December 2, 2007

മെഡിറ്ററേനിയന്‍


ഹിന്ദി കവി സുദീപ് സെന്നിന്റെ ഒരു കവിതയുടെ വിവര്‍ത്തനം

1
തിളങ്ങുന്ന ഒരു ചുവന്ന ബോട്ട്
മഞ്ഞ കപ്പല്‍ മുളകുകള്‍
നീല മത്സ്യ വലകള്‍
കാവി കോട്ടമതിലുകള്‍
2
തനിതങ്കത്തില്‍
സഹറിന്റെ പട്ടുബ്ലൌസ്
അവളുടെ കറുത്തിരുണ്ട
കരിയിട്ട കണ്‍പീലികള്‍
3
തെരുവുകുട്ടിയുടെ
തവിട്ടു നിറമുള്ള കൈകള്‍.
ചുരുട്ടിയ വിരലുകള്‍ക്കുള്ളില്‍
പിടിച്ചു വച്ചിരിക്കുന്ന മഴവില്ല്,
4
വെളുത്തു മരവിച്ചു തകര്‍ന്നു
പോയ എന്റെ ഓര്‍മ്മ.
ചിതറാനിപ്പോള്‍,
ഉരുകിത്തുടങ്ങിയ നിറങ്ങള്‍.


സുദീപ് സെന്‍ 1964-ല്‍ ദില്ലിയില്‍ ജനിച്ചു. ഡോക്യുമെന്ററി സംവിധായകനും (‘Babilon is dying' ആദ്യ ചിത്രം) കവിയും എഴുത്തുകാരനുമാണ്. The Lunar Visitations, Valley of the Gods, The Lovers and the Moon തുടങ്ങിയവ പ്രധാനകൃതികള്‍.

8 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

nice one...

വലിയവരക്കാരന്‍ said...

മനസ്സില്‍ നിറയുന്ന വാക്കുകള്‍
...................

ദിലീപ് വിശ്വനാഥ് said...

നല്ല വരികള്‍.

Sanal Kumar Sasidharan said...

സന്തോഷം

ടി.പി.വിനോദ് said...

ആഴമുള്ള വായനാനുഭവത്തിന് നന്ദി..

വെള്ളെഴുത്ത് said...

പ്രിയ, വലിയ വരക്കാരാ, വാല്‍മീകി, സനാതനാ, ലാപുടാ.. ഇന്നലെ പി എന്‍ ഗോപീകൃഷ്ണന്റെ വിവര്‍ത്തനങ്ങള്‍ എടുത്തുനോക്കിയപ്പോഴാണ് ഞെട്ടിയത്..അങ്ങനെയല്ലേ വേണ്ടത് എന്ന് കലശലായ കുറ്റബോധം!

അനിലൻ said...

വെള്ളെഴുത്തേ നന്നായി
അവന്റെ എന്നത് ഒഴിവാക്കാമായിരുന്നു (3) എന്ന് പറഞ്ഞാല്‍ തല്ലുമോ? :)

വെള്ളെഴുത്ത് said...

'അവന്റെ’ ഒഴിവാക്കി.