January 14, 2008

പോയി വാതിലു തുറക്ക്


മിറോസ്ലാവ് ഹോലുബ് (1923-1998) സ്വദേശം ചെക്കോസ്ലോവാക്യ. കിഴക്കന്‍ യൂറോപ്പില്‍ ഏറ്റവുമധികം അറിയപ്പെടുന്ന കവിയായ ഹോലുബ് നൂറ്റിയന്‍പതോളം അക്കാഡെമിക് പേപ്പറുകള്‍ സ്വന്തം ക്രെഡിറ്റിലുള്ള മൈക്രോബയോളജിസ്റ്റുകൂടിയാണ്. ഹോലുബിന്റെ വിവര്‍ത്തനങ്ങള്‍ മലയാളത്തില്‍ വന്നിട്ടുണ്ട്. ഇവിടെ The Door എന്ന സമാഹാരത്തിലെ Go and Open the door (Jdi a otevri dvere) എന്ന കവിതയുടെ വിവര്‍ത്തനം.

പോയി വാതില് തുറക്ക്..
മിറോസ്ലാവ് ഹോലുബ്

പട്ടി മണം പിടിക്കുന്നതായിരിക്കും
ഒരു മുഖം കാണുമായിരിക്കും
അല്ലെങ്കില്‍ ഒരു കണ്ണായിരിക്കും
ചിലപ്പോള്‍
ഒരു ചിത്രം.

ചിത്രത്തിന്റെ ചിത്രം

(..................)

പോയി കതകു തുറക്ക്

ഇനി ഇരുട്ടുമാത്രമാണ് ഈ കൊട്ടുന്നതെങ്കിലും
പൊള്ളയായ കാറ്റുമാത്രമേയുള്ളൂ എങ്കിലും
ഒന്നുമില്ലെങ്കിലും

പോ, പോയി വാതിലു തുറക്ക്.

ഒരു വരള്‍ച്ച
എന്തായാലുമുണ്ടാവും, അവിടെ.


നളന്റെ
വിവര്‍ത്തനം

പോയി വാതില് തുറക്ക്..

ഒരു പട്ടി മണം പിടിക്കുന്നുണ്ടാവും
ഒരു മുഖം കണ്ടേക്കും
അല്ലെങ്കില്‍ ഒരു കണ്ണ്
ചിലപ്പോള്‍
ഒരു ചിത്രം.
ചിത്രത്തിന്റെ ചിത്രം
(..................)

പോയി കതകു തുറക്ക്

ഇനി ഇരുട്ടിന്റെ കൊട്ടുമാത്രമാണെങ്കിലും
ഇനി പൊള്ളയായ കാറ്റുമാത്രമാണെങ്കിലും
ഇനി യാതൊന്നുമില്ലെങ്കിലും

പോയി വാതിലു തുറക്ക്.

ഒരു വരള്‍ച്ചയെങ്കിലും
കണ്ടെന്നിരിക്കും

14 comments:

~*GuptaN*~ said...

ബ്ലോഗെഴുത്തിന്റെ ideologue ഈ ഹോലുബ് ആണോ?

latheesh mohan said...

ഒഹ്..വിവര്‍ത്തനം തീരെ ശരിയായില്ല മാഷെ..
or the picture
of a picture..
എന്നതോ..
At least
there'll be
a draught
എന്നതോ തീരെ വന്നിട്ടില്ല.

ഒന്നുകൂടി നോക്കാവുന്നതാണ്..ഇതും,’ഇന്‍ ദ മൈക്രോസ്കോപ്പും’ നേരത്തേ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്, ഹോളൂബ് മരിച്ചപ്പോഴോ മറ്റോ. അതും മോശമായിരുന്നു..

വെള്ളെഴുത്ത് said...

ideologue = a person who follows an ideology in a dogmatic or uncompromising way.
ഓഹ്.. നോ....ടി കക്ഷി അത്ര ശുഭാപ്തി വിശ്വാസിയല്ലെന്നാണ് ബയോയില്...ഞാന്‍ ആളാരാ മോന്‍...?
ലതീഷേ.. അതു ശരിയാക്കാമോ? ഞാന്‍ ആദ്യത്തേത് (he picture
of a picture..) മൂന്നുപ്രാവശ്യവും രണ്ടാമത്തേത് (At least
there'll be
a draught) ആറു പ്രാവശ്യവും തിരുത്തി.. അക്കാര്യത്തില്‍ നമുക്കെന്തൊരു പൊരുത്തം..!
കൂട്ടായ വായനയായിക്കോട്ടേ വിവര്‍ത്തനം..

സു | Su said...

ശുഭാപ്തിവിശ്വാസത്തിന്റെ കവിത. :)

ഹരിത് said...

വിവര്‍ത്തനത്തില്‍ നഷ്ടപ്പെടുന്നതെന്തൊ അതാണു കവിത്,

latheesh mohan said...

വെള്ളെഴുത്തേ,

ഒരു സത്യം പറഞ്ഞോട്ടെ, ഈ കവിതയും സില്‍വിയയുടെ കുറേ കവിതകളും ഞാന്‍ 3 വര്‍ഷം മുമ്പു വിവര്‍ത്തനം ചെയ്തു പ്രസീദ്ധീകരിച്ചിട്ടുണ്ട്, വര്‍ത്തമാനം പത്രത്തില്‍. അത് ഇപ്പോള്‍ എടുത്തു നോക്കുമ്പോള്‍ എനിക്ക് ഓക്കാനം വരുന്നു.
‘ഏറ്റവും കുറഞ്ഞത്
ഒരു വരള്‍ച്ചയെങ്കിലും‘
എന്നൊക്കെയാണ് ഞാന്‍ എഴുതിവെച്ചിരിക്കുന്നത് :(

അതുകൊണ്ട് അവസാനത്തെ വരികള്‍ക്ക് സജക്ഷന്‍ ഇല്ല.

ആദ്യത്തേത്,

‘ചിലപ്പോള്‍ ഒരു ചിത്രം
ചിത്രത്തിന്റെ ചിത്രം‘

എന്ന രീതിയില്‍ മാറ്റുന്നതിനെ കുറിച്ച് ആലോചിക്കാവുന്നതാണ്.പിക്ചര്‍ എന്നതിന് വേറെ നല്ല വാക്കു വല്ലതു ഉണ്ടോ മലയാളത്തില്‍?

വെള്ളെഴുത്ത് said...

അതു തിരുത്തി.. ഇനിയും നോക്കട്ടെ..ഹരിത്.. അതൊക്കെ പഴയവിശ്വാസം..ഇംഗ്ലീഷും മറ്റുഭാഷകളുമറിയാവുന്ന ബ്ലോഗിലെ വായനക്കാരെ ഇതൊന്നും പഠിപ്പിക്കുകയല്ലല്ലോ ഉദ്ദേശ്യം. മറിച്ച് ഇതു ഒരു വായനാരീതിയാണ്..ലതീഷ് പറഞ്ഞത് നോക്ക്.. ചിത്രം എന്ന വാക്കിന്റെ ഉള്ളിലേയ്ക്ക് പോകുന്നില്ലേ.. മറ്റൊരു ചിഹ്നമന്വേഷിച്ച്, അത്രതന്നെ ശക്തമായ ബിംബമന്വേഷിച്ച്.. അതാണ് പ്രധാനം. അതു പങ്കുവയ്ക്കുന്നതോടെ മനസ്സിലാക്കലിന്റെ/ ധാരണയുടെ വിസ്തൃതി കൂടുന്നു. അതാണെന്റെ അനുഭവം...
അല്ലാതെ പഴയ ആ .. വിവര്‍ത്തനോദ്യമമല്ല..

ഹരിത് said...

തലയില്‍ ബള്‍ബ് കത്തി.:) എഗ്രീഡ്. നന്ദി.

~*GuptaN*~ said...

The American Heritage® Dictionary of the English Language: Fourth Edition. 2000.

ideologue

SYLLABICATION: i·de·o·logue

NOUN: An advocate of a particular ideology, especially an official exponent of that ideology.
ETYMOLOGY: French idéologue, back-formation from idéologie, ideology


കളിക്കല്ലേ!!!! :P

ദീപു said...

വാക്കുകള്‍ തു‌ക്കിയിട്ടാല്‍ മതിയെന്ന് തോന്നുന്നു . വിവര്ത്തനം വായനക്കാര്‍ നടത്തട്ടെ.

വെള്ളെഴുത്ത് said...

അങ്ങനെ പറഞ്ഞപ്പോള്‍ (വിവര്‍ത്തനം കൂട്ടായവായനയായിക്കോട്ടെ...) ഇങ്ങനെയൊരു ചവിട്ടു വരുമെന്ന് (ദീപു വക) പ്രതീക്ഷിച്ചില്ല. ‘ideologue‘ ഞാന്‍ കളിച്ചതാണെങ്കിലും ഭാഗികമായി ശുഭാപ്തിവിശ്വാസക്കാരനായിരിക്കുക എന്നു വച്ചാല്‍ എന്താ കഥ എന്നിപ്പോള്‍ മനസ്സിലായി. ദീപൂ വിവര്‍ത്തനം ഞാന്‍ നിര്‍ത്തി. (ലോകത്തിനിനി എന്തു സംഭവിക്കുമോ ആവോ?) വായനക്കാര്‍ നടു നിവര്‍ക്കട്ടേ.. പാവങ്ങള്‍!

nalan::നളന്‍ said...

അവിവേകം..( വിവര്‍ത്തനം ഇഷ്ടപ്പെടാഞ്ഞിട്ടല്ല, വെള്ളെഴുത്തിന്റെ വിവര്‍ത്തനത്തിനുമേല്‍ ഒന്നു ചുമ്മാ)

പോയി വാതില് തുറക്ക്..
ഒരു പട്ടി മണം പിടിക്കുന്നുണ്ടാവും
ഒരു മുഖം കണ്ടേക്കും
അല്ലെങ്കില്‍ ഒരു കണ്ണ്
ചിലപ്പോള്‍
ഒരു ചിത്രം.
ചിത്രത്തിന്റെ ചിത്രം
(..................)

പോയി കതകു തുറക്ക്

ഇനി ഇരുട്ടിന്റെ കൊട്ടുമാത്രമാണെങ്കിലും
ഇനി പൊള്ളയായ കാറ്റുമാത്രമാണെങ്കിലും
ഇനി യാതൊന്നുമില്ലെങ്കിലും

പോയി വാതിലു തുറക്ക്.

ഒരു വരള്‍ച്ചയെങ്കിലും
കണ്ടെന്നിരിക്കും

വെള്ളെഴുത്ത് said...

എന്റെ വോട്ട് നളന്...

റോബി said...

ഇതൊരു നല്ല പരിപാടിയാണു കേട്ടോ..ഈ കൂട്ടായുള്ള വായന, പരിഭാഷ.

ബ്ലോഗിന്റെ മറ്റൊരു വലിയ സാധ്യതയാണത്.

ഇങ്ങനെയൊരു ബ്ലോഗിനെക്കുറിച്ച് ആലോചിക്കാവുന്നതേയുള്ളു. കവിത അറിയാവുന്നവര്‍ ഒന്നു ശ്രമിക്കൂ...വായിക്കാന്‍ ഞാനുണ്ടാവും.