September 1, 2007

നാന്ദി

അപ്പോള്‍ കാര്യമെന്താന്നു വച്ചാല്‍..
ബൂലോകത്തിലൂടെ പരതി നടക്കാന്‍ തുടങ്ങിയിട്ടു കാലം കുറേയായി. ചിലതൊക്കെ ഇഷ്ടമാണ്.. ചിലതൊക്കെ കാണുമ്പോള്‍... അപ്പോള്‍ അവിടെ കമന്റിടണമെന്നു വിചാരിക്കും. പക്ഷേ ആര്‍ക്കും അനോനികളെ ഇഷ്ടമല്ല. എല്ലാവരും എന്നെക്കുറിച്ചും എന്റെ പോസ്റ്റുകളെക്കുറിച്ചും നല്ലതേ പറയാവൂ എന്നമട്ട്. കൂവാനും കല്ലെറിയാനുമുള്ള സ്വാതന്ത്ര്യം കൂടിയല്ലേ യഥാര്‍ത്ഥ ജനാധിപത്യം. മറ്റെവിടെയോ അനോനികള്‍ പോസ്റ്റിട്ടാല്‍ അതേതു കമ്പ്യൂട്ടറില്‍ നിന്നാണെന്നു കണ്ടു പിടിക്കാന്‍ രണ്ടു മിനിറ്റേ വേണ്ടൂ എന്ന മട്ടില്‍ ഒരു ഭീഷണിയും കണ്ടു. (സിബു ആയിരുന്നോ അത്..? ഓര്‍മ്മയില്ല.. മുഷിഞ്ഞിട്ടല കേട്ടോ..) നമ്മളൊക്കെ ജീവിക്കുന്ന ഒരു തരം മദ്ധ്യവര്‍ഗ സംസ്കാരമുണ്ട്.. അതിന്റെ ഒരു പ്രകടനം നന്നായി കാണാനുണ്ട് ബ്ലോഗുകളില്‍.. നീ എന്റെ ബ്ലോഗില്‍ കമന്റിട്ടാല്‍ ഞാന്‍ നിന്റെ ബ്ലോഗില്‍ കമന്റിടാമെന്ന മട്ട്.. പലപ്പോഴും പേരിനേക്കാള്‍ ലഘുവായ കമന്റുകള്‍.. രണ്ടു കുത്ത് ഒരു വര എന്നമട്ടില്‍..
35000 പേര്‍ വായിച്ചു എന്റെ പോസ്റ്റ് എന്നൊക്കെ കാണുമ്പോല്‍ നമ്മള്‍ പേടിച്ചു പോകില്ലേ? പക്ഷേ അത്രപേരുണ്ട് ഗൌരവത്തോടെ വായിക്കുന്നവരായി..?കുറവാണ്.. ബ്ലോഗേഴ്സ് തന്റെ പോസ്റ്റ് അങ്ങനെ ഗൌരവത്തോടെ ആരും വായിക്കണ്ട എന്നു വിചാരിക്കുന്നുണ്ടോ? അറിയില്ല..
....ആ വഴിയ്ക്കു കുറേ ആലോചിച്ചിട്ടാണ് എന്നാലൊന്നു തുടങ്ങി അനോനിയാവാതെ അഫിപ്രായങ്ങള്‍ പറയാം എന്നു തീരുമാനിച്ചിരിക്കണത്.
എനിക്ക് ഇഷ്ടപ്പെട്ട (ഇഷ്ടപ്പെടാത്ത) ബ്ലോഗുകളെപ്പറ്റി ഇവിടെ എഴുതുകയും ചെയ്യാമല്ലോ..ഇനി മുതല്‍ ഞാന്‍ അനോനിയല്ല.. സ്വന്തം തട്ടകമുള്ള ഒരു ബ്ലോഗന്‍!
അപ്പോള്‍ അങ്ങനെ... രാത്രി ഇനി യാത്രയില്ല..

5 comments:

Cibu C J (സിബു) said...

എന്തായാലും സിബുവല്ല അത്‌. എനിക്ക്‌ ആരുടെ കമ്പ്യൂട്ടറില്‍ നിന്നാണ് അനോനിവന്നതെന്ന്‌ കണ്ടുപിടിക്കാന്‍ എനിക്കറിയില്ല :(

അനുയോജ്യമല്ലാത്തത്‌ എന്റെ ബ്ലോഗില്‍ കണ്ടാല്‍ എത്രയും നേരത്തെ ഡിലീറ്റ് ചെയ്യുകയാണ് പതിവ്‌.

തറവാടി said...

എഴുതൂ , :)

വെള്ളെഴുത്ത് said...

സിബൂ നന്ദി ആദ്യ കമന്റിന്..തെറ്റിദ്ധാരണ മാറ്റിയതിന്..തീര്‍ച്ചയായും ഞാന്‍ എഴുതുകയാണ് അലിയൂ..

Echmukutty said...

ഞാൻ ആദ്യം മുതൽ വായിയ്ക്കാമെന്ന് വെച്ചു. തുടങ്ങുകയാണ്....

Pyari said...

ഇവിടെ നിന്ന് തന്നെ തുടങ്ങണമെന്ന് കരുതി ഒരിക്കൽ വായന തുടങ്ങിയതാണ്‌. എവിടെയോ വച്ച് അത് നിന്ന് പോയി.
ഒന്ന് കൂടി തുടങ്ങുകയാണ്.
ഇത് ബ്ലോഗിൽ എന്റെ രണ്ടാം വരവാണ്. ആദ്യ ഘട്ട ബ്ലോഗലിൽ വെള്ളെഴുത്ത് പറഞ്ഞത് പോലെ "നീ എന്റെ ബ്ലോഗില്‍ കമന്റിട്ടാല്‍ ഞാന്‍ നിന്റെ ബ്ലോഗില്‍ കമന്റിടാമെന്ന മട്ട്.. " എന്നെയും ഇവിടെ കൊണ്ടെത്തിച്ചിരുന്നു. :) (സാധാരണ മനുഷ്യന്റെ അഥവാ മനുഷ്യത്തിയുടെ ദൌർബല്യങ്ങളേ... ;))
അത് തിരിച്ചറിഞ്ഞപ്പോൾ എഴുത്ത് ഏകദേശം നിർത്തി.
രണ്ടാം വരവിൽ കമന്റുകൾ വേണോ വേണ്ടയോ എന്ന കണ്‍ഫ്യൂഷൻ ഉണ്ടായിരുന്നു. പിന്നെ തോന്നി - കമന്റ്‌ ഉകൾ കൊണ്ട് രണ്ട് ഉപകാരമുണ്ടെന്ന്. ഒന്ന് - പുതിയ നല്ല സൌഹൃദങ്ങൾ. രണ്ട് - ഞാനെഴുതിയിരുന്ന കാലത്ത് ആത്മാർഥമായി വായിച്ച് ആരെങ്കിലും കമന്റ്‌ ഇട്ടാൽ കിട്ടുന്ന സന്തോഷം - അത് മറ്റൊരാൾക്കും ഉണ്ടാവില്ലേ എന്ന തോന്നൽ, കൂടാതെ എതിരഭിപ്രായങ്ങൾ വന്നാലും - ആ അഭിപ്രായങ്ങളെ കുറിച്ച് ചിന്തിക്കുന്നത് ഞാനെന്ന വ്യക്തിയിൽ പലപ്പോഴും ആയി ഉണ്ടാക്കിയിട്ടുള്ള മാറ്റങ്ങൾ. അതൊക്കെ കൊണ്ട്, കമന്റുകൾ വേണ്ട എന്ന തീരുമാനം ഇപ്പോൾ വേണ്ട എന്ന് തീരുമാനിച്ചു.

അപ്പോൾ ഞാൻ "വെള്ളെഴുത്ത്" വായന തുടങ്ങട്ടെ. :)