ്ഞാതന്റെ വിളയാട്ടം കണ്ട് ആദ്യത്തെ കമെന്റ് തന്നെ ഓർത്തുപോയി ..."
ഞാൻ എഴുതിയ കമ്മന്റിലെ തെറ്റുകൾ ചൂണ്ടിക്കാണിചു തന്നാൽ കമ്മന്റ് ഞാൻ ഡെലീറ്റ് ചെയാം...
അജ്ഞാത സുഹൃത്തേ വെള്ളെഴുത്തു പറഞ്ഞത് മതത്തെയോ അതിന്റെ കടയ്ക്കലോ കുടയ്ക്കലോ കത്തിവയ്ക്കുന്നതിനെയോ കുറിച്ചല്ല..പാഠപുസ്തകത്തിന്റെ മസ്തിഷ്കത്തെക്കുറിച്ചാണ്..അത് വിദ്യാഭ്യാസത്തെ നയിക്കുന്നതിനെക്കുറിച്ചും വിദ്യാർത്ഥിക്ക് സ്വയം തീരുമാനമെടുക്കാനുള്ള സ്പേസ് ചുരുക്കിക്കളഞ്ഞതിനെയും കുറിച്ചാണ്,പ്രത്യയ ശാസ്ത്രവൽക്കരണത്തെക്കുറിച്ചാണ്...
മതം..മതത്തിന്റെ തല ഒന്നു പോ കുവേ
മാരീചന്
ബ്ലോഗില്‍ പരസ്യമായ ചര്‍ച്ചയ്ക്കിട്ട ഒരു പോസ്റ്റില്‍ എഴുത്തുകാരനെ അനുകൂലിച്ച് അഭിപ്രായം പറയുന്നത് അഭിഭാഷകന്റെ ജോലിയാണെന്ന് അറിഞ്ഞിരുന്നില്ല. അപ്പോള്‍ ഈ പോസ്റ്റ് വന്നപ്പോള്‍ മുതല്‍ പ്രതിലോമകതയും ദുര്‍ഗ്രാഹ്യതയും ആരോപിച്ചു ചുറ്റും നിന്ന് കല്ലെറിയുന്ന നിങ്ങളിളൊക്കെ പബ്ലിക് പ്രോസിക്യൂട്ടര്‍മാരാണോ? അതോ നിങ്ങളുടെ ഒക്കെ രാഷ്ട്രീയവ്യഥകള്‍ക്ക് സിന്ദാബാദ് വിളീക്കുക മാത്രമാണോ മാത്രമാണോ ബ്ലോഗ് കമന്റേറ്റേഴ്സിന്റെ ജോലി?
വെള്ളെഴുത്തിന്റെ എഴുത്തിന് ഗൌരവം ഉള്ളതുകൊണ്ടുതന്നെയാണ് ഇവിടുത്തെ പോസ്റ്റുകളില്‍ എന്റെ യൂസര്‍നെയിമില്‍ നിന്ന് പതിവായി കമന്റ് കാണുന്നതും മറ്റുപലയിടത്തും അതു കാണാത്തതും. ആ ഉമ്മാക്കി എടുത്തിടത്തു തന്നെ തിരിച്ചുവച്ചേക്ക്.
കോമരങ്ങളോട് കുശലം ചോദിച്ച് സമയം കളയാന്‍ താല്പര്യമില്ല. അതിനുള്ള സമയവും ഇല്ല. അതുകൊണ്ട് ഏത് വിഷയത്തില്‍ പോസ്റ്റിടണം എവിടെ കമന്റിടണം എന്നൊക്കെ ഞാന്‍ ശ്രദ്ധിച്ചുതന്നെയാണ് തീരുമാനിക്കുന്നത്. നന്ദി. (കമന്റ് വ്യക്തിപരമാകുന്നതിന് വെള്ളെഴുത്തിനോട് ക്ഷമാപണം. ഇത് എനിക്ക് കിട്ടിയതിന്റെ മറുപടിയാണ്)
ലഘുലേഖയെന്നെ എന്ന വാക്ക് വെള്ളെഴുത്തിന് അബദ്ധം പറ്റി ഉപയോഗിച്ചതല്ലെങ്കില്‍ പ്രൊപഗാന്‍ഡ എന്ന വാക്ക് എന്റെ കമന്റില്‍ എങ്ങനെ വന്നു എന്ന് കണ്ണുതുറന്നിരിക്കുന്നവര്‍ക്ക് മനസ്സിലാവും. അത്രയേ ഉദ്ദേശിക്കുന്നുള്ളൂ.
പാഠപുസ്തകങ്ങളുടെ പിന്നിലെ മസ്തിഷ്കം കണ്ടുകഴിഞ്ഞു.ഇപ്പോള്‍ ലേഖകന്റെയും കമന്റുന്നവരുടെയും മസ്തിഷ്കമാണ് വിഷയമായിരിക്കുന്നത്...:)
ഒരുപാട് ചര്‍ച്ചചെയ്യപ്പെട്ട ആ പാഠം ഞാനും വായിച്ചതാണ് ഗുപ്താ.ഗുപ്തന്‍ പറയുമ്പോലെ മതരഹിതരായിരിക്കുന്നത് മെച്ചപ്പെട്ട കാര്യമാണ്
എന്നൊരു നിഗമനത്തെ ആ പാഠം ഉല്പാദിപ്പിക്കുന്നതായി എനിക്കു തോന്നിയില്ല.മാത്രമല്ല
ഇങ്ങനെയും ജീവിക്കാന്‍ ആളുകള്‍ക്ക് അവകാശമുണ്ടെന്ന് ഈ പുതിയ കാലത്ത് ഒരു പാഠം ആവശ്യമാണു താനും.പാഠപുസ്തകത്തില്‍ കേരള ചരിത്രവുമായി ബന്ധപ്പെട്ട് ഭൂപരിഷ്കരണനിയമത്തിന്റെ പശ്ചാത്തലം വ്യക്തമാക്കുന്നുണ്ട്.അതാവുമോ വെള്ളെഴുത്ത് ഭയക്കുന്ന ഈ ഹിഡന്‍ അജന്‍ഡ.. :)
പ്രിയ കിരണ്‍
"എന്നാല്‍ സലാഹുദ്ദിന്റെയും അജ്ഞാതന്റേയും ആശങ്കയാണ് വെള്ളേഴുത്ത് പങ്കുവച്ചതെങ്കില്‍ ഇവിടെ ചിലവഴിച്ച സമയം വെറുതെ പോയല്ലോ എന്നൊര്‍ത്ത് ദു:ഖിക്കുന്നു"
താങ്കളുടെ ദുഖത്തില്‍ ഞാനും പങ്കുചേരട്ടെ!
പാഠപുസ്തകത്തില്‍ വെള്ളെഴുത്ത് പറഞ്ഞപോലെ ചില അതിബുദ്ധികള്‍ അവരുടെ വഴിക്ക് കുട്ടികളെ നയിക്കാനുള്ള അജന്‍ഢയാണ് നടപ്പാക്കുന്നത് എന്ന അഭിപ്രായത്തെയണ് ഞാനും അജ്ഞാതനും പിന്തുണച്ചത്. മറ്റുള്ളത് അദ്ധേഹം തന്നെ വ്യക്ത്മാക്കുന്നതായിരിക്കും നല്ലത്.
ഇതിലെന്താ തെറ്റ് എന്ന് തോന്നുന്നവര്‍ക്ക് ജനാധിപത്യത്തെകുറിച്ചും മതനിരപേക്ഷതയെ കുറിച്ചും പ്രസംഗിച്ചു നടക്കുകയല്ലതെ ഒരു ചുക്കും അറിയെല്ലാന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അല്ലാത്ത പക്ഷം അവര്‍ ഉറക്കം നടിക്കുക മാത്രമാണ് ചെയ്യുന്നത്.
പ്രിയ സലാഹുദീന്‍ അജ്ഞാതന്‍ വെള്ളെഴുത്തിനോടായിരുന്നു എന്റ ചോദ്യം. മറുപടി വെള്ളെഴുത്ത് പറയുന്നത് വരെ കാത്തിരിക്കാം.
അജ്ഞാതന്‍ , അതു വരെ വെള്ളെഴുത്തിന്റ പഴയ പോസ്റ്റുകള്‍ വായിക്കുക. ചിലപ്പോള്‍ ഞാന്‍ എന്താണ് ഉദ്ദ്യേശിച്ചതെന്ന് മനസിലാകും
പ്രിയ വിഷ്ണു പ്രസാദ്
"ഇങ്ങനെയും ജീവിക്കാന്‍ ആളുകള്‍ക്ക് അവകാശമുണ്ടെന്ന് ഈ പുതിയ കാലത്ത് ഒരു പാഠം ആവശ്യമാണു താനും."
ഈ അവകാശത്തെ ആരും എതിര്‍ത്തിട്ടില്ല. എതിര്‍ക്കുന്നുമില്ല അന്നും ഇന്നും. അങ്ങനെ എതിര്‍ക്കുന്നവര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്കെതിരെ എന്നെ പോലുള്ളവരും ഉണ്ടാവും.
മറിച്ച് ഇങ്ങനെ തന്നെ ജീവിക്കുന്നതാണ് നല്ലത് എന്ന് സര്‍ക്കാര്‍ ചിലവില്‍ പഠിപ്പിക്കുന്നേടത്താണ് പ്രശ്നം.
സലാഹുദ്ധീനേ,
മതരഹിതരായി ജീവിക്കുന്നതാണ് നല്ലതെന്ന് ആ പാഠപുസ്തകത്തില്‍ എവിടെയും പറയുന്നില്ല.
ഞാനും ഒരു അധ്യാപകനാണ്.എന്റെ സ്കൂളില്‍ ഈ സാമൂഹ്യപാഠം പഠിപ്പിക്കുന്നത് ഒന്നാന്തരം മതവിശ്വാസിയുമാണ്.അവര്‍ക്കു തോന്നിയിട്ടില്ല നിങ്ങള്‍ ഇങ്ങനെ പറയും പോലെ ഒരഭിപ്രായം(അവര്‍ ഇനി കെ.എസ്.ടി.എ ക്കാരിയുമല്ല കെട്ടോ).പാഠപുസ്തകം ഓണ്‍ലൈനില്‍ കിട്ടാനുമുണ്ടല്ലോ...
പ്രിയ സലാഹുദീൻ,
പാഠപുസ്തകത്തിലെ എന്താണ് താങ്കളെ ചൊടിപ്പിക്കുന്നതെന്ന് പകൽ പോലെ വ്യക്തം.താങ്കൾ സമരക്കാരോടൊപ്പം ആയിരിക്കുന്നതും അതേ കാരണം കൊണ്ടാണ്.പക്ഷേ വെള്ളെഴുത്ത് അക്കാരണം കൊണ്ടല്ല പരിഷ്കാരത്തോട് വിയോജിക്കുന്നതെങ്കിലും കുറഞ്ഞപക്ഷം മനസിലാക്കണം.
അച്ഛനും അമ്മയും വേറെ വേറെ മതമായിരിക്കുന്നതിൽ ഒരു തെറ്റുമില്ല..അവരുടെ കുട്ടി മുതിരുന്നതുവരെ ഒരു മതത്തിലും ആകാതിരിക്കുന്നതിലും ഒരു തെറ്റുമില്ല.എന്റെയോ നിങ്ങളുടേയോ അനുമതിയില്ലാതെയാണ് നാം ഇപ്പോൾ ആയിരിക്കുന്ന മതത്തിൽ പെട്ടുപോയത്.ആ മതം വേണോ മറ്റൊരു മതം വേണോ മതമില്ലാതെയിരിക്കണോ എന്ന് സ്വതന്ത്രമായ ഒരു തീരുമാനമെടുക്കാൻ കഴിയാത്ത അവസ്ഥയിലാണ് നമ്മെ വ്യവസ്ഥിതി എത്തിച്ചത്.അത് സത്യം പറഞ്ഞാൽ ഒരു കുട്ടിയുടെ പൌരാവകാശത്തിന്റെ ലംഘനമാണ്.
അത് മാറണം അതു തന്നെയാണ് പുരോഗതി.
അല്ല അത് നിലനിൽക്കണം,അതിൽ നിന്നുള്ള മാറ്റം പാടില്ല എന്ന് പറയുമ്പൊൾ വ്യവസ്ഥപിതമായ മത പൌരോഹിത്യത്തിന്റെ നാവാണ് നിങ്ങളിൽ ചലിക്കുന്നത്.
പുരോഹിത്യത്തിനും ഒരു പക്ഷേ നല്ലതാവില്ലേ മേൽപ്പറഞ്ഞ വ്യവസ്ഥ.ഒരു മതത്തിൽ ചേർന്നവനെ മതം മാറ്റം നടത്താൻ കോടികൾ ഒഴുക്കുന്നതിലും നല്ലതല്ലേ മതമേതെന്ന് തീരുമാനിക്കാത്തവനെ സ്വന്തം മതത്തിൽ ചേർക്കാൻ പണം ഒഴുക്കുന്നത്.
@സനാതനന്‍
“ഞാൻ എഴുതിയ കമ്മന്റിലെ തെറ്റുകൾ ചൂണ്ടിക്കാണിചു തന്നാൽ കമ്മന്റ് ഞാൻ ഡെലീറ്റ് ചെയാം...“
എന്നു പറഞ്ഞതിന്റെ മറുപടിയാണോ ഇതു??
മതം..മതത്തിന്റെ തല ഒന്നു പോ കുവേ
മറുപടിക്കു നന്ദി..
പ്രിയ വിഷ്ണു പ്രസാദ്
താഴെ പറയുന്ന വിവിധ പ്രശ്നങ്ങള്‍ ഏത് മതത്തില്‍ പെട്ടവരെയാ കൂടുതല്‍ ബാധിക്കുക?
വിലക്കയറ്റം
കുടിവെള്ള ക്ഷാമം
പകര്‍ച്ച വ്യാധികള്‍
ഭൂകമ്പം
കുട്ടിയില്‍ നിന്ന് എന്ത് ഉത്തരമാണ് ഇതിന്റെ ഉത്തരവാദികള്‍ പ്രതീക്ഷിക്കുന്നത് എന്ന് ഒന്ന് വ്യക്തമാക്കാമോ?
മതമൈല്ലാത്തവരെ ബാധിക്കില്ലാ എന്നാണോ?
ഇത്തരം ഒരു ചോദ്യത്തിന്റെ സമകാലീന പ്രസക്തിയെന്ത്?
കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കൊല്ലപ്പെട്ടത് ഇടത് പക്ഷക്കാരുള്‍പ്പെട്ട രാഷ്ട്രീയ കലാപങ്ങളിലായിരിക്കും. പിഞ്ചു കുട്ടികളുടെ മുമ്പില്‍ വെച്ചുപോലും അതി ക്രൂരമായി കൊല ചെയ്യാന്‍ മടിയില്ലാത്തവര്‍ എന്ത് കൊണ്ട് ഈ വിഷയകമായി കുട്ടികളെ ബോധവല്‍ക്കരിക്കുന്നില്ല?
രാഷ്ട്രീയമായാലു, വര്‍ഗ്ഗീയമായാലും കഴുത്ത് കണ്ഠിച്ചാല്‍ ചോര തന്നെയല്ലെ വരിക? ഇതില്‍ വല്ല വിത്യാസവുമുണ്ടോ?
( പി.കു : മാനുഷ്യന്‍ ആക്രമം കാണിക്കുന്നതീനെ എന്തൊക്കെ പേരില്‍ വിളിച്ചാലും അക്രമം തന്നെയാണ്.ഒരു പ്രത്യേക പേര് മാത്രം പരാമര്‍ശിക്കുന്നതില്‍ തീര്‍ച്ചയായും ദുരുദ്ധേശമുണ്ട്)
@സനാതനന്‍
“എന്റെയോ നിങ്ങളുടേയോ അനുമതിയില്ലാതെയാണ് നാം ഇപ്പോൾ ആയിരിക്കുന്ന മതത്തിൽ പെട്ടുപോയത്.ആ മതം വേണോ മറ്റൊരു മതം വേണോ മതമില്ലാതെയിരിക്കണോ എന്ന് സ്വതന്ത്രമായ ഒരു തീരുമാനമെടുക്കാൻ കഴിയാത്ത അവസ്ഥയിലാണ് നമ്മെ വ്യവസ്ഥിതി എത്തിച്ചത്“
ഇതിൽ പിന്നെ നാം സ്വയം അല്ലാതെ ആരാണു തീരുമാനം എടുക്കേണ്ടത് എന്നു ഒന്നു പറയാമോ??
സനാതനന്‍ ആരോടാണ് ഇതൊക്കെ പറയുന്നതു. വെള്ളെഴുത്തു ഉദ്ദേശിച്ചതെന്താണെന്ന് മനസ്സിലാകാതെ സംസാരിക്കുന്നവരോടു എന്തു കാര്യം. സലാഹുദ്ദീനും, അജ്ഞാതനും മറ്റുദ്ദേശങ്ങളാണ്. വെള്ളെഴുത്തിനെ അതില്‍ വലിച്ചിഴക്കുന്നതിന്റെ കാരണവും അതു തന്നെ. അല്ലാതെ വെള്ളേഴുത്തിന്റെ പോസ്റ്റ് വായിച്ചു കാര്യം മനസ്സിലാക്കിയിട്ടൊന്നുമല്ല. വെറുതെ സമയവും, എനര്‍ജിയും വേസ്റ്റാക്കി ഇവരോടു സംസാരിച്ചിട്ടു എന്ത് കാര്യം. ഒരെ കാര്യം തന്നെ ആവര്‍ത്തിച്ചു കൊണ്ടെയിരിക്കും.....!
സലാഹുദ്ദീൻ,
അമേരിക്കയിൽ കൊടുങ്കാറ്റു വീശി കുറേ പേർ മരിച്ചാൽ അത് അഫ്ഘാനിസ്ഥാനെതിരെയുള്ള യുദ്ധത്തിലുണ്ടായ ദൈവകോപമായും,അഫ്ഘാനിസ്ഥാനും ഇറാഖിനെതിരെയുമുള്ള കടന്നുകയറ്റങ്ങൾ ദൈവദൌത്യമായും പ്രചരിപ്പിക്കപ്പെടുന്നതു മറക്കരുത്...
അജ്ഞാതൻ,
നമ്മൾ തന്നെയാണ് എന്റെ മതം തീരുമാനിക്കുന്നത്,നമ്മുടെ മാതാപിതാക്കളോ അദ്ധ്യാപകനോ അല്ല..
നിങ്ങളുടെ മതം നിങ്ങളാണോ തീരുമാനിച്ചത്...?
യാരിദേ,
സഹികെട്ടു പോകില്ലേ....മൌനം വിജയമായി ആചരിച്ചേക്കില്ലേ ഇവർ?
സനാതനന്‍ ഇവരുടെ മനസ്സിലിരുപ്പ് അറിയണമെങ്കില്‍ അജ്ഞാതന്റെ പോസ്റ്റ് വായിച്ചാല്‍ മതി! അവിടെ തര്‍ക്കിക്കാന്‍ ആളു കുടുന്നില്ല. അതോണ്ട് വേദി ഇങ്ങോട്ടു മാറ്റിയെന്നെയുള്ളൂ..അല്ലാതെ ഇതില്‍ എന്തെങ്കിലും കാര്യമുണ്ടായിട്ടല്ല..!
@ സനാതനന്‍
“നിങ്ങളുടെ മതം നിങ്ങളാണോ തീരുമാനിച്ചത്...?“
ഞാൻ വിശ്വസ്സിക്കുന്ന മതത്തിൽ നിൽക്കുന്നത് എന്റെ സ്വന്തം തീരുമാനം മാത്രമാണ് ..
അതു കൂടെ തീരുമാനിക്കാൻ പറ്റിലെങ്കിൽ പിന്നെ ഇവീടെ അഭിപ്രായം എഴുതാൻ എന്തു യോഗ്യതയാണുള്ളത്...
******************************
@യാരിദ്
“സലാഹുദ്ദീനും, അജ്ഞാതനും മറ്റുദ്ദേശങ്ങളാണ്. “
ഇതൊന്നു വ്യക്തമാക്കാമോ??ഇതു വരെ താങ്കൾ ഇവിടെ കമ്മ്റ്റിയത് വെള്ളെഴുത്തിന്റെ പോസ്സ്റ്റ് മനസിലാക്കിയാണല്ലെ :)
"കുട്ടിയില്‍ ഏതുതരം ‘ജ്ഞാനനിര്‍മ്മിതി‘യാണ് നടക്കേണ്ടതെന്ന് നിശ്ചയിക്കുന്നത് അദൃശ്യനായ ഒരു രാഷ്ട്രീയവരട്ടുവാദക്കാരനാണ്"
ഈ ഒരു നാലു വരിക്കാണു ഞാൻ കമ്മ്ന്ററ്റു എഴുതിയത്.ആല്ലാതെ മുഴുവൻ പോസ്സ്ട്ടിനുമല്ല..എന്നു ആദ്യം മനസ്സിലാക്കുക.
പിന്നെ ഈ വരികൾക്കു താങ്കൽക്കു വേറെ വല്ല അർഥവും തോന്ന്ന്നുവെങ്കിൽ അതു കൂടി ഒന്നു പറയുക...
ഒ ടൊ:ഭുരിഭാഗം ചൊല്ലുന്നത് എറ്റു ചൊല്ലിയാൽ അതു സത്യം ആവും എന്നു വിശ്വാസിക്കലേ കൂട്ടുകാരാ...
പ്രിയ സനാതനന്‍
താങ്കള്‍ സംസാരിച്ചത് മുഴുവന്‍ ഓഫ് ടോപിക്കാണ്. എങ്കില്‍ കൂടി പറയുകയാണ്..
“അമേരിക്കയിൽ കൊടുങ്കാറ്റു വീശി കുറേ പേർ മരിച്ചാൽ അത് അഫ്ഘാനിസ്ഥാനെതിരെയുള്ള യുദ്ധത്തിലുണ്ടായ ദൈവകോപമായും,അഫ്ഘാനിസ്ഥാനും ഇറാഖിനെതിരെയുമുള്ള കടന്നുകയറ്റങ്ങൾ ദൈവദൌത്യമായും പ്രചരിപ്പിക്കപ്പെടുന്നതു മറക്കരുത്“
ആകാം ആകാതിരിക്കാം. ഇതും നമ്മുടെ പാഠ ഭാഗവുമായി എന്ത് ബന്ധം?
എന്റെ ചോദ്യങ്ങള്‍ക്കൊരുത്തരം താ പ്രിയ സനാതനന്‍
പ്രിയ യാരിദ് അസഹിഷ്ണുവാകാന്‍ ശ്രമിക്കല്ലെ.. ദയവായിട്ട്
“നമ്മൾ തന്നെയാണ് എന്റെ മതം തീരുമാനിക്കുന്നത്,നമ്മുടെ മാതാപിതാക്കളോ അദ്ധ്യാപകനോ അല്ല..
നിങ്ങളുടെ മതം നിങ്ങളാണോ തീരുമാനിച്ചത്...?“
ഒരാളുടെ വിശ്വാസം മറ്റാരു തീരുമാനിച്ചാലും അവന്‍ യഥാര്‍ത്ഥ വിശ്വാസിയല്ല. താങ്കളുടെ മതം പിണറായി വിജയന്‍ തീരുമാനിച്ചത എന്ന് പറയുമ്പോലൈരിക്കും അത്.
@ യാരിദ്
താങ്കളടക്കം കുറെ പേർ അവിടെ തർക്കിക്കാൻ വന്നിരുന്നല്ലൊ...തിരിച്ചു ചിലതു ചൊദിച്ചപ്പൊ അവിടെ നിന്നും മുങ്ങി...ഞാൻ ഇട്ട പൊസ്സ്റ്റിനെ കുറിചു സംസാരിക്കാൻ ഉണ്ടങ്കിൽ അവിടെ വാ..വെറുതെ വാചകമടിക്കാൻ എല്ലാവരെകൊണ്ടും പറ്റും.
അജ്ഞാത താങ്കള്‍ ഇവിടെ വന്ന കമന്റുകള്‍ എല്ലാം ഒന്നു ഓടിച്ചു നോക്കു. ഞാന്‍ ഒരു കമന്റു പോലും ഇവിടെ ഇട്ടിട്ടില്ല്ല്ല ഇതുവരെ , ഇപ്പോഴല്ലാതെ..താങ്കളുടെ കമന്റില്‍ എന്താണു ഹെ ഉള്ളതു, ഒരു മത മൌലികവാദിയുടെ പഴകിപ്പുളിച്ച ന്യായങ്ങളല്ലാതെ..!
പിന്നെ താങ്കള്‍ ക്വോട്ട് ചെയ്തല്ലൊ ഒരു ഭാഗം. ഇതിനെയാണ് പൊട്ടന്‍ ആനയെ കണ്ട മാതിരി എന്നു പറയുന്നതു...!
നിങ്ങളെപോലുള്ളവരോടു തര്‍ക്കിച്ച് എന്റെ സമയം മെനക്കെടുത്താമെന്നല്ലാതെ വേറെ യാതൊരു ഉപയോഗവുമില്ല. വെള്ളത്തില്‍ വരക്കുന്ന ശീലം പണ്ടെയില്ല എനിക്കു..!
അജ്ഞാതാ ഞാന്‍ അവിടെ എന്തു തര്‍ക്കിച്ചുവെന്നാണ്..!
വെള്ളെഴുത്തു മാഷെ, ഓഫാണെല്‍ ക്ഷമി...!
യാരിദിനെ അദ്ധേഹത്തിന്റെ വഴിക്കു വിട്ടേക്കൂ പ്രിയ അജ്ഞാതാ.
വെള്ളെഴുത്തിന്ന് തല്‍കാലത്തേക്കെങ്കിലും - അപ്പപ്പോ കമന്റുകള്‍ക്ക് മറുപടി കൊടുക്കാന്‍ സമയം അനുവദിക്കും വരെയെങ്കിലും - ഈ പോസ്റ്റില്‍ കമന്റ് മോഡറേഷന്‍ വെക്കാവുന്നതാണ്. (പരിപൂര്‍ണ്ണമായും വ്യക്തിപരമായ അഭിപ്രായം.)
“മത ഇല്ലാത്ത ജീവൻ“ വായിച്ചു എനിക്കു മനസില്ലായാതാണു ഞാൻ ഇവിടെ ഇട്ട ആദ്യത്തെ കമ്മ്ന്റ്...
അതിനെ ആശയപരമായിട്ടു എതിർക്കു....അല്ലാതെ ഉത്തരം മുട്ടുബോൾ എഴാം ക്ലാസ്സു കുട്ടികലെ പൊലെ പെരുമാറലെ...
വളച്ചൊടിക്കാനുള്ള സാധ്യതയെക്കുറിച്ച് ജാഗ്രതയില്ലാതെ വേറിട്ട ചിന്തകൾ അവതരിപ്പിക്കുമ്പോൾ ഉണ്ടാകുന്ന വിപത്തിന് പ്രത്യക്ഷമായ ഉദാഹരണമാണ് ഈ പോസ്റ്റും അവസാനം അതിൽ വന്നുകൊണ്ടിരിക്കുന്ന കമെന്റുകളും.
അതുകൊണ്ട് വേറിട്ടു ചിന്തിക്കുന്നവരൊക്കെ മിണ്ടാതിരിക്കണം എന്നുകൂടി പറഞ്ഞാല്‍ പൂര്‍ത്തിയായി സനല്‍. മിണ്ടിയാല്‍ പ്രതിലോമം ആവുമല്ലോ.
ഗുപ്താ,
ദയവു ചെയ്തൊരു കാര്യം ചെയ്യൂ,കുറേ നേരമായി പറയുന്ന ആ ഗൂഢ ലക്ഷ്യത്തെ ഒന്ന് വലിച്ചു പുറത്തിടൂ,പുസ്തകത്തെ പ്രത്യയ ശാസ്ത്രവൽക്കരിച്ചു എന്നാണ് പരാതിയെങ്കിൽ അത് സമൂഹവിരുദ്ധമാണോ എന്ന് വെളിവാക്കൂ.ഇനിയും മതമൌലീകവാദത്തിന്റെ വെടിമരുന്ന് നിറയ്ക്കാൻ ഇതിൽ വിള്ളലുകൾ അവശേഷിപ്പിക്കാതിരിക്കൂ....
ഇനി ഞാൻ ഒരക്ഷരം മിണ്ടില്ല കാരണം ഇത് വെറും സർക്കസ് പോലെയായി
വിഷയത്തിലെനിക്ക് പറയാനുള്ളത് വെള്ളെഴുത്തിന്റെ കമന്റില്‍ ഉണ്ട് യാരിദ്.
മൌലികവാദച്ചുവയുള്ള കമന്റുകള്‍ ഇവിടെ കടന്നുവരാന്‍ കാരണം മതമല്ല പോസ്റ്റിന്റെ വിഷയം എന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടും പോസ്റ്റിനെ എതിര്‍ക്കാന്‍ വേണ്ടിചിലര്‍ അതില്‍ തന്നെ ആവര്‍ത്തിച്ചാവര്‍ത്തിച്ച് കടിച്ചുതൂങ്ങിയിട്ടാണ്. ഗൌരവമായ വായന ആവശ്യപ്പെടുന്ന ഒരു പോസ്റ്റ് അട്ടിമറിച്ചതില്‍ സന്തോഷിക്കാം എല്ലാവര്‍ക്കും. :(
@ യാരിദ്
“വെള്ളത്തില്‍ വരക്കുന്ന ശീലം പണ്ടെയില്ല എനിക്കു..!“
അതു മനസ്സിലായി.....
ഗുപത
ഗൗരവകരമായ വായന എല്ലാവരും പ്രതീക്ഷിക്കുന്നുണ്ട്. അതാണ് പലരും ഇവിടെ പറ്റിക്കൂടി നില്‍ക്കുന്നത്. ആ വായനക്കുള്ള ഉപകരണങ്ങള്‍ വെള്ളെഴുത്ത് തരണം എന്നേ പറഞ്ഞിട്ടുള്ളൂ. കുറച്ചു കൂടി വ്യക്തമാക്കിപ്പറഞ്ഞാല്‍ മുകളിലത്തെ കമന്റില്‍ അജ്ഞാതന്‍ എങ്ങനെയാണ് മതമില്ലാത്ത ജീവന്‍ മതത്തേ തകര്‍ക്കുന്ന രീതിയില്‍ അവതരിപ്പിക്കപ്പെടും എന്ന് വ്യാഖ്യാനിച്ചത് പോലെ സിമ്പിളായി വെള്ളെഴുത്ത് വ്യാഖ്യാനിച്ച് തരണ്ടീയിരുന്നൂ. അതുണ്ടാകാതെ പോയതാണ് പ്രശ്നം വഷളാക്കിയത്. പുതിയ ഒരു പോസ്റ്റിട്ട് കുറേക്കൂടി ലളിതമായും വ്യക്തമായും വെള്ളെഴുത്തിന് അത് ക് ഇനിയും ചെയ്യാവുന്നതാണ്.
ഗുപ്തന് എപ്പോള്‍ മുതലാണ് ഈ പോസ്സ്റ്റിലെ കമന്റുകള്‍ വഴിമാറിപോയതെന്നു മനസ്സിലാക്കു..!
@അജ്ഞാതന്‍.
!
"ഇനിയും മതമൌലീകവാദത്തിന്റെ വെടിമരുന്ന് നിറയ്ക്കാൻ ഇതിൽ വിള്ളലുകൾ അവശേഷിപ്പിക്കാതിരിക്കൂ"
ചോദ്യം ചോദിച്ചു തുടങ്ങി..ഉത്തരവും മുട്ടിതുടങ്ങി അപ്പോള്‍ പിന്നെ എളുപ്പത്തില്‍ ആരുടെ മേലിലും എടുത്തുപയോഗിക്കാവുന്ന ചില പദങ്ങള്‍ വന്നു തുടങ്ങി.. മത മൌലിക വാദം, മത ബ്രാന്ത്, ഭീകര വാദം.. തീവ്രവാദം.. പണി എളുപ്പം കഴിഞ്ഞു. സങ്കുചിതത്ത്വത്തിന്റെയും അസഹിഷ്ണുതയുടെയും തലപ്പത്തിരിക്കുന്നവര്‍ ഇവരാ മറ്റുള്ളവരെ സഹിഷ്ണുത പഠിപ്പിക്കാന്‍ നടക്കുന്നത് എന്നാലോചിക്കുമ്പോള്‍ .....
ഇത്തരക്കാരുടെയല്ലാം അതി ബുദ്ധിയിലുദിച്ചത് ഇങ്ങനെയൊക്കെയെ വരികയുള്ളൂ എന്ന് വിചാരിച്ച് സമാധാനിക്കുന്നതാ ഉത്തമം അല്ലെ പ്രിയ സനാതനാ.
@ യാരിദ്
“"പാഠപുസ്തകങ്ങളുടെ മസ്തിഷ്കം"
ഈ വിഷയത്തിൽ പാഠ പുസ്ജ്തകത്തിനെ കുറിചു ഞാൻ പറഞ്ഞതാണു പ്രശ്നം...വലിയ കണ്ടുപിടുത്തം തന്നെ :)
കമ്മ്ന്റ് സെക്ഷൻ അവരറുടെ കമ്മ്ന്റ് എഴുതാൻ ഉള്ളതാണ് എന്നാണു ഞാൻ മനസ്സില്ലാക്കിയത്.
സലാഹുദ്ദീനും, അജ്ഞാതനും എഴുതുന്ന ഒരോ കമന്റുകളും ‘മതമില്ലാത്ത ജീവന്‍’ പോലുള്ള ഒരു പാഠം കേരളത്തില്‍ എന്തുകൊണ്ട് ആവശ്യമാണ് എന്നതിനെ അസന്ദിഗ്ദമായി സാധൂകരിക്കുന്നു. തുടര്‍ന്നെഴുതുക, സലാഹുദ്ദീന്‍, അജ്ഞാതന്‍.
നിങ്ങൾ പറയുന്നതാണ് ശരി....നിങ്ങൾ പറയുന്നത് മാത്രമാണ് ശരി....
********************************
ബുദ്ധിജീവികൾക്കു
മാത്രം ഉള്ള പൊസ്റ്റ് ആണിതന്നു മനസ്സിലാക്കുന്നു..അതു കൊണ്ടൂ കമ്മ്ന്റിങ്ങ് നിറുത്തുന്നു.....ഇനി “ബുദ്ധിജീവികളായ” നിങ്ങൾ ഇടുന്ന കമ്മറ്റുകൾ വായിക്കാം..
*********************************
ദൈ